എഴുത്ത്:- ബഷീര്‍ ബച്ചി
ഒരു മിസ്സ്ഡ് കാൾ വഴിയായിരുന്നു ഞാൻ അവളെ പരിചയപ്പെട്ടത്.. ലെന എന്നായിരുന്നു അവളുടെ പേര്..കണ്ണൂർ ജില്ലയിലെ ഇരിങ്ങാവൂർ സ്വദേശിനി മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിന്റെ കീഴിലുള്ള എംബിബിസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു അവൾ..
ആദ്യത്തെ പരിചയപെടൽ ഒരു വഴക്കിൽ ആണ് അവസാനിച്ചതെങ്കിലും പിന്നീട് അവൾ വിളിച്ചു ക്ഷമ പറഞ്ഞു.. അവിടുന്ന് തുടങ്ങിയ പരിചയം ഒരു നല്ല സൗഹൃദമായി വളർന്നു..
ഞാൻ ഡിഗ്രി കഴിഞ്ഞിറങ്ങിയപ്പോൾ അച്ഛൻ ടൗണിലുള്ള പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനം എന്നേ ഏല്പിച്ചു.. ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ… നീ നോക്കി നടത്തിക്കോ… എല്ലാം.. ആദ്യം ഞാനൊന്ന് പരിഭ്രമിച്ചു പോയെങ്കിലും ഇന്ന് അത് നല്ല രീതിയിൽ മുമ്പോട്ട് പോകുന്നു… ടൗണിൽ തന്നെയുള്ള ഒരു വെജിറ്റബിൾ മാർക്കറ്റും ഇന്ന് സ്വന്തമായുണ്ട്.. അതിൽ നിന്ന് നല്ല വരുമാനവും.. ജീവിതം സന്തോഷകരമായി പോകുന്നു.. അതിനിടയിൽ ആയിരുന്നു ലെന”യുമായുള്ള സൗഹൃദം തുടങ്ങുന്നത്..
ഒരിക്കൽ ഞാൻ അവളെ നേരിൽ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു..
ഞായറാഴ്ച മലപ്പുറം കുന്നിൻ മുകളിലെ പാർക്കിൽ വെച്ച് കാണാമെന്നു പറഞ്ഞ പ്രകാരം ഞാൻ പാർക്കിൽ അവളെ കാത്തുനിന്നു… ഇളം പിങ്ക് നിറത്തിൽ ഉള്ള ഒരു ചുരിദാർ ഇട്ട് ചമയങ്ങളും ആഭരണങ്ങളും ഒന്നുമില്ലാതെ ഒരു ദേവതയെ പോലെ സുന്ദരിയായ നീണ്ടു മെലിഞ്ഞ ഒരു പെൺകുട്ടി..
ഒറ്റ നോട്ടത്തിൽ തന്നെ അവൾ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു.. വലിയ കണ്ണുകളും അവളുടെ ചിരിയും ആരെയും ആകർഷിക്കുന്നതായിരുന്നു…
കുറെ നേരമായോ വന്നിട്ട്..?? അവൾ ചോദിച്ചു ഇല്ല ഇപ്പൊ എത്തിയെ ഒള്ളു.. അവിടെയുള്ള ഒരു കഫെയിൽ കയറി ഞങ്ങൾ അൽപ്പനേരം സംസാരിച്ചു.. അച്ഛന്റെ ചെറിയ വരുമാനത്തിൽ ആണത്രേ അവളുടെ പഠനവും അവളുടെ കുടുംബവും മുന്നോട്ട് പോയിരുന്നത്.. ഇടക്ക് ബന്ധുക്കളുടെ സഹായവും..
അവളുടെ പെരുമാറ്റവും എന്നേ ആകർഷിച്ചു..
പരസ്പരം യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.. ലെന…ഞാൻ അവളെ വിളിച്ചു അവൾ തിരിഞ്ഞു നോക്കി എന്തെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരിക്കലും പറയാൻ മടിക്കരുത് കേട്ടോ.. അവൾ ചിരിച്ചു കൊണ്ട് തലയാട്ടി…
പിന്നീട് ആ സൗഹൃദം വളർന്നു.. പലപ്പോഴും ഞാൻ അവളെ സാമ്പത്തികമായി സഹായിച്ചു കൊണ്ടിരുന്നു… മനസ്സിൽ അവളോട് തോന്നിയ പ്രണയം ഞാൻ ഒരിക്കൽ അവളോട് തുറന്നു പറഞ്ഞു..
ഇഷ്ടപെട്ടില്ലെങ്കി ഇതിന്റെ പേരിൽ ഒരിക്കലും ഈ സൗഹൃദം ഉപേക്ഷിച്ചു പോകരുതെന്നും.. അവളുടെ മനസിലും അങ്ങനെയൊരു ഇഷ്ടമുണ്ടെന്ന് അവളും മനസ് തുറന്നു… പിന്നീട് അങ്ങോട്ട് ഞങ്ങൾ മനസ് കൊണ്ട് വളരെ അടുത്ത് പോയിരുന്നു… തീവ്രമായിരുന്നു എന്റെ പ്രണയം..
എംബിബിസ് ഫൈനൽ എക്സാം കഴിഞ്ഞു നാട്ടിലേക്ക് പോയ അവളുടെ ഫോൺ പിന്നെ സ്വിച്ച് ഓഫ് ആയി..
അവളെ കാണാതെ അവളുടെ സംസാരം കേൾക്കാതെ ഭ്രാന്ത് പിടിച്ചു. അവൾക്ക് എന്ത് പറ്റിയെന്നു അറിയാതെ മനസ് വേദന കൊണ്ട് പിടഞ്ഞ നാളുകൾ..
ഒരു അവധി ദിവസം കൂട്ടുകാരനെയും കൂട്ടി അവളുടെ നാട്ടിലേക്ക് യാത്ര തിരിച്ചു.. ഇരിങ്ങാവൂർ ബ്രിഡ്ജ് കഴിഞ്ഞുള്ള ഒരു അഡ്രസ്സ് ഒരിക്കൽ അവൾ പറഞ്ഞത് ഓർത്തു.. അവിടെ പോയി അന്വേഷിച്ചപ്പോൾ ആ മേൽവിലാസത്തിൽ അങ്ങനെയൊരാളില്ല..
എന്റെ കണ്ണുകൾ നിറഞ്ഞു.. അവൾ എന്നേ ചൂഷണം ചെയ്യുകയായിരുന്നു എന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു..
കൂട്ടുകാരൻ ശ്യാം എന്നേ അശ്വസിപ്പിച്ചു.. നീ ടെൻഷൻ ആവാതിരിക്ക് അഭി… നമ്മുക്ക് ഒന്നൂടെ അന്വേഷിച്ചു നോക്കാം.. ചിലപ്പോ അവർക്ക് തെറ്റിയത് ആവാം..?ഞാൻ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി…
ഇരിങ്ങാവൂരിലുള്ള അവന്റെ ഫേസ്ബുക് സുഹൃത്ത് വിളിച്ചു അവൻ കാര്യങ്ങൾ അന്വേഷിച്ചു നോക്കാൻ പറഞ്ഞു.. ഞങ്ങൾ അവിടെ ഒരു ഹോട്ടലിൽ റൂം എടുത്തു വിശ്രമിച്ചു.. ഏകദേശം ഒരു മണിക്കൂർ സമയം കഴിഞ്ഞു അവൻ തിരിച്ചു വിളിച്ചു..
നിങ്ങൾ പറഞ്ഞ ലെന സാധാരണ ഫാമിലി അല്ല ഹൈ ക്ലാസ് ഫാമിലിയിൽ പെട്ട ഒരു പെൺകുട്ടിയാണ്.. അവളുടെ അച്ഛന് ഗൾഫിൽ വലിയ ബിസിനസ് ആണ്.. അവൾ പറഞ്ഞ അഡ്രസ്സ് ഒക്കെ തെറ്റാണ്..അവളുടെ അച്ഛന്റെ പേരു അത് തന്നെ… . മലപ്പുറത്ത് ആണ് പഠിച്ചത് എന്ന് അറിഞ്ഞപ്പോൾ ആ രീതിയിൽ അന്വേഷിച്ചു നോക്കിയതാ..ഞാൻ ഉദ്ദേശിച്ച ആള് തന്നെ ആവും ഞാനിപ്പോ അവിടേക്ക് വരാം..
നമ്മുക്ക് അവിടെ ഒന്ന് പോയി നോക്കാം…
എന്റെ മനസ് കൈവിട്ടു പോയിരുന്നു.. അത്യധികം അവളെ വിശ്വസിച്ചിട്ട് അവൾ എന്നേ ചതിക്കുക യായിരുന്നു എന്നത് എനിക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിഞ്ഞില്ല..
മനസ്സിൽ പകയും സങ്കടവും വേദനയും നിറഞ്ഞു.. പക്ഷെ അവളെ ഒന്ന് നുള്ളി നോവിക്കാൻ പോലും എന്റെ മനസിന് കഴിയില്ലന്നുള്ള സത്യം ഞാൻ തിരിച്ചറിഞ്ഞു…
അവളെ ഞാൻ അത്ര മാത്രം സ്നേഹിച്ചു പോയിരുന്നു..
ഞങ്ങൾ ആ വീട്ടിലേക്ക് കയറിചെന്നു കാളിങ് ബെൽ അടിച്ചു.. ഒരു മുത്തശ്ശി ആയിരുന്നു വാതിൽ തുറന്നത്..
ലെന വാസുദേവ്..അവരുടെ വീട് ഇത് തന്നെയല്ലേ..
അതെ നിങ്ങൾ ആരാണ്..
ഞാൻ അവളുടെ കൂടെ പഠിച്ച ഒരു സുഹൃത്ത് ആണ്.. കുറച്ചു ദിവസമായി അവളുടെ വിവരമൊന്നുമില്ല അത് കൊണ്ട് അന്വേഷിച്ചു വന്നതാണ്… അപ്പൊ നിങ്ങൾ ഒക്കെ കൂടിയാണല്ലേ എന്റെ കുട്ടിയെ മiuയക്കുമരുന്നിന്റെ അiടിമയാക്കിയത്… എന്റെ കുട്ടിയെ ഈ വിധത്തിൽ ആക്കിയത്.. അവർ ഉറക്കെ അലറി..
അവർ പറഞ്ഞത് കേട്ട് ഞങ്ങൾ ഞെട്ടി..!!ഒരു നിമിഷം ഒന്നും പറയാനാവാത്ത സ്ഥിയിൽ ഞങ്ങൾ സ്തംഭിച്ചു നിന്ന് പോയി…
ആ നിമിഷം അവളുടെ സഹോദരൻ ആണെന്ന് തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു..
ഒരു നിമിഷം സമനില വീണ്ടെടുത്തു അവനോടു ഇത് വരെ സംഭവിച്ച കാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞു..
അവളുടെ പേര് ഉച്ഛരികുമ്പോഴൊക്കെ എന്റെ കണ്ണുകളിൽ നീർ പൊടിഞ്ഞിരുന്നു… അവൻ എന്നേ സഹതാപത്തോടെ നോക്കി..
അവൾ ബ്രൗiൺ ഷുiഗറിന്റെ അടിമയായിരുന്നു..
അവളുടെ കൂട്ടുകാരികളിൽ ആരൊക്കെയോ ഇതിന് അiഡിക്റ്റ് ആയിരുന്നുവത്രെ അവരുടെ നിർബന്ധത്തിന് വഴങ്ങി ലെന യും.. അതിന്റെ പേരിൽ ആവും നിങ്ങളെ പണത്തിനു വേണ്ടി അവൾ ചീറ്റ് ചെയ്തത്..?അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. അവൾ ഇപ്പൊ മംഗലാപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ചികിത്സയിലാണ്.. റീ അiഡിക്ഷൻ സെന്ററിൽ..?അച്ഛനും അമ്മയും അവിടെയാണ്.. എനിക്കുറപ്പുണ്ട് അവൾ തിരിച്ചു വരും…നിങ്ങൾക്ക് നഷ്ടമായ കാശ് എത്രയായാലും ഞങ്ങൾ തിരിച്ചു തരും.. അത് ഉറപ്പ് തരാം…നിങ്ങളുടെ പ്രണയം സത്യമെങ്കിൽ അവൾ നിങ്ങളെ തേടി വരും..
മനസ് ആകെ വിങ്ങിപൊട്ടുകയായിരുന്നു..ഞാൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു കാറിൽ കയറിയിരുന്നു…
കുറച്ചു മാസങ്ങൾ കഴിഞ്ഞു പോയി.. തീiവ്രമായി പ്രണയിച്ചു ചതിക്കപ്പെട്ടതിന്റെ വേദന മനസ്സിൽ നിന്ന് അപ്പോഴും മാഞ്ഞു പോയിരുന്നില്ല..
അവൾ ഇനി ഒരിക്കലും എന്നേ തേടി വരില്ലെന്നും ഞാൻ ഉറപ്പിച്ചിരുന്നു..
മനസ്സിൽ ഇപ്പോൾ അവളോട് ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല ആരെയും അന്ധമായി വിശ്വസിച്ചു പോകരുതായിരുന്നു.. അത് സ്വയം വരുത്തി വെച്ച തെറ്റ് തന്നെയാണെന്ന് എനിക്ക് തിരിച്ചറിവ് ഉണ്ടായിരുന്നു..
ഒരു ദിവസം രാത്രി ബെഡിൽ കിടന്നു കൊണ്ട് മൊബൈലിൽ തോണ്ടുമ്പോഴാണ് ഒരു കാൾ വന്നത്.. ഫോൺ എടുത്തു ചെവിയോട് ചേർത്തു…
ആരാണ്… മറുവശത്ത് കുറച്ചു സമയം നിശബ്ദത…
ഞാൻ….. ഞാൻ ലെന ‘യാണ്.. ഒരു നിമിഷം മനസ്സിൽ സങ്കടവും ദേഷ്യവും ഇരച്ചു കയറി…
എന്ത് വേണം…? എനിക്ക് ഒന്ന് കാണാൻ പറ്റുമോ…
എന്തിന് വീണ്ടും ചതിക്കാനോ… ഞാൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.. വീണ്ടും ബെൽ അടിച്ചതോടെ ഞാൻ സ്വിച്ച് ഓഫ് ആക്കി..കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല.. അവളുടെ ഓർമ്മകൾ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു…
പിറ്റേന്ന് പകൽ ഒരു 11 മാണിയോട് അടുത്ത സമയംടെക്സ്റ്റയിൽസിലെ ക്യാഷ് കൗണ്ടറിൽ ഇരിക്കുമ്പോൾ കനത്ത വെയിലിൽ നിന്ന് ഒരു ബ്ലൂ കളർ സാരി ധരിച്ചു സുന്ദരിയായൊരു യുവതി ചില്ല് വാതിൽ തുറന്നു അകത്തേക്ക് കയറി വന്നത്.. ലെന!! ഞാൻ ഒരു നിമിഷം ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി..
അവൾ എന്റെ മുഖത്തേക്ക് ഇമവെട്ടാതെ കുറച്ചു സമയം നോക്കി നിന്നു.. അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു..എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. അന്ധമായി വിശ്വസിച്ചു ചതിക്കപ്പെട്ടതിന്റെ ചുടു കണ്ണീർ…
ഇനി നിനക്ക് എന്താണ് വേണ്ടത്…?എന്റെ ജീവൻ വേണോ വേണമെങ്കിൽ അതും കൂടി തരാം.. നിനക്ക് തൃപ്തിയാകുമെങ്കിൽ..
അഭി…പ്ലീസ്.. ഞാൻ.. ബാക്കി പറയാൻ കഴിയാതെ അവൾ കരഞ്ഞു പോയിരുന്നു..
ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ഞാൻ സൂപ്പർ വൈസറെ വിളിച്ചു ക്യാഷ് കൗണ്ടറിൽ ഇരുത്തി അവളെയും കൂട്ടി പുറത്തിറങ്ങി…
അടുത്തുള്ളൊരു കൂൾബാറിൽ ഒഴിഞ്ഞ ഒരിടം നോക്കി അവളെയും കൂട്ടി ഇരുന്നു..?ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.. പിന്നെ എന്തിനാ വീണ്ടും എന്നേ തേടിവന്നത്..??എനിക്ക്… എനിക്ക് അതിന് കഴിയാത്തത് കൊണ്ട്… അവൾ നിറഞ്ഞൊഴുകിയ കണ്ണുകളോടെ പറഞ്ഞു.. കൂട്ടുകാരിയുടെ നിർബന്ധത്തിന് വഴങ്ങിയാ ഞാൻ ഇങ്ങനെ… അല്ലങ്കിൽ കാശിനു വേണ്ടി ഞാൻ അവളുടെ ഫ്രണ്ട്സുമായി ശiരീരം പങ്കിടണമെന്നു പറഞ്ഞപ്പോൾ അഭിയെ ചീറ്റ് ചെയ്യുക ആണ് നല്ലതെന്നു തോന്നി…
പക്ഷെ ഞാൻ അതിനിടയിൽ എപ്പോഴോ അഭിയെ സ്നേഹിച്ചു പോയിരുന്നു.. ഒരുപാട്.. പലപ്പോളും നിന്നോട് എല്ലാം തുറന്നു പറയാൻ ആഗ്രഹിച്ചിരുന്നു… പക്ഷെ അഭി എങ്ങനെ ഉൾകൊള്ളുമെന്ന ഭയം മൂലം ഞാൻ പിൻവാങ്ങി… ഞാൻ പെട്ട് പോയതാ അതിൽ.. പക്ഷെ ഞാനൊരിക്കലും അഭിയെ മറന്നു ഒന്നും ചെയ്തിട്ടില്ല… എനിക്ക് അങ്ങനെയൊന്നും… ബാക്കി മുഴുവനാക്കാതെ അവൾ തല കുനിച്ചിരുന്നു…
അവളുടെ ഉടൽ വിറക്കുന്നത് എനിക്ക് കാണാമായിരുന്നു…
ലെന… ഞാൻ അവളെ വിളിച്ചു.. ഇനിയും നിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും..?? അവൾ അവളുടെ കയ്യിലുണ്ടായിരുന്ന ബാഗ് തുറന്നു ഒരു പൊതി എടുത്തു ടേബിളിൽ വെച്ചു..?ഇത് അഞ്ചു ലക്ഷം രൂപയുണ്ട്.. അഭി എന്നേ പലവട്ടം സഹായിച്ചിട്ടുണ്ട് അത് എത്രയാണ് എന്നെനിക് അറിയില്ല.. തിക യില്ലങ്കിൽ എത്രയാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി..?ഞാൻ ഇനി പഴയ ലെന ആകില്ല സത്യം.. ഇന്ന് ഞാനൊരു ഡോക്ടർ ആണ്..
ഞാൻ ആ പൊതി തിരികെ ഏല്പിച്ചു.. എനിക്ക് ഈ കാശ് വേണ്ട.. ഒരിക്കൽ നിന്നെ വിശ്വസിച്ചു തന്നതാണ് സഹായം ആയിട്ട് അത് അങ്ങനെ തന്നെയിരിക്കട്ടെ… ഇനി പഴയ പോലെ നിന്നെ എനിക്ക് കാണാൻ കഴിയുമോ എനിക്കറിയില്ല ലെന…
നീ തകർത്തു കളഞ്ഞ ഹൃദയം പഴയത് പോലെയാകുമോ നോക്കട്ടെ അന്ന് ഞാൻ നിന്നെ തേടി വരാം…
അവൾ നിറ കണ്ണുകളോടെ എന്നേ നോക്കി.. എനിക്ക് അറിയാം അഭി.. ഞാൻ എത്ര മാത്രം വേദനിപ്പിച്ചു എന്ന്… ഞാൻ കാത്തിരിക്കും എന്റെ മരണം വരെ.. അവൾ മെല്ലെ എഴുന്നേറ്റ് പുറത്തെ തിരക്കുകളിൽ മറഞ്ഞു…
വർഷങ്ങൾ പോയി മറഞ്ഞിരുന്നു…. മനസ്സിൽ അവളെ മറക്കുക എന്നുള്ളത് അസാധ്യമാണെന്ന് തോന്നിയപ്പോൾ ഞാൻ അവളെ തേടിയിറങ്ങി..
തലശ്ശേരി നഗരത്തിലെ ഒരു ഹോസ്പിറ്റൽ… അവിടെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ആയിരുന്നു ഇപ്പോൾ ലെന വാസുദേവ്.. അവളുടെ റൂമിന് മുമ്പിലെത്തി.. അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോ.. ആരാണ് ഭാര്യയാണോ..? നേഴ്സ് ചോദിച്ചു. അല്ല ഞാൻ തന്നെ.. നേഴ്സിന്റ ചുണ്ടിൽ ഒരു ചിരി പടർന്നു.. ഒരു അഭി കാണാൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞാൽ മതി ഡോക്ടർക്ക് മനസിലാവും ഞാൻ ചിരിയോടെ പറഞ്ഞു.. നേഴ്സ് ഉള്ളിലേക്ക് കയറിപോയ ഏതാനും നിമിഷങ്ങൾക്കകം ആ ഡോർ തുറക്കപ്പെട്ടു ലെന പുറത്തേക്ക് ഇറങ്ങി… അവൾ പഴയതിലും കുറച്ചു തടിച്ചിട്ടുണ്ട്…
ഓടി വന്നു എന്റെ കൈ പിടിച്ചു. അവൾ കരയുന്നുണ്ടായിരുന്നു.. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ആ ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു… ഞാനിപ്പോ വരാം ഒരു അഞ്ചു മിനിറ്റ് ഇവിടെ ഇരിക്കുമോ… ഞാൻ ഇവരെ പറഞ്ഞു വിട്ടിട്ട് വരാം…
ഞാൻ തലയാട്ടി.. പുറത്തെ മരച്ചുവട്ടിൽ അവളെയും കാത്തു നിന്നു….?ഏകദേശം അഞ്ചു മിനിറ്റ് ആയപോഴേക്കും അവൾ പുറത്തിക്കിറങ്ങി വേഗത്തിൽ എന്റെ അരികിലേക്ക് നടന്നു വരുന്നത് ഞാൻ കണ്ടു… ഞാൻ അവളെയും കൊണ്ട് കാറിൽ കയറിയതും അവൾ എന്റെ നെഞ്ചിലേക്ക് വീണു എന്നേ വട്ടം കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു..?ലെന… ഞാൻ ആർദ്രതയോടെ അവളെ വിളിച്ചു…?വിഷമിപ്പിച്ചു അല്ലെ നിന്നെ ഒരുപാട്..?ഞാൻ അത് അർഹിക്കുന്നു അഭി…?ഞാൻ നിന്റെ കാര്യങ്ങൾ എല്ലാം അന്വേഷിച്ചു അറിയാറുണ്ടായിരുന്നു..?പക്ഷെ നിന്നെ തേടി വരാൻ എന്റെ മനസ് അപ്പോഴും സമ്മതിച്ചില്ല.. പക്ഷെ ഇനിയും നിന്നെ സങ്കടപ്പെടുത്താൻ എനിക്ക് വയ്യ… സോറി.. അവൾ എന്റെ വായ പൊത്തി.. എന്റെ കവിളുകളിൽ ചുംiബിച്ചു. കൊണ്ട് എന്നേ വീണ്ടും കെട്ടിപിടിച്ചു..!
ഞാൻ അവളെയും …. ഇനിയൊരിക്കലും പരസ്പരം അകന്ന് പോകില്ല എന്ന ഉറപ്പോടെ…. ഇനി ഒരിക്കലും പരസ്പരം ചതിക്കില്ല എന്ന വിശ്വാസത്തോടെ…!
(ഒരു റിയൽ സ്റ്റോറി. കുറച്ചു ഭാവനയും കൂടെ ചേർത്ത് എഴുതിയതാണ്.. കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേര് റിയൽ അല്ല )
ബച്ചി