ഓരോ പൊതി അഴിക്കുമ്പോഴും മിക്കവരും അവരെ വളരെ കാര്യമായി തന്നെ പരിഗണിച്ചിരുന്നു എന്നതിന്റെ തെളിവുകൾ ആയിരുന്നു ആ സമ്മാന പൊതികളിൽ പലതിലും ഉണ്ടായിരുന്നത്….

Story written by Pratheesh

അന്ന് അയാളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം ആയിരുന്നു, രാത്രിയോടെ അവസാന അതിഥിയും പിരിഞ്ഞു പോയ ശേഷമായിരുന്നു അയാളും ഭാര്യയും മക്കളും ചേർന്ന് അന്നു വന്ന പലരും അവർക്ക് സമ്മാനിച്ച ഗിഫ്റ്റ് പാക്കറ്റുകൾ ഒരോന്നായി തുറന്നു നോക്കാൻ തുടങ്ങിയത്,

ഓരോ പൊതി അഴിക്കുമ്പോഴും മിക്കവരും അവരെ വളരെ കാര്യമായി തന്നെ പരിഗണിച്ചിരുന്നു എന്നതിന്റെ തെളിവുകൾ ആയിരുന്നു ആ സമ്മാന പൊതികളിൽ പലതിലും ഉണ്ടായിരുന്നത്, ആയിരക്കണക്കിനും പതിനായിരകണക്കിനും രൂപ വിലയുള്ള സമ്മാനങ്ങൾ പലതും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു,

അയാളുടെ ഓഫീസിലുവരുംഭാര്യയുടെ ഓഫിസിൽ ഉള്ളവരും അതിൽ മുൻപന്തിയിൽ തന്നെയായിരുന്നു,

ആരോടും ഒന്നും കൊണ്ടു വരേണ്ടതില്ലായെന്നു അയാൾ ആവശ്യപ്പെട്ടിട്ടും ആരും അതൊന്നും ചെവികൊണ്ടില്ല, എന്നിരുന്നാലും അതിഥികളുടെ സന്തോഷത്താൽ അവർക്കു ലഭിച്ച ആ സമ്മാനങ്ങൾ ആ സമയം അയാളെയും വല്ലാതെ സന്തോഷിപ്പിച്ചു എന്നതും ഒരു സത്യമായിരുന്നു,

എല്ലാവരും താങ്കളെ വളരെ കാര്യമായി തന്നെ പരിഗണിച്ചിച്ചിരിക്കുന്നു എന്നത് അയാളെ കൂടുതൽ സന്തോഷവാനാക്കി വീടിനെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ പോലെ തന്നെ ആ സമ്മാനങ്ങളും അയാളിൽ വലിയ സന്തോഷം പ്രതിനിധാനം ചെയ്യുന്നവയായി പെട്ടന്നു മാറി,

എല്ലാ പൊതികളും അഴിച്ചു തീർന്ന് കഴിഞ്ഞപ്പോഴാണ് അയാളുടെ ഭാര്യ അയാളോട് മറ്റൊരു സമ്മാനത്തെ കുറിച്ച് ഓർമ്മിപ്പിച്ചത്,

അതയാളുടെ അമ്മ അയാൾക്ക് സമ്മാനിച്ചതായിരുന്നു !

അന്നേ ദിവസം അയാൾക്ക് ആദ്യം ലഭിച്ചതും ആ സമ്മാനപൊതിയായിരുന്നു,
അമ്മ അത് അയാളുടെ കൈയിൽ കൊണ്ടു വന്നു കൊടുത്തപ്പോൾ തന്നെ അയാൾ അത് ഭാര്യയുടെ കൈയിൽ കൊടുത്തു അത് മാറ്റി വെക്കാൻ പറഞ്ഞിരുന്നു.

കാരണം അമ്മയുടേത് ഒരിക്കലും വില കൂടിയ ഒരു ഗിഫ്റ്റ് ആയിരിക്കില്ല എന്ന് അയാൾക്ക്‌ അറിയാമായിരുന്നു, വീട്ടമ്മയായി മാത്രം ജീവിക്കുന്ന അമ്മക്കു വലിയ തരത്തിലുള്ള ഗിഫ്റ്റ് ഒന്നും തരാൻ സാധിക്കില്ലായെന്നുള്ളതും അയാൾക്കും അറിയാമായിരുന്നു,

എല്ലാവരുടെയും ഗിഫ്റ്റ് തുറന്നു നോക്കുമ്പോൾ പ്രതീക്ഷിക്കുന്ന പോലെ അത്രയൊന്നും വിലയുള്ളതായിരിക്കില്ല അതെന്നയാൾക്ക് അറിയാമായിരുന്നത് കൊണ്ടാണ് അയാൾ അത് ആദ്യമേ മാറ്റി വെപ്പിച്ചത് !

ഭാര്യ അത് ഓർമ്മിപ്പിച്ചപ്പോൾ ആണ് അത് പിന്നെയും അയാൾക്കു ഓർമ്മ വന്നത് ! തുടർന്നു മാറ്റി വെച്ചിടത്തു നിന്നും ഭാര്യ തന്നെ അതെടുത്തു കൊണ്ട് വന്ന് അയാൾക്ക്‌ കൊടുത്തു,

എന്നാലും അതിൽ എന്തായിരിക്കും എന്നറിയാനുള്ള ഒരാകാംക്ഷ അയാൾക്കും ഉണ്ടായിരുന്നു, ഭാര്യയും മക്കളും നോക്കി നിൽക്കെ വളരെ പതിയെ അയാൾ അമ്മയുടെ ആ സമ്മാന പൊതി തുറന്നു, ആ സമയം എല്ലാവരുടെ കണ്ണുകളും ആ സമ്മാനപൊതിയിലേക്കു തന്നെ ആയിരുന്നു.

ആ പൊതി അഴിച്ചതും അതിൽ ഒരു ചെറുവിരലിനേക്കാൾ ചെറിയ ഉപയോഗിച്ചു തീർന്ന ഒരു പെൻസിൽ കഷ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത് !

അതു കണ്ട് എല്ലാവരും ഒന്നും മനസിലാകാതെ അതിലേക്കു തന്നെ നോക്കി നിൽക്കവേ ആ പൊതിയിൽ ഒരു എഴുത്തു കൂടി ഉണ്ടായിരുന്നു,

അയാൾ അത് എടുത്തു വായിച്ചതും അതിൽ ഇങ്ങനെ എഴുതിയിരുന്നു.

“നീ ആദ്യമായി അക്ഷരങ്ങൾ എഴുതി പഠിച്ച പെൻസിൽ ആണിത് നിന്റെ ആ കുഞ്ഞു വിരലുകളുടെ ഓർമ്മക്ക് കഴിഞ്ഞ 30 വർഷമായി അമ്മ സൂക്ഷിച്ചു വെച്ചതാണിത് “

അത് വായിച്ചതും അയാളുടെ കണ്ണുകൾ നിറയാൻ തുടങ്ങി,
വിലയുള്ളതായിരിക്കില്ല എന്നു കരുതിയ ഒരു സമ്മാനം ഒറ്റ നിമിഷം കൊണ്ട് വിലമതിക്കാൻ കഴിയാത്ത ഒന്നായി മാറി !

തുടർന്നയാൾ ആ പൊതി ഭദ്രമായി ഭാര്യയേ ഏൽപ്പിച്ച് നേരത്തെ ഉറങ്ങാൻ കിടന്ന അമ്മയുടെ മുറിയിലെത്തി അമ്മ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു അയാൾ അമ്മയേ ഉണർത്താതെ പതിയെ അമ്മയുടെ നെറുകയിൽ ചുംബിച്ചു,
ആ സമയം അമ്മയുടെ കവിളിലേക്ക് അയാളിൽ നിന്നടർന്നു വീണ കണ്ണീർത്തുള്ളിയേ അയാൾ തന്നെ തുടച്ചു മാറ്റി,

പിന്നേറ്റ് രാവിലെ തന്നെ പുറത്തു പോയ അയാൾ ആ പെൻസിൽ കഷ്ണം ഒരു ഫോട്ടോഫ്രെയ്മിനു ഉള്ളിലാക്കി കൊണ്ടു വന്ന് ആ വീട്ടിലേക്ക് ആരു വന്നാലും ആദ്യം അതു കാണും വിധം ചുമരിൽ തൂക്കിയിട്ടു !!!

♡♥︎♡♡♡♡♡♡♡♥︎♡

Leave a Reply

Your email address will not be published. Required fields are marked *