“” പൊട്ടൻ ആണെങ്കിലും ഭാര്യക്ക് കൊച്ചിനെ കൊടുക്കാൻ ഒക്കെ അറിയാം!””
ഭാര്യയെയും കൊണ്ട് ക്ലിനിക്കിലേക്ക് വന്ന മധുവിനെ നോക്കി അയൽവാസി ഒരു സ്ത്രീ തൊട്ടപ്പുറത്തുള്ള ആളിനോട് പറഞ്ഞതാണ്… അത് കേട്ട് അവർ എല്ലാവരും ഉറക്കെ ചിരിക്കുന്നുണ്ട്.. മധു അവിടേക്ക് നോക്കി.. പെട്ടെന്ന് ചാരുലത അവന്റെ കൈകളിൽ മുറുകെ പിടിച്ചു.
ഒന്നും വേണ്ട എന്ന് പറഞ്ഞു..
അവൾക്കു വേണ്ടി മാത്രം അവൻ ഒന്നും മിണ്ടാതെ നിന്നു…അവർ മറ്റുള്ളവരിൽ നിന്ന് അകന്ന് ഒരു ചെയറിൽ പോയി ഇരുന്നു…. അവരുടെ ഊഴം വരുമ്പോൾ നേഴ്സ് നമ്പർ വിളിക്കുന്നത് കേൾക്കാൻ പാകത്തിനാണ് അവർ ഇരുന്നത്..
വീർത്തു നിൽക്കുന്ന ചാരുലതയുടെ വ,യറിലേക്ക് വാത്സല്യത്തോടെ മധു നോക്കി ചെറിയ ഒരു ചിരിയോടെ മധുവിന്റെ തോളിലേക്ക് ചാഞ്ഞു ചാരുലത ഇരുന്നു.
അത് കണ്ടപ്പോൾ നേരത്തെ കണ്ട സ്ത്രീക്ക് അസൂയ.. അവർ വീണ്ടും എന്തൊക്കെയോ അവരെപ്പറ്റി പറയുന്നുണ്ടായിരുന്നു.
ഇത് മധു ജനിച്ചപ്പോൾ തന്നെ അവന് മിണ്ടാനുള്ള കഴിവ് ഉണ്ടായിരുന്നില്ല.. ആദ്യമൊന്നും തന്റെ കഴിവില്ലായ്മയെ ഓർത്ത് അവന് അത്ര പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.. കാരണം അന്നൊക്കെ അവൻ തന്റെ അമ്മയുടെ സംരക്ഷണത്തിൽ ആയിരുന്നു.. സംസാരിക്കാത്തവന്റെ നാക്കായി മാറി അവന്റെ അമ്മ.. പിന്നീട് സ്കൂളിൽ കൊണ്ടുപോയി ചേർത്തപ്പോഴാണ് പല പേരുകൾ കുട്ടികൾ അവനെ വിളിച്ചു കളിയാക്കാൻ തുടങ്ങിയത്..
ആദ്യമൊക്കെ അത് കേട്ട് കരഞ്ഞ് അവൻ അമ്മയുടെ അരികിലേക്ക് വരും..
“” ആരാ പറഞ്ഞത് എന്റെ കുട്ടിക്ക് കുറവ് ഉണ്ട് എന്ന്?? ഈ സംസാരിക്കാനുള്ള കഴിവ് കിട്ടിയിട്ട് എന്തിനാ മറ്റുള്ളവരുടെ കുറ്റം പറയാൻ അല്ലേ.?? എന്റെ കുട്ടിയെ ദൈവങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്!! ഈ നാവുകൊണ്ട് ആരുടെയും കുറ്റം പറയാതിരിക്കാനാണ് അവർ ഇങ്ങനെ ഭൂമിയിലേക്ക് പറഞ്ഞയച്ചത്!! കാരണം എന്റെ കുട്ടി ദൈവത്തിന്റെ സ്വന്തം മോനാ!””
അമ്മ പറഞ്ഞതിന്റെ അർത്ഥം ഒന്നും വല്ലാതെ മനസ്സിലായില്ല എന്നുണ്ടെങ്കിലും
തന്റേത് ഒരു കുറവല്ല മറിച്ച് മറ്റുള്ളവരെ അപേക്ഷിച്ചു തനിക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഇത് എന്ന് അവൻ അതോടെ മനസ്സിലാക്കി എടുത്തു പിന്നെ കളിയാക്കുന്നവരെ ഒക്കെ ചിരിയോടെ നേരിടാൻ അവൻ പഠിച്ചു… പഠനത്തിൽ അത്ര മിടുക്കൻ ഒന്നും ആയിരുന്നില്ല അതുകൊണ്ടുതന്നെ അവനെ പത്താം ക്ലാസ് വച്ച് പഠിത്തം നിർത്തേണ്ടി വന്നു കൂടി വന്ന അമ്മയുടെ അസുഖവും മറ്റൊരു കാരണം ആണ്..
അവന്റെ അമ്മ ആരോഗ്യത്തോടെ ഉള്ളപ്പോൾ ഒക്കെ അവന് യാതൊരു കുറവും വരുത്തിയിരുന്നില്ല അവന്റെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയിരുന്നു.. ആ സ്നേഹം കൂടി കൊടുത്തിട്ടാണ് അമ്മ അവനെ വളർത്തിയത് അവനുവേണ്ടി മറ്റൊരു വിവാഹം പോലും കഴിക്കാതെ സ്വന്തം ജീവിതം മുഴുവൻ മകനായി ഉഴിഞ്ഞുവെച്ചു ആ പാവം സ്ത്രീ..
അവനും അമ്മ എന്നു പറഞ്ഞാൽ ജീവനായിരുന്നു മരിക്കുംവരെ അമ്മയെ പൊന്നുപോലെ തന്നെയാണ് അവൻ നോക്കി കൊണ്ട് നടന്നത്.
അവിടുത്തെ തന്നെ ഏറ്റവും പണക്കാരനായ തരകൻ മുതലാളിയുടെ കൊപ്ര കളത്തിലാണ് അവൻ ജോലി ചെയ്തിരുന്നത്… തുച്ഛമായ വരുമാനം കൊണ്ട് അവന്റെ കാര്യങ്ങൾ മുന്നോട്ടു പോകുമായിരുന്നു. അതുകൊണ്ട് കൂടുതൽ ഒന്നിനെക്കുറിച്ചും അവൻ ചിന്തിച്ചില്ല…
അവിടെ അവന് എല്ലാ സഹായവും ചെയ്യാൻ ഒരാൾ ഉണ്ടായിരുന്നു രാമേട്ടൻ.. രാമേട്ടന് ഒരു മകളും ചാരുലത..
മിണ്ടാപ്രാണിയായ അവനെ അയാൾ സ്വന്തം മകനെപ്പോലെ തന്നെ സ്നേഹിച്ചു… എല്ലാവർക്കും കൂലി കൂട്ടി കൊടുക്കുമ്പോൾ അവനു മാത്രം കൂട്ടിക്കൊടു ക്കാത്തതിന് അയാൾ ചോദ്യം ചെയ്തു.. അതോടെ രണ്ടുപേരുടെയും ജോലി ഒരുപോലെ നഷ്ടപ്പെട്ടു.. പഠിക്കാൻ മിടുക്കിയായിരുന്ന ചാരു ലതയുടെ പഠനം അതോടെ മുടങ്ങും എന്നൊരു അവസ്ഥയായി അവളെ പഠിപ്പിക്കാൻ വേണ്ടിയാണ് അവൻ ടൗണിൽ പോയി മീൻ മാർക്കറ്റിലും മറ്റും ജോലി ചെയ്തത് അതുവരെ കെട്ടിയ പൈസയുടെ ഇരട്ടി കിട്ടാൻ തുടങ്ങി..
രാമേട്ടനെ പിന്നീട് അവൻ ജോലിക്ക് ഒന്നും വിട്ടില്ല.. ആ കുടുംബം നോക്കാൻ തുടങ്ങി.. ആയിടക്കാണ് ചാരുലതയ്ക്ക് ഒരു വിവാഹാലോചന വരുന്നത്.. നല്ല കുടുംബവും ചുറ്റുപാടും ഉള്ള ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ അതുകൊണ്ടുതന്നെ രാമേട്ടന് അതിൽ നല്ല താല്പര്യം ഉണ്ടായിരുന്നു അപ്പോഴാണ്മ ധു ഒരു കാര്യം മനസ്സിലാക്കുന്നത് ചാരുലത തന്റെ മനസ്സിൽ അത്രത്തോളം വേരു ഉറപ്പിച്ചിട്ടുണ്ട്. ഇനി അവളെ പറിച്ചെറിയുക എന്ന് പറഞ്ഞാൽ തന്നെ കൊണ്ടത് സാധിക്കും എന്ന് തോന്നുന്നില്ല…
എന്നാൽ രാമേട്ടനോട് അത് പറയാനും അവന് മടി ഉണ്ടായിരുന്നു.. തനിക്ക് ഒരുപാട് കുറവുകൾ ഉണ്ട്.. ഇതൊന്നും കുറവുകൾ അല്ലാത്തത് തനിക്കും അമ്മയ്ക്കും മാത്രമായിരുന്നു എന്നൊരു സത്യം അവൻ മനസ്സിലാക്കിയിരുന്നു..
ചാരുലതയെ പോലെ മിടുക്കിയായ ഒരു കുട്ടിയെ തനിക്ക് കല്യാണം കഴിച്ചു തരാൻ അവർക്ക് മടി ഉണ്ടാകും എന്ന് അവൻ ഊഹിച്ചു അതുകൊണ്ട് ഉള്ളിൽ തോന്നിയ പ്രണയത്തെ അവൻ മനസ്സിൽ തന്നെ ഒതുക്കി… അവർ പെണ്ണ് കണ്ടു പോയി.. അവർക്ക് എല്ലാവർക്കും കുഴപ്പമില്ല എന്ന് അറിയിച്ചു…. രാമേട്ടന് ഒന്നുകൂടി വയ്യാതായി ജോലിക്ക് ഒട്ടും പോകാൻ വയ്യാത്ത അത്രയും ക്ഷീണം. അതോടെ അയാൾ മധുവിനോട് കാര്യങ്ങൾ പറഞ്ഞു..
ആലോചനയുമായി മുന്നോട്ടു പോയിക്കോളാനും കാര്യങ്ങൾ മുഴുവൻ അവൻ നോക്കിക്കോളാം എന്നും ഉറപ്പു കൊടുത്തു.
അങ്ങനെ നിശ്ചയം ഉറപ്പിച്ചു എന്നാൽ അതിന്റെ ഒരു ദിവസം മുൻപ് ചാരുലത ഒരു ബുദ്ധിമോശം കാണിച്ചു.. കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹ,ത്യയ്ക്ക് ശ്രമിച്ചു രാമേട്ടനും മധുവും ജീവൻ കയ്യിൽ പിടിച്ചാണ് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് ഓടിയത്..
എന്തിനാണ് ഈ കടുംകൈ ചെയ്തത് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു മധുവിനെ അവൾക്ക് മറക്കാൻ കഴിയില്ല മറ്റൊരാൾക്ക് കഴുത്ത് നീട്ടി കൊടുക്കാൻ പറ്റില്ല എന്ന്
അത് കേട്ടതും മധുവിന് ലോകം കീഴടക്കിയ സന്തോഷമായിരുന്നു രാമേട്ടനും ആ ബന്ധത്തിന് എതിർപ്പ് ഉണ്ടായിരുന്നില്ല.. എതിർപ്പും സംശയങ്ങളും നാട്ടുകാർക്ക് ആയിരുന്നു…അവർക്കുണ്ടാകുന്ന കുഞ്ഞിന് മിണ്ടാൻ പറ്റില്ല എന്ന് വരെ അവർ പറഞ്ഞു.. എന്നാൽ അതൊന്നും കാര്യമാക്കിയില്ല മധുവും ചാരുതയും അവരുടെ. മനോഹരമായ ജീവിതം മുന്നോട്ട് കൊണ്ടുപോയി ഒടുവിൽ അവരുടെ പ്രണയ ത്തിന്റെ ബാക്കിപത്രം അതിന്റെ വരവ് അറിയിച്ചു… അപ്പോഴും വായിൽ വരുന്നത് എല്ലാം പറഞ്ഞു…
എന്നാൽ അതൊന്നും കേൾക്കാൻ പോലും സ്വന്തം കാര്യം മാത്രം നോക്കാൻ അവരെ പഠിപ്പിച്ചത് മധു ആയിരുന്നു മധുവിന്റെ അനുഭവങ്ങൾ ആയിരുന്നു.. ഇന്ന് ഏവരെയും അസൂയപ്പെടുത്തിക്കൊണ്ട് ആ കുടുംബം വളരെ മനോഹര മായി മുന്നോട്ടു പോവുകയാണ്… ഏറെ വൈകാതെ അവർക്ക് കൂട്ടായി ഒരു കുഞ്ഞ് രാജകുമാരിയും ജീവിതത്തിലേക്ക് എത്തി….
♡♡♡♡♡♡♡♡♡♡♡
