രാജേഷിന്റെ മൊബൈൽ രാജിയുടെ കൈയിൽ ഇരുന്നു വിറച്ചു.. അതിലെ വീഡിയോ ക്ലി,പ്പിംഗ്സ് കണ്ടപ്പോൾ അവളുടെ ദേഹത്തോടെ പു,ഴവരിക്കുന്നതു പോലെ തോന്നി..തന്റെ ഭർത്താവ് കാമുകിയുമായി കെ,ട്ടിപ്പി,ണഞ്ഞു കിടക്കുന്ന രംഗങ്ങൾ… രാജിയുടെ കണ്ണുകളിലൂടെ ഒഴുകിയത് ര,ക്തമായിരുന്നു!!
കേരളത്തിലെ ഒരു സാധാരണ ഗ്രാമപ്രദേശത്തെ ഇടത്തരം കുടുംബം. ആറുമാസം മുൻപാണ് രാജി ആ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയത്. വിവാഹാലോചന വന്ന സമയത്ത് രാജേഷും കുടുംബവും കാണിച്ച വിനയവും സ്നേഹവും കണ്ടപ്പോൾ, തന്റെ ജീവിതം സുരക്ഷിതമായ കൈകളിലാണെന്ന് രാജിയും അവളുടെ വീട്ടുകാരും വിശ്വസിച്ചു. എന്നാൽ ആ വിശ്വാസം എത്രത്തോളം പൊ,ള്ളയായിരുന്നു എന്ന് തിരിച്ചറിയാൻ അധികം കാലം വേണ്ടി വന്നില്ല..
അവൾക്കായി അച്ഛൻ നൽകിയ സ്വർണ്ണവും പണവും എല്ലാം അവർ ഓരോരോ കാരണങ്ങൾ പറഞ്ഞ് വാങ്ങി.
സ്നേഹം ചാലിച്ച് ഓരോന്ന് ചോദിക്കുമ്പോൾ രാജി എല്ലാം അവർക്ക് ഊരി കൊടുത്തു.. ബാക്കിയുള്ളത് എന്ന് പറയാൻ അമ്മ നൽകിയ ഒരു മാല മാത്രമാണ് ഇപ്പോൾ അവളുടെ കയ്യിൽ ഉള്ളത് അതും അമ്മായിയമ്മ സൂക്ഷിച്ചു വെച്ചോളാം എന്ന് പറഞ്ഞ് അവളുടെ കയ്യിൽ നിന്ന് വാങ്ങി അവരുടെ അലമാരയിൽ കൊണ്ടുപോയി വെച്ചിരിക്കുകയാണ്..
അതും ചോദിച്ച് രാജേഷ് പലതവണ വന്നിരുന്നു.. എന്നാൽ ആ മാല മാത്രം കൊടുക്കാൻ അവൾക്ക് മനസ്സ് വന്നില്ല.. കാരണം അമ്മയ്ക്ക് അത് അമ്മയുടെ അമ്മ നൽകിയതായിരുന്നു..
ഒരു ശനിയാഴ്ച വൈകുന്നേരം. അടുക്കളയിൽ ചായ തിളക്കുന്ന ശബ്ദത്തി നിടയിലും രാജിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ഉമ്മറത്ത് ഇരുന്നുകൊണ്ട് നാത്തൂൻ സുമയുടെ ശബ്ദം ഉയർന്നു കേൾക്കാം. ”അമ്മേ, രാജിയുടെ ആ മാല ഇങ്ങു തന്നേക്ക്. എനിക്കിന്ന് വൈകുന്നേരം ഒരു കല്യാണത്തിന് പോകാനു ള്ളതാ. പിന്നെ ആ വളകൾ ഏട്ടൻ ഒരു ബിസിനസ്സ് ആവശ്യത്തിന് പണയം വെക്കാൻ കൊണ്ടുപോയിരിക്കുകയല്ലേ?” സുമ പറഞ്ഞു.
അടുക്കളയിൽ ചായയിട്ടു കൊണ്ടിരുന്ന രാജിയുടെ കൈകൾ വിറച്ചു. ആ മാല അവളുടെ അമ്മ അവൾക്ക് വിവാഹത്തിന് നൽകിയ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു. ഓരോന്നായി തന്റെ ആഭരണങ്ങൾ അവർ ഊരി വാങ്ങുമ്പോഴും, കുടുംബത്തിന്റെ സമാധാനം ഓർത്ത് രാജി എല്ലാം സഹിച്ചു..
സുമ ആ മാല വാങ്ങിക്കൊണ്ടുപോയാൽ ഇനി തിരികെ കൊണ്ടുവന്ന് തരില്ല എന്ന കാര്യം ഉറപ്പാണ്.. എന്തെങ്കിലും ഒക്കെ കാര്യം പറഞ്ഞ് അവൾ എടുക്കും ഇതിനു മുൻപ് തന്റെ ഒരു മോതിരവും വളയും പോയത് ആ വഴിക്കാണ്..
ഉമ്മറത്ത് സുമയും അമ്മായിഅമ്മ ഭാരതിയമ്മയും ഇരുന്നു ഗൂഢമായി ചിരിക്കുകയാണ്. ആ ചിരിയിൽ ഒരുതരം അവജ്ഞ കലർന്നിരുന്നു…
“” ഇന്നാ മോളെ മാല!! എന്ന് പറഞ്ഞ് അമ്മായിയമ്മ മാല സ്വന്തം മകളെ ഏൽപ്പിച്ചപ്പോൾ രാജിയുടെ നെഞ്ച് പൊടിഞ്ഞു അവൾ വേഗം ഉമ്മറത്തേക്ക് ഓടിച്ചെന്നു.
”അല്ല സുമേ, ആ മാല എന്റെ അമ്മ എനിക്ക് തന്നതാ… അത് എനിക്ക് വേണം….” രാജി വാക്കുകൾക്കായി തപ്പി. ഒറ്റയടിക്ക് അവൾക്ക് പറ്റില്ല എന്ന് പറയാൻ ആവില്ലായിരുന്നു.
അവളുടെ ശബ്ദം ഇടറിയിരുന്നു. ”ഓ… നീയിപ്പോ ഈ വീട്ടിലെ അംഗമല്ലേ രാജി? നിന്റേത് എന്റേത് എന്നൊന്നുമില്ല ഇവിടെ, എല്ലാം നമ്മുടേതാണ്. മര്യാദയ്ക്ക് ആ മാല ഇങ്ങു തന്നേക്ക്, വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്!” അവളുടെ അമ്മായി അമ്മ ഭാരതിയമ്മയുടെ ശബ്ദം കടുത്തു. അവരുടെ മുഖത്തെ സ്നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് രാജി കണ്ടു. രാജിയുടെ കണ്ണ് നിറഞ്ഞു. ആറുമാസം മുൻപ് വലിയ പ്രതീക്ഷകളോടെയാണ് അവൾ ഈ വീട്ടിലേക്ക് വന്നത്. പക്ഷേ, വന്ന നാൾ മുതൽ സ്വർണ്ണത്തിന്റെ പേരും പറഞ്ഞ് ഓരോരോ നാടകങ്ങളായിരുന്നു. സുമയുടെ ആഡംബരത്തിനും രാജേഷിന്റെ അജ്ഞാതമായ ബിസിനസ്സ് ആവശ്യങ്ങൾക്കുമായി അവളുടെ ഓരോ തരി പൊന്നും അവർ തട്ടിയെടുത്തു. എതിർത്തു സംസാരിച്ചാൽ അത് വലിയ വഴക്കുകളിലേക്കും മാനസിക പീ,ഡനങ്ങളിലേക്കും നീളും…
പിന്നെ ഒന്നും പറഞ്ഞില്ല മാല കൊണ്ടുപോയിക്കോട്ടെ എന്ന് കരുതി രാജി.. അവളുടെ കണ്ണുകൾ നീറി ഒഴുകി.
തന്റെ രാജേഷേട്ടന്റെ സഹോദരി അല്ലേ എന്ന് കരുതി അവൾ അതും സഹിച്ചു.
എന്നാൽ അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചത് ഒആ ഒരു രാത്രി ആയിരുന്നു.., ജോലി കഴിഞ്ഞ് വൈകി വന്ന രാജേഷ് മ,ദ്യലഹ രിയിലായിരുന്നു. അയാൾ വ,സ്ത്രം മാറി വേഗം ഉറക്കത്തിലേക്ക് വീണു. ഇതിനിടയിൽ അയാളുടെ കയ്യിൽ നിന്ന് താഴേക്ക് ഫോൺ വീണത് അയാൾ ശ്രദ്ധിച്ചില്ല. എല്ലാ ജോലികളും കഴിഞ്ഞ് കിടക്കാനായി രാജി റൂമിലേക്ക് വന്നു. പെട്ടെന്ന് കട്ടിലിനടിയിൽ കിടന്നു അയാളുടെ ഫോൺ നിർത്താതെ ശബ്ദിക്കുന്നത് രാജി ശ്രദ്ധിച്ചു. സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. ആകാംക്ഷയോടെ അവൾ ഫോൺ കയ്യിലെടുത്തു. ‘ജാൻവി’ എന്ന പേരാണ് സ്‌ക്രീനിൽ തെളിയുന്നത്. സംശയം തോന്നിയ രാജി വിറയ്ക്കുന്ന കൈകളോടെ ലോക്ക് തുറക്കാൻ ശ്രമിച്ചു. മുൻപ് കണ്ടിട്ടുള്ള പാറ്റേൺ ഉപയോഗിച്ച് അവൾ ഫോൺ തുറന്നു. ഉള്ളിലെ കാഴ്ചകൾ കണ്ട് അവളുടെ ലോകം തന്നെ നിലച്ചുപോയി.
രാജേഷും ആ പെൺകുട്ടിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും ഹൃദയഭേദകമായ സന്ദേശങ്ങളും! രാജേഷ് അവളെ വിവാഹം കഴിച്ചത് സ്നേഹം കൊണ്ടായിരുന്നില്ല. വീട്ടുകാരുടെ നിർബന്ധം കൊണ്ടും രാജിയുടെ വീട്ടുകാർ നൽകിയ വലിയ തുക കൈക്കലാക്കാനും മാത്രമായിരുന്നു. രാജേഷിന് മറ്റൊരു ബന്ധമുണ്ടായിരുന്നു എന്ന് മാത്രമല്ല, രാജിയുടെ സ്വർണ്ണവും പണവും ഉപയോഗിച്ച് അവർ ഒന്നിച്ച് ജീവിക്കാൻ പ്ലാൻ ചെയ്യുന്നു എന്നുകൂടി അവൾ ഫോണിൽ വന്ന മെസ്സേജിലൂടെ മനസ്സിലാക്കി. തന്നെ ഒരു വരുമാനമാർഗ്ഗമായി മാത്രമാണ് ഈ കുടുംബം കണ്ടതെന്ന് അവൾ വേദനയോടെ തിരിച്ചറിഞ്ഞു.
ആ രാത്രി രാജി ഉറങ്ങിയില്ല. താൻ ഇത്രയും കാലം സ്നേഹിച്ചതും വിശ്വസിച്ചതും ഒരു ച,തിയനെയായിരുന്നു എന്ന് അവൾക്ക് മനസ്സിലായി. പക്ഷേ, കണ്ണീരൊഴുക്കി തളർന്നിരിക്കാൻ അവൾ തയ്യാറായിരുന്നില്ല. തന്റെ ജീവിതം തകർക്കാൻ ശ്രമിച്ചവർക്ക് അർഹമായ മറുപടി നൽകണമെന്ന് അവൾ ഉറപ്പിച്ചു. അവളുടെ ഉള്ളിലൊരു തീ ആളിക്ക,ത്തി. കരുതിക്കൂട്ടിയുള്ള നീക്കങ്ങൾ പിറ്റേന്ന് രാവിലെ, ഒന്നും അറിയാത്ത ഭാവത്തിൽ രാജി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു. അവളുടെ ആ ചിരിയിൽ ഒരു പുതിയ കരുത്തുണ്ടായിരുന്നു.
“എന്താ രാജി, ഇന്ന് വലിയ സന്തോഷത്തിലാണല്ലോ?” ഭാരതിയമ്മ പതിവുപോലെ പരിഹാസത്തോടെ ചോദിച്ചു.
oo”പിന്നെ സന്തോഷിക്കണ്ടേ അമ്മേ, നമ്മൾ ഒരു കുടുംബമല്ലേ. എന്റെ കയ്യിലുള്ള ബാക്കി കുറച്ചു പണം കൂടി ഇന്ന് ഞാൻ ബാങ്കിൽ നിന്ന് എടുക്കുന്നുണ്ട്. അതുകൂടി രാജേഷേട്ടന് കൊടുക്കാം എന്ന് കരുതി. ബിസിനസ്സ് മെച്ചപ്പെടുമല്ലോ,” രാജി ശാന്തമായി പറഞ്ഞു. ഇത് കേട്ടതും രാജേഷിന്റെയും അമ്മയുടെയും കണ്ണ് വിടർന്നു. കൂടുതൽ പണം കിട്ടുമെന്ന പ്രതീക്ഷയിൽ അവർ രാജിയെ പുകഴ്ത്താൻ തുടങ്ങി. എന്നാൽ രാജി നേരെ പോയത് ബാങ്കിലേക്കല്ല. അവൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഒരു പ്രമുഖ അഭിഭാഷകന്റെ അടുത്തേക്കും പിന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കുമായിരുന്നു. രാജേഷിന്റെ ഫോണിൽ നിന്ന് എടുത്ത തെളിവുകളും സന്ദേശങ്ങളും അവളുടെ കൈവശമുണ്ടായിരുന്നു. താൻ അനുഭവിച്ച മാനസിക-ശാ,രീരിക പീ ഡനങ്ങളെക്കുറിച്ച് അവൾ കൃത്യമായി പരാതി നൽകി. അതിനുശേഷം അവൾ സ്വന്തം വീട്ടിലേക്ക് പോയി…
അന്നും സാധാരണ പോലെ ഉമ്മറത്ത് ചായ കുടിച്ചിരിക്കുകയായിരുന്നു രാജേഷും കുടുംബവും. ഇത്ര നേരമായി രാജി എവിടെ എന്ന് പോലും അവർ അന്വേഷിച്ചില്ല കൊണ്ടുവരുന്ന പണം മാത്രം മതി..
പെട്ടെന്ന് മുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. കൂടെ രാജിയുടെ അച്ഛനും സഹോദരനും ഉണ്ടായിരുന്നു. ”ഇതെന്താ… ഇവർക്ക് ഒക്കെ എന്താ ഇവിടെ കാര്യം?” രാജേഷ് പരിഭ്രമത്തോടെ ഭാരതീയമ്മയോട് ചോദിച്ചു . തന്റെ കള്ളത്തരങ്ങൾ വെളിച്ചത്തായോ എന്ന ഭയം അയാളുടെ മുഖത്ത് നിഴലിച്ചു… അവർ വന്ന് കാറിൽ നിന്ന് ഒടുവിൽ ഇറങ്ങിയത് രാജി ആയിരുന്നു.
രാജി ധീരതയോടെ മുന്നോട്ട് വന്നു. അവളുടെ കണ്ണുകളിൽ പഴയ പേടിയുണ്ടായിരുന്നില്ല. “രാജേഷേട്ടാ, ഇനിയും എന്നെ പറ്റിക്കാൻ നോക്കണ്ട. നിങ്ങളുടെയും ഈ കുടുംബത്തിന്റെയും എല്ലാ കള്ളത്തരങ്ങളെല്ലാം എനിക്കറിയാം. എന്റെ സ്വർണ്ണവും പണവും ഇപ്പോൾ തന്നെ എനിക്ക് തിരിച്ചു വേണം. അത് തരാതെ ഇവിടെ നിന്ന് പോകാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഇല്ലെങ്കിൽ ഈ പോലീസ് സാറുമാർ ബാക്കി കാര്യം നോക്കിക്കോളും.” സുമയും ഭാരതിയമ്മയും വിറയ്ക്കാൻ തുടങ്ങി. പോലീസിനെ കണ്ടതോടെ അവരുടെ ഗർവ്വ് അസ്തമിച്ചു.
“അയ്യോ മോളെ, ഞങ്ങൾ തമാശയ്ക്ക് ചെയ്തതല്ലേ… കുടുംബകാര്യം ഇങ്ങനെ പരസ്യമാക്കണോ.. നിങ്ങൾ വരും നമുക്ക് എല്ലാം സാവകാശത്തിൽ സംസാരിച്ചു ശരിയാക്കാം..” ഭാരതിയമ്മ കെഞ്ചി.
”മതി! നിർത്തിക്കോ നിങ്ങളുടെ അഭിനയം” രാജി അലറി ഇതുവരെ നിങ്ങൾ എന്നെ വി,റ്റ് ജീവിച്ചു. ഇനി മതി ഇനിയും നിങ്ങളുടെ മുന്നിൽ ഒരു പൊട്ടിയായി നിൽക്കാൻ എനിക്ക് പറ്റില്ല നിങ്ങളെയൊക്കെ “നിയമപരമായി നേരിടാൻ തന്നെയാ എന്റെ തീരുമാനം. ഗാർഹിക പീ,ഡനത്തിനും വിശ്വാസവഞ്ചനയ്ക്കും കേസ് കൊടുത്തിട്ടുണ്ട്. എന്റെ ഓരോ തരി പൊന്നും പണവും തിരിച്ചു തരാതെ ഞാൻ ഇവിടുന്ന് ഒരടി അനങ്ങില്ല. എന്റെ അച്ഛന്റെ വിയർപ്പിന്റെ വിലയാണിത്.”
പോലീസ് ഇടപെട്ടതോടെ രാജേഷിന് വഴിപ്പെടേണ്ടി വന്നു. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കാനും പണം മടക്കി നൽകാനും അയാൾക്ക് സമയം അനുവദിച്ചു. നിയമത്തിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ ആ കുടുംബത്തിന് കഴിഞ്ഞില്ല. രാജേഷ് തന്റെ കാമുകിയുമായി മറ്റൊരു രാജ്യത്തേക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും പോലീസ് കേസായതോടെ ആ ബന്ധവും തകർന്നു.
അവസാനം തന്റെ സ്വർണ്ണവും രേഖകളും രാജി തിരിച്ചു വാങ്ങി. തന്റെ പെട്ടി അടുക്കി വെച്ച് ആ വീടിന്റെ പടിയിറങ്ങുമ്പോൾ അവൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. ആ വീട് ഇപ്പോൾ അവൾക്കൊരു തടവറയായിട്ടല്ല, മറിച്ച് താൻ അതിജീവിച്ച ഒരു യുദ്ധക്കളമായിട്ടാണ് തോന്നിയത്. അവളുടെ ഉള്ളിൽ സങ്കടമായിരുന്നില്ല, മറിച്ച് ഒരു വലിയ യുദ്ധം ജയിച്ച ആത്മവിശ്വാസമായിരുന്നു. ജീവിതം അവിടെ അവസാനിക്കുന്നില്ലെന്നും, അന്തസ്സോടെ ജീവിക്കാൻ ആരുടെയും സഹായം ആവശ്യമില്ലെന്നും അവൾ തിരിച്ചറിഞ്ഞു. തളർന്നു പോകുന്ന ഓരോ പെൺകുട്ടിക്കുമുള്ള വലിയൊരു പാഠമായിരുന്നു അവളുടെ ആ ഉറച്ച ചുവടുകൾ. സ്വന്തം കാലിൽ നിൽക്കാനും നീതിക്ക് വേണ്ടി പോരാടാനുമുള്ള കരുത്ത് അവൾ ആർജ്ജിച്ചു കഴിഞ്ഞിരുന്നു.
☆☆☆☆☆☆☆☆☆
