എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അന്ന്, കൂടെ കി,ടക്കാൻ വന്നത് പ്രായമായ ഒരു മറാത്തിക്കാരൻ ആയിരുന്നു. മ,ദ്യത്തിൽ കുഴഞ്ഞ അയാളോട് വലിയ സഹകരണമില്ലാതെ ഞാൻ മാറിയിരുന്നു. അത് ശ്രദ്ധിച്ചപ്പോൾ എന്നെ അറിയാം എന്നായിരുന്നു അയാൾക്ക് പറയാനായി ഉണ്ടായിരുന്നത്. ഈ നഗരത്തിലെ മിക്കവർക്കും എന്നെ അറിയാമെന്ന് പറഞ്ഞ് ആ നേരത്തിനോട് ഞാൻ ചിരിച്ചു.
‘എന്നെ എങ്ങനെയറിയാം…?’
വെറുതേ എന്നോണം ചോദിച്ചതാണ്. പക്ഷേ, അയാൾ പറഞ്ഞ മറുപടി കേട്ടപ്പോൾ വിശ്വസിക്കാൻ ആയില്ല. എത്രയോ കാലത്തെ ചോദ്യത്തിന് ഉത്തരം കിട്ടാൻ പോകുന്നത് പോലെ!
ഒന്നുകൂടി തെളിച്ച് പറയാൻ ഞാൻ ആ മനുഷ്യനോട് പറഞ്ഞു. മറാത്തിയിൽ മറുപടി വന്നു.
‘മുപ്പത് വർഷങ്ങൾക്ക് മുമ്പ് നിന്നെയിവിടെ ആരാണ് വിറ്റതെന്ന് എനിക്കറിയാം…’
ആരാണെന്ന് ഞാൻ ചോദിച്ചു. പറയണമെങ്കിൽ ബലം പിടിക്കാതെ തനിക്ക് വ,ഴങ്ങണം എന്നായിരുന്നു അയാൾ പറഞ്ഞത്. ഒരു കനവുമില്ലാതെ ആ മനുഷ്യനിലേക്ക് ഞാൻ വീണു.
എന്റെ ഓർമ്മയിൽ വീടുണ്ട്. ഗേറ്റ് തുറന്നാൽ ഒരു മാവിന്റെ തണലുമുണ്ട്. അവിടെ അച്ഛൻ ഉണ്ടായിരുന്നുവോയെന്ന് അറിയില്ല. തലയിൽ എവിടെയോ മാക്സി കയറ്റികുത്തി ഓടിനടക്കുന്ന അമ്മ തെളിയാറുണ്ട്. മുഖമൊന്നും വ്യക്തമായിട്ട് ഓർമ്മയില്ലെങ്കിലും ചുണ്ടിലൊരു കറുത്ത മറുകുണ്ട് അമ്മയ്ക്ക്. പലപ്പോഴും ഞാൻ അതിലേക്ക് നോക്കി ഇരുന്നിട്ടുമുണ്ട്. അത് തന്നെ ആയിരിക്കണം എന്റെ അമ്മ! മറ്റൊന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല.
ഞാൻ ആ മാവിന്റെ തണലിൽ ഇരുന്ന് മണ്ണിൽ കളിക്കുകയായിരുന്നു. ഒരു സ്ത്രീ പുറത്തുള്ള നിരത്തിൽ നിന്ന് എന്നെ വിളിച്ചു. അവരുടെ കൈയ്യിൽ എന്തോ ഒന്ന് തിളങ്ങുന്നുണ്ടായിരുന്നു. കിന്നരി പല്ലുകളുടെ ചിരിയോടെ ഞാൻ അങ്ങോട്ടേക്ക് നടന്നു. പിന്നീട് കടന്നുപോയ നാളുകളൊന്നും വ്യക്തമല്ല.
അതുവരെ കേൾക്കാത്ത ഭാഷ! ആൾക്കാർ! സ്നേഹിക്കാനാണോ, കൊ,ല്ലാനാ ണോയെന്ന് മനസിലാക്കാൻ പറ്റാത്ത തലോടലുകൾ! ആണുങ്ങൾക്ക് വരാൻ വേണ്ടി മാത്രമായി നിറയേ പെണ്ണുങ്ങളെ പാർപ്പിച്ചിരിക്കുന്ന നിരവധി ഇടങ്ങളിലൂടെയാണ് എന്റെ ജീവിതം തുടർന്ന് സഞ്ചരിച്ചത്. എവിടേക്ക് പോയാലും ഒരു ചുറ്റുമതിലിന്റെ അകത്തേക്ക് വീഴുന്ന ആകാശം മാത്രമേ എനിക്കുള്ളൂ..
ഏതൊക്കെ പ്രായത്തിൽ ആരൊക്കെഎന്റെ ശരീരത്തിലേക്ക് വീണു വെന്നൊന്നും ഞാൻ പറയുന്നില്ല. ലോകം തിരിയാനുള്ള പ്രായം എത്തിയപ്പോൾ രക്ഷപ്പെടാനുള്ള പല മാർഗ്ഗങ്ങളും ഉണ്ടായിരുന്നു. ശ്രമിച്ചതുമാണ്. പക്ഷേ, സുമുഖമായ ജീവിതത്തിന് ഇങ്ങനെ കഴിയുന്നത് തന്നെയാണ് നല്ലതെന്ന് എപ്പോഴോ തോന്നുകയായിരുന്നു.
ആകെ നനഞ്ഞാൽ എന്ത് കുളിരെന്ന് പറയുന്നത് പോലെ ഈ ലോകത്തിൽ ഞാൻ എന്നോ കുതിർന്ന് പോയതാണ്! ര,തിയുടെ ചൂ,ടിൽ വിറ്റ് പോകേ ണ്ടവളാണ്!
ഉറവിടം കണ്ടെത്താനുള്ള മാർഗ്ഗം മുന്നിൽ കിട്ടിയത് കൊണ്ട് മറാത്തിക്കാരൻ പറഞ്ഞതെല്ലാം അന്ന് രാത്രിയിൽ ഞാൻ അനുസരിച്ചു. ആ മനുഷ്യനിൽ ഉണ്ടായിരുന്ന മ,ദ്യത്തിന്റെയും പാൻമസാലയുടെയും മണം പുലരുവോളം എന്റെ ശ,രീരത്തെ പൊതിഞ്ഞു. എന്നിൽ മതിയാവോളം കിതച്ചതിന് ശേഷം ആ മറാത്തിക്കാരനിൽ നിന്ന് അറിയേണ്ടതെല്ലാം ഞാൻ ആരായുകയായിരുന്നു.
ഒരു സ്ത്രീയാണ് എന്നെ കൊണ്ടുവന്നതെന്ന് അയാൾ പറഞ്ഞു. ശരിയാണ്! കൈയ്യിൽ തിളക്കം ഒളിപ്പിച്ച് എന്നെ മാടി വിളിച്ച ആ സ്ത്രീ അവ്യക്തമായി ഇന്നും കാഴ്ച്ചയിലുണ്ട്! ആരായിരിക്കുമത്? എങ്ങനെ തോന്നി ഒരു കുഞ്ഞിനെ പറിച്ചെടുക്കാൻ!
വിൽക്കാനാനായി എന്നെ ഏത് നാട്ടിൽ നിന്നാണ് ആ സ്ത്രീക്ക് കിട്ടിയതെന്ന് കണ്ണുകൾ നിറയാതെ ഞാൻ ചോദിച്ചു. അയാൾ മിണ്ടിയില്ല. അറിഞ്ഞിരുന്നു വെങ്കിൽ എത്രയും വേഗതയിൽ അങ്ങോട്ടേക്ക് പോകാൻ എനിക്ക് തോന്നു മായിരുന്നു. മറാത്തിയും ഹിന്ദിയും അല്ലാതെ എന്റെ നാവിൽ മറ്റൊരു ശബ്ദവുമില്ല. എന്നാലും, ഞാൻ ഇറങ്ങി പുറപ്പെടുമായിരുന്നു…
ആരായെന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ അറിയാത്ത എനിക്ക് ജീവിതത്തിൽ ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. കൂടെ കിടക്കാൻ വരുന്ന മനുഷ്യരുടെ മുഖമായിരിക്കും ഓരോ നാളും ജീവിതത്തിന്. ചിലർ അടുത്ത ബന്ധങ്ങളിലെന്ന പോലെ തഴുകും. അങ്ങനെയുള്ളവരുമായുള്ള ഇടപെടൽ ഞാൻ ആസ്വദിക്കാറുണ്ട്. പരസ്പരം വിയർത്ത് കഴിഞ്ഞാൽ അടർന്ന് പോകുമെങ്കിലും അതിലൊരു സുഖം കണ്ടെത്താൻ പറ്റാറുണ്ടായിരുന്നു.
മറ്റ് ചിലർ ആണെങ്കിൽ കാശ് കൊടുത്ത് വാങ്ങിയ കളിപ്പാട്ടം പോലെയാണ് എന്നെ ഉപയോഗിക്കാറുള്ളത്. അത്തരക്കാർക്ക് ബലമായി പൊട്ടിച്ച് മൂലയിലേക്ക് കളയേണ്ട വെറുമൊരു വസ്തുവാണ് ഞാൻ. ഈയിടെയായി ആരുടേയും കളിക്കോ,പ്പ് ആകാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്.
ഇങ്ങനെയൊക്കെ മതിയെന്ന് കരുതി ജീവിക്കുമ്പോഴാണ് എന്നെ അറിയാനുള്ള വഴി യാദൃശ്ചികമായി ഒരാൾ ഇങ്ങനെ തുറന്ന് തരുന്നത്! അതിലൂടെ പോകുകയെന്നേ ഞാൻ ചിന്തിച്ചുള്ളൂ…
‘പറയൂ… അറിയാമെങ്കിൽ എന്നോട് പറയൂ…. ഞാൻ എവിടുത്തുകാരിയാണ്..?’
മറാത്തിക്കാരൻ ചിരിച്ചു. ഒരു സിഗാറും ക,ത്തിച്ച് എന്റെ മുഖത്തേക്ക് ഊതി ക്കൊണ്ട് അയാൾ കതക് തുറന്നു. പോകാൻ ഞാൻ അനുവദിച്ചില്ല. പറയാതെ വിടില്ലെന്ന് പറഞ്ഞപ്പോൾ എന്നെ തള്ളി തറയിൽ ഇടുകയും ചെയ്തു. എന്നിട്ടും അയാളുടെ പിന്നാലെ ഞാൻ ചെന്നു. ആ ചലനത്തിലാണ് അബീന മുന്നിൽ നിന്നത്. ഞാനും അബീനയും ഏതാണ്ട് ഒരേ കാലത്ത് ഇവിടെ എത്തി ചേർന്നതാണ്. മൊത്തത്തിൽ മുപ്പതോളം പെണ്ണുങ്ങളുണ്ട് ഈ കെട്ടിടത്തിൽ.
‘എവിടേക്കാണ്…? നിന്നെ അറിയാമെന്നല്ലേ അയാള് പറഞ്ഞേ?’
അബീന ഹിന്ദിയിൽ ചോദിച്ചു. അതേയെന്ന് ഞാൻ പറഞ്ഞു. ഇന്നാളൊരു നാൾ തന്നെ അറിയാമെന്നും അയാൾ പറഞ്ഞിരുന്നുവെന്ന് അവൾ പറഞ്ഞു. കയറി ചെല്ലുന്ന പെണ്ണുങ്ങളിൽ നിന്ന് കൂടുതൽ സഹകരണം കിട്ടാൻ ആളെ അറിയാ മെന്നൊക്കെ പലരോടും അയാൾ ഇങ്ങനെ പറയാറുണ്ട് പോലും…
കേട്ടപ്പോൾ ഒന്നും മിണ്ടാതെ ഞാനെന്റെ മുറിയിലേക്ക് തന്നെ നടന്നു. കുളിക്കുമ്പോൾ ദേഹം മുഴുവൻ വല്ലാത്തയൊരു നീറ്റൽ! കബളിപ്പിക്കപ്പെട്ട വേദന!
ലോകം വിൽക്കുന്നവരുടേതും വാങ്ങുന്നവരുടേതുമാണ്. അങ്ങനെ വരുമ്പോൾ രണ്ട് കൂട്ടരും പരസ്പര നേട്ടങ്ങൾക്ക് വേണ്ടി കള്ളങ്ങൾ കാട്ടും. ആരാണെന്ന് പോലും അറിയാതെ ഈ ചുവന്ന തെരുവിലേക്ക് വീണ ഞാനത് മനസിലാക്കണ മായിരുന്നു. എന്നെ പോലെ ഉള്ളവർക്ക് ഉറവിടമില്ല. ഒഴുക്ക് മാത്രമേയുള്ളൂ…!!!
