എന്നാൽ ഇത് മറ്റ് എവിടേക്കോ ആണ് കൊണ്ടു പോകുന്നത് എന്ന് കുറച്ചുകൂടി കഴിഞ്ഞപ്പോൾ അവൾക്ക് ഉറപ്പായി. ഒറ്റപ്പെട്ട വീടുകൾ അല്ലാതെ ഇവിടെ അങ്ങനെ ആരെയും കാണുന്നില്ല……

Story written by Jk

“നമ്മളിത് എങ്ങോട്ടാണ് മിഥുൻ പോകുന്നത് ഇത് ശരിയായ വഴി അല്ലല്ലോ??”
​പേടിയോടെ വിദ്യ ബൈക്കിന് പുറകിൽ ഇരുന്നു ചോദിച്ചു.

​”ഇത് ഷോട്ട് കട്ട് ആണ് നീ ഒന്നു മിണ്ടാതിരിക്ക്!” എന്ന് മിഥുൻ പറഞ്ഞതോടെ അല്പം സമാധാനത്തിൽ അവൾ ഇരുന്നു. എന്നാൽ ഇത് മറ്റ് എവിടേക്കോ ആണ് കൊണ്ടു പോകുന്നത് എന്ന് കുറച്ചുകൂടി കഴിഞ്ഞപ്പോൾ അവൾക്ക് ഉറപ്പായി. ഒറ്റപ്പെട്ട വീടുകൾ അല്ലാതെ ഇവിടെ അങ്ങനെ ആരെയും കാണുന്നില്ല. എന്നാലും മിഥുൻ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നൊരു കൺഫ്യൂഷനിൽ ആയിരുന്നു അവൾ.​ഒടുവിൽ രണ്ടും കൽപ്പിച്ച് അവൾ അവനോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ബൈക്ക് കുറച്ചുകൂടി സ്പീഡിൽ ഓടിക്കുകയാണ് ഉണ്ടായത്. “അടങ്ങിയിരിക്ക്!” എന്നൊരു ഭീഷണിയും. അതോടെ രംഗം വഷളാവാൻ പോവുകയാണ് എന്ന് അവൾക്ക് മനസ്സിലായി. കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോൾ കുറച്ച് ഗ്രാമവാസികളെ കണ്ടു അവൾ പെട്ടെന്ന് തന്നെ ബൈക്കിൽ നിന്ന് എടുത്തുചാടി. അതിന്റെ ശക്തിയിൽ ബൈക്കും അവളോടൊപ്പം വീണു. മിഥുനും വീണു. നാട്ടുകാർ ഓടിക്കൂടി അവരെ എടുത്തു പൊന്തിക്കുമ്പോൾ മിഥുൻ ദേഷ്യത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു.

​മിഥുനും വിദ്യയും ഒരേ കോളേജിലാണ് പഠിക്കുന്നത്. മിഥുൻ പിജി ഫൈനൽ ഇയർ ആണ്, വിദ്യ ഡിഗ്രി സെക്കൻഡ് ഇയറും. നാട്ടുകാർ അവരെ അടുത്തുള്ള ഒരു ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. ചെറിയ പരിക്കുകൾ ഉണ്ടായിരുന്നു. അവിടെ നിന്ന് മുറിവുകൾ ഡ്രസ്സ് ചെയ്ത ശേഷം തന്റെ അച്ഛനെ ഒന്ന് വിളിച്ചു തരാൻ വിദ്യ ആവശ്യപ്പെട്ടു. ആ തക്കം നോക്കി മിഥുൻ അവിടെ നിന്ന് മുങ്ങി. അതോടെ അവന്റെ ഉദ്ദേശം അത്ര നല്ലതായിരുന്നില്ല എന്ന് വിദ്യയ്ക്ക് ഉറപ്പായി..

തന്റെ നല്ല ഒരു സുഹൃത്തായിരുന്നു മിഥുന്റെ ഭാഗത്തുനിന്ന് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ഉള്ള പെരുമാറ്റം എന്ന് അവൾക്ക് മനസ്സിലായില്ല.

​വിദ്യ ഒന്നാം വർഷം കോളേജിൽ വന്ന കാലത്ത് മിഥുൻ അവളോട് പ്രണയാ ഭ്യർത്ഥന നടത്തിയിരുന്നു. അന്ന് അവൾ അത് നിരസിച്ചു. ആ കാര്യം കോളേജിൽ വലിയ സംസാര വിഷയമായി. അവന്റെ പ്രണയം അവൾ സ്വീകരിക്കാത്തതിന്റെ പേരിൽ സുഹൃത്തുക്കൾ മിഥുനെ ഒരുപാട് കളിയാക്കി. അതവന്റെ ഉള്ളിൽ വലിയൊരു പകയായി വളർന്നു. എന്നാൽ പുറത്ത് അവൻ അത് കാണിച്ചില്ല. വിദ്യയോട് സൗഹൃദം അഭിനയിച്ച് പതുക്കെ അവളുടെ വിശ്വാസം നേടിയെടുത്തു. വിദ്യക്ക് അവനിൽ വിശ്വാസം വന്നതോടെ പലപ്പോഴും അവർ ഒരുമിച്ച് യാത്രകളും പഠന കാര്യങ്ങളും പങ്കു വെച്ചിരുന്നു… വിദ്യാ ധാരണ വായിക്കുന്ന കുട്ടിയായിരുന്നു ജനറൽനോളജിൽ അവൾക്ക് നല്ല അറിവുണ്ട്.. അതുകൊണ്ടുതന്നെ ക്വിസ് കോമ്പറ്റീഷനുകളിൽ എല്ലാം അവർക്ക് തന്നെയായിരുന്നു ഫസ്റ്റ്.

ഇത്തവണയും ​കോളേജിനെ പ്രതിനിധീകരിച്ച് ഒരു ക്വിസ് കോമ്പറ്റീഷനിൽ പങ്കെടുക്കാൻ പോയതായിരുന്നു വിദ്യയും മറ്റൊരു കൂട്ടുകാരിയും. മിഥുൻ അവർക്ക് സഹായത്തിനായി കൂടെ പോയി. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ കൂട്ടുകാരിയെ അവളുടെ വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ടു പോയി. വിദ്യയെ വീട്ടിലാക്കാം എന്ന് ഏറ്റത് മിഥുനായിരുന്നു. എന്നാൽ അവന്റെ ലക്ഷ്യം വിദ്യയുടെ വീടായിരുന്നില്ല, മറിച്ച് വിജനമായ സ്ഥലത്തുള്ള അവന്റെ സുഹൃത്തിന്റെ എസ്റ്റേറ്റ് ബംഗ്ലാവാ യിരുന്നു. അവിടെ തന്റെ സുഹൃത്തുക്കളുമായി ചേർന്ന് വിദ്യയെ ഉപദ്രവിക്കാ നായിരുന്നു അവന്റെ പ്ലാൻ…

തന്റെ പ്രണയാർഥന നിരസിച്ചവളെ മാനസികമായും ശാ,രീരികമായും തളർത്തുക..! താൻ ച,വച്ചു തു,പ്പിയ വെറും ചണ്ടി ആയി അവൾ ജീവിച്ചാൽ മതി എന്നായിരുന്നു അവൻ തീരുമാനിച്ചത് അവന്റെ കുറച്ച് ത,ല തെ,റിച്ച സുഹൃത്തുക്കൾ കൂടെ നിന്നു.. ഒരു പെ,ണ്ണിനെ ഫ്രീയായി അ,നുഭവിക്കാൻ കിട്ടുമല്ലോ എന്നോർത്ത് ആയിരുന്നു അവർ അവന്റെ കൂടെ നിന്നത്..

എന്നാൽ ഇത്തവണ ശരിക്കും ഭാഗ്യം അവളെ തുണച്ചു…

​ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ വിദ്യ തനിക്ക് ഉണ്ടായ അനുഭവങ്ങൾ അച്ഛനോടും അമ്മയോടും പറഞ്ഞു. വിദ്യയുടെ അമ്മാവൻ ഒരു പോലീസ് ഓഫീസറായിരുന്നു. അദ്ദേഹം വിവരം അറിഞ്ഞ ഉടനെ വീട്ടിലെത്തി. നിയമപരമായി കേസ് കൊടുത്താൽ വിദ്യയുടെ പേര് ചീ,ത്തയാകുമോ എന്ന് വീട്ടുകാർ ഭയന്നു. എന്നാൽ അമ്മാവൻ പറഞ്ഞത്, ഇത്തരം ക്രി,മിനലുകളെ വെറുതെ വിടുന്നത് കൂടുതൽ പെൺകുട്ടികൾ അ,പകടത്തിലാവാൻ കാരണമാകുമെന്നാണ്. അമ്മാവൻ തന്റെ ഔദ്യോഗിക പദവി ഉപയോഗിക്കാതെ തന്നെ രഹസ്യമായി അന്വേഷണം തുടങ്ങി…

മിഥുൻ ഒളിവിൽ പോയിരുന്നു. വിദ്യ നൽകിയ സൂചനകൾ വെച്ച് ആ എസ്റ്റേറ്റ് ബംഗ്ലാവ് എവിടെയാണെന്ന് അവർ കണ്ടെത്തി. അവിടെ മിഥുന്റെ സുഹൃത്തുക്കൾ മ,ദ്യപിച്ച് ആഘോഷിക്കുകയായിരുന്നു.. എന്നാൽ മിഥുൻ അവിടെ ഉണ്ടായിരുന്നില്ല..

പോലീസുകാർ അവിടെ ചെന്ന് മിഥുന്റെ കൂട്ടുകാരെ ഭീ,ഷണിപ്പെടുത്തി അവരെക്കൊണ്ട് അവനെ അങ്ങോട്ട് വിളിച്ചു വരുത്തി… അവൻ നോർത്തിൽ ഉള്ള ഏതോ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കടന്നിരുന്നു,.. ഇവിടെ യാതൊരു പ്രശ്നവും ഇല്ല തിരികെ വരാൻ അവന്റെ സുഹൃത്തുക്കൾ അവനോട് പറഞ്ഞു അത് വിശ്വസിച്ച് അവൻ അവിടെ നിന്ന് യാത്ര തിരിച്ചു..

​രണ്ടു ദിവസത്തിന് ശേഷം മിഥുൻ രഹസ്യമായി ആ ബംഗ്ലാവിലെത്തി. അന്ന് രാത്രി തന്നെ വിദ്യയുടെ അമ്മാവനും സംഘവും അവിടെ റെയ്ഡ് നടത്തി. മിഥുനും അവന്റെ മൂന്ന് കൂട്ടുകാരും പിടിയിലായി. അവർ വിദ്യയെ മാത്രമല്ല, ഇതിനുമുമ്പും പല പെൺകുട്ടികളെയും സമാനമായ രീതിയിൽ ച,തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പലരും നാണക്കേട് ഭയന്ന് പുറത്തു പറയാതിരുന്നതായിരുന്നു മിഥുന്റെ ധൈര്യം. ​മിഥുന്റെ ഫോൺ പരിശോ ധിച്ചപ്പോൾ വിദ്യയെ കുടുക്കാൻ അവർ നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ പോലീസിന് ലഭിച്ചു. അത് മാത്രമല്ല പല പെൺകുട്ടികളുടെയും പലതരത്തിലുള്ള വീഡിയോസും അതിൽ ഉണ്ടായിരുന്നു ഇതെല്ലാം ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി അവർ പലതും നേടിയിട്ടുണ്ട് എന്ന് പോലീസുകാർക്ക് മനസ്സിലായി..

അത് ശക്തമായ തെളിവായി മാറി. മിഥുൻ വിചാരിച്ചത് വിദ്യ ഭയന്ന് മിണ്ടാതിരിക്കും എന്നാണ്. എന്നാൽ അവളുടെ ധീരമായ തീരുമാനം അവനെ കുടുക്കി. ​വിദ്യയുടെ വീട്ടുകാർ അവളെ ചേർത്തു പിടിച്ചു. ആദ്യം അവർ രഹസ്യമായി ഈ കേസുമായി മുന്നോട്ടു പോകാൻ ആണ് താൽപര്യപ്പെട്ടത് എന്നാൽ വിദ്യയെ പോലെ ഒരുപാട് പെൺകുട്ടികൾ അവരുടെ വലയിൽ വീണിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഇത് അങ്ങനെ രഹസ്യമാക്കി വയ്ക്കേണ്ട ഒരു കാര്യമല്ല എന്ന് വിദ്യയുടെ വീട്ടുകാർക്ക് തോന്നി..

ഇനി ഒരു പെൺകുട്ടിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാവാതിരിക്കാൻ അവർ തന്നെ മുന്നോട്ടു ഇറങ്ങി കൂടെ വിദ്യയുടെ അമ്മാവനും ഉണ്ടായിരുന്നു..

മിഥുന് എതിരെ കേസ് കൊടുക്കുമ്പോൾ അവൻ ജയിലിൽ നിന്നിറങ്ങിയാൽ അവളെ കൊ,ല്ലും എന്നെല്ലാം പറഞ്ഞ് പലരും അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു..

” എന്നാൽ ഇത് കേരളമാണ്, സാക്ഷര കേരളം.. ഇവിടെ പെൺകുട്ടികൾക്ക് മര്യാദയ്ക്ക് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ എവിടെയാണ് അവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുക എന്നായിരുന്നു അവരുടെ മറുപടി അവർ ഒന്നുകൊണ്ടും അവർ പിന്നോട്ട് പോയില്ല..

കോളേജിൽ ഈ വാർത്ത അറിഞ്ഞപ്പോൾ എല്ലാവരും അമ്പരന്നു. മിഥുനെ കോളേജിൽ നിന്ന് പുറത്താക്കി. വിദ്യക്ക് കോളേജിൽ വലിയ ബഹുമാനം ലഭിച്ചു. ഒരു അപകടഘട്ടത്തിൽ പതറാതെ പ്രവർത്തിച്ചതും, സത്യം തുറന്നു പറയാൻ കാണിച്ച ധൈര്യവും മറ്റുള്ളവർക്ക് മാതൃകയായി. ​പലപ്പോഴും പെൺകുട്ടികൾ ചതിക്കപ്പെടുന്നത് വിശ്വസ്തരായ സുഹൃത്തുക്കളിൽ നിന്നായിരിക്കും. വിദ്യയ്ക്ക് ഉണ്ടായ ആ ഒരു നിമിഷത്തെ തിരിച്ചറിവാണ് അവളെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്. ചതി മനസ്സിലാക്കിയപ്പോൾ ഭയന്ന് ഒളിക്കാതെ, പ്രതികരിക്കാൻ അവൾ കാണിച്ച ആർജ്ജവം അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

​മിഥുനും കൂട്ടുകാരും ജയിലിലായി. അവർ ചെയ്ത തെറ്റിന് അർഹമായ ശിക്ഷ തന്നെ ലഭിച്ചു. വിദ്യ തന്റെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇനിയൊരിക്കലും ആരും തന്നെ ച,തിക്കില്ലെന്ന ആത്മവിശ്വാസം അവൾക്കുണ്ടായി. സമൂഹത്തിൽ ഇങ്ങനെയുള്ള മിഥുൻമാർ ഇനിയും ഉണ്ടായേക്കാം, എന്നാൽ വിദ്യയെപ്പോലെ പ്രതികരിക്കാൻ പെൺകുട്ടികൾ തയ്യാറായാൽ അത്തരക്കാരുടെ അ,ന്ത്യം ജയിലഴിക്കുള്ളിലായിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *