Story written by Jk
”ശാലു, എനിക്ക് നിന്റെ അവസ്ഥ മനസ്സിലാകും.. യൗവനം വിട്ടുമാറാത്ത ഒരു പെണ്ണിന്റെ ശാ,രീരിക ആവശ്യങ്ങൾ എനിക്ക് ശരിക്കും അറിയാം.. നീ പേടിക്കണ്ട, ആരും അറിയാതെ ഞാൻ ഇക്കാര്യം മുന്നോട്ട് കൊണ്ടുപോകാം… നമുക്ക് ശരിക്കും സുഖിക്കാം!!”
അജേഷിന്റെ വാക്കുകൾ കേട്ട് ശാലിനി തറഞ്ഞു നിന്നുപോയി. തന്റെ ഭർത്താവ് മനുവേട്ടൻ സ്വന്തം ജേഷ്ഠനെപ്പോലെ കണ്ടിരുന്ന മനുഷ്യനാണ് മുന്നിൽ നിൽക്കുന്നത്. മനു മരിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ആ ഓർമ്മകളുടെ ചൂടാറും മുൻപേ, ആ വീട്ടിലെ തണലായി നിൽക്കേണ്ട ഒരാൾ ഇത്രയും നീചമായി സംസാരിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല.
“എന്താ അജേഷേട്ടാ ഈ പറയുന്നത്? നിങ്ങൾക്ക് വട്ടാണോ?” ശാലിനി വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
അജേഷ് ഒന്ന് ചിരിച്ചു, ഒരുതരം വ ന്യമായ ചിരി. “നീ എന്തിനാ ശാലു ഇങ്ങനെ പേടിക്കുന്നത്? മനു പോയി, അതിനർത്ഥം നിന്റെ ജീവിതം അവസാനിച്ചു എന്നാണോ? നിനക്കും ആഗ്രഹങ്ങളുണ്ടാകില്ലേ? മീര അറിയാതെ ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം.”
അയാളുടെ വാക്കുകൾ പൂർത്തിയാക്കാൻ അവൾ അനുവദിച്ചില്ല. സർവ്വശക്തിയും സംഭരിച്ച് ശാലിനി അയാളുടെ കരണത്ത,ടിച്ചു. “ഇറങ്ങിപ്പോടാ ഇവിടുന്ന്! മനുവേട്ടൻ നിങ്ങളെ എത്രത്തോളം വിശ്വസിച്ചിരുന്നു എന്ന് എനിക്കറിയാം. സ്വന്തം പെങ്ങളുടെ ഭർത്താവായിട്ടല്ല, ജേഷ്ഠനായിട്ടാണ് അദ്ദേഹം നിങ്ങളെ കണ്ടിരുന്നത്. എന്നിട്ടും ഇതാണോ നിങ്ങളുടെ മനസ്സിലിരിപ്പ്?”
അജേഷ് കവിളിൽ കൈവെച്ച് അവളെ ക്രോധത്തോടെ നോക്കി. “നീ ഇത് അനുഭവിക്കും ശാലു, ഓർത്തു വെച്ചോ.” അയാൾ അവിടെ നിന്നും ദേഷ്യത്തോടെ ഇറങ്ങിപ്പോയി. തൊലി ഉരിഞ്ഞു പോകുന്ന അത്രയും ആത്മരോഷം അവൾക്ക് തോന്നി. ഇത് ആദ്യത്തെ അനുഭവമല്ല. മനു മരിച്ച വാർത്ത അറിഞ്ഞ നിമിഷം മുതൽ പലരുടെയും നോട്ടം മാറുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. ഭർത്താവ് മരിച്ചാൽ ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ശാ,രീരിക സുഖമാണെന്ന് വിശ്വസിക്കുന്ന ഒരുപറ്റം വികല മനസ്സുകൾ അവൾക്ക് ചുറ്റും വല വിരിച്ചിരുന്നു. ആശ്വാസവാക്കുകളുമായി വരുന്നവരുടെ കണ്ണുകളിലെ കാ,മം തിരിച്ചറിയാൻ അവൾക്ക് അധിക നേരം വേണ്ടി വന്നില്ല.. ഇത്തരം സാഹചര്യങ്ങളിൽ താൻ തളർന്നു നിന്നാൽ പിന്നെ ജീവിതത്തിൽ മുന്നോട്ടു പോകാൻ കഴിയില്ല എന്നൊരു പാഠം ഇതിനകം തന്നെ അവൾ പഠിച്ചുകഴിഞ്ഞിരുന്നു..
പിറ്റേന്ന് മുതൽ വീട്ടിലെ അന്തരീക്ഷം മാറിത്തുടങ്ങി. മനുവിന്റെ പെങ്ങൾ മീരയുടെ പെരുമാറ്റത്തിൽ പെട്ടെന്നൊരു മാറ്റം അവൾ കണ്ടു..
മനു മരിച്ചതോടെ നീ എന്റെ സ്വന്തം അനിയത്തിയാണ് എന്നും പറഞ്ഞ് ചേർത്ത് പിടിച്ചവൾ ഇപ്പോൾ തന്നെ കാണുമ്പോൾ മുഖം തിരിക്കുന്നു.. ശാലിനിക്ക് വല്ലാത്ത സങ്കടം വന്നു… ആയിടക്കാണ് അവിടേക്ക് അപ്പുറത്തെ വീട്ടിലെ ആളുകൾ കല്യാണം ക്ഷണിക്കാൻ വേണ്ടി വന്നത് അതിൽ അവരുടെ മകനും ഉണ്ടായിരുന്നു. അയാൾ എന്തോ ചോദിച്ചതിന് ശാലിനി ചിരിയോടെ മറുപടി പറഞ്ഞു.. അവർ അങ്ങ് പോയതും മീര ദേഷ്യത്തോടെ അവളുടെ അരികിലേക്ക് വന്നു..
“” ഇവിടുത്തെ എല്ലാ ആണുങ്ങളെയും ചിരിച്ചു മയക്കാൻ നീ കരാർ എടുത്തിട്ടുണ്ടോടീ!”‘ എന്ന് മീര ചോദിച്ചപ്പോൾ ശ്വാസം പോലും എടുക്കാൻ മറന്നു അവൾ നിന്നു..
“” എന്തൊക്കെയാ ഈ ചോദിക്കുന്നത്?? ” നിറഞ്ഞ കണ്ണുകളോടെ ശാലിനി ചോദിച്ചു.
“” പറയാൻ ഇത്രയും നാൾ ഞാൻ നിന്നോട് ഒന്നും ചോദിക്കാതിരുന്നത്.. സ്വന്തം ഭർത്താവ് മരിച്ചപ്പോൾ നീ എന്റെ അതേ ചേട്ടനെ വലവീശിപ്പിക്കാൻ നോക്കി അല്ലേടി?? അദ്ദേഹം ഒരു മാന്യൻ ആയതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടു!! വേറെ വല്ലവരും ആയിരുന്നെങ്കിൽ അവസരം മുതലാക്കി….!””
“” ചേച്ചി മതി!!!””
ശാലിനി ചങ്ക് തകർന്നു പറഞ്ഞു, അവൾ ആകെ തകർന്നുപോയി. അജേഷ് ഇത്ര വേഗം കളി മാറ്റുമെന്ന് അവൾ കരുതിയില്ല. വീട്ടിലെ മുതിർന്നവരും അയൽക്കാരും അവളെ കുറ്റപ്പെടുത്തുന്ന നോട്ടത്തോടെ നോക്കാൻ തുടങ്ങി. ഒരു വിധവയായ അവൾക്ക് ആരും പിന്തുണ നൽകിയില്ല. ‘അവൾക്ക് അടക്കവും ഒതുക്കവും ഇല്ലാത്തതുകൊണ്ടല്ലേ അയാൾ അങ്ങനെ പറഞ്ഞത്’ എന്നായി നാട്ടിലെ സംസാരം.
ദിവസങ്ങൾ കടന്നുപോയി. പരിഹാസങ്ങളും കു,ത്തുവാക്കുകളും സഹിക്ക വയ്യാതെ ശാലിനി ഒരു തീരുമാനമെടുത്തു. അവൾ എല്ലാവരെയും ഹാളിലേക്ക് വിളിച്ചു. മീരയും അജേഷും മനുവിന്റെ അച്ഛനും അമ്മയും അവിടെയുണ്ടായിരുന്നു.
”എല്ലാവരും എന്നെ തെറ്റുകാരിയായി കണ്ടു കഴിഞ്ഞു അല്ലേ?” ശാലിനി ശാന്തമായി ചോദിച്ചു.
”പിന്നെ അല്ലാതെ! അജേഷേട്ടൻ നുണ പറയില്ലല്ലോ,” മീര പുച്ഛത്തോടെ പറഞ്ഞു.
ശാലിനി തന്റെ ഫോൺ എടുത്ത് ഒരു ഓഡിയോ ഫയൽ പ്ലേ ചെയ്തു. അജേഷ് അന്ന് ശാലിനിയോട് പറഞ്ഞ ഓരോ വാക്കും അതിൽ വ്യക്തമായിരുന്നു. “നീ പേടിക്കണ്ട, ആരും അറിയാതെ ഞാൻ ഇക്കാര്യം മുന്നോട്ട് കൊണ്ടുപോകാം… നമുക്ക് ശരിക്കും സു,ഖിക്കാം!!” അജേഷിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങിക്കേട്ടു.
അജേഷിന്റെ മുഖം വിളറി വെളുത്തു. അജേഷിന്റെ തന്നോടുള്ള സമീപനം ശരിയല്ല എന്ന് തോന്നിത്തുടങ്ങിയത് മുതൽ ശാലിനി ജാഗരൂകയായിരുന്നു.. ശാലിനി അന്ന് അയാൾ വരുന്നത് കണ്ടപ്പോൾ തന്നെ ഫോണിൽ റെക്കോർഡർ ഓൺ ചെയ്തു വെച്ചിരുന്നു. സത്യം പുറത്തുവന്നപ്പോൾ മീരയും വീട്ടുകാരും തരിച്ചുപോയി. അജേഷിന് തലയുയർത്താൻ കഴിഞ്ഞില്ല.
”മനുവേട്ടൻ മരിച്ചപ്പോൾ എനിക്ക് കൂട്ടിനുണ്ടാകും എന്ന് കരുതിയവരാണ് എന്നെ വേ,ട്ടയാടാൻ നോക്കിയത്. ഭർത്താവില്ലാത്ത പെണ്ണ് അവൾക്ക് ഇനി കിട്ടാത്ത സെ,ക്സിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്ന് കരുതുന്ന നിങ്ങളുടെ കൂടെ ഇനി എനിക്ക് നിൽക്കാൻ കഴിയില്ല, ഒരായുസ്സ് മുഴുവൻ ജീവിക്കാൻ എനിക്ക് അദ്ദേഹം തന്ന ഓർമ്മകൾ ഉണ്ട്.. അതിങ്ങനെ നെഞ്ചിൽ നിറഞ്ഞു നിൽക്കുമ്പോൾ ഒരുത്തന്റെയും നേരെ നോക്കാൻ പോലും ഒരു പെണ്ണിനും തോന്നില്ല.. അല്ല ആരെയാ ഞാൻ ഈ പറഞ്ഞു മനസ്സി ലാക്കാൻ ശ്രമിക്കുന്നത്.. ഇതിലും ഭേദം പോത്തിനോട് വേദം ഓതുന്നതാണ് ,” ശാലിനി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അവൾ അകത്തുപോയി തന്റെ ബാഗും കുഞ്ഞിനെയുമെടുത്ത് പുറത്തുവന്നു.
”ശാലിനി, മോളേ.. ക്ഷമിക്ക്. ഞങ്ങൾക്ക് തെറ്റുപറ്റി,” മനുവിന്റെ അച്ഛൻ തടയാൻ നോക്കി.
“ഇല്ല അച്ഛാ, ഇവിടെ എന്നെ വിശ്വാസമില്ലാത്ത ഒരിടത്ത് എനിക്ക് നിൽക്കാൻ കഴിയില്ല. എനിക്ക് ജീവിക്കാൻ ഒരാളുടെയും സഹായം വേണ്ട.” ശാലിനി പടിയിറങ്ങുമ്പോൾ അവളുടെ ഉള്ളിൽ ഭയമായിരുന്നില്ല, മറിച്ച് ഒരുതരം മരവിപ്പായിരുന്നു. താൻ ജീവശ്വാസം പോലെ സ്നേഹിച്ച മനുവേട്ടന്റെ വീട്, അവിടുത്തെ ഓർമ്മകൾ, എല്ലാം ഒരു നിമിഷം കൊണ്ട് അന്യമായിരിക്കുന്നു. പുറത്ത് ഇരുട്ടു പടർന്നിരുന്നു. ഉറങ്ങിക്കിടക്കുന്ന മകളെയും ചേർത്തുപിടിച്ച് അവൾ ആ തെരുവിലൂടെ നടന്നു. ആരും തുണയ്ക്കില്ലെന്ന് ഉറപ്പായ നിമിഷം മുതൽ അവളിലെ ‘അതിജീവനത്തിന്റെ കരുത്ത്’ ഉണരുകയായിരുന്നു.
സ്വന്തം വീട്ടിലെത്തിയ ശാലിനിയെ സ്വീകരിച്ചത് അച്ഛന്റെ ദയനീയമായ നോട്ടവും അമ്മയുടെ കണ്ണീരുമായിരുന്നു. “മോളേ, നീ അവിടെത്തന്നെ അഡ്ജസ്റ്റ് ചെയ്യണമായിരുന്നു. ഒരു വിധവയായ പെണ്ണ് ഇങ്ങനെ ഇറങ്ങിപ്പോന്നാൽ നാട്ടുകാർ എന്തുപറയും?” അമ്മയുടെ വാക്കുകൾ ശാലിനിയെ മുറിവേൽപ്പിച്ചു.
അമ്മേ, മാ,നം വി,റ്റും സഹിച്ചും കഴിയുന്നതല്ല ജീവിതം. മനുവേട്ടൻ മരിച്ചപ്പോൾ എന്റെ ആത്മാഭിമാനം മരിച്ചിട്ടില്ല. അവിടെ നിന്നാൽ ഞാൻ ഇനിയും അപമാനിക്കപ്പെടും. എനിക്ക് എന്റെ മകളെ വളർത്തണം, അവൾക്കൊരു മാതൃകയാകണം.” പിറ്റേദിവസം മുതൽ അവൾ തന്റെ പഴയ തയ്യൽ മെഷീൻ പൊടിതട്ടിയെടുത്തു. പണ്ട് വിനോദത്തിനായി ചെയ്തിരുന്ന തയ്യൽ ഇന്ന് അവളുടെ ഉപജീവനമാർഗ്ഗമായി മാറി. ആദ്യമൊക്കെ നാട്ടുകാർ അവളെ പരിഹസിച്ചു. “ഭർത്താവിന്റെ വീട്ടിൽ അടങ്ങിയിരിക്കാൻ വയ്യാത്തവൾ ഇതാ തയ്യൽക്കാരിയായിരിക്കുന്നു” എന്ന് പലരും പിന്നിൽ നിന്ന് പറഞ്ഞു. എന്നാൽ ശാലിനി ഇതൊന്നും ചെവിക്കൊണ്ടില്ല. അവളുടെ ഡിസൈനുകളിൽ ഒരു പുതുമയുണ്ടായിരുന്നു. ഓരോ തുന്നലിലും അവളുടെ ആത്മവിശ്വാസം ഇഴചേർന്നിരുന്നു.
അതിനിടെ, അജേഷ് വെറുതെ ഇരുന്നില്ല. ഗ്രാമത്തിലെ ക്ലബ്ബുകളിലും ചായക്കടകളിലും ശാലിനിയെക്കുറിച്ച് മോശമായ കഥകൾ അയാൾ പ്രചരിപ്പിച്ചു. എന്നാൽ ശാലിനി ഒരിക്കൽപ്പോലും അയാളോട് പ്രതികരിക്കാൻ പോയില്ല. മൗനം ഏറ്റവും വലിയ മറുപടിയാണെന്ന് അവൾക്കറിയാമായിരുന്നു.
ഒരു ചെറിയ മുറിയിൽ നിന്ന് തുടങ്ങിയ തയ്യൽ ജോലി പതുക്കെ ഒരു ‘ബൊട്ടീക്’ ആയി വളർന്നു. സോഷ്യൽ മീഡിയയുടെ സാധ്യതകൾ അവൾ കൃത്യമായി ഉപയോഗിച്ചു. മനുവിന്റെ ഇൻഷുറൻസ് തുക അവൾ അതുവരെ തൊട്ടിരുന്നില്ല. ആ തുക കൂടി ഉപയോഗിച്ച് അവൾ ഗ്രാമത്തിലെ വിധവകളായ അഞ്ച് സ്ത്രീകൾക്ക് തൊഴിൽ നൽകിക്കൊണ്ട് ഒരു യൂണിറ്റ് ആരംഭിച്ചു.
ഒരു വർഷം കഴിഞ്ഞു. ശാലിനിയുടെ സംരംഭം ‘മനു ഡിസൈൻസ്’ എന്ന പേരിൽ പ്രശസ്തമായി. ഇതിനിടയിൽ അജേഷിന്റെ ജീവിതം തകിടം മറിഞ്ഞു. അവന്റെ ചതികളും വഴിവിട്ട ബന്ധങ്ങളും മീര തിരിച്ചറിഞ്ഞു. വീട്ടിൽ വഴക്കുകൾ പതിവായി. ഒടുവിൽ കടബാധ്യതകൾ കൂടി അജേഷിന് തന്റെ വീട് വിൽക്കേണ്ടി വരുമെന്ന അവസ്ഥയെത്തി. ആ വാർത്ത കേട്ടപ്പോൾ ശാലിനിയുടെ ഉള്ളിൽ പക തോന്നിയില്ല, മറിച്ച് ഒരുതരം സഹതാപം മാത്രം.
ഒരു ദിവസം ശാലിനിയുടെ സ്ഥാപനത്തിലേക്ക് അപ്രതീക്ഷിതമായി മീര വന്നു. കണ്ണുനിറഞ്ഞുകൊണ്ട് മീര ശാലിനിയുടെ മുന്നിൽ നിന്നു. “ശാലു… എന്നോട് ക്ഷമിക്ക്. അന്ന് ആ മനുഷ്യന്റെ വാക്കുകൾ കേട്ട് ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു. ഇന്ന് ഞാൻ അതിന്റെ ഫലം അനുഭവിക്കുകയാണ്. അയാൾ എന്നെയും ചതിച്ചു.” മീര വിതുമ്പി. ശാലിനി അവളെ ചേർത്തുപിടിച്ചു. “മീരേച്ചി, എനിക്ക് ആരോടും പരാതിയില്ല. അന്ന് ആ വീട്ടിൽ നിന്ന് പുറത്തായതു കൊണ്ടാണ് ഇന്ന് ഞാൻ ഈ നിലയിൽ എത്തിയത്.” ശാലിനി മീരയെയും കൂടെ കൂട്ടി. താൻ തുടങ്ങിയ തൊഴിൽശാലയിൽ മീരയ്ക്കും ഒരു സ്ഥാനം അവൾ നൽകി. തന്നോട് തെറ്റ് ചെയ്തവരോട് പ്രതികാരം ചെയ്യേണ്ടത് അവരെ തകർത്തു കൊണ്ടല്ല, മറിച്ച് അവരെക്കാൾ ഉയരത്തിൽ വളർന്നു കാണിച്ചു കൊണ്ടാണെന്ന് ശാലിനി തെളിയിച്ചു. ഇന്ന് ശാലിനി ഒരു വലിയ തയ്യൽ യൂണിറ്റിന്റെ ഉടമയാണ്. സ്വന്തം കാലിൽ നിൽക്കുന്ന, ആരുടെയും മുന്നിൽ തലകുനിക്കാത്ത ഒരു പെണ്ണ്. സമൂഹത്തിന്റെ വേട്ടയാടലുകൾക്ക് മുന്നിൽ തളരാതെ, തന്റെ കുഞ്ഞിന് വേണ്ടി അവൾ ഒരു പുതിയ ലോകം കെട്ടിപ്പടുത്തു
