ലീന എന്റെ വികാരങ്ങൾ ഞാൻ ആരോട് തുറന്ന് പറയും ഞങ്ങളുടെ കുടുംബ സുഹൃത്തും അതിലുപരി കുടുംബ ഡോക്ടറുമായ സുന്ദരിയായ ലീനയോട് പറയുമ്പോൾ മനസ്സിന് ഒരു റിലാക്സ് കിട്ടുന്നുണ്ട്…….

Story written by Sajayan Subran

എന്റെ ഭാര്യയുമായി ഞാൻ ലൈം,ഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ട് കാലങ്ങളായി കാരണം ഷുഗറ് പിടിച്ച് ചുക്കിച്ചുളിഞ്ഞ അവളുടെ ശ,രീരം കാണുമ്പോൾ എനിയ്ക്ക് അ,റപ്പ് തോന്നുന്നു ലീനാ

നല്ലൊരു കുടുംബ സുഹൃത്തും സുന്ദരനും ആരോഗ്യ ദൃഢഗാത്രനുമായ മദ്ധ്യവയസ്ക്കൻ രാഘവൻ മാഷുടെ മെസേജ് കണ്ടപ്പോൾ ആയുർവ്വേദ ഡോക്ടറായ ലീനയ്ക്ക് വിഷമം തോന്നി

മാഷ് ഇടക്കിടെ ലീനയ്ക്ക് വാട്സപ്പിൽ ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും പറയാറുണ്ടെങ്കിലും ഇങ്ങനെ സംസാരിക്കുന്നത് ആദ്യായിട്ടാണ്

മാഷിന്റെ മെസേജുകൾ ലീനയുടെ വാട്സപ്പിലേയ്ക്ക് തുരുതുരാ വന്നു കൊണ്ടിരിയ്ക്കുകയാണ്

ലീന എന്റെ വികാരങ്ങൾ ഞാൻ ആരോട് തുറന്ന് പറയും ഞങ്ങളുടെ കുടുംബ സുഹൃത്തും അതിലുപരി കുടുംബ ഡോക്ടറുമായ സുന്ദരിയായ ലീനയോട് പറയുമ്പോൾ മനസ്സിന് ഒരു റിലാക്സ് കിട്ടുന്നുണ്ട്

ഭർത്താവ് വിദേശത്തായ ലീനക്കും അറിയാമല്ലോ ആണും പെണ്ണും അനുഭവിയ്ക്കുന്ന ഇത്തരം പ്രശ്നങ്ങൾ ?

ലീനയ്ക്കറിയാമോ നെറ്റിൽ കയറി പലതരം വീഡിയോസ് കണ്ടിട്ടാണ് ഞാനെന്നും കിടന്നുറങ്ങുന്നത്

എനിക്ക് ഇങ്ങനെ അടക്കിപ്പിടിച്ച് ജീവിക്കാൻ വയ്യ ലീന

മാഷിന്റെ സംസാരത്തിന്റെ ഗതി മാറുന്നുണ്ടോ എന്ന് ലീനയ്ക്ക് സംശയം തോന്നി

എന്നാൽ മാഷ് പറയുന്നത് കേൾക്കാൻ നല്ല രസമുള്ളതുകൊണ്ട്
ലീന മം മം എന്ന് മാത്രം മറുപടി കൊടുത്തു

എനിയ്ക്ക് സൗന്ദര്യമുണ്ട് ആരോഗ്യമുണ്ട് പണമുണ്ട്എന്നെ കൊതിയ്ക്കുന്ന ഒരുപാട് പെണ്ണുങ്ങളുമുണ്ടാകാം

കുറേ നാളുകളായി ഭാര്യയ്ക്ക് വേണ്ടി ഇതെല്ലാം വേണ്ടാന്ന് വച്ചു.ഇനി പറ്റില്ല ഇനി അവസരം കിട്ടിയാൽ ഞാൻ അത് പ്രയോജനപ്പെടുത്തും ലീനാ

മാഷിന്റെ ഭാര്യ സുമതി ചേച്ചിയുടെ ശാ,രീരികാവസ്ഥയ്ക്ക് മാറ്റം വരുത്തേണ്ടതും മാഷിന്റെ ഈ പ്രായത്തിലുള്ള ലൈം,ഗിക ആവേശത്തിന് ശമനം കൊടുക്കുന്ന തിന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കേണ്ടതും തന്റെ കൂടി കടമയായതുകൊണ്ട് ലീന പറഞ്ഞു

അവസരം കിട്ടിയാൽ ആസ്വദിക്കൂ മാഷേ ജീവിതം ഒന്നല്ലേയുള്ളൂ

പിന്നെ കുറച്ച് നേരത്തേയ്ക്ക് മാഷിന്റെ മെസ്സേജൊന്നും കണ്ടില്ല

കുറച്ച് നേരം കഴിഞ്ഞപ്പോൾ മാഷിന്റെ അടുത്ത മെസേജ് വന്നു

എങ്കിൽ ലീനയ്ക്ക് എനിക്കൊരു അവസരം തന്നു കൂടെ ?

ഈ മെസ്സേജ് കണ്ടതും ലീന ഞെട്ടി

ആദ്യമായിട്ടാണ് ലീനയോട് ഒരാൾ ഇങ്ങനെ തുറന്ന് ചോദിക്കുന്നത്എ ന്ത് പറയണമെന്ന് അറിയാതെ ലീന പരുങ്ങി

പറയൂ ലീന എനിക്ക് അവസരം തരില്ലേ ? നമുക്ക് ആരുമറിയാതെ ഈ ജീവിതം അടിച്ച് പൊളിച്ച് ആസ്വദിക്കാം

പറയൂ എനിക്ക് വേഗം മറുപടി തരൂ

മാഷിന്റെ മെസ്സേജുകൾ നിലയ്ക്കാതായപ്പോൾ വിറയ്ക്കുന്ന കൈ കൊണ്ട് ലീന മാഷിന് മറുപടി കൊടുത്തു

നാളെ രാവിലെ 11 മണിയ്ക്ക് എന്റെ വീട്ടിലേയ്ക്ക് വരൂ മാഷേ

പിറ്റേ ദിവസം കൃത്യ സമയത്ത് തന്നെ മാഷ് ലീനയുടെ വീട്ടിൽ എത്തി

സുന്ദരിയായ ലീനയുടെ വേഷം കണ്ട് മാഷ് ആകെ വികാരഭരിതനായി

ചെയ്യുന്നത് തെറ്റാണ്സ്വ ന്തം മകളുടെ പ്രായമുള്ള പെൺകുട്ടിയുമായി ശാരീരിക മായി ബന്ധപ്പെടുന്നു ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല കിട്ടിയ അവസരം ആസ്വദിക്കുക തന്നെ ലീന കൊടുത്ത ജ്യൂസ് കുടിച്ച് കൊണ്ടിരിയ്ക്കുമ്പോൾ മാഷ് ചിന്തിച്ചു

മാഷേ മാഷിന് വീഡിയോകൾ കാണാൻ ഇഷ്ടമല്ലേ ? നമുക്ക് ഒരുമിച്ചിരുന്ന് ഒരു വീഡിയോ കണ്ടാലോ ?

ലീനയുടെ ആ ചോദ്യമാണ് മാഷിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്

വീഡിയോ കണ്ടാൽ രണ്ട് പേർക്കും വികാരം കൂടുമെന്ന് മനസ്സിലാക്കിയ മാഷ് വേഗം ശരിയെന്ന് പറഞ്ഞു

ഡോക്ടർ ലീന തന്റെ ഹാളിലിരിക്കുന്ന വലിയ ടി വി ഓൺ ചെയ്തു അതിൽ ഒരു വീഡിയോ തെളിഞ്ഞ് വന്നു

ആ വീഡിയോയിൽ ക്ഷീണിച്ച് അവശനായി കിടക്കുന്ന ഒരു മദ്ധ്യവയസ്ക്കനെ മാഷ് കണ്ടു

ഇയാളെ മാഷ് അറിയുമോ ?

ലീനയുടെ ഈ ചോദ്യത്തിന് അറിയും എന്ന് മാഷ് മറുപടി നല്കി

ആരാണത് ?

ഞാനാണെന്ന് ലീനയുടെ ചോദ്യത്തിന് മാഷ് മറുപടി നല്കി

അതെ ഇത് മാഷാണ്ഇ ന്നത്തെ മാഷല്ല രണ്ട് വർഷം മുമ്പ് അസഹ്യമായ കുടൽപ്പുണ്ണ് ബാധിച്ച് എന്റെ അടുത്ത് ചികിത്സയ്ക്ക് വന്ന് ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ ഞാൻ എടുത്ത വീഡിയോയാണിത്

അന്ന് മാഷിന്റെ കുടൽപ്പുണ്ണ് ചികിത്സിച്ച് മാറ്റുവാൻ ഒരുപാട് നാളുകൾ എടുത്തു

ആ നാളുകൾ മുഴുവനും നിങ്ങളെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരുവാൻ ആ സ്ത്രീ ഒറ്റയ്ക്ക് കഷ്ടപ്പെടുകയായിരുന്നു വിദേശത്തുള്ള മക്കൾ നിങ്ങളുടെ ചികിത്സക്കായി ഒരുപാട് പണം അയച്ച് തന്നിരിയ്ക്കാം പക്ഷെ കഷ്ടപ്പെട്ട് നിങ്ങളെ പരിപാലിച്ചത് നിങ്ങളുടെ ഭാര്യയായിരുന്നു

അന്നൊക്കെ നിങ്ങളുടെ ഭാര്യ സുമതി ചേച്ചിയുടെ ഒരു ദിവസം ആരംഭിച്ചിരുന്നത് വെളുപ്പിന് നാല് മണി മുതലായിരുന്നു നിങ്ങൾക്കുള്ള കഷായക്കൂട്ടുകളും പത്യാഹാരങ്ങളും ഉണ്ടാക്കി നിങ്ങളെ കുളിപ്പിച്ചും നിങ്ങളുടെ വസ്ത്രങ്ങൾ അലക്കിയും നിങ്ങളുടെ ദുർഗന്ധം വമിക്കുന്ന തു,പ്പലും ക,ഫവും മ,ലവും മൂ ത്രവും കൈ കൊണ്ട് വാരിയും മ,ലബന്ധമുണ്ടാകുമ്പോൾ നിങ്ങളുടെ മ,ലദ്വാ,രത്തിൽ വി,രൽ കടത്തി മ,ലമെടുത്ത് ക,ളഞ്ഞും അങ്ങിനെ നിങ്ങളെ ശുശ്രൂഷിച്ച അവരുടെ ആ ഓരോ ദിവസങ്ങളും എപ്പോഴാണ് അവസാനിച്ചിരുന്നതെന്ന് അവർക്ക് പോലും അറിയില്ലായിരുന്നു

അന്ന് സുമതി ചേച്ചി സുന്ദരിയായിരുന്നു നിങ്ങളുടെ നാട്ടിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയായിരുന്നു അവർ

ഊണും ഉറക്കവും ഉപേക്ഷിച്ച് മാഷിനെ പരിപാലിക്കുന്നതിനിടയിൽ സ്വന്തം സൗന്ദര്യം സംരക്ഷിക്കാൻ ആ പാവം സ്ത്രീ മറന്ന് പോയി മാഷേ

ജീവിതത്തിൽ എല്ലാവിധ സുഖങ്ങളും കിട്ടിയിട്ടും ചെറുപ്പക്കാരികൾ മുതൽ മദ്ധ്യവയസ്ക്കരായ സ്ത്രീകൾ വരെ ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കണ്ടവന്റെ കൂടെ ഓടിപ്പോകുന്ന ഇക്കാലത്ത് അന്ന് ഒന്നിനും കഴിയാതിരുന്ന നിങ്ങളെ തനിച്ചാക്കി സുമതി ചേച്ചിക്കും സുഖങ്ങൾ തേടി പോകാമായിരുന്നു

ലീന ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് തുടർന്നു

അന്നത്തെ അലസമായ അവരുടെ ജീവിത രീതി മൂലമാണ് മാഷേ സുമതി ചേച്ചിക്ക് ഷുഗർ പിടിപെടാൻ കാരണമായതും അവർ ക്ഷീണിച്ച് സൗന്ദര്യം നഷ്ടപ്പെട്ട് ഈ അവസ്ഥയിലായതും

ഇതൊക്കെ മാഷിനോട് പറയുവാൻ വേണ്ടിയാണ് ഇങ്ങോട്ട് വിളിച്ചത്
അല്ലാതെ വിദേശത്ത് ഭർത്താവുള്ള പെണ്ണിന്റെ വികാരം ശമിപ്പിയ്ക്കാനല്ല

ലീന ഇത്രയും കൂടി പറഞ്ഞപ്പോൾ മാഷ് പോകാനൊരുങ്ങി

നിക്ക് മാഷേ ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്

പ്രവാസികളുടെ ഭാര്യമാരെക്കുറിച്ച് മാഷിനെപ്പോലെയുള്ളവർക്ക് ഒരു തെറ്റിധാരണയുണ്ട്ആ തെറ്റിധാരണ പോലെ ജീവിക്കുന്ന പെണ്ണുങ്ങളുണ്ടാകാം
ഭർത്താവ് കൂടെ ഉണ്ടായിട്ടും മറ്റൊരുത്തനെ വിളിച്ച് കൂടെ കിടത്തുന്ന പെണ്ണുങ്ങളും ഉണ്ടാകാം

എന്നാൽ ലീവിന് വരുമ്പോൾ വീട്ടിലേക്ക് കയറുമ്പോഴും ലീവ് കഴിഞ്ഞ് പോകുമ്പോൾ വീട് വിട്ടിറങ്ങുമ്പോഴും നെഞ്ചോട്‌ അടക്കിപ്പിടിച്ച് പ്രവാസിയായ ഭർത്താവ് ഭാര്യയ്ക്ക് കൊടുക്കുന്ന സ്നേഹചും,ബനമുണ്ട്അ തുമതി മാഷേ എന്നെ പ്പോലുള്ള പ്രവാസി ഭാര്യമാർക്ക് മനസ്സും ശരീരവും കളങ്കപ്പെടുത്താതെ ഭർത്താവിന് വേണ്ടി ഒരു വർഷമല്ല ഒരു യുഗം കാത്തിരിയ്ക്കുവാൻ

സത്യത്തിൽ മാഷിന് സുന്ദരിയല്ലാത്ത സ്വന്തം ഭാര്യയുടെ ശരീരം കാണുമ്പോൾ തോന്നുന്ന അതേ അറപ്പാണ് മാഷേ സൗന്ദര്യമുള്ള നിങ്ങളുടെ ഈ ശരീരം കാണുമ്പോൾ ഇപ്പോൾ എനിയ്ക്കും തോന്നുന്നത്

ലീന പറഞ്ഞ് നിറുത്തി

ലീനയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ മാഷിന് ആകെ അസ്വസ്ഥത തോന്നി

വേഗം ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് കുടിച്ച് കിടപ്പ് മുറിയിലേയ്ക്ക് ചെന്നു

ഇതൊന്നും അറിയാതെ ഉറങ്ങുകയായിരുന്ന ഭാര്യയോട് ചേർന്ന് കിടന്ന് ഭാര്യയുടെ നെറ്റിയിൽ മാഷ് ഒരു സ്നേഹചും ബനം നല്കി

Leave a Reply

Your email address will not be published. Required fields are marked *