സാറെന്നെ ക്ഷണിക്കുന്നത് ജീവിതകാലം മുഴുവൻ സാറിന്റെ ഭാര്യയായ് ഇരിക്കാനൊന്നുമല്ലല്ലോ .. സാറിനു സുഖം ലഭിക്കുന്ന കുറച്ചു മണിക്കൂറുകൾക്ക് വേണ്ടിയല്ലേ…

sad woman profile in dark head is put down, stressed young girl touching head and thinking

Story written by RJ

”ലീനാ… ഇന്നും വന്നിട്ടുണ്ടല്ലോ ആ കമ്മീഷ്ണർ സാറ് നിന്നേം തിരക്കീട്ട്..
അയാള് നിന്നേം കൊണ്ടേ പോവുള്ളു മോളെ…

അസ്ഥിക്ക് പിടിച്ചിട്ടുണ്ട് കമ്മീഷ്ണർ ഏമാനീ നഴ്സ് കൊച്ചിനെ… നിന്നേം കൊണ്ടേ അങ്ങേര് പോവത്തുള്ളു മോളെ… “

നഴ്സിംഗ്സൂപ്രണ്ട് ലതികാ മാഡം വന്നു ലീനയോട് പറയുന്നതു കേട്ടതും വരണ്ടൊരു ചിരി തെളിഞ്ഞു ലീനയുടെ ചുണ്ടിൽ..

നീയങ്ങോട്ടു വാ കൊച്ചേ… അല്ലാതെ അങ്ങേരവിടുന്ന് പോവില്ല…

പറഞ്ഞതു കേട്ടിട്ടും ഭാവമാറ്റമില്ലാതെ നിൽക്കുന്നവളെ നിർബന്ധിച്ചു കൂടെ കൂട്ടി പുറത്തേക്ക് നടന്ന സൂപ്രണ്ട്…

രോഗികളുടെ വിശ്രമമുറിയിലേക്ക് ചെന്നതേ കണ്ടു അവൾ വരുന്നതും നോക്കിയിരിക്കുന്ന കമ്മീഷ്ണർ എബിൻ പോളിനെ…

തെല്ലിട ചലിക്കാത്ത അവന്റെ മിഴികളിലെ നോട്ടം മുഴുവൻ അവൾക്ക് നേരെയാണ്.. മേരി മാതാ ഹോസ്പിറ്റലിലെ നഴ്സായ ലീനയുടെ നേരെ…

ശിരസ്സുയർത്തി പിടിച്ച് അവന്റെ കണ്ണിൽ തന്നെ നോക്കിയാണ് അവളും വരുന്നത് ഒട്ടും പരിഭ്രമമോ പതറലോ ഇല്ലാതെ…

ദാ… സാറു പറഞ്ഞ ആളെ എത്തിച്ചിട്ടുണ്ട്, വേഗം വിടണേ സാറേ.. നഴ്സിംഗ് സ്റ്റാഫ് കുറവാണിവിടെ…

സൂപ്രണ്ട് അതി വിനയത്തോടെ പറഞ്ഞ വാക്കുകൾക്ക് പിശുക്കിയ ഒരു ചിരിയാണവന്റെ മുഖത്തും തെളിഞ്ഞത്…

അപ്പോ എന്നതാ നഴ്സ് കൊച്ചിന്റെ തീരുമാനം… എന്നിക്കൊപ്പമങ്ങ് പോരുവല്ലേ ഇപ്പോൾ തന്നെ…?

മുന്നിൽ നിൽക്കുന്നവളുടെ ഭംഗിയുള്ള ശ,രീരത്തിലൂടെ കണ്ണുകളുഴിഞ്ഞുള്ള അവന്റെയാ ചോദ്യത്തിൽ കണ്ണുകളിറുക്കി അടച്ചു പോയ് ലീന… ദേഷ്യം നിയന്ത്രിക്കാനെന്നതു പോലവൾ വലം കൈമുഷ്ടി ചുരുട്ടി പിടിക്കുന്നതു കൂടി കണ്ടതും ഒരു പരിഹാസചിരി വിരിഞ്ഞു എബിന്റെ മുഖത്ത്…

“എന്നെ കൊ,ന്നുകളയാനുള്ള പക നിന്റെ ഉള്ളിലിപ്പോൾ ഉണ്ടെങ്കിൽ ,നിന്നെ ഇങ്ങനെ കൊണ്ടു പോയ് കടി,ച്ചു തിന്നാനാണ് പെണ്ണെ എനിയ്ക്ക് കൊതി.. സഹിക്കാൻ പറ്റാത്തൊരു മോഹമായ് തീർന്നിട്ടുണ്ട് നീയെന്റെ ഉള്ളിൽ.. ഊണിലും ഉറക്കത്തിലും എന്നെയേറെ മോഹിപ്പിക്കുന്നുണ്ട് നീ…

“ഇനിയും നിന്റെ പുറകെ അലയാൻ പറ്റില്ല എനിയ്ക്ക്… തീരുമാനം വേഗം പറ… പോരുവല്ലേ എനിയ്ക്കൊപ്പം ഇന്ന് ഇപ്പോൾ തന്നെ…?

വല്ലാത്തൊരു മുറുക്കത്തോടെ ചോദിക്കുന്നവനെ പകച്ചു നോക്കി ലീന…

“സാറെന്നെ ക്ഷണിക്കുന്നത് ജീവിതകാലം മുഴുവൻ സാറിന്റെ ഭാര്യയായ് ഇരിക്കാനൊന്നുമല്ലല്ലോ .. സാറിനു സുഖം ലഭിക്കുന്ന കുറച്ചു മണിക്കൂറുകൾക്ക് വേണ്ടിയല്ലേ… ഒന്നുകൂടി വ്യക്തമായ് പറഞ്ഞാൽ സാറെന്നെ പുരുഷന് ഒരു സ്ത്രീയെന്ന നിലയിൽ എന്നോടു, സോറി എന്റെ ശ,രീരത്തിനോടു തോന്നിയ മോഹം തീർക്കാനുള്ള ഒരു വിളിയല്ലേ ഇത്.. അതനുസരിക്കാനും സാറിന്റെ കൂടെ വരാനും എനിയ്ക്ക് ബുദ്ധിമുട്ടാണ് സാർ…”

എബിന്റെ നോട്ടത്തിനും ചിരിക്കുമുള്ള മറുപടിയെന്നോളം അവന്റെ മുഖത്തു മിഴികളൂന്നി അവൾ പറഞ്ഞതും ഞെരിച്ചമർത്തി എബിൻ തന്റെ പല്ലുകൾ അവളോടുള്ള ദേഷ്യമടങ്ങാതെ…

“വല്ലാതങ്ങ് ഞെളിഞ്ഞ് അഹങ്കരിക്കാതെ ടീ.. ഒരു കൊ,ല കേസ് പ്രതിയാണ് നീയെന്ന് മറ്റാർക്കറിയില്ലെങ്കിലും എനിക്കറിയാം.. ആ എനിക്ക് മുന്നിൽ നീ വല്ലാതെ ശീലാവതി ച,മയല്ലേ… തൂ,ക്കി എടുത്തിട്ടങ്ങ് പോവും ഞാൻ…”

അവളോടുള്ള ദേഷ്യം മുഴുവൻ നിറഞ്ഞിരുന്നവന്റെ ശബ്ദത്തിൽ…

“തെറ്റു ഞാൻ ചെയ്തെങ്കിൽ സാറത് തെളിയിച്ച് എന്നെ അറസ്റ്റ് ചെയ്തോണ്ടു പോണം അതാണ് വേണ്ടത്.. അല്ലാതെ അതും പറഞ്ഞ് ഭീ,ഷണിപ്പെടുത്തി കൂടെ കിടക്കാൻ വിളിക്കുക്കയല്ല വേണ്ടത്..

അവളുടെ ശബ്ദവും ഉയർന്നു അവനൊപ്പം തന്നെ… ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയതും എബിനവളെ ദേഷ്യത്തിൽ നോക്കി അവിടെ നിന്നിറങ്ങി പോയ്…

എബിൻ മടങ്ങിയ പുറകെ തന്റെ ജോലിയിലേക്ക് മടങ്ങി ലീനയെങ്കിലും എബിനൊരു തീക്കാറ്റായ് വീശിയവളുടെ ഉള്ളാകെ… അവനിലെ അഗ്നിയെ അടക്കിയില്ലെങ്കിൽ ആ തീക്കാറ്റേറ്റ് വാടും താനെന്നവൾക്കുറപ്പാണ്…

മൂന്നു മാസങ്ങൾക്കു മുമ്പാണ് അഞ്ചു വയസ്സു പോലും തികയാത്തൊരു പിഞ്ചു കുഞ്ഞിനെ ക്രൂ,രമായ് റേ,പ്പ് ചെയ്ത് കൊ,ന്നെന്ന് കോടതി കണ്ടെതിയ എഴുപത് വയസ്സൊളം പ്രായമുള്ള പ്രതിയെ കോടതിയിൽ വെച്ചുണ്ടായ നെഞ്ചുവേദനയെ തുടർന്ന് ഇവിടെ ഈ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയത്..

കാണാൻ സാധുവായ ഒരു മനുഷ്യനെ പോലെയാണ് അയാളെങ്കിലും പെണ്ണെന്നാൽ ഭ്രാന്തു മൂക്കുന്നൊരുവനാണ് അയാളെന്ന് വന്ന അന്നു തന്നെ തെളിയിച്ചയാൾ…

കാ,മം തലയ്ക്ക് പിടിക്കുമ്പോൾ അയാൾക്ക് ആറും അറുപതുമെല്ലാം ഒരു പോലെ യാന്നെന്ന് അയാൾക്കരികിൽ അന്നു ചെന്ന നഴ്സുമാർക്കും എന്തിനു ഡോക്ടർമാർക്കു വരെ മനസ്സിലായ്…

ഉന്നതങ്ങളിൽ വലിയ സ്വാധീനവും രാഷ്ട്രീയ പിൻബലവുമുള്ള അയാളുടെ വെറും നേരം പോക്കാണ് ഇപ്പോഴത്തെ ഈ നെഞ്ചുവേദനയെന്ന് ഡോക്ടർമാരുടെ സംസാരത്തിൽ നിന്നറിഞ്ഞ അന്നയാളോട് തോന്നിയ തന്റെ പകയുടെ അളവ് തനിക്കിന്നും അറിയില്ല..

ഓർമ്മ വെയ്ക്കും മുമ്പ് മാതാപിതാക്കളെ നഷ്ടമായ് അനാഥാലയത്തിന്റെ തണലിൽ അഭയാർത്ഥിയായ് ജീവിക്കേണ്ടി വന്ന നാളുകളിലെപ്പോഴെല്ലാമോ തന്നെ തൊട്ടും തലോടിയും കടന്നു പോയ കൈകളിൽ പലതും തന്നിൽ തിരഞ്ഞതും തീർത്തതും അവരുടെ കാമത്തിന്റെ അടങ്ങാത്ത അഭിനിവേ ശമാണെന്ന് തിരിച്ചറിഞ്ഞത് മുതിർന്ന നാളുകളിൽ ആണ്…

അന്നു മുതൽ പകയുണ്ടുള്ളിൽ ആരോടൊക്കെയോ… എന്തിനോടൊക്കയോ…

മനസ്സിനുള്ളിൽ ചാരം മൂടി കിടന്ന പകയുടെ കനലുകൾ തന്നിൽ നിന്നാദ്യമായ് പുറത്തുചാടിയത് അന്നാണ്, അസുഖം അഭിനയിച്ച് ആശുപത്രി ജീവിതം ആഘോഷമാക്കി ജീവിച്ച അയാളുടെ കൈകൾ തന്റെ മാ,റിടങ്ങൾ തേടി,വന്നവിടെ കൈകൾ അ,മർത്തിയപ്പോൾ..

ഞെ ,ട്ടിപകച്ചയാളെ നോക്കിയ തന്നെ നോക്കി ചിരിച്ചു കൊണ്ടയാൾ വീണ്ടും വീണ്ടും മാ,റിടങ്ങളിൽ കൈ അ,മർത്തിയതും താൻ പോലുമറിയാതെയാണ് തന്റെ കൈ അയാളിലെ പുരുഷന്റെ മ,ർമ്മം തി,രഞ്ഞത്…

തന്റെ പ്രവർത്തി ആദ്യമയാളിൽ അത്ഭുതവും അമ്പരപ്പും സന്തോഷവും സൃഷ്ടിച്ചെങ്കിൽ തന്റെ കൈ മുറുക്കം ഏറിയതും കണ്ണുകൾ തുറിച്ചയാളുടെ.. ഒന്നനങ്ങാൻ പോലും സാധിക്കാതെ അയാളുടെ ശ,രീരം വിയർപ്പിൽ മുങ്ങുന്നതും കണ്ണുകൾ മേല്പ്പോട്ടു മറിയുന്നതും വെറുമൊരു കാഴ്ചക്കാരിയായ് നോക്കി നിൽക്കുമ്പോൾ തനിയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അയാൾ കള്ളം പറഞ്ഞ ആ നെഞ്ചുവേദന ഇപ്പോഴയാൾക്ക് ശരിയ്ക്കും അനുഭവപ്പെടുന്നുണ്ടെന്ന്…

ചുരുങ്ങി വലിയുന്ന അയാളുടെ കൈകാലുകളും ശ്വാസം മുട്ടിയുള്ള ആ കിടപ്പും നോക്കി താൻ ആ മുറിക്കുള്ളിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴും അയാൾക്ക് കാവലായ് മുറിയ്ക്ക് പുറത്തു നിന്നിരുന്ന പോലീസുകാർ തമാശയെന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്…

അവർക്കൊരു പുഞ്ചിരി പരിഭ്രമമേതുമില്ലാതെ നൽകി താൻ കടന്നു പോയ് പിന്നെയും ഏറെ കഴിഞ്ഞാണ് അയാളുടെ മരണവാർത്ത പുറം ലോക മറിഞ്ഞത്…

അന്വോഷണങ്ങൾക്കും ചോദ്യങ്ങൾക്കും പതറാതെ ഉത്തരം താൻ നൽകുമ്പോൾ തന്നെ തുണയ്ക്കാനാ പോലിസുക്കാരുണ്ടായിരുന്നു…

ഒടുവിലയാളുടെ മരണമൊരു അറ്റാക്കിന്റെ രൂപത്തിൽ എഴുതിത്തള്ളി കഴിഞ്ഞതിനു ശേഷമാണ് ഇയാൾ ഈ എബിൻ തന്റെ പിന്നാലെ കൂടിയത്…

അയാളുടേതൊരു സ്വാഭാവിക മരണമല്ല കൊ,ലപാതകമാണെന്നും അതു ചെയ്തത് അയാളുടെ മുറിയിൽ അവസാനമായ് ചെന്ന താനാണെന്നും അയാൾ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തനിക്കറിയില്ല….

അന്നു മുതലുള്ള അയാളുടെ ആവശ്യമാണ് താനയാളുടെ കൂടെ ചെല്ലുക യെന്നത്… മറ്റുള്ളവർക്കത് അയാൾക്ക് തന്നോടുള്ള പ്രണയമാണ്… തനിയ്ക്കു മാത്രമറിയാം അയാളുടെ ഉദ്ദേശം…

തന്നെ പോലെ ഒറ്റക്കാവുന്ന ആശ്രയമേതുമില്ലാത്ത പെൺകുട്ടിക്കളെ തന്റെ അധികാരത്തിന്റെ ബലത്തിൽ സ്വന്തം കിടപ്പറയിൽ എത്തിക്കുന്നവനാണ് എബിനെന്നവൾ എന്നോ തിരക്കി തിരിച്ചറിഞ്ഞിരുന്നു…

വീണ്ടുമൊരിക്കൽ തന്നെ തേടിയെത്തിയ എബിനൊപ്പം എതിർപ്പൊന്നുമില്ലാതെ ആരുമറിയാതെ പോയ് ലീന….

അവൾ മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് പത്രങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്നു കമ്മീഷ്ണർ എബിൻ പോൾ വീടിനുള്ളിൽ അറ്റാക്കു വന്നു മരിച്ചുവെന്ന വലിയ കോളത്തിലുള്ള വാർത്തയും ഫോട്ടോസും….

തെളിവുകൾ ഒന്നുമുണ്ടായിരുന്നില്ല എവിടെയും ലീനയിലേക്കെത്താൻ…സംശയവും ഉണ്ടായിരുന്നില്ല ആർക്കും ആ മരണത്തിൽ…

സ്വയം രക്ഷപ്പെടലിന്റെ ഭാഗമായ് കുഞ്ഞുനാളിലെപ്പോഴോ ആരോ അവൾക്ക് പറഞ്ഞു കൊടുത്ത ആ പ്രവർത്തിയിലെപ്പോഴോ അവൾക്കൊപ്പം ദൈവവും പങ്കാളിയായിരുന്നിരിക്കണം… തനിച്ചായ്പോയവൾക്ക് താങ്ങിനെന്നപ്പോലെ…

☆☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *