അടുത്ത വീട്ടിൽ ഒരു മരണം ഉണ്ടായപ്പോൾ അമ്മ അയാളെയാണ് എന്നെ വിശ്വസിച്ച് ഏൽപ്പിച്ചു പോയത്.. അന്ന് രാത്രി അയാൾ മുറിയിലേക്ക് കടന്നു വന്നു…..

“എന്റെ ദേ,ഹത്ത് ഇനി ഒരുത്തന്റെയും കൈ തൊടൂല… അതിപ്പോ ദൈവമാണെന്നു പറഞ്ഞുവന്നാലും ശരി!”

​മുറ്റത്തെ തുളസിത്തറയ്ക്ക് ചുറ്റും കെട്ടിപ്പിണഞ്ഞു കിടന്ന പുക മഞ്ഞിനെ കീറി മുറിച്ചുകൊണ്ട് അനുവിന്റെ ആ ശബ്ദം ആ വീടിന് മുന്നിൽ മുഴങ്ങിയപ്പോൾ, പറമ്പിലെ കരിയിലകൾ പോലും ഒന്ന് വിറച്ചതുപോലെ തോന്നി. അവളുടെ കണ്ണുകളിൽ അടങ്ങാത്ത ക,ലിപ്പായിരുന്നു. ആ കണ്ണുകളിൽ നോക്കാൻ പേടിച്ച് അമ്മ ജാനു വായ പൊത്തി നിന്നുപോയി.

“അനു… നീ ഇങ്ങനെയൊന്നും പറയല്ലേ മോളെ. നാട്ടുകാർ ഒക്കെ നോക്കിനിൽക്കുന്നു. വെറുതെ ആൾക്കാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കണോ?” ജാനുവിന്റെ വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞു..

​”നാട്ടുകാരോ! ഏത് നാട്ടുകാർ അമ്മേ?” അനു പരിഹാസത്തോടെ ചിരിച്ചു.

“ഞാൻ ആ ഇരുട്ടു മുറിയിൽ കിടന്ന് ശ്വാസം മുട്ടിയപ്പോൾ ഏത് നാട്ടുകാരനായിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്? അല്ലെങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ലല്ലോ.. അയാൾ പറയുന്നതായിരുന്നല്ലോ എല്ലാവർക്കും വേദ വാക്യം..

ഓ… മറന്നു, ആ കാ,മ ഭ്രാന്തൻ കേശവനെ നാട്ടുകാർ മുഴുവൻ മര്യാദരാമൻ എന്നല്ലേ വിളിക്കുന്നത്? എന്നിട്ടോ?” ​അനുവിന്റെ ഉള്ളിൽ ആ കറുത്ത രാത്രി വീണ്ടും തെളിഞ്ഞു വന്നു. അവൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ആ നരകം. അച്ഛന്റെ മരണശേഷം വല്ലാത്ത ഒരു അനിശ്ചിതാവസ്ഥ യിലായിരുന്നു അവളുടെയും അമ്മയുടെയും ജീവിതം. അച്ഛന് അസുഖമായിരുന്നപ്പോൾ അത് ചികിത്സിക്കാൻ ആളുകളുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയിരുന്നു ..

അച്ഛനെ രക്ഷിക്കാൻ പറ്റിയില്ല എന്ന് മാത്രമല്ല, കടം കൂടിക്കൂടി വന്നു.

അന്ന് സഹായമായി അച്ഛന്റെ അടുത്ത കൂട്ടുകാരൻ, കേശവൻ ആ പടി കയറിവന്നു.

വീടിന്റെ ഉമ്മറത്ത് അധികാരത്തോടെ കയറിയിരുന്ന കേശവൻ. മിഠായിയും കളിപ്പാട്ടങ്ങളുമായി ആണ് വന്നിരുന്നത് അച്ഛന്റെ സ്ഥാനത്തായിരുന്നു അനു അയാളെ കണ്ടത്… അമ്മയ്ക്കും അയാൾ ദൈവതുല്യനായി..ചില രാത്രികളിൽ അവിടെ തങ്ങാൻ തുടങ്ങി.. അമ്മയ്ക്ക് മറ്റാരെക്കാൾ വിശ്വാസമായിരുന്നു അയാളെ… അടുത്ത വീട്ടിൽ ഒരു മരണം ഉണ്ടായപ്പോൾ അമ്മ അയാളെയാണ് എന്നെ വിശ്വസിച്ച് ഏൽപ്പിച്ചു പോയത്.. അന്ന് രാത്രി അയാൾ മുറിയിലേക്ക് കടന്നു വന്നു..

അച്ഛനെപ്പോലെ കണ്ടവന്റെ യഥാർത്ഥ മുഖം അന്ന് അനു കണ്ടു.

പി,ച്ചിച്ചീ,ന്തപ്പെട്ട ബാല്യത്തിന്റെ വേദനയുമായി അവൾ വർഷങ്ങളോളം ആ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി. അമ്മയോട് പറയാൻ പേടി, മറ്റുള്ളവർ അറിഞ്ഞാലുള്ള അവസ്ഥ ഓർക്കുമ്പോൾ അതിലും പേടി.. തനിക്ക് സംഭവിച്ച വലിയ ആ ദുരന്തം ആരോടും തുറന്നുപറയാൻ പോലും ആവാതെ അങ്ങനെ നീറി നീറി അവൾ കഴിഞ്ഞു.. അന്ന് നടന്ന സംഭവം അവളുടെ ജീവിതത്തിൽ പലപ്പോഴും ഒരു ദു സ്വപ്നം പോലെ പിന്തുടർന്നു…

​സ്കൂളിൽ പോകാൻ അവൾക്ക് മടിയായി. പുരുഷന്മാരുടെ നോട്ടം പോയിട്ട്, ഒരു കാറ്റ് തൊടുമ്പോൾ പോലും അവൾ ഭയന്നു വിറച്ചു. “അവൾക്ക് ഇത് എന്തിനാ ഇത്ര പേടി…” എന്ന് പറഞ്ഞ് അമ്മ അവളെ കുറ്റപ്പെടുത്തി മന്ത്രവാദം ജയിച്ചു പല ചരടുകളും ജപിച്ച് ഊതി അവളുടെ കയ്യിൽ കെട്ടി കൊടുത്തു പക്ഷേ, ആ പ്രവർത്തികൾ അവളുടെ ഉള്ളിലെ കനലിനെ കെടുത്തുകയല്ല, മറിച്ച് ആളിക്കത്തിക്കുകയാണ് ചെയ്തത്.

ഒരു ദിവസം, അയൽപക്കത്തെ കുമാരൻ ചേട്ടൻ അവളുടെ കയ്യിൽ അറിയാതെ ഒന്ന് തൊട്ടപ്പോൾ അവൾ അടുക്കളയിലെ ചട്ടുകമെടുത്ത് അവന്റെ നേരെ പാഞ്ഞടുത്തു. “ഇനി ഒരടി മുന്നോട്ട് വന്നാൽ നിന്റെ കൈ ഞാൻ വെ,ട്ടും!” എന്ന് അവൾ അലറിയപ്പോൾ നാട്ടുകാർ അവളെ ‘ഭ്രാ,ന്തി’ എന്ന് വിളിച്ചു.

പക്ഷേ അനു വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. തന്റെ ശ,രീരത്തിന്മേലുള്ള അധികാരം തനിക്ക് മാത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞു തുടങ്ങിയത് അന്നാണ്. താൻ നേരിട്ട അതിക്ര,മം തന്റെ തെറ്റല്ലെന്നും, അത് ചെയ്തവനാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും ഉള്ള ചിന്ത അവളുടെ ഉള്ളിൽ വേരുപിടിച്ചു. അവൾ മുറിയിൽ അടച്ചിരിക്കാൻ തയ്യാറായില്ല. പഴയ പാഠപുസ്തകങ്ങൾ പുറത്തെടുത്തു. മുടങ്ങിപ്പോയ പഠനം അവൾ സ്വന്തം നിലയ്ക്ക് പുനരാരംഭിച്ചു. ഇടയ്ക്ക് ടൗണിലെ ഒരു തയ്യൽ കടയിൽ ജോലിക്ക് ചേർന്നു. അവിടുത്തെ മുതലാളി ഇടയ്ക്ക് ഒന്ന് തോളിൽ കൈ വെക്കാൻ നോക്കിയപ്പോൾ, “കൈ അവിടെ ഇരുന്നോട്ടെ മുതലാളി, അടുത്ത തയ്യൽ നിങ്ങളുടെ വിരലിലാവും” എന്ന് മുഖത്ത് നോക്കി പറയാൻ അവൾക്ക് മടിയുണ്ടായില്ല.

​ഒരു ദിവസം ടൗണിൽ വെച്ച് അവൾ ആ മുഖം വീണ്ടും കണ്ടു. കേശവൻ. നരച്ച മുടിയും മാന്യമായ വേഷവുമായി അയാൾ ഒരു കടയുടെ മുന്നിൽ നിൽക്കുന്നു. പഴയ ആ ഭയം അനുവിന്റെ ഉള്ളിൽ ഒരു നിമിഷം മിന്നിമറഞ്ഞു. പക്ഷേ, അടുത്ത നിമിഷം അവളുടെ ഉള്ളിൽ ഒരു ഇരമ്പലായിരുന്നു. അവൾ അയാളുടെ അടുത്തേക്ക് നടന്നു. പണ്ട് വിറച്ചിരുന്ന കൈകളല്ല ഇന്ന് അവളുടേത്.

​”എന്താ കേശവൻ മാമാ… സുഖമാണോ?” അനുവിന്റെ ചോദ്യം കേട്ട് അയാൾ ഞെട്ടിപ്പോയി.

​”അ… അനുവോ? നീയെന്താ ഇവിടെ?” അയാളുടെ ശബ്ദം വിറച്ചു.

​”ഞാൻ ഇവിടെ തന്നെയുണ്ട്. നിങ്ങൾ ചെയ്തതൊക്കെ മറന്നു കാണുമല്ലേ? പക്ഷേ ഞാൻ മറന്നിട്ടില്ല. ആ പന്ത്രണ്ട് വയസ്സുകാരി ഇന്നില്ല മാമാ. ഇത് വേറൊരു അനുവാണ്. പഴയ അനുവിനെ നിങ്ങൾ കൊ,ന്നുകളഞ്ഞു.”
​അയാൾ ചുറ്റും നോക്കി. ആരെങ്കിലും കേൾക്കുമോ എന്ന ഭയം അയാളുടെ മുഖത്ത് നിഴലിച്ചു.

“നീ എന്തിനാ മോളെ പഴയ കാര്യമൊക്കെ ഇപ്പോൾ…”

​”പഴയ കാര്യമോ?” അനുവിന്റെ ശബ്ദം ഉയർന്നു. “എന്റെ ജീവിതം ന,ശിപ്പിച്ചതിനെ യാണോ നിങ്ങൾ പഴയ കാര്യമെന്ന് വിളിക്കുന്നത്? ഇനി ഒരു കുട്ടിയുടെ അടുത്തും നിങ്ങൾ ഈ പരിപാടി കാണിക്കില്ല. കാണിക്കാൻ ഞാൻ സമ്മതിക്കില്ല.”

അന്ന് വൈകുന്നേരം അവൾ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്. നാട്ടിലെ പ്രമാണിയായ കേശവനെതിരെ പരാതി കൊടുക്കാൻ അവൾക്ക് ആരുടെയും അനുവാദം വേണ്ടായിരുന്നു. സ്റ്റേഷനിലെ എസ്.ഐ ചോദിച്ചു:

“ഇത്രയും കൊല്ലം കഴിഞ്ഞിട്ട് ഇപ്പോൾ പരാതിപ്പെട്ടാൽ തെളിവ് എവിടെ കൊച്ചേ?”

അനു തന്റെ നെഞ്ചിൽ കൈവെച്ച് പറഞ്ഞു: “തെളിവ് എന്റെ ഉള്ളിലുണ്ട് സാർ. എന്റെ മുറിവുകളിലുണ്ട്. എനിക്ക് ശിക്ഷിക്കണ്ട, എനിക്ക് അയാളുടെ മുഖം ലോകത്തിന് കാണിച്ചു കൊടുക്കണം. ഇനിയൊരു അനു ഉണ്ടാവരുത്.”

ആ കേസ് വലിയ ചർച്ചയായി. നാട്ടുകാർ അവളെ കുറ്റപ്പെടുത്തി. “സ്വന്തം മാ,നം അവൾ ചന്തയിൽ വി,റ്റു” എന്ന് നാട്ടുകാർ പറഞ്ഞു. പക്ഷേ അനു പതറിയില്ല. അവൾക്ക് കൂട്ടിന് സമാന അനുഭവങ്ങളിലൂടെ കടന്നുപോയ മറ്റു ചില പെൺകുട്ടികൾ കൂടി വന്നു. അവരുടെ മൗനം അനുവിന്റെ ധൈര്യത്തിന് മുന്നിൽ അലിഞ്ഞുപോയി. കോടതി വിധി വരാൻ കാലതാമസമെടുത്തെങ്കിലും, കേശവന് സമൂഹത്തിൽ കിട്ടിയിരുന്ന മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീണു. അയാൾക്ക് നാടുവിടേണ്ടി വന്നു. അനുവിനെ സംബന്ധിച്ചിടത്തോളം അതായിരുന്നു ആദ്യത്തെ വിജയം.

പക്ഷേ അവൾ അവിടെയും നിർത്തിയില്ല. തയ്യൽ ജോലിയിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് അവൾ ഒരു ചെറിയ സ്റ്റിച്ചറിംഗ് യൂണിറ്റ് തുടങ്ങി. അതിന് അവൾ ഇട്ട പേര് ‘ജ്വാല’ എന്നായിരുന്നു. തന്നേപ്പോലെ മുറിവേറ്റ പെൺകുട്ടി കളെയാണ് അവൾ അവിടെ ജോലിക്ക് നിയമിച്ചത്. അവർക്ക് അവൾ വെറും ബോസ്സല്ലായിരുന്നു, ഒരു ചേച്ചിയായിരുന്നു.

വർഷങ്ങൾക്കിപ്പുറം, അനു ഇന്ന് ഒരു വലിയ ഗാർമെന്റ്സ് കമ്പനിയുടെ ഉടമയാണ്. ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവുള്ള ബിസിനസ്സ്. പക്ഷേ അവൾക്ക് സന്തോഷം നൽകുന്നത് അതൊന്നുമല്ല. അവളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ തലയുയർത്തി നടക്കുന്നത് കാണുമ്പോഴാണ് അവളുടെ മനസ്സ് നിറയുന്നത്.

​ഒരു വൈകുന്നേരം, തന്റെ പഴയ തറവാട്ടിലെ തുളസിത്തറയ്ക്കൽ നിൽക്കുമ്പോൾ അമ്മ ജാനു അവളുടെ അടുത്ത് വന്നു. “മോളെ… നീ അന്ന് പറഞ്ഞത് ശരിയാ. ആരും നിന്നെ സംരക്ഷിക്കാൻ വരില്ലായിരുന്നു. നീ തന്നെ നിന്റെ തണലായി. ഇന്ന് നീ പത്ത് പെണ്ണുങ്ങൾക്ക് തണലായി നിൽക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു.” ​അനു ഒന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ പഴയ ആ മു,റിവുകളുടെ പാടുകളില്ലായിരുന്നു. പകരം ഒരു പോരാളിയുടെ ഉറച്ച ഭാവമുണ്ടായിരുന്നു. “അമ്മേ… നമ്മുടെ പെണ്ണുങ്ങൾ പഠിക്കേണ്ടത് കരയാനല്ല, തിരിച്ചു ചോദിക്കാനാണ്. എന്റെ ,ദേഹത്ത് തൊടാൻ വന്നവന്റെ കൈ ഞാൻ ത,ല്ലിയൊ,ടിച്ചില്ലായിരുന്നെങ്കിൽ, ഇന്ന് ഞാൻ മണ്ണടിഞ്ഞു പോയേനെ. ഇപ്പോൾ നോക്കിയേ, ഞാൻ എവിടെ നിൽക്കുന്നു എന്ന്.” അവൾ പടിയിറങ്ങി തന്റെ കാറിലേക്ക് നടന്നു. അവൾക്ക് ഇപ്പോൾ പേടിയില്ല. ലോകം മുഴുവൻ തന്റെ മുന്നിൽ തുറന്നു കിടക്കുകയാണെന്ന് അവൾക്ക് അറിയാമായിരുന്നു.

♡♡♡♡♡♡♡♡

Leave a Reply

Your email address will not be published. Required fields are marked *