എഗ്രിമെന്റ് ഭാര്യ
എഴുത്ത്:-വിജയ് സത്യ
നിഖിലയ്ക്ക് ഇവിടെയല്ലേ ഇറങ്ങേണ്ടത്…
ആ….അതെ…..കാശി.
അവളുടെ കണ്ടമിടറിയിരുന്നു…
അത് അവൻ അറിഞ്ഞില്ല…
കാശി കാർ ആ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നിർത്തി…
നിഖില ഇറങ്ങിക്കോ… 90 ദിവസം എന്റെ ഭാര്യയായി എഗ്രിമെന്റ് പ്രകാരം നിന്നതിന്റെ മുഴുവൻ കാശും ആ ബാഗിൽ ഉണ്ട്… പിന്നെ എന്റെ ഭാര്യയായ അവസരത്തിൽ നീ അണിഞ്ഞിരിക്കുന്ന ഗോൾഡ് മുഴുവൻ എന്റെ ഒരു സന്തോഷത്തിനായി ഒരു പ്രസന്റേഷൻ അയി അതിൽ തന്നെ ഞാൻ വെച്ചിട്ടുണ്ട്.. അതൊക്കെ നിനക്കുള്ളതാണ്…
ഉം…
അവൾ ഒന്നും മൂളി..
നിറഞ്ഞുവരുന്ന കണ്ണുനീരിനെ ഉരുണ്ടുകൂടുന്നതിന് മുമ്പായി അവൾ കൺപീലിയിൽ ചലിപ്പിച്ച് തടഞ്ഞു.
അവളുടെ കൈ അറിയാതെ മഞ്ഞച്ചരടിയിലെ കുഞ്ഞു താലിയിലേക്ക് പോയി…
കാശി അത് കണ്ടു…
അത് ശരിയാണല്ലോ… നിഖില എന്താ ആ താലി എന്താ ഊരി മാറ്റാത്തത്…
ഇതെനിക്ക് വേണം…
അവൾ അല്പം കടുപ്പിച്ചു പറഞ്ഞു
അയ്യോ അതു പറ്റില്ല… എല്ലാം വെറും നാടകം അല്ലേ… അഭിനയം കഴിഞ്ഞാൽ വേഷങ്ങൾ എല്ലാം ഊരി മാറ്റണം അത്രതന്നെ..
നിങ്ങൾക്ക് ഇതൊരു നാടകം ആയിരിക്കും.. എനിക്ക് ഇത് എന്റെ ഒരു ജീവിതമായിരുന്നു എന്ന് അവൾക്ക് പറയണമെന്നുണ്ട്..
എങ്കിലും അവൾ ഒന്നും മിണ്ടിയില്ല..
എങ്കിലും അവൾ പറഞ്ഞത് വേറൊന്നാണ്…
അണിഞ്ഞിരിക്കുന്ന സ്വർണ്ണം മുഴുവൻ എനിക്ക് തന്നെ തിരിച്ചു തന്നല്ലോ.. പിന്നെന്തിനാ ഈ ചരടിലെ ഒരു തരി പൊന്നിന്റെ കണക്ക്…
അപ്പോഴാണ് കാശിയും അതിന്റെ ലോജിക് ചിന്തിച്ചത്..
എന്നിട്ട് അവളോടായി പറഞ്ഞു.
ശരിയാണ്…, നാടകത്തിലെ വേഷം അണിയാൻ ചമയങ്ങൾ ഞാൻ നൽകിയെന്നേയുള്ളൂ… മുഴുവൻ നീ തന്നെയാണ് സ്വയം എടുത്തണിഞ്ഞത്… ഞാനായിട്ട് ഒന്നും അണിയിച്ചിട്ടില്ല… സൊ.. കുഴപ്പമില്ല..എടുത്തോളൂ…ആട്ടെ…താമസിക്കുന്ന ഈ ഹോസ്റ്റലിലാണോ ഇത്രയും തുകയും ഗോൾഡും ഒക്കെ കൊണ്ട് വെക്കുന്നത്..
അല്ലാതെ വേറെ എവിടെയാണ്…സാർ
അത് സേഫ് ആണോ? വല്ല ബാങ്ക് ലോക്കറിലും കൊണ്ടു പോയി വെച്ചൂടെ..
അതിനു എനിക്ക് ഒരു ബാങ്കിലും അക്കൗണ്ട് ഇല്ല…
എങ്കിൽ ഏതേലും ബാങ്കിൽ ഒരു അക്കൗണ്ട് പുതുതായി തുടങ്ങിക്കൂടെ..?
ആലോചിക്കാം…
നിഖില അവളുടെ ബാഗുകളും കൊണ്ട് കാറിൽ നിന്നും ഇറങ്ങി..
കലങ്ങിയ കണ്ണും ഒഴുകുന്ന കണ്ണീരും വിതുമ്പുന്ന മുഖവും കാണാതിരിക്കാൻ അവൾ തിരിഞ്ഞു നോക്കാതെ നടന്നു…ഉള്ളിൽ ദുഃഖത്തിന്റെ ഒരു അഗ്നികുണ്ഡം പേറി അവൾ മുന്നോട്ടു നടന്നു..
ബാഗുകളുമായി അവൾ ഹോസ്റ്റലിലേക്ക് നടന്നു പോകുന്നത് കാശി കാറിലിരുന്ന് നോക്കി നിന്നു…
90 ദിവസം തന്റെ നിഴൽ പറ്റി ഒരേ വീട്ടിൽ ഒരേ റൂമിൽ താൻ ചാവി കൊടുത്തു നിയന്ത്രിക്കുന്ന പാവയെപ്പോലെ കഴിഞ്ഞവളാണ്… ഭാര്യയും ഒത്തുള്ള ഹണി മൂൺ ട്രിപ്പ് എന്നുപറഞ്ഞ് ബന്ധുക്കളെ വിശ്വസിപ്പിച്ച് സ്വിറ്റ്സർലന്റിലേക്കും അവളെ കൊണ്ടുപോയി… തന്റെ പല ബിസിനസ് തന്ത്രങ്ങൾക്കും അതുവഴിയുള്ള ലാഭങ്ങൾക്കും തന്റെ കൂടെയുള്ള അവളുടെ സാമീപ്യവും ഭാര്യ എന്ന രേഖകളും മേൽവിലാസവും താൻ ഉപയോഗിച്ചു…കാശ് കൊടുത്ത് അഭിനയിക്കുന്ന ഒരു കഥാപാത്രം എന്നതിലുപരി ഒരു മനുഷ്യസ്ത്രീയായി കാണാൻ സത്യത്തിൽ താൻ ഒരു നിമിഷം പോലും ശ്രമിച്ചില്ല… അടിമയും ഉടമയും എന്ന ഒരു മനോഭാവ മായിരുന്നു തന്നിൽ അപ്പോൾ… അവൾ ആടിയ വേഷത്തിന്റെ പ്രതിഫലവുമായി അവൾ അങ്ങനെ നടന്നു നീങ്ങുമ്പോൾ കാശിയുടെ കൺകോണിൽ ഒരു തുള്ളി കണ്ണുനീർ ഉരുണ്ടുകൂടി….
ഇതൊക്കെ മഹാപാപമാണ്…. പണം ഉണ്ടെന്നു കരുതി ആരെയും വിലയ്ക്കെടുത്തുക്കൊണ്ടും എന്ത് ചെയ്യിപ്പിക്കാം എന്നുള്ള തന്റെ അഹങ്കാരമാണ് ഇതിനെല്ലാം കാരണം…
വല്ലാത്ത കുറ്റബോധം തോന്നിയപ്പോൾ പിന്നെ കാശി അവിടെ നിന്നില്ല.. കാറുമെടുത്തു നേരെ വീട്ടിലേക്ക് പോയി…
പിറ്റേദിവസം രാവിലെ മൊബൈൽ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് കാശി ഉണർന്നത്….
കാശി ഫോൺ അറ്റൻഡ് ചെയ്തു..
കാശി സാർ അല്ലെ…സാറിന്റെ ഭാര്യ ഇവിടെ സിറ്റി ഹോസ്പിറ്റലിലാണ്….
എന്റെ ഭാര്യയോ..എനിക്കങ്ങനെ ഭാര്യ ഇല്ല… ഹലോ നിങ്ങളാരാണ്…
ഞാൻ സ്ഥലം എസ്ഐയാണ് സത്യനാഥൻ ആൺ സംസാരിക്കുന്നതു…… ഇവർ സാറിന്റെ ഭാര്യത്തന്നെയാണ്…ഞാൻ നിങ്ങളുടെ കല്യാണത്തിന് വന്നിരുന്നു.. എനിക്ക് നേരിട്ട് അറിയുന്നതുകൊണ്ടാണ് ഞാൻ വിളിച്ചത്…
ഈശ്വര…നിഖിലയെയായിരിക്കും ആയാൾ ഉദ്ദേശിച്ചത്… അവൾക്ക് ഇത് എന്ത് പറ്റി…
കാശി ഒരു നിമിഷം ആലോചിച്ചു. ശരിയാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും അതൊരു റിയൽ മാരിജ് തന്നെയായിരുന്നു… എല്ലാവരും എല്ലാ ചടങ്ങുകളും ഉണ്ടായിരുന്നു… തനിക്കും നിഖിലയ്ക്കും മാത്രം അതൊരു നാടകം ആയിരുന്നു… നിഖിലയെ ഒരു എഗ്രിമെന്റ് വെച്ചു വിലയ്ക്ക് എടുത്തതായിരുന്നു… എഗ്രിമെന്റ് ഭാര്യ..
ഹലോ നിങ്ങൾ എന്താണ് ഒന്നും മിണ്ടാത്തത്… അവർ ഇപ്പോൾ ക്രിട്ടിക്കലിലാണ്.. ഇന്നലെ രാത്രി എപ്പോഴോ ടൗണിലെ പബ്ലിക് പാർക്കിൽ വെച്ച് വി,ഷം കഴിച്ചതാണ്.. രാവിലെ ആരോ കണ്ടപ്പോഴാണ് ഞങ്ങളെ വിവരം അറിയിച്ചത്… ബോധമില്ലെങ്കിലും ജീവനുണ്ടെന്ന് തോന്നി അവരെ ഞങ്ങളാണ് ഹോസ്പിറ്റൽ എത്തിച്ചത്..നിങ്ങൾ എത്രയും പെട്ടെന്ന് വരുമോ….
ശരി സാർ ഞാൻ വരാം….
അങ്ങനെ പറയാനേ കാശിക്ക് അപ്പോൾ നിർവാഹമുണ്ടായുള്ളൂ…
കാശി ഹോസ്പിറ്റൽ എത്തി….
ഐസിയുവിന് മുമ്പിൽ എസ്ഐയും സംഘവും ഉണ്ട്..
പലയിടത്തും കണ്ടിട്ട് പരിചയം ഉള്ള എസ്ഐ ആണ്…
കാശി അങ്ങോട്ട് ചെന്ന് അയാളെ വിഷ് ചെയ്തു..
എസ് ഐ കാശിയെ മാറ്റിനിർത്തി അല്പം സംസാരിച്ചു..
ഭാര്യ വീട്ടിൽ നിങ്ങളുടെ നിന്നും എവിടെ പോയതാണെന്നും.. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്നും ചോദിച്ചു…
പഠിച്ച കോളേജിന്റെ ഹോസ്റ്റലിൽ പോയി സുഹൃത്തുക്കളെ കണ്ടശേഷം വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാണ് ഹോസ്റ്റലിന്റെ മുമ്പിൽ ഇറങ്ങിയത് എന്ന് കാശി തട്ടിവിട്ടു…
അതിനിടെ ICU വിൽ നിന്നും ഡോക്ടർ ഇറങ്ങിവന്നു..
കാശിയും പോലീസുകാരും അദ്ദേഹത്തിന്റെ സമീപം ചെന്നു..
ഡോക്ടർ എല്ലാവരോടുമായി പറഞ്ഞു..
അത്ര അപകടം അല്ലാത്ത ഒരു പോയിഷൻ കണ്ടന്റ് ഉള്ളിൽ ചെന്നതായി കണ്ടിരുന്നു.. പേടിക്കാൻ ഒന്നുമില്ല…. അപകടനില തരണം ചെയ്തിട്ടുണ്ട്… ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ ബോധം വരും.. ഇപ്പോൾ വേണമെങ്കിൽ ഒരാൾക്ക് പോയിട്ട് കാണാം…
പോലീസുകാർ കാശിയെ അകത്തേക്ക് അയച്ചു…
ബെഡിൽ ശാന്തമായി കണ്ണടച്ച് കിടക്കുന്ന നിഖിലയെ അയാൾ കണ്ടു…
ഇവളെന്തിന് മരിക്കാൻ പോയി… വീട്ടിൽ നിന്നും ഇറങ്ങിയ അത് വേഷത്തിൽ തന്നെയാണുള്ളത്.. ഇവൾ ഹോസ്റ്റലിൽ പോയില്ലേ.. ഒരുപാട് സംശയങ്ങൾ കാശിയുടെ മനസ്സിൽ നിറഞ്ഞു..
അയാൾ പുറത്തിറങ്ങി…
സാർ അവരുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗുകളാണ്… ബോധം ഉണർന്നു മൊഴിയെടുക്കും വരെ സൂക്ഷിക്കാൻ പറഞ്ഞു എസ്ഐ സാർ…
ആയിക്കോട്ടെ
കാശി പറഞ്ഞു.
രണ്ടു ബാഗുകളും പോലീസുകാർ സൂക്ഷിച്ചിരിക്കുകയാണ്…
രണ്ടു പോലീസുകാരെ അവിടെ ഡ്യൂട്ടിക്ക് ആക്കിയിട്ട് എസ് ഐ പോകാൻ ഒരുങ്ങവേ കാശിയോട് ആയി പറഞ്ഞു.
ഏതായാലും വൈഫിനു ബോധം തെളിയട്ടെ.. എന്താ പ്രോബ്ലം എന്ന് അപ്പോൾ അറിയാം.. അവർക്ക് എന്താ പറയാനുള്ളത് എന്ന് കേട്ടിട്ട് കാശിയുടെ ഭാഗത്ത് കോംപ്ലിക്കേഷൻ ഒന്നുമില്ലെങ്കിൽ സാറിന് അവരെ കൊണ്ടുപോകാം..
ശരി സാർ…
കാശിക്കുറപ്പുണ്ട്….തന്റെ ഭാഗത്തുള്ള പ്രശ്നങ്ങൾ കൊണ്ടൊന്നുമല്ല അവൾ ആത്മഹ,ത്യ ചെയ്യാൻ ശ്രമിച്ചത്… തന്റെ ഡീലിംഗ് ഒക്കെ വളരെ സ്മൂത്തായി നടന്നു അവളെ കൊണ്ടു വിട്ടതാണ്.. അതുകൊണ്ട് തന്നെ അവൾ ഒറ്റില്ല… അവളുടെ കുടുംബത്തിലുള്ള പ്രശ്നങ്ങൾ ആയിരിക്കാം…
കാശി എങ്ങും പോവാതെ അവിടെത്തന്നെ ഇരുന്നു..
പേഷ്യന്റ് കോണ്‍ഷ്യസ് ആയി…
ഉച്ചയോടെ അടുത്തപ്പോൾ അവൾക്ക് ബോധം വന്നെന്ന കാര്യം നേഴ്സ് വന്ന അറിയിച്ചു…
കാശി അവളെ പോയി കണ്ടു…
എന്തിനാ ഹോസ്റ്റലിൽ നിന്നും രാത്രി പാർക്കിൽ പോയത്… അവിടെവച്ച് എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചത്….
പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത് സാർ… 90 ദിവസം മുമ്പ് ഉണ്ടായിരുന്ന ഹോസ്റ്റലിലെ റൂം ഒന്നും ഇപ്പോൾ അവിടെ ഇല്ല…ഒക്കെ ഫുള്ളാണ്… കല്യാണ ത്തോടെ കൂടി അനാഥാലയത്തിൽ നിന്നും കിട്ടിയിരുന്ന ആനുകൂല്യങ്ങളും സ്പോൺസർഷിപ്പും കട്ടായി.. എക്സാം കഴിഞ്ഞതുകൊണ്ട് സർട്ടിഫിക്കേറ്റുകൾ കിട്ടാതെ ഒരു ജോലിയിൽ കയറാനും പറ്റില്ല.. അനാഥയായ ഞാൻ എവിടെ പോയി താമസിക്കും…
അതിനല്ലേ നിന്റെ കയ്യിൽ പണം… ജോലി കിട്ടും വരെ തൽക്കാലം എവിടെയെങ്കിലും ഒരു കോട്ടേഴ്സ് വില്ലയോ എടുത്ത് താമസിക്കണം..
എന്ത് പൊട്ടനാ നിങ്ങൾ…ഒരു സാധാരണ യുവാവിന് ചെയ്യാൻ പറ്റുന്ന കാര്യം പോലെ ഈ സമൂഹത്തിൽ ഒരു യുവതിക്ക് അങ്ങനെയൊക്കെ പറ്റുമോ… എന്താ ജനങ്ങൾ കരുതുക.. 90 ദിവസം വരെ ഉണ്ടായ ഒരു മേൽവിലാസം എനിക്ക് ലഭിക്കുമോ.. ഒരു സ്ത്രീക്ക് വേണ്ടത് വെറും പണമല്ല.. സുരക്ഷയാണ്.. കരുതലോടെ ചേർത്ത് നിൽക്കുന്ന ഒരു ഒരു ബന്ധുവാണ്.. അനാഥയായ ഞാൻ എങ്ങനെ ഇതൊക്കെ കണ്ടെത്തും.. നിങ്ങളുടെ ഭാര്യയായി വേഷം കെട്ടാൻ ഒരുങ്ങുമ്പോൾ എനിക്കൊരു സ്വപ്നമുണ്ടായിരുന്നു.. കിട്ടുന്ന കാശുകൊണ്ട് തുടർപഠനം നടത്തി ഒരു ജോലി സമ്പാദിക്കുക എന്നത്.. പക്ഷേ നിങ്ങളുടെ ഭാര്യയായി ഇത്രയും കാലം ജീവിച്ചപ്പോൾ എന്റെ എല്ലാ കോൺഫിഡന്റ്റും പോയി… നിങ്ങളെന്ന ചെറുപ്പക്കാരന്റെ സ്നേഹവും സാമീപ്യവും പെരുമാറ്റവും എന്നെ ഞാൻ അല്ലാതെ ആക്കിയിരിക്കുന്നു… നിങ്ങളുടെ ഭാര്യ എന്ന ആ പദവി മാനസികമായി എന്റെ സ്ത്രീ ഹൃദയം സ്വീകരിച്ചു പോയിരിക്കുന്നു… ഒരു ദയവുമില്ലാതെ എന്നെ പാതിവഴിയിൽ ഉപേക്ഷിച്ചപ്പോൾ ഞാൻ തകർന്നു പോയി.. നിങ്ങളുടെ ഭാഗത്ത് തെറ്റില്ല.. എല്ലാം എന്റെ തെറ്റാണ്… ലോകത്ത് ആരും ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ അതിന്റെ അനന്തരഫലം രൂക്ഷമാണ് എന്നെനിക്കറിയാം… കരാർ പ്രകാരം എന്റെ ഡ്യൂട്ടി കഴിഞ്ഞു.. പക്ഷേ അപ്പോഴും എന്റെ മനസ്സ് നിങ്ങളിൽ തന്നെയായിരുന്നു…. അതൊക്കെ ആലോചിച്ചപ്പോൾ തികച്ചും ഒറ്റപ്പെട്ട പോയ എനിക്ക് ആ നിമിഷം അങ്ങനെ യൊരു കടുംകൈ ചെയ്യാൻ തോന്നിയത്..
അവൾ അതും പറഞ്ഞു നിഖില കണ്ണീരൊഴുക്കി..
അത് കണ്ടപ്പോൾ കാശിക്ക് വല്ലാതായി.. എന്റെ കൈ പതുക്കെ അവളുടെ കവിൾത്തടത്തിലേക്ക് പോയി… ഒഴുകി ഇറങ്ങുന്ന അവളുടെ കണ്ണുനീർ കണങ്ങൾ തുടച്ചു…
നിഖില പേടിക്കേണ്ട.. ഞാനുണ്ട് നിന്റെ കൂടെ..ഇനിയെന്നും എന്റെ ഭാര്യയായി എന്നോടൊപ്പം ജീവിച്ചാൽ മതി…
ഇതിലേക്ക് ബോധം തെളിഞ്ഞുതറിഞ്ഞ് എസ്ഐ വന്നു..
അദ്ദേഹം പോലീസിനെയും കൂട്ടി അവളുടെ അടുത്തുചെന്ന് മൊഴിയെടുത്തു…
ബന്ധുക്കൾ കയ്യൊഴിഞ്ഞ നിരാശയിലാണ് ആത്മഹ,ത്യക്ക് താൻ ശ്രമിച്ചതെന്നും ഭർത്താവായ കാശിക്ക് ഇതിന്റെ യാതൊരു പങ്കില്ലെന്നും അവൾ പോലീസിനോട് പറഞ്ഞു..
അവളെ പരിചരിച്ച് രണ്ടുമൂന്നുദിവസം ഹോസ്പിറ്റലിൽ നിന്ന കാശി അവളെയും കൊണ്ട് വീട്ടിലേക്ക് മടങ്ങി…
ഇപ്പോഴാണ് താനൊരു മനുഷ്യനായത്… സ്വിറ്റ്സർലണ്ടിലുണ്ടായിരുന്ന ബിസിനസ് കാരിയായ അമ്മമ്മയുടെ ഭാരിച്ച ധനം ലഭിക്കാൻ വേണ്ടി അമ്മമ്മയുടെ ബിൽപത്രപ്രകാരം കൊച്ചുമകൻ മാരീഡ് ആയാൽ മാത്രമേ ആ തുക വിഡ്രോ ചെയ്യാൻ സാധിക്കുമായിരുന്നുള്ളു.. അങ്ങനെയാണ് നിഖില എന്ന പെൺകുട്ടിയെ കൃത്രിമ കല്യാണം കഴിച്ചു ഭാര്യയായി കൂടെ കൂട്ടി സ്വിറ്റ്സർല ൻഡിൽ പോയി സമ്പത്ത് മുഴുവൻ തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു മടങ്ങി വന്നത്…. അവളെ ഇവിടെ ഉപേക്ഷിച്ചു സ്വിറ്റ്സർലണ്ടിലേക്ക് മടങ്ങാനാണ് പരിപാടി… അങ്ങനെയാണ് തന്റെ ഉപയോഗം കഴിഞ്ഞശേഷം കരിമ്പിൻ ചണ്ടി പോലെ അവളെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്…
അനാഥായാണ് എന്ത് പണിക്കും നിൽക്കും എന്ന് പറഞ്ഞ് സുഹൃത്തുക്കൾ ഏൽപ്പിച്ച അവളെ ഭാര്യയായി 90 ദിവസം കൊണ്ട് നടന്നപ്പോൾ കാശിക്കും അറിയാതെ ഉള്ളിൽ അവളോട് സ്നേഹം പടർന്നിരുന്നു…. അതാണ് അവളെ കൊണ്ടുവിട്ടപ്പോൾ കണ്ണിൽ ഉരുണ്ടുകൂടിയത്…
ഏതായാലും നമ്മൾ ചേരേണ്ടവർ ആയിരിക്കും…
ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയ കാശി നിഖിലയെ പൂർണ്ണ മനസോടെ ഭാര്യയായി കൈപിടിച്ച് വീട്ടിലേക്ക് കയറ്റി…
.
.
വരുണിന്റെ വീട്ടിൽ നിന്ന് കുറച്ചുപേർ വീട്ടിലേക്ക് വരുന്നുണ്ട് എന്ന് അവന്റെ അച്ഛൻ തന്നെയാണ് വിളിച്ചു പറഞ്ഞത്.വന്നോളാനും വരണ്ട എന്നും ഞങ്ങൾ പറഞ്ഞില്ല.. അച്ഛൻ എന്നോട് ഒരിക്കൽ കൂടി ചോദിച്ചു എന്താണ് മോളെ നിന്റെ തീരുമാനം എന്ന്..എനിക്ക് ഒറ്റ തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇനി ഒരിക്കലും വരുണമായി ഒത്തുപോകാൻ എനിക്ക് കഴിയില്ല!! ഒരുപക്ഷേ എന്റെ മനസ്സിന്റെ വലിപ്പ കുറവായിരിക്കാം പക്ഷേ എന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അതാണ് ശരി..രാവിലെ ഒരു പത്തുമണി ആയപ്പോഴേക്ക് അവരുടെ ഭാഗത്തുനിന്ന് ഏഴോ എട്ടോ പേർ വന്നിരുന്നു.. അതായിരുന്നില്ല അത്ഭുതം അവർ വരുമ്പോൾ ഞങ്ങളുടെ കൂടെ റിലേഷനിൽ ഉള്ള ആളുകളെ കൂടെ വിളിച്ചിരുന്നു. അനാവശ്യമായി ഓരോ കാര്യത്തിൽ അഭിപ്രായം പറയാൻ മാത്രമേ ഉപകാരം ഉള്ളൂ എന്നതുകൊണ്ട് ഈ പറയുന്ന ആളുകളെ ഒന്നും ഞങ്ങൾ ഞങ്ങളുടെ പേഴ്സണൽ കാര്യങ്ങളിലേക്ക് അടുപ്പിച്ചിരുന്നില്ല.. വെറുതെ അനാവശ്യ ഉപദേശങ്ങൾ തരാൻ മാത്രം ഉള്ളവരാണ് അവർ എന്നാൽ അതുകൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല താനും.. ശിവദാസനും മകൾക്കും പിന്നെ തന്നിഷ്ടം കാണിക്കാൻ ആണല്ലോ താല്പര്യമെന്ന് പറഞ്ഞ് പല സന്ദർഭങ്ങളിലും അവർ ഞങ്ങളെ പരിഹസിക്കാറുണ്ട്.അതിനെ അർഹിക്കുന്ന അവഗണന കൊടുത്ത് കളയാറാണ് പതിവ്… എല്ലാം തികഞ്ഞവരാണ് എന്ന മട്ടിൽ പറയുന്ന അവരുടെ വാക്കുകൾ ഞങ്ങൾ ശ്രദ്ധിക്കാറു പോലും ഇല്ല..അതുകൊണ്ടുതന്നെ അവർക്ക് ഞാൻ എന്നോടും അച്ഛനോടും അമ്മയോടും ചെറിയ രീതിയിൽ അല്ലാത്ത വിധ്വേഷവും ഉണ്ട്.. ഞങ്ങൾ അത് കാര്യമാക്കാറില്ല എന്നാൽ ഇപ്പോൾ അനാവശ്യമായി അവരെയെല്ലാം ഉൾപ്പെടുത്തിയത് എന്തിനാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.. എന്നാൽ അധികം വൈകാതെ തന്നെ വന്നവർക്ക് സപ്പോർട്ട് ചെയ്തു കൊണ്ട് അവർ സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ മനസ്സിലായി വരുണിന്റെ വീട്ടുകാർ എന്തിനാണ് അവരെയും കൂട്ടിക്കൊണ്ട് വന്നിരിക്കുന്നത് എന്ന്.. അവരുടെ മുന്നിൽ പാവം കളിച്ച് ഒരു സഹതാപ തരംഗം സൃഷ്ടിച്ചു വച്ചിരിക്കുകയാണ്..ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലായിരുന്നു ഞങ്ങളുടെ ഭാഗം ശരിയാണ് എന്ന പൂർണ്ണ വിശ്വാസവും ഉണ്ടായിരുന്നു..“” എന്താണ് നിമിഷ ഇങ്ങനെ?? ഒന്നുമില്ലെങ്കിലും നീ ഇപ്പോഴത്തെ തലമുറയിൽ പെട്ട കുട്ടി അല്ലേ ഇത്രയും പഴഞ്ചൻ ചിന്താഗതിയും വച്ചുകൊണ്ട് നടക്കുന്നത് നല്ലതാണോ?? “” എന്റെ അമ്മയുടെ മൂത്ത ജേഷ്ഠൻ എന്നോട് ചോദിച്ച ചോദ്യം ആണ് അത് കേട്ടപ്പോൾ ഞാൻ അച്ഛനെ ഒന്ന് നോക്കി അച്ഛൻ ഇപ്പോൾ ഒന്നും മിണ്ടണ്ട എന്ന് കണ്ണ് കൊണ്ട് കാണിച്ചു..“” അല്ല നീ തന്നെ പറ വരുണിന് സ്വന്തം കൂട്ടുകാരെ വീട്ടിലേക്ക് വിളിക്കാൻ വയ്യ അവരുടെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ വയ്യ എന്നൊക്കെ പറഞ്ഞാൽ അത് എവിടുത്തെ ന്യായം ആണ്… ടൗണിൽ ഒക്കെ പഠിച്ച നീ ഇതുപോലെ പെരുമാറും എന്ന് കേട്ടിട്ട് തന്നെ ഞങ്ങൾക്ക് വല്ലാതെ തോന്നുന്നു…!””വലിയ മാമൻ ഘോരഘോരം പ്രസംഗിക്കുന്നുണ്ട് അതുകേട്ട് ചിരിയാണ് വന്നത്.. വരുണിന്റെ വീട്ടുകാർ അവർക്ക് വേണ്ടി വാക്കാലത്ത് പറയാൻ വേണ്ടി കൊണ്ടുവന്നിരിക്കുകയാണ് ഈ പറയുന്ന അമ്മാവനെ….. പണ്ട് അച്ഛന് നെഞ്ചുവേദന വന്നപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു അന്നേരം അമ്മയുടെ പേരിൽ കിടക്കുന്ന വസ്തു ചുളിവിൽ എഴുതി വാങ്ങാൻ വേണ്ടി, ആ സ്ഥലം എനിക്ക് തന്നാൽ ചികിത്സിക്കാനുള്ള പണം നൽകാം എന്ന് പറഞ്ഞ വിദ്വാനാണ്…ഏത് കണ്ണുപൊട്ടനും ലക്ഷങ്ങൾ വില നൽകുന്ന സ്ഥലം അങ്ങേര് ഒന്നോ രണ്ടോ ലക്ഷത്തിന് കൈക്കലാക്കാൻ നോക്കിയതായിരുന്നു…അങ്ങനെ ഞങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന അമ്മാവനാണ് ഇപ്പോൾ വന്നിരിക്കുന്നത്.വരുണിന്റെ വീട്ടുകാർ പറഞ്ഞ എന്തോ ഒരു കാര്യവും വിശ്വസിച്ചു എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നവരോട് സഹതാപം മാത്രമേ തോന്നിയുള്ളൂ…ഇനിയും മിണ്ടാതെ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് എനിക്ക് തോന്നി അച്ഛനെ നോക്കിയപ്പോൾ അച്ഛൻ ഒരു ചിരിയോടെ എന്തുവേണമെങ്കിലും പറഞ്ഞോളാൻ പറഞ്ഞു എന്നും എനിക്ക് സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയും ആയിരുന്നു എന്റെ ഭാഗ്യം…“” വല്യമ്മ ഞാൻ എന്തൊക്കെ ക്ഷമിക്കണം എന്നാണ് ഈ പറഞ്ഞു വരുന്നത്??? നിങ്ങൾ പറയുന്ന സൽസ്വഭാവിയായ വരുൺ, എന്നെ ഇവിടെ നിന്ന് ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു ശേഷം അവിടെ എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് കൃത്യമായി അറിയാമോ?? അവിടെവച്ച് ഞാൻ എന്തൊക്കെ അനുഭവിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ?? ഇല്ലല്ലോ ഇതൊന്നും അറിയാതെ എങ്ങനെയാണ് എന്നെ ഉപദേശിക്കാൻ നിങ്ങൾ വരുന്നത്?? “”ഞാൻ ചോദിച്ചത് കേട്ടപ്പോൾ വലിയമ്മാമന് ദേഷ്യം വന്നത് ആ മുഖം നോക്കിയാൽ അറിയാമായിരുന്നു…എന്നാൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല കാരണം അനുഭവിച്ചതു മുഴുവൻ ഞാനാണ് അവർക്ക് ഇത് വെറും ഒരു കേട്ടുകഥ മാത്രമാണ്..“” ഈ പറയുന്ന വരും മിക്കവാറും ദിവസങ്ങളിൽ വീട്ടിലേക്ക് വരാറില്ല ചോദിച്ചാൽ പറയും ഫ്രണ്ട്സിന്റെ കൂടെ പാർട്ടിക്ക് പോവുകയാണ് എന്ന് ഒരു പരിചയവും ഇല്ലാത്ത ഒരു സ്ഥലത്ത് ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ എത്രയോ ദിവസങ്ങൾ ഭയന്ന് ഞാൻ കഴിച്ചു കൂട്ടിയിട്ടുണ്ട്…തൊട്ടടുത്ത് താമസിക്കുന്ന ബാച്ചിലർ ഗ്രൂപ്പിന്റെ നോട്ടം, വരുൺ റൂമിൽ ഇല്ല എന്നറിഞ്ഞാൽ അനാവശ്യമായി അവർ കോളിംഗ് ബെൽ അടിച്ചിട്ട് പോകും… ഭയന്ന് ഭയന്ന് എനിക്ക് മടുത്തു…അത് മാത്രമാണെങ്കിൽ ഞാൻ ക്ഷമിച്ചേനെ അവന്റെ ബെസ്റ്റ് എന്ന് പറഞ്ഞ ഒരുത്തിയുണ്ട്.. അവളുമായി ആ സമയത്ത് കറങ്ങി നടക്കുക കെ,ട്ടിപ്പിടിച്ചും ഉ,മ്മ വച്ചും ഉള്ള ഫോട്ടോസ് എടുക്കുക.. അവളെയും കൊണ്ട് വീട്ടിലേക്ക് വന്നു മുറിയിൽ മണിക്കൂറുകളോളം വാതിൽ അടച്ച് ഇരിക്കുക!!! ഇതൊക്കെയാണോ നിങ്ങൾ പറയുന്ന പുരോഗമനവാദം!! അങ്ങനെയാണെങ്കിൽ ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ തൽക്കാലം എനിക്ക് കഴിയില്ല… ഒട്ടും സ്വാതന്ത്ര്യം കൊടുക്കാതെ സംശയരോഗം എന്നും പറഞ്ഞ് ഭർത്താവിനെ വീട്ടിൽ പൂട്ടിയിടുന്ന ഭാര്യ ഒന്നുമല്ല ഞാൻ!!പക്ഷേ ഇതൊന്നും സമ്മതിച്ചു കൊടുക്കാൻ ഉള്ളത്ര പക്വതയും പുരോഗമനവും ഒന്നും എനിക്ക് ആയിട്ടില്ല.. അമ്മാവന് ഞാൻ ചെയ്തത് ഒരു തെറ്റായി തോന്നുന്നുണ്ട് എന്നുണ്ടെങ്കിൽ സ്വന്തം മകൾ ഭർത്താവിനോട് തെറ്റി വീട്ടിൽ വന്ന് നിൽക്കുന്നുണ്ടല്ലോ ഡിവോഴ്സ് വാങ്ങി അവളെ പിടിച്ച് വരുണിന് അങ്ങ് കെട്ടിച്ചു കൊടുക്ക്.. അപ്പോൾ പിന്നെ രണ്ടുകൂട്ടർക്കും സൗകര്യമായി… അമ്മാവന്റെ അതേ പുരോഗമനം ഉള്ള മകൾ ഇതിനെല്ലാം അനുവദിക്കും.. പിന്നെ വരുണിന് പരാതി ഒന്നും ഉണ്ടാവില്ല.. അമ്മാവന്റെ മകൾക്കും പരാതി ഉണ്ടാവാൻവരുണിന്റെ വീട്ടിൽ നിന്ന് കുറച്ചുപേർ വീട്ടിലേക്ക് വരുന്നുണ്ട് എന്ന് അവന്റെ അച്ഛൻ തന്നെയാണ് വിളിച്ചു പറഞ്ഞത്.വന്നോളാനും വരണ്ട എന്നും ഞങ്ങൾ പറഞ്ഞില്ല.. അച്ഛൻ എന്നോട് ഒരിക്കൽ കൂടി ചോദിച്ചു എന്താണ് മോളെ നിന്റെ തീരുമാനം എന്ന്..എനിക്ക് ഒറ്റ തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇനി ഒരിക്കലും വരുണമായി ഒത്തുപോകാൻ എനിക്ക് കഴിയില്ല!! ഒരുപക്ഷേ എന്റെ മനസ്സിന്റെ വലിപ്പ കുറവായിരിക്കാം പക്ഷേ എന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അതാണ് ശരി..രാവിലെ ഒരു പത്തുമണി ആയപ്പോഴേക്ക് അവരുടെ ഭാഗത്തുനിന്ന് ഏഴോ എട്ടോ പേർ വന്നിരുന്നു.. അതായിരുന്നില്ല അത്ഭുതം അവർ വരുമ്പോൾ ഞങ്ങളുടെ കൂടെ റിലേഷനിൽ ഉള്ള ആളുകളെ കൂടെ വിളിച്ചിരുന്നു. അനാവശ്യമായി ഓരോ കാര്യത്തിൽ അഭിപ്രായം പറയാൻ മാത്രമേ ഉപകാരം ഉള്ളൂ എന്നതുകൊണ്ട് ഈ പറയുന്ന ആളുകളെ ഒന്നും ഞങ്ങൾ ഞങ്ങളുടെ പേഴ്സണൽ കാര്യങ്ങളിലേക്ക് അടുപ്പിച്ചിരുന്നില്ല.. വെറുതെ അനാവശ്യ ഉപദേശങ്ങൾ തരാൻ മാത്രം ഉള്ളവരാണ് അവർ എന്നാൽ അതുകൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല താനും.. ശിവദാസനും മകൾക്കും പിന്നെ തന്നിഷ്ടം കാണിക്കാൻ ആണല്ലോ താല്പര്യമെന്ന് പറഞ്ഞ് പല സന്ദർഭങ്ങളിലും അവർ ഞങ്ങളെ പരിഹസിക്കാറുണ്ട്.അതിനെ അർഹിക്കുന്ന അവഗണന കൊടുത്ത് കളയാറാണ് പതിവ്… എല്ലാം തികഞ്ഞവരാണ് എന്ന മട്ടിൽ പറയുന്ന അവരുടെ വാക്കുകൾ ഞങ്ങൾ ശ്രദ്ധിക്കാറു പോലും ഇല്ല..അതുകൊണ്ടുതന്നെ അവർക്ക് ഞാൻ എന്നോടും അച്ഛനോടും അമ്മയോടും ചെറിയ രീതിയിൽ അല്ലാത്ത വിധ്വേഷവും ഉണ്ട്.. ഞങ്ങൾ അത് കാര്യമാക്കാറില്ല എന്നാൽ ഇപ്പോൾ അനാവശ്യമായി അവരെയെല്ലാം ഉൾപ്പെടുത്തിയത് എന്തിനാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.. എന്നാൽ അധികം വൈകാതെ തന്നെ വന്നവർക്ക് സപ്പോർട്ട് ചെയ്തു കൊണ്ട് അവർ സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ മനസ്സിലായി വരുണിന്റെ വീട്ടുകാർ എന്തിനാണ് അവരെയും കൂട്ടിക്കൊണ്ട് വന്നിരിക്കുന്നത് എന്ന്.. അവരുടെ മുന്നിൽ പാവം കളിച്ച് ഒരു സഹതാപ തരംഗം സൃഷ്ടിച്ചു വച്ചിരിക്കുകയാണ്..ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലായിരുന്നു ഞങ്ങളുടെ ഭാഗം ശരിയാണ് എന്ന പൂർണ്ണ വിശ്വാസവും ഉണ്ടായിരുന്നു..“” എന്താണ് നിമിഷ ഇങ്ങനെ?? ഒന്നുമില്ലെങ്കിലും നീ ഇപ്പോഴത്തെ തലമുറയിൽ പെട്ട കുട്ടി അല്ലേ ഇത്രയും പഴഞ്ചൻ ചിന്താഗതിയും വച്ചുകൊണ്ട് നടക്കുന്നത് നല്ലതാണോ?? “” എന്റെ അമ്മയുടെ മൂത്ത ജേഷ്ഠൻ എന്നോട് ചോദിച്ച ചോദ്യം ആണ് അത് കേട്ടപ്പോൾ ഞാൻ അച്ഛനെ ഒന്ന് നോക്കി അച്ഛൻ ഇപ്പോൾ ഒന്നും മിണ്ടണ്ട എന്ന് കണ്ണ് കൊണ്ട് കാണിച്ചു..“” അല്ല നീ തന്നെ പറ വരുണിന് സ്വന്തം കൂട്ടുകാരെ വീട്ടിലേക്ക് വിളിക്കാൻ വയ്യ അവരുടെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ വയ്യ എന്നൊക്കെ പറഞ്ഞാൽ അത് എവിടുത്തെ ന്യായം ആണ്… ടൗണിൽ ഒക്കെ പഠിച്ച നീ ഇതുപോലെ പെരുമാറും എന്ന് കേട്ടിട്ട് തന്നെ ഞങ്ങൾക്ക് വല്ലാതെ തോന്നുന്നു…!””വലിയ മാമൻ ഘോരഘോരം പ്രസംഗിക്കുന്നുണ്ട് അതുകേട്ട് ചിരിയാണ് വന്നത്.. വരുണിന്റെ വീട്ടുകാർ അവർക്ക് വേണ്ടി വാക്കാലത്ത് പറയാൻ വേണ്ടി കൊണ്ടുവന്നിരിക്കുകയാണ് ഈ പറയുന്ന അമ്മാവനെ….. പണ്ട് അച്ഛന് നെഞ്ചുവേദന വന്നപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു അന്നേരം അമ്മയുടെ പേരിൽ കിടക്കുന്ന വസ്തു ചുളിവിൽ എഴുതി വാങ്ങാൻ വേണ്ടി, ആ സ്ഥലം എനിക്ക് തന്നാൽ ചികിത്സിക്കാനുള്ള പണം നൽകാം എന്ന് പറഞ്ഞ വിദ്വാനാണ്…ഏത് കണ്ണുപൊട്ടനും ലക്ഷങ്ങൾ വില നൽകുന്ന സ്ഥലം അങ്ങേര് ഒന്നോ രണ്ടോ ലക്ഷത്തിന് കൈക്കലാക്കാൻ നോക്കിയതായിരുന്നു…അങ്ങനെ ഞങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന അമ്മാവനാണ് ഇപ്പോൾ വന്നിരിക്കുന്നത്.വരുണിന്റെ വീട്ടുകാർ പറഞ്ഞ എന്തോ ഒരു കാര്യവും വിശ്വസിച്ചു എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നവരോട് സഹതാപം മാത്രമേ തോന്നിയുള്ളൂ…ഇനിയും മിണ്ടാതെ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് എനിക്ക് തോന്നി അച്ഛനെ നോക്കിയപ്പോൾ അച്ഛൻ ഒരു ചിരിയോടെ എന്തുവേണമെങ്കിലും പറഞ്ഞോളാൻ പറഞ്ഞു എന്നും എനിക്ക് സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയും ആയിരുന്നു എന്റെ ഭാഗ്യം…“” വല്യമ്മ ഞാൻ എന്തൊക്കെ ക്ഷമിക്കണം എന്നാണ് ഈ പറഞ്ഞു വരുന്നത്??? നിങ്ങൾ പറയുന്ന സൽസ്വഭാവിയായ വരുൺ, എന്നെ ഇവിടെ നിന്ന് ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു ശേഷം അവിടെ എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് കൃത്യമായി അറിയാമോ?? അവിടെവച്ച് ഞാൻ എന്തൊക്കെ അനുഭവിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ?? ഇല്ലല്ലോ ഇതൊന്നും അറിയാതെ എങ്ങനെയാണ് എന്നെ ഉപദേശിക്കാൻ നിങ്ങൾ വരുന്നത്?? “”ഞാൻ ചോദിച്ചത് കേട്ടപ്പോൾ വലിയമ്മാമന് ദേഷ്യം വന്നത് ആ മുഖം നോക്കിയാൽ അറിയാമായിരുന്നു…എന്നാൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല കാരണം അനുഭവിച്ചതു മുഴുവൻ ഞാനാണ് അവർക്ക് ഇത് വെറും ഒരു കേട്ടുകഥ മാത്രമാണ്..“” ഈ പറയുന്ന വരും മിക്കവാറും ദിവസങ്ങളിൽ വീട്ടിലേക്ക് വരാറില്ല ചോദിച്ചാൽ പറയും ഫ്രണ്ട്സിന്റെ കൂടെ പാർട്ടിക്ക് പോവുകയാണ് എന്ന് ഒരു പരിചയവും ഇല്ലാത്ത ഒരു സ്ഥലത്ത് ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ എത്രയോ ദിവസങ്ങൾ ഭയന്ന് ഞാൻ കഴിച്ചു കൂട്ടിയിട്ടുണ്ട്…തൊട്ടടുത്ത് താമസിക്കുന്ന ബാച്ചിലർ ഗ്രൂപ്പിന്റെ നോട്ടം, വരുൺ റൂമിൽ ഇല്ല എന്നറിഞ്ഞാൽ അനാവശ്യമായി അവർ കോളിംഗ് ബെൽ അടിച്ചിട്ട് പോകും… ഭയന്ന് ഭയന്ന് എനിക്ക് മടുത്തു…അത് മാത്രമാണെങ്കിൽ ഞാൻ ക്ഷമിച്ചേനെ അവന്റെ ബെസ്റ്റ് എന്ന് പറഞ്ഞ ഒരുത്തിയുണ്ട്.. അവളുമായി ആ സമയത്ത് കറങ്ങി നടക്കുക കെ,ട്ടിപ്പിടിച്ചും ഉ,മ്മ വച്ചും ഉള്ള ഫോട്ടോസ് എടുക്കുക.. അവളെയും കൊണ്ട് വീട്ടിലേക്ക് വന്നു മുറിയിൽ മണിക്കൂറുകളോളം വാതിൽ അടച്ച് ഇരിക്കുക!!! ഇതൊക്കെയാണോ നിങ്ങൾ പറയുന്ന പുരോഗമനവാദം!! അങ്ങനെയാണെങ്കിൽ ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ തൽക്കാലം എനിക്ക് കഴിയില്ല… ഒട്ടും സ്വാതന്ത്ര്യം കൊടുക്കാതെ സംശയരോഗം എന്നും പറഞ്ഞ് ഭർത്താവിനെ വീട്ടിൽ പൂട്ടിയിടുന്ന ഭാര്യ ഒന്നുമല്ല ഞാൻ!!പക്ഷേ ഇതൊന്നും സമ്മതിച്ചു കൊടുക്കാൻ ഉള്ളത്ര പക്വതയും പുരോഗമനവും ഒന്നും എനിക്ക് ആയിട്ടില്ല.. അമ്മാവന് ഞാൻ ചെയ്തത് ഒരു തെറ്റായി തോന്നുന്നുണ്ട് എന്നുണ്ടെങ്കിൽ സ്വന്തം മകൾ ഭർത്താവിനോട് തെറ്റി വീട്ടിൽ വന്ന് നിൽക്കുന്നുണ്ടല്ലോ ഡിവോഴ്സ് വാങ്ങി അവളെ പിടിച്ച് വരുണിന് അങ്ങ് കെട്ടിച്ചു കൊടുക്ക്.. അപ്പോൾ പിന്നെ രണ്ടുകൂട്ടർക്കും സൗകര്യമായി… അമ്മാവന്റെ അതേ പുരോഗമനം ഉള്ള മകൾ ഇതിനെല്ലാം അനുവദിക്കും.. പിന്നെ വരുണിന് പരാതി ഒന്നും ഉണ്ടാവില്ല.. അമ്മാവന്റെ മകൾക്കും പരാതി ഉണ്ടാവാൻ
