Story written by Jk
ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു വിജിതയ്ക്ക് ആ വിവാഹാലോചന വരുന്നത്.. ആള് ഓട്ടോ ഡ്രൈവർ ആണ് പത്താം ക്ലാസുവരെ പഠിച്ചിട്ടുള്ളൂ അതും ഫെയിൽ.. ആളിന്റെ വീട്ടിൽ മൂന്ന് മക്കൾ ആണ് ഉള്ളത് മൂത്തത് പെങ്ങളാണ് രണ്ടാമത്തേത് ഒരു ചേട്ടനും രണ്ടുപേരും വേറെ വേറെ വീട് വച്ച് മാറിയിട്ടുണ്ട് തറവാട് ആൾക്ക് ആണ്.. അതും പഴയ തറവാട് പൊളിച്ചു ഇപ്പോൾ ടെറസിന്റെ ഒരു നല്ല വീട് ആണ്..
ഓട്ടോ ഡ്രൈവർ ആണ് എന്നതും പഠിപ്പ് ഇല്ല എന്നുള്ളതും മാറ്റിനിർത്തിയാൽ നല്ല ബന്ധം!! മൂന്ന് പെൺമക്കൾ ഉള്ള പെയിന്റിംഗ് തൊഴിലാളി ആയ വിശ്വനാഥന് മൂത്തമകൾക്ക് വന്ന ഈ വിവാഹാലോചന അങ്ങനെ അങ്ങ് തട്ടിക്കളയാൻ തോന്നിയില്ല. പ്രാരാബ്ദം ഒന്നും ഇല്ല. അജീഷിന്റെ അച്ഛൻ മിലിട്ടറിയിൽ ആയിരുന്നതുകൊണ്ട് അമ്മയ്ക്ക് പെൻഷൻ കിട്ടുന്നുണ്ട് ആ പണവും അവർ ആ വീടിന് വേണ്ടിയാണ് ചിലവഴിക്കുന്നത് അപ്പോൾ പിന്നെ അജീഷിനെ കിട്ടുന്ന വരുമാനം കൂടി ആകുമ്പോൾ അത്യാവശ്യം നന്നായി തന്നെ ജീവിതം അവർക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
അതുമല്ല ഇതിലും നല്ലത് വേണം എന്ന് വാശിപിടിച്ച് ഇരുന്നിട്ട് എന്താണ് പ്രയോജനം വിജിതയുടെ താഴെ പിന്നെയും ഉണ്ട് രണ്ട് പെൺമക്കൾ..
വിശ്വനാഥനെ സംബന്ധിച്ച് ഇതുതന്നെ ഒരു ലോട്ടറി ആണ് മകളോട് ചോദിച്ചപ്പോൾ അവൾക്ക് താല്പര്യക്കുറവ് ഒന്നുമില്ല അതുകൊണ്ട് എത്രയും പെട്ടെന്ന് ആ വിവാഹം ഉറപ്പിച്ചു.
വിജിത ഡിഗ്രി കമ്പ്ലീറ്റ് ചെയ്തത് വിവാഹത്തിന് ശേഷമാണ് അത് വിശ്വനാഥന് വളരെ വലിയ ഒരു ആശ്വാസമായിരുന്നു കാരണം അയാൾക്ക് അവളുടെ കാര്യങ്ങൾ ഒന്നും നോക്കണ്ട താഴെയുള്ളവരുടെ കാര്യം മാത്രം നോക്കിയാൽ മതി..
അതുമാത്രമല്ല അജീഷിന്റെ കയ്യിൽ നിന്ന് ഇടയ്ക്ക് ചെറിയ സഹായങ്ങളും എത്തിയിരുന്നു..
ഡിഗ്രി കമ്പ്ലീറ്റ് ചെയ്തതിനുശേഷം അജീഷും കൂടി നിർബന്ധിച്ചിട്ടാണ് വിജിതയെ പിജിക്ക് കൊണ്ടുപോയി ചേർത്തത്..
പിജി ഫസ്റ്റ് സെം കഴിഞ്ഞ ഉടൻ അവൾ ഗർഭിണി ആയി.. എന്നിട്ടും പഠിത്തം മുടക്കാൻ അവൻ അനുവദിച്ചില്ല അവനും അമ്മയും കൂടി അവളെ നന്നായി നോക്കുക തന്നെ ചെയ്തു. ഒപ്പം അവളെ പഠിക്കാനും സഹായിച്ചു.
അതുകഴിഞ്ഞ് ബിഎഡ്.. അപ്പോഴേക്കും അടുത്ത കുഞ്ഞുമായി.
എന്നാൽ വിജിതക്ക് അതിന്റെ ഒന്നും ബുദ്ധിമുട്ട് അറിയേണ്ടി വന്നില്ല തന്റെ പഠനകാര്യങ്ങളുമായി അവൾക്ക് മുന്നോട്ടു പോകാൻ ആയിരുന്നു അതിനുള്ള സ്വാതന്ത്ര്യം ആ വീട്ടിൽ അവൾക്കുണ്ടായിരുന്നു..
എന്നാൽ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞത് അവൾക്കൊരു ഗവൺമെന്റ് ജോലി കിട്ടിയപ്പോൾ ആയിരുന്നു… തങ്ങളുടെ സ്ഥലത്തിൽ നിന്ന് കുറെ ദൂരെ ആയി അവൾക്ക് പോസ്റ്റിങ്ങ് കിട്ടി. അവിടെ തന്നെയുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ആയിരുന്നു താമസം.. ആദ്യത്തെ ദിവസം പോയി ജോയിൻ ചെയ്തു.. അവിടെയുള്ള ബാക്കി ടീച്ചർമാരുടെ എല്ലാം ഭർത്താക്കന്മാർ എഡ്യൂക്കേറ്റഡ് ആയിരുന്നു.. അത് മാത്രമല്ല പല മേഖലകളിലും ഉന്നത ഉദ്യോഗസ്ഥരും ആയിരുന്നു അവർ.
അതറിഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ ആയാൽ തന്റെ ഭർത്താവിനെ പരിചയപ്പെടുത്താൻ പോലും അവൾക്ക് നാണക്കേട് തോന്നി…
ആദ്യത്തെ ദിവസം കൂടെ വന്ന അയാളെ ആർക്കും പരിചയപ്പെടുത്താതെ അവൾ അയാളോട് പൊയ്ക്കോളാൻ പറഞ്ഞു തന്റെ ഭർത്താവ് ഒരു ഓട്ടോ ഡ്രൈവർ ആണെന്ന് പറയാനുള്ള ബുദ്ധിമുട്ടായിരുന്നു അത്..
അവളുടെ സ്വഭാവത്തിൽ കൃത്യമായ മാറ്റങ്ങൾ വരാൻ തുടങ്ങി..
ഏറെ പ്രിയപ്പെട്ട ഭർത്താവിനെ പിന്നെ ഒട്ടും വില വയ്ക്കാത്തതുപോലെ.. അവളുടെ ശമ്പളത്തിൽ നിന്ന് പണം അയച്ചു കൊടുക്കുമ്പോൾ ഒരു 100 തവണ അതിനെക്കുറിച്ച് അവൾ പരാമർശിക്കും.. ഇതുവരെ അവൾക്ക് വേണ്ടി കഷ്ടപ്പെട്ട് പണം സമ്പാദിച്ച ഭർത്താവിനെ പലപ്പോഴും അവൾ മറന്നു..
നിഴലുപോലെ കുഞ്ഞുങ്ങളെ പോലും നോക്കി അവളുടെ കൂടെ നിന്നവർ അവൾക്ക് അഭംഗി ആയി തോന്നി..
ഇതിനിടയിലാണ് തന്റെ ഒരു സ്റ്റുഡന്റിന്റെ ഫാദറും ആയി അവൾ കുറച്ച് അടുപ്പത്തിൽ ആകുന്നത്.. അയാൾ ഒരു ഡിവോഴ്സി ആണ്.. ആള് ഒരു ഹോമിയോ ഡോക്ടർ..
കാണാനും സുന്ദരൻ.. മകളുടെ വിവരം അന്വേഷിച്ച് ഫോൺ ചെയ്തു തുടങ്ങിയ ബന്ധം പല തലങ്ങളിലേക്ക് എത്തി…
ഒടുവിൽ എന്തും പറയാം എന്നുള്ള ഒരു അടുപ്പം അവർ തമ്മിൽ വന്നു അതോടെ ആഴ്ചയിൽ ഒരു ദിവസം വീട്ടിലേക്ക് വന്നുകൊണ്ടിരുന്ന അവൾ അതും വരാതെയായി.
ഇല്ലാത്ത ജോലിത്തിരക്ക് പറയുമ്പോൾ പാവം അജീഷും വീട്ടുകാരും അത് വിശ്വസിച്ചു..
പണവും അവൾ പിശുക്കാൻ തുടങ്ങി ഓരോരോ കാരണങ്ങൾ പറഞ്ഞ് തനിക്ക് ഇല്ലാത്ത ചെലവുണ്ട് എന്ന് അവൾ വരുത്തി തീർത്തു അജീഷ് ഒന്നിനെയും എതിർത്തില്ല കാരണം അയാൾക്ക് ഭാര്യയെ അത്രത്തോളം വിശ്വാസം ആയിരുന്നു.
ഒരു ദിവസം ഡോക്ടർ അവളെ അയാളുടെ ക്ലിനിക്കിലേക്ക് ക്ഷണിച്ചു.. സാധാരണ തിരക്ക് ഇല്ലാത്ത സമയം നോക്കിയാണ് അവളോട് വരാൻ പറഞ്ഞത്..
പേഷ്യൻസിന്റെ അപ്പോയിൻമെന്റ് മുൻകൂട്ടി എടുക്കുന്നതുകൊണ്ട് അന്നത്തെ രോഗികളുടെ എണ്ണം അയാൾക്ക് മുൻകൂട്ടി നിശ്ചയിക്കാമായിരുന്നു. അന്ന് ആരുടെയും അപ്പോയിൻമെന്റ് അയാൾ എടുത്തില്ല..
വിജിത അവിടേക്ക് എത്തി ഏറ്റവും നല്ല സാരി ഉടുത്ത് നന്നായി അണിഞ്ഞൊരുങ്ങി ആണ് അവൾ പോയത്. അയാളുടെ മുറിയിലേക്ക് ചെന്നു അയാൾ ഹൃദ്യമായ ചിരിയോടെ അവളെ സ്വാഗതം ചെയ്തു..
ശേഷം അയാൾ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു തന്റെ കുഞ്ഞുങ്ങളുടെ കാര്യം പോലും മറന്നു അവൾ അയാളുടെ കരiളനങ്ങൾ ആസ്വദിച്ചു പെട്ടെന്നാണ് പുറത്ത് വലിയ ശബ്ദം കേട്ടത്..
“” ഇയാൾക്ക് ഇത് സ്ഥിരം പരിപാടിയാണ് ഇവിടെ സ്ഥിരം പെ*ണ്ണുങ്ങൾ വന്നു പോകുന്നുണ്ട് എന്നെല്ലാം പുറത്തുനിന്ന് ആളുകൾ ആക്രോശിച്ചു. ഒന്ന് തുറന്നു നോക്കിയതിനു ശേഷം അവരുടെ ഫോട്ടോ എടുത്ത്
അവർ പുറത്തുനിന്ന് വാതിൽ പൂട്ടി അപ്പോഴേക്കും വിജിത ടീച്ചറെ അതിൽ ചിലർ തിരിച്ചറിഞ്ഞിരുന്നു സ്കൂളിലും അവളുടെ വീട്ടിലും എല്ലാം അറിയിച്ചു അജീഷ് അത് കേട്ട് ഓടി വന്നു..
ഒരുപാട് നേരമായി അതിനുള്ളിൽ പൂട്ടിക്കിടക്കുകയായിരുന്നു അവർ രണ്ടുപേരും ഡോക്ടറുടെ വീട്ടിൽ നിന്നും ആളുകൾഅവർ രണ്ടുപേരും ഡോക്ടറുടെ വീട്ടിൽ നിന്നും ആളുകൾ വന്നിരുന്നു അയാളുടെ ഈ വൃ*ത്തികെട്ട സ്വഭാവം കാരണം ആണ് ഭാര്യ തെറ്റിപ്പോയത്..
ഇത്തവണ അയാളുടെ വലയിൽ വീണത് വിജിത ടീച്ചർ ആയി എന്ന് മാത്രം..
അജീഷ് ആകെ തകർന്നു സ്കൂളുകാർക്ക് ആക്ഷൻ എടുക്കാതിരിക്കാൻ കഴിഞ്ഞില്ല നിർബന്ധമായി ടീച്ചറോട് ലീവിൽ പോകാൻ അവർ ആവശ്യപ്പെട്ടു..
തുടർനടപടികൾ ഉണ്ടാകും എന്നും അറിയിച്ചു.
അജീഷിനൊപ്പം അയാളുടെ ഓട്ടോറിക്ഷയിൽ കയറി പോകുമ്പോൾ ഇത്തവണ നാണക്കേട് തോന്നിയത് വിജിതയ്ക്ക് അവളെ തന്നെ ഓർത്തിട്ടാണ്.
“” നിന്നെ കാത്ത് എന്റെ രണ്ടു കുഞ്ഞുങ്ങളുണ്ട് അവിടെ അവരുടെ മുന്നിൽ എങ്കിലും നിന്റെ യഥാർത്ഥ മുഖം കാണിക്കരുത്!! സഹിക്കാൻ പറ്റില്ല അത്ങ്ങൾക്ക്!!
വീട്ടിലെത്തി ഇറങ്ങാൻ നേരം അജീഷ് പറഞ്ഞത് അതായിരുന്നു.. അവൾ പൊട്ടി കരഞ്ഞു പോയി അയാളുടെ കാലിൽ വീണ് മാപ്പ് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ ധൈര്യം പോരാ.
കുറച്ചു ദിവസത്തെ സസ്പെൻഷൻ അതിനുശേഷം ജോയിൻ ചെയ്തോളാൻ പറഞ്ഞു പക്ഷേ പിന്നീട് അങ്ങോട്ട് പോകാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല അവൾ ട്രാൻസ്ഫറിന് ശ്രമിച്ചു… ഇപ്പോഴും അജീഷിന്റെ വീട്ടിൽ ആണ് നിൽക്കുന്നത്.. അവന്റെ അമ്മയ്ക്കും കുട്ടികൾക്കും ഒന്നും അറിയില്ല അജീഷ് അറിയിച്ചിട്ടില്ല പക്ഷേ അജീഷ്അറിയില്ല അജീഷ് അറിയിച്ചിട്ടില്ല പക്ഷേ അജീഷ് തന്റെ ജീവിതത്തിൽ നിന്ന് അവളെ എടുത്തുമാറ്റിയിരുന്നു ഇപ്പോൾ അവൾ അവന്റെ കുഞ്ഞുങ്ങളുടെ അമ്മ മാത്രമാണ് അവൾക്കുള്ള ശിക്ഷ അതായിരുന്നു…
