ഓരോ തവണയും തന്നിലേക്കവൻ ആളിപ്പടർന്ന് കയറുമ്പോഴും പവിത്രക്ക് എതിർക്കുവാനായില്ല. വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമെന്ന വിവരം മറച്ചു വച്ചായിരുന്നു ഗൗതമിന്റെ പരിചയപ്പെടൽ…….

ഒളിവുകൾ

എഴുത്ത്:-❤നിത്യാ മോഹൻ ❤

ഓരോ തവണയും തന്നിലേക്കവൻ ആളിപ്പടർന്ന് കയറുമ്പോഴും പവിത്രക്ക് എതിർക്കുവാനായില്ല. വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമെന്ന വിവരം മറച്ചു വച്ചായിരുന്നു ഗൗതമിന്റെ പരിചയപ്പെടൽ. പക്ഷെ…മറച്ചു വച്ചതിലപ്പുറം അറിയുവാൻ അവൾ ശ്രമിച്ചിരുന്നില്ല എന്ന കുറ്റബോധം പവിത്രയെ ഇടയ്ക്കിടെ അലട്ടിയിരുന്നു. ഇന്നാദ്യ തവണയല്ല ഗൗതവുമായി ഒന്ന് ചേരുന്നത്, എത്രയെത്ര തവണകളായി. അവനെ മറക്കണമെന്ന് പലവട്ടം ചിന്തിച്ചിരുന്നു. ചിലപ്പോഴെല്ലാം അവളുടെ മനസ്സിലേക്ക് പാവം പിടിച്ച ഒരു പെണ്ണും കുഞ്ഞും കടന്നു വന്നിരുന്നു.

ബാത്റൂമിൽ നിന്നും ശീതീകരിച്ച റൂമിലേക്ക്‌ വന്നപ്പോൾ അവളുടെ ശരീരം തണുത്തു വിറച്ചു. പാതി മറച്ച അവളുടെ ശ,രീരത്തെ അവന്റെ കാ, മക്കണ്ണുകൾ കൊ,ത്തി വലിച്ചു. വശ്യമായ ചിരിയാലെ അടുത്ത് വന്നപ്പോഴേക്കും തന്നിലേക്ക് അവളെയവൻ വലിച്ചടുപ്പിച്ചു കൊണ്ട് ചോദിച്ചു

“എന്താണ് പെണ്ണേ….നീയെന്നെ വല്ലാതെ മോഹിപ്പിക്കുന്നത്”

അവൾ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. ചുവന്നു തുടുത്ത അവളുടെ കവിളിൽ തലോടിക്കൊണ്ട് അവൻ മിഴികളെ മെല്ലെയടപ്പിച്ചു. പെട്ടെന്നവൾ ഉറക്കത്തിൽ നിന്നുണരും പോലെ മിഴികൾ തുറന്നു.

“ഗൗതം, ഒരു കാര്യം ചോദിക്കട്ടെ ?”

ദീർഘ കാലമായി മനസ്സിൽ നീറുന്ന ചോദ്യങ്ങളുടെ തുടക്കമായിരുന്നത്.

അവളുടെ അ,ധരങ്ങളിലേക്ക് ആർത്തിയോടെ അടുത്ത അവൻ എന്തെന്ന ഭാവത്തിൽ നോക്കി.

ഉം,

“പവീ…

നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്നോട് എന്ത് വേണമെങ്കിലും ചോദിക്കാമെന്ന് ” അവന്റെ സ്വരം നന്നേ താണിരുന്നു.

വീണ്ടുമവളുടെ അ ധരങ്ങളിലേക്കു അവനടുത്തപ്പോൾ വിരലിനാലവൾ തടുത്തു.
“എപ്പോഴെങ്കിലും ഗൗതം ഭാര്യയോട് ഇങ്ങനെ ചോദിച്ചിട്ടുണ്ടോ? എന്തിന് മോഹിപ്പിക്കുന്നുവെന്ന്…!

പെട്ടെന്നുള്ള അവളുടെ ആ ചോദ്യത്തിൽ അവൻ ഞെട്ടി. മുഖത്തെ ചിരി മാഞ്ഞു.

“പവീ!”

താനെന്തിനാ ഇങ്ങനെയുള്ള ഇറിറ്റേറ്റഡ് ചോദ്യങ്ങൾ ചോദിക്കുന്നത്?.

അവൾ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു.

“അവിടെയാ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടാവില്ലല്ലോ, അല്ലേ ? താലിയെന്ന ഇത്തിരിപ്പൊന്നുകൊണ്ട് ബന്ധിച്ചിരിക്കുന്ന അവിടെ എന്ത് ചോദ്യം,… എന്ത് ഉത്തരം….. അല്ലേ ഗൗതം !

“പവിത്രാ”,

അവന്റെ ശബ്ദമുയർന്നു.

അതേ ഗൗതം, ഞാൻ തന്നെയാണ് ഈ പറയുന്നതെല്ലാം… ഒരു വലിയ തെറ്റാണ് ഞാൻ ചെയ്തത്, അറിയാതെ…. അല്ല…. അല്ല…. അറിഞ്ഞിട്ടും… വീണ്ടും…. വീണ്ടും…

വാക്കുകൾ കിട്ടാതെ ചുണ്ടുകൾ വിറകൊണ്ടു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

“പവീ, നീയിപ്പോ എന്തിനാ അതൊക്കെ ചിന്തിക്കുന്നത്. അവളെ തഴുകിയ അവന്റെ കൈകൾ തട്ടി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു…

” ഇന്ന് നമ്മുടെ അവസാന കണ്ടുമുട്ടലാണ് ഗൗതം, ഞാൻ തീരുമാനിച്ചു കഴിഞ്ഞു”

“പവീ, നീ എന്തൊക്കെ വട്ടാണ് ഈ പറയുന്നത്” അവന്റെ ദേഷ്യം ഇരട്ടിച്ചു”

മടുത്തു ഗൗതം, ഈ ഒളിച്ചുള്ള ജീവിതം, ഓരോ മുന്തിയ ഹോട്ടലുകളിൽ…. ഇതേപോലെ ശീതീകരിച്ച റൂമിൽ, നീ ഫ്രീ ആകുമ്പോഴെല്ലാം… നമ്മുടെ സുഖത്തിനായി, വേണ്ട ഗൗതം… ഇനിയിങ്ങനെ വേണ്ട. വിങ്ങിപ്പൊട്ടുന്ന മനസ്സിനെ വീണ്ടുമവൾ നിയന്ത്രിച്ചു. തിരിഞ്ഞു ഗൗതമിന്റെ മിഴികളിലേക്ക് നോക്കിക്കൊണ്ടു അവൾ ചോദിച്ചു.

“നിനക്കെന്നെ വിവാഹം കഴിക്കുവാൻ സാധിക്കുമോ ? നമ്മുക്കൊരു കുടുംബമായി ജീവിക്കുവാൻ സാധിക്കുമോ ? പറയൂ ഗൗതം … പറയൂ !

മറുപടിയൊന്നുമില്ലാതെ അവളിൽ നിന്നും നോട്ടം പിൻവലിച്ച് മുഖം താഴ്ത്തി ഗൗതം.

കുറച്ചു മുൻപ് വരെ സ്നേഹവും കാ,മവും കൊണ്ട് വാക്കുകൾ നിറച്ച അവനെ നോക്കി അവൾ പൊട്ടിചിരിച്ചു, വീണ്ടും.. വീണ്ടും ഉറക്കെയുറക്കെ… പിന്നീട് അതൊരു കരച്ചിലായി അലയടിച്ചു..

ബെഡിൽ ചെന്നിരുന്നു മുഖം പൊത്തിയവൾ പൊട്ടിക്കരഞ്ഞു !!!!

☆☆☆☆☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *