രാമനാമം ജപിച്ചു കൊച്ചു മോനെയും കളിപ്പിച്ചു ഇരിക്കേണ്ട പ്രായത്തിൽ നിനക്ക് വയറ്റിൽ ഉണ്ടെന്ന് നിന്റെ മോൻ അറിഞ്ഞാൽ അവന് ഉണ്ടാകുന്ന നാണക്കേടിനെ കുറിച്ച് നീ ആലോചിച്ചോ…

_upscale

എഴുത്ത്:-മിഴി മോഹന

“എന്റെ സുഭദ്രേ നിനക്ക് പ്രായം എത്ര ആയെന്ന വിചാരം വരുന്ന ചിങ്ങത്തിൽ അന്പത്തി ഏഴഴ് ആകും…. ആ നിനക്ക് ഈ പ്രായത്തിൽ വയറ്റിൽ ഉണ്ടെന്ന് നാട്ടുകാർ അറിഞ്ഞാൽ എന്ത് പറയും…ശേ നാണക്കേട്…”

സുഭദ്ര ആ രഹസ്യം മൂത്ത സഹോദരി ആയ തങ്കത്തെ അറിയിക്കുമ്പോൾ അവർ മൂക്കത്ത് വിരൽ വെച്ചു…. അവരെ കുറ്റം പറയാൻ കഴിയില്ല…. സുഭദ്രയ്ക്ക് ഒരു മകൻ ആണ് ഉള്ളത് അവന്റെ വിവാഹം കഴിഞ്ഞു അവന് ഒരു കുട്ടി ആയി…..

ആ കുഞ്ഞിനെ താലോലോച്ചു ഇരിക്കേണ്ട പ്രായത്തിൽ ആണ് സുഭദ്രയുടെ ഗർഭപാത്രത്തിൽ ജീവൻ തുടിച്ചു തുടങ്ങിയത്…. ഈ സത്യം അറിഞ്ഞ നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ ആണ് അവർ ചേച്ചിയെ വിളിച്ച് വരുത്തിയത്…

” ഒരു രഹസ്യം പറയാൻ ഉണ്ട് ഇത്രടം വരെ വരണം എന്ന് നീ പറഞ്ഞപ്പോൾ ഞാൻ കരുതിയത് നിന്റെ മരുമകൾക്ക് രണ്ടാമത് വയറ്റിൽ ഉണ്ടായെന്നു ആണ്… ഇതിപ്പോ മകൾക്ക് പ്രതീക്ഷിച്ചു വന്നത് തള്ളയ്ക്ക്… എന്റെ സുഭദ്രേ നിങ്ങക്ക് രണ്ടു പേർക്കും ഒരു ബോധവും ഇല്ലായിരുന്നോ…. പ്രായം ഇത്രേം ആയില്ലേ… ഇനിയിപ്പോ ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ……. വെറുതെ ആളോളെ കൊണ്ട് പറയിപ്പിക്കാൻ ആയിട്ട്.. “

ചേച്ചി കയർത്തു പോവുകയാണ്.. ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരിച്ചത് കൊണ്ട് നിഷേധിക്കപെട്ട പല ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും നിരാശയും ദേഷ്യവും അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു… പക്ഷെ അത് കേൾക്കെ സുഭദ്യ്ക്ക് ചെറിയ നാണം വന്നു…..

“അത് പിന്നെ,, ചേച്ചി മോഹനേട്ടന് ഇപ്പോഴും അത് വേണം… രണ്ട് ദിവസത്തിൽ കൂടുതൽ ഒന്നും പുള്ളിക്കാരന് പിടിച്ചു നിൽക്കാൻ കഴിയില്ല…. രാത്രി കുളി കഴിഞ്ഞു നേര്യത് ചുറ്റി ചെന്നാൽ ആ നിമിഷം മോഹനേട്ടൻ അത് അ ഴിക്കും… പിന്നെ… പിന്നെ…. അത് പതിവ് ആണ്… ഞാനും എതിർക്കാറില്ല… ആ വിയർപ്പ് പറ്റി കിടക്കുന്നത് ആണ് എനിക്കും ഇഷ്ടം..”

നാണത്തോടെ അവർ പറയുന്നത് കേൾക്കുമ്പോൾ ചേച്ചിക്കും നാണം വന്നു… എങ്കിലും അവർ അത് പുറത്തു കാണിക്കാതെ സുഭദ്രയെ അടിമുടി നോക്കി…

” എന്നാലും എന്റെ സുഭദ്രേ ദിവസവും അവൻ നിന്റെ അടുത്ത് വരും എങ്കിൽ പിന്നെ എങ്ങനെയാ നിങ്ങൾക് ഒറ്റ മോൻ ആയി പോയത്… നിർത്തിയിരുന്നല്ലോ..?'”

ന്യായം ആയ ഒരു സംശയം ആയിരുന്നു അവർ ആ നിമിഷം ഉന്നയിച്ചത്…ആ നിമിഷം സുഭദ്ര ശ്വാസം ഒന്ന് എടുത്ത് വിട്ടു..

” ഹ്ഹ.. അത് ഒരു വലിയ തമാശ ആയി പോയി ചേച്ചി… മനുകുട്ടൻ ജനിച്ചു കഴിഞ്ഞു ഒരു പെണ്ണ് കൂടി വേണം എന്ന് ആയിരുന്നു മോഹനേട്ടന്റ് മോഹം… പുള്ളി അതിനു വേണ്ടി അന്ന് കുറെ ശ്രമിച്ചു… ദിവസം രണ്ടും മൂന്നും ഉണ്ടായിരുന്നു… “

അവർ പറയുന്നത് കേട്ട് ആയമ്മ ഞെട്ടലോടെ നോക്കി…

” മൂന്നോ..?'”

” മ്മ്..ചില ദിവസം അത് അഞ്ചു ആകും… പക്ഷെ അങ്ങേരുടേത് വെറുതെ പോ,യതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല… ഞാനും അത് കൊണ്ട് കരുതിയത് ഇനി ഗർഭിണി ആകില്ല എന്ന് ആണ്…. ഒരു നാല്പത്തി അഞ്ചു കഴിഞ്ഞപ്പോൾ ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു… അത് ഒരു ലൈസൻസ് ആയിരുന്നു മോഹനേട്ടന്… “

” ഉവ്വ്… ദിവസത്തിൽ അഞ്ച് അവൻ പത്ത് ആക്കി കാണും… എന്റെ ക,മദേവ…”

ചേച്ചി നെഞ്ചിൽ കൈ വെയ്ക്കുമ്പോൾ സുഭദ്ര ആ കയ്യിൽ പതുക്കെ അ,ടിച്ചു…

” ഒന്ന് പോ ചേച്ചി… “

” അയ്യടി അവളുടെ ഇഒരു നാണം… അല്ല നീ ഈ കാര്യം മോഹനനെ അറിയിച്ചോ..? “

അവർ ആശങ്കയോടെ ചോദിച്ചു…

‘” മ്മ് അറിയിച്ചു… കട പൂട്ടി മോഹനേട്ടൻ ഇപ്പോൾ വരും.. “

അവർ നേരത്തെ പറിച്ചു വെച്ച ഒരു പച്ചമാങ്ങാ കടിച്ചു കൊണ്ട് പറയുമ്പോൾ ആയമ്മ നെഞ്ചിൽ കൈ വെച്ചു..

” എന്റെ മച്ചിലെടത്തു ഭഗവതി നീ എന്ത് ച,തിയ പെണ്ണെ കാണിച്ചത്… ഇത് എന്തിനാ അവനോട് വിളിച്ചു പറഞ്ഞത്….? “

അവരുടെ ചോദ്യം കേട്ടതും സുഭദ്ര ഒന്നും മബ്സിലാകാതെ അവരെ നോക്കി…

” എന്റെ പെണ്ണെ ആണുങ്ങൾ ആണ്… അവർ ഇതിന്റെ വരും വരായ്കയെ കുറിച്ച് ചിന്തികില്ല…പ്രായത്തെ കുറിച്ചും ചിന്തിക്കില്ല…. അല്ല അങ്ങനെ ചിന്തിക്കാത്തത് കൊണ്ട് ആണല്ലോ ഇങ്ങനെ സംഭവിച്ചത്.. “

അവർ സുഭദ്രയുടെ സാരിക്ക് ഇടയിൽ കൂടി കാണുന്ന വലിയ പൊ,ക്കിൾ ചുഴിയിലേക്ക് നോക്കി…

” എന്റെ പെണ്ണെ നീ ആദ്യം ആ സാരി നേരെ ഇടു.. വെറുതെ ആണോ ഈ പ്രായത്തിലും അവന് പലതും തോന്നുന്നത്…”

അവർ പറഞ്ഞതും സുഭദ്ര നാണത്തോടെ അവളുടെ വിടർന്ന പൊ,ക്കിൾ ചുഴി സാരി കൊണ്ട് മറച്ചു പിടിച്ചു…

” അപ്പോ ഞാൻ പറഞ്ഞു വരുന്നത് എന്താണ് എന്ന് വെച്ചാൽ മോഹനേ അറിയിക്കാതെ ഇത് കളയുന്നത് ആയിരുന്നു ബുദ്ധി.. “

ആയമ്മ പറഞ്ഞതും സുഭദ്ര ഞെട്ടി പോയി…

” ചേച്ചി.. “

” എന്തോന്ന് ചേച്ചി…. രാമനാമം ജപിച്ചു കൊച്ചു മോനെയും കളിപ്പിച്ചു ഇരിക്കേണ്ട പ്രായത്തിൽ നിനക്ക് വയറ്റിൽ ഉണ്ടെന്ന് നിന്റെ മോൻ അറിഞ്ഞാൽ അവന് ഉണ്ടാകുന്ന നാണക്കേടിനെ കുറിച്ച് നീ ആലോചിച്ചോ… അവന്റ കാര്യം പോട്ടെ ആ പെൺ കോച്ചിന്റെ കാര്യമോ..? അവളുടെ വീട്ടുകാരുടെ മുൻപിൽ അവൾ എന്ത് പറയും… അമ്മായി അമ്മ ഗർഭിണി ആണെന്നോ…. അല്ല ഈ പ്രായത്തിൽ നിന്നെ ആര് നോക്കും എന്നാ നീ കരുതിയത്… എനിക്ക് എന്തായാലും പിള്ളേരെ ഇട്ടേച്ചും വരാൻ പറ്റില്ല.. അവര് ജോലിക്ക് പോയാൽ അതുങ്ങള് രണ്ട് എണ്ണത്തെ ഞാൻ വേണം നോക്കാൻ… എനിക്ക് പറയാൻ പറ്റുവോ അനിയത്തീടെ ഗർഭം എടുക്കാൻ പോകണം എന്ന്.. “

അവർ പറയുന്നത് കേൾക്കേ സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞു വന്നു..ആ നിമിഷം ആണ് സുഭദ്ര വിളിച്ച് പറഞ്ഞത് അനുസരിച്ചു മോഹനൻ കടയിൽ നിന്നും വന്നത്…അയാൾ ഇതിനോട് അകം എല്ലാം കേട്ടിരുന്നു…

” അവളുടെ ഗർഭം നോക്കാൻ എനിക്ക് അറിയാം.. ചേച്ചി അത് ഓർത്തു ദണ്ണിക്കണ്ട..”

അയാൾ പറയുന്നത് കേട്ട് അവർക്ക് ദേഷ്യം വന്നു…

” വയസാം കാലത്ത് ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് എന്നെ പറയുന്നോ..? നാണം ഇല്ലേ നിനക്ക്..”

അവരുടെ ചോദ്യം കേട്ടതും അയാൾ ചിരിച്ചു..

” അഹഹഹ… അതിനു അവളുടെ വയറ്റിൽ ഉള്ളത് അവളുടെ ഭർത്താവ് ആയ എന്റെ കുഞ്ഞു ആണ്… അല്ലാതെ വല്ലവന്റെ കൊച്ചല്ല നാണകേട് ഉണ്ടാകാൻ..

” മോഹന പിള്ളേർ അറിഞ്ഞാൽ ഉള്ള കാര്യത്തെ കുറിച്ച് നീ ഓർത്തോ..? “

” ആ കാര്യം ഓർത്തു നിങ്ങൾ വിഷമിക്കണ്ടാ….ഞാൻ മക്കളെ കാര്യം അറിയിച്ചിട്ടുണ്ട് അവർ വന്ന് ഇത് വേണ്ടാ എന്ന് പറഞ്ഞാൽ അടുത്ത നിമിഷം ഒരു ലേഡി ഡോക്ടരെ കണ്ട് ഞാൻ തന്നെ ഇത് അലസിപ്പിച്ചു കൊള്ളാം.. എന്റെ മനു കുട്ടന് വിഷമം വരുന്നത് ഒന്നും ഞാൻ ചെയ്യില്ല.. “

അയാൾ പറഞ്ഞു കൊണ്ട് അകത്തേക്ക് പോകുമ്പോൾ സുഭദ്ര ഉദരത്തിൽ മുറുകെ പിടിച്ചു..

രണ്ട് ദിവസത്തിനു അകം തന്നെ ബാംഗ്ലൂരിൽ നിന്നും മനുവും അവന്റെ ഭാര്യ മീരയും കുട്ടിയെയും കൊണ്ട് എത്തി കഴിഞ്ഞിരുന്നു…. ആയമ്മ ഉൾപ്പടെ ഉള്ളവർ ഹാളിൽ നിരന്നു…

മോഹനും സുഭദ്രയും മനുവിന്റെയും മീരയുടെ യും വാക്കുകൾ എന്തായിരിക്കും എന്ന് ഓർത്തുള്ള പരിഭ്രാമത്തിൽ ഇരിക്കുമ്പോൾ തന്റെ ആഗ്രഹം ആയിരിക്കും അവർ പറയാൻ പോകുന്നത് എന്നുള്ള പ്രതീക്ഷയിൽ ആണ് ആയമ്മ..

‘” മോനെ നീ ഒന്നും പറഞ്ഞില്ല…വേണ്ടങ്കിൽ അത് പറഞ്ഞോളൂ… ഇന്ന് തന്നെ ഇരു ചെവി അറിയാതെ അമ്മയെ ഒരു ലേഡി ഡോക്ടറെ കാണിച്ച് ഇത് കളയുന്ന കാര്യം ഞാൻ നോക്കി കൊ… കൊള്ളാം… “

അയാളുടെ വാക്കുകൾ ഇടറുമ്പോൾ കുഞ്ഞു മോനെയും എടുത്തു കൊണ്ട് മുൻപോട്ട് വന്ന മീരയാണ് മറുപടി പറഞ്ഞത്..

“‘ അച്ഛൻ എന്ത് നോണ് സെൻസ് ആണ് പറയുന്നത്….ഈ കുഞ്ഞിനെ കളയാനോ..? പിന്നെ ഞാൻ എന്തിനാണ് മറ്റേൺറ്റി ലീവ് കൂട്ടി എടുത്തു അമ്മയെ നോക്കാൻ വന്നത്…”

അവളുടെ വാക്കുകൾ കേൾക്കെ രണ്ട് പേരും ഞെട്ടലോടെ മിഴികൾ ഉയർത്തി… ആയമ്മ കണ്ണ് തള്ളിയും നിൽപ്പുണ്ട്…

” അച്ഛൻ എന്താ കരുതിയത് ഈ കുഞ്ഞിനെ കളയൻ ആണ് ഞങൾ ഓടി വന്നത് എന്നോ… ഒരിക്കലും അല്ല…. ഈ വിവരം അറിഞ്ഞപ്പോൾ എനിക്ക് ഇവളുടെ പറയാൻ ഒരു മടി ഉണ്ടായിരുന്നു… ഇവൾ എങ്ങനെ എടുക്കും എന്ന് അറിയില്ലല്ലോ…പക്ഷെ അവൾ ആണ് എന്റെ ധൈര്യം… അറിഞ്ഞ നിമിഷം തൊട്ട് അവളുടെ ആവേശം ഞാൻ കണ്ടത് ആണ്… ഞങൾ കൊണ്ട് വന്ന ഒരു പെട്ടി നിറയെ അമ്മയ്ക്ക് ഗർഭകാലത്ത് ഇടാൻ ഉള്ള തുണികൾ ആണ്… അതും ബാംഗ്ലൂരിലെ നമ്പർ വൻ ഷോപ്പിൽ നിന്നും വാങ്ങിയത് ആണ്… “

അവൻ ചിരിയോടെ പറയുമ്പോൾ ആയമ്മ അവിടെയും ഇടം കോൽ ഇട്ട്…

‘”അതെ… നിങ്ങൾ എല്ലാവരും കേൾക്കാൻ ഒരു കാര്യം ഞാൻ പറയാം… സുഭദ്ര യ്കും മോഹനും മധുര പതിനേഴു അല്ല പ്രായം… ഒരു കൊച്ചു ഉണ്ടായി അത് വളർന്ന് വരുമ്പോഴേക്കും രണ്ട് പേരും പ്രായം ചെല്ലും.. കൊച്ച് പറക്കമുറ്റും മുൻപ് നിങ്ങൾക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ കാര്യം എന്താകും എന്ന് ആലോചിച്ചോ..? “

അവരുടെ ചോദ്യം കേട്ടതും മീര സുഭദ്രയെ ചേർത്ത് പിടിച്ചു..

” അത് ഓർത്തു വല്യമ്മ പേടിക്കണ്ട… കുഞ്ഞിന് ഞങ്ങൾ വെറും ഒരു ഏട്ടനും ഏട്ടത്തിയും ആയിരിക്കില്ല… അച്ഛനും അമ്മയും തന്നേ ആയിരിക്കും..”

അത് മതി ആയിരുന്നു ആ അച്ഛന്റെയും അമ്മയുടെ യും മനസ് നിറയാൻ…. മാസങ്ങൾ മുൻപോട്ട് പോയി… മീരയും മനുവും ആ അമ്മയെ പോന്നു പോലെ തന്നെ നോക്കി…

അവസാനം ലേബർ റൂമിന്റെ ഡോർ തുറന്ന് സിസ്റ്റർ വെള്ളത്തുണിയിൽ പൊതിഞ്ഞ പഞ്ഞി കെട്ടു പോലെ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് വന്നു….

“പെൺ കുട്ടിയാണ്…”

അവർ ചിരിയോടെ പറയുമ്പോൾ മോഹന്റെ ആഗ്രഹപ്രകാരം മനു ആണ് അവളെ ഏറ്റു വങ്ങിയത്… അവളുടെ ബ്രോ ഡാഡി…

“നിർത്തണോ..? “

അവരുടെ സന്തോഷത്തിനു ഇടയിൽ പെട്ടന്ന് സിസ്റ്റർ ചോദിക്കുമ്പോൾ ആയമ്മ ആണ് മറുപടി പറഞ്ഞത്..

” എന്റെ പൊന്ന് മോളെ നിർത്തിയെക്ക് അല്ലെങ്കിൽ ഇത് വീണ്ടും തുടരും.. “

അവർ മോഹനേ നോക്കി പറഞ്ഞതും മീര ഉൾപ്പടെ ഉള്ളവർ ഉറക്കെ ചിരിച്ചു… ഒപ്പം അവരുടെ ജീവിതത്തിലേക്ക് വന്നവളെ ചേർത്ത് പിടിച്ചു എല്ലാവരും…

❤️❤️

Leave a Reply

Your email address will not be published. Required fields are marked *