” അജയൻ പുഴയിൽ ചാടി ആത്മഹ,ത്യ ചെയ്തു!!””
രാവിലെ തന്നെ കേട്ട വാർത്ത അതായിരുന്നു.. അജയൻ ആത്മഹ,ത്യ ചെയ്തത് ആളുകൾ ആഘോഷമാക്കി അതിന് ഒരു പ്രത്യേക കാരണം കൂടി ഉണ്ടായിരുന്നു അജയന്റെ വിവാഹം കഴിഞ്ഞിട്ട് വെറും 10 -15 ദിവസം മാത്രമേ ആയിട്ടുള്ളൂ.. പുതുമോടി മാറുന്നതിനു മുൻപ് എന്തിനാണ് ചെയ്യാൻ ആത്മഹ,ത്യ ചെയ്തത് എന്നായിരുന്നു എല്ലാവരുടെയും ചോദ്യം..
അതിസുന്ദരിയായ അവന്റെ വിധവയെ ആയിരുന്നു എല്ലാവരും കുറ്റപ്പെടുത്തിയത്.. അവൾക്ക് അ വിഹിതം ഉണ്ടായതുകൊണ്ടാണ് അജയൻ അങ്ങനെ ചെയ്തത്.. അവന്റെ ഭാര്യ വിവാഹത്തിനുമുൻപ് തന്നെ ഗർഭിണി യായിരുന്നു. എന്നിങ്ങനെ പോയി നാട്ടുകാരുടെ കണ്ടെത്തലുകൾ.
പലതും അജയന്റെ വീട്ടുകാരുടെയും എത്തി. അവർ ചിലതെല്ലാം സത്യമാകും എന്ന് കരുതി അതോടെ ആ പാവം പെൺകുട്ടിയുടെ കാര്യം കഷ്ടത്തിലായി.
വീണ എന്നായിരുന്നു അവളുടെ പേര് ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരുന്നു അവൾ… അച്ഛൻ ചെറുപ്പത്തിൽ മരിച്ചു അമ്മയും അവളും മാത്രമാണ് ഉണ്ടായിരുന്നത് അമ്മയ്ക്ക് മാറാരോഗം പിടിപെട്ട് കുറച്ചുനാളായി അതുകൊണ്ടാണ് ഇത്രയും ചെറുപ്പത്തിൽ തന്നെ അവളെ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണം എന്ന് അവളുടെ അമ്മ കരുതിയത് അങ്ങനെയാണ് കല്യാണാലോചനകൾ നോക്കാൻ തുടങ്ങിയത് 18 വയസ്സ് തികഞ്ഞതെ ഉണ്ടായിരുന്നുള്ളൂ…
അജയൻ ഒരു കൂലിപ്പണിക്കാരനാണ് പക്ഷേ നന്നായി അധ്വാനിക്കും.. കാണാൻ വീണയുടെ അത്ര നല്ലതല്ല അജയന് ആദ്യത്തെ നോട്ടത്തിൽ തന്നെ വീണയെ ഇഷ്ടപ്പെട്ടു പക്ഷേ താങ്കൾക്കിടയിലുള്ള അന്തരം ഒരുപാടുണ്ട് എന്ന് മനസ്സിലാക്കി അയാൾ വിവാഹത്തിൽ നിന്ന് സ്വയം പിന്മാറാം എന്ന് കരുതി അപ്പോഴാണ് അയാളെ ഞെട്ടിച്ചുകൊണ്ട് തങ്ങൾക്ക് ഈ വിവാഹത്തിന് താല്പര്യം ഉണ്ട് എന്ന് വീണയുടെ അമ്മ അറിയിക്കുന്നത്.
അജയന് സ്വർഗം കീഴടക്കിയത് പോലെയുള്ള സന്തോഷമായിരുന്നു കാരണം അത്രത്തോളം വീണ അയാളുടെ ഹൃദയത്തിനെ കീഴ്പ്പെടുത്തിയിരുന്നു എത്രയും പെട്ടെന്ന് വിവാഹം നടന്നു എല്ലാവരും അജയനെ അസൂയയോടെ നോക്കി ഏറ്റവും കൂടുതൽ അസൂയ അവനോട് തോന്നിയത് അവന്റെ ഉറ്റ സുഹൃത്തായ രാജീവിന് ആയിരുന്നു…
കാണാൻ ഒട്ടും ഭംഗിയില്ലാത്ത അജയന് ദേവതയെ പോലെ ഉള്ള ഒരു ഭാര്യ അയാൾക്ക് അത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല.. വീണ അയാളുടെ ഉറക്കം കെടുത്തി കൊണ്ടിരുന്നു എങ്ങനെയെങ്കിലും അജയനെ ഇ ,ല്ലാതാക്കി അവളെ സ്വന്തമാക്കുക എന്നൊരു ലക്ഷ്യം മാത്രം അയാളുടെ മനസ്സിൽ തോന്നാൻ തുടങ്ങി.
വിവാഹം കഴിഞ്ഞ് അജയൻ അവളെ താഴെയും തലയിലും വയ്ക്കാതെ ആണ് കൊണ്ടു നടന്നത് വളരെ കുറച്ച് ദിവസം മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒരു ആയുസ്സിന്റെ സ്നേഹം അജയൻ പകർന്ന് നൽകിയിരുന്നു…
അതിനിടയിലാണ് അസൂയ കൊണ്ട് രാജീവൻ അവനെ തെറ്റിദ്ധരിപ്പിക്കുന്നത്.. അവന്റെ ഭാര്യക്ക് മറ്റൊരു ബന്ധം ഉണ്ട് എന്നും അവനെ അവൾ പറ്റിക്കുകയാണ് എന്നും എല്ലാം പറഞ്ഞു ആദ്യം അദ്ദേഹം അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല… എന്നാൽ പല തെളിവുകളും കൃത്രിമമായി ഉണ്ടാക്കിയെടുത്ത് രാജീവൻ അയാളെ വിശ്വസിപ്പിച്ചു..
പ്രാവിനെ പോലെ അവളെ സ്നേഹിച്ച അജയന് അതൊന്നും താങ്ങാൻ കഴിഞ്ഞില്ല അയാൾ മരണത്തിൽ അഭയം കണ്ടെത്തി ഒരിക്കൽപോലും ആ പെൺകുട്ടിയെ കുറിച്ചോ അല്ലെങ്കിൽ രാജീവൻ പറഞ്ഞതിൽ സത്യാവസ്ഥയെ കുറിച്ചോ അജയൻ ചിന്തിക്കാൻ കൂട്ടാക്കിയില്ല വിവേകം അയാളിൽ പ്രവർത്തിച്ചില്ല വികാരം മാത്രം പ്രവർത്തിച്ചു..
അജയന്റെ എടുത്തുചാട്ടത്തിൽ നഷ്ടം സംഭവിച്ചത് വീണയ്ക്ക് മാത്രമായിരുന്നു അവളെ എല്ലാവരും ചേർന്ന് കുറ്റപ്പെടുത്താൻ തുടങ്ങി പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ, ഇതിനിടയിൽ ഭർത്താവ് മരിച്ച അവസരം മുതലാക്കാൻ വരുന്ന ചില കാ,മഭ്രാന്തന്മാരും. അവൾ എല്ലാം കൊണ്ടു പൊറുതിമുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി അജയുടെ അമ്മ അതിനുമുൻപ് തന്നെ അവളോട് മിണ്ടാതെ ആയിരുന്നു..
മകളുടെ അവസ്ഥ കണ്ടു അമ്മയുടെ ടെൻഷൻ വർദ്ധിച്ചു അതോടെ അസുഖവും കൂടി.. തനിക്ക് തന്ന സ്വർണം എടുത്ത് അവൾ അമ്മയെ ചികിത്സിക്കാൻ ശ്രമിച്ചു എന്നാൽ അവൾക്ക് അമ്മയെ തിരിച്ചു കിട്ടിയില്ല…. അതോടെ ജീവിതം മതിയായി ആത്മാർത്ഥമായി സ്നേഹിച്ച പുരുഷൻ ആരോ എന്തോ പറഞ്ഞു എന്ന് കരുതി തന്നെ വിട്ട് പോയി ഇപ്പോൾ താൻ തനിക്ക് തുണയാകും എന്ന് കരുതിയ അമ്മയും പോയി.. ഇനി ജീവിച്ചിരിക്കണം എന്നുപോലും അവൾക്ക് തോന്നിയില്ല എന്നാൽ അപ്പോഴാണ് അവൾ ഒരു കാര്യം മനസ്സിലാക്കുന്നത് മുമ്പ് തന്നെ അവന്റെ ഒരു അംശം തന്നിൽ ഉടലെടുത്തിരുന്നു എന്ന്… അതോടെ അവളുടെ ജീവിതത്തിൽ പുതിയ അർത്ഥങ്ങൾ വന്നു ആ കുഞ്ഞിനുവേണ്ടി മാത്രം അവൾ ആത്മഹ,ത്യ ചെയ്യാതെ പിടിച്ചുനിന്നു അജയനെ പറിച്ചു വെച്ചതുപോലെ ഒരു ആൺകുഞ്ഞ് അവൻ ജനിച്ചതിനു ശേഷം അജയന്റെ അമ്മ അവരെ വീട്ടിലേക്ക് കൊണ്ടുപോകാൻ വന്നിരുന്നു. ഒരു ടെസ്റ്റിന്റെയും ആവശ്യം ഉണ്ടായിരുന്നില്ല അത് അജയന്റെ കുഞ്ഞാണ് എന്ന് തെളിയിക്കാൻ അത്രത്തോളം രൂപസാദൃശ്യം ആയിരുന്നു കുഞ്ഞിനും അജയനും..
എന്നാൽ ആരൊക്കെയോ പറഞ്ഞ വാക്കുകൾ വിശ്വസിച്ച അമ്മയുടെ കൂടെ പോകാൻ അവൾ തയ്യാറായില്ല.. കുഞ്ഞിനെയും വിട്ടുകൊടുത്തില്ല ഈ കുഞ്ഞിന് വേണ്ടി ഞാൻ ജീവിച്ചോളാം എന്ന് അവൾ പറഞ്ഞു. അത് അവർ അവളുടെ അഹങ്കാരം ആയി കണക്കാക്കി പക്ഷേ അതിലൊന്നും അവൾ തളർന്നില്ല കാരണം ജീവിതത്തിൽ ആത്മാർത്ഥമായി അവളെ ആരും സ്നേഹിച്ചിട്ടില്ല…
എല്ലാവരും സ്വന്തം കടമകൾ ചെയ്യാനും മറ്റാരുടെയോ വാക്കുകൾ കേൾക്കാനും മാത്രമായിരുന്നു തിക്ക് കൂട്ടിയത്.. ഇത്ര ചെറുപ്പത്തിൽ തന്നെ മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കണം എന്ന് പറഞ്ഞ് അമ്മ അവളുടെ അഭിപ്രായം ചോദിച്ചില്ല ആരൊക്കെയോ അവൾ സ്വഭാവദൂഷണം ഉള്ള പെണ്ണാണ് എന്ന് പറഞ്ഞപ്പോൾ അതിനെക്കുറിച്ച് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ സ്വന്തം ജീവൻ ഒടുക്കുകയാണ് ഭർത്താവും ചെയ്തത്എ ന്തായാലും അവരെ പോലെ ഒന്നും ആവില്ല താൻ എന്നും തന്റെ മകന് എന്നും ഒരു നല്ല സുഹൃത്തായിരിക്കും എന്നും അവൾ മനസ്സിൽ തീരുമാനിച്ചിരുന്നു…
പലരും വന്നു വാതിലിൽ മുട്ടി എന്നാൽ തലയിണയുടെ അ, ടിയിൽ വച്ച് വലിയ ക,ത്തി അവർക്കുള്ള മറുപടി നൽകി.. ക്രമേണ അവൾ വാഴ്ത്തപ്പെട്ടവളായി അവളുടെ സ്വഭാവ ശുദ്ധിയെ കുറിച്ച് നാട്ടുകാർ പറഞ്ഞു പുകഴ്ത്തി അപ്പോഴും അവൾക്ക് ഒന്നും തോന്നിയില്ല കാരണം വളർത്തുന്നതും കൊല്ലുന്നതും ഇതേ നാട്ടുകാർ തന്നെ ആണെന്ന് അവൾക്ക് അറിയാമായിരുന്നു. തന്റെ കുഞ്ഞും താനും ആ ഒരു ലോകത്ത് അവൾ ഇപ്പോൾ സന്തോഷവതിയാണ്..
☆☆☆☆☆☆☆☆)
