Story written by Jk
“”എടീ *&%₹₹ ഏത് അവനെ ആണെടീ നീ അവിടെ ഒളിച്ചു വച്ചിരിക്കുന്നത്??”””
കഴിഞ്ഞദിവസം ക,ള്ളുകുടിച്ചുവന്ന് പ്രകാശൻ വിളിച്ചുപറഞ്ഞത് ഓർത്തപ്പോൾ സുമതിയുടെ നെഞ്ച് കലങ്ങി.. ഈയിടെയായി അയാൾക്ക് കൂടി അല്പം കൂടുതലാണ്. അതിനനുസരിച്ച് സുഹൃത്തുക്കളും ഉണ്ട്.. ഇന്നും കു,ടിച്ചു വരും എന്ന് സുമതിക്ക് ഉറപ്പായിരുന്നു.
സന്ധ്യ മയങ്ങിയതോടെ സുമതിയുടെ ഉള്ളിൽ തീ പുകയാൻ തുടങ്ങി. പണിക്കു പോയ പ്രകാശൻ ഇതു വരെ മടങ്ങിയെത്തിയിട്ടില്ല. ഇടവഴിയിൽ കേൾക്കുന്ന ഓരോ കാലൊച്ചയും അവളിൽ ഭീതിയുണ്ടാക്കി. പത്താം ക്ലാസ്സുകാരനായ വിനു മുറിയിൽ ഇരുന്ന് പഠിക്കുകയാണ്, പക്ഷേ അവന്റെ ശ്രദ്ധ മുഴുവൻ പുറത്തെ ഒച്ചപ്പാടുകളിലായിരുന്നു.
പെട്ടെന്ന് മുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ടു. പ്രകാശൻ എത്തി എന്ന് സുമതിക്ക് മനസ്സിലായി അവൾ വേഗം വാതിൽ തുറന്നു നോക്കി.. പൂമുഖത്തെ സ്റ്റെപ്പിന് താഴെ അയാൾ വീണു കിടക്കുന്നുണ്ട് ല,ഹരി മൂത്ത് അയാൾക്ക് എണീക്കാനോ നടക്കാനോ പോലും കഴിയുന്നില്ലായിരുന്നു. സുമതിക്ക് അയാളുടെ കോലം കണ്ടപ്പോൾ ദേഷ്യം വന്നു. അയാളെ കാണാത്തതുപോലെ സുമതി വാതിൽ കൊട്ടിയടച്ചു…
അവിടെ നിന്ന് എങ്ങനെയൊക്കെയോ എണീറ്റ് വന്ന് വാതിലിൽ ആഞ്ഞൊരു ച,വിട്ടായിരുന്നു തുടക്കം.”സുമതീ… വാതിൽ തുറക്കെടി!” പ്രകാശൻ അലറി.
സുമതി വിറയ്ക്കുന്ന കൈകളോടെ വാതിൽ തുറന്നു. അകത്തേക്ക് കടന്ന പ്രകാശന്റെ വായയിൽ നിന്ന് തെ,റികൾ പ്രവഹിക്കുകയായിരുന്നു. അതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന വിനുവിന്റെ മുഖത്തേക്ക് സുമതി നിസ്സഹായതയോടെ നോക്കി.. പ്രണയം എന്ന പേരിൽ അയാളുടെ കൂടെ തന്റെ കുടുംബത്തെ മുഴുവൻ പിണക്കി ഇറങ്ങിവന്ന് ആ നിമിഷത്തെ അവൾ മനസ്സിൽ ശപിച്ചു… എന്തൊക്കെ വാഗ്ദാനങ്ങൾ ആയിരുന്നു പൊന്നുകൊണ്ടു മൂടും സ്വർഗം പോലെ ഒരു ജീവിതം നിനക്ക് തരും അതെല്ലാം വിശ്വസിച്ചു വന്ന അവൾ മണ്ടിയായി.. ഓരോന്ന് ഓർത്തു നിൽക്കേ പ്രകാശൻ മുറിയിലേക്ക് പോകുന്നത് അവൾ കണ്ടു. സുമതി പുറകെ ചെന്നു. അലമാര വലിച്ചു തുറക്കാൻ നോക്കുകയാണ്…
“എവിടെടീ… നിന്റെ അലമാരയുടെ താക്കോൽ ഇങ്ങ് തന്നേ. എനിക്ക് കുറച്ച് പണം വേണം.”
അത് കേട്ടതും സുമതിയുടെ നെഞ്ചിൽ തീയാളി.. കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത് തുക അതിൽ ഇരിപ്പുണ്ട്.. പ്രകാശനോട് പറയാതെ വച്ചിരിക്കുകയായിരുന്നു ഇന്നിപ്പോൾ കാവലയിൽ നിന്ന് അറിഞ്ഞുകാണും ഈ മാസം താൻ പൈസ വാങ്ങിയ കാര്യം.. ഏത് കാലമാ,ടന്മാരാണോ അത് ഇയാളോട് പറഞ്ഞു കൊടുത്തത്.. അവരെയെല്ലാം മനസ്സുകൊണ്ട് ശപിച്ചു അവൾ.
”ഇന്ന് കൂലി കിട്ടിയതല്ലേ ഉള്ളൂ? അത് എവിടെ കളഞ്ഞു? എന്റെ കയ്യിൽ പൈസ ഒന്നുമില്ല.. വിനുവിന് നാളെ ക്ലാസ്സിൽ പൈസ കൊടുക്കാനുള്ളതാണ്, ബാങ്കിലെ കടവും വീട്ടണം… നിങ്ങടെ പോയി കയ്യിൽ ഉണ്ടെങ്കിൽ എനിക്ക് ഇത്തിരി പൈസ താ!!!
” സുമതി താഴ്ന്ന സ്വരത്തിൽ പറഞ്ഞു. പ്രകാശന്റെ കണ്ണുകൾ ചുവന്നു. “നീ എന്നെ ചോദ്യം ചെയ്യാൻ വളർന്നോടീ?” എന്നും ചോദിച്ചു അയാൾ അവളുടെ മുഖത്തേക്ക് ആഞ്ഞ,ടിച്ചു. അ,ടിയുടെ ശക്തികൊണ്ട് സുമതി കട്ടിലിന്റെ അരികിലേക്ക് തെറിച്ചു വീ,ണു. നെറ്റി കട്ടിലിന്റെ മുനയിൽ തട്ടി ചോ,ര പൊടിഞ്ഞു.
അമ്മയുടെ കരച്ചിൽ കേട്ട് ഓടിവന്ന വിനു പ്രകാശനെ തടയാൻ നോക്കി. “അച്ഛാ, അമ്മയെ അ,ടിക്കല്ലേ… എനിക്ക് പേടിയാകുന്നു.” എന്തു പറഞ്ഞു ആ പാവം കുഞ്ഞ് ഉറക്കെ കരഞ്ഞുഎന്നാൽ പ്രകാശൻ അവനെ തട്ടിമാറ്റി. “നീ പോടാ അങ്ങോട്ട്! നിന്നെ പഠിപ്പിക്കാൻ ഞാൻ പൈസ തരണമെങ്കിൽ എന്റെ ചൊൽപ്പടിക്ക് നിൽക്കണം.” സുമതിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. സ്വന്തം കുഞ്ഞിനെ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം അയാൾ മ,ദ്യത്തിന് അ,ടിമയായിരിക്കുന്നു. അന്ന് രാത്രി തന്നെ സുമതി ഒരു തീരുമാനമെടുത്തു. വിനുവിന്റെ കൈപിടിച്ച്, കയ്യിൽ കിട്ടിയ തുണികളും ഒരു സഞ്ചിയിലാക്കി അവൾ ആ പടിയിറങ്ങി. “പ്രകാശേട്ടാ, നിങ്ങൾ നന്നായിട്ട് വരികയാണെങ്കിൽ മാത്രം ഞാൻ ഇങ്ങോട്ട് വരും. അല്ലെങ്കിൽ ഇനി എന്നെയും മോനെയും കാണില്ല,” അവളുടെ ശബ്ദം ഇടറിയിരുന്നെങ്കിലും അതിൽ ഒരു നിശ്ചയദാർഢ്യമുണ്ടായിരുന്നു.
സ്വന്തം വീട്ടിലേക്ക് ചെന്നാൽ തന്നെ സ്വീകരിക്കുമോ എന്നൊരു ചിന്ത അവൾക്ക് ഉണ്ടായിരുന്നു അച്ഛനും ആങ്ങളമാരും അത്രത്തോളം സന്തോഷ ത്തോടെയാണ് അവളെ നോക്കിയിരുന്നത്.. എന്നാൽ അവളുടെ സ്ഥിതി അറിയാവുന്ന അവർ രണ്ടു കൈയും നീട്ടി അവളെ സ്വീകരിച്ചു അവൾക്ക് അത് വലിയ ആശ്വാസം ആയിരുന്നു..
അവൾ തന്റെ വീട്ടിലെത്തിയതോടെ പ്രകാശൻ ആകെ നിയന്ത്രണം വിട്ടു. പിറ്റേന്ന് തന്നെ അയാൾ അവളുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി.
“എടീ നീ ഇവിടെ സുഖമായി വാഴാം എന്ന് കരുതണ്ട. നിനക്ക് വേറെയും ആണുങ്ങളുമായി ബന്ധമില്ലേടി ഞാൻ ഉള്ളപ്പോൾ അവരുമായി രഹസ്യമായി കൂടാൻ പറ്റാത്തതുകൊണ്ട് അല്ലേടി നീ എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്… സത്യം എന്താണെന്ന് നാട്ടുകാരോട് ഞാൻ പറഞ്ഞു കൊടുക്കാം നിന്നെക്കുറിച്ച് എല്ലാവരും അറിയട്ടെടീ!!””
പ്രകാശൻ ഭീഷണിപ്പെടുത്തി. ഇതെല്ലാം കേട്ട് സുമതി ആകെ തകർന്നു. ഇത്രയും ദ്രോ,ഹം അയാൾ തന്നോട് ചെയ്തിട്ടും മറ്റൊരു പുരുഷനെ പറ്റി അവൾ മനസ്സിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല എന്നിട്ടും പ്രകാശന്റെ വായിൽ നിന്ന് അങ്ങനെയെല്ലാം വന്നത് അവൾക്ക് വലിയ ഷോക്ക് ആയി.
എന്നാൽ അപ്പോഴും അച്ഛനും ആങ്ങളമാരും അവളെ ചേർത്തുപിടിച്ചു.
പറഞ്ഞതുപോലെ തന്നെ അയാൾ പ്രവർത്തിച്ചു. കവലയിലെ ചായക്കടയിലും മ,ദ്യപാനികൾ കൂടുന്ന ഇടങ്ങളിലും പ്രകാശൻ സുമതിയെക്കുറിച്ച് കെട്ടുകഥകൾ മെനഞ്ഞു. “അവൾക്ക് വേറെ ആരോടോ അടുപ്പമുണ്ട്, അതുകൊണ്ടാണ് എന്നെ വിട്ടുപോയത്. നല്ല പെണ്ണാണെങ്കിൽ കെട്ടിയവനെ വിട്ടുപോകുമോ?” ഇങ്ങനെയുള്ള വിഷം കലർന്ന വാക്കുകൾ അയാൾ ഗ്രാമം മുഴുവൻ പരത്തി.
നാട്ടുകാർ പലരും അവളെ സംശയത്തോടെ നോക്കി. സുമതിക്ക് പുറത്തിറങ്ങാൻ പോലും മടിയായി. എങ്കിലും തയ്യൽ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് അവൾ മകനെ പഠിപ്പിച്ചു. “അമ്മേ, അച്ഛൻ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാ?” എന്ന് ചോദിക്കുന്ന വിനുവിനോട്, “സാരമില്ല മോനേ, സത്യം തെളിയുന്ന ഒരു ദിവസം വരും,” എന്ന് പറഞ്ഞ് അവൾ അവനെ ആശ്വസിപ്പിച്ചു.
മൂന്ന് വർഷത്തോളം ഈ അവസ്ഥ തുടർന്നു. എന്നാൽ വിധി പ്രകാശന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. ഒരു വൈകുന്നേരം കവലയിൽ ര,ക്തം ഛർദിച്ച് ബോധരഹിതനായി വീണ പ്രകാശനെ നാട്ടുകാരാണ് ആശുപത്രിയി ലെത്തിച്ചത്. പരിശോധനയിൽ അയാളുടെ കരൾ പൂർണ്ണമായും നശിച്ചതായി കണ്ടെത്തി. ‘ലിവർ സിറോസിസ്’ അതിന്റെ അവസാന ഘട്ടത്തിലായിരുന്നു.
വാർത്ത അറിഞ്ഞ സുമതിയുടെ വീട്ടുകാർ അവളെ തടഞ്ഞു.
“അവൻ നിന്നെ നാണം കെടുത്തിയില്ലേ? നിന്നെപ്പറ്റി അനാവശ്യം പറഞ്ഞവനല്ലേ? നീ അങ്ങോട്ട് പോകരുത്.”പക്ഷേ സുമതിയുടെ മനസ്സിൽ അയാളോട് വെറുപ്പല്ല, മറിച്ച് ദയയായിരുന്നു. “അതൊക്കെ അയാൾ മ,ദ്യത്തിന്റെ ല,ഹരിയിൽ ചെയ്തതാണ്. ഈ അവസ്ഥയിൽ അയാളെ ആര് നോക്കും? അയാളുടെ കൂടെ കുടിച്ചിരുന്നവർ ആരെങ്കിലും അവിടെയുണ്ടോ?”
അവൾ ആശുപത്രിയിലേക്ക് ഓടിയെത്തി. ഐ.സി.യുവിന്റെ പുറത്ത് അവൾ കണ്ടത് പരിതാപകരമായ കാഴ്ചയാണ്. പ്രകാശന്റെ പഴയ കൂട്ടുകാരോ, അയാൾക്ക് വേണ്ടി മ,ദ്യം വാങ്ങിക്കൊടുത്തവരോ ആരും അവിടെയില്ല. മുഷിഞ്ഞ വസ്ത്രവുമായി, വാടിയ മുഖവുമായി പ്രകാശൻ ഒരു മൂലയിൽ കിടക്കുന്നു. സുമതിയെ കണ്ടപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു. പക്ഷേ സംസാരിക്കാൻ പോലുമുള്ള ത്രാണി അയാൾക്കില്ലായിരുന്നു. ദിവസങ്ങളോളം സുമതി അവിടെ ചിലവഴിച്ചു. തന്റെ ആഭരണങ്ങൾ പണയം വെച്ചും കഷ്ടപ്പെട്ട് സമ്പാദിച്ചും അവൾ മരുന്നുകൾ വാങ്ങി. അവളുടെ സ്നേഹപൂർണ്ണമായ ശുശ്രൂഷയിൽ പ്രകാശൻ പതിയെ ജീവിതത്തിലേക്ക് തിരികെ നടന്നു. ഒരു വൈകുന്നേരം ബെഡ്ഡിലിരുന്ന് സുമതി കഞ്ഞി കൊടുക്കുമ്പോൾ പ്രകാശൻ അവളുടെ കൈ പിടിച്ചു.
”സുമതീ… നീ എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്? നിന്നെ ഇത്രയേറെ അപമാനിച്ചവനല്ലേ ഞാൻ? നിനക്ക് എന്നെ അവിടെ ഉപേക്ഷിക്കാ മായിരുന്നില്ലേ?” പ്രകാശന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
സുമതി പുഞ്ചിരിച്ചു. “നമ്മുടെ ജീവിതത്തിൽ സ്നേഹത്തേക്കാൾ വലുതല്ലേ പ്രകാശേട്ടാ ക്ഷമ? നിങ്ങൾ ചെയ്തത് തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടല്ലോ, അതുമതി എനിക്ക്.” ഡിസ്ചാർജ് ആയി വന്ന ദിവസം പ്രകാശൻ ആദ്യം ചെയ്തത് കവലയിലേക്ക് പോകുകയായിരുന്നു. തന്നെയും സുമതിയെയും കളിയാക്കിയവരുടെ മുന്നിൽ വെച്ച് അയാൾ കൈകൂപ്പി. “ഇത്രയും കാലം ഞാൻ ഈ പാവത്തെക്കുറിച്ച് പറഞ്ഞതൊക്കെ നുണയാണ്. ക,ള്ളുകുടിച്ച് ബുദ്ധി നശിച്ചപ്പോൾ ഞാൻ വിളിച്ചുപറഞ്ഞതാണ് അതൊക്കെ. എന്റെ ജീവൻ തിരിച്ചു കിട്ടിയത് ഈ പെണ്ണിന്റെ കരുണ കൊണ്ടാണ്. ഇനി ഞാൻ കുടിക്കില്ല, ജീവിക്കുകയാണെങ്കിൽ ഇവൾക്ക് വേണ്ടി മാത്രം ജീവിക്കും.” ആ വാക്കുകൾ ഗ്രാമവാസികളിൽ വലിയ മാറ്റമുണ്ടാക്കി. പരിഹാസത്തോടെ നോക്കി യിരുന്നവർ സുമതിയെ ആദരവോടെ നോക്കാൻ തുടങ്ങി. പ്രകാശൻ തന്റെ വാക്ക് പാലിച്ചു. പിന്നീട് ഒരിക്കലും അയാൾ മ,ദ്യശാലയുടെ പടി ചവിട്ടിയില്ല. തന്റെ അസുഖം പതുക്കെ മാറിവന്നതോടെ അയാൾ കൃഷിപ്പണികളിലേക്ക് തിരിഞ്ഞു. സുമതിയും പ്രകാശനും വിനുവും അടങ്ങുന്ന ആ ചെറിയ കുടുംബം വീണ്ടും സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി. സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് അവർ ലോകത്തിന് കാണിച്ചു കൊടുത്തു.
