അന്ന് അവർ ഒരുപോലെ തിളച്ചു. അജയൻ തളർന്നെന്ന് തോന്നിയപ്പോൾ അവളുടെ മുഖം വാടി. പെണ്ണിന്റെ പരവേശവും കിതപ്പും മാറിയിട്ടുണ്ടായിരുന്നില്ല. അവളൊരു തേരാളിയെ പോലെ അയാളുടെ മേലേക്ക് കയറിയിരുന്നു……….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

മിക്ക പുരുഷൻമ്മാർക്കും അജയനോട് അസൂയയാണ്. എങ്ങനെ ഇല്ലാതിരിക്കും..! സംസ്ഥാന സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സകല വാർത്തകളിലും പരസ്യങ്ങളിലും ജനശ്രദ്ധ പിടിച്ച മാദക റാണിയാണല്ലോ അയാളുടെ ഭാര്യ…

അജയന്റെ അങ്കലാപ്പിലേക്ക് വരാം. വിവാഹശേഷമാണ് അയാൾ മ,ദ്യപാനിയായത്. അങ്ങനെ മൂന്നര കാലിൽ കയറി വരുന്ന നാളുകളിൽ എത്ര മുട്ടിയാലും തുറക്കാത്ത കതകാണ് അയാളും അവളും മാത്രം താമസിക്കുന്ന ആ വീടിന്….

അയൽവക്കകാരൻ രഘു ക,ള്ളും കുടിച്ച് വന്ന് കെട്ട്യോളെ മർദിച്ച് ലൈംഗീകമായി പീഡിപ്പിച്ച കഥ നാട്ടിലാകെ പാട്ടാണ്. പാട്ടിന്റെ അവസാനം രഘു തടവിലായ വരികളും… അല്ലെങ്കിലും ഭാര്യയെ അടിമയായി കാണുന്ന അവനൊന്നും ഇനി പുറം ലോകം കാണരുതെന്ന പക്ഷക്കാരൻ തന്നെയാണ് അജയനും…

എത്ര കുടിച്ചാലും ആർക്കുമൊരു ഉപദ്രവും അജയൻ ഉണ്ടാക്കില്ല. സുന്ദരിയായ ഭാര്യ തുറക്കാത്ത കതകും ചാരി അയാൾ അവിടെ കിടക്കും. ചിലപ്പോൾ തുറക്കില്ലെന്ന് അറിയുന്നത് കൊണ്ട് കാറിൽ തന്നെ സീറ്റും ചാരി മയങ്ങും…

ഒരിക്കൽ നാട്ടിൽ നിന്ന് അജയന്റെ അമ്മയും അമ്മാവനും ആ വീട്ടിലേക്ക് അപ്രതീക്ഷിതമല്ലാതെ വരുകയുണ്ടായി…

‘മോളെവിടെ മോനെ…?’

കയറി വന്ന മാത്രയിൽ വെറുതേ തലയുയർത്തി അങ്ങുമിങ്ങും ശ്രദ്ധിച്ചാണ് അമ്മ ചോദിച്ചത്.

അവളൊരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് പോയിരിക്കുകയാണെന്നും പറഞ്ഞ് അജയൻ രണ്ടുപേരോടും കയറിയിരിക്കാൻ പറഞ്ഞു. അമ്മയും അമ്മാവനും പരസ്പരം മുഖത്തോട്ട് മുഖം നോക്കുകയാണ്. ശേഷം, ഒരു പന്തികേട് ചവച്ച് അജയന്റെ മുന്നിലേക്ക് തുപ്പി.

‘അതിപ്പോൾ അവളുടെ ഇഷ്ട്ടങ്ങൾക്ക് ഞാൻ എന്തിനാണ് തടസ്സം നിൽക്കുന്നത്…’

അജയൻ തല ഉയർത്താതെ പറഞ്ഞു. കൊല്ലം മൂന്നായിട്ടും ഒരു കുഞ്ഞിനെക്കുറിച്ച് എന്തുകൊണ്ടാണ് നിങ്ങൾ ചിന്തിക്കാത്തതെന്ന് ആ തല നരച്ച അമ്മാവൻ ചോദിച്ചു. പ്രസവിക്കേണ്ടതും മു,ലയൂട്ടേണ്ടതും അവളല്ലേ അമ്മാവായെന്നും പറഞ്ഞ് എഴുന്നേൽക്കാനേ അയാൾക്ക് തോന്നിയുള്ളൂ…

‘നിങ്ങള് വന്നിട്ട് ഇറങ്ങാമെന്ന് കരുതി നിന്നതാണ്… അത്യാവശ്യമായി പോകാനുണ്ട്… പെട്ടെന്ന് വരാം…’

എന്നും പറഞ്ഞ് തന്റെ ജോലി ആവശ്യത്തിനായി അജയൻ പുറത്തേക്ക് പോയി. തിരിച്ച് വരുമ്പോഴേക്കും ഷൂട്ടിന് പോയ ഭാര്യയും എത്തി.

‘നിങ്ങളുടെയൊരു കുഞ്ഞിനെ ലാളിക്കാൻ യോഗമുണ്ടാകുമോ എനിക്ക്…?’

അത്താഴം കഴിക്കുന്ന നേരത്ത് അജയന്റെ അമ്മ അവളോട് ചോദിച്ചതാണ്. കേട്ടപ്പോൾ കഴിക്കുന്നത് നിർത്തി അവൾ എഴുന്നേറ്റ് പോയി. അതൊരു മറുപടിയായിരുന്നുവെന്ന് മനസ്സിലാക്കിയ ആ അമ്മ അജയനെ വെറുതേയൊന്ന് നോക്കുക മാത്രം ചെയ്തു. അയാൾക്ക് യാതൊന്നും പറയാനുണ്ടായിരുന്നില്ല.

ആ രാത്രി കനത്തതും, പാതി നിലാവിൽ അലിഞ്ഞതും, ഒടുവിൽ മാഞ്ഞതും, ആ വീട്ടിൽ നിന്ന് ഉയരുന്ന നിരാശകളെ ഓർത്തായിരിക്കണം. ആർക്കൊക്കെ, എന്തിനോടൊക്കെയാണ് നിരാശയെന്ന് പോലും വ്യക്തമാകാത്ത വിധം സങ്കീർണ്ണമായി പോയി…

ഒരു മോഡലുമായുള്ള ജീവിതത്തിന്റെ വരും വരായ്കൾ ആലോചനയുമായി ദല്ലാൾ വന്നപ്പോഴേ അജയന് മനസ്സിലായതാണ്. പരസ്പരം യാതൊന്നിനും നിർബന്ധിക്കരുതെന്നും നിബന്ധനയുണ്ടായിരുന്നു. അത്തരം യാതൊരു നിയന്ത്രണങ്ങളിലും പെടാതിരിക്കാൻ അവൾ കൂർമ്മമായി ശ്രദ്ധിച്ചു. എന്നിട്ടും, മ,ദ്യപാനം ഉൾപ്പടെയുള്ള പല കാര്യങ്ങളിലും ഭാര്യ തന്നെ നിയന്ത്രിക്കുന്നത് തടയാൻ അജയന് കഴിഞ്ഞില്ല.

പിറ്റേന്ന് അതിരാവിലെ തന്നെ അമ്മയും അമ്മാവനും പോയി. മക്കളുടെ പെരുമാറ്റത്തിൽ ആ പഴയ മനുഷ്യർ മുഷിഞ്ഞ് പോയി.

‘നിങ്ങളുടെ ജീവിതമൊന്നും ഞങ്ങൾക്ക് മനസ്സിലാകുന്നില്ലേ…!’

പോകാൻ നേരം അമ്മാവൻ പറഞ്ഞതാണ്. കൊള്ളാവുന്ന ജോലിയും, സമ്പത്തും നാട്ടിൽ ഉണ്ടായിട്ടും ഒരു പെണ്ണിന്റെ തുമ്പും പിടിച്ച് നടക്കാൻ നാണമില്ലേയെന്നും അമ്മാവൻ ചേർത്തിരുന്നു. ലവലേശം ഇല്ലെന്ന അർത്ഥത്തിൽ അജയൻ ആ നേരം ചിരിച്ചു. അമ്മാവൻ പറഞ്ഞത് ശരിയാണെന്ന് അയാൾക്ക് അറിയായിരുന്നു… അങ്ങനെ തന്റേടം കാണിച്ചാൽ നഷ്ടപ്പെടുന്ന ഭാര്യയുടെ മുഖം അതിന് അനുവദിക്കുന്നില്ല. അവൾ, അത്രയ്ക്കും സുന്ദരിയായിരുന്നു…

ചേർന്ന് നിൽക്കുന്ന മിക്ക ബന്ധങ്ങളിലും അങ്ങനെയൊരു പ്രത്യേകത കാണാൻ സാധിക്കും. നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച് പരമാവധി താഴ്ന്ന് നിൽക്കുന്ന മനുഷ്യർക്കെല്ലാം അജയന്റെ മുഖമാണ്. ഇങ്ങനെ തങ്ങൾക്ക് കിട്ടിയ ഇണകളുടെ ആകർഷണതയിൽ വന്ദിക്കാൻ പാകം അടിമപ്പെട്ട് പോയവരൊക്കെ ഭിക്ഷാടകരായി രൂപാന്തരപ്പെടും… പിന്നാലെ നടന്ന് പ്രീതിപ്പെടുത്തുന്നതും അതുകൊണ്ടാണ്. അത് നിരന്തരം കാണുന്ന തന്റെ പങ്കാളികൾ വല്ലപ്പോഴും എറിഞ്ഞ് തരുന്ന നേരത്തിലാണ് ലോകത്തിലെ മുഴുവൻ സ്നേഹമെന്ന് അവർ കരുതുന്നു… ആശ്വസിക്കുന്നു…

അന്ന്, അജയന്റെ ഭാര്യയ്ക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. ഓഫീസിലേക്ക് പോകേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞ് അയാൾ ഇറങ്ങുമ്പോഴാണ് അവൾ തടഞ്ഞത്. ഇന്ന് താൻ ഫ്രീയാണെന്നും തനിക്ക് വേണ്ടി ലീവെടുക്കൂവെന്നും അജയന്റെ കവിളിൽ തൊട്ട് അവൾ നിർബന്ധിച്ചു. ആ സ്പർശനമേറ്റ അയാൾക്ക് അതിന് വഴങ്ങുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളൂ..

പരസ്പരം ചുണ്ടുകൾ തമ്മിൽ അമർത്തി ചും,ബിക്കുകയും, നു,ണയുകയും ചെയ്തുകൊണ്ട് രണ്ടുപേരും കിടപ്പ് മുറിയിലെ മെത്തയിലേക്ക് വീണു. അപ്പോഴേക്കും അവർ പൂർണ്ണ ന,ഗ്നരായിരുന്നു. കോണ്ടമില്ലാത്ത ആവലാതി അയാൾ പറഞ്ഞു. ഗുളികയുണ്ടെന്ന് അവൾ മൊഴിഞ്ഞു. അല്ലെങ്കിലും, നി,രോധനയുറ ഇല്ലാതെയുള്ള വേ,ഴ്ച്ചയാണ് അവൾക്ക് കൂടുതൽ ഇഷ്ട്ടം…!

അന്ന് അവർ ഒരുപോലെ തിളച്ചു. അജയൻ തളർന്നെന്ന് തോന്നിയപ്പോൾ അവളുടെ മുഖം വാടി. പെണ്ണിന്റെ പരവേശവും കിതപ്പും മാറിയിട്ടുണ്ടായിരുന്നില്ല. അവളൊരു തേരാളിയെ പോലെ അയാളുടെ മേ,ലേക്ക് കയറിയിരുന്നു. ചാട്ടവാറടി കിട്ടിയ കുതിരയുടെ മുരുൾച്ചയായിരുന്നു പിന്നീട് അയാൾക്ക്…!

മിക്ക രാത്രികളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. തന്നിലും കൂടുതൽ ലൈം,ഗീകാസക്തി ഭാര്യയ്ക്ക് ഉണ്ടെന്ന് പലപ്പോഴും അജയന് തോന്നിയിട്ടുണ്ട്. അവൾ ആഗ്രഹിക്കുന്ന നേരങ്ങളിലൊക്കെ അയാൾ വേണം. ആഗ്രഹം പോലെ അവളുടെ പൂത്ത ദേഹത്ത് പടർന്നില്ലെങ്കിൽ പ്രശ്നമാണ്.

‘ഇനി മണപ്പിച്ച് ഇങ്ങ് വാ…’

എന്നും പറഞ്ഞാണ് ആ നേരങ്ങളിൽ അജയന്റെ ഭാര്യ തിരിഞ്ഞ് കിടക്കാറ്. ഏതൊരു ആണും തന്റെ പ്രിയപ്പെട്ട ഇണയ്ക്ക് മുന്നിൽ മുട്ടുകു,ത്തുന്ന ഭീഷിണി യാണത്. നാളകളിൽ പിടികൂടാൻ സാധ്യതയുള്ള ദാരിദ്ര്യമോർത്ത് എങ്ങനെയും അവളിൽ അയാൾ പടർന്ന് കയറും.

അമ്മയുടെ ഉള്ളിലുള്ളതെന്ന പോലെ തന്റെ ര,ക്തം കലർന്ന കുഞ്ഞിനെ അജയനും ആഗ്രഹിക്കുന്നുണ്ട്. പ്രസവിക്കാനുള്ള കഴിവ് തനിക്ക് ഇല്ലല്ലോയെന്ന് ഓർത്ത് ഒരു അർത്ഥവും ഇല്ലാതെ ദുഃഖിക്കാറുമുണ്ട്. ആ വേളയിലൊക്കെ ആയിരിക്കണം അയാൾ മൂക്കറ്റം കുടിക്കാറുള്ളത്. ഉള്ളിലെ നോവുകളെല്ലാം മൂക്ക് പിഴിഞ്ഞ് കണ്ണുകളിലൂടെ പുറത്തേക്ക് വരാതിരിക്കാൻ മ,ദ്യം വേണമെന്ന് അയാൾക്ക് തോന്നി. ഒരൊറ്റ നീര് പോലും കണ്ണിൽ നിന്ന് വരാതെ ഉള്ളിൽ അലമുറയിട്ട് കരയുന്ന പ്രകൃതമായത് കൊണ്ട് തന്നെ അവൾക്ക് അജയൻ ഉത്തമനായിരുന്നു. പരിഭവപ്പെടാത്തവരെ ആർക്കാണ് തള്ളി കളയാൻ പറ്റുകയല്ലേ…

നി,രോധന ഗുളികകൾ ദയനീയമായി പരാജയപ്പെട്ടപ്പോൾ ഒരിക്കൽ അവളുടെ മാസമുറ തെറ്റുകയുണ്ടായി. തലയിലെ രുചിഭേദങ്ങൾ കൂടി മാറിയപ്പോൾ താൻ ഗർഭിണിയായിരിക്കുന്നുവെന്ന സത്യം ഒരു മാറാരോഗം ബാധിച്ച വേദനയോടെ അവൾ മനസ്സിലാക്കി. രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. മൂന്ന് നാൾ ഷൂട്ടെന്നും പറഞ്ഞ് ഒരു ക്ലിനിക്കിൽ പോയി മറ്റൊരു ഗുളിക യോനിയിൽ വെച്ച് അലസിപ്പിച്ചു.

‘ഒരു പിഞ്ച് കുഞ്ഞ് ചൂണ്ട് വിരലിൽ മുറുക്കെ പിടിച്ചു…!’

ഭാര്യ മടങ്ങി വന്ന രാത്രിയിൽ കിടക്കാൻ നേരം അജയൻ പറഞ്ഞതാണ്. അവൾ ഇല്ലാത്ത നാളുകളിൽ കണ്ട ഒരു സ്വപ്നമായിരുന്നു. ആഹ്ലാദത്തിൽ അയാളുടെ കണ്ണുകൾ തിളങ്ങി. ശേഷം, നിരാശയിലേക്ക് ആണ്ടു… ഒടുവിൽ,

‘നിനക്ക് വേണ്ടെങ്കിലും എനിക്കൊരു കുഞ്ഞിനെ തന്നൂടെ…!’

അജയൻ അവളോട് കേണു. കുടുംബവും വരും തലമുറകളും സ്വപ്നം കണ്ട് ജീവിക്കുന്ന നിരുപദ്രവകാരികളായ ഏതൊരു ശരാശരി പുരുഷനേയും പോലെ അയാൾ നോട്ടം കൊണ്ട് കെഞ്ചി. കണ്ണുകൾ നിറയുമെന്ന് തോന്നിയപ്പോൾ തന്റെ സ്വാർത്ഥതയുടെ നെറ്റിയിൽ അയാൾ മറയായി പിടിച്ചു…

നഷ്ട്ടപ്പെടുത്താൻ പറ്റാത്ത അത്രത്തോളം സ്നേഹവും കരുതലും ഭാര്യയോടുള്ള ആ മനുഷ്യനെ ഇനിയും പ്രത്യേകം പറയേണ്ടതില്ലല്ലോ… അവൾക്ക് മറുപടിയില്ലെന്ന് കണ്ടപ്പോൾ മറുത്തൊന്നും പറയാതെ അജയൻ തിരിഞ്ഞ് കിടന്നു. അയാളുടെ ഉള്ളിൽ മുഴുവൻ, തലേന്ന് തന്റെ പരുക്കൻ ചൂണ്ട് വിരലിൽ സ്വപ്നം കൊണ്ട് മുറുക്കെ പിടിച്ച ആ അഞ്ച് പിഞ്ച് വിരലുകളായിരുന്നു…!!!

******************

Leave a Reply

Your email address will not be published. Required fields are marked *