എഴുത്ത്: ദർശരാജ്. ആർ
രാജേഷിന് സന്ധ്യയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന സംശയം ഉണ്ടോ?
“ഉണ്ട് മാഡം.”
തെല്ലും സംശയം കൂടാതെയുള്ള രാജേഷിന്റെ ആ മറുപടി കേട്ട് നിസ്സഹായതയോടെ ഭാര്യ സന്ധ്യ ഒരിക്കൽ കൂടി രാജേഷിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.
തുടർന്നവൾ വിങ്ങി പൊട്ടാൻ തുടങ്ങവേ കൗൺസിലർ യുവിദ്ര ദേവി അവളെ എഴുന്നേറ്റ് വന്ന് ചേർത്തു പിടിച്ചു.
നോക്ക് സന്ധ്യ.
പവിത്രയുടെ കൂട്ടുകാരിയായത് കൊണ്ട് മാത്രമാണ് നിങ്ങൾക്ക് രണ്ടാൾക്കും ഞാൻ അപ്പോയ്ന്റ്മെന്റ് തന്നത്.
കണ്ണ് തുടക്കൂ…
രാജേഷ്… ഒന്ന് കൂടി കാര്യങ്ങൾക്ക് വ്യക്തത വരുത്താം എന്ന് തോന്നുന്നു.
ആക്ച്വലി എന്താണ് രാജേഷിന്റെ സംശയം?
മാഡം… ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എണ്ണി പറക്കി എടുത്താൽ രണ്ടര ആഴ്ച്ച പോലും ആയിട്ടില്ല. പക്ഷെ ഇവൾ ഒരു മാസം ഗർഭിണിയാണ്.
പ്രണയ വിവാഹമാണോ?
അതേ മാഡം. എന്നും പറഞ്ഞ് വിവാഹത്തിന് മുമ്പ് ഒന്നും നടന്നിട്ടില്ല.
ഞാൻ അതിന് ഒന്നും ചോദിച്ചില്ലല്ലോ രാജേഷേ.
അല്ല… പറഞ്ഞന്നേ ഉള്ളൂ.
രാജേഷ് അത്യാവശ്യം സോഷ്യൽ മീഡിയാസൊക്കെ ഉപയോഗിക്കുന്ന ആളാണോ?
അതേ മാഡം. ഇൻസ്റ്റയിൽ 10k followers ഉം 5k following ഉം ഉണ്ട്.
ധാരാളം.
ശരിക്കും ഇതൊരു ഡോക്ടർ നൽകേണ്ട മറുപടിയാണ്. എന്നാലും ഞാൻ പറഞ്ഞു തരാം.
അതൊക്കെ പോട്ടെ… സന്ധ്യക്ക് എന്താണ് പറയാൻ ഉള്ളത്?
ഞാൻ എന്ത് പറഞ്ഞിട്ടും പുള്ളിക്കാരൻ വിശ്വസിക്കുന്നില്ല മാഡം.
എന്നായിരുന്നു സന്ധ്യക്ക് അവസാനം ആയിട്ട് ഡേറ്റ് വന്നത്?
നവംബർ 1.
നിങ്ങളുടെ കല്യാണം എന്നായിരുന്നു?
നവംബർ 12.
അതായത് Inter-course അധികം വൈകാതെ Ovulation സമയത്ത് തന്നെ നടന്നു അല്ലേ?
അതേ മാഡം.
അത് ആരുമായിട്ടാണെന്ന് കൂടി മാഡം ചോദിക്ക്.
രാജേഷ്…ഇടക്ക് കയറി സംസാരിക്കരുത്.
സോറി മാഡം.
സന്ധ്യക്ക് ഇപ്പോൾ എന്താണ് വേണ്ടത്?
പുള്ളി എന്നെ മനസ്സിലാക്കണം. അറ്റ്ലീസ്റ്റ് ഈ സാഹചര്യം പഠിക്കണം.
ഒരു നീർഘ നിശ്വാസത്തിന്റെ അകമ്പടിയോടെ യുവിദ്ര തുടർന്നു.
രണ്ടായിരത്തിന്റെ തുടക്കത്തിൽ ഉണ്ടായ ഒരു കേസ് ഞാൻ പറയാം.
തല്ക്കാലം ആ പെൺകുട്ടിയെ നമുക്ക് മീര എന്ന് വിളിക്കാം. മീരക്കും സന്ധ്യയുടെ അതേ ഡേറ്റ് ആണ്. കല്യാണവും ഏതാണ്ട് ഈ പറഞ്ഞ പോലെ രണ്ടാഴ്ച്ച കഴിഞ്ഞ് നടന്നു.
ആ സമയത്തൊക്കെ പാഡ് നമ്മുടെ കൊച്ചു കേരളത്തിൽ വരുന്നതേ ഉള്ളൂ.
ആര് പറഞ്ഞ്? ഞാൻ 95 ൽ AP പാഡും വെച്ച് ക്രിക്കറ്റ് കളിക്കാൻ പോയിട്ടുണ്ടല്ലോ?
രാജേഷിനോട് ആരാ പീരിയഡ്സ് ആയപ്പോൾ കളിക്കാൻ പോവാൻ പറഞ്ഞത്?
ആ പാഡോ? രാജേഷിന്റെ മുഖം യുവിദ്രയുടെ മറുപടിയിൽ വിളറി വെളുത്തു.
രാജേഷ്… പ്ലീസ്.. ഇടക്ക് കയറി സംസാരിക്കരുത്.
Let me complete.
ഞാൻ പറഞ്ഞ് വന്നത്… പാഡൊക്കെ കണ്ടാലും പുതിയ ഏതോ ബ്രെഡ് ആണെന്ന് വിചാരിച്ച ഒരു തലമുറയെ കുറിച്ചാണ്.
അങ്ങനെ മീരയും കല്യാണം കഴിഞ്ഞുള്ള തൊട്ടടുത്ത മാസത്തെ ഡേറ്റ് മിസ്സ് ആക്കി.
സ്വാഭാവികമായും ഡോക്ടർ മീര ഗർഭിണി ആണെന്ന് ഉറപ്പിച്ചു.
മീരയുടെ ഭർത്താവിനോട് ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. അദ്ദേഹവും രാജേഷിന്റെ തനി പകർപ്പായിരുന്നു കേട്ടോ.
അന്ന് അതീവ സന്തോഷത്തോടെ അവർ വീട്ടിലെത്തി.
പക്ഷെ മീരയുടെ അമ്മായിയമ്മ മീരയെ ‘വേ,ശ്യ’ എന്ന് വിളിച്ചോണ്ടാണ് കതക് തുറന്നത്.
ഒന്നല്ലാതെ ഒരു നോട്ടം നോക്കി കൊണ്ട് മീരയും ഭർത്താവും റൂമിലേക്ക് പോയി.
ചേട്ടൻ ഡോക്ടറെ കണ്ട് ഇറങ്ങിയ ശേഷം ബൂത്തിൽ പോയി അമ്മയെ വിളിച്ചിരുന്നോ?
ഉവ്വ്…ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അതേ പോലെ പറഞ്ഞു കൊടുത്തു.
ആര് എന്ത് പറഞ്ഞ് ഉണ്ടാക്കിയാലും എനിക്ക് കുഴപ്പമില്ല. പക്ഷെ ചേട്ടൻ എന്റെ കൂടെ നിൽക്കണം. എനിക്ക് അത്രേ ഉള്ളൂ.
അറിയാലോ? എന്റെ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ചിട്ടാണ് ഞാൻ വിശ്വസിച്ച് കൂടെ ഇറങ്ങി വന്നത്.
മീരയുടെ ഭർത്താവ് അവളെ ചേർത്തു പിടിച്ചു.
മീരയുടെ കണ്ണ് നിറഞ്ഞു.
കുറച്ചു സമയത്തിന് ശേഷം.
നമുക്ക് ചെ,യ്താലോ?
അയ്യോ…ഇന്നോ? അത്… വേണോ…
വേണം.
മീരയെ ര,തിമൂ,ർച്ചയുടെ ഉന്നതിയിൽ എത്തിച്ച ശേഷം അവളുടെ ചെവിയുടെ മടക്കിൽ മെല്ലെ ക,ടിച്ചോണ്ട് ഭർത്താവ് ചോദിച്ചു.
അ,ങ്ങോട്ടേക്ക് ക,ടത്തി വിടുന്ന എത്രാമത്തെ പുരുഷനാ ഞാൻ?
What?
ആരുമായിട്ട് കിടന്നതിന്റെ കുഴി മൂടാനാടി എന്നെ നിന്റെ കാ…
ആ ചോദ്യം കേട്ട മീരയുടെ മറുപടി സന്ധ്യയെ പോലെ മൗനം ആയിരുന്നില്ല.
Inter-course ൽ പൂർണ്ണ ന,ഗ്നനയായി കിടന്ന അവൾ ഇരു കയ്യും പുറകിലോട്ട് കു,ത്തി കാല് അടർത്തി ഭർത്താവിന്റെ ചെ,കിടത്ത് പൊ,ട്ടിച്ചത് ഇടത്തേ പാദം കൊണ്ടായിരുന്നു.
എന്നിട്ട് എന്തായി മാഡം?
ഇക്കുറി സന്ധ്യ ഇടക്ക് കയറി സംസാരിച്ചു.
സ്വന്തം കുഞ്ഞിന്റെ അച്ഛൻ ആരെന്ന് കൂടെ കി,ടന്ന് വ,യറ്റിൽ ഉണ്ടാക്കിയ കെട്ടിയോൻ ചോദിക്കുന്ന അവസ്ഥ സന്ധ്യയ്ക്ക് ഞാൻ പ്രേത്യേകിച്ച് പറഞ്ഞു തരണ്ടല്ലോ.
ഡിവോഴ്സിന് അതൊരു ഗ്രൗണ്ട് ഒന്നും ആയിരുന്നില്ലെങ്കിലും മീരക്ക് ഒന്നും ആരേയും പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യം ഇല്ലായിരുന്നു.
അവർ വേർപിരിഞ്ഞു.
ഇനി രാജേഷിനുള്ള മറുപടി.
പ്രെഗ്നൻസി എത്ര മാസമായെന്ന് കണക്കാക്കുന്നത് ഏറ്റവും അവസാനം വന്ന പീരിയഡ്സ് ഡേറ്റ് നോക്കിയാണ്.
സന്ധ്യക്ക് ഇവിടെ പീ,രിയഡ്സ് അവസാനം വന്നത് നവംബർ 1 ന് ആണ്.
കൂടാതെ നിങ്ങൾ രണ്ടാഴ്ച്ചക്കുള്ളിൽ ബന്ധപ്പെടുകയും ചെയ്തു.
അങ്ങനെ നോക്കുമ്പോൾ സ്വാഭാവികമായും ഡിസംബർ മാസത്തിലെ പീ,രിയഡ്സ് സന്ധ്യ മിസ്സ് ചെയ്യുമ്പോൾ പുള്ളിക്കാരി ഒരു മാസം ഗർഭിണിയാണ്.
അല്ലെങ്കിൽ തന്നെ എന്റെ രാജേഷേ.. ഡിസംബർ 31 ന് ബന്ധപ്പെട്ടിട്ട് തൊട്ടടുത്ത പീരിയഡ്സ് മിസ്സ് ആകുമ്പോൾ ഒരു വർഷം ആരുടെയൊക്കെ കൂടെ സന്ധ്യ കിടന്നെന്ന് താൻ ചോദിക്കോ?
എന്തായാലും സോഷ്യൽ മീഡിയ ഉള്ള ഈ കാലത്തും തന്നെ പോലുള്ള രാജേഷ്മാരിൽ കൂടി ഈ കല അന്ന്യം നിന്ന് പോയിട്ടില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
സോറി മാഡം.
ഇതിനേക്കാൾ ഭേദം 95 ൽ AP പാഡ് വെക്കാതെ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുന്നത് ആയിരുന്നു കേട്ടോ.
രാജേഷിന്റെ മുഖത്ത് ചമ്മിയ ചിരി.
തിരിച്ചിറങ്ങാൻ നേരം ഏറെ സന്തോഷത്തോടെ സന്ധ്യ കൗൺസിലറോട് ചോദിച്ചു.
ആ മീര ഇപ്പോൾ എവിടെയാണ്?
തന്റെ Name board ചൂണ്ടി കൊണ്ട് യുവിദ്ര ദേവി ഒന്ന് പുഞ്ചിരിച്ചു.
Next couples pls
☆☆☆☆☆☆☆☆
