അയ്യോ ചേച്ചി… അത് എടുക്കാൻ പറ്റത്തില്ല! ഞാൻ എന്റെ കസിന്റെ കല്യാണത്തിന് പോകുമ്പോൾ ഇടാൻ നല്ലതൊന്നും ഇല്ലാഞ്ഞിട്ട് വാങ്ങിച്ചതാ!”ദൃശ്യയുടെ വാക്കുകൾ കേട്ടതും രമ്യയുടെ മുഖം ഇരുണ്ടു……..

Story written by Jk

​”അയ്യോ ചേച്ചി… അത് എടുക്കാൻ പറ്റത്തില്ല! ഞാൻ എന്റെ കസിന്റെ കല്യാണത്തിന് പോകുമ്പോൾ ഇടാൻ നല്ലതൊന്നും ഇല്ലാഞ്ഞിട്ട് വാങ്ങിച്ചതാ!”
​ദൃശ്യയുടെ വാക്കുകൾ കേട്ടതും രമ്യയുടെ മുഖം ഇരുണ്ടു. പെട്ടെന്ന് തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു.

​ദൃശ്യ അത് പറഞ്ഞപ്പോഴേക്കും രമ്യയുടെ കരച്ചിലും പിഴിച്ചിലും തുടങ്ങി. പതിവുള്ള നാടകമായതുകൊണ്ട് ദൃശ്യയ്ക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. രമ്യ നേരെ പോയത് അടുക്കളയിൽ അമ്മയുടെ അരികിലേക്കാണ്.

​”അമ്മേ… കണ്ടോ അവൾ പറയുന്നത്? ഒരു ചുരിദാർ ഒന്ന് ഇടാൻ ചോദിച്ചതിന് എന്നെ ആ,ട്ടിപ്പായിച്ചു. എനിക്ക് ഇടാൻ നല്ലൊരു തുണിയില്ലെന്ന് അവൾ ക്കറിയില്ലേ അമ്മേ? അത് മാത്രമല്ല ഇതൊന്നും അവൾക്ക് സ്ത്രീധനം കിട്ടിയ തുക കൊണ്ട് വാങ്ങിയതല്ലല്ലോ എന്റെ ആങ്ങള കഷ്ടപ്പെട്ട് വാങ്ങി കൊടുത്തതല്ലേ?? എന്നോട് തരില്ല എന്ന് പറയാൻ അവൾ ആരാ ഈ ഞാൻ ഉണ്ടായതിനുശേഷം ആണ് എന്റെ ആങ്ങളക്ക് ഈ പറയുന്ന ഭാര്യ ഉണ്ടായത് ” വലിയ വായിൽ നിലവിളിച്ചു കൊണ്ട് രമ്യ എണ്ണി പറഞ്ഞു.

അവൾ അമ്മയുടെ തോളിൽ ചാഞ്ഞു. ​”നീ സങ്കടപ്പെടണ്ട മോളെ, ജിതേഷ് വരട്ടെ. ഞാൻ അവനോട് ചോദിക്കുന്നുണ്ട്. ഈ വീട്ടിൽ കയറി വന്നവൾക്ക് ആണോ സ്വന്തം പെങ്ങൾക്ക് ആണോ അവകാശം എന്ന് അല്ലേ.. ഇങ്ങോട്ട് കേറി വന്നവൾക്ക് ഇത്ര അഹങ്കാരം പാടുണ്ടോ?” അമ്മ രമ്യയെ ആശ്വസിപ്പിച്ചു. അമ്മയുടെ വാക്ക് കേട്ടപ്പോൾ രമ്യയ്ക്ക് ചെറിയ ആശ്വാസം തോന്നി ​ദൃശ്യ മുറിയിൽ ഇരുന്നു മടുപ്പോടെ ഇതെല്ലാം കേട്ടു.. കാര്യം ഭർത്താവിന്റെ പെങ്ങൾ ഒക്കെ തന്നെയാണ് പക്ഷേ അവൾ ഇങ്ങോട്ട് വന്നാൽ ഇവിടെ അനാവശ്യമായി ഓരോ പ്രശ്നങ്ങൾ ഉണ്ടാവും.. അല്ല അവൾ ഉണ്ടാക്കും ആരും മനസമാധാനമായി ജീവിക്കുന്നത് അവൾക്ക് ഇഷ്ടമല്ല..

രമ്യയുടെ ജീവിതം അവൾ തന്നെ തിരഞ്ഞെടുത്തതാണ്. വീട്ടുകാർ എത്ര വിലക്കിയിട്ടും കേൾക്കാതെ, ഒരു ബസ് ഡ്രൈവറെ പ്രണയിച്ചു വിവാഹം കഴിച്ചവൾ. അന്ന് കണ്ട വാശിയൊന്നും ഇപ്പോഴില്ല. തന്റെ തീരുമാനങ്ങൾ പാളിപ്പോയതിന്റെ ദേഷ്യം അവൾ തീർക്കുന്നത് ദൃശ്യയോടും സ്വന്തം അനിയത്തി രാജിയോടുമാണ്. പ്രത്യേകിച്ച് രാജിക്ക് ഒരു വില്ലേജ് ഓഫീസറുടെ ആലോചന വന്നതോടെ രമ്യയുടെ അസൂയ ഇരട്ടിച്ചു. തനിക്ക് കിട്ടാത്ത ആഡംബരങ്ങൾ അനിയത്തിക്ക് കിട്ടുന്നത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. പെട്ടെന്നാണ് മുറ്റത്ത് ബൈക്കിന്റെ ശബ്ദം കേട്ടത്. ജിതേഷ് എത്തിയിരിക്കുന്നു. രമ്യ തന്റെ കരച്ചിലിന്റെ വേഗത കൂട്ടി. ജിതേഷ് അകത്തേക്ക് കയറി വന്നതും കണ്ടത് വിങ്ങിപ്പൊട്ടുന്ന അനിയത്തിയെയാണ്.

​”എന്താ ഇവിടെ? വീണ്ടും തുടങ്ങിയോ രണ്ടുപേരും?” ജിതേഷ് മടുപ്പോടെ ചോദിച്ചു.

​”ജിതേഷേ… നീ നിന്റെ ഭാര്യയോട് ഒന്ന് ചോദിക്ക്. പാവം എന്റെ മോള് ഒരു ചുരിദാർ ഒന്ന് ഇടാൻ ചോദിച്ചതിന് അവൾ എന്ത് കണ്ണിച്ചോ,ര ഇല്ലാതെയാണ് അവൾ മറുപടി പറഞ്ഞത്? ഈ പാവത്തിന് ഇല്ലാത്തതുകൊണ്ട് അല്ലേ ചോദിച്ചത്,??

നിനക്ക് ഇതൊന്നും കാണുമ്പോൾ ഒരു വിഷമവും തോന്നുന്നില്ലേ?” അമ്മ വിചാരണ തുടങ്ങി. ​ദൃശ്യ പതുക്കെ അങ്ങോട്ട് വന്നു. “ജിതേഷേട്ടാ, ഇത് വെറുമൊരു ഉടുപ്പിന്റെ പ്രശ്നമല്ല. കഴിഞ്ഞ മാസം ഞാൻ എടുത്ത സാരി രമ്യ കൊണ്ടുപോയിട്ട് തിരിച്ചെത്തിച്ചത് എങ്ങനെയാണെന്ന് ഏട്ടൻ കണ്ടതല്ലേ? ബ്ലൗസ് വെ,ട്ടി മു,റിച്ച് രമ്യയുടെ പാകത്തിന് ആക്കിയിരിക്കുന്നു , സാരിയിൽ കറയാക്കി… അത് പിന്നെ എനിക്ക് തൊടാൻ പോലും പറ്റിയിട്ടില്ല. ഇത്തവണ ഞാൻ ഇത് തരില്ലെന്ന് തന്നെയാ പറഞ്ഞത്.” രമ്യ തറപ്പിച്ചു പറഞ്ഞു..
അവൾ പറഞ്ഞതിലും കാര്യമുണ്ട് എന്ന് ജിതേഷിന് അറിയാമായിരുന്നു. മറ്റുള്ളവർ എന്തെങ്കിലും നല്ലതു വാങ്ങിയാൽ അസൂയയാണ് അവൾക്ക്.. അത് എങ്ങനെയെങ്കിലും ന,ശിപ്പിക്കാൻ നോക്കും.. അവരത് ഉപയോഗിക്കാ തിരിക്കാൻ എന്തും ചെയ്യും..

​”എടാ ജിതേഷേ, അവൾക്ക് ഇല്ലാത്തത് കൊണ്ടല്ലേ ചോദിക്കുന്നത്? നീ ഒന്ന് പറഞ്ഞു മനസ്സിലാക്ക്,” അമ്മ വീണ്ടും നിർബന്ധിച്ചു. പക്ഷേ ഇത്തവണ ജിതേഷ് ഉറച്ച സ്വരത്തിൽ പറഞ്ഞു, “ഇല്ല അമ്മേ, ഇത്തവണ ദൃശ്യ പറഞ്ഞതാണ് ശരി. രമ്യയ്ക്ക് അവളുടെ പരിമിതികൾ അറിയാമെങ്കിൽ അതനുസരിച്ച് ജീവിക്കാൻ പഠിക്കണം. അല്ലാതെ മറ്റുള്ളവരുടെ സാധനങ്ങൾ പിടിച്ചുവാങ്ങി നശിപ്പിക്കുക യല്ല വേണ്ടത്. ഇങ്ങനെയെല്ലാം ജീവിക്കേണ്ടി വരും എന്ന് അറിഞ്ഞതു കൊണ്ടാണല്ലോ അന്ന് അവൾ വിനോദും മായുള്ള വിവാഹത്തിന് വാശി പിടിച്ചത്.

രമ്യേ, നിനക്ക് സ്വന്തം നിലയ്ക്ക് കാര്യങ്ങൾ നോക്കാൻ പറ്റില്ലെങ്കിൽ നീ എന്തിനാ അന്ന് ആ കല്യാണത്തിന് വാശി പിടിച്ചത്? എല്ലാവരുടെയും സമാധാനം കളയാൻ നിനക്ക് ആരാ അധികാരം തന്നത്?” ​ജിതേഷിന്റെ മറുപടി കേട്ട് അമ്മയും രമ്യയും സ്തംഭിച്ചു പോയി. അന്ന് വീട്ടിൽ വലിയൊരു തർക്കം നടന്നു. ഒടുവിൽ ജിതേഷ് കടുപ്പിച്ചു സംസാരിച്ചതോടെ രമ്യ അവിടെനിന്ന് ഇറങ്ങിപ്പോയി അമ്മ കുറെ കാലത്തിന് അവരോട് മിണ്ടിയില്ല.. എന്നാലും ജിതേഷ് അത് ഒന്നും വലിയ കാര്യമാക്കി എടുത്തില്ല.. ഇനിയും ഓരോന്ന് ഇതുപോലെ ആവർത്തിക്കാ തിരിക്കാൻ ഇപ്പോൾ ഇങ്ങനെയൊരു ഡോസ് കൊടുത്തത് നന്നായി എന്ന് അവന് തോന്നി.

​ദിവസങ്ങൾ കടന്നുപോയി. ഒരു ശനിയാഴ്ച ഉച്ചയ്ക്ക് രമ്യ വലിയ ബഹളത്തോടെ അങ്ങോട്ട് ഓടിക്കയറി വന്നു. ഇത്തവണ അവളുടെ മുഖത്ത് വല്ലാത്തൊരു രോഷമായിരുന്നു.

​”അമ്മേ… എനിക്ക് അവിടെ നിൽക്കാൻ പറ്റില്ല! അവൾ ആരാ എന്റെ സ്വർണം ചോദിക്കാൻ?? അത് എനിക്ക് ഇടാൻ വേണ്ടി എന്റെ ഭർത്താവ് ചിട്ടി പിടിച്ച് വാങ്ങി തന്നതാണ്!””

രമ്യ പറഞ്ഞത് കേട്ട് അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല.. അപ്പോഴേക്കും ദൃശ്യയും അവിടേക്ക് വന്നു..

“” എന്താടി നീ പറയുന്നത് ഒന്ന് തെളിച്ച് പറ!!” രമ്യയുടെ അമ്മ ചോദിച്ചു.

” എന്റെ പൊന്നു അമ്മേ വിനോദേട്ടന് ചിട്ടി കിട്ടിയ കാര്യം ഞാൻ പറഞ്ഞില്ലേ ഞാൻ നിർബന്ധിച്ചപ്പോൾ അതുകൊണ്ട് എനിക്കൊരു നെക്ലൈസ് വാങ്ങി തന്നു.. ഇപ്പോൾ വിനോദേട്ടന്റെ പെങ്ങൾക്ക് കല്യാണത്തിന് പോകാൻ അത് വേണം പോലും!! തരില്ലെന്ന് പറഞ്ഞ് ഞാൻ ഇങ്ങു ഇറങ്ങിപ്പോന്നു!! പിന്നെ എന്റെ ഭർത്താവ് വാങ്ങിയത് കണ്ടവളുമാർക്ക് കല്യാണത്തിന് ഇടാൻ അല്ലേ?? “” രമ്യ രോഷത്തോടെ പറഞ്ഞു… ഇത് കേട്ടുകൊണ്ടാണ് ജിതേഷ് കയറിവന്നത്..

. “കൊള്ളാം! അപ്പൊ നിന്റെ ഭർത്താവ് വാങ്ങിയ സ്വർണ്ണം നിനക്ക് അവകാശപ്പെട്ടതാണ്… വിനോദിന്റെ പെങ്ങൾക്ക് യാതൊരു അവകാശവും ഇല്ല!!!!! പക്ഷേ ഇവിടെ ദൃശ്യക്ക് ഞാൻ ഒരു ചുരിദാർ വാങ്ങി കൊടുത്താൽ പോലും അതിൽ എന്റെ പെങ്ങൾക്ക് അവകാശമുണ്ട്… നീ ചോദിക്കുമ്പോൾ അവൾ തരില്ലെന്ന് പറഞ്ഞാൽ അവൾ അഹങ്കാരി. അല്ലേ രമ്യേ…?? നിനക്ക് നിന്റെ സാധനങ്ങളിൽ ഉള്ള അതേ അവകാശം തന്നെയാണ് ദൃശ്യയ്ക്ക് അവളുടെ സാധനങ്ങളിലും ഉള്ളത്. അവിടെ നിനക്ക് കിട്ടാത്തത് ഇവിടെയും കിട്ടുമെന്ന് നീ പ്രതീക്ഷിക്കണ്ട. ഈ ഇരട്ടത്താപ്പ് ഇനി ഇവിടെ ചെലവാകില്ല.” അത്രയും പറഞ്ഞുകൊണ്ട് ​ജിതേഷ് അമ്മയുടെ നേരെ തിരിഞ്ഞു. “കണ്ടോ അമ്മേ? ഇവൾക്ക് എല്ലാം കിട്ടണം, പക്ഷേ ഇവളുടെ ആർക്കും ഒന്നും കൊടുക്കാൻ പറ്റില്ല!.. എന്താ അമ്മയ്ക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനുണ്ടോ??”” അവൻ ചോദിച്ചു അമ്മ ഒന്നും മിണ്ടാതെ നിന്നു…

രാജിയുടെ ആലോചന വന്നപ്പോൾ മുതൽ ഇവളുടെ ഉള്ളിലെ വി,ഷം പുറത്തു വരുന്നുണ്ട്. മറ്റുള്ളവർക്ക് നല്ലതൊന്നും വാങ്ങാൻ കഴിയില്ല മറ്റുള്ളവർ സന്തോഷിക്കാൻ പാടില്ല.. ഇങ്ങനെയുള്ള സ്വഭാവവുമായി ഇനി ഇങ്ങോട്ട് വന്നാൽ പെങ്ങളാണ് എന്നൊന്നും ഞാൻ ഇനി നോക്കില്ല ആട്ടിയിറക്കി വിടും ” ജിതേഷ് ദേഷ്യത്തോടെ പറഞ്ഞു ​അമ്മയ്ക്ക് ഒന്നും മിണ്ടാനായില്ല. സ്വന്തം മകളുടെ സ്വഭാവദൂഷ്യം ജിതേഷ് കൃത്യമായി തെളിവ് സഹിതം നിരത്തിയിരിക്കുന്നു. തന്റെ പരിപ്പ് ഇവിടെ ഇനി വേവില്ലെന്നും, താൻ പിടിക്കപ്പെട്ടെന്നും രമ്യയ്ക്ക് മനസ്സിലായി. അവൾ പതുക്കെ എഴുന്നേറ്റു.

​”എല്ലാവർക്കും ഞാൻ ഇപ്പൊ കണ്ണിലെ കരടായി അല്ലേ? ശരി… ഇനി ഞാൻ ഇങ്ങോട്ട് വരില്ല.” രമ്യ ബാഗും എടുത്ത് വേഗം പടിയിറങ്ങി. ​രമ്യ പോകുന്നത് നോക്കി ജിതേഷ് ദൃശ്യയെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു വലിയ ഭാരം ഒഴിഞ്ഞ ആശ്വാസമുണ്ടായിരുന്നു. ദൃശ്യയ്ക്കും അപ്പോഴാണ് ശരിക്കും ശ്വാസം നേരെ വീണത്.

Leave a Reply

Your email address will not be published. Required fields are marked *