വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ മുറിയിലേക്ക് കയറുന്ന ഏതൊരു വ്യക്തിക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും . അങ്ങനെ ഒരുപാട് പ്രതീക്ഷകളോട് തന്നെയാണ് അനന്യയുടെ ഭർത്താവായ ശരണും മുറിയിലേക്ക് കയറിയത്……

sad woman profile in dark head is put down, stressed young girl touching head and thinking

രചന : ഹിമ

വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ മുറിയിലേക്ക് കയറുന്ന ഏതൊരു വ്യക്തിക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും . അങ്ങനെ ഒരുപാട് പ്രതീക്ഷകളോട് തന്നെയാണ് അനന്യയുടെ ഭർത്താവായ ശരണും മുറിയിലേക്ക് കയറിയത്..

എന്നാൽ അവിടെ അയാളെ കാത്തിരുന്നത് വേദനിപ്പിക്കുന്ന ചില നിമിഷങ്ങളായിരുന്നു. മുറിയിലേക്ക് കയറിയപ്പോൾ തന്നെ താല്പര്യം ഇല്ലാതെ ജനലിലേക്ക് നോക്കിയിരിക്കുന്ന അനന്യയാണ് അയാൾ കണ്ടത്

അവൾക്ക് അരികിലേക്ക് ചെന്നുകൊണ്ട് അയാൾ ചോദിച്ചു.. എന്തുപറ്റി കല്യാണം ഉറപ്പിച്ച സമയം മുതൽ തനിക്ക് വലിയ താല്പര്യമില്ല, ഞാൻ ഫോൺ വിളിക്കുമ്പോൾ ഒന്നും തന്നോട് സംസാരിക്കാനും പറ്റിയിട്ടില്ല.

കാണാൻ ഞാൻ കുറെ ശ്രമിച്ചു നടന്നില്ല.. ഒന്ന് ശരിക്കും കാണാൻ പറ്റുന്നത് ഇപ്പഴാ

എനിക്കും നിങ്ങളോട് ഒന്നു സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷേ ഞാനും വീട്ടുതടങ്കലിൽ ആയിപ്പോയെന്ന് പറയുന്നത് സത്യം. ഒരു നിമിഷം അവനൊന്നും ഭയന്നു..

സാധാരണ സിനിമകളിലൊക്കെ കാണുന്നതുപോലെ ഒരു പ്രണയത്തിന്റെ കഥ തന്നെയാവും അവൾക്കും പറയാനുണ്ടാവുക എന്ന് അവന് ഉറപ്പായിരുന്നു.

തന്നെ എന്തിനാ വീട്ടു തടങ്കൽ ആക്കുന്നത്? ഈ വിവാഹത്തിന് എനിക്ക് താല്പര്യമില്ലായിരുന്നു.. പ്രതീക്ഷിച്ചത് പോലെ തന്നെ അവൾ അവളുടെ കാമുകനെ പറ്റി പറയാൻ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി.

ഈ വിവാഹത്തിന് എന്നല്ല ഒരു പുരുഷനുമായുള്ള വിവാഹത്തിന് എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. താനെന്തൊക്കെ ഈ പറയുന്നേ.? എനിക്ക് മനസ്സിലാകുന്നില്ല അവൻ താല്പര്യമില്ലാതെ അവളോട് ചോദിച്ചു.

ഞാൻ ഞാനൊരു ലെ,സ്ബിയൻ ആണ്. അവൻ പെട്ടെന്ന് അമ്പരപ്പോളെ ഒന്ന് നോക്കി മാത്രമല്ല.

ഞാൻ വെ,ർജിനുമല്ല. അവൾ ആ കഥ പറയുകയാണ്.

പഠിക്കാൻ ബാംഗ്ലൂരിൽ പോകുമ്പോഴാണ് ഞാൻ ആദ്യമായിട്ട് അവളെ കാണുന്നത്. അവള് എന്റെ റൂംമേറ്റ് ആയിരുന്നു. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദം ആയിരുന്നു. കുട്ടിക്കാലം മുതലേ ആൺകുട്ടികളോട് എനിക്ക് വലിയ താല്പര്യം ഉണ്ടായിട്ടില്ല. എന്നോട് പ്രണയമാണെന്നൊക്കെ പറഞ്ഞു പല ആളുകളും പിന്നാലെ വരുമ്പോൾ ഞാൻ അവരെ മൈൻഡ് ചെയ്തിട്ടും കൂടിയില്ല..

അപ്പോഴൊക്കെ ഞാൻ വിചാരിച്ചത് എനിക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് ആണ്. ആ പ്രശ്നം എന്താണെന്ന് ഞാൻ മനസ്സിലാക്കിയത് ശരിക്കും വീണയെ കണ്ടതിനു ശേഷം ആണ്. അവളോട് എനിക്ക് തോന്നിയത് സൗഹൃദം ആയിരുന്നില്ല. പ്രണയമായിരുന്നു.

അത് ഞാൻ മനസ്സിലാക്കിയത് അവളുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു എന്ന് പറയുന്ന സമയമാണ്. അവളുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു കഴിഞ്ഞപ്പോൾ എനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലായിരുന്നു അവളെ പിരിയുന്ന കാര്യം.

അത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. അങ്ങനെ ഞാൻ എന്റെ ഇഷ്ടം അവളോട് പറഞ്ഞു. അവൾക്ക് താൽപര്യമുണ്ടാവില്ലന്നാ ഞാൻ ആദ്യം കരുതിയത്. പക്ഷേ എന്റെ അവസ്ഥ മനസ്സിലായപ്പോൾ അവൾ എന്റെ ഇഷ്ടത്തെ അംഗീകരിച്ചു.

ഓരോന്നൊക്കെ പറഞ്ഞ് വിവാഹാലോചന നീട്ടിവെക്കാൻ നോക്കി. ഇതിനിടയിൽ ഹോസ്റ്റൽ റൂമിൽ ഞങ്ങൾ എല്ലാ അർത്ഥത്തിലും ഒന്നായി. പരസ്പരം എല്ലാം പങ്കുവെച്ച് തന്നെയാ ജീവിച്ചത്. ഒരിക്കൽ അവധിക്ക് വേണ്ടി ഞങ്ങൾ നാട്ടിൽ പോയി.

പരസ്പരം കാണാൻ പറ്റാതിരുന്ന സാഹചര്യത്തിൽ അവളെ ഞാൻ വീട്ടിലേക്ക് വിളിക്കുന്നത്. അവൾ വീട്ടിൽ വന്നപ്പോൾ എന്റെ മുറിയിൽ തന്നെയാ കിടന്നത് അവിചാരതമായിട്ട് മുറിയിലേക്ക് കടന്നു വന്ന അമ്മ ഞങ്ങളുടെ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളാണ് കണ്ടത്.

വീട്ടിൽ എല്ലാവരും കാര്യങ്ങൾ അറിഞ്ഞു. പിന്നെ ഊഹിക്കാലോ എന്താ നടന്നതെന്ന്. എന്റെ വീട്ടിലും അവളുടെ വീട്ടിലും പ്രശ്നമായി. ഞങ്ങളെ എത്രയും പെട്ടെന്ന് കെട്ടിക്കാൻ വീട്ടുകാർ ശ്രമിച്ചു. അവളുടെ വിവാഹം അടുത്ത ആഴ്ചയാണ്. എന്റെ വിവാഹം നേരത്തെ നടത്തി..

ഇതിനിടയിൽ ഞാൻ നിങ്ങളോട് ഈ ഒരു കാര്യം തുറന്നു പറയരുത് എന്ന് പ്രത്യേകിച്ചും പറഞ്ഞിരുന്നു. അങ്ങനെ പറയുകയാണെങ്കിൽ അച്ഛനും അമ്മയും ആത്മഹ,ത്യ ചെയ്യുമെന്ന് പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ എനിക്ക് പേടിയായി. അതുകൊണ്ട നിങ്ങളെ ഞാൻ കോൺടാക്ട് ചെയ്യാതിരുന്നത്. പക്ഷേ എന്റെ അവസ്ഥ നിങ്ങളോട് തുറന്നു പറയാതെ ഞാനെങ്ങനെ മുന്നോട്ടു പോകുന്നത്? നിങ്ങളെ ഒരിക്കലും സ്നേഹിക്കാനും നിങ്ങൾക്ക് വേണ്ടത് നൽകാനോ എനിക്ക് സാധിക്കില്ല..

ഒരു ഭാര്യ എന്ന അർത്ഥത്തിൽ ഞാൻ ഒരു പൂർണ്ണ പരാജയം ആയിരിക്കും. ഇക്കാര്യം ഞാൻ നിങ്ങളുടെ വീട്ടുകാരോട് ഒക്കെ തുറന്നുപറഞ്ഞാൽ വീട്ടുകാരത് പ്രശ്നം ആക്കും. തന്നെയല്ല നിങ്ങൾക്ക് അനുകൂലമായി എവിടെ വേണമെങ്കിലും വന്നു ഞാൻ സംസാരിക്കാം.

എന്റെ ജീവിതം തകർത്തിട്ട് നീ എവിടെ സംസാരിച്ചിട്ട് എന്താ കാര്യം.? നിനക്ക് ഇതൊക്കെ എങ്ങനെയെങ്കിലും എന്നോട് ഒന്ന് പറയത്തില്ലായിരുന്നോ.? ഞാൻ ഇനിയിപ്പോ എന്ത് ചെയ്യുന്നാ വിചാരിക്കുന്നത്.?

നിങ്ങൾ എന്തെങ്കിലും ഒന്ന് ചെയ്തേ പറ്റൂ. കാരണം ഞാൻ ഇവിടുന്ന് പോകും. നിങ്ങൾക്കൊപ്പം ജീവിക്കാൻ ഒന്നും എനിക്ക് കഴിയില്ല. മാത്രമല്ല എനിക്ക് വീണയെ കാണണം. എനിക്ക് ജീവിക്കണം.

ഇതൊക്കെ എങ്ങനെ പ്രാക്ടിക്കൽ ആവുന്ന കാര്യങ്ങളാണ് ഒന്നാലോചിച്ചു നോക്കിക്കെ..താൻ ഇനി ആ കുട്ടിയേ എങ്ങനെ കാണാനാ.. മാത്രമല്ല അതിന്റെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്..

അവളുടെ കല്യാണം നടന്നാൽ അവള് അയാളെ കൂടി ച,തിക്കുന്ന പോലെ ആവില്ലേ.? എന്തിനാ ഇങ്ങനെ പിന്നെ താൻ എന്താ പറയുന്നത്? നാളെ തന്നെ എന്റെ വീട്ടുകാരെ വിളിക്കണം ഞാൻ ഈ സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു എന്ന് പറയണം.. നിങ്ങടെ വീട്ടിലും എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറയാം. നിങ്ങൾ മറ്റൊരു വിവാഹം കഴിക്കണം. ഞാൻ കാരണം നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുണ്ടാവാൻ പാടില്ല.

എനിക്ക് ഒരിക്കലും ഒരു പുരുഷനെ ആക്സെപ്റ്റ് ചെയ്യാൻ പറ്റില്ല. അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എങ്ങനെയെങ്കിലും മുൻപോട്ടു പോയേനെ. ഇതിപ്പോ ഞാൻ വല്ലാത്തൊരു അവസ്ഥയിലാണ്.

അതുകൊണ്ട് നിങ്ങളൊന്നു മനസ്സിലാക്കണം.

പക്ഷേ എങ്ങനെ തന്നെ ഹെൽപ്പ് ചെയ്യണം എന്ന് മാത്രം എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല. അതിനുള്ള ഒരു വഴിയും എന്റെ മുൻപിൽ ഇല്ലെന്ന് പറയുന്നതായിരിക്കും സത്യം. ഏതായാലും തന്റെ അച്ഛനെ അമ്മയും നാളെ തന്നെ ഞാൻ വിളിക്കാം. എല്ലാം അറിഞ്ഞിട്ടും എന്റെ ജീവിതം തകർക്കാൻ വേണ്ടി അവർ ചെയ്ത ഈ കാര്യത്തെക്കുറിച്ച് ചോദിച്ചില്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ.

പിറ്റേന്ന് തന്നെ അനന്യയുടെ വീട്ടുകാരെ ശരൺ വിളിപ്പിച്ചിരുന്നു. ഒപ്പം തന്നെ വീണയുടെ വീട്ടുകാരെയും. വീണ വിവാഹം കഴിക്കാൻ പോകുന്ന പയ്യനെയും പയ്യന്റെ വീട്ടുകാരെയും. സത്യങ്ങളെല്ലാം അറിഞ്ഞതോടെ രണ്ടു പെൺകുട്ടിക ളുടെയും മാതാപിതാക്കൾ അവർക്ക് മുന്നിൽ തെറ്റുകാരായി നിൽക്കുക യായിരുന്നു. തങ്ങളുടെ ജീവിതം തകർത്തവരെ ദേഷ്യത്തോടെ നോക്കുക യായിരുന്നു ശരണും വീണേ വിവാഹം കഴിക്കാൻ ഇരുന്ന ഹരിയും.

നിങ്ങൾ ഈ വിവരം എപ്പോഴെങ്കിലും പറഞ്ഞതുകൊണ്ട് എന്റെ ജീവിതം തകർന്നില്ല.

ഹരി ശരണിനോട് പറഞ്ഞു.

എന്റെ ജീവിതമോ തകർന്നു നിങ്ങൾക്ക് കൂടി അങ്ങനെ ഒരു അവസ്ഥ വരരുത് എന്ന് ഓർത്താ വിളിപ്പിച്ചത്. ഏതായാലും ഇവർ പുരുഷന്മാർക്ക് ഒപ്പം ജീവിക്കില്ല എന്ന് തീരുമാനിച്ചത് ആണ്. എങ്കിൽ പിന്നെ നിങ്ങളെന്തിനാ വാശി പിടിക്കുന്നത്.ഇവരെ ഇവരുടെ ഇഷ്ടത്തിന് വിട്ടേക്ക്. ഇതൊക്കെ വളരെ സർവസാധാരണമായിട്ടുള്ള ഒരു കാര്യമാണ്. അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ. നിങ്ങൾ അതിനിടയിൽ അഭിപ്രായം പറയാൻ പോകണ്ട.

ഞങ്ങളോടുള്ള ദേഷ്യത്തിന് ഇവരെ ഇവിടെ നിന്നും വിളിച്ചുകൊണ്ടുപോയി മറ്റൊരു വിവാഹം കഴിപ്പിച്ചു എന്ന് തന്നെ ഇരിക്കട്ടെ ആ പുരുഷന്മാരുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. എന്തിനാ വെറുതെ മറ്റുള്ളവരെ ബുദ്ധി മുട്ടിക്കുന്നത്. അതിലും നല്ലത് ഇവര് ഇവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്ന് കരുതുന്നതല്ലേ.? ഒരു സ്ത്രീക്കും പുരുഷനും പരസ്പരം പ്രണയം തോന്നുന്നത് പോലെ തന്നെ ഉള്ളൂ ഒരു പുരുഷനും പുരുഷനും. അതേപോലെ ഒരു സ്ത്രീക്കും സ്ത്രീക്കും പ്രണയം തോന്നുന്നത്. പ്രണയം ആർക്കും ആരോടും തോന്നി പോകും

അതിന് പ്രത്യേകിച്ച് ഉപാധികൾ ഒന്നുമില്ല. അവർക്ക് ഒരു പുരുഷനെ പ്രണയിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി കഴിഞ്ഞു ഇനി നിങ്ങളായിട്ട് ഇവരെ മാറ്റാൻ നിൽക്കണ്ട. അത് നടക്കുന്ന കാര്യമല്ല. ഇവര് ഇവരുടെ ഇഷ്ടത്തിന് മുൻപോട്ട് ജീവിച്ചോട്ടെ.

നിങ്ങള് അവരെ അവരുടെ ഇഷ്ടത്തിന് വിടുക എന്നുള്ളത് മാത്രമാണ് ചെയ്യാനുള്ളത്. ദയവു ചെയ്തു ഇനിയും മറ്റുള്ളവരുടെ ജീവിതം തകർക്കരുത്. അത്രമാത്രമാണ് പറയാനുള്ളത്.

എനിക്ക് വേണമെങ്കിൽ വിവാഹത്തിന് ചിലവായ പണമൊക്കെ നിങ്ങടെ കയ്യിൽനിന്ന് വാങ്ങാം. പക്ഷേ ഞങ്ങൾ അതിനൊന്നും നിൽക്കുന്നില്ല. തൽക്കാലം ഞങ്ങള് നിയമപരമായി ഒന്നും മുന്നോട്ടു പോകുന്നില്ല. പക്ഷേ ഇനി മറ്റുള്ളവരുടെ ജീവിതം തകർക്കാൻ ആണ് നിങ്ങളുടെ പ്ലാൻ എങ്കിൽ ഞങ്ങൾക്ക് അങ്ങനെയൊക്കെ ചിന്തിക്കേണ്ടിവരും.

ശരൺ പറഞ്ഞു

ഞാനും അനന്യയും ഡിവോഴ്സ്സിനു ശ്രമിക്കുകയാണ് വളരെ പെട്ടെന്ന് തന്നെ ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.. നിങ്ങൾ പറ ഇവര് മുൻപോട്ട് ഒന്നിച്ച് ജീവിക്കട്ടെ. എന്ന് തന്നെയല്ലേ നിങ്ങളുടെ തീരുമാനം.

വീണയുടെയും അനന്യയുടെയും വീട്ടുകാരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. അവർ സമ്മതിച്ചു. വീണയും അനന്യയും സന്തോഷം കൊണ്ട് തുള്ളിച്ചാടി അവർ ഏറെ നന്ദിയോടെ ശരണിന്റെ മുഖത്തേക്ക് നോക്കി

☆☆☆☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *