Story written by RJ
“ജീവിതത്തിൽ എന്നും ഒരേ ഭക്ഷണം കഴിച്ചാലും, സ്ഥിരമായ് ഒരേ ദിശയിൽ യാത്ര ചെയ്താലും നമുക്ക് എളുപ്പം മടുക്കും ദിയ…. എനിയ്ക്കിപ്പോൾ നിന്നെ മടുത്തതുപോലെ… “
“മാറ്റങ്ങൾ വേണം നമുക്ക്… കാഴ്ചയിലും കഴിപ്പിലും… ഇല്ലെങ്കിൽ ജീവിതം മടുപ്പു നിറഞ്ഞതാവും..
“പുതുമകൾ പരീക്ഷിച്ചറിഞ്ഞ് രുചി തേടണം, അപ്പോൾ മാത്രമേ ജീവിതം കളറാവുകയുള്ളു.. അല്ലാതെയുള്ളതെല്ലാം വെറും അഭിനയങ്ങളും കെട്ടുകാഴ്ചകളും മാത്രമാണ്.
“എനിയ്ക്കെന്റെ ജീവിതം കളറാക്കണം ദിയാ… നീയെന്ന ഒറ്റ പെണ്ണിലൊതുങ്ങി, നിന്നെ മാത്രം അനുഭവിച്ച് ജീവിയ്ക്കാൻ വയ്യ എനിയ്ക്ക്… ബോറടിച്ചു ജീവിതം….സോറി….”
മരിയയുടെ അരക്കെട്ടിലൂടെ വലം കൈ ചുറ്റി, പാതിയും പുറത്തേക്ക് വെളിവായ അവളുടെ അഴക്കൊത്ത മാ,റിടങ്ങളിലൂടെ ഇടം കൈ താളത്തിൽ ചലിപ്പിച്ചു കൊണ്ടാണ് ദിയയോടുള്ള വിക്കിയുടെ സംസാരം മുഴുവൻ….
തന്റെ പ്രവർത്തികൾ ദിയ കാണുന്നുവെന്നത് ഹരം നിറച്ചു വിക്കിയിലും..
തന്റേതെന്ന് കരുതി പ്രാണനിൽ പൊതിഞ്ഞീ നിമിഷം വരെ കൊണ്ടു നടന്നവനാണ് മറ്റൊരുത്തിയുടെ ന,ഗ്നത തനിയ്ക്ക് മുന്നിൽ ആസ്വദിച്ച് തന്നോടു സംസാരിക്കുന്നതെന്ന ചിന്ത പോലും ഭ്രാന്തു പിടിപ്പിച്ചു ദിയയെ…
തന്നെ തലോടി ഇക്കിളിപ്പെടുത്തിയ, തന്നിലെ പെണ്ണിനെ തൊട്ടറിഞ്ഞ വിക്കിയുടെ കൈവിരലുകൾ തന്റെ കൺമുന്നിൽ വെച്ച് മാറ്റൊരുത്തിയുടെ ന,ഗ്നതയിൽ അലയുന്നതു കണ്ടു നിൽക്കാൻ വയ്യാതെ നിറമിഴികൾ ഇറുക്കെ ചിമ്മി ദിയ തിരിഞ്ഞു നടന്നതും പിന്നിൽ നിന്ന് മരിയയുടെയും വിക്കിയുടെയും ചിരിയല ഒച്ചകൾ ഉയർന്നു കേട്ടവിടെയാകെ..
മഹാരാജാസ് കോളേജ്ജിലെ മിന്നും താരമായിരുന്ന ദിയ എന്നാണ് കോളേജ് ചെയർമാനായിരുന്ന വിഘ്നേഷിൽ ആഘർഷിക്കപ്പെട്ടതെന്ന് അവൾക്കു തന്നെ അറിയില്ല,
പഠനം പൂർത്തിയാക്കും മുമ്പ് വിഘ്നേഷ് എന്ന വിക്കിയുടെ ഭാര്യയായ് ക്യാമ്പസ് വിട്ടിറങ്ങുമ്പോൾ ദിയക്ക് നഷ്ടമായത് പഠനം മാത്രമല്ല, സ്വന്തം മാതാപിതാക്കൾ ഉൾപ്പെടുന്ന കുടുംബം കൂടിയാണ്…
നഷ്ടങ്ങളുടെ വേദന ദിയ ഓർക്കുക പോലും ചെയ്യരുതെന്ന വാശിയിലവളെ തന്റെ പ്രണയ തീർത്ഥത്തിൽ ആറാടിച്ചിരുന്ന വിക്കിക്ക് വളരെ പെട്ടന്നു തന്നെ മടുത്തു പോയിരുന്നു ദിയയെ…
നേടാൻ പ്രയാസമുള്ള എന്തും സ്വന്തമാക്കുന്നതും , ഇഷ്ടം തീരെ അതനുഭവിക്കുകയും ചെയ്തു കഴിഞ്ഞാൽ പിന്നെ വിക്കിക്ക് അതിനോട് താൽപ്പര്യം കുറയുമെന്ന് ദിയ മനസ്സിലാക്കിയത് കഴിഞ്ഞു പോയ കുറച്ചു മാസങ്ങൾ കൊണ്ടാണ് ,വ്യക്തമായ് പറഞ്ഞാൽ താനല്ലാതെ വേറെയും സ്ത്രീകളുണ്ട് വിക്കിയുടെ ജീവിതത്തിലെന്ന് നേരിട്ട് കണ്ടറിഞ്ഞ അന്നുവരെ ദിയയുടെ ലോകം വിക്കി മാത്രമായിരുന്നു….
ആട്ടിയകറ്റിയിട്ടും വീണ്ടും വീണ്ടും വിക്കിയോട് കേണു കൊണ്ടിരുന്നു ദിയ സ്വന്തം ജീവിതം..
“ദിയാ… നമ്മൾ തമ്മിൽ ലീഗലി മാരീഡാണ്, ഞാനെത്ര സ്ത്രീകളുടെ കൂടെ ജീവിച്ചാലും ഈ ലോകത്തിനു മുമ്പിലും നിയമത്തിനു മുമ്പിലും നീ മാത്രമാണെന്റെ ഭാര്യ… “
“നിനക്ക് വേണ്ടത് എന്താണെന്നു വച്ചാൽ ഞാനത് നിനക്ക് പൂർണ്ണമായ് തരുന്നുമുണ്ട് , അതിനി പണമായാലും ശ,രീരസുഖമായാലും നിനക്കൊരു കുറവ് ഞാൻ വരുത്തിയിട്ടില്ല … ഇതിൽ കൂടുതലെന്തു വേണം നിനക്കിനി….?
നീയെന്ന പെണ്ണിനോട് ഇത്രയേ എനിയ്ക്ക് ചെയ്യാൻ പറ്റുകയുള്ളു…. ഇതിലധികം എന്താണെടി നിനക്ക് വേണ്ടത്…?
വിതുമ്പിക്കരയുന്ന ദിയയുടെ കവിളിൽ കുത്തി പിടിച്ചാണ് വിക്കിയുടെ ചോദ്യം…
“എന്റെ വിക്കിയല്ലേ…. നമ്മുടെ ജീവിതമല്ലേ… അവിടെ ഞാനല്ലാതെ വേറൊരാൾ വേണ്ട വിക്കീ… എനിയ്ക്ക് സഹിക്കാൻ പറ്റില്ല… “
ദേഹം മു,റിയെ അ,ടിച്ചിട്ടും, നിലത്തിട്ട് ചവി,ട്ടി അര ,ച്ചിട്ടും വിക്കിയിൽ നിന്ന് പിടിവിടാതെ അവനോട് കെഞ്ചി കൊണ്ടിരുന്നു ദിയ… തന്റെ ജീവിതത്തിനായ്…
ജീവിക്കാൻ മതിയായ വിദ്യാഭ്യാസമോ, കയറി ചെല്ലാനൊരു വീടോ കുടുംബമോ ഇല്ലാത്തവൾക്ക് നിലനില്പിന് അവന്റെ മുന്നിൽ കെഞ്ചുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു മുന്നിൽ…
ഒരിക്കൽ പ്രണയം പറഞ്ഞ് താൻ പുറകെ നടന്നിരുന്നവളിന്ന് തന്റെ കാൽക്കൽ ജീവിതം തിരികെ നേടാൻ കെഞ്ചുന്ന കാഴ്ച വിക്കിയുടെ കരളലിയിപ്പിച്ചില്ല …
സ്വന്തം സുഖങ്ങൾ തേടി, പുതിയ പുതിയ സ്ത്രീ ശ,രീരങ്ങൾ തേടി വിക്കി യാത്ര തുടർന്നതും അവന്റെ വീടിന്റെ മൂലയിലൊതുങ്ങി ദിയ വറ്റാത്ത കണ്ണീരോടെ…
തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ദിയശ്രമിച്ചെങ്കിലും അവളിലെ മകളെ എന്നേ മറവിയ്ക്കും മരണത്തിനും വിട്ടുകൊടുത്തിരുന്നവളുടെ വീട്ടുക്കാർ…
വിക്കിയോടൊപ്പമുള്ള ജീവിതത്തിനു വേണ്ടി താൻ നഷ്ടപ്പെടുത്തിയത് തന്നെ , തന്നെയായിരുന്നുവെന്ന് ദിയ തിരിച്ചറിഞ്ഞ നാളുകളായിരുന്നത്..
മരിക്കാൻ ഭയന്ന് ജീവിക്കാൻ ധൈര്യമില്ലാതെ വിക്കിയുടെ അടിമയായ് ജീവിച്ചു ദിയ….
മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറിയൊരു നാൾ വിക്കിയുടെ ആഡംബര ഫ്ളാറ്റിനുള്ളിലാകെ ദിയയുടെ ശ്വാസം തിങ്ങിയ പൊട്ടിച്ചിരികളും സീ,ൽക്കാര ശബ്ദങ്ങളും മുഴങ്ങി നിന്നാകെ…
വിലക്കൂടിയ ആഢംബര വസ്തുക്കൾക്കിടയിൽ അപൂർവ്വ ശോഭയോടെ തിളങ്ങി നിൽക്കുന്ന ദിയയെ കണ്ട് ചിമ്മാതെ നോക്കി കിടന്നു വിക്കി… സ്വയമൊന്നു ചലിക്കാൻ കൂടി കഴിയാതെ..
ദിയാ….
പൊട്ടിച്ചിരികൾ നേർത്ത നിശ്വാസങ്ങളായ് മാറി, നേരമൊട്ടു കഴിഞ്ഞതും വിക്കിയുടെ വിളിയൊച്ച ഉയർന്നവിടെ
വിക്കിയുടെ കൺമുന്നിൽ മറ്റൊരുവനുമായ് കാ,മകേളികളിലേർപ്പെട്ടിരുന്ന ദിയയുടെ കാതിലാവിളിയൊച്ച കേട്ടെങ്കിലും അവനിലേക്ക് ചെന്നില്ല അവളുടെ മിഴികൾ….
അവനെ നോവിപ്പിക്കാൻ, വേദനിപ്പിക്കാൻ കൂടുതൽ കൂടുതൽ തനിക്ക് അരികിലുള്ളവനിലേക്കണഞ്ഞവൾ… പ്രതികാരബുദ്ധിയോടെ
രണ്ടു വർഷങ്ങൾക്ക് മുമ്പ് ഒരപകടം പറ്റി, ഒരിക്കലും എഴുന്നേൽക്കാൻ പറ്റാത്ത വിധം വിക്കി തളർന്നു പോയപ്പോൾ അവന്റെ മുന്നിൽ വെച്ച് അവനോടുള്ള പ്രതികാരം പോലെ ദിയ തുടങ്ങിയതാണ് ഈ ജീവിതം…
സ്വയം ന,ശിച്ചു കൊണ്ടുള്ള ഈ ജീവിതം ഇന്ന് ദിയക്ക് ല,ഹരിയാണ്…ആരോടൊക്കയോ ഉള്ള പ്രതികാരം വീട്ടലാണ്…
സ്വയമൊന്ന് ചലിക്കാൻ പോലും പറ്റാതെ ദിയയുടെ വഴിവിട്ട ജീവിതം കണ്ട് തകർന്നു പോവുമ്പോൾ അവളെ തിരുത്താൻ ശ്രമിക്കും വിക്കി ,അവനതിന് അർഹതയില്ലെങ്കിലും…
” എനിയ്ക്ക് വേണ്ടത് നീ തരുന്ന കാലത്ത് നിന്റെ ഭാര്യയായ്, നിന്റെ മാത്രം പെണ്ണായ് ഞാനിവിടെ ജീവിച്ചോളാം വിക്കീന്ന് ദിയ മറുപടി നൽകുമ്പോൾ നിശബ്ദനായ് തീരും അവനും…
അവൾക്കിന്ന് വേണ്ടത് നൽകാനുള്ള കഴിവ് തനിക്കില്ലെന്നറിഞ്ഞു തന്നെ..
കാലമൊരു തെറ്റിനും ശിക്ഷ വിധിക്കാതെ കടന്നു പോവില്ല എന്നറിഞ്ഞിട്ടും തന്റെ ന,ശിച്ച ജീവിതം തുടർന്നു ദിയ ,സ്വയം തോറ്റു കൊണ്ട്… മറ്റാരെയോ തോൽപ്പിക്കാൻ ശ്രമിച്ചു കൊണ്ട്…
“എന്റെ തെറ്റെന്തായിരുന്നെന്ന് ഞാനിന്ന് തിരിച്ചറിയുന്നുണ്ട് ദിയാ… അതൊന്നും തിരുത്താനെനിക്കിന്ന് സാധിക്കില്ല ,ആഗ്രഹിച്ചാൽ പോലും സാധിക്കാത്ത വിധം തളർന്നു ഞാൻ… നീയെന്നോട് ക്ഷമിക്കണം എന്നു മാത്രമേ എനിയ്ക്ക് പറയാനാവൂ നിന്നോട്…”
തിരക്കുകളും ബഹളങ്ങളുമൊഴിഞ്ഞൊരു വൈകുന്നേരം തനിയ്ക്ക് അരികിലെത്തിയ ദിയയോട് മനസ് തുറന്ന് ക്ഷമ ചോദിച്ചു വിക്കി…
മടുത്തു തുടങ്ങിയിരുന്നു അവനും അവന്റെയാ ജീവിതത്തെ…
ഒരിക്കൽ താനേലറെ പ്രണയിച്ച, പിന്നീട് തന്റെ കാൽക്കീഴിലിട്ട് ച ,വിട്ടി അ,രച്ച ഒരുവളുടെ ദയയിലുള്ള ഈ ജീവിതം അവനിന്ന് അത്രയും വെറുക്കുന്നുണ്ട്…
“എന്നെ ഇന്നത്തെ ഈ ഞാനാക്കിയത് നീയാണ് വിക്കീ… സ്ത്രീകളിൽ മയങ്ങി ജീവിതം ആഘോഷിച്ചു നടന്ന നീയാണെന്റെ പ്രചോദനം…
“ജീവിതമെന്താണെന്ന് ശരിയ്ക്കും അറിഞ്ഞത് നിന്റെ ഈ വീഴ്ചയിലൂടെയാണ്…
“ഇന്നെന്റെ ഈ ജീവിതം എനിയ്ക്കും ഹരിയാണ്… ഉപേക്ഷിക്കാനോ വേണ്ടാന്നു വെക്കാനോ എനിയ്ക്കും പറ്റില്ല… രുചിയറിഞ്ഞു പോയ് ഞാൻ….”
പതറാതെ തന്റെ മുഖത്തു നോക്കി പറഞ്ഞെഴുന്നേറ്റ് പോവുന്നവളെ നിസ്സംഗതയോടെ നോക്കി കിടന്നു വിഘ്നേഷ്…
അവളുമൊരു ഈയാംപാറ്റയാണെന്നും ,ചിറക് കരിഞ്ഞ് വീഴാനധിക നാളുകൾ അവൾക്കില്ലാന്നുമുള്ള തിരിച്ചറിവോടെ….
