തന്നെ അവിടെ അമ്മ വിഷമിപ്പിക്കുന്നു ഒന്നുമില്ലല്ലോ അതുകൊണ്ടാണ് ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കാത്തത് എന്ന് വിഷ്ണുവേട്ടൻ പറഞ്ഞു……

എഴുത്ത്:- കൃഷ്ണ

ഭർത്താവ് ഗൾഫിലേക്ക് പോയതിന്റെ അടുത്ത ആഴ്ച തന്നെ അവളെ തേടി ആ ചുവപ്പ് ദിനങ്ങൾ എത്തിയിരുന്നു..

വല്ലാത്ത വയറുവേദന.. ഏഴാം ക്ലാസിൽ നിന്ന് ഋiതുമതി ആയതിന് ശേഷം തുടങ്ങിയ വയറുവേദനയാണ്.. ഇതുവരെ അതിനൊരു കുറവുമില്ല ഇത്തവണയും അങ്ങനെ തന്നെ.. ഭർത്താവിന്റെ അമ്മയോട് തനിക്ക് പീiരിയഡ്സ് ആണ് എന്ന് പറഞ്ഞപ്പോൾ ദേഷ്യത്തോടെ പാത്രങ്ങൾ നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ടു..

“” ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് മൂന്നാമത്തെ തവണയാ അവൻ ലീവിന് വരുന്നത്.. ഇപ്പോഴും വിശേഷമൊന്നുമില്ല എന്ന് പറഞ്ഞാൽ ഇനി വല്ല മiച്ചിയോ മറ്റോ ആണോ എന്തോ??'”

പ്രതീക്ഷിച്ചതായിരുന്നു എങ്കിലും കേൾക്കുമ്പോൾ വല്ലാത്ത ഒരു വിഷമം.. ഒരു കുഞ്ഞിനു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി.. വിഷ്ണുവേട്ടൻ രണ്ടോ മൂന്നോ മാസത്തെ ലീവിന് വന്നു തിരിച്ചു പോകുമ്പോൾ വല്ലാത്ത ഒറ്റപ്പെടൽ ആണ്..

പോരാത്തതിന് ഓരോ കാര്യങ്ങൾ പറഞ്ഞ് കുiത്തി നോവിക്കുന്ന അമ്മായി അമ്മയും…

അവരുടെ മകളെയും കെട്ടിയിരിക്കുന്നത് ഒരു പ്രവാസിയാണ് പക്ഷേ അയാൾ വന്ന് ആദ്യത്തെ മാസം തന്നെ മകൾ ഗർഭിണിയായത്രേ അങ്ങനെയാണ് പെണ്ണുങ്ങളുടെ മിടുക്ക്!! ഇത് ആദ്യമായി കാണുകയാണ് കല്യാണം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും പയറു മണി പോലെ നടക്കുന്നവളെ!!”

അടുത്ത വീട്ടിലെ ചേച്ചിയോട് തമാശപോലെ പറഞ്ഞു ചിരിക്കുമ്പോൾ നോവുന്ന ഒരു ഹൃദയം എന്റെ ഉള്ളിൽ ഉണ്ട് എന്ന കാര്യം അവർ മറന്നു പോകാറുണ്ട്..
വിഷ്ണുവേട്ടൻ വരുമ്പോൾ എല്ലാം അമ്മ വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്.

എന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കാത്തത് പോലെ അഭിനയിക്കും.. അതു കണ്ട് ആ സമാധാനത്തിലാണ് വിഷ്ണുവേട്ടൻ തിരികെ പോകാറുള്ളത്.. പക്ഷേ ഇവിടെ നിന്ന് വിഷ്ണുവേട്ടൻ ഇറങ്ങിക്കഴിഞ്ഞാൽ അമ്മ അമ്മയുടെ തനി സ്വഭാവം എടുക്കും പിന്നെ എല്ലാത്തിനും കുറ്റം ആയിരിക്കും..

“” തന്നെ അവിടെ അമ്മ വിഷമിപ്പിക്കുന്നു ഒന്നുമില്ലല്ലോ അതുകൊണ്ടാണ് ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കാത്തത് എന്ന് വിഷ്ണുവേട്ടൻ പറഞ്ഞു..

പിന്നെ ആ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി ഇവിടുത്തെ കാര്യങ്ങൾ ഞാനും പറയാൻ നിന്നില്ല.. വിഷ്ണുവേട്ടന്റെ കൂടെ പോകണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഇവിടുത്തെ അമ്മ വീടില്ല എന്ന കാര്യം ഉറപ്പാണ്..

മാത്രവുമല്ല കുഞ്ഞുങ്ങൾ ഇല്ലാത്തത് കാരണം ഇപ്പോൾ എന്നോട് വിഷ്ണുവേട്ടന് ദേഷ്യം ഉണ്ടാവും.. സ്വന്തം കുഞ്ഞിനെ ഭാര്യ പ്രസവിച്ചു കാണണം എന്ന് ആഗ്രഹിക്കാത്ത ഏത് ഭർത്താവാണ് ഉള്ളത് അമ്മ പറഞ്ഞതുപോലെ വിഷ്ണുവേട്ടന് ഇപ്പോൾ എന്നുള്ള സ്നേഹം കുറഞ്ഞു കുറഞ്ഞു വന്നിട്ടുണ്ടാകും.

പലപ്പോഴും അമ്മ പറയുന്ന കാര്യമാണ് അത്.. അതെല്ലാം കേൾക്കുമ്പോൾ വല്ലാത്ത പേടിയാണ്.. ഇത്തവണ വിഷ്ണുവേട്ടൻ വന്നപ്പോൾ നമുക്ക് ഒരു കുഞ്ഞു വേണം ഏതെങ്കിലും ഡോക്ടറെ പോയി കാണാം എന്ന് ഞാൻ പറഞ്ഞിരുന്നു..
കുഴപ്പമൊന്നും ഉണ്ടാകില്ലെടോ നമുക്ക് കുഞ്ഞിനെ ദൈവം സമയം ആകുമ്പോൾ തരും എന്ന് പറഞ്ഞ് എന്റെ വായ അടക്കുകയാണ് ഉണ്ടായത്..

വിഷുവേട്ടൻ പോകുന്നതിനും രണ്ടുദിവസം മുൻപ് ആയിരുന്നു എന്റെ പിiരീഡ്സ് ഡേറ്റ്.. പക്ഷേ അന്ന് പീiരിയഡ്സ് വരാത്തതുകൊണ്ട് ഒത്തിരി സന്തോഷിച്ചു.

ദൈവം എന്റെ പ്രാർത്ഥന കേട്ടു എന്നാണ് കരുതിയത് അങ്ങനെ ഇരിക്കു മ്പോഴാണ് ഇപ്പോൾ വീണ്ടും ചുവന്ന ദിനങ്ങൾ വിരുന്നെത്തിയത്..
വയറുവേദന യോടൊപ്പം മനസ്സിന്റെ വേദന കൂടി ആയപ്പോൾ വല്ലാതെ തളർന്നു പോയി ഞാൻ..

ഇതിനിടയിൽ അമ്മായിയമ്മയുടെ കുiത്തുവാക്കുകൾ സഹിച്ച് അവിടെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ.. എന്റെ വീട്ടിൽ പോയാൽ അതിലും അപ്പുറമാണ് അവിടെയുള്ളത് അമ്മയും ഏട്ടനും ഏട്ടന്റെ ഭാര്യയും ആണ്.. ഏട്ടത്തി അമ്മയ്ക്ക് ഞാൻ അങ്ങോട്ട് ചെല്ലുന്നത് പോലും ഇഷ്ടമല്ല.. പിന്നെ തിന്നുന്നതിനും കുടിക്കുന്നതിനും എല്ലാം കണക്ക് പറയും അവിടുത്തെ ചിലവുകൾ എല്ലാം നോക്കുന്നത് ഏട്ടനാണ്..

ഏട്ടത്തിയമ്മ എന്തെങ്കിലും പറഞ്ഞാൽ ഏട്ടൻ ഒന്നും എതിർക്കാതെ കേട്ട് നിൽക്കും അമ്മയും അതുപോലെതന്നെ അമ്മ നിസ്സഹായയാണ് എന്നെനിക്കറിയാം ഞാൻ ചെല്ലുമ്പോൾ എന്റെ ഭാഗം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പോകുന്ന കഴിഞ്ഞാൽ പിന്നെ ഏട്ടത്തിയമ്മ അമ്മയോട് പോരെടുക്കും അത് ഭയന്ന് അമ്മ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഏട്ടത്തിയുടെ ഭാഗം നിൽക്കും..

അതുകൊണ്ട് അങ്ങോട്ട് പോകാൻ പോലും തോന്നാറില്ല… അതിലും ഭേദം അമ്മായിഅമ്മയുടെ കുiത്തുവാക്കുകൾ ആണ് എന്ന് അങ്ങ് കരുതും..

പക്ഷേ ഇതിപ്പോൾ പരിധി കടക്കുന്നു എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആകുന്നു.

വിഷ്ണുവേട്ടനോട് പറയാൻ വയ്യ!! അമ്മയെ അത്രത്തോളം ഇഷ്ടമാണ് വിഷ്ണുവേട്ടന് ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ എന്നോട് ആയിരിക്കും ദേഷ്യം ഒരു കുഞ്ഞിനെ കൊടുക്കാൻ പോലും കഴിയാത്ത ചിലപ്പോൾ ഉപേക്ഷിക്കും… ഒരുപാട് സ്നേഹം തരുന്ന ഒരു നല്ല മനുഷ്യനാണ് വിഷ്ണുവേട്ടൻ ഈ ജീവിതത്തിൽ എനിക്ക് അദ്ദേഹത്തെ നഷ്ടപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല അതിലും ഭേദം മരണമാണ്..

എല്ലാം സഹിച്ച് നിൽക്കുകയായിരുന്നു അപ്പോഴാണ് അമ്മായി അമ്മയുടെ ആങ്ങളയുടെ മകൾ ഭർത്താവും ആയുള്ള വിവാഹബന്ധം വേർപ്പെടുത്തി അവരുടെ വീട്ടിലേക്ക് തിരിച്ചെത്തിയത്.. വിഷ്ണുവേട്ടന് വേണ്ടി അവളെ അമ്മ പണ്ട് ആലോചിച്ചതാണ്.. അന്ന് വിഷ്ണുവേട്ടനെ ഗൾഫിൽ ജോലി ഇല്ലായിരുന്നു നാട്ടിൽ തന്നെ ഒരു വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു അന്ന് അമ്മയുടെ ആങ്ങള അവരെയെല്ലാം അപമാനിച്ചു വിട്ടു.. കൂലിപ്പണിക്കാരന് കൊടുക്കാൻ ഇവിടെ പെണ്ണില്ല എന്ന് പറഞ്ഞു. അതോടെ അവരോട് വല്ലാത്ത ദേഷ്യം ആയിരുന്നു…nഅതുകഴിഞ്ഞ് ഉടനെ ആ പെൺകുട്ടിയെ വലിയ ഒരു ബാങ്ക് ഉദ്യോഗത്തിന് കല്യാണം കഴിച്ചു കൊടുത്തു പക്ഷേ ആ ജീവിതം എവിടെയും എത്തിയില്ല ഒരു വർഷം കഴിഞ്ഞപ്പോഴേക്ക് അവർ പിരിഞ്ഞു..

ഇപ്പോൾ നിയമപരമായി ഡിവോഴ്സും നേടി.. ഇപ്പോ ആ അമ്മാവൻ അമ്മയെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ് വിഷ്ണുവേട്ടന്റെ കാര്യത്തിൽ അവർക്ക് ഇപ്പോൾ താല്പര്യം ഉണ്ടത്രേ.. അമ്മയെ സംബന്ധിച്ചിടത്തോളം ഇതൊരു ലോട്ടറി ആണ്. അമ്മാവന് ഒരുപാട് സ്വത്തുക്കൾ ഉണ്ട്.. മകൾക്ക് സ്വന്തമായി കല്യാണത്തിന് 101 പവനാണ് അവർ കൊടുത്തത് അതെല്ലാം ഇനി വിഷ്ണുവേട്ടന് സ്വന്തമാകും.

അതെല്ലാം അറിഞ്ഞപ്പോൾ അമ്മയുടെ കണ്ണ് മഞ്ഞളിച്ചു ഇനി എങ്ങനെ യെങ്കിലും എന്നെ ഒഴിവാക്കിയാൽ മതി എന്നായി.

അവിടെ നിൽക്കാൻ പറ്റാത്ത വിധം അവർ എന്നെ ഉപദ്രവിക്കാൻ തുടങ്ങി… എങ്ങനെയെങ്കിലും വിഷ്ണുവിന്റെ ജീവിതത്തിൽ നിന്ന് ഒന്ന് ഒഴിഞ്ഞു പോയി തരാമോ എന്ന് അവർ ചോദിച്ചു.

എനിക്ക് ഇതെല്ലാം വിഷ്ണുവേട്ടനോട് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല… എങ്കിൽ പിന്നെ എല്ലാവരുടെയും ആഗ്രഹപ്രകാരം ഈ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു മാറിക്കൊടുക്കാം എന്ന് ഞാനും കരുതി… ബ്ലേഡ് എടുത്ത് ബാത്റൂമിൽ നിന്ന് കൈത്തണ്ട മുറിക്കുമ്പോൾ സ്നേഹത്തോടെ ലീവിന് വരുമ്പോൾ ചേർത്തു പിടിക്കുന്ന വിഷ്ണുവേട്ടന്റെ മുഖം മാത്രമായിരുന്നു ഉള്ളിൽ.

കൂടെ ജീവിച്ച കൊതി തീർന്നില്ല പക്ഷേ എന്റെ മുന്നിൽ വേറെ മാർഗം ഉണ്ടായിരുന്നില്ല.

കണ്ണു തുറക്കുമ്പോൾ മുന്നിൽ വിഷ്ണുവേട്ടൻ ഉണ്ടായിരുന്നു. ഞാൻ മരിച്ചില്ല എന്ന് അപ്പോഴാണ് മനസ്സിലായത്.. വിഷ്ണുവേട്ടന്റെ കണ്ണുകൾ എല്ലാം ചുവന്ന ഇരിക്കുന്നുണ്ടായിരുന്നു ഞാൻ കണ്ണുതുറന്നതും എന്നെ ദേഷ്യത്തോടെ ഒരുപാട് ചീiത്ത പറഞ്ഞു..

“” അമ്മ വിഷ്ണുവേട്ടനെ കൊണ്ട് ആര്യ ചേച്ചിയെ വിവാഹം കഴിപ്പിക്കും എന്ന് പറഞ്ഞപ്പോൾ എനിക്ക്…..!”””

അത്രയും പറഞ്ഞപ്പോഴേക്ക് വിഷ്ണുവേട്ടൻ എന്നെ കെട്ടിപ്പിടിച്ചു..

“” അങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഞാൻ നിന്നെ ഉപേക്ഷിക്കും എന്ന് നീ വിശ്വസിച്ചോ?? വിഷ്ണുവിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീതു മാത്രമാണ്!!!”

അത് മാത്രം കേട്ടാൽ മതിയായിരുന്നു എനിക്ക്.. വിഷ്ണുവേട്ടൻ പോകുന്നതിനു മുമ്പ് തന്നെ എന്റെ പാസ്പോർട്ട് റെഡിയാക്കി.. പോയി ഒരു മാസത്തിനുള്ളിൽ എന്നെ അങ്ങോട്ട്‌ കൊണ്ടുപോയി.

ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ദുബായിൽ എട്ടു മാസത്തിനു ശേഷം ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന അതിഥിയെ കാത്തിരിക്കുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *