ആ വൃദ്ധന്റെ കൈകൾ തന്ത്രപൂർവ്വം അവളുടെ തോളിലൂടെയും പിന്നീട് അവളുടെ മാ,റിടത്തിലൂടെയും ഇ,ഴയുന്നത് അവൾ തിരിച്ചറിഞ്ഞു. മാളവികയുടെ ഉള്ളൊന്ന്…..

Depressed sad young female standing in a dark tunnel

Story written by J. K

​ നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റോപ്പിൽ എട്ടാം ക്ലാസ്സുകാരിയായ മാളവിക തന്റെ ഭാരമേറിയ സ്കൂൾ ബാഗും തോളിലിട്ട് ബസ് കാത്തുനിൽക്കുക യായിരുന്നു. അവളുടെ കണ്ണുകളിൽ ഏതോ ഒരു ഭീതിയുടെ നിഴൽ പടർന്നിരുന്നു.. ഇന്ന് ആദ്യത്തെ പീരിയഡ് ലീലാമണി ടീച്ചറുടെ ക്ലാസ് ആണ്.. വൈകി ചെന്നിട്ടുണ്ടെങ്കിൽ ടീച്ചർ ആ പീരിയഡ് മുഴുവൻ പുറത്തു നിർത്തും..

ഇപ്പോഴത്തെ ബസ്സിൽ കേറ്റിയാൽ മാത്രമേ അവൾക്ക് നേരത്തിന് സ്കൂളിൽ എത്താൻ കഴിയു.. ബസ്സുകാർക്ക് പലപ്പോഴും വിദ്യാർത്ഥികളോട് അവഗണനയാണ്.. അവർ ബസ്സിൽ കയറാൻ വരുമ്പോൾ എന്തോ വലിയ തെറ്റ് ചെയ്തു വരുന്നതുപോലെ ആണ് അവരുടെ ഭാവം..

കുട്ടികൾക്ക് സ്കൂളിലേക്ക് എത്തണമെന്നും തന്റെ വീട്ടിലെ കുട്ടികളും ഇങ്ങനെയൊക്കെ തന്നെയാണ് സ്കൂളിലേക്ക് പോകുന്നതും എന്ന് ഒന്നും അവർ ചിന്തിക്കാറില്ല.

വരുന്ന ബസ്സിൽ കേറ്റിയാൽ മതിയായിരുന്നു എന്നൊരു പ്രാർത്ഥന മാത്രമേ മാളവികയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

അപ്പോഴാണ് ‘സെന്റ് തോമസ്’ എന്ന ബോർഡ് വെച്ച നീല ബസ് അവിടേക്ക് വന്നത്. ബസ്സിൽ നല്ല തിരക്കുണ്ട്. മാളവിക എങ്ങനെയൊക്കെയോ തിരക്കിനിടയിലൂടെ അകത്തേക്ക് കയറി പറ്റി. മുന്നിൽ പോയി നിൽക്കാനാണ് അവൾ ആഗ്രഹിച്ചത് അങ്ങനെയാണെങ്കിൽ പെട്ടെന്ന് വണ്ടി നിർത്തുമ്പോൾ ഇറങ്ങി വരികയും ആകാം.

എന്നാൽ കണ്ടക്ടർ വന്നു ചീ,ത്ത പറഞ്ഞു അവളെ പുറകിലേക്ക് നിർത്തിയിരുന്നു.. ഇനിയിപ്പോൾ ബസ് സ്കൂൾ സ്റ്റോപ്പിൽ എത്തുമ്പോൾ ഒരു ഗുസ്തി തന്നെ നടത്തേണ്ടി വരും പുറത്തേക്ക് ഇറങ്ങാൻ.. അത്രയും ചിന്തിച്ച് ചെറിയ ഒരു ടെൻഷനോടെ അവൾ കമ്പിയിൽ പിടിച്ചു നിന്നു.. ഒരു സ്റ്റോപ്പ് കഴിഞ്ഞതും അവളുടെ തൊട്ടു പിന്നിലായി മുഷിഞ്ഞ വസ്ത്രം ധരിച്ച, നരച്ച മുടിയുള്ള ഒരു വൃദ്ധൻ വന്ന് നിന്നു..

വണ്ടി എടുത്തതും അയാൾ അവളുടെ പുറകിൽ ചെന്ന് ഇടിച്ചു.. ആദ്യം അതൊരു സാധാരണ തിരക്കായി മാത്രമേ അവൾക്ക് തോന്നിയുള്ളൂ. എന്നാൽ നിമിഷങ്ങൾക്കകം അവൾക്ക് തന്റെ ശരീരത്തിൽ അസ്വസ്ഥത തോന്നി ത്തുടങ്ങി..

ആ വൃദ്ധന്റെ കൈകൾ തന്ത്രപൂർവ്വം അവളുടെ തോളിലൂടെയും പിന്നീട് അവളുടെ മാ,റിടത്തിലൂടെയും ഇ,ഴയുന്നത് അവൾ തിരിച്ചറിഞ്ഞു. മാളവികയുടെ ഉള്ളൊന്ന് പിടഞ്ഞു. തൊണ്ടയിൽ എന്തോ തടയുന്നത് പോലെ. ശ,രീരം മരവിക്കുന്നത് പോലെ അവൾക്ക് തോന്നി. ബസ്സിലെ ജനാലയിലൂടെ പുറത്തെ മരങ്ങൾ വേഗത്തിൽ പിന്നിലേക്ക് പായുന്നുണ്ടെങ്കിലും അവളുടെ ലോകം ആ നിമിഷം നിശ്ചലമായിരുന്നു. അവൾ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഭയന്നു. ആരെങ്കിലും കാണുന്നുണ്ടോ? ആരെങ്കിലും ചോദിക്കുമോ? അതോ താൻ പ്രതികരിച്ചാൽ എല്ലാവരും തന്നെത്തന്നെ കുറ്റപ്പെടുത്തുമോ? ആയിരം ചോദ്യങ്ങൾ അവളുടെ ഉള്ളിൽ നിറഞ്ഞു. അപ്പോഴേക്കും ശക്തമായി അയാളുടെ കൈകൾ അവളുടെ മാറിടത്തെ ഞെരുക്കാൻ തുടങ്ങിയിരുന്നു.

അവളുടെ ഉള്ളിൽ ഭയം അധികരിച്ചു കണ്ണുകൾ നിറഞ്ഞു തുളുമ്പി. ​”മോളേ… നീ എന്തിനാ ഇങ്ങനെ വിറയ്ക്കുന്നത്?” പെട്ടെന്ന് ഉയർന്നു കേട്ട ആ ശബ്ദം മാളവികയെ ഞെട്ടിച്ചു. അവളുടെ തൊട്ടടുത്ത് നിന്നിരുന്ന മധ്യവയസ്കയായ ഒരു സ്ത്രീയായിരുന്നു അത്. അവരുടെ കണ്ണുകൾ ആ വൃദ്ധന്റെ കൈകളിലേക്കും മാളവികയുടെ വിളറിയ മുഖത്തേക്കും മാറി മാറി നോക്കി. അത് അവരുടെ സ്കൂളിലെ തന്നെ പുതിയതായി വന്ന ശാരദ ടീച്ചറായിരുന്നു. മാളവികയ്ക്ക് ആളെ മനസ്സിലായെങ്കിലും പേടി കാരണം വാക്കുകൾ പുറത്തേക്ക് വന്നില്ല.

അടുത്ത നിമിഷം ബസ്സിലെ യാത്രക്കാരെ മുഴുവൻ നടുക്കിക്കൊണ്ട് ഒരു ശബ്ദം കേട്ടു. “പഠ്!” ശാരദ ടീച്ചർ ആ വൃദ്ധന്റെ ക,രണക്കു,റ്റി നോക്കി ആഞ്ഞൊന്നു കൊടുത്തു. ബസ്സിലെ ബഹളങ്ങളെല്ലാം പെട്ടെന്ന് നിലച്ചു. എല്ലാവരും അത്ഭുത ത്തോടെയും അമ്പരപ്പോടെയും ആ ഭാഗത്തേക്ക് നോക്കി. ബസ്സിൽ എന്തോ പ്രശ്നം നടക്കുന്നുണ്ട് എന്ന് തോന്നിയ ഡ്രൈവർ വേഗം ബസ് ഒരു സൈഡിൽ ചേർത്ത് നിർത്തി. പ്രതീക്ഷിക്കാതെ ശാരദ ടീച്ചറുടെ കയ്യിൽ നിന്ന് അ,ടി കൊണ്ടപ്പോൾ ആ വൃദ്ധൻ പതറിപ്പോയി.

“എന്താ… എന്താ ഉണ്ടായത് നിങ്ങൾ എന്തിനാണ് അനാവശ്യമായി എന്റെ ദേഹത്ത് കൈവച്ചത്??” അയാൾ ടീച്ചറോട് തട്ടിക്കയറുന്നത് പോലെ ചോദിച്ചു.

​”എന്താ ഉണ്ടായതെന്നോ? ഈ കൊച്ചു പെൺകുട്ടിയുടെ ശ,രീരത്തിൽ കൈവെക്കാൻ തനിക്ക് എങ്ങനെ ധൈര്യം വന്നു തന്റെ പേര് കുഞ്ഞിന്റെ പ്രായം അല്ലേ ഉള്ളൂ.. ഇത്രയ്ക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ വല്ല മുള്ളു മുരിക്കലും പോയി കേറടോ?” ടീച്ചറുടെ ശബ്ദം ഇടിമുഴക്കം പോലെ ആ ബസ്സിൽ മുഴങ്ങി.
​വൃദ്ധൻ ത,ടി തപ്പാനായി മുടന്തൻ ന്യായങ്ങൾ പറയാൻ തുടങ്ങി. “ഞാൻ അറിയാതെ… തിരക്കിനിടയിൽ തട്ടിയതാകും…” അയാൾ നിരപരാധിയെ പോലെ മറ്റുള്ളവരെ നോക്കി പറയാൻ തുടങ്ങി.. എന്നാൽ ആരും ഒന്നും പ്രതികരിച്ചില്ല.

​”അറിയാതെ തട്ടിയതല്ല ഇത്. മനഃപൂർവ്വം ചെയ്തതാണെന്ന് എനിക്ക് കൃത്യമായി മനസ്സിലാകും, തന്റെ വൃ ത്തികെട്ട ആ പ്രവർത്തി ഞാൻ നേരിട്ട് കണ്ടതാണ്! ടീച്ചർ അയാളുടെ ഷർട്ടിൽ കു,ത്തിപ്പിടിച്ചു. എന്നിട്ട് മാളവികയുടെ നേരെ തിരിഞ്ഞു. “മോളേ മാളവിക, നീ എന്തിനാ പേടിച്ചു നിൽക്കുന്നത്? ഇങ്ങനെയുള്ളവർക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ ആയുധമാണ് നമ്മുടെ നിശബ്ദത. നിന്റെ ശ,രീരം നിന്റെ മാത്രം സ്വകാര്യതയാണ്.. അതിലേക്ക് കടന്ന് വരാൻ ഒരാൾ ശ്രമിച്ചാൽ അതിന് അനുവദിച്ച് കൊടുക്കരുത്

.. നിനക്ക് അസ്വസ്ഥത തോന്നിയ നിമിഷം നീ ഉച്ചത്തിൽ വിളിച്ചു പറയണ മായിരുന്നു. നിന്റെ മൗനം ഇയാൾക്ക് ഒരു ലൈസൻസാണ്..” ടീച്ചർ അവളോട് പറഞ്ഞു അത് കേട്ടതും മാളവിക വിതുമ്പിക്കൊണ്ട് പറഞ്ഞു, “ടീച്ചറെ… എനിക്ക് പേടിയായി… എല്ലാവരും എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കുമോ എന്ന് പേടിച്ചു ഇന്നാള് ഒരു ദിവസം ഇതുപോലെ ഒരു ചേച്ചിക്ക് അനുഭവം ഉണ്ടായപ്പോൾ, ആ ചേച്ചി അയാളെ അ,ടിച്ചു അപ്പോൾ ആളുകൾ പറഞ്ഞത് ആ ചേച്ചിയുടെ വസ്ത്രധാരണം മോശമായതുകൊണ്ടാണ് ചേച്ചിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായത് എന്ന്.. മറ്റുള്ളവർ ചെയ്യുന്ന തെറ്റിനും കുറ്റം കേൾക്കേണ്ടി വരുന്നത് നമ്മൾ തന്നെ ആയിരിക്കും അത് പേടിച്ചിട്ടാണ് ഞാൻ ഒന്നും മിണ്ടാത്തത്…” കരഞ്ഞുകൊണ്ട് മാളവിക പറഞ്ഞു.

അത് കേട്ടതും ടീച്ചർക്ക് അവളോട് സഹതാപം തോന്നി… ഓരോ കുട്ടികളും വെറുതെ അങ്ങ് പ്രതികരിക്കാതെ ആവുന്നതല്ല.. സമൂഹം അവരെ പഠിപ്പിക്കുന്നതാണ് ഇത് ഏത് തെറ്റ് കണ്ടാലും അതിനെതിരെ കണ്ണടച്ച് മിണ്ടാതെ ഇരിക്കാൻ… ആരെങ്കിലും ഈ ചട്ടക്കൂട് കടന്ന് പ്രവർത്തിച്ചാൽ, അവർ പിന്നെ കൊള്ളരുതാത്തവർ ആയി തീരും.. ടീച്ചർ അവളെ ചേർത്തുപിടിച്ചു. “തെറ്റ് ചെയ്തത് അയാളാണ്, നീയല്ല. പിന്നെ നീ എന്തിനാണ് അതിനെതിരെ പ്രതികരിക്കാൻ മടിക്കുന്നത്? ഇന്ന് നീ മിണ്ടാതിരുന്നാൽ അയാൾക്ക് ഇതൊരു പ്രോത്സാഹനം പോലെയാണ് നാളെ ഇയാൾ മറ്റൊരു പെൺകുട്ടിയോട് ഇത് ആവർത്തിക്കും. പ്രതികരിക്കാൻ പഠിക്കണം മോളേ. അത് നിന്റെ സുരക്ഷയ്ക്ക് മാത്രമല്ല, നിന്നെപ്പോലെയുള്ള ആയിരക്കണക്കിന് കുട്ടികൾക്ക് വേണ്ടിക്കൂടിയാണ്.” അപ്പോഴാണ് ചുറ്റും നോക്കി ടീച്ചർ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. സീറ്റുകളിൽ ഇരിക്കുന്ന പലരും ഒന്നും നടക്കാത്ത ഭാവത്തിൽ പുറത്തേക്ക് നോക്കി ഇരിക്കുന്നു. ചിലർ വണ്ടി അത്രയും നേരം നിർത്തിയിട്ട് സമയം പോയതിന്റെ പേരിൽ പതുക്കെ പിറുപിറുക്കുന്നു.

ടീച്ചറുടെ ദേഷ്യം ഇരട്ടിച്ചു. “നിങ്ങളൊക്കെ എന്തൊരു മനുഷ്യരാണ്? ഒരു കൊച്ചു കുട്ടി ഇവിടെ അപമാനിക്കപ്പെടുന്നത് കണ്ടിട്ടും ആരും ഒന്ന് മിണ്ടിയില്ലല്ലോ! ഒരു ടീച്ചർ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു. നിങ്ങളുടെ വീട്ടിലും ഇല്ലേ പെൺകുട്ടികൾ? അവർക്കും ഇങ്ങനെ ഒരു അവസ്ഥ വന്നാലേ നിങ്ങൾ പ്രതികരിക്കൂ എന്നുണ്ടോ? അനീതി കണ്ടിട്ടും പ്രതികരിക്കാത്തവർ ആ തെറ്റ് ചെയ്യുന്നവനേക്കാൾ വലിയ കുറ്റവാളികളാണ്.” ​ബസ്സിലെ യാത്രക്കാർ തല താഴ്ത്തി നിന്നു. ചിലർ പതുക്കെ ടീച്ചറെ പിന്തുണച്ചു സംസാരിക്കാൻ തുടങ്ങി. ബസ് കണ്ടക്ടറും ഡ്രൈവറും വാഹനം പോലീസ് സ്റ്റേഷന് മുന്നിൽ നിർത്താമെന്ന് സമ്മതിച്ചു. ആ വൃദ്ധൻ രക്ഷപ്പെടാൻ നോക്കിയെങ്കിലും യാത്രക്കാർ അയാളെ തടഞ്ഞു വെച്ചു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം സ്കൂളിലേക്ക് പോകുമ്പോൾ മാളവികയുടെ ഉള്ളിലെ ഭയം പതുക്കെ മാറിത്തുടങ്ങിയിരുന്നു. അവൾക്ക് ഇപ്പോൾ ഒരു പുതിയ കരുത്ത് തോന്നുന്നു. സ്കൂളിലെ അസംബ്ലിയിൽ ശാരദ ടീച്ചർ ഈ സംഭവം എല്ലാവരോടുമായി പറഞ്ഞു.

​”നമ്മുടെ ശരീരം നമ്മുടെ അവകാശമാണ്. അവിടെ ആരെങ്കിലും അനാവശ്യമായി സ്പർശിച്ചാൽ, അല്ലെങ്കിൽ നിങ്ങളെ അസ്വസ്ഥരാക്കിയാൽ അത് ഉച്ചത്തിൽ വിളിച്ചു പറയുക. നിശബ്ദത പാലിക്കുന്നത് ആ തെറ്റിനെ വളർത്താനേ സഹായിക്കൂ. ഭയപ്പെടേണ്ടത് നമ്മളല്ല, തെറ്റ് ചെയ്യുന്നവനാണ്.” ടീച്ചറുടെ ഈ വാക്കുകൾ മാളവികയുടെ മനസ്സിൽ മായാതെ നിന്നു.
​അന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ മാളവിക ബസ്സിൽ കയറിയത് തലയുയർത്തിപ്പിടിച്ചാണ്. ഇനി ആര് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാലും തന്റെ ശബ്ദം ഉയരുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. പ്രതികരണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് അവൾ ആ വലിയ പാഠത്തിലൂടെ പഠിച്ചു കഴിഞ്ഞിരുന്നു.
​ഈ കഥയിലെ മാളവികയെപ്പോലെ ഒട്ടേറെ കുട്ടികൾ ഇന്നും മൗനത്തിന്റെ തടവറയിലാണ്. അവർക്ക് ധൈര്യം നൽകാൻ ശാരദ ടീച്ചറെപ്പോലെയുള്ളവർ ഉണ്ടാകണം..

Leave a Reply

Your email address will not be published. Required fields are marked *