Story Written by Jk
””എന്തൊക്കെയാ ചേച്ചി ഈ പറയുന്നത്?? എനിക്ക് വയ്യ!! ഇതൊന്നും എനിക്ക് പറ്റില്ല!!!”സാന്ദ്ര കരഞ്ഞു കൊണ്ട് പറഞ്ഞു.. വിറയ്ക്കുന്ന കൈകൾ കൊണ്ട് മുഖം പൊത്തി അവൾ സോഫയിലേക്ക് തളർന്നിരുന്നു. കണ്ണ് നീർ തുള്ളികൾ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. അത് കേട്ടതും ദേഷ്യത്തോടെ വിനീത അവളെ നോക്കി. കയ്യിലിരുന്ന വൈ,ൻ ഗ്ലാസ് ടീപ്പോയിയിലേക്ക് ഇട്ടുകൊണ്ട് വിനീത എഴുന്നേറ്റു.
””പിന്നെ ഞാൻ നിന്നെ പുണ്യം കിട്ടാനാണ് ഇത്രയും പൈസ ചെലവാക്കി ഇങ്ങോട്ട് കൊണ്ടുവന്ന് പഠിപ്പിക്കുന്നത് എന്ന് കരുതിയോ?? ഇങ്ങനെ ചില ആവശ്യങ്ങൾ മുന്നിൽ കണ്ടതു കൊണ്ട് തന്നെയാണ് ആ കുടിലിൽ നിന്ന് നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്!!” വിനീത പറയുമ്പോൾ അവൾ തളർന്നു പോയിരുന്നു. ഇതുവരെ ദൈവത്തിന്റെ കൂട്ടത്തിൽ ആയിരുന്നു അവൾക്ക് വിനീത എന്നാൽ ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു..
തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു കാര്യമാണ് ഇപ്പോൾ ചേച്ചി ആവശ്യപ്പെട്ടിരിക്കുന്നത്. ചേച്ചിയുടെ ഭർത്താവുമായി ലൈം,ഗികബന്ധത്തിൽ ഏർപ്പെടുക അതിനുശേഷം അവർക്ക് ഒരു കുഞ്ഞിനെ പ്രസവിച്ചു കൊടുക്കുക.. അത് കഴിഞ്ഞാൽ എന്റെ ജോലി തീരും കൈ നിറയെ പണവുമായി അടുത്ത ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരിച്ചു പോകാം.. എത്ര നിസ്സാരമായാണ് ചേച്ചി അത് പറഞ്ഞത്.. അത് കഴിഞ്ഞിട്ടുള്ള എന്റെ ജീവിതം?? അതിനെക്കുറിച്ച് എന്തുകൊണ്ട് ചേച്ചി ചിന്തിക്കുന്നില്ല!! കരഞ്ഞുകൊണ്ട് അവൾ ഓർത്തു..
””സാന്ദ്രാ… നീ കൂടുതൽ ചിന്തിച്ച് കാട് കയറണ്ട. നന്ദി എന്നൊരു സാധനം നിന്റെ ഉള്ളിലുണ്ടെങ്കിൽ നീ ഇത് ചെയ്യും. നിന്റെ അനിയത്തിയുടെ പഠനം, നിന്റെ അമ്മയുടെ ചികിത്സ, ആ ചോർന്നൊലിക്കുന്ന വീട്… ഇതൊക്കെ മാറ്റാൻ നിനക്ക് കിട്ടുന്ന സുവർണ്ണാവസരമാണിത്. നീ സമ്മതിച്ചില്ലെങ്കിൽ നാളെ തന്നെ നിന്നെ ഞാൻ നാട്ടിലേക്ക് കയറ്റി വിടും. പിന്നെ പഴയതുപോലെ പട്ടിണി കിടന്ന് അവിടെ കഴിഞ്ഞോ!”” വിനീതയുടെ വാക്കുകൾ ഓരോന്നും മൂർച്ചയുള്ള ആയുധങ്ങൾ പോലെ സാന്ദ്രയുടെ നെഞ്ചിൽ തറച്ചു.
””പക്ഷേ ചേച്ചി… അരുൺ ഏട്ടൻ… അദ്ദേഹം ഇതിന് സമ്മതിക്കുമോ? ജ്യേഷ്ഠതുല്യ നായി കണ്ട ഒരാളുടെ മുന്നിൽ ഞാൻ എങ്ങനെ…?”” സാന്ദ്ര വിതുമ്പിക്കൊണ്ട് ചോദിച്ചു.
””അതൊക്കെ ഞാൻ നോക്കിക്കോളാം. അരുണിന് ഒരു കുഞ്ഞ് വേണം. അതിന് അയാൾക്ക് ആരോടും ബന്ധപ്പെടാൻ മടിയില്ല. നീ ഇതിന് തയ്യാറാണോ എന്ന് മാത്രം പറഞ്ഞാൽ മതി.”” വിനീത പരിഹാസത്തോടെ പറഞ്ഞു..
വിനീത സാന്ദ്രയുടെ വല്യച്ഛന്റെ മകളാണ്.. സാന്ദ്രയുടെ അച്ഛൻ അവൾക്ക് നാലു വയസ്സുള്ളപ്പോൾ മരിച്ചു. സാന്ദ്രയുടെ അച്ഛന് കിട്ടേണ്ട സ്വത്ത് മുഴുവൻ വിനീതയുടെ അച്ഛൻ അയാളുടെ സാമർത്ഥ്യം കൊണ്ട് തട്ടിയെടുത്തു… സാന്ദ്രയുടെ അമ്മയ്ക്ക് സാന്ദ്രയെയും അവളുടെ താഴെയുള്ള പെൺകുഞ്ഞിനെയും കൂട്ടി ആ വീടിന്റെ പടി ഇറങ്ങേണ്ടി വന്നു.. സാന്ദ്രയുടെ അമ്മ അനിത ഒരു പാവപ്പെട്ട വീട്ടിലെ അംഗമാണ്.. അവിടെ ഏറെ കഷ്ടപ്പെട്ട് പട്ടിണി കിടന്നാണ് അവർ വളർന്നത്. എന്നാൽ സ്വത്ത് മുഴുവൻ കൈക്കലാക്കി വല്യച്ഛനും കുടുംബവും വലിയ നിലയിൽ എത്തി.. ഇതിനിടയിൽ വിനീത ചേച്ചിയെ ഒരു അമേരിക്കക്കാരൻ വന്ന് കല്യാണം കഴിച്ചു.. നാടുമുഴുവൻ അറിയിച്ച് വലിയ ആർഭാടമായാണ് ആ കല്യാണം നടത്തിയത്.. സാന്ദ്രയും അമ്മയും അനിയത്തിയും കല്യാണത്തിന് പോയിരുന്നു എന്നാൽ അവരെ നാട്ടുകാരായി പോലും അവർ പരിഗണിച്ചില്ല.. അതിന്റെ സങ്കടം ആവോളം ഉണ്ടായിരുന്നു.
വർഷങ്ങൾ കടന്നുപോയി. സാന്ദ്ര പ്ലസ്ടുവിന് ഉന്നത വിജയം നേടി.. ഇനിയങ്ങോട്ട് പഠിപ്പിക്കാനുള്ള പണം അനിതയുടെ കയ്യിൽ ഉണ്ടായിരുന്നില്ല.. എന്നാൽ സാന്ദ്രയുടെ പാഠം നിർത്താനും അവർക്ക് കഴിയുമായിരുന്നില്ല. ഈ സമയത്താണ് തങ്ങളെ ഇതുവരെ തിരിഞ്ഞു പോലും നോക്കാത്ത വിനീത ചേച്ചി, അവളുടെ വല്യച്ഛന്റെ മകൾ അവളെ അമേരിക്കയിലേക്ക് കൊണ്ടുപോയി പഠിപ്പിക്കാം എന്നും പറഞ്ഞ് വരുന്നത്. അനിതയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു… ഇത്രയും കാലം തങ്ങളെ ഒന്ന് തിരിഞ്ഞു പോലും നോക്കാത്തവർ പെട്ടെന്ന് ഇങ്ങനെ പറഞ്ഞു വന്നപ്പോൾ അതിൽ സാന്ദ്രയ്ക്ക് എന്തൊക്കെയോ സംശയം തോന്നി.. എന്നാൽ അമ്മ അവളെ പറഞ്ഞു മനസ്സിലാക്കി.
””മോളെ… അവർക്ക് പണ്ട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണം എന്ന് തോന്നിക്കാണും. ഇതൊരു ദൈവനിയോഗമാണ്. നീ പോയി പഠിച്ച് വലിയ നിലയിൽ എത്തണം.”” അമ്മയുടെ കണ്ണുകളിലെ പ്രതീക്ഷയ്ക്ക് മുന്നിൽ സാന്ദ്രയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അവരുടെ കൂടെ അമേരിക്കയിലേക്ക് എത്തി അവിടെ അവളെ ഉപരിപഠനത്തിനായി അവർ ചേർത്തു.. എല്ലാം നന്നായി മുന്നോട്ടു പോയി.. ഒടുവിൽ പഠനം തീരാൻ നേരത്താണ് വിനീത തന്റെ ആവശ്യം ഉന്നയിക്കുന്നത്… അതോടെ ആകെ തകർന്നുപോയി അവൾ.
വിനീതയുടെ ഗർഭപാത്രത്തിന് എന്തോ പ്രശ്നം ഉണ്ട് അതുകൊണ്ട് അവൾക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല.. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവർക്ക് താല്പര്യം ഇല്ല..
കൃത്രിമ മാർഗത്തിലൂടെ ഒരു കുഞ്ഞിനെയും അവർക്ക് വേണ്ട തികച്ചും സ്വാഭാവികമായി തന്നെ അവളുടെ വയറ്റിൽ കുഞ്ഞ് ജനിക്കണം എന്നുള്ളതു കൊണ്ട് വിനീത ഭർത്താവുമായുള്ള ലൈം,ഗികബന്ധത്തിന് അവളെ നിർബന്ധിച്ചു.. പറഞ്ഞുവരുമ്പോൾ തന്റെ അനിയത്തിയാണ് സാന്ദ്ര തന്റെ അതേ ചോ,ര.. അരുണിനും അവൾക്കും കൂടി ഒരു കുഞ്ഞു ഉണ്ടായാൽ അത് തന്റേതല്ല എന്ന് ആരും പറയില്ല.. ഇപ്പോൾതന്നെ കുറ്റപ്പെടുത്തുന്ന അരുണിന്റെ വീട്ടുകാർക്ക് മുന്നിൽ തല ഉയർത്തി നിൽക്കാൻ അതു മതിയാകും.. അവൾ ചിന്തിച്ചു തനിക്കാണ് പ്രശ്നം എന്ന് ഇതുവരെ അവൾ ആരോടും പറഞ്ഞിട്ടില്ലായിരുന്നു..
ആ രാത്രിയിൽ സാന്ദ്രയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മുറിയിലെ ഇരുട്ടിൽ ഇരുന്ന് അവൾ വിങ്ങിപ്പൊട്ടി. അപ്പോഴാണ് വാതിലിൽ ഒരു മുട്ടൽ കേട്ടത്. നോക്കിയ പ്പോൾ അരുൺ ആയിരുന്നു. അയാളുടെ മുഖത്ത് വലിയൊരു കുറ്റബോധം നിഴലിച്ചിരുന്നു.
””സാന്ദ്രാ… എനിക്കറിയാം വിനീത നിന്നോട് പറഞ്ഞ കാര്യങ്ങൾ. ഞാൻ ഒരുപാട് എതിർത്തതാണ്. പക്ഷേ അവൾക്ക് വാശിയാണ്. എനിക്കും ഒരു കുഞ്ഞ് വേണമെന്നുണ്ട്, പക്ഷേ അത് നിന്റെ ജീവിതം ബലികൊടുത്താകരുത് എന്ന് ഞാൻ അവളോട് പറഞ്ഞു. പക്ഷേ അവൾ കേൾക്കുന്നില്ല.”” അരുൺ തലതാഴ്ത്തി പറഞ്ഞു.
””ഏട്ടാ… എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. എനിക്ക് എന്റെ അമ്മയെയും അനിയത്തിയെയും ഓർക്കുമ്പോൾ…”” അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
””വിനീത ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട് സാന്ദ്രാ. നീ കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞാൽ നിനക്ക് വലിയൊരു തുക തരും. അത് വെച്ച് നിനക്ക് നാട്ടിൽ സുഖമായി ജീവിക്കാം. ഇനി നിനക്ക് താല്പര്യമില്ല എന്നുണ്ടെങ്കിൽ ഒരിക്കലും ഇഷ്ടമില്ലാതെ ഇത് ചെയ്യരുത് നിനക്ക് നാട്ടിലേക്ക് തിരിച്ചു പോകാം.. അതിന് എന്താണ് വേണ്ടത് എന്ന് വച്ചാൽ ഞാൻ ചെയ്തോളാം .”” അരുൺ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ വിനീതയുടെ ഭീഷണി സാന്ദ്രയെ തളർത്തിയിരുന്നു. ഒടുവിൽ സാന്ദ്രയ്ക്ക് അത് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.. ഭയത്തോടും ലജ്ജയോടും കൂടിയാണ് അവൾ അരുണിന് കീ,ഴടങ്ങിയത്. ഓരോ നിമിഷവും അവൾ നീ,റിപ്പുകഞ്ഞു. വിനീത പുറത്ത് കാവൽ നിൽക്കുന്ന കാവൽക്കാരിയെപ്പോലെ പെരുമാറി.
മാസങ്ങൾ കടന്നുപോയി. സാന്ദ്ര ഗർഭിണിയായി. ഗർഭകാലത്ത് പോലും വിനീത അവളോട് കരുണ കാട്ടിയില്ല. “”നീ കുഞ്ഞിനെ പ്രസവിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. അതിൽ കൂടുതൽ വികാരങ്ങളൊന്നും നിനക്ക് വേണ്ട.”” വിനീത എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
ഒടുവിൽ സാന്ദ്ര ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ഒന്ന് കാണാനോ മാ,റോട് ചേർക്കാനോ പോലും വിനീത അവളെ അനുവദിച്ചില്ല.
“”നിന്റെ ജോലി കഴിഞ്ഞു സാന്ദ്രാ. ഇതാ നിനക്കുള്ള പണം. നാളെ നിന്റെ ഫ്ലൈറ്റ് ആണ്. ഇനിയൊരിക്കലും നീ ഈ കുഞ്ഞിനെ കാണാൻ ശ്രമിക്കരുത്.”” വിനീത കഠിനമായി പറഞ്ഞു. മനസ്സില്ലാ മനസ്സോടെ അവൾ നാട്ടിലേക്ക് പോകുന്നു കുഞ്ഞിന്റെ കാര്യം ഓർത്ത് അവൾ കരഞ്ഞ് ദിവസങ്ങൾ തള്ളി നീക്കി.. നാട്ടിലെത്തിയ സാന്ദ്ര ഒരു ജീവച്ഛവമായിരുന്നു. അവളുടെ കണ്ണുകളിലെ വെളിച്ചം അണഞ്ഞിരുന്നു. അവളുടെ ശാ,രീരികമായ മാറ്റങ്ങൾ കണ്ട് അനിതയ്ക്ക് സംശയം തോന്നിയിരുന്നു.. അനിത അവളോട് കാര്യം അന്വേഷിച്ചപ്പോൾ അവൾ എല്ലാം തുറന്നു പറഞ്ഞു.. അനിത തകർന്നുപോയി. സ്വന്തം ചോ,രയെ ഇത്ര ക്രൂ,രമായി ചതിച്ച വല്യച്ഛന്റെ കുടുംബത്തോട് അവർക്ക് അടക്കാനാവാത്ത ദേഷ്യം തോന്നി.
എന്നാൽ അമേരിക്കയിൽ കാര്യങ്ങൾ വഷളായി.. വിനീതയ്ക്ക് കുഞ്ഞിനെ നോക്കാൻ ഒന്നും താല്പര്യം ഉണ്ടായിരുന്നില്ല. കുഞ്ഞ് കരയുമ്പോൾ അവൾക്ക് ദേഷ്യം വന്നു. കുഞ്ഞിന്റെ മ,ലവും മൂ,ത്രവും വൃത്തിയാക്കാൻ അവൾക്ക് അ,റപ്പായിരുന്നു.
””അരുൺ, ഇതിനെ നോക്കാൻ ഒരു നഴ്സിനെ ഏർപ്പാട് ചെയ്യൂ. എനിക്ക് എന്റെ ഉറക്കം കളയാൻ വയ്യ. നിന്റെ വീട്ടുകാർ ഒരു കുഞ്ഞില്ലെങ്കിൽ ലോകം ഇടിഞ്ഞു വീഴും എന്നു പറഞ്ഞതുകൊണ്ടാണ് ഈ ചീപ്പ് പരിപാടിക്ക് ഞാൻ നിന്നത്.. ഇപ്പോൾ എനിക്ക് സമാധാനം പോയി കിട്ടി.”” വിനീതയുടെ വാക്കുകൾ കേട്ട് അരുൺ ഞെട്ടിപ്പോയി.
ങ്ങനെയൊന്നും വേണ്ട എന്ന് അരുൺ ആവും പോലെ പറഞ്ഞതാണ് അവളുടെ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കുകയായിരുന്നു.. അരുണിന് ദേഷ്യം വന്നു.. അയാൾക്ക് സാന്ദ്രയോട് ബഹുമാനം തോന്നി. തന്റെ കുഞ്ഞിനെ പത്തുമാസം ചുമന്നവൾ, ഒരു പരാതിയും പറയാതെ എല്ലാം സഹിച്ചവൾ.
ഒരു ദിവസം വിനീത, കുഞ്ഞ് കൂടുതൽ കരഞ്ഞപ്പോൾ കുഞ്ഞിനെ ഉ,പദ്രവിക്കാൻ നോക്കുന്നത് കണ്ട് അരുൺ പൊ,ട്ടിത്തെ,റിച്ചു. “”മതി വിനീതാ! നിനക്ക് അമ്മയാകാൻ യോഗ്യതയില്ല. നിനക്ക് വേണ്ടത് പണവും നിന്റെ സുഖവും മാത്രമാണ്. ഈ കുഞ്ഞിന് വേണ്ടത് അവന്റെ അമ്മയെയാണ്.”” അയാൾ വിനീതയെ നാട്ടിലേക്ക് പറഞ്ഞയച്ചു.. അവളുമായിട്ടുള്ള ബന്ധം അയാൾ വേർപെടുത്തി. പിറ്റേ ദിവസം തന്നെ അരുൺ കേരളത്തിലേക്ക് തിരിച്ചു. സാന്ദ്രയുടെ കൊച്ചു വീട്ടുമുറ്റത്ത് കാർ വന്നു നിന്നപ്പോൾ അവൾ വിശ്വസിക്കാ നാവാതെ നോക്കി നിന്നു. അരുൺ കുഞ്ഞുമായി കാറിൽ നിന്നിറങ്ങി. സാന്ദ്ര ഓടിച്ചെന്ന് തന്റെ കുഞ്ഞിനെ വാരിപ്പുണർന്നു. “”സാന്ദ്രാ… എന്നോട് ക്ഷമിക്കണം. വിനീതയ്ക്ക് ഈ കുഞ്ഞിനെ വേണ്ട. പക്ഷേ എനിക്ക് വേണം. എനിക്കും എന്റെ മോനും നിന്നെ വേണം. നീ വരുമോ എന്റെ കൂടെ? എന്റെ ഭാര്യയായി… എന്റെ മകന്റെ അമ്മയായി?”” അരുൺ ചോദിച്ചു.
സാന്ദ്രയുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ ഒഴുകി. കുഞ്ഞിനോടുള്ള അവരുടെ സ്നേഹം കണ്ട് അരുൺ അവളെ ജീവിതത്തിലേക്ക് കൂട്ടി. പഴയ നോവുകളെല്ലാം മാഞ്ഞുപോയി. സാന്ദ്ര തന്റെ കുഞ്ഞിനെയും അരുണിനെയും ചേർത്തുപിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെച്ചു. വിനീത തന്റെ അഹങ്കാരത്തിൽ തനിച്ചായി.
