എഴുത്ത്:- ജെ കെ
“‘ എന്താടി ഒരുമ്പട്ടവളെ നിന്റെ കഴുത്തിൽ ചുവന്ന പാട്?? നീ എന്റെ വാക്ക് മറന്നു നിനക്ക് സുഖിക്കാൻ വേണ്ടി അവനെ മയക്കി അല്ലേടി മൂദേവി??
ചന്ദ്രമതി ഉറഞ്ഞുതുള്ളി.. അത് കേട്ടതും ഭയത്തോടെ വിദ്യ അവരെ തന്നെ നോക്കി.. കല്യാണം കഴിഞ്ഞത് മുതൽ ഉള്ളതാണ് ഈ ചടങ്ങ്.. മറ്റൊന്നു മല്ല സ്വന്തം മകൻ ഭാര്യയുമായി ലൈം,ഗികമായി ബന്ധപ്പെടുന്നുണ്ടോ എന്ന് നോക്കുകയാണ് ഈ വൃ ,ത്തികെട്ട സ്ത്രീ…
അവരുടെ മകൾക്ക് കല്യാണം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും കുട്ടികളില്ല അവൾ പ്രസവിച്ചതിനു ശേഷം മാത്രം പ്രസവിച്ചാൽ മതി എന്നാണ് ഇവർ പറയുന്നത്..
രണ്ടുമാസം മുൻപായിരുന്നു വിദ്യയുടെ വിവാഹം സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന വീടായിരുന്നു വിദ്യയുടേത് മൂന്ന് പെൺമക്കളാണ് അച്ഛന് പെയിന്റിംഗ് ആണ് ജോലി.. വിദ്യ മൂത്ത മകൾ ആണ് എങ്ങനെയെങ്കിലും മക്കളെ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കാൻ ഇരുന്ന അവളുടെ അച്ഛൻ മാധവന്, ഹരികുമാർ ഇങ്ങനെ ഒരു വിവാഹാലോചന യുമായി ചെന്നപ്പോൾ അതിന് പൂർണ്ണസമ്മതം ആയിരുന്നു.
കാരണം ഹരികുമാറിന് ബാങ്കിൽ ആണ് ജോലി… ടൗണിൽ തന്നെ കണ്ണായ സ്ഥലത്ത് രണ്ട് നില വീട്.. ആകെക്കൂടി ഉള്ളത് ഒരു അനിയത്തിയാണ് അവളുടെ വിവാഹം കഴിഞ്ഞ് ഇപ്പോൾ അവൾ ഭർത്താവിന്റെ വീട്ടിലാണ്.
പറയത്തക്ക പ്രാരാബ്ദം ഒന്നുമില്ല നല്ല സാമ്പത്തിക ശേഷിയും.. ഒരു അച്ഛനെ തന്റെ മകളെ കൊടുക്കാൻ ഇതിൽ കൂടുതൽ കാരണങ്ങൾ ഒന്നും വേണ്ടായിരുന്നു.. ഒപ്പം അവർ സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞതും അവർക്കുള്ള ഒരു പ്ലസ് പോയിന്റ് ആയി..
വിവാഹം കഴിഞ്ഞ അവിടേക്ക് വലതുകാൽ വച്ച് കയറുമ്പോൾ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളും ഉണ്ടായിരുന്നു. ആദ്യത്തെ കാഴ്ചയിൽ തന്നെ ഹരികുമാറിനെ കുറിച്ച് അവൾക്ക് ഏകദേശം മനസ്സിലായിരുന്നു… ഒരു പാവമാണ് അദ്ദേഹം എന്ന് അവൾ മനസ്സിലാക്കി.. എന്നാൽ പ്രശ്നം അയാൾ ആയിരുന്നില്ല അവളുടെ അമ്മായി അമ്മ ആയിരുന്നു.. ഹരികുമാറിന്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞു അവർക്ക് ഇതുവരെ കുട്ടികൾ ആയിട്ടില്ല.
രണ്ടുവർഷത്തിനുശേഷം ഒരു കുഞ്ഞ് എന്ന ആഗ്രഹം സഫലമാക്കാൻ അവർ ഏതോ ആശുപത്രിയിൽ ചികിത്സിക്കുന്നുണ്ട് എന്ന് വിവാഹത്തിന്റെ മുന്നേ തന്നെ അവൾ കേട്ടിരുന്നു. സാധാരണ എല്ലായിടത്തും നടക്കുന്ന ഒരു കാര്യം ആയതുകൊണ്ട് അവൾ അതിന് കൂടുതൽ പ്രാധാന്യം കൽപ്പിച്ചില്ല…
എന്നാൽ അത് തന്റെ ജീവിതത്തിൽ വലിയ ഒരു പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അവൾക്ക് അപ്പോൾ അറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞു റിസപ്ഷനും കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അമ്മായിഅമ്മ തന്നെ അരികിലേക്ക് വിളിച്ചു.
“” ആണുങ്ങൾക്ക് പെണ്ണുങ്ങളെ ദേഹം കാണുമ്പോൾ ഒരു പൂതി ഒക്കെ തോന്നും.. എന്നുവച്ച് അങ്ങ് കിടന്നു കൊടുക്കരുത്!! അറിയാലോ അവന്റെ അനിയത്തി ഹൃദ്യയുടെ കല്യാണം കഴിഞ്ഞ് അഞ്ചു കൊ,ല്ലമായി അവർക്ക് ഇതുവരെ കുട്ടികളായിട്ടില്ല.. അതുകൊണ്ട് അവരുടെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം ആയിട്ട് മതി നിങ്ങൾ ഒരു കുട്ടിയെ പറ്റി ചിന്തിക്കുന്നത്!”” അമ്മായി അമ്മ പറഞ്ഞു തന്ന ഉപദേശം കേട്ട് ആകെ വല്ലാതായി. എന്തൊക്കെ കാര്യത്തിൽ കൈകടത്തിയാലും സ്വന്തം മകന്റെ കിടപ്പറയിൽ വരെ അവരുടെ നിയന്ത്രണം എത്തും എന്ന് അവൾ വിചാരിച്ചില്ല.
ആദ്യ ദിവസം തന്നെ അവൾക്ക് അമ്മായി അമ്മയോട് വല്ലാത്ത ദേഷ്യം തോന്നി.. എങ്കിലും അത് അവൾ പ്രകടിപ്പിച്ചില്ല.. മുറിയിൽ എത്തിയപ്പോൾ ചിരിയോടെ ഹരികുമാർ അവളെ എതിരേറ്റു.. ആദ്യരാത്രി ഹരികുമാർ തന്റെ നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിച്ചപ്പോൾ ആണ് അവൾക്ക് അമ്മയുടെ വാക്കുകൾ ഓർമ്മ വന്നത് അതോടെ അവൾ ഹരികുമാറിനെ തടഞ്ഞു..
അയാൾക്കത് അവളുടെ ഇഷ്ടക്കേട് ആയി തോന്നി.. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നപ്പോൾ ആണ് വലിയ ഒരു കാര്യം നടന്നത്.. ഹരികുമാറിന്റെ അമ്മ ചന്ദ്രമതി അവളുടെ ചുറ്റും നടന്നു. കഴുത്തിലേക്കും കയ്യിലേക്കും മറ്റും നോക്കി.
“” നീ ഞാൻ പറഞ്ഞത് അനുസരിച്ചില്ല അല്ലേ?? എന്താടി നിന്റെ കഴുത്തിൽ ഈ പാട്?? ഇത് ഇന്നലെ രാത്രി സംഭവിച്ചതല്ലേ നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേ അവനുമായി അടുക്കണ്ട എന്ന്??
പുതുമുടിയാണ് എന്നും പോലും നോക്കാതെ അവർ വായിൽ വരുന്നത് എല്ലാം വിളിച്ചു പറഞ്ഞു.. അതുകൂടി വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. വേറെ ഒരു രസം മറ്റുള്ളവരുടെ മുന്നിൽ അവർ നല്ല അമ്മായി അമ്മയായി അഭിനയിക്കുന്നു എന്നാണ്.. അതിപ്പോൾ എന്റെ വീട്ടുകാർ ആയാലും ശരി അവരുടെ മുന്നിൽ അവർ മോളെ എന്നെല്ലാം വിളിക്കും.. പോയാൽ മറ്റു പലതും ആയിരിക്കും വിളിക്കുന്നത്..
സത്യം പറഞ്ഞാൽ അവളുടെ കാര്യത്തിൽ എങ്ങനെ ഡീൽ ചെയ്യണം എന്നുപോലും എനിക്ക് അറിയില്ലായിരുന്നു ഒരുതരം ഭയം ആയിരുന്നു അവരോട്.
ഹരിയേട്ടനെ ഞാൻ തന്നെ പലപ്പോഴും തടഞ്ഞു അത് ഞങ്ങൾക്കിടയിൽ ഒരു അകൽച്ച ഉണ്ടാക്കി എന്തിന്റെ പേരിലാണ് ലൈം,ഗിക ബന്ധത്തിന് ഞാൻ എതിർക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു എനിക്ക് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല.
അമ്മ എന്നോട് ഇങ്ങനെ ആവശ്യപ്പെട്ടു എന്നുള്ളത് ആരും അറിയരുത് എന്ന് എന്നോട് സത്യം ചെയ്തു വാങ്ങിയിരുന്നു.
ഒരു ദിവസം ഹരിയേട്ടൻ അല്പം ദേഷ്യത്തിൽ ആയിരുന്നു.. അദ്ദേഹത്തിന്റെ ലാളനകൾ പാതി വഴി എത്തിയപ്പോൾ അദ്ദേഹത്തെ ഞാൻ പറഞ്ഞു എന്നാൽ അല്പം ബലമായി തന്നെ ഹരി തന്റെ ആധിപത്യം അവളിൽ സ്ഥാപിച്ചു!! ഭയത്തോടെയാണ് പിറ്റേദിവസം താഴേക്ക് ചെന്നത് എന്നാൽ അന്ന് കാര്യമായി ദേഹത്ത് പാടുകൾ ഒന്നും ഇല്ലാത്തതു കൊണ്ട് ആ സ്ത്രീ ഒന്നും പറഞ്ഞില്ല.
പിന്നീട് അത് അങ്ങനെ തന്നെ തുടർന്നു.. ഒടുവിൽ ഒരു ദിവസം ചോറ് വെക്കുന്ന മണം കേട്ടപ്പോൾ വിദ്യ ചാർത്തിച്ചു അതോടെ അമ്മായിയമ്മ അവളെ കയ്യോടെ പൊക്കി..
അവളെ വായിൽ വരുന്നതെല്ലാം വിളിച്ചുപറഞ്ഞു.
ഈ കുഞ്ഞു വേണ്ട എന്നും അതിനെ ഒഴിവാക്കാനും ആവശ്യപ്പെട്ടു.. ഇതുവരെ മിണ്ടാതെ അവർ പറഞ്ഞതെല്ലാം അനുസരിച്ച് നിന്നവർക്ക് ഈ പറഞ്ഞത് ഒട്ടും ക്ഷമിക്കാൻ കഴിഞ്ഞില്ല.. അവരുടെ മനസ്ഥിതിയെക്കുറിച്ച് അവൾ ചിന്തിച്ചു സ്വന്തം മകൾക്ക് കുട്ടികൾ ഇല്ല മകനെങ്കിലും ഉണ്ടാകട്ടെ എന്നല്ലേ കരുതേണ്ടത്.. അതിനുപകരം അവർ സ്വാർത്ഥത മൂലം മകന്റെ കുഞ്ഞിനെ ഇ,ല്ലാതാക്കാൻ ശ്രമിക്കുന്നു . അവളെക്കൊണ്ട് അത് സഹിക്കാൻ സാധിച്ചില്ല..
അവൾ വേഗം ഹരിയോട് ഉണ്ടായതെല്ലാം തുറന്നു പറഞ്ഞു.. അതോടെ ഹരി അമ്മയെ അവജ്ഞയോടെ നോക്കി.. സ്വന്തം മകന്റെ കിടപ്പറ കാര്യങ്ങളിൽ വരെ അനാവശ്യമായി തലയിട്ട് അമ്മയെ അവന് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…
” അമ്മ അറിയാൻ വേണ്ടി പറയുകയാണ് ഇത് എന്റെ കുഞ്ഞാണ് ഇത് അമ്മ എന്നല്ല ആര് പറഞ്ഞാലും അവളുടെ വയറ്റിൽ വളരുക തന്നെ ചെയ്യും!!”” അത്രയും പറഞ്ഞു ഹരികുമാർ അവളെയും വിളിച്ച് ആ പടി ഇറങ്ങി..
എല്ലാവരും എല്ലാം അറിഞ്ഞു ആരും ചന്ദ്രമതിയുടെ ഭാഗം നിന്നില്ല.. എല്ലാവരും ചേർന്ന് അവരെ ഒറ്റപ്പെടുത്തി.. സ്വന്തം മകൾ പോലും ഒടുവിൽ അവരെ തള്ളിപ്പറഞ്ഞു മകൾക്ക് വേറെ വഴിയില്ലായിരുന്നു അമ്മായിഅമ്മയെ കുറിച്ച് കേട്ടപ്പോൾ മകളുടെ ഭർത്താവ് ഇനി സ്വന്തം അമ്മയും ആയി യാതൊരു ഇടപാടും വേണ്ട എന്ന് പറഞ്ഞ് അവളെ വിലക്കി..
അതോടെ തനിച്ചായ ചന്ദ്രമതി ശരിക്കും ചെയ്ത തെറ്റിനുള്ള ശിക്ഷ മുഴുവൻ അനുഭവിച്ചു ഒരുതരം ഡിപ്രഷനിലേക്ക് അവർ പോകാൻ തുടങ്ങി.. ഇതിനിടയിൽ വിദ്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.. താൻ ഒഴികെ ഉള്ളവർ എല്ലാവരും കുഞ്ഞിനെ പോയി കണ്ടു എന്നുള്ള വാർത്ത അവരെ വല്ലാത്ത ദുഃഖത്തിൽ ആഴ്ത്തി.
തന്റെ മകന്റെ കുഞ്ഞാണ് ആ മുഖം ഒരു നോക്ക് കാണാൻ അവർക്ക് ആഗ്രഹം തോന്നി എങ്കിലും പോകാൻ ഒരു മടി… താൻ ചെയ്തിട്ടുണ്ടെങ്കിൽ അവർ എന്തെങ്കിലും പറയും അത് തന്റെ മനസ്സിനെ വീണ്ടും നോവിക്കാൻ മാത്രമേ കാരണമാകു..
അതുകൊണ്ട് കുഞ്ഞിനെ കാണണം എന്ന മോഹം മനസ്സിൽ അടക്കിപ്പിടിച്ച് അവർ ജീവിച്ചു എന്നാൽ അവരെക്കൊണ്ട് അതിന് സാധിക്കുമായിരുന്നില്ല.. ആ കുഞ്ഞിനെ കാണാതെ തനിക്ക് ഒരു സമാധാനവും കിട്ടില്ല എന്ന് അവർക്ക് മനസ്സിലായിപിന്നെ രണ്ടും
കൽപ്പിച്ച് അവർ കുഞ്ഞിനെ കാണാൻ വേണ്ടി ചെന്നു.. ചന്ദ്രമതി വിചാരിച്ചത് പോലെ തന്നെ ഹരി അവരെ തടഞ്ഞു… തന്റെ ഭാര്യക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ മുഴുവൻ അവരുടെ മുഖത്ത് നോക്കി എണ്ണിയെണ്ണി ചോദിച്ചു അതോടെ ചന്ദ്രമതി ഒന്നും മിണ്ടാതെ കണ്ണുകൾ നിറച്ചു നിന്നു… ഒടുവിൽ അവർ വിദ്യയുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞു ഇനി ഒരിക്കലും തന്നെ ഭാഗത്തുനിന്ന് വിദ്യയ്ക്ക് യാതൊരു സങ്കടവും ഉണ്ടാവില്ല എന്ന് ഉറപ്പു കൊടുത്തു.
അത് കേട്ടപ്പോൾ ആണ് അവൾക്ക് സമാധാനമായത് പിന്നീട് കുഞ്ഞിനേയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോകാൻ പോലും സമ്മതിക്കാതെ അങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ടുവന്നു ഹരിയുടെ അമ്മ അവർ അവളെ പൊന്നുപോലെ നോക്കി ചിലത് അങ്ങനെയാണ് ആദ്യം കൈവിട്ടുപോയി എന്ന് കരുതിയാലും ചിലതെല്ലാം കയ്യിൽ തന്നെ ഒതുങ്ങും.. വിദ്യയുടെ ജീവിതം പോലെ!!
☆☆☆☆☆☆☆☆☆
