“” എടീ നീ ഒന്ന് സഹകരിച്ചാൽ മതി!! കാര്യം ആരും അറിയാതെ മുന്നോട്ടു കൊണ്ടുപോകാം!!”
കുളിമുറിയുടെ വാതിൽ ത,ല്ലി തകർത്ത് അകത്തേക്ക് വന്നുകൊണ്ട് അയാൾ പറഞ്ഞു. കിട്ടിയ മു,ണ്ട് എടുത്ത് അവൾ ന,ഗ്നത മറച്ചു… അയാൾ അയാളുടെ ആസക്തി നിറഞ്ഞ കണ്ണുകൊണ്ട് അവളെ അപ്പോൾ ഉഴിഞ്ഞു നോക്കുകയായിരുന്നു
സ്വന്തം ഭർത്താവിന്റെ ഏട്ടനാണ് അടുത്തേക്ക് വന്നപ്പോൾ തന്നെ ക,ള്ളിന്റെ രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നു സ്വന്തം അനിയന്റെ വി,ധവയാണ് എന്നു പോലും ഓർക്കാതെ അയാൾ തന്നോട് ഇത്തരത്തിൽ പെരുമാറിയത് അവൾക്ക് ക്ഷമിക്കാൻ കഴിയുന്ന ഒരു കാര്യമായിരുന്നില്ല. അയാളുടെ മുഖത്തേക്ക് ആ,ഞ്ഞടിച്ച്,, അയാളെ പുറകിലേക്ക് തള്ളി അവൾ കുളിമുറിയിൽ നിന്ന് ഇറങ്ങി ഓടി.. മുറിയിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ ചേർത്തുപിടിച്ച് അവൾ മതിയാവോളം കരഞ്ഞു..
ഇതിപ്പോ കുറെ നാളായി അയാൾ ഇങ്ങനെ ഒരു വൃ,ത്തികെട്ട മുഖവുമായി തന്റെ പുറകെ നടക്കുന്നു ക,ള്ളുകുടിയൻ ആയതുകൊണ്ട് അയാളുടെ ഭാര്യ പണ്ടേ അവരുടെ കാര്യം നോക്കി പോയതാണ്.. ജോലിക്കും പോവില്ല 24 മണിക്കൂറും ക,ള്ളുകു,ടിച്ച് ഭൂമിക്ക് ഭാരമായി ഒരുത്തൻ… അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു…
ഇവിടെനിന്ന് ഇറങ്ങിയാലോ എന്ന് ചിന്തിച്ചു പിന്നെ രഘുവേട്ടനെ കുറിച്ച് ഓർത്തു.. അനുവിന്റെ ഭർത്താവ് രഘു ഗൾഫിലായിരുന്നു. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് അവൻ നാട്ടിൽ മനോഹരമായ ഒരു വീടുവെച്ചു. വീട്ടിലെ ഓരോ സാധനവും രഘുവിന്റെ വിയർപ്പിന്റെ ഫലമായിരുന്നു. “അനുവേ, ഈ വീട് നിനക്കും നമ്മുടെ കുട്ടികൾക്കും വേണ്ടിയുള്ളതാണ്. ഞാൻ അവിടെ കിടന്നു കഷ്ടപ്പെടുന്നത് നിങ്ങൾ ഇവിടെ സന്തോഷമായി കഴിയാനാണ്,” എന്ന് രഘു എപ്പോഴും ഫോണിലൂടെ പറയുമായിരുന്നു. എന്നാൽ ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ മരണം രഘുവിനെ തട്ടിയെടുത്തപ്പോൾ അനുവിന്റെ ലോകം ഇരുളിലാണ്ടു.
രഘുവിന്റെ മരണം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കാര്യങ്ങൾ മാറിമറിഞ്ഞു. രഘുവിന്റെ ഏട്ടൻ രാജൻ ഒരു കടുത്ത മ,ദ്യപാനിയായിരുന്നു. വിവാഹം കഴിച്ചിട്ടും ദാമ്പത്യ സുഖം അനുഭവിക്കാൻ കഴിയാത്ത അയാൾക്ക് അനുവിന്റെയും രഘുവിന്റെയും സന്തോഷം എന്നും ഒരു കണ്ണുകടിയായിരുന്നു. രഘു മരിച്ചതോടെ വീടിന്റെ നാഥൻ താനാണെന്ന ഭാവത്തിലായി രാജൻ. പകൽ മുഴുവൻ ക,ള്ളുഷാപ്പിലിരുന്ന് കു,ടിച്ച് വൈകുന്നേരം ലക്കില്ലാതെ എത്തുന്ന രാജൻ അനുവിനെ വാക്കുകൾ കൊണ്ട് ഉപദ്രവിക്കാൻ തുടങ്ങി. “നീ എന്തിനാ ഇങ്ങനെ കരഞ്ഞു നടക്കുന്നത്? പോയവൻ പോയി. ഇനിയിപ്പോ ഈ വീടും ഇതിലുള്ളതൊക്കെ നോക്കാൻ ഞാനുണ്ടല്ലോ,” എന്ന് പരിഹാസത്തോടെ അയാൾ പറയുമായിരുന്നു.
ഒരു ദിവസം വൈകുന്നേരം അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന അനുവിന്റെ അടുത്തേക്ക് രാജൻ വേച്ചു വേച്ചു വന്നു. “എന്താ അനുവേ, ഇത്ര ഗമ? നിന്റെ കെട്ടിയോൻ ഉണ്ടാക്കിയ ഈ വീടും സ്വത്തും ഒക്കെ ഇനി എന്റെ കൂടെയാണ്. ഇനി മുതൽ നിന്നെയും ഞാൻ സ്വന്തം പോലെ കരുതിക്കോളാം!!
അയാൾ അവളോട് അ,ശ്ലീലച്ചുവയോടെ പറഞ്ഞു. അനു കടുത്ത ദേഷ്യത്തോടെ മറുപടി നൽകി, “ഏട്ടാ, മര്യാദയ്ക്ക് സംസാരിക്കണം. രഘുവേട്ടൻ ഇല്ലാത്ത നേരത്ത് ഇങ്ങനെയൊന്നും പറയുന്നത് ശരിയല്ല.” എന്നാൽ രാജൻ അതൊന്നും വകവെച്ചില്ല. സ്വന്തം വീട്ടിൽ അച്ഛനും അമ്മയും വളരെ ദാരിദ്ര്യത്തി ലാണ് കഴിയുന്നത് എന്ന് അറിയാവുന്നതുകൊണ്ട് അനു എല്ലാം ഉള്ളിലൊതുക്കി സഹിച്ചു. കുട്ടികളെ നല്ല രീതിയിൽ വളർത്തണം.. രഘുവേട്ടൻ പണം മുഴുവൻ അമ്മയുടെ പേരിൽ ആണ് അയച്ചുകൊടുത്തത് ഒരു വലിയ സംഖ്യ ഇപ്പോഴും ബാങ്കിൽ ഉണ്ട് അതുമതി തനിക്ക് കുട്ടികളെ മര്യാദയ്ക്ക് വളർത്താൻ.. എല്ലാം ആലോചിച്ച് അവൾ അവിടെ കടിച്ചു തൂങ്ങി..
സഹനത്തിന് ഒരു പരിധിയുണ്ടല്ലോ. ഒരു ദിവസം അമ്മായിയമ്മ അടുത്ത വീട്ടിലെ കല്യാണത്തിന് പോയതായിരുന്നു. വീടിനുള്ളിൽ തനിയെ പാത്രം കഴുകിക്കൊണ്ടിരുന്ന അനുവിന്റെ അടുത്തേക്ക് രാജൻ മ,ദ്യല,ഹരിയിൽ കടന്നുചെന്നു. പെട്ടെന്ന് അയാൾ അവളുടെ കൈക്ക് വലിഞ്ഞു പിടിച്ചു. “വിട് ഏട്ടാ… വിടാൻ!” അനു അലറി വിളിച്ചു. “നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ നിന്റെ ഏട്ടനല്ലേ,” എന്ന് പറഞ്ഞു അയാൾ അവളെ ചേർത്തു പിടിക്കാൻ ശ്രമിച്ചു. സർവ്വശക്തിയുമെടുത്ത് അനു അയാളെ ത ള്ളിമാറ്റി. “ഇനി മേലാൽ എന്റെ ദേഹത്ത് തൊട്ടുപോകരുത്. വിവരം ഞാൻ എല്ലാവരോടും പറയും,” അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
വൈകുന്നേരം അമ്മായിയമ്മ തിരിച്ചെത്തിയപ്പോൾ കരഞ്ഞുകൊണ്ട് അനു പരാതി പറഞ്ഞു. “അമ്മേ, ഏട്ടൻ ഇന്ന് എന്നെ ഉപദ്രവിക്കാൻ നോക്കി. എനിക്ക് ഇവിടെ നിൽക്കാൻ പേടിയാകുന്നു.” എന്നാൽ അമ്മായിയമ്മയുടെ മറുപടി അനുവിനെ തളർത്തിക്കളഞ്ഞു. അവർ പുച്ഛത്തോടെ പറഞ്ഞു, “എന്റെ മകൻ അങ്ങനെയൊന്നും ചെയ്യില്ല. നീയല്ലേ അവനെ വ,ശീകരിക്കാൻ നോക്കിയത്? യുവതിയായ ഒരു പെണ്ണ് ഈ വീട്ടിൽ നിൽക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും. ഒന്നെങ്കിൽ അവൻ പറയുന്നത് കേട്ട് ഇവിടെ നിൽക്കാം, അല്ലെങ്കിൽ നിനക്ക് നിന്റെ വഴി നോക്കാം. ഈ വീടും സാധനങ്ങളുമൊക്കെ എന്റെ മോൻ ഉണ്ടാക്കിയതാണ്, അതിൽ അവന് അവകാശമുണ്ട്.”
ആ വാക്കുകൾ അനുവിന്റെ ഹൃദയത്തിൽ തറച്ചു. “അമ്മേ, നിങ്ങളും ഒരു സ്ത്രീയാണല്ലോ. എന്നിട്ടും ഇങ്ങനെ പറയാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു? രഘുവേട്ടൻ ഇത് കേൾക്കുന്നുണ്ടാകും,” അനു വിതുമ്പിക്കൊണ്ട് പറഞ്ഞു. “രഘു പോയി. ഇനി ഇവിടെ വാഴുന്നത് രാജനാണ്. ഇഷ്ടമില്ലെങ്കിൽ നിനക്ക് ഇറങ്ങിപ്പോകാം,” അമ്മായിയമ്മ തറപ്പിച്ചു പറഞ്ഞു. ആ നിമിഷം അനുവിന്റെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന അഗ്നി ആളിക്കത്തി. ഇവിടെനിന്ന് ഇറങ്ങിപ്പോയാലോ എന്ന് ഓർത്തു പക്ഷേ അപ്പോഴും ഓർമ്മ വന്നത് രഘുവേട്ടന്റെ വാക്കുകൾ ആണ്.. അമ്മയോട് പറഞ്ഞതുകൊണ്ട് അയാളുടെ ഉപദ്രവം ഉണ്ടാവില്ല എന്ന് കരുതി പക്ഷേ അടുത്ത ദിവസം കുളിമുറിയിൽ കുളിക്കാൻ നിന്നപ്പോഴാണ് വീണ്ടും അയാൾ അങ്ങനെ എല്ലാം ചെയ്തത്…
ആത്മാഭിമാനം പണയം വെച്ച് ഇനിയും അവിടെ തുടരാൻ അവൾ തയ്യാറല്ലായിരുന്നു. കയ്യിലുണ്ടായിരുന്ന തുച്ഛമായ കുറച്ചു ആഭരണങ്ങളും രഘുവിന്റെ ഫോട്ടോയും എടുത്തു കൊണ്ട് അനു ആ പടിയിറങ്ങി. സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അനുവിനെ കണ്ട് അച്ഛനും അമ്മയും ഞെട്ടിപ്പോയി. “മോളേ, എന്തുപറ്റി?” എന്ന് ചോദിച്ച അച്ഛനോട് അവൾ എല്ലാം തുറന്നു പറഞ്ഞു. “സാരമില്ല മോളേ, കഞ്ഞി കുടിക്കാനുണ്ടെങ്കിൽ നമ്മൾ ഒരുമിച്ച് കുടിക്കും. നീ ധൈര്യമായിരിക്ക്,” അച്ഛൻ അവളെ ആശ്വസിപ്പിച്ചു. എങ്കിലും അവിടെയും ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. അവർ രണ്ടു പെൺകുട്ടികളാണ് അനുവിന്റെയും ചേച്ചിയുടെയും വിവാഹം കഴിപ്പിച്ച അയക്കാൻ ആ അച്ഛൻ ഒരുപാട് ബുദ്ധിമുട്ടി അതിന്റെ കടം ഇപ്പോഴും വീട്ടിയിട്ടില്ല.
“അമ്മേ, എനിക്ക് ഇങ്ങനെ വെറുതെ ഇരിക്കാൻ പറ്റില്ല. എന്തെങ്കിലും ജോലി ചെയ്യണം,” അനു തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ തയ്യൽ പഠിച്ചത് അനുവിന്റെ ഓർമ്മയിൽ വന്നു. അവൾ തന്റെ പഴയ തയ്യൽ മെഷീൻ പൊടിതട്ടിയെടുത്തു. അയൽപക്കത്തെ ലീലേച്ചി ആദ്യമായി ഒരു തുണി തുന്നാൻ കൊടുത്തു. “അനുവേ, നീ ഇത് നന്നായി തുന്നുന്നുണ്ടല്ലോ. നീ ഇതൊരു ജോലിയായി എടുത്തു കൂടെ?” ലീലേച്ചിയുടെ ആ ചോദ്യം അവൾക്ക് പ്രചോദന മായി. പതുക്കെ പതുക്കെ കൂടുതൽ ആളുകൾ അനുവിനെ തേടി എത്തി.
ചെറിയ വരുമാനം കിട്ടിത്തുടങ്ങിയതോടെ അനു ഒരു ബാങ്ക് ലോൺ എടുത്തു. ടൗണിൽ ചെറിയൊരു കട വാടകയ്ക്കെടുത്തു. “അനു ടൈലേഴ്സ് ആൻഡ് എംബ്രോയ്ഡറി” എന്ന പേരിൽ അവൾ ഒരു ചെറിയ യൂണിറ്റ് തുടങ്ങി. പണ്ടത്തെപ്പോലെ തളർന്നു പോകുന്ന അനുവല്ലായിരുന്നു അത്. തന്നോടൊപ്പം ജോലി ചെയ്യാൻ അവൾ നാട്ടിലെ മറ്റു മൂന്ന് സ്ത്രീകളെ കൂടി കൂട്ടി. “നമുക്ക് സ്വന്തം കാലിൽ നിൽക്കണം. ആരുടെയും മുന്നിൽ കൈനീട്ടാൻ പാടില്ല,” അവൾ അവരോട് പറയുമായിരുന്നു.. ചില youtube ബ്ലോഗേഴ്സ് അവളുടെ കടയുടെ കാര്യം ഏറ്റെടുത്തതോടുകൂടി അവളുടെ കടയിൽ തിരക്കേറി അതോടൊപ്പം വരുമാനവും വർദ്ധിച്ചു..
ഒരു വർഷം കഴിഞ്ഞപ്പോൾ അനുവിന്റെ യൂണിറ്റ് വലിയൊരു സ്ഥാപനമായി വളർന്നു. ഒരു ദിവസം കടയിലേക്ക് തുണി എടുക്കാൻ വേണ്ടി ടൗണിലെത്തിയ പ്പോൾ അവൾ രാജനെ കണ്ടു. മുഷിഞ്ഞ വസ്ത്രം ധരിച്ച് ല,ഹരിയിൽ ആടിയുല യുകയായിരുന്നു അയാൾ. അവൾ കാറിൽ ഇരിക്കുന്നത് കണ്ട രാജൻ അത്ഭുതത്തോടെ നോക്കി നിന്നു. അയാളുടെ കണ്ണുകളിൽ നാണക്കേട് നിഴലിച്ചു. അനു തന്റെ കാർ മുന്നോട്ട് എടുത്തു. അനു ഇന്ന് ഒരു തയ്യൽ യൂണിറ്റിന്റെ ഉടമ മാത്രമല്ല, ഒരുപാട് സ്ത്രീകൾക്ക് തണലാകുന്ന ഒരാൾ കൂടിയാണ്. രഘുവിന്റെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തി വെക്കുമ്പോൾ അവൾ മനസ്സിൽ പറയും, “രഘുവേട്ടാ, നിങ്ങളുടെ വീട് എനിക്ക് നഷ്ടപ്പെട്ടെങ്കിലും, നിങ്ങൾ പഠിപ്പിച്ച ആത്മവിശ്വാസം കൊണ്ട് ഞാൻ എനിക്കായി ഒരു ലോകം തുന്നിച്ചേർത്തു.”
അവളുടെ കയ്യിലെ പണം കണ്ട് ഭർത്താവിന്റെ അമ്മ പലപ്പോഴാyi തിരികെ വിളിച്ചിരുന്നു… നല്ല രണ്ടു വർത്തമാനം പറഞ്ഞിട്ട് തന്നെയാണ് ആ ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചത്…. സ്വന്തം കഷ്ടപ്പാടുകളെ അതിജീവിച്ച അനുവിന്റെ കഥ ആ നാട്ടിലെ പെൺകുട്ടികൾക്കെല്ലാം ഇന്ന് ഒരു വലിയ പാഠമാണ്.
