Story written by Niharika
“” നാത്തൂനെ ഇനി ഞാൻ എന്ത് ചെയ്യും? ആ ഒരുമ്പെiട്ടവളോട് എത്ര പറഞ്ഞിട്ടും അവൾ ഞാൻ പറയുന്നത് ഒന്നും മനസ്സിലാക്കുന്നില്ല!!’ സ്വന്തം ആങ്ങളയുടെ ഭാര്യ ഫോൺ വിളിച്ച് കരയുമ്പോൾ സഹതാപം തോന്നിപ്പോയി രജനിക്ക്..
ഒന്നുമില്ലെങ്കിലും സ്വന്തം കുഞ്ഞിന്റെ ഭാവി ഓർത്തുള്ള ഒരു അമ്മയുടെ ആശങ്കയാണ് താൻ ഇപ്പോൾ കേട്ടത്..
“” ഞാൻ രമേശേട്ടനെ അങ്ങോട്ട് വിടാം!! ബിജി മോളോട് ഒരുതവണ കൂടി സംസാരിച്ചു നോക്കാൻ പറയാം,! അദ്ദേഹത്തെ ബിജിമോൾക്ക് ഒരുപാട് ഇഷ്ടമാണല്ലോ?? ചിലപ്പോൾ എന്തെങ്കിലും മാറ്റം വന്നാലോ?? “”
ഒരു നിമിഷം രജനി പറയുന്നത് കേട്ട് സീത ഒന്നും മിണ്ടാതെ നിന്നു.. പലപ്പോഴും മിഠായികളും പലഹാരങ്ങളും ഒക്കെ ആയി വരുന്ന രമേശ് മാമയെ ഒരുപാട് ഇഷ്ടമാണ് ബിജിക്ക്… എന്നുവച്ച് ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ അയാൾ പറഞ്ഞാൽ അവൾ അനുസരിക്കുമോ?? “”
, സ്വന്തം അച്ഛൻ അവളുടെ കാലുപിടിച്ച് പറഞ്ഞു നോക്കി എന്നിട്ടും അവൾ ആ ഒരുത്തനെ തന്നെ കല്യാണം കഴിക്കും എന്നും പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുകയാണ്..
‘” എന്തെങ്കിലും ഒന്ന് ചെയ്തു എന്റെ മോളെ എനിക്ക് തിരിച്ചു താ നാത്തൂനെ അല്ലെങ്കിൽ ഞാനെന്തെങ്കിലും കടും കൈ ചെയ്തു കളയും!!
സീത കരഞ്ഞുകൊണ്ട് ഫോൺ വെച്ചു.. രജനി ഇനി എന്ത് ചെയ്യും എന്നറിയാതെ പുറത്തേക്ക് നോക്കിയിരുന്നു അപ്പോഴാണ് രമേശ് ജോലികഴിഞ്ഞ് വന്ന കയറിയത് രചനയുടെ മുഖം കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ട് എന്ന് രമേശിനു മനസ്സിലായിരുന്നു.
“” എന്താടി അiണ്ടി പോയ അണ്ണാന്റെ പോലെ?? രാവിലെ പോകുമ്പോൾ മുഖം ഇങ്ങനെ ആയിരുന്നില്ലല്ലോ?? “”
രമേശ് അവളെ നോക്കി ചോദിച്ചു..
“” സീത വിളിച്ചിരുന്നു രമേഷേട്ടാ.. ബിജി മോള് ഏതോ ഒരുത്തനും ആയി പ്രേമത്തിൽ ആണെന്ന്… നല്ല ഒരുത്തൻ ആണെങ്കിൽ തരക്കേടില്ല ഇത് ജോലിയും കൂലിയും ഒന്നും ഇല്ലാതെ ചകിരി പോലത്തെ തലയും ആയി മൂക്കുകുത്തി കമ്മലും ഇട്ടിട്ട് ഒരു പേകോലം!! കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഒക്കെ അവൻ ഉപയോഗിക്കുന്നുണ്ട് എന്നാണ് കേട്ടത്!! ബിജിയെ എല്ലാവരും പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി ശ്രമിച്ചു പക്ഷേ എന്താ ഒരു കാര്യം
ആ പെണ്ണിന് ആ ചെക്കൻ തന്നെ മതി എന്ന്… സീത എന്തെങ്കിലും കടുംകൈ ചെയ്യും എന്നും പറഞ്ഞാണ് നിൽക്കുന്നത്.. ഞാനൊരു കാര്യം പറഞ്ഞാൽ രമേശേട്ടൻ ചെയ്യുമോ? അവളോട് ഒന്ന് സംസാരിച്ചു നോക്കുമോ??”
രജനി പ്രതീക്ഷയോടെ ചോദിച്ചു അൽപ്പം പോലും വൈകിയില്ല രമേശ് അതിന് ഉത്തരം കൊടുക്കാൻ, അയാൾക്ക് കഴിയില്ല എന്ന് എന്തിന്റെ പേരിലാണ് അങ്ങനെ പറയുന്നത് നമുക്ക് ഒരു മോളില്ലേ എന്ന് രജനി തിരിച്ചു ചോദിച്ചു..
“‘ നിനക്കെന്താ രജനി മറവിരോഗം ഉണ്ടോ അവൾ നിന്റെ അമ്മയോട് ചെയ്തതും പറഞ്ഞതും ഒക്കെ നീ മറന്നോ?? പക്ഷേ എനിക്ക് മറക്കാൻ പറ്റിയിട്ടില്ല!! നിന്റെ കiഴുത്തിൽ താലി കെട്ടിയത് മുതൽ എന്റെ സ്വന്തം അമ്മയായിട്ട് തന്നെയാണ് നിന്റെ അമ്മയെ ഞാൻ കരുതിയത്! ചെറുപ്പത്തിൽ നഷ്ടപ്പെട്ട എന്റെ അമ്മയെ പോലെ തന്നെയായിരുന്നു അവർ എന്നെ തിരിച്ചു സ്നേഹിച്ചതും.. എന്നിട്ട് ഇളയ മകൻ ഈ പറയുന്ന സീതയെ വീട്ടിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതിനു ശേഷം അവർ അവിടെ അനുഭവിച്ചത് നിനക്ക് ഓർമ്മയില്ലേ???””
രമേശേട്ടൻ ചോദിച്ചപ്പോഴാണ് പണ്ടത്തെ കാര്യങ്ങൾ എല്ലാം രജനി ഓർത്തത് രമേശേട്ടൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്… അന്ന് ബാബുവേട്ടന് ബസ്സിൽ ഡ്രൈവർ ജോലി ആയിരുന്നു ആ സമയത്താണ് സീതയുമായുള്ള വിവാഹം കഴിഞ്ഞത് ആദ്യമൊക്കെ സീത അമ്മയോട് നല്ല രീതിയിൽ പെരുമാറുമായിരുന്നു. പിന്നീട് ബാബുവേട്ടൻ ഗൾഫിലേക്ക് പോയപ്പോൾ അവളുടെ മട്ടും ഭാവവും ആകെ മാറി പിന്നെ അവൾക്ക് അമ്മ ഒരു ശല്യമായി തീർന്നു..
അനാവശ്യമായി അമ്മയെ ചീiത്ത പറയും.. ഒരു നല്ല മീൻ വാങ്ങി കൂട്ടാൻ വെച്ചാൽ അമ്മയ്ക്ക് അതിന്റെ കഷണം പോലും കൊടുക്കില്ല. അമ്മ ആരെയും ഒന്നും അറിയിച്ചില്ല ഒരിക്കൽ ഒരു ഓണത്തിന് അവിടെ പോയി അമ്മയുടെ സ്ഥിതി നേരിട്ട് കണ്ടപ്പോഴാണ് രജനിക്ക് തന്നെ അമ്മ അവിടെ എത്രത്തോളം അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലായത് കൂടെ രമേശും ഉണ്ടായിരുന്നു ആ അമ്മയുടെ അവസ്ഥ കണ്ടപ്പോൾ രമേശിന്റെ കണ്ണുകൾ നിറഞ്ഞു.
“” രജനി നിന്റെ അമ്മയോട് എടുക്കാനുള്ളതൊക്കെ എടുത്തോളാൻ പറ!””
എന്ന് മാത്രം പറഞ്ഞ് രമേശേട്ടൻ ആ പഠിക്ക് പുറത്തേക്ക് ഇറങ്ങി നിന്നു. അന്ന് അമ്മയെ താൻ കൂടെ കൊണ്ടുവന്നതാണ് പിന്നീട് അങ്ങോട്ട് വിട്ടിട്ടില്ല ഈ വീട്ടിൽ അമ്മയ്ക്ക് വേണ്ട പരിചരണങ്ങൾ രമേശേട്ടൻ നൽകി സത്യം പറഞ്ഞാൽ ബാബുവേട്ടനെക്കാൾ അമ്മയോട് സ്നേഹം രമേശേട്ടൻ ആണ് എന്ന് പലപ്പോഴും എനിക്ക് തോന്നിപ്പോയി ഇങ്ങനെ ഒരു മരുമകനെ കൊടുത്തതിന് മരിക്കുംവരെ അമ്മ ദൈവത്തോട് നന്ദി പറഞ്ഞിരുന്നു..
.. ഇതിനിടയിൽ പലതവണ അമ്മ പറഞ്ഞ് അറിഞ്ഞു സീത അമ്മയോട് ചെയ്തിട്ടുള്ള ക്രൂiരതകൾ അമ്മയ്ക്ക് മാസം കിട്ടുന്ന വാർദ്ധക്യ പെൻഷൻ വരെ കട്ട് എടുക്കുന്ന സീത… ഇത്രത്തോളം ദുഷ്ടത്തരം അവളുടെ മനസ്സിൽ ഉണ്ട് എന്ന് രജനി അറിയാൻ വൈകിപ്പോയിരുന്നു.. ബാബുവേട്ടൻ ഗൾഫിൽ നിന്ന് വന്നപ്പോൾ അമ്മ തന്നെയാണ് പറഞ്ഞത് സീത അമ്മയോട് ചെയ്തതൊന്നും ബാബു അറിയേണ്ട എന്ന് തിരികെ പോകുമ്പോൾ അവനതൊരു വിഷമം ആകും എന്ന് അമ്മ പറഞ്ഞതുകൊണ്ട് മാത്രം രമേശേട്ടൻ ഒതുങ്ങി.
ബാബുവേട്ടൻ വിളിക്കാൻ വന്നപ്പോൾ രമേശേട്ടൻ അമ്മയെ ഇനി എവിടേക്കും വിടില്ല എന്ന് പറഞ്ഞു അത് ബാബുവേട്ടന് ചെറിയ നീരസം ഉണ്ടാക്കി എങ്കിലും ആരും മൈൻഡ് ചെയ്തില്ല..
ഇന്ന് കാലം ഏറെ കഴിഞ്ഞു അമ്മ ആറടി മണ്ണിൽ ഉറങ്ങുകയാണ്.. പക്ഷേ അവരോട് ചെയ്ത ദ്രോഹങ്ങൾ അത് മണ്ണിൽ അതുപോലെ നിലനിൽക്കും.. ഒരു പ്രത്യേക കാലം കഴിഞ്ഞാൽ അത് തിരിച്ചടിക്കും.. ഇപ്പോൾ സീതയുടെ ജീവിതത്തിൽ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്..
ചെന്ന് പറയില്ല എന്ന് പറഞ്ഞെങ്കിലും രമേശേട്ടൻ ബിജിയെ ഉപദേശിക്കാൻ വേണ്ടി ചെന്നിരുന്നു പക്ഷേ പണ്ടത്തെ ബിജി ഒന്നുമായിരുന്നില്ല..
“” എന്റെ ജീവിതമാണ് അത് ഞാൻ തീരുമാനിച്ചോളാം രമേശൻ മാമ അനാവശ്യ കാര്യത്തിൽ ഒന്നും ഇടപെടേണ്ട എന്ന് പറഞ്ഞത്രേ!!
അത് കേട്ട് രമേശേട്ടൻ തിരികെ പോന്നു..
ഒന്നുമില്ലെങ്കിലും പ്രായപൂർത്തിയായ പെൺകുട്ടിയല്ലേ അവൾക്കറിയാം എന്തുവേണം, വേണ്ട എന്ന് നല്ലതിനായാലും ചീiത്തവിനായാലും അവൾ തിരഞ്ഞെടുത്ത വഴിയെ അവൾ പോകട്ടെ…
അവളുടെ ഭാവി എന്നായാലും അവളും അവളുടെ അമ്മയും എല്ലാം ചെയ്ത് കർമ്മയോഗത്തിന്റെ ഫലമാണ്.. അതുകൊണ്ട് നീ അനാവശ്യമായി അവരുടെ കാര്യത്തിൽ ഇടപെടാൻ നിൽക്കേണ്ട… പോയി വന്നതിനുശേഷം രമേശേട്ടൻ അങ്ങനെയാണ് പറഞ്ഞത് എനിക്കും തോന്നി അതുതന്നെയാണ് ശരി എന്ന്..