തന്നെ നോക്കി പുഞ്ചിരി തൂകുന്ന സുന്ദരിയായ പെണ്ണിനെ കണ്ട് വിനോദ് അമ്പരന്നു. മീരയ്ക്ക് ഇത്രയ്ക്ക് സൗന്ദര്യം ഉണ്ടെന്ന് അവൻ പ്രതീക്ഷിച്ചില്ല……

എഴുത്ത്:-അഞ്ജലി

വിനോദ് നീ ഇന്ന് എന്റെ വീട്ടിലേക്ക് വരുമോ. ഇന്ന് എന്റെ ഭർത്താവ് ഇവിടെ ഉണ്ടാവില്ല. ഞാൻ ലൊക്കേഷൻ അയച്ചു തരാം.

ഫേസ്ബുക് മെസ്സഞ്ചറിൽ വന്ന മീരയുടെ ആ മെസ്സേജ് വിനോദിനെ ഒന്ന് ഞെട്ടിച്ചു.

ഞാൻ വരാം മീര… നീ ലൊക്കേഷൻ അയക്ക്. എത്ര മണിക്ക് വരണം ഞാൻ.

വൈകുന്നേരം 5 മണിക്ക് വന്നാൽ മതി.

ഓക്കേ മീര ഞാൻ വരാം.

നാല് മണി ആകുമ്പോ ഞാൻ ലൊക്കേഷൻ ഇട്ട് തരാം.

വിനോദ് ഫേസ്ബുക് വഴി മീരയെ പരിചയപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ഒരുപാട് എഴുതുന്ന കൂട്ടത്തിലാണ് മീര. അവളുടെ എഴുത്തുകളുടെ ഒരു ആരാധക നായിരുന്നു വിനോദ്. മീരയുടെ കഥകൾക്ക് സ്ഥിരമായി കമന്റും ലൈകും നൽകി മെസ്സഞ്ചറിൽ അഭിപ്രായം അറിയിച്ചും അവൻ അവളുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിരുന്നു.

എഴുത്തുകൾ വായിച്ചു വിനോദ് ഒടുവിൽ എപ്പോഴോ മീരയെ പ്രണയിച്ചു തുടങ്ങിയിരുന്നു. ഒരു ദിവസം അവൻ തന്റെ പ്രണയം മെസ്സേജ് വഴി അവളെ അറിയിച്ചു.

തിരിച്ചു കിട്ടിയ ഉത്തരം അവളുടെ വിവാഹം കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു എന്നതാണ്. മുപ്പത് വയസ്സുണ്ട് മീരയ്ക്ക്. വിനോദിന്റെ അതേ പ്രായം.

അവളുടെ ഫോട്ടോയോ ശബ്ദമോ ഒന്നും കേൾക്കാതെയാണ് വിനോദ് അവളെ ഇഷ്ടപ്പെട്ടത്. എന്നാൽ മീരയുടെ കല്യാണം കഴിഞ്ഞതാണ് എന്ന വാർത്ത അവനെ ഒത്തിരി ഞെട്ടിച്ചിരുന്നു. എങ്കിലും മനസ്സിന്റെ ഒരു കോണിൽ മീര അപ്പോഴും ഉണ്ടായിരുന്നു. അവൾക്ക് അവൻ നല്ലൊരു സുഹൃത്താണ്. തന്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞിട്ടുംനെ വിനോദ് തന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെന്ന് മീരയ്ക്ക് നന്നായി അറിയാം. എങ്കിലും പുറമേക്ക് അത് ഭാവിക്കാതെ അവൾ എപ്പോഴും അവനോട് അതീവ ഗൗരവമായി തന്നെ ഇടപഴകി പോന്നിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് അന്നത്തെ ദിവസം മീര അവനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് മെസ്സഞ്ചറിൽ മെസ്സേജ് അയച്ചത്. അവളുടെ മെസ്സേജ് കണ്ട് വിനോദ് സന്തോഷം കൊണ്ട് മതി മറന്നു.

അവന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒഴിച്ച് കൂടാനാവാത്ത തിരക്കുകൾ ഉണ്ടായിട്ടും വിനോദ് അതെല്ലാം മാറ്റി വച്ചിട്ട് അന്ന് വൈകുന്നേരം മീരയെ കാണാനായി അവൾ അയച്ച ലൊക്കേഷനിലേക്ക് പുറപ്പെട്ടു.

മീരയെ ഒരിക്കൽ പോലും കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്യാതെ തന്നെ അവൾ ഒരു ജനുവിൻ ആയിട്ടുള്ള പെണ്ണാണ് എന്ന് വിനോദിന് നല്ല ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട്, പെണ്ണിന്റെ പേരിൽ ആരും തന്നെ ആരും പറ്റിക്കുന്നതല്ല എന്ന് അവന് 100 ശതമാനം ഉറപ്പുള്ള കാര്യമായിരുന്നു.

മീര അയച്ചു കൊടുത്ത ലൊക്കേഷൻ നോക്കി കളമശ്ശേരിയിൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറിയുള്ള ഒരു ഇരുനില വീടിന് മുന്നിൽ വിനോദ് എത്തിച്ചേർന്നു. മീര പറഞ്ഞ അടയാളങ്ങൾ വച്ച് അത് തന്നെയാണ് അവളുടെ വീടെന്ന് അവൻ ഉറപ്പിച്ചു.

മുറ്റത്തൊരു ബുള്ളറ്റ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും മീര വന്ന് വാതിൽ തുറന്നു.

മീ… മീര അല്ലെ?

തന്നെ നോക്കി പുഞ്ചിരി തൂകുന്ന സുന്ദരിയായ പെണ്ണിനെ കണ്ട് വിനോദ് അമ്പരന്നു. മീരയ്ക്ക് ഇത്രയ്ക്ക് സൗന്ദര്യം ഉണ്ടെന്ന് അവൻ പ്രതീക്ഷിച്ചില്ല.

കടഞ്ഞെടുത്ത ശില്പം പോലെ ശ രീര വടി വും ക ത്തുന്ന സൗന്ദര്യവും ഉള്ളൊരു പെണ്ണ്. പക്ഷേ അവളുടെ മിഴികളിൽ വിഷാദ ഭാവമായിരുന്നു.

അതേ ഞാൻ തന്നെയാണ് മീര. വിനോദ് അകത്തേക്ക് വരൂ.

വിനോദ് ചെറു ചിരിയോടെ വീടിനുള്ളിലേക്ക് പ്രവേശിച്ചതും മീര വാതിൽ അടച്ചു കുറ്റി ഇട്ടു. ശേഷം അവൾ അവന് കുടിക്കാൻ ജൂസും കഴിക്കാൻ ലഘു ഭക്ഷണവും നൽകി.

ഞാൻ കാണാൻ വരാൻ പറഞ്ഞ് മെസ്സേജ് അയച്ചപ്പോൾ വിനോദിന് എന്നെ സംശയം ഒന്നും തോന്നിയില്ലേ.?

മീര ചോദിച്ചു.

ഇല്ല

അതെന്താ

താൻ നല്ലൊരു പെണ്ണാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ പെട്ടെന്ന് കാണാൻ തോന്നിയാണ് താൻ എന്നെ വിളിച്ചതെന്ന് എനിക്ക് തോന്നി.

വിനോദ് പറഞ്ഞത് ശരിയാ. തന്നെ നേരിൽ കാണാൻ ഞാൻ കുറച്ചു ദിവസമായി വിചാരിക്കുന്നുണ്ട്.

താനെന്തോ വലിയൊരു സങ്കടത്തിൽ ആണെന്ന് തന്റെ മുഖം കണ്ടാൽ അറിയാം. എന്ത് പറ്റി മീര. ഇപ്പോൾ പഴയ ഉത്സാഹവും ചുറു ചുറുക്കും ഒന്നും എഴുത്തിലും കാണുന്നിലല്ലോ.

കുറേ നാളായി മനസ്സാകെ മടുത്താണ് ഞാൻ ജീവിക്കുന്നത് വിനോദ്. ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിച്ചില്ലെങ്കിൽ ഞാൻ ഒരുപക്ഷെ എന്റെ സങ്കടം സഹിക്കാൻ കഴിയാതെ ആത്മഹ,ത്യാ ചെയ്യുമായിരുന്നു. അതുകൊണ്ടാ വിനോദിനോട് ഞാൻ ഇവിടെ വരാൻ പറഞ്ഞത്. ഇന്ന് ഈ ലോകത്ത് എനിക്ക് വിശ്വസിച്ചു എന്തെങ്കിലും പറയാൻ ഒരു വ്യക്തി ഉണ്ടെങ്കിൽ അത് വിനോദ് മാത്രം ആണ്. അത്രയ്ക്ക് വിശ്വാസം ഉണ്ട് എനിക്ക് വിനോദിനെ.

മീരയുടെ എന്ത് സങ്കടവും എന്നോട് പറയാം. എനിക്ക് ആ ചുറു ചുറുക്കുള്ള പഴയ മീരയെ ആണ് ഇഷ്ടം.

വിനോദ് പറഞ്ഞു.

മീര ഒന്ന് പുഞ്ചിരിച്ചു.

എന്റെ ഭർത്താവ് ഒരു ബിസിനസ്‌ മാൻ ആണ്. മാസത്തിൽ മുക്കാൽ ദിവസവും യാത്രയിൽ ആയിരിക്കും. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അയാൾക്ക് എന്നോട് ഭയങ്കര സ്നേഹം ആയിരുന്നു. ബിസിനസ്‌ യാത്രകളിൽ ഒപ്പം കൂട്ടുകയും ചെയ്യുമായിരുന്നു.

പിന്നെ പിന്നെ എപ്പോഴോ അയാൾക്ക് എന്നെ മടുത്തു തുടങ്ങി. ആദ്യമൊക്കെ തിരക്ക് കൊണ്ടാവും എന്ന് ഞാൻ വിചാരിച്ചു. പക്ഷേ ദിവസങ്ങൾ കഴിയുംതോറും അയാൾ എന്നിൽ നിന്നും ഒരുപാട് അകന്നു പോയി. എന്നിലെ കൗതുകം തീരുന്ന വരെ മാത്രമേ അയാൾക്ക് എന്നെ ആവശ്യം ഉണ്ടായിരുന്നുള്ളൂ.

എന്റെ ഭർത്താവ് എന്നെ സ്നേഹത്തോടെ ഒന്ന് കെട്ടിപ്പിടിച്ചെങ്കിൽ എന്ന് ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ട് എന്ന് വിനോദിന് അറിയോ. ഞാനും ഒരു പെണ്ണാണ്. എനിക്കും ഉണ്ട് വികാരങ്ങൾ എന്ന് എന്റെ ഭർത്താവ് മനസ്സിലാക്കിയില്ല. ഞാനിത് തുറന്നു പറയുന്നത് കൊണ്ട് വിനോദിന് എന്നോട് ഒന്നും തോന്നരുത് പല രാത്രികളിലും ഞാൻ സെ,ക്സിന് വേണ്ടി ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹം എന്നെ ഒന്ന് കെട്ടിപിടിച്ചു ഉമ്മ വച്ച് എന്നെ താലോലിക്കാൻ കൊതിച്ചിട്ടുണ്ട്. പല രാത്രികളിലും നാണം കെട്ട് സെ,ക്സിനു വേണ്ടി യാചിച്ചു അങ്ങോട്ട്‌ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് ഞാൻ. അപ്പോഴൊക്കെ എന്തെങ്കിലും ഒഴിവ് കഴിവുകൾ…

എനിക്ക് സെ,ക്സിനോട് മോഹം തോന്നുമ്പോ എന്റെ ഭർത്താവിനോട് അല്ലെ ചോദിക്കാൻ പറ്റു. പക്ഷേ എന്നിലെ ഒന്നും അദ്ദേഹത്തെ മോഹിപ്പിക്കാതെ ആയി. മറ്റ് പെണ്ണുങ്ങളുടെ മണം അയാളുടെ വസ്ത്രങ്ങളിൽ നിന്നും ഞാൻ തിരിച്ചറിയാൻ തുടങ്ങിയപ്പോ ആണ് ആദ്യമായി ഞാൻ അയാളെ വെറുത്തത്.

വഴക്കിട്ട് ഇറങ്ങി പോയാൽ കേറി ചെല്ലാൻ ഒരിടം ഇല്ലാത്തത് കൊണ്ട് മാത്രം ഞാൻ എന്റെ മോഹങ്ങൾ ഉള്ളിൽ അടക്കി ഇവിടെ ജീവിക്കുന്നു. എന്റെ അച്ഛനും അമ്മയും അനാഥർ ആയിരുന്നു. ഞാൻ ഒറ്റ മോളും. അവർ മരിച്ചു പോയത് കൊണ്ട് എനിക്ക് ബന്ധുക്കളും ഇല്ല.

അയാൾക്ക് വച്ച് വിളമ്പാനും വസ്ത്രം അലക്കാനും വീട് വൃത്തി ആക്കാനും മാത്രം മതി എന്നെ. മറ്റ് കാര്യങ്ങൾക്ക് ദിവസം തോറും അയാൾക്ക് പുതിയ പുതിയ പെണ്ണുങ്ങളെ കിട്ടുന്നുണ്ട്.

ഈ അഞ്ചു വർഷം എന്റെ മോഹങ്ങൾ ഉള്ളിലടക്കി എല്ലാം സഹിച്ചു ഞാൻ ജീവിച്ചു. പക്ഷേ ഇപ്പോൾ എല്ലാത്തിനോടും ഒരു മടുപ്പ്. ഒരിക്കൽ ഭർത്താവിനോട് ഓപ്പൺ ആയി എല്ലാം നിർത്തി എന്നെ സ്നേഹിച്ചൂടെ എന്ന് ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് കവിളത്ത് ആയിരുന്നു. അതോടെ ചോദ്യവും പറച്ചിലും നിന്നു.

ഈ അടുത്തിടെ ആയി ആത്മഹ,ത്യാ ചിന്ത മനസ്സിൽ വരാൻ തുടങ്ങി. അതാണ് ഞാൻ വിശ്വാസമുള്ള ആരോടെങ്കിലും എല്ലാം തുറന്ന് പറയാമെന്നു വിചാരിച്ചത്. അങ്ങനെ തുറന്ന് പറയാൻ തോന്നിയ ആള് വിനോദ് ആണ്. ഇതുവരെ എന്നെ കേട്ടതിനു ഒത്തിരി നന്ദിയുണ്ട്. എല്ലാം ഒരാളോട് പറഞ്ഞു കഴിഞ്ഞപ്പോൾ ഒരാശ്വാസം.

അവളുടെ കഥ കേട്ടപ്പോൾ വിനോദിന് മീരയെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നി.

നിന്നെ വേണ്ടാത്തവന്റെ കൂടെ നീ ജീവിക്കണ്ട മീര. നിനക്ക് ഞാൻ ഉണ്ട്. നീ അയാളെ ഡിവോഴ്സ് ചെയ്തേക്ക്. നിന്നെ മനസ്സിലാക്കുന്ന ഒരു ഭർത്താവ് ആവാൻ എനിക്ക് പറ്റും. ഇപ്പോഴും നിന്നോടുള്ള ഇഷ്ടത്തിനു എനിക്ക് ഒരു കുറവും വന്നിട്ടില്ല.

വിനോദ് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു പറഞ്ഞു. മീര ഒരു പൂച്ച കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. അങ്ങനെ ചേർന്ന് നിന്നപ്പോൾ അവൾക്ക് വല്ലാത്തൊരു സുരക്ഷിതത്വ ബോധം നിറഞ്ഞു.

പിന്നീടുള്ള രണ്ട് വർഷം അവർ പരസ്പരം സ്നേഹിച്ചു. മീര അവളുടെ ഭർത്താവിനെ ഡിവോഴ്സ് ചെയ്തു. എല്ലാം അറിഞ്ഞു കൊണ്ട് വിനോദ് അവളെ സ്വന്തം ആക്കി.

ഒരു ആണിന്റെ സത്യസന്ധമായ പ്രണയം വിനോദിലൂടെ മീര അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *