തന്നെ ഞാൻ വിവാഹം കഴിച്ചത് തന്റെ പണം കണ്ടിട്ട് തന്നെയാണ് അല്ലാതെ ഈ കഷണ്ടി തലയും ഇത്രയും പ്രായവും ഉള്ള തന്നെ എന്നെപ്പോലെ ഒരു പെണ്ണ് വിവാഹം കഴിക്കും…..

Story written by Jyothi

ഗൾഫിൽ നിന്ന് നാട്ടിലേക്ക് വന്ന അയാൾ തന്റെ ബാലൻസ് ഒന്ന് ചെക്ക് ചെയ്തു നോക്കി!! ലക്ഷങ്ങൾ ബാലൻസ് വരേണ്ട തന്റെ ബാങ്ക് അക്കൗണ്ടിൽ ഇപ്പോൾ ആകെയുള്ളത് 367 രൂപ മാത്രം!! അയാൾ നെഞ്ചിൽ ഒന്ന് തടവി!!
ദേഷ്യത്തോടെ വീട്ടിലേക്ക് നടന്നു.

സുമേഷ് വർഷങ്ങളായി ഗൾഫിൽ ആണ്.. ആദ്യം ഒക്കെ ചെറിയ സാലറിക്കാണ് ജോലി ചെയ്തിരുന്നത് എന്നുണ്ടെങ്കിൽ ഇപ്പോൾ അത്യാവശ്യം ഇല്ലാത്ത ശമ്പളം ആയി അയാൾക്ക്.. ഇതിനിടയിൽ നാട്ടിലെ എല്ലാ പ്രാരാബ്ദങ്ങളും അയാൾ തീർത്തു പെങ്ങന്മാരെ കെട്ടിച്ചുവിട്ടു ഒരു നല്ല വീടുണ്ടാക്കി ഒടുവിൽ ഒരു വിവാഹവും കഴിച്ചു..

ഒരു നല്ല പെൺകുട്ടിയെ കല്യാണം കഴിക്കണം എന്ന് സുമേഷിന് വലിയ ആഗ്രഹമായിരുന്നു. നിമിഷയെ കണ്ടതും അവന് ഇഷ്ടപ്പെട്ടതും അതുകൊണ്ടു തന്നെ ആയിരുന്നു അവൾ സുന്ദരി ആയിരുന്നു.. ആരെയും ആകർഷിക്കുന്ന രൂപം ഒപ്പം മുഖസൗന്ദര്യവും ആവോളം…

ഇതുതന്നെ മതി എന്ന് പറഞ്ഞ് അയാൾ വാശിപിടിച്ചു ജാതകത്തിൽ എന്തോ ചേർത്ത് കുറവ് ഉണ്ടായിരുന്നു എന്നാൽ സുമേഷിന്റെ നിർബന്ധത്തിന്റെ മുന്നിൽ വീട്ടുകാർ അതെല്ലാം നിസ്സാരമാക്കി…

അങ്ങനെ നിമിഷയും ആയുള്ള സുമേഷിന്റെ വിവാഹം കഴിഞ്ഞു.. നിമിഷ വളരെ സ്നേഹപൂർവ്വം സുമേഷിനോട് പെരുമാറി. ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊടുക്കുന്നത് മുതൽ ഷൂവിന്റെ ലൈസ് കെട്ടിക്കൊടുക്കുന്നത് വരെ അവൾ ചെയ്തു കൊടുത്തു..
അതോടെ സുമേഷിന് ഭാര്യ എന്ന് വെച്ചാൽ ജീവനേക്കാൾ വലുതായി..

അയാൾ തിരിച്ച് ഗൾഫിലേക്ക് പോയപ്പോൾ ഭാര്യയ്ക്ക് വലിയ വലിയ സംഖ്യകൾ അയച്ചു കൊടുക്കാൻ തുടങ്ങി. അതിനുപുറമേ തന്റെ ബാങ്കിലേക്ക് അയാൾ പണവും ഡെപ്പോസിറ്റ് ചെയ്തു.. കാരണം ഇനി അധിക നാള് ഗൾഫിൽ നിൽക്കാതെ നാട്ടിൽ കണ്ടിന്യൂ ചെയ്യാൻ ആയിരുന്നു അയാൾക്ക് ഇഷ്ടം..
തന്റെ കുഞ്ഞ് എന്നുള്ള മോഹവും സ്നേഹമയിയായ ഭാര്യയും ഒക്കെ ആയി നാട്ടിൽ തന്നെ അങ്ങനെ കൂടണം അന്ന് വല്ല ബിസിനസും ചെയ്യാൻ വേണ്ടി ഉള്ള പണം സ്വര് കൂട്ടുകയായിരുന്നു അയാൾ…

എന്നാൽ അതിനിടയിലാണ് ഒരു സുഹൃത്ത് വിളിച്ച് നിമിഷയെ കുറിച്ച് ചില കാര്യങ്ങൾ അവന് പറഞ്ഞു കൊടുക്കുന്നത്.. നിമിഷയ്ക്ക് ഏതോ ഒരു ചെറുപ്പക്കാരനുമായി അടുപ്പം ഉണ്ടെന്നും വഴിവിട്ട ആ ബന്ധം പണമിടപാട് വരെ എത്തി എന്നും ഒക്കെ ആയിരുന്നു അയാൾ അറിഞ്ഞത്.. കുറച്ചുനാൾ ശ്രദ്ധിച്ചപ്പോൾ ആ കേട്ടത് മുഴുവൻ ശരിയാണോ എന്നുള്ള ഒരു സംശയത്തിൽ അയാൾ എത്തിച്ചേർന്നു. അങ്ങനെയാണ് പറയാതെ നാട്ടിലേക്ക് വന്നത്
അയാളെ കണ്ടതും വല്ലാത്ത ഒരു വെപ്രാളം ആയിരുന്നു നിമിഷയ്ക്ക് എന്നാൽ മുഖത്ത് യാതൊരു ഭാവമാറ്റവും വരുത്താതെ സുമേഷ് അവളോട് ചിരിച്ചു അതിനുശേഷം ആണ് തന്റെ ബാങ്കിന്റെ പാസ്ബുക്കും എടുത്ത് എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ വേണ്ടി പുറപ്പെട്ടത്..

താൻ അയച്ചുകൊടുത്ത പണം മുഴുവൻ ഏത് രീതിക്കാണ് അവൾ ചിലവാക്കിയത് എന്നറിയാൻ വേണ്ടി അയാൾ ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് എടുത്തു എല്ലാ മാസവും ലക്ഷക്കണക്കിന് പണമാണ് ഏതോ ഒരു അക്കൗണ്ടിലേക്ക് അവൾ ഇട്ടുകൊടുത്തിരിക്കുന്നത്… അത് കണ്ടപ്പോൾ സുമേഷിനെ സഹിക്കാൻ കഴിഞ്ഞില്ല ദുബായിൽ ഒരു രൂപ കിട്ടാൻ പോലും അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് അങ്ങനെ ചോ,ര നീരാക്കി അയക്കുന്ന കാശ് ആണ് അവൾ ആർക്കോ ദാനം ചെയ്തിരിക്കുന്നത്! അതോടെ അയാളുടെ കൺട്രോൾ നഷ്ടപ്പെട്ടു!! അയാൾ വീട്ടിൽ വന്നു അവളെ പിടിച്ച് അ,ടിച്ചു.. അന്നേരമാണ് അവളുടെ നാവിൽ നിന്ന് ആ വാർത്ത അയാൾ അറിയുന്നത്.

“” തന്നെ ഞാൻ വിവാഹം കഴിച്ചത് തന്റെ പണം കണ്ടിട്ട് തന്നെയാണ് അല്ലാതെ ഈ കഷണ്ടി തലയും ഇത്രയും പ്രായവും ഉള്ള തന്നെ എന്നെപ്പോലെ ഒരു പെണ്ണ് വിവാഹം കഴിക്കും എന്ന് തോന്നുന്നുണ്ടോ?? തന്റെ പണം എടുത്ത് ഞാൻ എന്റെ കാമുകന് തന്നെയാണ് കൊടുത്തത് അദ്ദേഹം വരും എന്നെ കൊണ്ടുപോകാൻ!! ഇനി തന്റെ കൂടെ നിൽക്കാൻ എനിക്ക് സൗകര്യമില്ല!”” അവൾ ഉറക്കെ പറഞ്ഞു അത് കേട്ട് സുമേഷ് ആകെ തകർന്നു അത്രത്തോളം അയാൾ സ്നേഹിച്ചതാണ് അവളെ.. ആ അവളാണ് ഇങ്ങനെയെല്ലാം തന്നോട് പെരുമാറിയിരിക്കുന്നത്…

ആരുടെ കൂടെ വേണമെങ്കിലും ഇറങ്ങിപ്പോടീ! എനിക്കിനി നിന്നെ വേണ്ട!! എന്ന് സുമേഷ് അലറി കൊണ്ട് പറഞ്ഞു അത് കേട്ടതും ഒരു പുച്ഛഭാവം ആയിരുന്നു അവളുടെ മുഖത്ത്.. അവൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു.. ഉടനെ അവളെ കൊണ്ടുപോകാൻ വരാൻ പറഞ്ഞു… കാര്യങ്ങൾ എല്ലാം വീട്ടിൽ അറിഞ്ഞു എന്നും ഇനി തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല എന്നും അവൾ വിളിച്ച യാളിനെ വിശദമായി പറഞ്ഞു കേൾപ്പിച്ചു.. അവൻ വന്നു തന്നെ കൊണ്ടുപോകും പിന്നെ സ്വർഗ്ഗതുല്യമായ ജീവിതം തങ്ങൾ നയിക്കും എന്നെല്ലാം അവൾ കണക്കുകൂട്ടി….

ജീവ എന്നായിരുന്നു അവന്റെ പേര് കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു സൗഹൃദം പ്രണയം ആയി മാറുകയായിരുന്നു അങ്ങനെ പ്രണയം നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് സുമേഷിന്റെ ആലോചന വരുന്നത് അയാളെ കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് ഇഷ്ടപ്പെട്ടില്ല.. എന്നാൽ അവളെ അപ്പോൾ ജീവ ആണ് നിർബന്ധിച്ചു കല്യാണത്തിന് സമ്മതിപ്പിച്ചത്.. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞാൽ അയാൾ ഗൾഫിലേക്ക് പോകും പിന്നെ നമുക്ക് സുഖമായി ഒരുമിച്ച് കഴിയാം അതും അയാളുടെ ചിലവിൽ.. എന്നെല്ലാം പറഞ്ഞു അവളെ ഈ വിവാഹത്തിന് തയ്യാറാക്കിയത് അവൻ ആയിരുന്നു.. എല്ലാ എടിഎം കാർഡും അവളുടെ അടുത്ത് ആയതുകൊണ്ട് എപ്പോൾ പണം ഇട്ടാലും അത് മുഴുവൻ അവൾ വലിച്ചുകൊണ്ടുപോകും.. പാവം സുമേഷ് ഒന്നും അറിഞ്ഞില്ല.. കൂട്ടുകാരൻ വിളിച്ചു പറയുമ്പോൾ തനിക്ക് പറ്റിയ വലിയ അബദ്ധം അയാൾ മനസ്സിലാക്കിയത്.. അങ്ങനെ ആണ് നാട്ടിലേക്ക് വന്നത്.. തന്നെ കൊണ്ടുപോകാൻ പറഞ്ഞു നിമിഷ വീണ്ടും ജീവയുടെ ഫോണിലേക്ക് കോൾ ചെയ്തു എന്നാൽ അത് സ്വിച്ച് ഓഫ് ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
അതോടെ അവളുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി എന്തൊക്കെയോ അപായ സൂചനകൾ അവൾക്ക് ലഭിച്ചു.

അപ്പോഴും ജീവ തന്നെ ച,തിക്കും എന്ന് അവൾ വിശ്വസിച്ചിരുന്നില്ല എന്നാൽ ഓരോരുത്തരെ വിളിച്ച് അന്വേഷിച്ചപ്പോൾ അവൾക്ക് കാര്യങ്ങൾ എല്ലാം പിടികിട്ടി.. തന്നെ കരുവാക്കി പണം തട്ടി എടുക്കുകയായിരുന്നു അവൻ.. അതോടെ എന്തുവേണമെന്ന് അറിയാതെ അവൾ നിന്നു. ഈ കഥ അറിഞ്ഞതോടെ സ്വന്തം വീട്ടുകാർ അവളെ കയ്യൊഴിഞ്ഞു… ഇനി ആ വഴിക്ക് വന്നു പോകരുത് എന്ന് പറഞ്ഞു അത്രയും വിശ്വസിച്ച ജീവിത ഒരു വലിയ എമൗണ്ട് തന്നിരുന്നു തട്ടിയെടുത്ത് തന്നെ ഉപേക്ഷിച്ചു എന്നുള്ള യാഥാർത്ഥ്യം അവൾ ഉൾക്കൊണ്ടു. അവസാന പരിശ്രമം എന്നുള്ള രീതിയിൽ ആണ് അവൾ സുമേഷിനെ ചെന്ന് കണ്ടത് ചെയ്തുപോയ തെറ്റുകൾക്ക് എല്ലാം മാപ്പ് തരണം ചെയ്തുപോയ തെറ്റിന് അവൾക്ക് പ്രായശ്ചിത്വം ചെയ്യണമെന്നും പറഞ്ഞ് അവൾ അയാളുടെ കാലിലേക്ക് വീണു.. താൻ അത്രത്തോളം സ്നേഹിച്ച പെണ്ണാണ് ഇപ്പോൾ തന്നെ മുന്നിൽ ഇരുന്ന് മാപ്പ് പറഞ്ഞു യാചിക്കുന്നത് സുമേഷിന്റെ മനസ്സ് അലിഞ്ഞു.

“” നിന്നെ വീട്ടുകാർ കൈയൊഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി ഒരു പെണ്ണല്ലേ എന്നോർത്ത് അത്രയും ക്രൂ,രതയുമില്ല നിനക്ക് ഇവിടെ തന്നെ തുടരാം പക്ഷേ ഇതുവരെ ഉള്ളതുപോലെ അല്ല എന്റെ ഭാര്യ എന്നുള്ള സ്ഥാനം നിനക്ക് ഉണ്ടാവില്ല!! വെറും ഒരു ജോലിക്കാരിയെ പോലെ നിനക്ക് ഇവിടെ കഴിയേണ്ടി വരും.. തുച്ഛമായ സംഖ്യ ആയിരിക്കും ഞാൻ അയക്കുക അതും കൊണ്ട് ജീവിച്ചോണം!!” സുമേഷ് പറഞ്ഞ എല്ലാ കണ്ടീഷനും അവൾക്ക് ഒക്കെ ആയിരുന്നു.

ഇനി ഗൾഫിലേക്ക് പോകുന്നില്ല എന്ന് കരുതിയ സുമേഷ് വീണ്ടും പ്രവാസിയുടെ കുപ്പായം എടുത്ത് അണിഞ്ഞു.. ഇത്തവണ പോകുമ്പോൾ നിമിഷയുടെ കണ്ണിൽനിന്ന് കണ്ണുനീർ വന്നത് ശരിക്കും സങ്കടം വന്നിട്ട് തന്നെ ആയിരുന്നു.. തന്റെ മുന്നിൽ നിൽക്കുന്ന ഈ മനുഷ്യന് വലിയ ഒരു മനസ്സുണ്ട് എന്ന് അവൾ ഇതിനകം മനസ്സിലാക്കി.. അല്ലെങ്കിൽ പിന്നെ എത്രയൊക്കെ ദ്രോ,ഹിച്ചിട്ടും തന്നെ ചേർത്തു നിർത്താൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു.. ഒരു ജോലിക്കാരിയെ പോലെ തുച്ഛമായ പൈസയ്ക്ക് അവൾ ആ വീട്ടിൽ കഴിഞ്ഞു.. വർഷങ്ങൾ പലതു കഴിഞ്ഞിട്ടാണ് പിന്നീട് സുമേഷ് നാട്ടിലേക്ക് വന്നത് ആകെക്കൂടി ഉണ്ടായിരുന്നത് ഒരു അമ്മയാണ് തന്റെ വിവാഹത്തിന് കുറച്ചു മുൻപ് അമ്മയും മരിച്ചതോടെ അവൻ ആകെ അനാഥനാണ് പിന്നെ തനിക്ക് കൂടെയുണ്ടാവും എന്ന് കരുതിയവൾ ആണ് തന്നെ ച,തിച്ചത്.. എന്തായാലും ഇനി ഒരു ചതിവ് പറ്റാതിരിക്കാൻ ബാങ്കിന്റെ എല്ലാ ഡീറ്റെയിൽസും പാസ് ബുക്കും ചെക്കും എടിഎം കാർഡും എല്ലാം അയാൾ പോകുമ്പോൾ കൂടെ കരുതി അവൾക്ക് അവളുടെ അക്കൗണ്ടിലേക്ക് മാത്രം ചെറിയ ഒരു സംഖ്യ ഇട്ടു കൊടുക്കാൻ തുടങ്ങി.

അതുകൊണ്ട് തൃപ്തിപ്പെട്ട് അവൾക്ക് ജീവിക്കണമായിരുന്നു.. ഇത് അവൾ ആയിട്ട് തന്നെ വരുത്തിവെച്ച വിനയാണ്. ആരെങ്കിലും നമ്മളെ സ്നേഹിക്കുന്നുണ്ടെങ്കിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് തകരാതെ നോക്കുക! ഒരിക്കൽ വിശ്വാസം തകർന്നാൽ പിന്നെ ഒരിക്കലും അത് പുനസ്ഥാപിക്കാൻ കഴിയില്ല!

Leave a Reply

Your email address will not be published. Required fields are marked *