Story written by RJ
“അതേ … ഞാൻ നിന്റെ ഭർത്താവാണല്ലോ,അപ്പോ എനിയ്ക്ക് ചില പ്രത്യേക അവകാശവും അധികാരവുമെല്ലാം ഉണ്ടല്ലോ നിന്റെ അടുത്തും പിന്നെ നിന്റെയീ ശ,രീരത്തിലും.. ഞാനത് ഇപ്പോ മുതൽ എടുത്തോട്ടെ…?
മായയുടെ വശ്യമനോഹരമായ ഉടലഴകിലൂടെ മോഹത്തിൽ കണ്ണോടിച്ചു ഗിരിഷ് തിരക്കിയതും ചീറ്റപ്പുലിയെ പോലെ ചീറ്റിയവനു മുന്നിൽ വന്നു നിന്നു മായ
“എന്റെ ഭർത്താവാണെന്ന അധികാരം വെച്ച് നിങ്ങളെന്തെങ്കിലും തോന്ന്യാസം എന്നോടു പറയുകയോ , എന്റെ ശ,രീരത്തിൽ കാണിക്കുകയോ ചെയ്താൽ നാളെ ഈ വീട്ടിൽ നേരം പുലരുന്നത് നിങ്ങളുടെ മ,രണ വിവരമറിഞ്ഞാവും. കൊ,ല്ലും ഞാൻ നിങ്ങളെ… ഉറപ്പായും കൊ,ന്നിരിക്കും…”
യാതൊരു മയവുമില്ലാത്ത മായയയുടെ വാക്കുകൾക്ക് മുമ്പിൽ പകച്ചുനിന്നൊരു നിമിഷം ഗിരീഷ്…
താൻകെട്ടിയ താലിയും കഴുത്തിലിട്ട് , തന്റെ പേരിലുള്ള സിന്ദൂരവും നെറുകിൽ ചാർത്തി ആദ്യരാത്രി മുറിയിൽ കയറി വന്നിട്ടവൾ ആദ്യം വാ തുറന്നു പറയുന്നത് തന്നെ കൊ,ല്ലുമെന്നാണ്..
അതും ഭർത്താവിന്റെ അധികാരം താനവളോട് എടുത്താൽ…
തന്നെ നോക്കി പേടിപ്പിച്ച് നിൽക്കുന്ന മായയെ കടക്കണ്ണാലൊന്ന് നോക്കി പിന്നൊന്നും അവളോട് ചോദിക്കാനോ പറയാനോ നിൽക്കാതെ വേഗത്തിൽ കിടക്കയുടെ ഒരരിക്കു പറ്റി ചെരിഞ്ഞു കിടന്നു ഗിരീഷ്..
പറയുന്നത് അതുപോലെ പ്രവർത്തിക്കുന്നവളുടെ ശ്വാസത്തെ പോലും പേടിക്കണ മെന്നവന് സ്വന്തം അനുഭവത്തിലൂടെ തന്നെയറിയാം…
ഇന്നു നടന്നത് തന്റെ കല്യാണമാണെന്നും ഇത് തങ്ങളുടെ ആദ്യരാത്രി യാണെന്നും മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചവൻ…
അതിലെല്ലാം ഉപരി കഴിഞ്ഞ നാലുവർഷത്തോളം തന്നെ സ്വന്തം ജീവനെക്കാൾ സ്നേഹിച്ചവളാണ് തന്റെ അരികിലേക്ക് പോലും വരാതെ തന്നിൽ നിന്നകന്നു മറുഭാഗത്ത് കിടക്കുന്നതെന്ന് ഓർക്കാൻ ശ്രമിച്ചതേയില്ല ഗിരീഷ്…
വെറുമൊരു നേരം പോക്കായ് മാത്രമേ മായയെയും അവളുടെ പ്രണയത്തെയും കണ്ടിട്ടുള്ളുവെന്ന് അവളോട് നേരിട്ടുപറഞ്ഞ് കഴിഞ്ഞ ദിവസം ഒഴിവാക്കാൻ ശ്രമിച്ചതാണ് ഗിരീഷ് മായയെ…
അവന്റെ വാക്കുകൾക്ക് മുന്നിൽ തരിച്ചുനിന്ന് ഒന്നും മിണ്ടാതെ കരഞ്ഞു വീട്ടിലേക്ക് മടങ്ങിയ മായ ഇന്നു രാവിലെ ഗിരീഷിന്റെ വീട്ടിലെത്തിയത് ആത്മഹ,ത്യാ ഭീഷണിയോടെയാണ്..
“അടുത്തുള്ള അമ്പലത്തിൽ വച്ചെന്റെ കഴുത്തിൽ ഈ നിമിഷം ഈ താലി കെട്ടിയില്ലെങ്കിൽ നിങ്ങളുടെയെല്ലാം മുന്നിൽ വെച്ച് എന്റെ ജീ വൻ കളയുക മാത്രമല്ല ഞാൻ ചെയ്യുക, ആ കുറ്റം നിങ്ങളുടെയെല്ലാം മേലിലാക്കി നിങ്ങളെയെല്ലാം ജയിലിനുള്ളിൽ ആക്കാൻ വേണ്ടതും കൂടി ചെയ്യും ഞാൻ മ രിക്കും മുമ്പ്…”
പറയുന്നത് അതുപോലെ ചെയ്യും എന്നവളുടെ മുഖം വ്യക്തമാക്കുന്നുണ്ട്…
മായയെ തടയാനും തിരികെ കൂടെ കൂട്ടാനും വേണ്ടി വന്ന അവളുടെ വീട്ടുകാർ മായയുടെ ദേഷ്യത്തിനും വാശിയ്ക്കും മുമ്പിൽ ഇനിയിങ്ങനൊരു മകളില്ലവർക്കെന്ന് വിളിച്ചലറി പറഞ്ഞു മടങ്ങിപോയപ്പോൾ, അവളാവശ്യപ്പെട്ടതു പോലവളുടെ കഴുത്തിൽ താലി കെട്ടി ഗിരീഷ് …
താലിയുടെ കെട്ടഴിഞ്ഞു പോവാതെ മുറുക്കി കെട്ടിടുന്ന ഗിരീഷിനെ കനലാളുന്ന മിഴികളോടെ എരിച്ചു നോക്കി നിന്നു മായ..
വീടിനുമ്മറത്ത് നിന്ന് രാവിലെ വെല്ലുവിളിച്ചവളുടെ മുഖത്തെ ദേഷ്യം അന്നേരവും കൺമുന്നിൽ കണ്ടതുപോലൊന്ന് കുളിർന്നു ഗിരീഷിന്…
വാശിയിൽ മായയിൽ നിന്നകന്ന് ചെരിഞ്ഞു കിടന്നെങ്കിലും അല്പം കഴിഞ്ഞതും
ചെരിഞ്ഞു കിടന്നവൻ മലർന്നു കിടന്നതും കണ്ടു അവനെ തന്നെ നോക്കി കിടക്കയുടെ അങ്ങേ സൈഡിൽ കിടക്കുന്ന മായയെ..
നിറഞ്ഞുതൂവുന്ന അവളുടെ മിഴികൾ അവന്റെ നെഞ്ചിനെ ആഴത്തിൽ പൊള്ളിച്ചുകൊണ്ട് കിടക്കയിലേക്ക് അടർന്നുവീണു കൊണ്ടിരുന്നു, നിർത്താതെ…
പിടഞ്ഞെണീറ്റവൾക്കരികിലേക്ക് പാഞ്ഞു ചെന്നിരുന്നു ഗിരീഷ്..
“മായേ… ക്ഷമിക്കെടീ എന്നോട്… എനിയ്ക്ക് വേറൊരു വഴിയുമില്ലായിരുന്നു നിന്നെ തള്ളി പറയുകയല്ലാതെ… പറ്റിപോയ്… നീ വേണേൽ എന്നെ ത,ല്ലിക്കൊ ,നിന്റെ ദേഷ്യം തീരും വരെ… എന്നാലുമിങ്ങനെ കരയല്ലേ ടീ… കണ്ടു നിൽക്കാൻ വയ്യെനിക്ക്… “
കരയുന്ന മായയുടെ കാലുകളിൽ കൈകൾ കൊരുത്ത് മാപ്പുപറഞ്ഞു കൊണ്ടിരുന്നു ഗിരിഷ്.
തന്റെ കാലുകളിൽ മുറുകെ പിടിച്ചിരുന്ന ഗിരീഷിന്റെ കൈകൾ എടുത്തു മാറ്റി മായ അവനെ നോക്കി..
“ഇന്നു രാവിലെ നിന്റെയീ വീട്ടിൽ വന്ന് ഞാൻ ആത്മഹ,ത്യാ ഭീഷണി മുഴക്കിയതു കൊണ്ടല്ലേ ഗിരീഷേ നീയെന്നെ കെട്ടിയത്…? അതു കൊണ്ടു മാത്രമല്ലേ നിന്റെ ഭാര്യയായ് ഈ മുറിയിൽ ഞാനിപ്പോൾ ഇങ്ങനെ നിൽക്കുന്നതും…?
ഗിരീഷിന്റെ കണ്ണുകളിൽ കണ്ണുറപ്പിച്ച് മായ ചോദിച്ചതും ഉത്തരമില്ലാതെ ഉഴറി ഗിരീഷ്..
പ്രാണനാണ് ഗിരീഷിന് മായയെ… അവളില്ലാതെയൊരു ജീവിതം എന്നത് ചിന്തിക്കാൻ പോലും പറ്റില്ല ഗിരീഷിന്
കൂടെ കൂട്ടിയൊരു ജന്മം മുഴുവൻ ഒന്നിച്ചു സന്തോഷമായ് ജീവിക്കാൻ വേണ്ടി തന്നെയാണവൻ അവളെ സ്നേഹിച്ചതും..
എന്നിട്ടും പക്ഷെ തള്ളിപ്പറയേണ്ടി വന്നു, മായയുടെ വീട്ടുക്കാർ കാരണം…
സമ്പന്നതയുടെ മടിത്തട്ടിൽ ജീവിക്കുന്ന മായയുടെ കുടുംബം അവളെ കൊണ്ടു നടക്കുന്നതൊരു രാജകുമാരിയായിട്ടാണ്.. തനിക്കവരുടെ മോളെ അവരു നോക്കുന്നതു പോലെ നോക്കി സംരക്ഷിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന അവളുടെ അച്ഛന്റെ സംസാരത്തിലും വെല്ലുവിളിയിലും മനസു തകർന്നു ഗിരീഷിന്റെ..
“നിന്റെ വീട്ടുകാർ നിന്നെ സംരക്ഷിക്കും പോലെ എനിയ്ക്ക് നിന്നെ സംരക്ഷിക്കൻ പറ്റില്ലാന്ന് നിന്റെ അച്ഛൻ പറഞ്ഞ വാശിയിൽ അറിയാതെ തള്ളി പറഞ്ഞതാടീ ഞാൻ നിന്നെ, നിന്നെ ഞാനങ്ങനെ കൈവിടുമോ..? നീയില്ലാതെ ജീവിക്കാൻ പറ്റുവോടീ എനിയ്ക്ക്…”
പിന്നെയും പിന്നെയും പതം പറഞ്ഞിരിക്കുന്നവനെ വെറുതെ നോക്കി കിടന്നു മായ..
“എന്റെ അച്ഛൻ നിന്നെ വെല്ലുവിളിച്ചപ്പോൾ എന്നെ തളിപ്പറയുന്നതിനു പകരം, സമ്പത്തു കുറഞ്ഞാലും സ്നേഹത്തിൽ കഴിയും മരണം വരെ ഞങ്ങളെന്നു പറഞ്ഞു നീ എന്നെ ചേർത്തു പിടിച്ചിരുന്നെങ്കിൽ നിന്റെ കാൽചുവട്ടിൽ കിടന്നേനെ ഗിരീഷേ ഞാനീ ജന്മം മുഴുവൻ… “
“എത്രയെല്ലാം മറക്കാൻ ശ്രമിച്ചാലും നിനക്കൊരു നേരം പോക്കായിരുന്നു ഞാനെന്ന് നീ പറഞ്ഞത് മായില്ല എന്റെ ഉള്ളിൽ നിന്നത്ര വേഗം…
അതൊരു മുറിവായ് അവശേഷിക്കുമെന്നും…
“പിന്നെ നീയെന്റെ ഭർത്താവാണ്, നിനക്കധിക്കാരം ഉണ്ട് എന്റടുത്തും, എന്റെ ശരീരത്തിലും.. എന്തു വേണമെങ്കിലും ആവാം നിനക്ക്, തടയില്ല ഞാൻ നിന്നെ… “
മായയുടെ വാക്കുകൾ കേട്ടതും നിറയുന്ന തന്റെ മിഴികൾ തുടയ്ക്കാൻ ശ്രമിക്കാതെ, നേരത്തെ കിടന്നതു പോലെ കിടക്കയുടെ അരികുപറ്റി ചേർന്ന് കിടന്നു ഗിരീഷ്, ഒരു പോലെ പെയ്യുന്ന മിഴികളോടെ….
അവളെന്ന പെണ്ണിനെക്കാൾ അവളുടെ ശ,രീരത്തെ താൻ സ്നേഹിച്ചിട്ടില്ലാ ന്നവളോട് പറയാതെ പറഞ്ഞുള്ള കിടത്തം..
ദിവസങ്ങൾ എത്ര വേഗത്തിലാണ് ആഴ്ചകളും മാസങ്ങളുമായ് കടന്നു പോയത്…
പതിവിലും നേരത്തെ കുളിച്ചൊരുങ്ങി ഗിരീഷി നായ് കാത്തു നിൽക്കുമ്പോൾ വല്ലാത്തൊരു തിളക്കമുണ്ട് മായയുടെ മുഖത്ത്…
ആഗ്രഹിച്ചതുപോലൊരു ജോലി കഴിഞ്ഞു പോയ മാസങ്ങളുടെ ശ്രമഫലമായ് നേടിയിരുന്നു ഗിരീഷ്, ഇന്നാണവനാ ജോലിയിൽ കയറിയത്…
തിളക്കമുള്ളൊരു പുഞ്ചിരിയോടെ പടി കടന്നു വരുമ്പോഴേ ഗിരീഷ് കണ്ടിരുന്നു തനിയ്ക്കായ് ഒരുങ്ങി കാത്തിരിക്കുന്നവളെ….
തള്ളിക്കളയാൻ എളുപ്പമാണെന്നും നേടിയെടുക്കാൻ പ്രയാസമാണെന്നും തന്നെ ജീവിതം കൊണ്ടു പഠിപ്പിച്ച തന്റെ പാതിയെ പടിവാതിലിൽ വെച്ച് നെഞ്ചോടു ചേർക്കുമ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു രണ്ടു പേരുടെ മിഴികളും ഒരുപോലെ…
” എനിയ്ക്ക് അവകാശപ്പെട്ടത് ഞാനെടുത്താൽ നീയെന്നെ കൊ,ല്ലുമോടി പെണ്ണെ…?
കഴിഞ്ഞു പോയ മാസങ്ങളുടെ കാത്തിരിപ്പുകൾക്കവസാനം മായയെ പൂർണ്ണമായ് തന്റേതാക്കാനൊരുങ്ങി ഗിരിഷ് ചോദിച്ചതും ന,ഗ്നമായ അവന്റെ ശ,രീരത്തിനടിയിലൊതുങ്ങി പിടഞ്ഞു മായ..
അന്നത്തെ ആ രാത്രി അവരുടേതായിരുന്നു, വേണ്ടതെല്ലാം സ്വന്തമാക്കാനും, വേദനകളെല്ലാം മറന്നുകളയാനുമുള്ള രാത്രി…ഗിരീഷിന്റെയും മായയുടെയും ആദ്യരാത്രി….
വർഷങ്ങൾക്കിപ്പുറം മായയുടെ അച്ഛനോടൊത്ത് തമാശകൾ പറഞ്ഞിരിക്കു ന്നതിനിടയിൽ തന്റെ അരികിലിരിക്കുന്ന മായയെ തന്നോടു ചേർത്ത് നിർത്തി അവളുടെ അച്ഛന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു ഗിരീഷ്… എന്തോ പ്രതീക്ഷിച്ചെന്ന പോലെ…
“എന്റെ മോളെ എന്നെക്കാൾ നന്നായ് രാഞ്ജിയായ് നോക്കുന്നത് നീ തന്നെയാണ് മോനെ ഗിരീഷേ… “
എല്ലാവരും കേൾക്കേ ഉച്ചത്തിൽ മായയുടെ അച്ഛൻ പറഞ്ഞതും സംതൃപ്തിയുടെ നിറചിരി തെളിഞ്ഞു ഗിരീഷിൽ… അതേചിരിയോടെ മായയെ തന്നിലേക്കൊന്നു കൂടി ചേർത്തു പിടിച്ചു ഗിരീഷ്…
