മാഷ് എന്നെ ഒറ്റയ്ക്ക് റൂമിലേക്ക് വിളിപ്പിച്ചു, എന്റെ വസ്ത്രത്തിൽ പിടിച്ചു വലിച്ചു, എന്നോട് മോശമായി പെരുമാറി.” ​ഗ്രാമം മുഴുവൻ മാഷിനെതിരെ തിരിഞ്ഞു….

Depressed sad young female standing in a dark tunnel

Story written by JK

​മഴ തോരാതെ പെയ്യുന്ന ഒരു കർക്കടക മാസത്തിലായിരുന്നു മാധവൻ മാഷിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. കുന്നിൻ പുറത്തെ ആ കൊച്ചു ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്നു അയാൾ. വടിവൊത്ത അക്ഷരങ്ങളും അതിലും വ്യക്തമായ നിലപാടുകളുമായിരുന്നു മാഷിന്റെ മുഖമുദ്ര.

പത്താം ക്ലാസ്സിലെ ബി സെക്ഷനിൽ അഞ്ജലി എന്ന പെൺകുട്ടി വന്ന കാലം മുതൽ മാഷിന് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. പഠനത്തിൽ മിടുക്കിയാണെങ്കിലും അവളുടെ വസ്ത്രധാരണവും പെരുമാറ്റവും സ്കൂൾ അച്ചടക്കത്തിന് നിരക്കാത്തതാണെന്ന് മാഷ് പലതവണ ഓർമ്മിപ്പിച്ചു. അവൾ കേൾക്കാതെ ആയപ്പോൾ കമ്പ്ലൈന്റ് ചെയ്തു ഒടുവിൽ അവൾക്ക് ഹൈസ്കൂളിൽ നിന്ന് തന്നെ വാണിംഗ് കിട്ടി.. അതൊന്നും അവൾക്ക് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല.

അവൾക്ക് തോന്നുന്ന വിധത്തിൽ അവൾ നടന്നു അമ്മ ദുബായിൽ എന്തോ ഒരു ജോലി ചെയ്യുകയാണ്.. അച്ഛനും വിദേശത്ത് എവിടെയോ ആണ് നാട്ടിൽ അമ്മൂമ്മയുടെ കൂടെ ആണ് അവൾ വളരുന്നത് അവൾക്ക് ആവശ്യത്തിനും അനാവശ്യത്തിനും പാരൻസ് പൈസ അയച്ചു കൊടുക്കുമായിരുന്നു ആ പണവും കൊണ്ട് അവൾ തന്നിഷ്ടം കാണിക്കാൻ തുടങ്ങി ഇഷ്ടപ്പെട്ട പോലെ നടക്കുക കണ്ടതെല്ലാം വാങ്ങി തിന്നുക. ഒരു ഹൈസ്കൂൾക്കാരി ചെയ്യേണ്ടതിനേക്കാൾ കൂടുതൽ തെറ്റുകൾ അവൾ ചെയ്യാൻ തുടങ്ങി

​ഒരു ദിവസം ഉച്ചഭക്ഷണത്തിന് ശേഷം സ്റ്റാഫ് റൂമിൽ മാഷ് ഒറ്റയ്ക്കായിരുന്നു. അഞ്ജലി അവിടേക്ക് വന്നു. അവളുടെ യൂണിഫോം ഷർട്ട് അല്പം ഇറക്കം കുറച്ച് തുന്നിയതായിരുന്നു. മാഷ് ഗൗരവത്തിൽ പറഞ്ഞു:

​”അഞ്ജലീ, ഈ പ്രായത്തിൽ വസ്ത്രങ്ങൾ ഒക്കെ ഫാഷൻ അനുസരിച്ചു ധരിച്ച് നടക്കാൻ തോന്നും പക്ഷേ അത് മാത്രം പോരല്ലോ പഠനത്തിലും അല്പം മികവ് കാണിക്കണമല്ലോ. ഈ വേഷം ഒരു സ്കൂൾ കുട്ടിക്ക് ചേർന്നതല്ല. നാളെ അച്ഛനോട് വരാൻ പറയണം. എനിക്ക് ചില കാര്യങ്ങൾ നേരിട്ട് സംസാരിക്കാനുണ്ട്.” മാഷ് പറഞ്ഞത് കേട്ട്അ വൾ പല്ലുക,ടിച്ചു കൊണ്ട് ചോദിച്ചു, “മാഷിന് ഇതെന്താ ഇത്ര നിർബന്ധം? എന്ന് എന്റെ അച്ഛന് ഇല്ലാത്ത പരാതി മാഷിന് എന്തിനാ? എന്റെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാൻ എനിക്ക് അവകാശ മില്ലേ?” എന്നും ചോദിച്ചു അവൾ മാഷിനെ ചോദ്യം ചെയ്തു.

​” നിനക്ക് അവകാശങ്ങളുണ്ടാകാം, അതൊക്കെ സ്കൂളിന് പുറത്ത് പക്ഷേ ഇവിടെ ചില നിയമങ്ങളുണ്ട്. നീ ഇപ്പോൾ ക്ലാസ്സിലേക്ക് പൊയ്ക്കോ. നാളെ അച്ഛനെ കാണണം.” മാഷ് കടുപ്പിച്ചു പറഞ്ഞു. അവൾ കരഞ്ഞുകൊണ്ടാണ് പുറത്തേക്ക് പോയത്. അത് ചിലർ കാണുകയും ചെയ്തു.

അത് ഒരു തുടക്കമായിരുന്നു. പിറ്റേന്ന് സ്കൂൾ മുറ്റം പോലീസ് വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. മാഷിന്റെ കൈകളിൽ വിലങ്ങു വീഴുമ്പോൾ അയാൾ തരിച്ചു നിന്നു പോയി.

അഞ്ജലി പോലീസിനോട് മൊഴി നൽകിയത് ഇങ്ങനെയായിരുന്നു: “മാഷ് എന്നെ ഒറ്റയ്ക്ക് റൂമിലേക്ക് വിളിപ്പിച്ചു, എന്റെ വസ്ത്രത്തിൽ പിടിച്ചു വലിച്ചു, എന്നോട് മോശമായി പെരുമാറി.” ​ഗ്രാമം മുഴുവൻ മാഷിനെതിരെ തിരിഞ്ഞു. സ്റ്റേഷൻ മുറിയിൽ വെച്ച് സബ് ഇൻസ്പെക്ടർ മാഷിന്റെ നെഞ്ചിൽ ആ,ഞ്ഞു ച,വിട്ടി.
“പറയടാ… ഒരു പിഞ്ചു കുഞ്ഞിനോട് ഇത് ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി? നീ അധ്യാപകനാണോ അതോ മൃ,ഗമാണോ?”

മാഷ് വേദന കൊണ്ട് പുളഞ്ഞു. “സാർ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ അവളെ ഉപദേശിക്കുക മാത്രമാണ് ചെയ്തത്. ദൈവത്തെ ഓർത്ത് നിങ്ങൾ ഇത് വിശ്വസിക്കൂ.” ​”ദൈവത്തിന്റെ പേര് പറഞ്ഞു നുണ പറയരുത്. ആ കുട്ടിയുടെ കണ്ണീരിന് നീ മറുപടി പറയേണ്ടി വരും.” പോലീസ് ക്രൂ,രമായി അയാളെ മ,ർദ്ദിച്ചു.
​രണ്ടാഴ്ചയ്ക്ക് ശേഷം ജയിലിൽ വെച്ച് ഭാര്യ സുനിത അയാളെ കാണാൻ വന്നു. മകൾ മീനു അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് ഭയത്തോടെ ദൂരെ മാറി നിന്നു. മാഷ് വിതുമ്പലോടെ മകളെ നോക്കി കൈനീട്ടി. ​”മോളെ… അച്ഛന്റെ അടുത്തേക്ക് വരൂ.” അത് കേട്ട്മീ നു അമ്മയുടെ പിന്നിലേക്ക് ഒളിഞ്ഞു.

. “അവളെ തൊട്ടു പോകരുത്. നിങ്ങൾ ഞങ്ങളെ ച,തിക്കുകയായിരുന്നു. ഇത്രയും കാലം ഒരു കാ,മഭ്രാ ,ന്തന്റെ കൂടെയാണ് ഞാൻ ജീവിച്ചതെന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.”സുനിതയുടെ ശബ്ദം കഠിന മായിരുന്നു ​”സുനിതേ… നീയും എന്നെ അവിശ്വസിക്കരുത്. ഞാൻ ആ കുട്ടിയെ തൊ,ട്ടിട്ടുപോലുമില്ല.” മാഷ് കരഞ്ഞു കൊണ്ട് പറഞ്ഞു..

​”പിന്നെ അവൾ വെറുതെ ഇത്രയും വലിയൊരു കള്ളം പറയുമോ? ലോകം മുഴുവൻ നിങ്ങളുടെ ഭാര്യയും മകളും ആയതിന്റെ പേരിൽ ഞങ്ങളെ കാർക്കിച്ചു തു,പ്പുകയാണ്.. ഇനി മതി.

എന്റെ മകൾക്ക് ഇനി ഒരു അച്ഛനില്ല. നാളെ മുതൽ ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്. നിങ്ങളിൽ നിന്ന് എനിക്ക് വിവാഹ മോചനം വേണം.” അത്രയും പറഞ്ഞു സുനിത ഇറങ്ങി നടന്നു. മാഷ് അഴികളിൽ പിടിച്ച് ഉറക്കെ നിലവിളിച്ചു, പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ല. ജയിലിലെ ഇരുട്ടറയിൽ ഏഴ് വർഷങ്ങൾ. ഒപ്പമുള്ള തടവുകാർ പോലും അയാളെ പുച്ഛത്തോടെ നോക്കി. മാഷിന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ അല്ലാതെ മറ്റാരും കൂട്ടിനുണ്ടായിരുന്നില്ല. ഒടുവിൽ ശിക്ഷ കഴിഞ്ഞ് അയാൾ പുറത്തിറങ്ങി. നേരെ പോയത് തന്റെ പഴയ തറവാട്ടി ലേക്കാണ്. അവിടെ കണ്ണിന് കാഴ്ച കുറഞ്ഞ തന്റെ അമ്മ മാത്രം ബാക്കി യുണ്ടായിരുന്നു.

“എന്റെ മോൻ വന്നോ?” അമ്മ അയാളുടെ മുഖത്ത് തപ്പി നോക്കി. “മാധവാ… അവർ എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം എന്റെ മോൻ തെറ്റ് ചെയ്യില്ലെന്ന്. ഈ തള്ളയുടെ വയറ്റിൽ കിടന്നവനല്ലേ നീ. നിന്നെ അമ്മ മനസിലാക്കാതെ പോകുമോ??.” അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.

​മാഷ് അമ്മയെ കെട്ടിപ്പിടിച്ച് ഒരു കുട്ടിയെപ്പോലെ കരഞ്ഞു. പക്ഷേ അയാളുടെ ഉള്ളിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. പ്രതികാരമല്ല, മറിച്ച് സത്യത്തിന്റെ വെളി പ്പെടുത്തൽ. അഞ്ജലി ഇപ്പോൾ ഒരു വലിയ കമ്പനിയിൽ ഉദ്യോഗസ്ഥയാണ്. മാഷ് അവളെ നിഴൽ പോലെ പിന്തുടർന്നു. ഒരു ശനിയാഴ്ച വൈകുന്നേരം, ഒരു പാർക്കിൽ വെച്ച് അയാൾ അവളെ നേരിട്ടു. അവൾ അയാളെ കണ്ടു ഞെട്ടി വിറച്ചു. “നിങ്ങൾ… നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്? ഞാൻ പോലീസിനെ വിളിക്കും!” അവൾ ഭീ,ഷണി പെടുത്തി

. “വിളിക്കൂ അഞ്ജലി. പക്ഷേ അതിന് മുൻപ് നീ എന്റെ ഈ രൂപം ഒന്ന് നോക്കൂ. പത്ത് വർഷം മുൻപ് ഞാൻ ഒരു അധ്യാപകനായിരുന്നു. ഇന്ന് ഞാൻ ഒന്നു മില്ലാത്ത ഒരു പാവമാണ്. നീ തകർത്തത് എന്റെ ജീവിതം മാത്രമല്ല, എന്റെ കുടുംബത്തെ കൂടിയാണ്. എന്റെ ഭാര്യയും മകളും ഇന്നും എന്നെ വെറുക്കുന്നു. എന്തിനായിരുന്നു നീ അത് ചെയ്തത്?” മാഷ് ശാന്തനായി പറഞ്ഞു അവൾ മൗനം പാലിച്ചു. മാഷ് വീണ്ടും പറഞ്ഞു. “നീ ഇന്ന് ഒരു അമ്മയാകാൻ പോകുന്നവളാണ്. നിന്റെ കുട്ടി നാളെ നിന്നോട് ഒരു കള്ളം പറയുകയും അതുകാരണം നിനക്ക് എല്ലാം നഷ്ടപ്പെടുകയും ചെയ്താൽ നീ എന്ത് ചെയ്യും? നീ എങ്കിലും സത്യം പറഞ്ഞില്ലെങ്കിൽ എനിക്ക് ആത്മഹ,ത്യ ചെയ്യേണ്ടി വരും.” അവളുടെ ഉള്ളിലെ മഞ്ഞുരുകാൻ തുടങ്ങി. ചുറ്റുമുള്ള ആരുമില്ലെന്ന് ഉറപ്പുവരുത്തി അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. “മാഷേ… അന്ന് ആ പ്രായത്തിൽ എനിക്ക് തോന്നിപ്പോയ ഒരു വാശിയായിരുന്നു അത്. എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് ചീ,ത്ത പറഞ്ഞപ്പോൾ എനിക്ക് നിങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്ന് തോന്നി. സുഹൃത്തു ക്കളാണ് പറഞ്ഞത് ഇങ്ങനെ പരാതി കൊടുത്താൽ മാഷ് പിന്നെ സ്കൂളിലേക്ക് വരില്ലെന്ന്. ഇത്രയും വലിയ ജയിൽ ശിക്ഷയാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. പിന്നെ എനിക്ക് സത്യം പറയാൻ പേടിയായി. എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് ഞാൻ ഭയന്നു.”

മാഷ് തന്റെ പോക്കറ്റിലുണ്ടായിരുന്ന ചെറിയ ഡിജിറ്റൽ റെക്കോർഡർ പതുക്കെ പുറത്തെടുത്തു. “നീ പറഞ്ഞത് ഇതിലുണ്ട് അഞ്ജലി. നിന്നെ ജയിലിലേക്ക് വിടാൻ എനിക്ക് താല്പര്യമില്ല. പക്ഷേ എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം.”
​അടുത്ത ദിവസം മാഷ് ആ ഓഡിയോ സുനിതയ്ക്കും മകൾക്കും അയച്ചു കൊടുത്തു. സത്യം തിരിച്ചറിഞ്ഞ സുനിത മകളുമായി മാഷിന്റെ വീട്ടിലെത്തി. അവർ വാതിൽക്കൽ നിന്നു വിതുമ്പി.

​”ഏട്ടാ… എന്നോട് ക്ഷമിക്കണം. ഞാൻ ഒരു ഭാര്യയായിട്ട് പോലും നിങ്ങളെ വിശ്വസിച്ചില്ല.” സുനിത അയാളുടെ കാല്ക്കൽ വീണു. മകൾ മീനു അച്ഛനെ കെട്ടിപ്പിടിച്ചു. “അച്ഛാ… എന്നോട് ക്ഷമിക്കൂ. ഞാൻ ഒരുപാട് തെറ്റിദ്ധരിച്ചു പോയി.”​മാഷ് അവരെ പതുക്കെ മാറ്റി നിർത്തി. അയാൾ അകത്തെ മുറിയിൽ ചെന്ന് തന്റെ അമ്മയുടെ അരികിലിരുന്നു. അമ്മയുടെ കൈകൾ തലോടിക്കൊണ്ട് അയാൾ പറഞ്ഞു:

​”സുനിതേ, മീനൂ… എനിക്ക് നഷ്ടപ്പെട്ട ആ പത്തു വർഷം എനിക്ക് ആരും തിരിച്ചു തരില്ല. ഞാൻ അനുഭവിച്ച അ,പമാനവും വേദനയും മായ്ച്ചു കളയാൻ നിങ്ങൾക്കും കഴിയില്ല. പക്ഷേ എനിക്ക് ഒന്നുറപ്പായിരുന്നു, ഈ ലോകം എന്നെ പീ,ഡകൻ എന്ന് വിളിച്ചാലും എന്റെ അമ്മ എന്നെ വിശ്വസിക്കുമെന്ന്. അമ്മ യുടെ ആ വിശ്വാസം മാത്രമാണ് എന്നെ ജീവനോടെ നിർത്തിയത്. നിങ്ങൾ സത്യം അറിഞ്ഞല്ലോ, എനിക്ക് അത് മതി. ഇനി എനിക്ക് നിങ്ങളോടൊപ്പമുള്ള ജീവിതം വേണമെന്നില്ല. എന്റെ അമ്മയ്ക്ക് ബാക്കിയുള്ള കാലം ഞാനുണ്ടാകും.”
​സുനിതയും മകളും കരഞ്ഞുകൊണ്ട് പുറത്തു നിൽക്കെ, മാഷ് അമ്മയുടെ മടിയിൽ തല ചായ്ച്ചു കണ്ണുകൾ അടച്ചു. ആ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ അടർന്നു വീണു—അത് പ്രതികാരത്തിന്റെയല്ല, മറിച്ച് താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞതിന്റെ സമാധാനമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *