കൂടെ പഠിക്കുന്നവൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ട് അവനിപ്പോ ഒന്നും അറിയില്ല എന്ന്!!! നടക്കടാ സ്റ്റേഷനിലേക്ക്!” ​കോൺസ്റ്റബിൾമാരിൽ ഒരാൾ ഉറക്കെ അലറുമ്പോൾ മിഥുൻ ഞെട്ടി……

Story written by Jk

“കൂടെ പഠിക്കുന്നവൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ട് അവനിപ്പോ ഒന്നും അറിയില്ല എന്ന്!!! നടക്കടാ സ്റ്റേഷനിലേക്ക്!” ​കോൺസ്റ്റബിൾമാരിൽ ഒരാൾ ഉറക്കെ അലറുമ്പോൾ മിഥുൻ ഞെട്ടി അമ്മയെ നോക്കി. പോലീസുകാർ പറഞ്ഞത് വിശ്വസിക്കാനാവാതെ വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുക യായിരുന്നു ഗീത. അവരുടെ ലോകം ആകെ തകിടം മറിഞ്ഞ നിമിഷമായിരുന്നു അത്..

അപ്പോഴേക്കും അയൽവാസികൾ എല്ലാം മതിലിന്റെ അപ്പുറത്തും ഇപ്പുറത്തും ആയി നിരന്നു

മിഥുൻ എന്ന പാവം കോളേജ് വിദ്യാർത്ഥിക്ക് ഇങ്ങനെയൊരു ആരോപണം കേൾക്കേണ്ടി വരുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അത്രത്തോളം പാവം ആയിരുന്നു അവൻ..

​”സാറേ, എന്റെ കുഞ്ഞ് അങ്ങനെയൊന്നും ചെയ്യില്ല! അവനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?” ഗീത കരഞ്ഞുകൊണ്ട് പോലീസുകാരുടെ പുറകെ ഓടി. അവരുടെ കണ്ണുകളിൽ ഭീതിയും നിസ്സഹായതയും നിറഞ്ഞുനിന്നു. ​എന്നാൽ മാറി നിൽക്കെടി എന്നും പറഞ്ഞ് പോലീസുകാർ ഗീതയെ വല്ലാതെ പിടിച്ചു തള്ളി. അവർ നിലത്തേക്ക് വീണുപോയി. അത് കണ്ടതും അവിടേക്ക് ഓടിച്ചെല്ലാൻ ശ്രമിച്ച മിഥുനെ രണ്ട് പോലീസുകാർ ചേർന്ന് ബലമായി പിടിച്ചു ജീപ്പിലേക്ക് കയറ്റി. അയൽവാസികൾ എല്ലാവരും വീടിന് പുറത്തിറങ്ങി നിന്ന് ഈ കാഴ്ച ആസ്വദിക്കുന്നുണ്ടായിരുന്നു..

ചിലർ പരസ്പരം അടക്കം പറഞ്ഞു, “കണ്ടില്ലേ, മിണ്ടാപൂച്ച പോലെ ഇരുന്ന ചെക്കനാണ് ഇപ്പോൾ കലം ഉടച്ചത്.”

അതുവരെ നന്മ പറഞ്ഞിരുന്നവർ എല്ലാവരും തിരുത്തി പറയാൻ തുടങ്ങി ചിലർ അവന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ മത്സരിച്ചു.

​ജീപ്പ് സ്റ്റേഷനിലേക്ക് കുതിക്കുമ്പോൾ മിഥുന്റെ ഉള്ളിൽ തീയായിരുന്നു. “ഞാൻ ഒന്നും ചെയ്തിട്ടില്ല സാറേ! സത്യമായിട്ടും എനിക്ക് ഇതിൽ ഒരു പങ്കുമില്ല!! എന്റെ അമ്മ വീട്ടിൽ തനിച്ചാണ്.. എന്നെ വെറുതെ വിടണം! എന്തിനാണ് എന്നെ ഇങ്ങനെ കൊണ്ടുപോകുന്നത്?” പോകുന്ന വഴി മുഴുവൻ മിഥുൻ പറഞ്ഞത് അത് മാത്രമായിരുന്നു. അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്നാൽ പോലീസുകാർ “മിണ്ടാതിരിക്കെടാ!” എന്ന് പറഞ്ഞ് അവനെ ഭയപ്പെടുത്തുക യല്ലാതെ അവന് പറയാനുള്ളത് കേൾക്കാൻ പോലും കൂട്ടാക്കിില്ല. ഒരു നിമിഷം കൊണ്ട് അവൻ ഒരു ക്രി മിനലായി മുദ്രകു,ത്തപ്പെട്ടു. ​പോലീസുകാർ അവനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതും അവൻ കാണുന്നത് തന്റെ ക്ലാസിൽ പഠിക്കുന്ന വർഷയെ ആണ്. അവൾ ഒരു ബെഞ്ചിൽ തലകുനിച്ചിരിക്കുന്നു. ചുറ്റും പോലീസുകാരും മറ്റു ചില ആളുകളും ഉണ്ട്. മിഥുന്റെ ദേഷ്യം നിയന്ത്രണം വിട്ടു. അവൻ നേരെ വർഷയുടെ അടുത്തേക്ക് ഓടിച്ചെന്നു.

​”പറയെടി… ഞാനാണോ നിന്നെ… നീ എന്തിനാ എന്റെ പേര് പറഞ്ഞത്?” അവൻ അവളുടെ കയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു. അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ വർഷ യാതൊരു കൂസലും ഇല്ലാതെ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരുന്നു. അവളുടെ മൗനം അവനെ കൂടുതൽ തളർത്തി. ​പെട്ടെന്ന് ഒരു പോലീസുകാരൻ വന്ന് അവന്റെ മുഖത്തേക്ക് ആഞ്ഞ,ടിച്ചു. “ഇവിടെ വന്ന് ഷോ കാണിക്കുന്നോടാ?

” അവൻ തെറിച്ചു വീണു. പോലീസുകാർ അവനെ വലിച്ചിഴച്ച് ലോക്കപ്പിന് അടുത്തേക്ക് കൊണ്ടുപോയി. സത്യത്തിൽ വർഷയുടെ ജീവിതം മറ്റൊരു വഴിക്കായിരുന്നു. അവളുടെ വീടിനടുത്തുള്ള ഒരു മധ്യവയസ്കനായിരുന്നു അവളുടെ കുഞ്ഞിന്റെ അച്ഛൻ. അയാൾ അവൾക്ക് പോക്കറ്റ് മണി നൽകുമായിരുന്നു. പണത്തിനോടുള്ള ആർത്തി കാരണം വർഷ അയാൾക്ക് വഴ,ങ്ങിക്കൊടുത്തു. ആ പണം കൊണ്ട് അവൾ വിലകൂടിയ വസ്ത്രങ്ങളും ഫോണും വാങ്ങി അടിച്ചുപൊളിച്ചു. അവളുടെ അച്ഛനും അമ്മയും എപ്പോഴും വഴക്കിലാ യതുകൊണ്ട് മകൾ എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കാൻ അവർക്ക് സമയമുണ്ടായിരുന്നില്ല.

​ഈ സമയത്താണ് കോളേജിൽ വെച്ച് ഒരു പ്രശ്നം നടക്കുന്നത്. സെമസ്റ്റർ പരീക്ഷയ്ക്ക് വർഷ കോപ്പി അടിക്കുന്നത് മിഥുൻ കാണാനിടയായി. സത്യ സന്ധനായ മിഥുൻ അത് അധ്യാപകരോട് പറഞ്ഞു. അതോടെ വർഷയ്ക്ക് കോളേജിൽ നിന്ന് കടുത്ത ശിക്ഷ ലഭിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് അവൾ അപമാനിക്കപ്പെട്ടു. അന്നുമുതൽ അവൾക്ക് മിഥുനോട് വല്ലാത്ത പകയായിരുന്നു. “ഇവനെ ഞാൻ ഒരു പാഠം പഠിപ്പിക്കും,” എന്ന് അവൾ അന്ന് ശപഥം ചെയ്തിരുന്നു. ​അതിനിടയിലാണ് വർഷ ഗർഭിണിയാകുന്നത്. കുഞ്ഞിന്റേ ഉത്തരവാദിയായ ആ മധ്യവയസ്കന് ഭാര്യയും വർഷയെക്കാൾ പ്രായമുള്ള മക്കളും ഉണ്ടായിരുന്നു. അ,ബോർഷൻ ചെയ്യാവുന്ന കാലഘട്ടം കഴിഞ്ഞതിനു ശേഷമാണ് വർഷ വിവരം അറിയുന്നത്. വയറ് അധികം ഇല്ലാത്തതുകൊണ്ടും വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചതുകൊണ്ടും ആരും സംശയിച്ചില്ല. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആൾ വിവരം അറിഞ്ഞതോടെ നാടുവിട്ടു.
​ഒടുവിൽ ആരും അറിയാതെ അവൾ വീട്ടിലെ ബാത്റൂമിൽ വെച്ച് പ്രസവിച്ചു. പക്ഷേ നിർഭാഗ്യവശാൽ കുഞ്ഞ് മരിച്ചുപോയി. ഭയന്നുപോയ അവൾ കുഞ്ഞിനെ വീടിന് പുറകിലെ കുഴിയിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് അയൽവാസി കണ്ടു. അവർ പോലീസിൽ വിവരമറിയിച്ചു. പോലീസ് ചോദ്യം ചെയ്തപ്പോൾ കുഞ്ഞിന്റെ അച്ഛൻ ആരെന്ന ചോദ്യത്തിന് വർഷ മിഥുന്റെ പേര് പറഞ്ഞു. അവനോടുള്ള പഴയ പക തീർക്കാൻ ഇതിലും നല്ലൊരു അവസരം അവൾക്ക് മുന്നിലുണ്ടായിരുന്നില്ല.

കേസ് കോടതിയിലേക്ക് നീങ്ങി. മിഥുൻ നിരപരാധിയാണെന്ന് ഉറച്ചു പറഞ്ഞു. ഒടുവിൽ പോലീസ് ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. ആ പരിശോധനയിൽ മിഥുൻ നിരപരാധിയാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. അതോടെ പോലീസ് അവരുടെ ‘മുറപ്രകാരം’ വർഷയെ ചോദ്യം ചെയ്തു. ഭയന്നു പോയ അവൾ ഒടുവിൽ ആ മധ്യവയസ്കന്റെ പേര് വെളിപ്പെടുത്തി. പോലീസ് അയാളെ പൊക്കി. കേസ് സ്ട്രോങ്ങ് ആയി. ഇതറിഞ്ഞ വർഷയുടെ വീട്ടുകാർ ആകെ തകർന്നുപോയി. “ഇങ്ങനെയൊരു മകൾ ഞങ്ങൾക്ക് വേണ്ട,” എന്ന് പറഞ്ഞ് അവർ അവളെ ഉപേക്ഷിച്ചു. അവൾ തനിച്ചായി.

​പക്ഷേ ഇതിനിടയിൽ നഷ്ടം മിഥുന് മാത്രമായിരുന്നു. ജയിലിൽ പോയവനെന്ന പേര് കോളേജിലും നാട്ടിലും അവനെ വേട്ടയാടി. “ഡിഎൻഎ ഒക്കെ വെറുതെ യാണ്, അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും” എന്ന് വിശ്വസിക്കുന്ന പലരും അപ്പോഴും ഉണ്ടായിരുന്നു. എന്നാൽ ഗീത മകനെ ചേർത്തുപിടിച്ചു. “എന്റെ മോൻ തെറ്റ് ചെയ്യില്ലെന്ന് എനിക്കറിയാം,” അവൾ ആവർത്തിച്ചു പറഞ്ഞു. കോളേജിലെ ചില അധ്യാപകരും അവനെ പിന്തുണച്ചു. ആ കരുത്തിൽ അവൻ ഡിഗ്രി നല്ല മാർക്കോടെ പാസായി. പിന്നീട് അവൻ നാട്ടിൽ നിൽക്കാൻ ആഗ്രഹിച്ചില്ല. കഠിനാധ്വാനം ചെയ്ത് ബാങ്ക് പരീക്ഷകൾ എഴുതി. ഒടുവിൽ മിഥുൻ ഒരു പ്രമുഖ ബാങ്കിൽ മാനേജറായി നിയമിതനായി.. അമ്മയെ അവൻ ആഗ്രഹിച്ചത് പോലെ സുഖസൗകര്യത്തിന് നടുവിൽ നിർത്തി. ജീവിതം പതിയെ പച്ചപിടിച്ചു. അവൻ വിവാഹിതനായി, അവനൊരു കുഞ്ഞു പിറന്നു. ​വർഷങ്ങൾ കടന്നുപോയി. തന്റെ ആദ്യത്തെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ പ്രമാണിച്ച് ഒരു സൽക്കർമ്മം ചെയ്യാൻ മിഥുൻ തീരുമാനിച്ചു. അനാഥരായ മനോരോഗികൾ താമസിക്കുന്ന ‘സ്നേഹാലയം’ എന്ന സ്ഥാപനത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ അവൻ കുടുംബത്തോടൊപ്പം അവിടെയെത്തി.
​ഭക്ഷണം വിളമ്പുന്നതിനിടയിൽ ഒരു മൂലയിൽ തളർന്നിരിക്കുന്ന ഒരു രൂപം മിഥുന്റെ ശ്രദ്ധയിൽപ്പെട്ടു. മുഷിഞ്ഞ വസ്ത്രങ്ങളും അഴിച്ചിട്ട മുടിയുമായി ആ സ്ത്രീ ആരെയോ പേടിച്ചെന്നപോലെ ഇരിക്കുന്നു. അവരെ കണ്ടപ്പോൾ എവിടെയോ കണ്ട പരിചയം പോലെ മിഥുന് തോന്നി. മിഥുൻ അവരുടെ അരികിലേക്ക് ചെന്നു. അത് വർഷയായിരുന്നു! ചെയ്ത തെറ്റുകളും ചതിയും അവളെ മാനസികമായി തകർത്തിരുന്നു. ഉറ്റവർ ഉപേക്ഷിച്ചതും കുറ്റബോധവും അവളെ ഒരു ഭ്രാന്തിയാക്കി മാറ്റിയിരിക്കുന്നു. മിഥുനെ കണ്ടപ്പോൾ അവൾ അലറിക്കരഞ്ഞുകൊണ്ട് മുഖം പൊത്തി..

പഴയ പകയോ ദേഷ്യമോ ഒന്നും ഇപ്പോൾ മിഥുന്റെ ഉള്ളിലില്ല. പകരം ഒരുതരം സഹതാപം മാത്രം..​”നമ്മൾ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ ഈ ജന്മത്തിൽ തന്നെ അനുഭവിക്കേണ്ടി വരും,” മിഥുൻ പതുക്കെ മന്ത്രിച്ചു. വർഷയുടെ ഇപ്പോഴത്തെ അവസ്ഥ ആ വലിയ പാഠത്തിന്റെ തെളിവായിരുന്നു. അവൻ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. സ്നേഹാലയത്തിന്റെ മതിൽക്കെട്ടിനുള്ളിൽ വർഷ തന്റെ ഇരുണ്ട ലോകത്ത് തനിച്ചായി..


Leave a Reply

Your email address will not be published. Required fields are marked *