തന്റെ കണ്ണിന് മുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ സംവൃത നിന്നു. താൻ ഏറെ സ്നേഹിച്ച ഭർത്താവും, അയാൾ സഹോദരിയെ പോലെ കാണേണ്ട ഏട്ടത്തി അമ്മയും വി,വസ്ത്ര,രായി ഏട്ടത്തി അമ്മയുടെ മുറിയിലെ കട്ടിലിൽ! ശ്വാസം തൊണ്ടയിൽ കുടുങ്ങുന്നത് പോലെ അവൾക്ക് തോന്നി. തറയിൽ തറഞ്ഞുപോയ കാലുകൾ ചലിപ്പിക്കാൻ പോലുമാവാതെ, ഉള്ളിൽ ഒരു കടൽ ഇരമ്പുന്നത് അവൾ അറിഞ്ഞു..
ആ പഴയ തറവാട് വീട് അന്ന് വല്ലാത്തൊരു നിശബ്ദതയിലായിരുന്നു. ഇടവപ്പാതിയുടെ തുടക്കമായതുകൊണ്ട് ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു. സംവൃത അമ്പലത്തിൽ പോയി നേരത്തെ തിരിച്ചെത്തിയത് ആരും അറിഞ്ഞിരുന്നില്ല. സാധാരണ പത്തു മണിക്ക് ശേഷമേ മടങ്ങാറുള്ളൂ. എന്നാൽ ഇന്ന് അമ്പലത്തിൽ വച്ച് വല്ലാത്തൊരു അസ്വസ്ഥത തോന്നിയതു കൊണ്ടാണ് അവൾ വേഗം മടങ്ങിയത്.
ഉമ്മറവാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉള്ളിലേക്ക് കടക്കുമ്പോൾ വീടിനകത്ത് അസാധാരണമായ ഒരു നിശബ്ദത ഉണ്ട് എന്ന് അവൾക്ക് തോന്നി. മെല്ലെ നടന്ന് അകത്തേക്ക് കയറിയ സംവൃതയുടെ കാതുകളിൽ ഏട്ടത്തിയമ്മ ശ്രീകലയുടെ മുറിയിൽ നിന്നുള്ള മന്ദഹാസവും അടക്കിപ്പിടിച്ച വർത്തമാനവും പതിഞ്ഞു. അത് അവരുടെ മുറിയിൽ നിന്നാണ് എന്ന് അവൾക്ക് തോന്നി.. ആ കതക് പാതി തുറന്നു കിടക്കുകയായിരുന്നു.. അവർ ഫോണിൽ അല്ല സംസാരിക്കുന്നത് എന്ന് മനസ്സിലായപ്പോൾ കൗതുകത്തോടെയും അല്പം സംശയത്തോടെയും സംവൃത അങ്ങോട്ടേക്ക് നോക്കി. അടുത്ത നിമിഷം, അവളുടെ ലോകം തന്നെ തകിടം മറിഞ്ഞു.
തന്റെ കണ്ണിന് മുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ അവൾ തറഞ്ഞുനിന്നു. താൻ പ്രാണനേക്കാൾ ഏറെ സ്നേഹിച്ച ഭർത്താവ് നിതിനും, അയാൾ സ്വന്തം സഹോദരിയെ പോലെ കാണേണ്ട ഏട്ടത്തി ശ്രീകലയും വിവസ്ത്രരായി കട്ടിലിൽ! ശ്വാസം തൊണ്ടയിൽ കുടുങ്ങുന്നത് പോലെ അവൾക്ക് തോന്നി. തറയിൽ തറഞ്ഞുപോയ കാലുകൾ ചലിപ്പിക്കാൻ പോലുമാവാതെ, ഉള്ളിൽ ഒരു കടൽ ഇരമ്പുന്നത് അവൾ അറിഞ്ഞു. താൻ കണ്ടത് സത്യമാണോ അതോ വെറും തോന്നലോ എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
”നിതിൻ…” അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല. അത് ഒരു ദീനമായ തേങ്ങലായി ഉള്ളിലൊതുങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകി. ഈ നിമിഷം വരെ ഈ വീട്ടിൽ നടന്ന ഓരോ കാര്യങ്ങളും സംവൃതയുടെ മനസ്സിലൂടെ നിമിഷ നേരങ്ങൾ കൊണ്ട് കടന്നുപോയി.
രണ്ടു വർഷം മുൻപാണ് സംവൃത ഈ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി വരുന്നത്. നിതിനെ വിവാഹം കഴിക്കുമ്പോൾ അവൾ ഒത്തിരി സ്വപ്നങ്ങൾ നെയ്തിരുന്നു. നിതിന്റെ ജ്യേഷ്ഠൻ മനോജ് ഗൾഫിലാണ്. അതു കൊണ്ടുതന്നെ വീട്ടിൽ ശ്രീകലയും അവരുടെ മകനും പിന്നെ നിതിനും സംവൃതയും മാത്ര മായിരുന്നു ആ വീട്ടില് സ്ഥിരമായി താമസിക്കേണ്ടത് . നിതിന്റെയും മനോജിന്റെയും അച്ഛനും അമ്മയും അവരുടെ ചെറുപ്പത്തിൽ തന്നെ മരണ പ്പെട്ടിരുന്നു.. പിന്നെ വളർത്തിയത് ഒരു അമ്മൂമ്മയാണ് അവരും അടുത്ത കാലത്ത് മരണപ്പെട്ടു.. നിതിന്റെ കല്യാണത്തിന് മുഴുവൻ മുന്നിൽ നിന്നത് ഏട്ടത്തിയും ഏട്ടനും ആയിരുന്നു.
തുടക്കത്തിൽ ശ്രീകലയോട് സംവൃതയ്ക്ക് വലിയ ബഹുമാനമായിരുന്നു. “നമ്മുടെ കുടുംബത്തെ പിടിച്ചുനിർത്തുന്നത് ഏട്ടത്തിയാണ്” എന്നായിരുന്നു നിതിന്റെ പക്ഷം. ഗൾഫിൽ പണിയെടുക്കുന്ന മനോജേട്ടനോടുള്ള വലിയ സഹതാപവും, കുടുംബത്തോടുള്ള അളവറ്റ സ്നേഹവും അഭിനയിക്കുന്നതിൽ ശ്രീകല മിടുക്കിയായിരുന്നു.
പക്ഷേ, കാലക്രമേണ സംവൃത ചില കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. താനും നിതിനും സംസാരിച്ചിരിക്കുമ്പോൾ ശ്രീകല ഇടയ്ക്ക് കയറി വരും. ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോലും അഭിപ്രായം പറയും. “ശ്രീകല ഏട്ടത്തി നമ്മുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുണ്ട് നിതിൻ, അത് എനിക്ക് ഇഷ്ടപ്പെടുന്നില്ല” എന്ന് പലതവണ സംവൃത തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അന്നൊക്കെ നിതിൻ അവളെ പുച്ഛിച്ചു തള്ളുകയായിരുന്നു.
“നിനക്ക് എന്താ ഏട്ടത്തിയോട് കുശുമ്പാണോ സംവൃതേ? പാവം ശ്രീകല ഏട്ടത്തിയ്ക്ക് മനോജേട്ടൻ കൂടെയില്ലാത്തതിന്റെ വിഷമമുണ്ട്. ഈ വീട്ടിൽ അവർക്ക് കൂട്ടായിട്ട് നമ്മളല്ലേ ഉള്ളൂ? നീ കുറച്ചുകൂടി മനുഷ്യത്വത്തോടെ ചിന്തിക്കാൻ പഠിക്ക്,” എന്നായിരുന്നു അവന്റെ സ്ഥിരം പല്ലവി. താൻ പറയുന്നത് വെറും സംശയമാണോ എന്ന് പോലും സംവൃത ചിലപ്പോൾ ചിന്തിച്ചു പോയിട്ടുണ്ട്. പക്ഷേ ഇന്ന്, ആ രണ്ടുപേരുടെയും അഭിനയത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു. സ്നേഹമെന്നും ബഹുമാനമെന്നും അവർ വിശേഷിപ്പിച്ച ആ കൂട്ട് ഇത്രയും തരംതാഴ്ന്നതാണെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല.
മുറിയിലുണ്ടായിരുന്ന ആ രൂപങ്ങൾ പതുക്കെ സംവൃത അവിടെ നിൽക്കുന്നത് ശ്രദ്ധിച്ചു. നിതിൻ അവളെ കണ്ടതും ആകെ വിയർത്തു പോയി. അവന്റെ മുഖത്ത് കുറ്റബോധത്തേക്കാൾ ഏറെ ഒരു തരം നിസ്സംഗതയായിരുന്നു. വെപ്രാളപ്പെട്ട് വ,സ്ത്രങ്ങൾ ധരിക്കുമ്പോൾ അവൻ ഒന്ന് പരുങ്ങി. എന്നാൽ ശ്രീകലയുടെ ഭാവം മറ്റൊന്നായിരുന്നു. അവൾക്കൊരു കുലുക്കവുമില്ല. ആ കണ്ണുകളിൽ ഒരു വക്രബുദ്ധി തെളിഞ്ഞു നിന്നു.
”നീ… നീ എന്താ ഇവിടെ? നീ അമ്പലത്തിൽ പോയതല്ലേ?” നിതിൻ തപ്പിത്തടഞ്ഞു കൊണ്ട് ചോദിച്ചു.
ആ ചോദ്യം കേട്ടപ്പോൾ സംവൃതയ്ക്ക് ചിരിക്കണോ കരയണോ എന്ന് മനസ്സിലായില്ല. തന്റെ ജീവിതം തകർത്ത ഒരാൾ ചോദിക്കുന്നത് നീ എന്തിന് നേരത്തെ വന്നു എന്നാണ്!
“അമ്പലത്തിൽ പോയിടത്ത് നിന്ന് തിരിച്ചുവന്നത് ഭാഗ്യമായി നിതിൻ, ഇല്ലെങ്കിൽ ഈ നാടകം ഞാൻ കാണില്ലായിരുന്നല്ലോ,” അവൾ ഇടറി പോയ ശബ്ദം കഷ്ടപ്പെട്ട് വീണ്ടെടുത്തു പറഞ്ഞു.
ശ്രീകല പുതപ്പ് ശ,രീരത്തിൽ ചുറ്റി എഴുന്നേറ്റു. അവൾക്ക് നാ ണമോ സങ്കടമോ ഒന്നും തോന്നിയില്ല. പകരം സംവൃതയുടെ അടുത്തേക്ക് വന്ന് ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു:
“നീ ഇത് ആരോടെങ്കിലും പറഞ്ഞാൽ നഷ്ടപ്പെടുന്നത് നിന്റെ ജീവിതം ആയിരിക്കും.. ഈ നിൽക്കുന്ന നിന്റെ സ്വന്തം ഭർത്താവ് പോലും നിന്റെ കൂടെ നിൽക്കില്ല… അതിബുദ്ധി കാണിച്ച് മനോജേട്ടനോട് എന്തെങ്കിലും പറയാം എന്ന് മനസ്സിൽ കരുതിയിട്ടുണ്ടെങ്കിൽ, അത് വെറുതെയാണ് ഇനി നീ ഇത് ഒരു വീഡിയോ ആയി അയച്ചു കൊടുത്താലും അയാൾ വിശ്വസിക്കാൻ പോകുന്നത് എന്നെയാണ്. കാരണം ഈ കുടുംബത്തിലെ ലക്ഷ്മിയാണ് ഞാൻ എന്നാണു അയാളുടെ വിചാരം.”
അഹങ്കാരത്തോടെ ശ്രീകല പറഞ്ഞു.. എന്നാൽ അതിന്സം വൃത മറുപടി പറഞ്ഞില്ല. വാക്കുകൾക്ക് അവിടെ പ്രസക്തിയില്ലെന്ന് അവൾക്ക് തോന്നി. അവളുടെ ഉള്ളിലെ സങ്കടം പതുക്കെ പകയുടെ കനലായി മാറി, അവളുടെ നിസ്സഹായാവസ്ഥ ദേഷ്യത്തിന് വഴിമാറി. നിശബ്ദയായി അവൾ തന്റെ മുറിയിലേക്ക് നടന്നു. പിന്നാലെ നിതിൻ വന്നു.
“സംവൃതേ, നീ വിചാരിക്കുന്നത് പോലെയല്ല. അതൊരു അബദ്ധം പറ്റിയതാണ്. സാഹചര്യങ്ങൾ കൊണ്ട് അങ്ങനെ സംഭവിച്ചു പോയി. നീ ഇത് പുറത്തു പറയരുത്. നമ്മുടെ കുടുംബത്തിന്റെ അന്തസ്സ് പോകും.” നിതിൻ പറഞ്ഞത് കേട്ട്
അവൾ അവനെ ഒന്ന് നോക്കി. വെറും പുച്ഛം മാത്രമായിരുന്നു ആ നോട്ടത്തിൽ. “അന്തസ്സോ? സ്വന്തം ഏട്ടത്തിയമ്മയുടെ കൂടെ കിടന്ന് സുഖിക്കുമ്പോൾ പോകാത്ത അന്തസ്സ് ഞാൻ പറയുമ്പോൾ പോകുമോ?” എന്ന് ചോദിക്കണ മെന്ന് അവൾക്ക് ഉണ്ടായിരുന്നു. പക്ഷേ അവൾ മൗനം പാലിച്ചു. നിതിൻ അവളെ ഒന്ന് നോക്കിക്കൊണ്ട് അവിടെ നിന്ന് ഇറങ്ങി.
തലയിണയിൽ മുഖം അമർത്തി അവൾ ഒരുപാട് കരഞ്ഞു. പക്ഷേ ആ കണ്ണുനീർ അവളെ തളർത്തുകയല്ല, മറിച്ച് ശക്തയാക്കുകയാണ് ചെയ്തത്.. അപ്പോഴും അടുത്ത മുറിയിൽ നിന്ന് ശ്രീകലയുടെയും നിതിന്റെയും അടക്കംപറച്ചിലുകൾ അവൾ കേൾക്കുന്നുണ്ടായിരുന്നു. അവർ അവളെ എങ്ങനെ ഒതുക്കാം എന്ന് പ്ലാൻ ചെയ്യുകയായിരുന്നു.
അല്പനേരം കരഞ്ഞപ്പോൾ സംവൃതയുടെ മനസ്സ് ഒരു കല്ലുപോലെ ഉറച്ചിരുന്നു. അമ്പലത്തിൽ നിന്ന് വന്നപ്പോൾ കിട്ടിയ നടുക്കത്തിൽ താൻ അറിയാതെ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ അവൾ ഒന്നുകൂടി നോക്കി. തന്റെ ജീവിതം തകർത്തവർക്ക് അർഹമായ ശിക്ഷ നൽകണം. അവൾ വേഗം അത് ദുബായിയിലുള്ള മനോജിന് വാട്സാപ്പ് വഴി അയച്ചു കൊടുത്തു. പത്തു മിനിറ്റിനുള്ളിൽ മനോജിന്റെ കോൾ വന്നു. ഫോൺ എടുത്തപ്പോൾ മറുപുറത്ത് നിന്ന് കേട്ടത് ഒരു പുരുഷന്റെ അലർച്ചയും കരച്ചിലുമാണ്.
“സംവൃതേ… ഇത്… ഇതെപ്പോഴാ ഉണ്ടായത്? അവൾ എന്നെ ഇത്രയും നാളായി ച,തിക്കുകയായിരുന്നോ?” ഇടറുന്ന ശബ്ദത്തോടെ മനോജ് ചോദിച്ചു..
അവൾ എല്ലാം ശാന്തമായി വിവരിച്ചു കൊടുത്തു. രണ്ടു ദിവസത്തിനകം താൻ നാട്ടിലെത്തുമെന്ന് മനോജ് അറിയിച്ചു. അതുവരെ ആ വീട്ടിൽ പിടിച്ചുനിൽക്കാം എന്ന് സംവൃത തീരുമാനിച്ചു.. ഭാഗ്യത്തിന് അതിനുശേഷം നിതിൻ അവളുടെ അരികിലേക്ക് വന്നതേയില്ല.. ആമുഖം കാണാൻ അവൾക്കും ഇഷ്ടമല്ലായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് മനോജ് നാട്ടിലെത്തി. ഒറ്റയ്ക്കല്ല, ശ്രീകലയുടെ വീട്ടുകാരെയും കൂട്ടി തന്നെയാണ് അയാൾ വന്നത്. വീട്ടിൽ ഒരു വിചാരണ നടന്നു. നിതിനും ശ്രീകലയും ആദ്യം നിഷേധിക്കാൻ നോക്കിയെങ്കിലും, സംവൃത ഓരോ തെളിവുകളും വീഡിയോകളും നിരത്തി. ശ്രീകലയുടെ നന്മ മരത്തിന്റെ മുഖംമൂടി അപ്പോഴേക്കും തകർന്നു വീണിരുന്നു. അവളുടെ വീട്ടുകാർ പോലും അവളെ നോക്കി കാർക്കിച്ചു തുപ്പി. നാട്ടുകാർക്കും വീട്ടുകാർക്കും മുൻപിൽ തല കുനിച്ചു നിൽക്കേണ്ടി വന്ന നിതിനെ നോക്കി സംവൃത അവസാനമായി പറഞ്ഞു:
“നിങ്ങൾ പറഞ്ഞില്ലേ എനിക്ക് കുശുമ്പാണെന്ന്? ഈ കുശുമ്പ് കൊണ്ടെങ്കിലും ഒരാളുടെ കണ്ണു തുറപ്പിക്കാൻ എനിക്ക് കഴിഞ്ഞല്ലോ. നിങ്ങളുടെ ഈ സ്നേഹം വെറും ച,തിയായിരുന്നു എന്ന് എല്ലാവരും അറിഞ്ഞല്ലോ.” ശ്രീകലയെ അവളുടെ വീട്ടുകാർ തള്ളിപ്പറഞ്ഞു. മനോജ് അന്ന് തന്നെ വിവാഹമോചനത്തിന് നോട്ടീസ് അയച്ചു. താനും ഈ വീട്ടിൽ ഇനി നിൽക്കില്ലെന്ന് സംവൃത തീരുമാനിച്ചു. വിവരമറിഞ്ഞ് അവളുടെ അച്ഛനും സഹോദരനും അവിടേക്ക് എത്തിയിരുന്നു.
” ഇനി നിനക്ക് ഇവിടെ നിൽക്കണോ സംവൃതേ?” അവളുടെ അച്ഛൻ സ്നേഹത്തോടെയും വിഷമത്തോടെയും ചോദിച്ചു.
“വേണ്ട അച്ഛാ, ഈ അഴുക്കുചാലിൽ എനിക്ക് ഇനി ഒരു നിമിഷം പോലും നിൽക്കാൻ വയ്യ. ഇവിടുത്തെ വായുവിന് പോലും ച,തിയുടെ മണമാണ്.” അത്രയും പറഞ്ഞു അവൾ തന്റെ ബാഗുമായി പടിയിറങ്ങി.
നിതിൻആകെ തകർന്നുപോയ മനസ്സുമായി ഉമ്മറത്തെ തൂണിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടവന്റെ ഭാവം ആയിരുന്നു അവന്റെ മുഖത്ത്… ഏട്ടത്തിയമ്മയുടെ പ്രലോഭനത്തിൽ വീണു പോയതിന് അവൻ ശരിക്കും പശ്ചാത്തപിച്ചു.. അവിടെ നിന്ന് ഇറങ്ങിയ സംവൃത ഒന്ന് തിരിഞ്ഞു നോക്കാൻ പോലും തയ്യാറായില്ല. കാറിലിരുന്ന് ആ വീട് അകന്നു പോകുന്നത് നോക്കുമ്പോൾ, അവളുടെ ഉള്ളിൽ സമാധാനമായിരുന്നു. ച,തിയുടെ കോട്ടകൾ തകർന്നു വീണപ്പോൾ, സത്യം വിജയിച്ചതിന്റെ ആശ്വാസം. പുതിയൊരു ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്.
