എന്നോട് ക്ഷമിക്കണം എനിക്ക് ഇനി ഈ ബന്ധത്തിൽ തുടരാൻ കഴിയില്ല ആ മെസ്സേജ് കണ്ടതും അനൂപിന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ വീണു അവന്റെ നെഞ്ച് പൊട്ടുന്നപോലെ പോലെ തോന്നി……

രചന:-നീലാംബരി

ഞാൻ പോകുന്നു എന്ന് കരുതി നമ്മുടെ സ്നേഹം ഇല്ലാതാവില്ല, ഇതിലും ഭംഗിയായി നമ്മുക്ക് സ്നേഹിക്കാം……

മഴ പെയ്യുന്ന ദിവസങ്ങൾ അനൂപിന് ഒരിക്കലും സാധാരണ ദിവസങ്ങളായിരുന്നില്ല. ആരുമില്ലത്തഅവന് ആകെയുള്ള പ്രതീക്ഷ മഴയാണ്…ആ മഴയിലാണ് അവൻ മായയെ പരിചയപ്പെടുന്നത് ഓരോ മഴത്തുള്ളിയിലും അവൻ അവൾക്കായി കാത്തിരിന്നു…..

മഴ ആദ്യമായി അവരെ തമ്മിൽ കണ്ടുമുട്ടിച്ച ദിവസം ഇന്നും അവന്റെ മനസ്സിൽ അതേ പോലെ തെളിഞ്ഞിരിക്കുന്നു. കോളേജ് ലൈബ്രറിയുടെ മുന്നിൽ നിൽക്കുമ്പോൾ ആകാശം പെട്ടെന്ന് ഇരുണ്ടുകൂടി പെട്ടെന്ന് പെയ്തിറങ്ങിയ മഴയിൽ നിന്ന് രക്ഷപ്പെടാൻ അവൻ ഓടിക്കയറിയത് ലൈബ്രറിയുടെ പടിക്കലായിരുന്നു. അവിടെ അപ്പോൾ ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു നനഞ്ഞ മുടിയും, കൈയിൽ ഒരു പുസ്തകവും, മഴയിലാകെ നനഞ്ഞു നിൽക്കുന്ന മായ.

അനൂപ് മായയെ നോക്കി ചിരിക്കുന്നു അവന്റെ മുടിയിൽ നിന്നും വെള്ളം കൈ വച്ച് കളയാൻ ശ്രമിക്കുന്നു ഇത് കണ്ട് മായ അവളുടെ കൈയിൽ ഉള്ള ടൗവൽ അവന് നേരെ നീട്ടി പുഞ്ചിരിക്കുന്നു

“തനിക്ക് മഴ ഇഷ്ടമാണോ?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. അനൂപ് ഒരുപാട് ആലോചിക്കാതെ മറുപടി പറഞ്ഞു: “മഴയെക്കാൾ മഴയിൽ നിൽക്കുന്നവരെ.”
അവൾ ചിരിച്ചു. ആ ചിരി തന്നെയായിരുന്നു അവരുടെ സൗഹൃദത്തിന്റെ തുടക്കം.അവര് രണ്ടുപേരും പെട്ടെന്ന് തന്നെ കൂട്ടായി ലൈബ്രറിയിൽ ഒരുമിച്ച് പഠിക്കുക, കാന്റീനിൽ പോയി ചായ കുടിക്കുക , അങ്ങനെ ഓരോ ചെറിയ കാര്യങ്ങൾക്കുപോലും വലിയ സന്തോഷങ്ങൾ അവർ പരസ്പരം കണ്ടെത്തി, സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ മായ അനൂപിന്റെ കൈ പിടിച്ച് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു ഇത് കേട്ടതും അനൂപ് എന്താടി നിനക്ക് എന്തേലും പറയാൻ ഉണ്ടേൽ പറ അല്ലാതെ ഒരുമാതിരി മുഖവുര ഒക്കെ ഇട്ട് അയ്യേ…എന്ന് പറഞ്ഞ് അവളെ അനൂപ് കളിയാക്കി, മായ പറഞ്ഞു എടാ വേറെ ഒന്നും അല്ല…

“നമ്മൾ ഒരിക്കലും വേർപിരിയരുത്.”ഇത് കേട്ടതും അനൂപ് കുറച്ച് നേരത്തേക്ക് നിശബ്ദമായി അങ്ങനെ പിരിയാതിരിക്കാൻ എന്നും ഇതുപോലെ ഒരുമിച്ചുണ്ടായാൽ മതി ആ വാക്കുകൾക്കുള്ളിൽ ഒരു നിശ്ശബ്ദ പ്രതിജ്ഞ ഉണ്ടായിരുന്നു. കാലം കടന്നു. സൗഹൃദം സ്നേഹമായി മാറി ഒരുമിച്ചുള്ള ഓരോ നിമിഷവും അവർക്ക് അവരുടേതായ ലോകം തന്നെ സമ്മാനിച്ചു എന്നാൽ ജീവിതം എല്ലായ്പ്പോഴും കഥകളെപ്പോലെ സുഖകരമല്ല ഒരു വൈകുന്നേരം മായ ഒറ്റക്കിരുന്ന് കരയുന്നത് അനൂപ് കണ്ടു എന്താണ് എന്തിനാ നീ കരയുന്നത്
അനൂപ് ചോദിച്ചു.

“എനിക്ക് പോകണം…” അവൾ തലകുനിച്ചു.

“എവിടെ?”

“വിദേശത്തേക്ക്. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട്. അടുത്ത ആഴ്ച്ച ”ഇത് കേട്ടതും അനൂപ് പെട്ടന്ന് നിശബ്ദനായി അച്ഛനും അമ്മയും ആരും ഇല്ലാത്ത അനൂപിന്റെ ജീവിതത്തിൽ പ്രതീക്ഷ കൊണ്ടുവന്നതും സ്നേഹം എന്താണെന്ന് അറിഞ്ഞതും മായ വന്നതിൽ പിന്നെയാണ്…. ഇതെല്ലാം ഓർത്തുകൊണ്ട് അനൂപ് നിറഞ്ഞ കണ്ണുകളോടെ മായയോടെ ചോദിച്ചു

“പിന്നെ… നമ്മൾ?” മായയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.?ഞാൻ പോകുന്നു എന്ന് കരുതി നമ്മുടെ സ്നേഹം ഇല്ലാതാവില്ല ഇതിലും ഭംഗിയായി നമ്മുക്ക് സ്നേഹിക്കാം ഞാൻ ഉണ്ട് കൂടെ എന്ന് പറഞ്ഞ് മായ അനൂപിനെ കെട്ടിപിടിച്ചു
വിടപറയൽ അത്ര എളുപ്പമല്ല എയർപോട്ടിനുള്ളിൽ കയറുന്നതിന് തൊട്ട് മുമ്പ് മായ അനൂപിന്റെ കൈ പിടിച്ചു.

“ഞാൻ തിരിച്ചു വരും,”

“എത്ര നാൾ കഴിഞ്ഞ്?”

“എനിക്ക് അറിയില്ല… പക്ഷേ ഞാൻ വരും.”

അവൾ അവന്റെ കൈ വിട്ട് ഉള്ളിലേക്ക് പോയി. രണ്ടുപേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ആ നിമിഷം അനൂപിന്റെ ഉള്ളിൽ എന്തോ ഒരു ഭാരം പോലെ എന്നാൽ അവൻ ഒന്നും പറയാതെ നിൽക്കുകയായിരുന്നു.
ആ ദിവസം മുതൽ അനൂപിന്റെ ജീവിതം ഒരു കാത്തിരിപ്പായി മാറി.
മഴ പെയ്യുമ്പോഴെല്ലാം അവൻ അതേ പടിക്കലിൽ നിൽക്കും. അവിടെ നിന്നു കൊണ്ട് അവൾ പറഞ്ഞ വാക്കുകൾ ഓർക്കും. ഫോൺ കോളുകൾ, സന്ദേശങ്ങൾ ആദ്യം എല്ലാം പതിവായി ഉണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്കുശേഷം അത് കുറയാൻ തുടങ്ങി.

“ഞാൻ ബിസിയാണ്,” അവൾ പറയും.

“ഞാൻ കാത്തിരിക്കുകയാണ്,” അവൻ പറയും. മാസങ്ങൾ കടന്നു. മെസ്സേജുകൾ ഇല്ലാതായി . ഫോൺ വിളികൾക്ക് മറുപടി ഇല്ലാതായി .
ഒരു ദിവസം, അനൂപിന് ഒരു മെസ്സേജ് വന്നു.

“എന്നോട് ക്ഷമിക്കണം എനിക്ക് ഇനി ഈ ബന്ധത്തിൽ തുടരാൻ കഴിയില്ല ആ മെസ്സേജ് കണ്ടതും അനൂപിന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ വീണു അവന്റെ നെഞ്ച് പൊട്ടുന്നപോലെ പോലെ തോന്നി കണ്ണ് കരകവിഞ്ഞ് ഒഴുകുന്ന പുഴയെ പോലെ കണ്ണീരുകൊണ്ട് നിറഞ്ഞു

അവന്റെ ലോകം അപ്പോൾ തന്നെ തകർന്നു. എന്തുകൊണ്ടാണ് എന്ന് ചോദിക്കാൻ പോലും അവന് കഴിയുന്നില്ല.അവന്റെ ചോദ്യങ്ങൾക്കൊന്നും തന്നെ ഉത്തരം ഉണ്ടായിരുന്നില്ല അവൻ ജീവിതത്തിൽ നിന്ന് പിന്മാറിയില്ല. എന്നാൽ അവൻ പഴയ അനൂപ് ആയിരുന്നില്ല. ചിരി കുറഞ്ഞു , സംസാരങ്ങൾ കുറഞ്ഞു,പക്ഷേ കാത്തിരിപ്പ് അത് മാത്രം അവസാനിച്ചില്ല. ഓരോ മഴക്കാലവും അവൻ അതേ സ്ഥലത്ത് എത്തും. മായയുടെ ഓർമ്മകളുമായി സംസാരിക്കും.

“നീ പറഞ്ഞില്ലേ… നീ തിരിച്ചു വരുമെന്ന്…”?വർഷങ്ങൾ കടന്നു.?ഒരു ദിവസം, പഴയ കോളേജിലേക്ക് ഒരു ക്ഷണം വന്നു ഒരു റീയൂണിയൻ. അനൂപ് ആദ്യം പോകാൻ വിചാരിച്ചിരുന്നില്ല എന്നാൽ എന്തോ ഒന്ന് അവനെ അവിടെ എത്തിച്ചു. ലൈബ്രറിയുടെ മുന്നിൽ എത്തുമ്പോൾ അവന്റെ ഹൃദയം ശക്തമായി ഇടിക്കാൻ തുടങ്ങി. എല്ലാം പഴയതുപോലെ തന്നെയായിരുന്നു. പടിക്കലിൽ നിൽക്കുമ്പോൾ മഴ പെയ്യാൻ തുടങ്ങി. അപ്പോൾ… ഒരുപരിചിത ശബ്ദം.

“നിനക്കും മഴ ഇഷ്ടമാണോ?” അനൂപ് പതുക്കെ തിരിഞ്ഞു.?മായ.?അവൾ അവിടെ നിൽക്കുകയായിരുന്നു കുറച്ച് മാറ്റങ്ങൾ ഉണ്ടായിരുന്നെങ്കിലും, ആ കണ്ണുകളും ചിരിയും അതേപോലെ.

“നീ…” അനൂപ് വാക്കുകൾ കണ്ടെത്താൻ പറ്റാതെ നിന്നു.

“ഞാൻ തിരിച്ചു വന്നു,” അവൾ പറഞ്ഞു.

“എന്തുകൊണ്ട്… നീ അന്ന്…” മായയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.

“എനിക്ക് ക്യാൻസർ ആയിരുന്നു അനൂപ് അപ്പോൾ തന്നെ ചികിത്സക്കായി പോയി.നിന്നെ കൂടെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നോർത്താണ് ഞാൻ അച്ഛന്റെ അടുത്തേക്ക് പോയത്, കള്ളം പറഞ്ഞത് എന്ത് പറഞ്ഞാണ് നിനക്കു ഞാൻ പ്രതീക്ഷ തരേണ്ടത്, ക്യാൻസർ ആണെന്ന് അറിഞ്ഞാലും നീ എന്നെ ഇട്ടിട്ട് പോവില്ല എന്ന് എനിക്കറിയാം ഞാനായിട്ട് നിന്നെ വേണ്ട എന്ന് പറഞ്ഞാൽ നീ ആ ദേഷ്യം കൊണ്ട് എന്നെ വേണ്ട എന്ന് വക്കുമല്ലോ എന്ന് ഓർത്താണ് അന്ന് അങ്ങനെ പറഞ്ഞത് നിനക്കും ഒരു ജീവിതം ഇല്ലേ ഇന്നോ നാളെയോ എന്ന് ഉറപ്പില്ലാത്ത ഒരുത്തിക്കായി കളയണോ നിന്റെ ജീവിതം അതാ അനൂപ് ഞാൻ ഇങ്ങനെ ഒക്കെ ചെയ്യ്തത് എന്ന് പറഞ്ഞ് നിരകണ്ണുകളോടെ അനൂപിനെ കെട്ടിപിടിച്ചു നീ നിന്റെ ജീവിതം ആയിട്ട് മുന്നോട്ട് പോകണം എന്ന് തോന്നി.
അനൂപിന്റെ കണ്ണുകൾ നിറഞ്ഞു. “നീ ഒന്ന് പറഞ്ഞിരുന്നെങ്കിൽ…”
“ഞാൻ എന്തുമാത്രം സങ്കടപ്പെട്ടു, ഇനി എന്തിനാ ജീവിക്കുന്നത് എന്ന് വരെ തോന്നി”

മഴ ശക്തമായി പെയ്യാൻ തുടങ്ങി .

“ഇപ്പോൾ?” അനൂപ് ചോദിച്ചു.

“ഇപ്പോൾ അസുഖം ഭേദപെട്ടു. പക്ഷേ… നീ എന്നെ ഇപ്പോഴും കാത്തിരുക്കുകയായിരുന്നോ?”

അനൂപ് ചിരിച്ചു. “മഴയെ പോലെ… നിന്നെ കാത്തിരുന്നു.” മായ അടുത്തെത്തി.

“ഇനി നമ്മൾ വേർപിരിയില്ലല്ലോ?”?അനൂപ് അവളുടെ കൈ പിടിച്ചു.

“ഇപ്പോൾ നമ്മൾ വേർപിരിയാൻ ജീവിതം പോലും സമ്മതിക്കില്ല.”?മഴ ഒന്ന് കുറഞ്ഞു. ആകാശത്ത് ഒരു മഴവില്ല് തെളിഞ്ഞു. അവർക്കത് ഒരു അടയാളമായിരുന്നു വിരഹത്തിന്റെ പിന്നിൽ എപ്പോഴും ഒരു പ്രതീക്ഷ ഉണ്ടെന്ന്.

Leave a Reply

Your email address will not be published. Required fields are marked *