Story Written by Jk
”ഏട്ടാ, നമുക്ക് ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി പോകാം! ഒരു ദിവസം പോലും മനസ്സമാധാനം ഇല്ലാതെ എനിക്ക് മടുത്തു!”
കാവ്യയുടെ വാക്കുകൾ വിപിന്റെ ഉള്ളിൽ ഒരു മുള്ളു പോലെ തറച്ചു. വിപിൻ എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു. അവൾ പറയുന്നതിലും കാര്യമുണ്ട്. സാധാരണ എല്ലാ വീടുകളിലും അമ്മായി അമ്മയാണ് വി,ല്ലത്തിയാവുന്നത്, എന്നാൽ ഇവിടെ മാത്രം ഏട്ടത്തിയമ്മയാണ് വി,ല്ലത്തി. വിപിന്റെ സ്വന്തം ചേട്ടൻ വിനോദിന്റെ ഭാര്യ പ്രിയ. വിനോദ് വിവാഹം കഴിച്ചിരിക്കുന്നത് വളരെ പാവപ്പെട്ട ഒരു വീട്ടിൽ നിന്നാണ്. കാണാൻ വലിയ ഭംഗിയൊന്നുമില്ലാത്ത വെറും ഒരു നാട്ടിൻപുറത്തുകാരി പെണ്ണ് അതാണ് പ്രിയ..
പ്രിയയുടെ വീട്ടുകാർക്ക് വിനോദിനെപ്പോലൊരു സുന്ദരനും നല്ല ഗവൺമെന്റ് ജോലി ഉള്ളവനും ആയ ഒരാളുടെ ആലോചന വന്നപ്പോൾ വലിയ സന്തോഷ മായിരുന്നു. വിനോദിന്റെ ജാതകത്തിൽ എന്തൊക്കെയോ ദോഷങ്ങൾ ഉണ്ടായിരുന്നതു കൊണ്ട് എവിടെ ചെന്നാലും വിവാഹം ശരിയാവില്ലായിരുന്നു. ജാതകം വളരെ അപൂർവമായി മാത്രമേ ചേരൂ ജാതകം ചേരാതെ ഒരു വിവാഹത്തിന് വിനോദിന്റെ അമ്മ സമ്മതിക്കുകയും ഇല്ല.
ഒരുപാട് സങ്കല്പങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു വിനോദ്. വെളുത്ത നിറം, നീണ്ട മുടി, ഉയർന്ന വിദ്യാഭ്യാസം, നല്ല സാമ്പത്തികമുള്ള കുടുംബം ഇതൊക്കെ യായിരുന്നു അവന്റെ ഡിമാൻഡുകൾ. അത് അനുസരിച്ചാണ് അയാൾ പെണ്ണ് കാണാൻ പോയിരുന്നത് എന്നാൽ ജാതകം ചേരാത്തത് കൊണ്ട് ഒരുപാട് മനസ്സിനിണങ്ങിയ പെൺകുട്ടികളെ വേണ്ട എന്ന് വയ്ക്കേണ്ടിവന്നു. ഒടുവിൽ പെണ്ണുകാണലും ഈ ചടങ്ങുകളും ഒക്കെ മടുക്കാൻ തുടങ്ങി ഏതെങ്കിലും ഒന്ന് മതി എന്ന അവസ്ഥയായി.. ഒടുവിലാണ് ജാതകം പേരും എന്നും പറഞ്ഞ് ബ്രോക്കർ ഒരിടത്തേക്ക് കൊണ്ടുപോയത്.. അത് പ്രിയയുടെ വീട്ടിലേക്കായിരുന്നു.. പ്രിയ വിനോദിന്റെ സങ്കല്പത്തിന് എല്ലാം നേർ വിപരീതമായിരുന്നു.. ഇരുണ്ട നിറം, ചുരുണ്ട് നീളം ഇല്ലാത്ത മുടി, പത്താം ക്ലാസ് വരെ പോയിട്ടുണ്ടോ എന്നുപോലും സംശയം…. മാത്രവുമല്ല ഒരു ചെറിയ കുടിൽ പോലത്തെ വീടും.. അച്ഛനും ആങ്ങളമാർക്കും എല്ലാം കൂലിപ്പണിയാണ്.. അവർക്ക് ലോട്ടറി അടിച്ചത് പോലെ ആയിരുന്നു വിനോദിന്റെ വിവാഹാലോചന..
കല്യാണം കഴിഞ്ഞ് അവൾ ആ വീട്ടിലേക്ക് വന്നപ്പോൾ ആരോ തമാശയ്ക്ക് വിനോദിന്റെ പഴയ സങ്കല്പങ്ങളെക്കുറിച്ച് അവളോട് പറഞ്ഞു. അതോടെ പ്രിയയുടെ ഉള്ളിൽ ഒരു അപകർഷതാബോധം ഉടലെടുത്തു. അത് പിന്നീട് വിനോദിനോടുള്ള സംശയമായും വഴക്കായും മാറി.. അവളോട് മുഖം കറുത്ത വിനോദിന് ഒന്നും പറയാൻ വയ്യ…”നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലല്ലോ, അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്… നിങ്ങൾ എപ്പോഴും ആഗ്രഹിച്ചത് എന്നെക്കാൾ സുന്ദരിയായ ഒരാളെ അല്ലേ?” എന്നിങ്ങനെ എല്ലാ ദിവസവും അവൾ വിനോദമായി വഴക്ക് ഉണ്ടാകും പലപ്പോഴും അത് അവസാനിക്കുന്നത് അവളുടെ കരച്ചിലിലാണ്. വിനോദിന്റെ അമ്മ ഇടയിൽ നിന്ന് സംസാരിക്കുന്നത് കൊണ്ടാണ് ആ ബന്ധം തകർന്നു പോകാതെ ഇരുന്നത്… എങ്കിലും ഇത് പുറത്താരും അറിയാതെ അവർ ശ്രദ്ധിച്ചിരുന്നു….
ഇതിനിടയിലാണ് വിപിൻ കാവ്യയെ വിവാഹം കഴിക്കുന്നത്. വിനോദ് തന്റെ ഭാര്യയിൽ ആഗ്രഹിച്ച എല്ലാ ഗുണങ്ങളും കാവ്യയ്ക്ക് ഉണ്ടായിരുന്നു. മുട്ടു വരെ നീളമുള്ള മുടി, വെളുത്ത നിറം, എം.എ കഴിഞ്ഞ കുട്ടി. പോരാത്തതിന് അവളുടെ അച്ഛനും അമ്മയും ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരാണ്. കാവ്യ ആ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറിയ അന്നു മുതൽ പ്രിയയുടെ ഉള്ളിൽ അസൂയയുടെ കനൽ എരിയാൻ തുടങ്ങി.ഒരു ദിവസം അടുക്കളയിൽ ചായ ഇടുകയായിരുന്നു കാവ്യ.
“”” ഇങ്ങനെയാണോ ടി ചായ ഉണ്ടാക്കുന്നത് വലിയ പഠിപ്പൊക്കെ പഠിച്ചിട്ട് മര്യാദയ്ക്ക് ഒരു ചായ ഉണ്ടാക്കാൻ അറിയില്ലേ?? “” അനാവശ്യമായി പ്രശ്നമുണ്ടാക്കാൻ വേണ്ടിയായിരുന്നു പ്രിയ അങ്ങനെ ചോദിച്ചത്…
” ചേച്ചി എനിക്ക് അത്യാവശ്യം പാചകം ഒക്കെ അറിയാം ഇവിടുത്തെ രീതി എങ്ങനെയാണെന്ന് അറിയില്ല ചേച്ചി പറഞ്ഞു തന്നാൽ ഞാൻ അതുപോലെ ചെയ്തോളാം!!”
കാവ്യ മറുപടി പറഞ്ഞു ഇത് കേട്ടുകൊണ്ടാണ് വിപിന്റെ അമ്മ അവിടേക്ക് വന്നത്…
“” എന്താ പ്രിയേ അവൾ ഉണ്ടാക്കിയതിൽ കുറ്റം ഇങ്ങനെ തന്നെയല്ലേ ഇവിടെയും ചായ ഉണ്ടാക്കുന്നത്?? “” എന്ന് അമ്മ ഒന്ന് പറഞ്ഞു പോയി പ്രിയ അതിൽ പിടിച്ചു..
ഉടനെ തുടങ്ങി നെഞ്ചത്ത് അ,ടിയും നിലവിളിയും.
“” പുതിയ മരുമകൾ വന്നപ്പോൾ അമ്മയ്ക്ക് എന്നെ കണ്ടുകൂടാതായി! മരുമകളും അമ്മായിയമ്മയും ചേർന്ന് എന്നോട് പോര് എടുക്കുകയാണ് എന്നൊക്കെ പറഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി. അടുത്ത വീട്ടിലുള്ളവർ എല്ലാവരും മതിലിന്റെ അരികിൽ പ്രത്യക്ഷപ്പെട്ടു.. ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന വീട്ടിൽ കാവ്യ വന്നു കയറിയതിനു ശേഷം പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സ്വാഭാവികമായും എല്ലാവരും കാവ്യയെ കുറ്റപ്പെടുത്താൻ തുടങ്ങി..
പ്രിയയുടെ ഓരോ പ്രവർത്തിയും കാവ്യയെ കുറ്റപ്പെടുത്താൻ വേണ്ടിയായിരുന്നു. കാവ്യ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ തെറ്റായി പ്രിയ ചിത്രീകരിച്ചു. വിദ്യാഭ്യാസം കുറവായതുകൊണ്ട് തന്നെ വളരെ മോശമായ രീതിയിലായിരുന്നു പ്രിയയുടെ പ്രതികരണങ്ങൾ. കുറച്ചു ദിവസങ്ങൾക്ക് ശേഷം, വീട്ടിൽ വലിയൊരു ബഹളം നടന്നു. പ്രിയ ഉറക്കെ നിലവിളിക്കുകയാണ്.
“എന്നെ ഈ വീട്ടിൽ ആർക്കും വേണ്ട! ഈ വന്നവൾക്ക് കിട്ടുന്ന പരിഗണന പോലും എനിക്കില്ലല്ലോ! എനിക്ക് ഇവിടെ അത്രയല്ലേ സ്ഥാനം ഉള്ളൂ!” പ്രിയയുടെ കരച്ചിൽ കേട്ട് അയൽവാസികൾ വരെ ഓടിക്കൂടി. കാര്യമറിയാത്ത അവർ കരുതിയത് പുതിയതായി വന്ന കാവ്യ കാരണം ആ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങുന്നു എന്നാണ്. “പാവം പ്രിയ, ഇത്രയും കാലം ആ വീട്ടിൽ ഒരു പ്രശ്നവും ഇല്ലാതെ കഴിഞ്ഞതാ… ഈ കുട്ടി വന്നപ്പോഴാണല്ലോ എല്ലാം തുടങ്ങിയത്,” അയൽക്കാർ അടക്കം പറയാൻ തുടങ്ങി.
ഇതുകേട്ട് കാവ്യ തകർന്നു പോയി. മുറിയിൽ വന്ന് കരയുന്ന കാവ്യയെ വിപിൻ ആശ്വസിപ്പിച്ചു. “നമുക്ക് ഇവിടെ നിൽക്കണ്ട വിപിൻ… നമുക്ക് എങ്ങോട്ടെങ്കിലും മാറി താമസിക്കാം.” അന്ന് രാത്രി വിനോദ് വിപിനോടും കാവ്യയോടും സംസാരിക്കാൻ വന്നു. അവന്റെ മുഖത്ത് വലിയ സങ്കടമുണ്ടായിരുന്നു.
“വിപിൻ, നിങ്ങൾ എങ്ങോട്ടും പോകണ്ട. പോകേണ്ടത് ഇവളാണ്,” വിനോദ് പ്രിയയെ ചൂണ്ടി പറഞ്ഞു. “ഇത്രയും കാലം ഞാൻ സഹിച്ചു. നിന്റെ സന്തോഷം കൂടി ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല. ഇവളുമായി ഒത്തുപോകാൻ ഇനി എനിക്ക് കഴിയില്ല.
വിനോദ് അന്ന് തന്നെ പ്രിയയെ അവളുടെ വീട്ടിൽ കൊണ്ടാക്കി. വീട്ടിൽ സമാധാനം തിരിച്ചുവന്നു എങ്കിലും വിനോദിന്റെ മുഖത്തെ ചിരി മാഞ്ഞു പോയിരുന്നു. മാസങ്ങൾ കടന്നുപോയി. ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് ഒരു മധ്യസ്ഥ ചർച്ച നടത്തി. “ഒന്നുകൂടി അവളുമായി ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ച് നോക്കൂ വിനോദ്, അവൾക്ക് വിവരമില്ലായ്മ കൊണ്ടല്ലേ…” എല്ലാവരും നിർബന്ധിച്ചപ്പോൾ പരീക്ഷണാർത്ഥം വിനോദ് പ്രിയയെ വീണ്ടും വീട്ടിലേക്ക് കൊണ്ടുവന്നു.
പക്ഷേ, സ്വഭാവം പഴയ മാറ്റാൻ പ്രിയ തയ്യാറായിരുന്നില്ല. പഴയതിനേക്കാൾ വാശിയോടെ അവൾ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി. വിനോദിനെ സംശയിക്കുന്നതും കാവ്യയെ ശപിക്കുന്നതും പതിവായി..ഒടുവിൽ ഒരു ദിവസം വിനോദ് ഒരു തീരുമാനമെടുത്തു. അവൻ ഒരു വാടക വീട് കണ്ടുപിടിച്ചു.
“അമ്മേ, വിപിൻ… ഞാൻ പ്രിയയുമായി മാറി താമസിക്കാൻ പോവുകയാണ്,” വിനോദ് പറഞ്ഞു.
“അതെന്താ മോനെ? നിനക്ക് ഇവിടെ നിൽക്കാമല്ലോ?” അമ്മ ചോദിച്ചു.
“ഇല്ല അമ്മേ… ഇവൾ ഇവിടെ നിന്നാൽ ബാക്കിയുള്ളവരുടെ ജീവിതം കൂടി നരകമാകും. പ്രിയയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമാണ് എന്നെനിക്കറിയാം. അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് അവൾക്ക് അറിയില്ല.., അവളുടെ ആ സ്നേഹമെല്ലാം മറ്റൊരു രീതിയിലാണ് അവൾ പ്രകടിപ്പിക്കുന്നത്. അവളുടെ വിവരം ഇല്ലായ്മയാണിത്. ഇനിയും ഇവിടെ നിന്നാൽ നിങ്ങളുടെ എല്ലാവരുടെയും മനസ്സമാധാനം അവൾ കളയും. അതുകൊണ്ട് ഞാൻ ഏറെ ആലോചിച്ചു എടുത്ത തീരുമാനം ആണിത് എന്റെ മുന്നിൽ വേറെ വഴിയില്ല.” വിനോദ് പറഞ്ഞു.
അവന് വേണമെങ്കിൽ പ്രിയയെ ഒഴിവാക്കാം.. മറ്റൊരു വിവാഹം കഴിക്കാം പക്ഷേ… അവളുടെ ജീവിതവും അതോടെ തകരുമല്ലോ എന്ന് ആ അമ്മ ചിന്തിച്ചു… വിഷമം ഉണ്ടെങ്കിലും അവർ മാറി താമസിക്കുന്നെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്ന് അവർ കരുതി. വിനോദ് തന്റെ വസ്ത്രങ്ങൾ ബാഗിലാക്കി. കാവ്യയുടെയും വിപിന്റെയും കണ്ണുകൾ നിറഞ്ഞു. വിനോദ് പ്രിയയെ നോക്കി. അവൾ അപ്പോഴും എന്തിനോ വേണ്ടി വഴക്കുണ്ടാക്കാൻ തുടങ്ങുകയായിരുന്നു. അവളുടെ ആ സ്വഭാവം ഒരിക്കലും മാറില്ലെന്ന് അവന് ഉറപ്പായിരുന്നു. എങ്കിലും, തന്റെ ഭാര്യ എന്ന നിലയിൽ അവളെ ഉപേക്ഷിക്കാൻ അവന് തോന്നിയില്ല.
ഒരു വലിയ വീടിന്റെ സമാധാനം നശിപ്പിക്കാതെ, തന്റെ വിധി ഇതാണെന്ന് കരുതി വിനോദ് പ്രിയയുമായി ആ ചെറിയ വാടക വീട്ടിലേക്ക് പടിയിറങ്ങി. സ്വന്തം ഇഷ്ടങ്ങൾ ബലികഴിച്ച്, വിവരം ഇല്ലാത്ത ഭാര്യയെയും കൊണ്ട് ജീവിക്കാൻ തീരുമാനിച്ച വിനോദിനെ നോക്കി കാവ്യ വിതുമ്പലോടെ നിന്നു. ചില ജീവിതങ്ങൾ ഇങ്ങനെയാണ്, അഡ്ജസ്റ്റ്മെന്റുകൾക്കിടയിൽ ഹോമിക്കപ്പെടാൻ വിധിക്കപ്പെട്ടവർ. Pi
