എനിക്കായാളോട് അതി ഭീകരമായ സ്നേഹമായിരുന്നു. പക്ഷേ മറ്റൊരാൾക്ക് കിടക്ക വിരിക്കേണ്ടി വന്നത് മുതൽ ഒരിക്കൽ പോലും അയാളെ സ്വന്ത മാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല…..

sad woman profile in dark head is put down, stressed young girl touching head and thinking

Story written by Athira

ഇന്ന് ഞാൻ സ്നേഹിച്ച ആളുടെ വിവാഹമാണ്. മറ്റൊരു പെണ്ണിന്റെ കഴുത്തിൽ അയാൾ താലി കെട്ടുന്നത് കാണാൻ, എന്നെന്നേക്കുമായി അയാൾ എനിക്ക് നഷ്ടമാവുന്ന മുഹൂർത്തത്തെ അറിയാൻ  എനിക്ക് പറ്റാവുന്നത്ര ഭംഗിയിൽ ഒരുങ്ങിയാണ് ഞാൻ പുറപ്പെട്ടത്. മഞ്ഞയിൽ പച്ച ബോർഡർ ഉള്ള സാരിയും തലയിൽ കനകാംബര പൂക്കളും കൈയിൽ നിറയെ കുപ്പിവളകളും നെറ്റിയിൽ വലിയ വട്ടപ്പൊട്ടും തൊട്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ഒരു നിമിഷം ഞാൻ അവന്റെ വധുവാണെന്ന് എനിക്ക് തോന്നി.

ജീവിതത്തിൽ ഒരിക്കലും കെട്ടാൻ കഴിയാത്ത ഒരു വേഷം. അല്ലെങ്കിലും വേ,ശ്യയെ ആര് കല്യാണം കഴിക്കാനാണ്. വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഞാൻ കയറുമ്പോൾ പലരും എന്നെ പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു, ഞങ്ങളുടെ സ്നേഹത്തെ അറിഞ്ഞിരുന്നവരൊക്കെ എന്നെ അറപ്പോടെയും വെറുപ്പോടെയും നോക്കുന്നുണ്ടായിരുന്നു. അവനു വളരെ നല്ലൊരു ജീവിതം കിട്ടി എന്ന ഭാവമായിരുന്നു അപ്പച്ചിയുടെ മുഖത്ത്. എനിക്ക് വേദനയൊന്നും തോന്നിയില്ല, അല്ലെങ്കിലും ദേവേട്ടന് നല്ലൊരു ജീവിതം കിട്ടണം എന്ന് തന്നെയായിരുന്നു ഞാനും ആഗ്രഹിച്ചിരുന്നത്.

ഇഷ്ടപ്പെട്ടതിനെ സ്വന്തമാക്കുമ്പോൾ അല്ല, അതിനെ ഈ ലോകത്ത് ഏറ്റവും ഭംഗിയുള്ളതായി കാണുമ്പോഴാണ് സ്നേഹിക്കുന്ന മനസ്സിന് സന്തോഷം തോന്നുക. അതെ അയാളെ ഒരു വരന്റെ വേഷത്തിൽ കണ്ടപ്പോൾ ഈ ജന്മം ഏറ്റവും ഭംഗിയുള്ള കാഴ്ചയാണ് ഞാൻ കണ്ണിൽ പകർത്തുന്നതെന്ന് തോന്നി, എനിക്ക് അയാളോട് വല്ലാത്ത മോഹം തോന്നി അതിയായ സ്നേഹവും വാത്സല്യവും തോന്നി…

കുറച്ചുസമയത്തേക്ക് ഞാൻ അയാളുടെ മാത്രം രേണുകയായി. സ്കൂളിൽ നിന്ന് വരുമ്പോൾ ഒരു ചേമ്പില കീഴിൽ മഴ നനയാതെ എന്നെ ചേർത്തു പിടിച്ചിരുന്ന ദേവേട്ടൻ… കുളപ്പടവിൽ നിന്നും കുളികഴിഞ്ഞ് കയറുമ്പോൾ ഈറനായി നിൽക്കുന്ന എന്നെ കൊതിയോടെ നോക്കുന്ന ദേവേട്ടൻ. അതെ ഒരിക്കൽ ആ മനുഷ്യൻ എന്റേതായിരുന്നു എന്റെ മാത്രം ദേവേട്ടൻ. വീട്ടുകാരായി പറഞ്ഞ്റപ്പിച്ചു വച്ചിരുന്ന ബന്ധം തന്നെയായിരുന്നു ഞങ്ങളുടേത്. ചെറുപ്പം മുതലേ കേട്ടതും അങ്ങനെ തന്നെയായിരുന്നു ദേവന്റെ രേണുക.  ഞങ്ങളുടെ ബാല്യവും കൗമാരവും യൗവനവും ഒക്കെ ആ ഒരു സ്വപ്നത്തിൽ തന്നെയായിരുന്നു.

എനിക്കായാളോട് അതി ഭീകരമായ സ്നേഹമായിരുന്നു. പക്ഷേ മറ്റൊരാൾക്ക് കിടക്ക വിരിക്കേണ്ടി വന്നത് മുതൽ ഒരിക്കൽ പോലും അയാളെ സ്വന്ത മാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. അയാളുടേതാവാൻ ഈ ജന്മം എനിക്ക് കഴിയാതെ പോയതിൽ വേദന തോന്നിയിരുന്നു. സ്നേഹത്തിന്റെ സ്വാർത്ഥതയുടെയും അങ്ങേയറ്റത്ത് നിന്ന് വേണമെങ്കിൽ എനിക്കായാളെ സ്വന്തമാക്കാമായിരുന്നു. ഒക്കെയും മറച്ചു വച്ച്… മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാൻ അയാളുടേത് മാത്രമാണെന്ന് ധരിപ്പിച്ച് എനിക്കിന്നാ താലിയുടെ അവകാശിയാകാമായിരുന്നു.

പതിനേഴാമത്തെ വയസ്സിൽ രണ്ടാനച്ചനാൽ പീ,ഡിപ്പിക്കപ്പെട്ടവളാണ്. അന്ന് ആദ്യം ഓടി ചെന്നത് ദേവേട്ടന്റെ അരികിലേക്ക് ആയിരുന്നു. എന്നെ നെഞ്ചിൽ ചേർത്ത് പിടിച്ച് ദേവേട്ടൻ ഇനിയും ആ വീട്ടിലേക്ക് മടങ്ങി പോകണ്ട എന്ന് പറഞ്ഞു. പക്ഷേ പന്ത്രണ്ട് വയസ്സുകാരി ആയ അനുവിനെയും  ഏഴ് വയസ്സു കാരനായ അരവിന്ദനെയും തനിച്ച് ആ മനുഷ്യന്റെ അരികിൽ വെ,ട്ട് എനിക്ക് ഏട്ടനനെ സ്വന്തമാകണ്ടായിരുന്നു. ഞാൻ മടങ്ങി പോവുക തന്നെ ചെയ്തു. തളർന്നു കിടക്കുന്ന അമ്മയെ  മുറിയിൽ അട,ച്ചു അയാൾ എന്നെ സ്ഥിരമായി ദേഹോഭദ്രവം ചെയ്തുകൊണ്ടേയിരുന്നു. എന്റെ ശ ,രീരത്തോടുള്ള അയാളുടെ അഭിനിവേശത്തോടെ എനിക്ക് ഭയമുണ്ടായിരുന്നു പക്ഷേ എനിക്ക് ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു, കടമകൾ ഉണ്ടായിരുന്നു. എന്റെ മാത്രം സുരക്ഷയോ സുഖമോ തേടി പോകാൻ എനിക്ക് മനസ്സ് വന്നില്ല. ദേവേട്ടനോടുള്ള ഭയം കൊണ്ടായിരിക്കണം, പിന്നീട് എന്റെ ശരീ,രത്തിൽ തൊടാൻ അയാൾ മുതിരാതിരുന്നത്.

എങ്കിലും ഒരു രാത്രി അയാളിലെ വന്യമൃഗം വീണ്ടുമുണർന്നു. മാറ്റാർക്കോ വേണ്ടി അയാളെന്നെ കൊണ്ട് കിടക്ക വിരിപ്പിച്ചു. എനിക്ക് പ്രതികരിക്കാമായിരുന്നു. എതിർക്കാമായിരുന്നു… പക്ഷേ എണീക്കാൻ വയ്യാതെ കിടക്കുന്ന എന്റെ അമ്മയെ കൊ,ന്നു കളയുമെന്നായിരുന്നു ഭീക്ഷണി. എതിർക്കാൻ കഴിഞ്ഞില്ല. പിന്നീട് ആരെയും സ്നേഹിക്കാനും… ദേവേട്ടനെ നോക്കാൻ പിന്നീട് കഴിയുമെന്ന് തോന്നിയില്ല. അതുകൊണ്ട് കാണാതെയിരുന്നു. കാണാൻ വരുമ്പോഴൊക്കെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. സുഖം തേടി പോയവളെന്ന് നാട് മുഴുവൻ പറഞ്ഞിട്ടും ദേവേട്ടൻ എതിർത്തു. ദേവന്റെ പെണ്ണെന്ന് തന്നെ പറഞ്ഞ് ആ മനുഷ്യനോട് അത്രയും ചേർത്ത് വച്ചു എന്നെ.

എനിക്കയാളോട് ബഹുമാനം തോന്നി… അയാളുടെ പ്രണയത്തോട് ആദരവും. പക്ഷെ ഈ ശ,രീരവും, അത് പേറുന്നവളുടെ മനസ്സും ഞാനെപ്പഴോ വെറുത്ത് പോയിരുന്നു. ഈ എന്നെ അയാൾക്ക് കൊടുക്കാൻ എനിക്ക് തോന്നിയില്ല. ഞാൻ പിന്നെയും കിടന്ന് കൊടുത്തു, പലർക്കും.

വേദനകളിക്കാതെ, സുഖങ്ങളും ദുഃഖങ്ങളുമില്ലാതെ ഞാൻ വെറും ശരീരം മാത്രമായി. ദേവേട്ടനൊരു നീണ്ട കാത്തിരിപ്പിലായിരുന്നു വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂർ കലാശിപാളയത്ത് വച്ച് എന്നെ കണ്ടു മുട്ടുന്നത് വരെ…

മുറുക്കി ചുവപ്പിച്ച ചുണ്ട് കാട്ടി ചിരിച്ചു നിങ്ങളെ എനിക്ക് വേണ്ടന്ന് പുച്ഛത്തോടെ പറഞ്ഞ് തിരിയുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. നെഞ്ച് രണ്ടായി പിളരുന്നത് പോലെ തോന്നി. കയ്യും മൂക്കും വായുമൊക്കെ നീറി പുകഞ്ഞു ഞാൻ ഇല്ലാതെയായി പോയേക്കുമോ എന്ന് വരെ ഞാൻ ഭയന്നു.

എനിക്ക് അയാളുടെ പ്രണയം വേണമായിരുന്നു. പക്ഷേ ഈ ജന്മം അത് സ്വീകരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ഈ ജന്മം ഞാൻ നല്ലതൊന്നും അർഹിക്കുന്നില്ലന്ന് തോന്നി. അതെ ആ തോന്നലിന്റെ ഒടുക്കമായിരുന്നു ആ തീരുമാനം. ഞാനും ഞാൻ പോലും അറിയാതെ ഒരു കാത്തിരിപ്പിലായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ദേവേട്ടന്റെ വിവാഹമാണ് എന്നറിഞ്ഞപ്പോഴായിരുന്നു. അന്നത്തെ രാത്രി എനിക്ക് ജീവൻ ഒടുക്കണമെന്ന് വരെ തോന്നി. പക്ഷേ എന്നെ കാത്തിരിക്കുന്ന കടമകളും ഉത്തരവാദിത്വങ്ങളും എന്തുകൊണ്ടോ എന്നെ തടഞ്ഞു നിർത്തി. എന്റെ കാത്തിരിപ്പവസാനിപ്പിക്കാൻ, സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടാൻ ഈ വിവാഹത്തിന് ഞാൻ സാക്ഷിയാകണമെന്ന് തോന്നി.

ആ തീരുമാനത്തിന്റെ ഒടുക്കമായിരുന്നു നാട്ടിലേക്ക് വണ്ടി കയറിയത്. വിവാഹം നടക്കുന്നത് പന്തലിലായിരുന്നെങ്കിലും കണ്ണുകൾ മുഴുവൻ എന്റെ നേർക്കായിരുന്നു. എന്റെ കണ്ണുനീര് കണ്ടു ചിരിക്കാനെന്നോണം നോക്കിയവരൊക്കെ ഞെട്ടിയിരിക്കണം. ഞാൻ ഏറ്റവും ഭംഗിയായി ചിരിച്ചു കൊണ്ട് ആ നിമിഷത്തിന് സാക്ഷിയായയി… ദേവേട്ടന്റെ വിവാഹം… കണ്ണു നിറയെ കണ്ടു. മനസുകൊണ്ട് അനുഗ്രഹിച്ചു… നന്മകൾ നേർന്നു… ഹൃദയത്തിലുള്ള മുഴുവൻ സ്നേഹവും ഒരു ചിരിയിൽ നിറച്ചു കണ്ണിലും കരളിലും ആ മനുഷ്യനെ നിറച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *