ഒരു അച്ഛൻ എന്ന നിലയിൽ നിങ്ങളോട് പറയാൻ എനിക്ക് അത് ബുദ്ധിമുട്ടുണ്ട് പക്ഷേ അതാണ് സത്യം!! അവൾക്ക് എന്നെ കാണുമ്പോൾ അറപ്പാണെന്ന് അങ്ങനെ……

എഴുത്ത്:- നില

“” എന്റെ കല്യാണം എന്റെ സമ്മതമില്ലാതെ നടത്താനാണ് നിങ്ങളുടെ ഭാവം എങ്കിൽ പിന്നെ എന്നെ ഇവിടെ ആരും കാണില്ല!””

പ്രസീത പറഞ്ഞത് കേട്ട് ഭാസ്കരനും പ്രമീളയും ഞെട്ടിപ്പോയി… ഇത്രയും കാലം കൊഞ്ചിച്ച് വളർത്തിയ മകളുടെ വായിൽ നിന്ന് കേട്ട വാക്കുകൾ ആണ് അത് അവൾക്ക് പുതിയൊരു കല്യാണാലോചന നോക്കിയതായിരുന്നു.

“” നിന്നെ ഇത്രകാലം വളർത്തി വലുതാക്കാം എന്നുണ്ടെങ്കിൽ നിന്റെ കല്യാണം എനിക്കിഷ്ടപ്പെട്ട പോലെ നടത്താനും എനിക്കറിയാം കൂടുതൽ ഒന്നും ഇങ്ങോട്ട് പറയണ്ട!!”

എന്നും പറഞ്ഞ് ഭാസ്കരൻ അവിടെ നിന്ന് ഇറങ്ങിപ്പോയി പ്രമീള അവിടെ യിരുന്ന് കരഞ്ഞു..

രണ്ടു പെൺകുട്ടികളിൽ മൂത്തതാണ് പ്രസീദ ആദ്യമായി ഉണ്ടായ കുട്ടി ആയതു കൊണ്ട് ആ ഒരു സ്നേഹം അവളോട് എന്നും ഉണ്ടായിരുന്നു… ഏറ്റവും നല്ല നിലയിൽ അവളെ കല്യാണം കഴിപ്പിച്ചു അയക്കണം എന്നായിരുന്നു ഭാസ്കരന്റെ മോഹം അതുകൊണ്ടാണ് കൂടെ ജോലി ചെയ്യുന്ന ആളിന്റെ മകന് വേണ്ടി ആലോചിച്ചപ്പോൾ യാതൊരു തടസ്സവും പറയാതെ അവരോട് വന്ന് പെണ്ണ് കണ്ടു പൊയ്ക്കോളാൻ പറഞ്ഞത് ആ ചെറുക്കന് ബാങ്കിൽ ആണ് ജോലി..

സ്വഭാവവും നല്ലതാണ് പക്ഷേ അത് പറഞ്ഞപ്പോൾ ഉണ്ടായ ബഹളമാണ് ഇപ്പോൾ കേട്ടത് ഭാസ്കരന് ദേഷ്യവും സങ്കടവും എല്ലാം കൂടി വന്നു അയാൾ അപ്പോൾ തന്നെ വിളിച്ച് കൂട്ടുകാരനോട് നാളെ തന്നെ പെണ്ണുകാണാൻ വന്നോളാൻ പറഞ്ഞു അവർ പറഞ്ഞത് പ്രകാരം വന്നു പക്ഷേ അവരുടെ മുന്നിൽ വച്ച് പ്രസീത പറഞ്ഞു അവൾക്ക് മറ്റൊരാളെ ഇഷ്ടമാണ് എന്ന് എല്ലാവരുടെയും മുന്നിൽവച്ച് അപമാനിതനായ ഭാസ്കരന് എന്ത് ചെയ്യണം എന്നുപോലും അറിയില്ലായിരുന്നു.

ഒടുവിൽ മകളുടെ ഇഷ്ടപ്രകാരം തന്നെ അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കാം എന്ന് ഭാസ്കരൻ തീരുമാനിച്ചു ഒരുപാട് വിഷമം ഉണ്ട് എങ്കിലും മകൾ സന്തോഷ ത്തോടെ ഇരിക്കട്ടെ എന്ന് മാത്രം അയാൾ കരുതി അവളോട് അവൾ ആരാണ് എന്ന് ചോദിച്ചു ഒരു ബെസ്റ്റ് ഡ്രൈവർ ആണ് കക്ഷി അവൾ കോളേജിലേക്ക് വരികയും പോവുകയും ചെയ്തിരുന്നത് അയാൾ ഓടിക്കുന്ന ബസ്സിൽ ആണ്..

ഭാസ്കരൻ ആ ബസ് ഡ്രൈവറുടെ വീട് തിരഞ്ഞു പോയി എത്തിപ്പെട്ടത് ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു കോളനിയിലാണ് അവിടെ ഒരു ചെറിയ വീടു കണ്ടു..

അവിടെ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞത് അയാൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ട് എന്നാണ്.. മകളോട് പറഞ്ഞപ്പോൾ പ്രസീത അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല അയാൾ പ്രസീതയെ കൊണ്ടുവന്ന കാണിച്ചുകൊടുത്തു. അതോടെയാണ് അവൾ എല്ലാം വിശ്വസിച്ചത്..

പിന്നെ കുറെ കാലം അതിന്റെ പേരിൽ ആയിരുന്നു കരച്ചിലും പിഴിച്ചിലും എല്ലാം കഴിഞ്ഞതിനുശേഷം ഭാസ്കരൻ തന്നെയാണ് ഒരു തീരുമാനം എടുത്തത് തന്റെ പെങ്ങളുടെ മകൻ അവളെ കല്യാണം കഴിക്കും എന്ന്.

ദുബായിലായിരുന്നു പെങ്ങളുടെ മകൻ, പ്രസീതയ്ക്ക് പണ്ടുമുതലേ അയാളെ പുച്ഛം ആയിരുന്നു രാജീവ് പലപ്പോഴും അവളോട് സംസാരിക്കാൻ ശ്രമിച്ചാലും അവൾ ഒഴിഞ്ഞുമാറും കിട്ടുന്ന അവസരങ്ങളിൽ എല്ലാം രാജീവിനെ കളിയാക്കി കൊണ്ടിരിക്കും..

അങ്ങനത്തെ രാജീവ് തന്റെ ഭർത്താവായി വരിക എന്നത് അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല കുറെ എതിർത്തു പക്ഷേ ഭാസ്കരൻ പിന്നെ പ്രസീതയ്ക്ക് ഒരു തീരുമാനവും എടുക്കാനുള്ള അവസരം നൽകിയില്ല അവളെ രാജീവിന് കല്യാണം കഴിപ്പിച്ചു കൊടുത്തു.

പക്ഷേ രാജീവിനെ ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞില്ല.. തോട്ടതിനും പിടിച്ചതിനും എല്ലാം രാജീവിനെ കുറ്റപ്പെടുത്തി അയാൾ കുറെയൊക്കെ അയാൾ സഹിച്ചു പിന്നെ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഒരു അവസരത്തിൽ അവളെ ഒന്ന് അiടിച്ചു പോയി..

അതും പൊക്കിപ്പിടിച്ച് അവൾ വീട്ടിലേക്ക് ചെന്നു. അവളെ രാജീവ്‌ ഉപദ്രവിക്കുകbl യാണ് എന്ന് ഭാസ്കരനോട് പറഞ്ഞു… ഭാസ്കരൻ രാജീവിനോട് അവൾ പറഞ്ഞ പ്രകാരം എന്തിനാണ് അവളെ ഉപദ്രവിക്കുന്നത് എന്ന് ചോദിച്ചു..

“” ഞാനിതുവരെ പ്രസീതയെ ഉപiദ്രവിച്ചിട്ടില്ല അതെല്ലാം അവൾ നുണ പറയുന്നതാണ്.. ഞങ്ങൾ തമ്മിൽ ഇതുവരെ ഒരു ഭാര്യ ഭർതൃ ബന്ധം ഉണ്ടായിട്ടില്ല ഒരു അച്ഛൻ എന്ന നിലയിൽ നിങ്ങളോട് പറയാൻ എനിക്ക് അത് ബുദ്ധിമുട്ടുണ്ട് പക്ഷേ അതാണ് സത്യം!! അവൾക്ക് എന്നെ കാണുമ്പോൾ അറപ്പാണെന്ന് അങ്ങനെ ഒരുത്തിയോടൊപ്പം മുന്നോട്ടുപോകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്..

ഭാസ്കരൻ മകളുടെ അതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് പഠിപ്പില്ലാത്ത സൗന്ദര്യം ഇല്ലാത്ത അയാളെ വേണ്ട എന്നാണ്..

മകളുടെ മുഖത്തേക്ക് തന്നെ ഒന്ന് കൊiടുത്തു ഭാസ്കരൻ.. നീ കണ്ടുപിടിച്ച ബസ് ഡ്രൈവർക്ക് ഇതൊക്കെ ഉണ്ടായിരുന്നോ?? നല്ല വിവാഹാലോചന ഒരുപാട് ഈ വീട്ടിൽ വന്നതാണ് ഞങ്ങൾ നിന്നെ ഒരുപാട് നിർബന്ധിച്ചതുമാണ് കാരണം അച്ഛൻ അമ്മ എന്ന നിലയിൽ ഞങ്ങൾക്കുറപ്പുണ്ടായിരുന്നു ആ വീട്ടിലേക്ക് നീ ചെന്ന് കയറിയാൽ പിന്നെ നന്നായി ജീവിക്കും എന്ന് പക്ഷേ നിനക്ക് അപ്പോൾ നിന്റെ പ്രണയം ആയിരുന്നു വലുത് അതിനുവേണ്ടി നീ വാശി പിടിച്ചു.

ഒരുവിധം നാട്ടുകാർക്ക് മുഴുവൻ ആ കാര്യം അറിയാം മറ്റൊരു വിവാഹം വന്നാലും ഇതൊക്കെ തന്നെയായിരിക്കും അവസ്ഥ എന്ന് എനിക്കറിയാ മായിരുന്നു എന്റെ പെങ്ങളുടെ മകൻ ആകുമ്പോൾ അത്യാവശ്യം എനിക്ക് പറഞ്ഞ് തീർത്തുകയെങ്കിലും ചെയ്യാം എന്ന് കരുതിയാണ് രാജീവിന് നിന്നെ കല്യാണം കഴിച്ചു കൊടുത്തത്..

അവനുമായി ഒത്തുപോവുകയെ ഇനി നിനക്ക് കഴിയൂ അതല്ല എന്നുണ്ടെങ്കിൽ എന്റെ തനി സ്വഭാവം നീ അറിയും.

അത് കേട്ടപ്പോൾ അവൾ മെല്ലെ രാജീവിന്റെ അരികിലേക്ക് ചെന്നു… ആദ്യ മൊക്കെ ചെറിയ പൊട്ടലും ചീറ്റലും ഉണ്ടായി പക്ഷേ രാജീവിനെ അടുത്ത് അറിഞ്ഞപ്പോൾ അയാൾ ഒരു പാവമാണ് എന്ന് അവൾക്ക് മനസ്സിലായി പതിയെ അവളും രാജീവിനെ സ്നേഹിക്കാൻ തുടങ്ങി..

ഇപ്പോൾ അവരുടെ ജീവിതം മനോഹരമായി മുന്നോട്ടു പോകുന്നുണ്ട്… ഒരിക്കലും തന്റെ നന്മയ്ക്കല്ലാതെ മറ്റൊന്നും അച്ഛനും അമ്മയും ചിന്തിക്കില്ല എന്ന കാര്യം അവൾക്ക് ബോധ്യപ്പെട്ടു രാജീവ് അത്രയും പാവം ആയതുകൊണ്ട് മാത്രമാണ് അച്ഛൻ അയാൾക്ക് തന്നെ വിവാഹം കഴിച്ചു കൊടുത്തത് മറ്റാരെങ്കിലും ആണെങ്കിൽ തന്നെ ഇതുപോലെ ഉൾക്കൊള്ളാൻ അയാൾക്ക് കഴിഞ്ഞ കൊiല്ലണം എന്നില്ല എല്ലാ വശവും ചിന്തിച്ചിട്ട് തന്നെയാണ് അച്ഛൻ ഇങ്ങനെ യൊരു തീരുമാനമെടുത്തത് അപ്പോഴാണ് അവൾക്ക് ശരിക്കും അച്ഛന്റെ വില മനസ്സിലായത്.

പിന്നീട് വീട്ടിലേക്ക് ചെന്നപ്പോൾ അവൾ അച്ഛനോട് മാപ്പ് പറഞ്ഞു… “” ഇത് ഇങ്ങനെ ആവോ എന്നെനിക്കറിയാമായിരുന്നു ആദ്യമേ നിന്നെ രാജീവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു. പക്ഷേ നിനക്ക് രാജീവിനെ ആ രീതിയിൽ കാണാൻ കഴിയില്ല എന്നതിന്റെ പ്രവർത്തിയിൽ നിന്ന് ഞാൻ മനസ്സിലാക്കി അതുകൊണ്ടാണ് മറ്റു വിവാഹാലോചനകൾ നോക്കിയത് പക്ഷേ… ഇങ്ങനെ തന്നെയായിരുന്നു നിന്റെ ജീവിതത്തിൽ ദൈവം വിധിച്ചത്!! അത് ആരായാലും മാറ്റാൻ കഴിയില്ല ഇനിയെങ്കിലും അവനെ സ്നേഹിച്ച ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ നോക്ക്!!””

ഭാസ്കരൻ അവളോട്ആയി പറഞ്ഞു അവളുടെയും തീരുമാനം അത് തന്നെ യായിരുന്നു..

ഒരിത്തിരി സ്നേഹം കൊടുത്തിട്ടുണ്ടെങ്കിൽ രാജീവ് അതൊരു പതിന്മടങ്ങായി തിരിച്ചു തരും എന്ന് മനസ്സിലാക്കുകയായിരുന്നു പിന്നീട് അങ്ങോട്ട് ജീവിതം സ്വർഗ്ഗമായി തീർന്നു.

Leave a Reply

Your email address will not be published. Required fields are marked *