ഇതിനിടയിൽ ഒന്ന് രണ്ട് ചെറിയ ചാനലുകാർ അവളുടെ ഇൻറർവ്യൂ കൂടെ എടുത്തപ്പോൾ ഏട്ടൻ്റെ മുന്നിൽ അവൾ തല ഉയർത്തി നടന്നു ,അവനെ പ്രകോപിതനാക്കാനായി…

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 98?

എഴുത്ത്:-സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ)

ഏട്ടാ,, എന്നെ ടീച്ചറുടെ വീട്ടിലേയ്ക്ക് ഒന്ന് കൊണ്ട് വിടാമോ? പ്രാക്ടീസുണ്ട് ?

മുറ്റത്ത് തൻ്റെ ബുള്ളറ്റ് തുടച്ച് വൃത്തിയാക്കുന്ന ആങ്ങളയോട് അവൾ ചോദിച്ചു

പിന്നേ ,, നീയങ്ങോട്ട് നടന്ന് പോയാൽ മതി ,ടീച്ചറുടെ വീട്ടിലേയ്ക്ക് പോകുന്ന വഴി മൊത്തം ചേറും ചെളിയുമായി റോഡ് പൊട്ടിക്കിടക്കുവാണ് ,അങ്ങോട്ട് പോയിട്ട് വേണം എൻ്റെ ബുള്ളറ്റ് നാശമാകാൻ ,നീ വേറെ പണി നോക്ക് ,,

ബിബീഷിൻ്റെ മറുപടി കേട്ട് നിരാശയോടെ അവൾ നടന്നു പോകാൻ തീരുമാനിച്ചു

മോളേ,, നീയൊരു ഓട്ടോറിക്ഷ പിടിച്ച് പോയാൽ മതി, നീയെന്തിനാ അവൻ്റെ കാല് പിടിക്കാൻ നടക്കുന്നത് ? കൂടെപ്പിറപ്പ് സ്നേഹമില്ലാത്തവനാണവൻ ,,

അമ്മ കൊടുത്ത ഓട്ടോ കൂലിയും വാങ്ങി ബബിത റോഡിലേയ്ക്കിറങ്ങി

ദിവങ്ങളും മാസങ്ങളും കടന്ന് പോയി ബബിത നാട്ടിൽ അറിയപ്പെടുന്ന നർത്തകിയായി വളർന്നു ,കാവിലെ പൂരത്തിന് അവളവതരിപ്പിച്ച നൃത്തം ഏറെ പേരെ ആകർഷിക്കുകയും മറ്റ് നാട്ടുകാർ അവരുടെ ഉത്സവ പരിപാടികൾക്ക് അവളെ ക്ഷണിക്കുകയും ചെയ്തു , പതിയെ പതിയെ ബബിതയെ സോഷ്യൽ മീഡിയ ഏറ്റെടുത്തു

ഇപ്പോൾ അവൾക്ക് എല്ലാ ദിവസവും പ്രോഗ്രാമുണ്ട് ,കിട്ടുന്ന പ്രതിഫലം കൊണ്ട്, അവൾ അച്ഛൻ്റെ കടങ്ങളോരോന്നായി തീർത്ത് കൊണ്ടിരുന്നു.

ഇതിനിടയിൽ ഒന്ന് രണ്ട് ചെറിയ ചാനലുകാർ അവളുടെ ഇൻറർവ്യൂ കൂടെ എടുത്തപ്പോൾ ഏട്ടൻ്റെ മുന്നിൽ അവൾ തല ഉയർത്തി നടന്നു ,അവനെ പ്രകോപിതനാക്കാനായി അവൾ അവനെ നോക്കി പരിഹസിച്ച് ചിരിച്ചു. അത് കണ്ട് അവന് കലികയറി

ഒന്ന് പോടീ,,.നിൻ്റെയൊരു ഡാൻസ് ,, നീയീ നാട്ടിലെ കലാബോധമില്ലാ ത്തവരുടെ മുന്നിൽ ചുമ്മാ കോലം കെട്ടി ആടിയത് കണ്ട്, അവര് കയ്യടിക്കുമായിരിക്കും , അത് കണ്ട് നീയെന്തോ വലിയ സംഭവമാണെന്നാണ് നിൻ്റെ വിചാരം, ലോബഡ്ജറ്റിൽ ഒരു പ്രോഗ്രം നടത്താൻ പറ്റുന്നത് കൊണ്ടാണ്, ഉത്സവ കമ്മിറ്റിക്കാരൊക്കെ.നിന്നെ ബുക്ക് ചെയ്യുന്നത് , നിനക്കാകുമ്പോൾ പത്തോ രണ്ടായിരമോ തന്നാൽ മതിയല്ലോ? ഈ ഉത്സവ സീസൺ കഴിയുമ്പോൾ നീ ചൊറിയും കുത്തി വീട്ടിലിരിക്കത്തേയുള്ളു,,

ഒന്ന് പോടാ,, അസൂയ മൂത്ത കുശുമ്പാ ,, നീ നോക്കിക്കോ? കുറച്ച് നാള് കൂടി കഴിയുമ്പോൾ ഞാൻ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ലോകമറിയുന്ന നർത്തകിയാകും ,അപ്പോഴും നീ ഒന്നുമാകാതെ, ഈ ഊള ബുള്ളറ്റും കഴുകിത്തുടച്ച് ഇവിടെ ഇരിക്കത്തേയുള്ളു ,,

അതും പറഞ്ഞ് ബബിത, അവൻ്റെ ബുള്ളറ്റിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് പോയി.

ഡീ,, എന്നെ വേണേൽ നീചവിട്ടിക്കോ? അല്ലാതെ എൻ്റെ ബുള്ളറ്റിൽ തൊട്ട് പോകരുത്,, ഇവൻ എൻ്റെ ജീവനാണ് ,

കലിയോടെ പെങ്ങൾക്ക് താക്കീത് കൊടുത്തിട്ട്, അവളുടെ ചവിട്ട് കൊണ്ട് ,ചെളി പറ്റിയ ഭാഗം വീണ്ടും അയാൾ തുടച്ച് വൃത്തിയാക്കി.

ഒരു ദിവസം ദൂരെ ഒരു പ്രോഗ്രാമിന് പോയിട്ട് തിരിച്ച് വരുമ്പോൾ ബബിത സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, അന്ന് ബബിതയ്ക്ക് സാരമായി പരിക്കേറ്റു അവളുടെ വലത് കാലിൻ്റെ അസ്ഥിയ്ക്ക് ഫാക്ചറുണ്ടായി ,

ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത അവളെ കാണാനെത്തിയ ബിബീഷിനെ കണ്ടവൾ പൊട്ടിക്കരഞ്ഞു

നീ പറഞ്ഞത് ശരിയാടാ ,, ഈ ഉത്സവ സീസൺ കഴിഞ്ഞപ്പോൾ എനിക്ക് കളിക്കാൻ പറ്റാതായി ,ഗുരുതരമായി ഒടിഞ്ഞ ഈ കാല് വച്ച് എനിക്കിനി നൃത്തം ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ല എന്നാണ് ഇവിടുത്തെ ഡോക്ടർ പറഞ്ഞത് ,അഥവാ ശരിയാകുമെങ്കിൽ തന്നെ, അതിനിനി മാസങ്ങളെടുക്കുമത്രേ? ഞാൻ നിൻ്റെ മുന്നിൽ ഒരു പാട് അഹങ്കരിച്ചു, അതിന് ദൈവം എനിയ്ക്ക് തന്ന ശിക്ഷയാടാ ഇത്,,

അവളുടെ കരച്ചിൽ കണ്ട്അ വന് സങ്കടം വന്നു.

എടീ ,, നീ കരയാതെ ,അതിന് ഇവിടെ മാത്രമല്ലല്ലോ? ഡോക്ടറും ചികിത്സ യുമുള്ളത്? വേറെ എത്രയോ നല്ല ഹോസ്പിറ്റലുകളുണ്ട് ?

അതൊക്കെയുണ്ടാവും മോനേ,, പക്ഷേ, നമ്മളെ പോലെയുള്ള പാവങ്ങൾക്ക്, അവിടെ പോയി ലക്ഷങ്ങൾ ചിലവാക്കാനുള്ള കഴിവുണ്ടോ ?

എന്താ അമ്മേ ഈ പറയുന്നത്? അവളുടെ വലിയൊരു ആഗ്രഹമല്ലേ ലോകം അറിയുന്ന നർത്തകി ആകണമെന്ന് ?,അതിനവൾക്ക് വിദഗ്ധ ചികിത്സ കൊടുക്കണ്ടേ? കൂടിപ്പോയാൽ ഒന്നോ രണ്ടോ ലക്ഷം രൂപ വേണ്ടി വരും ,അതിന് വഴിയുണ്ടമ്മേ ,, എൻ്റെ ബുള്ളറ്റങ്ങ് വില്ക്കാം, പിന്നെ ചെറിയൊരു കടവും വാങ്ങേണ്ടി വരും ,നമുക്ക് ബബിതയെ വേഗം സിറ്റിയിലെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം അമ്മേ,,

എടാ മോനേ ,, ആ ബുള്ളറ്റ്കു റേ നാളുകൾ നീ പൈസ കൂട്ടി വച്ച് ഒത്തിരി ആഗ്രഹത്തോടെ വാങ്ങിച്ചതല്ലേ ? അത് കൊടുത്താൽ നിൻ്റെ ചങ്ക് പറിയില്ലേ? നിൻ്റെ ജീവനല്ലേടാ അത് ?

അതിലും ജീവനല്ലേ അമ്മേ എനിക്കെൻ്റെ കൂടപ്പിറപ്പ് ,അവളുടെ ഈ കിടപ്പ് കണ്ടിട്ടാണമ്മേ, എൻ്റെ ചങ്ക് പറിയുന്നത്,, എനിക്കവളെ എത്രയും വേഗം തിരികെ വേദിയിലെത്തിക്കണം ,, അതിനി എൻ്റെ ജീവൻ കൊടുത്തിട്ടാണേലും ശരി ,, അമ്മ ഇവിടെ നില്ക്ക്,, ഞാൻ പോയി ഡിസ്ചാർജ്ജ്വാ ങ്ങി വരാം,,

അയാൾ ഡോക്ടറെ കാണാനായി ധൃതിയിൽ നടന്ന് പോയി.

NB :- അതെ, ഏട്ടന് തൻ്റെ അനുജത്തി ജീവശ്വാസമാണ്, പുറമേ എത്ര സ്നേഹക്കുറവ് കാണിച്ചാലും അവൾക്ക് വേദനിച്ചാൽ നിറയുന്നത് അവൻ്റെ കണ്ണുകളാണ്,

☆☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *