ഒരിക്കൽ അവളുടെ വല്യച്ഛൻ അവളോട്‌ വളരെ മോശമായി പെരുമാറിയ കാര്യം അവൾ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു……

Story written by Darsaraj R

ഞാൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച കൊടും ചൂടുള്ള ആ ഉച്ചവെയിലത്ത്‌ പുതപ്പും ചൂടി ഫോണും കുത്തി കിടന്നിരുന്ന എന്റെ കുഞ്ഞനിയനെ ആയിരുന്നു.

ചുമ്മാ ഒരു കൗതുകത്തിനായി ഞാൻ ഒളിഞ്ഞു നോക്കി.

ആ കണ്ട കാഴ്ചയിൽ നിന്നും ഇപ്പോഴും ഞാൻ മോചിതയായിട്ടില്ല.

അവനിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം?

അതും അവനേക്കാൾ 10 വയസ്സ് കൂടുതൽ ഉള്ള എന്നോട്. വയ്യ, എനിക്ക് ഓർക്കാൻ കൂടി ആവുന്നില്ല.

ഈ വിഷയത്തിൽ എന്ത് ചെയ്യണം, ഈ വിഷയം എങ്ങനെ നേരിടണം എന്നൊന്നും എനിക്ക് അറിയില്ല.

എന്നിരുന്നാലും നെഞ്ചം തകരുന്ന വേദനയോടെ ഞാൻ കുറിക്കുന്നു…

ഇന്നലെ എന്റെ മാമിയുടെ മോളുടെ കല്യാണം ആയിരുന്നു. കല്യാണം ഞങ്ങൾ അടിച്ചു പൊളിച്ചു.

എന്റെ ഏറ്റവും പ്രിയപ്പെട്ട ഗൗരി നന്ദ.

കുട്ടിക്കാലം മുതലേ ഞങ്ങൾ ഒരുമിച്ച് കളിച്ചു വളർന്നവർ ആണ്. അവൾ ആഗ്രഹിച്ചത് പോലെ സ്നേഹിച്ച പയ്യനെ തന്നെ അവൾക്ക് കിട്ടി. വളരെ നാളുകൾക്കു ശേഷം ആയിരുന്നു ഇന്നലെ നമ്മുടെ കുടുംബത്തിലെ പെൺതരികൾ എല്ലാവരും ഒത്തു ചേർന്നത്.

ഗൗരിയുടെ മേക്കപ്പ് സെക്ഷൻ കഴിഞ്ഞ ഉടൻ ഞങ്ങൾ സെൽഫി ഷൂട്ട്‌ തുടങ്ങി. മുഹൂർത്തത്തിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി.

എന്റെ അനിയൻ ആയിരുന്നു ( അനിയൻ എന്ന് വിളിക്കാൻ പോലും എനിക്കിപ്പോൾ അറപ്പ് തോന്നുന്നു ) മെയിൻ ഫോട്ടോ ഗ്രാഫർ. അവന്റേത് നല്ല കൂടിയ ക്യാമറ ഫോക്കസ് ഉള്ള ഫോൺ ആയതിനാൽ, ഞങ്ങൾ എല്ലാവരും നവവധുവിനോടൊപ്പം ഫോട്ടോസ് എടുത്ത് തകർത്തു.

ക്ലിക്കുകൾ കൊണ്ട് ഗാലറി നിറഞ്ഞു കവിഞ്ഞു. കല്യാണത്തിന്റെ തിരക്കായതിനാൽ ഫോട്ടോസ് സെന്റ് ചെയ്ത് വാങ്ങാൻ ഇന്നലെ എനിക്ക് സമയം കിട്ടിയില്ല.

ഇന്ന് ഫോട്ടോ എക്സെൻഡറിൽ നിന്നും ഷെയർ ചെയ്യാൻ വേണ്ടി അവന്റെ റൂമിൽ കയറിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു.

എന്റെ ഗൗരിയുടെ ഓരോ അവയവയും സൂം ചെയ്തു നോക്കി കാiമനിർവൃതി കൊള്ളുന്ന എന്റെ അനിയൻ.

എന്താടാ നീ ഈ കാണിക്കുന്നത് എന്ന് ഞാൻ ദേഷ്യപ്പെട്ട് ചോദിച്ചപ്പോഴേക്കും പെട്ടെന്ന് ഭയന്ന് വിറച്ചുകൊണ്ട് അവൻ ഫോൺ എടുത്ത് തലയിണക്കടിയിൽ ഒളിപ്പിച്ചു.

അപ്പോഴാണ് അവന്റെ കൂട്ടുകാരൻ ഫുട്ബോൾ കളിക്കാൻ വേണ്ടി അവനെ വിളിക്കാൻ വന്നത്.

ഒരു പക്ഷെ എന്നെ ഫെയിസ് ചെയ്യാൻ വയ്യാത്തോണ്ടാവാം ഫോൺ പോലും എടുക്കാതെ ധൃതിയിൽ അവൻ കൂട്ടുകാരന്റെ ബൈക്കിൽ കയറി സ്ഥലം വിട്ടു.

എനിക്ക് മൊത്തത്തിൽ അവനിൽ ഒരു വശപ്പിശക് മണത്തു.

ഭാഗ്യത്തിന് ഫോണിൽ സ്ക്രീൻ ലോക്ക് വീണില്ലായിരുന്നു. ഞാൻ അവന്റെ ഫോണിലെ ഗാലറി തുറന്നു.

ഞങ്ങൾ പോലും അറിയാതെ അവൻ ഇന്നലെ ക്യാമറയിൽ പകർത്തിയ അൻപതോളം ചിത്രങ്ങൾ.

അതും ഒരു പെൺകുട്ടിയുടെ സ്വiകാര്യ ഭാoഗങ്ങൾ പ്രതീക്ഷിക്കാത്ത പോസിൽ ക്യാമറയിൽ ഒപ്പിയവ.

കൂട്ടത്തിൽ ഈ എന്റേയും…

എന്റെ കണ്ണ് നിറഞ്ഞു പോയി.

സ്വന്തം കൂടപ്പിറപ്പ്…

സിനിമയിലും മറ്റും അമ്മയേയും പെങ്ങളെമാരേയും തിiരിച്ചറിയാത്ത ചെiറ്റകൾ എന്നൊക്കെ പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ.

ഫോൺ അവിടെ വെച്ചിട്ട് അവന്റെ മുറി മൊത്തത്തിൽ ഞാൻ അരിച്ചു പെറുക്കി.

കൂട്ടത്തിൽ ബെഡ് മാറ്റിയ ഞാൻ കണ്ടത് ജീവിതം തന്നെ വെറുത്തു പോകുന്ന കാഴ്ച ആയിരുന്നു.

രണ്ടു ദിവസം മുമ്പാണ് വിക്രം നായകൻ ആയ ‘ഐ ‘ എന്ന സിനിമ ഞാൻ കാണുന്നത്.

ക്ലൈമാക്സിനോട് അടുക്കുമ്പോൾ, റിയൽ ലൈഫിൽ ഞാൻ ഏറെ ആരാധനയോടെ നോക്കി കാണുന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മകളുടെ പ്രായം മാത്രം വരുന്ന കുട്ടിയുടെ അoടിiവസ്ത്രത്തിന്റെ ഗoന്ധം കാiമവെറി യോടെ വലിച്ചെടുത്ത് പോക്കറ്റിൽ ഇട്ടോണ്ട് പോകുന്ന ഒരു രംഗം ഉണ്ട്.

സത്യം പറഞ്ഞാൽ സുരേഷ് ഗോപി എന്ന മനുഷ്യൻ എന്തിനു ഈ രംഗം ചെയ്തു? അല്ലെങ്കിൽ തന്നെ ജീവിതത്തിൽ ഇതൊക്കെ സംഭവിക്കുമോ?

പക്ഷെ സമൂഹത്തിൽ ഇന്ന് നടക്കുന്ന തiന്തയിiല്ലാമയുടെ പ്രതീകം ആയിരുന്നു അദ്ദേഹം ചെയ്ത് വെച്ച ഡോക്ടർ വാസുദേവൻ എന്ന കഥാപാത്രം എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.

ഇന്ന് എന്റെ കൂടപ്പിറപ്പിന്റെ ബെiഡിന്റെ അiടിയിൽ നിന്നും എനിക്ക് കിട്ടിയത് മാസങ്ങൾക്ക് മുമ്പ് ഞാൻ ഉപയോഗിച്ചിരുന്ന അiടിവസ്ത്രങ്ങൾ ആയിരുന്നു.

എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.

അവന്റെ ഈ സ്വഭാവം കണ്ട് എന്റെ ശരീരം വിറച്ചു.

പിന്നീട് എനിക്ക് വാശി ആയി.

അവന്റെ ഷെൽഫ് ഞാൻ കുiത്തിതുറന്നു.

അതിൽ നിന്നും പലതരം ലiഹരി മoരുന്നുകൾ എനിക്ക് കിട്ടി.

പെട്ടെന്ന് ആണ് അവൻ ആ ഷെൽഫിന്റെ സൈഡിൽ ഒരു ഫോട്ടോ ഒട്ടിച്ചിരിക്കുന്നത് കണ്ടത്.

എന്നേയും അവനേയും ഒക്കെ പഠിപ്പിച്ച ഞങ്ങളുടെ തന്നെ റിലേറ്റീവ് ആയ സുകന്യ ടീച്ചർ.

അത് കണ്ടു ഞാൻ ഞെട്ടിയില്ല, കാരണം സ്വന്തം സഹോദരിയിൽ കാiമം കണ്ട അവൻ ഇനി ഏത് അറ്റം വരെയും പോകും.

ടീച്ചറിന്റെ ഫോട്ടോക്ക് താഴെ ഇങ്ങനെ ഒരു വാചകം അവൻ എഴുതി വെച്ചിരുന്നു.

IN,CEST

സ്വന്തം കുടുംബത്തിൽ ഉള്ളവരോട് പോലും കാiമഭ്രാന്ത് കാണിക്കുന്ന വൈകൃതം.

ഞാൻ ഈ വാക്ക് ആദ്യം കേൾക്കുന്നത് എന്റെ കൂട്ടുകാരി രേണുവിൽ നിന്നാണ്.

ഒരിക്കൽ അവളുടെ വല്യച്ഛൻ അവളോട്‌ വളരെ മോശമായി പെരുമാറിയ കാര്യം അവൾ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

‘HE IS A INC,EST BA ,STARD’

എനിക്ക് ദേഷ്യവും പകയും സങ്കടവും അടക്കാൻ ആയില്ല.

ഞാൻ വീണ്ടും അവന്റെ ഫോൺ എടുത്തു. ഫോൺ അപ്പോഴേക്കും ലോക്ക് ആയി പോയിരുന്നു.

രണ്ടും കൽപ്പിച്ച് ഞാൻ ഒറ്റ Password അടിച്ചു.

IN,CEST.

അവന്റെ പാസ്സ്‌വേർഡ്‌ വേറെ ഒന്നും ആവില്ല എന്ന് മനസ്സിൽ ഇരുന്ന് ആരോ പറഞ്ഞു തന്ന പോലെ.

എനിക്ക് അറിയണം വെറും 17 വയസുള്ള ഇവനെ ഇങ്ങനെ ആക്കി എടുത്തത് ആരെന്ന്…

അവൻ ഹൈഡ് ചെയ്തു വെച്ചിരുന്ന FB അക്കൗണ്ട് ഞാൻ ഓപ്പൺ ആക്കി.

Actress Addict എന്ന് ആയിരുന്നു ആ അക്കൗണ്ടിന്റെ പേര്.

വെറുതെ അതേ പേര് സെർച്ച് ചെയിതു നോക്കിയപ്പോൾ തന്നെ ഇതേ പേരിൽ ഒത്തിരി Fake Accounts എന്റെ കണ്ണിൽപ്പെട്ടു. എനിക്ക് അറിയാവുന്ന പല കൂട്ടുകാരികളുടെയും ഫോട്ടോസ് വരെ അവയിൽ എനിക്ക് കാണാൻ പറ്റി…

ഞാൻ അവന്റെ ചാറ്റുകൾ വായിക്കാൻ തുടങ്ങി

13 Unread Messages.

നീ Inc,est ആണോ? ഇഷ്ടപ്പെട്ട നടി ആരാ? കുറച്ച് Po,rn Sites പറയാമോ? വീട്ടിലെ ആരുടേങ്കിലും Unexpected ho,t ക്ലിക്ക് ഉണ്ടോ? ഗേൾസ് നമ്പർ എക്സ്ചേഞ്ചിനു ഉണ്ടോ?

അങ്ങനെ തുടങ്ങി കേട്ടാൽ അiറപ്പ് തോന്നുന്ന എത്രയോ മെസ്സേജുകൾ…

ഞാൻ പിന്നീട് അവന്റെ ആദ്യ ചാറ്റുകൾ നോക്കി.

സിനിമാ നടിമാരുടെ ഫോട്ടോകൾ പരസ്പരം ഷെയർ ചെയ്താണ് മിക്ക ചാറ്റും ആരംഭിച്ചിരിക്കുന്നത്.

പതിയെ പതിയെ സിനിമ നടിമാർക്ക് പകരം അകന്ന സ്വന്തത്തിൽ ഉള്ള ആന്റിമാരായി, പിന്നത് ക്ലാസ്സ്‌മേറ്റ്സ് ആയി, ടീച്ചേർസ് ആയി, സ്വന്തം വീട്ടിലെ പെങ്ങൾ വരെ ആയി.

സ്വന്തം അമ്മയുടെ ഫോട്ടോ വരെ ഷെയർ ചെയിത് ആത്മസംതൃപ്തി നേടുന്ന ചെറ്റiകളെ എനിക്ക് അതിൽ കാണാൻ സാധിച്ചു.

ഇവർ ആരും പരസ്പരം കണ്ടിട്ടില്ല. കുറച്ച് രഹസ്യ ഗ്രൂപ്പുകളുടെ മറയിൽ കാiമം തീർക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ ഒത്തുകൂടുന്നവർ.

സമൂഹത്തിലെ ഉന്നതർ മുതൽ പ്രായ പൂർത്തി ആവാത്ത പയ്യന്മാർ വരെ ഈ ശ്രേണിയിൽ അംഗമാകുന്നു.

ഗൗരിയുടെ കല്യാണത്തിന് ഞങ്ങൾ കൂട്ടുകാരികൾ കൂടി ഒരുമിച്ച് എടുത്ത ഒരു ഫോട്ടോ വരെ എന്റെ അനിയൻ ആ ഗ്രൂപ്പിൽ ഇട്ടേക്കുന്നു.

ആ ഫോട്ടോക്ക് ഇട്ട ക്യാപ്ഷൻ കണ്ട് ഞാൻ എന്ന ചേച്ചി തകർന്നു പോയി.

വധു ആയി നിൽക്കുന്നവളെ കെട്ടുന്നവന്റെ യോഗം. പക്കാ വൈഫ്‌ മെറ്റീരിയൽ…

നിങ്ങൾക് ഒരു അവസരം കിട്ടിയാൽ ഇതിൽ ആരെ തിരഞ്ഞെടുക്കും? കാരണം കൂടി പറഞ്ഞേക്കണേ…

ഞാൻ അവന്റെ ഫോൺ ദൂരേക്ക് വലിച്ചെറിഞ്ഞോണ്ട് പൊട്ടിക്കരഞ്ഞു.

എനിക്ക് മുമ്പിൽ തെളിവുകൾ ഉണ്ട്.

പക്ഷെ ഇത് ആരെങ്കിലും വിശ്വസിക്കുമോ?

സ്വന്തം കുടുംബത്തിൽ നിന്നും ഇത്തരം മോശമായ പെരുമാറ്റം ഏറ്റു വാങ്ങി ആരോടെങ്കിലും ഒന്ന് പറയാൻ വിതുമ്പുന്നവർക്ക് ഒരുപക്ഷെ എന്റെ അവസ്ഥ മനസ്സിലാകും.

കൂടപ്പിറപ്പിന്റെ വില അറിയുന്ന കോടികണക്കിനു സഹോദരങ്ങൾ ഉള്ള ഈ നാട്ടിൽ ഇവരെ പോലെ ഉള്ളവർ അപമാനം ആണ്.

പക്ഷെ മുളയിലേ നുള്ളിയില്ലെങ്കിൽ ഇത്തരം INC,EST മാന്യന്മാർ ദിനം പ്രതി വർധിക്കും.

എനിക്ക് അറിയില്ല, എന്റെ അനിയനെ എങ്ങനെ ഇതിൽ നിന്നും മാറ്റി എടുക്കും എന്ന്.

ക്ഷമിക്കാൻ എനിക്ക് ആവുന്നില്ല, ഒപ്പം വെറുക്കാനും.

ഇനി എത്ര കൗൺസിലിംഗിലൂടെ അവനെ തിരിച്ചു കൊണ്ട് വന്നാലും I cant face him…

സ്വന്തം കുടുംബത്തിൽ നിന്നും INC,EST അനുഭവത്തിന് ഇര ആയി കൊണ്ടിരിക്കുന്ന ഓരോ പെൺകുട്ടിക്കും ഈ എഴുത്ത് ഞാൻ സമർപ്പിക്കുന്നു.

അവൻ ഒരിക്കലും അത് ചെയ്യില്ല എന്ന് സ്വന്തം കുടുംബത്തിൽ ഉള്ളവർ പോലും പറയുമ്പോൾ, അവരെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ഇരയാകേണ്ടി വന്ന് വിതുമ്പുന്ന ഒത്തിരി പെൺകുട്ടികൾ ഇന്ന് സമൂഹത്തിൽ ഉണ്ട്.

വിശ്വാസം എന്ന വാക്ക് നഷ്ടപ്പെട്ടാൽ കൂടപിറപ്പ് ആയാലും കൂടെ കിടക്കുന്നവൻ ആയാലും പടിക്ക് പുറത്ത്…

Leave a Reply

Your email address will not be published. Required fields are marked *