എന്നാലും ഉണ്ണിയേട്ടാ നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ ഈ വീട്?? ഇത് അമ്മ മഹേഷിനെ കൊടുക്കുക എന്നൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല!…….

Story written by Jk

“” എന്നാലും ഉണ്ണിയേട്ടാ നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ ഈ വീട്?? ഇത് അമ്മ മഹേഷിനെ കൊടുക്കുക എന്നൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല!”””

മൃദുല പറഞ്ഞതും ഉണ്ണികൃഷ്ണൻ വേദന നിറഞ്ഞ ഒരു ചിരി അവൾക്ക് പകരമായി കൊടുത്തു.. അവളുടെ സ്വർണവും ഈ വീട് വയ്ക്കുന്ന സമയത്ത് താൻ വാങ്ങി പണയം വെച്ചിരുന്നു… അതും അത്രയും പൈസക്ക് ടൈറ്റ് വന്നപ്പോൾ.. എന്നിട്ടും ഒന്നും അമ്മയെയും അനിയനെയും അറിയിച്ചില്ല തന്റെ മുഖം മാറുന്നത് കാണുമ്പോൾ മൃദുല മാത്രം എന്താണ് കാരണം എന്ന് ചോദിക്കും അവളോട് മാത്രമേ ഇതുവരെ കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളൂ.

എന്നിട്ട് ഒടുവിൽ തന്റെ അധ്വാനവും, അവസ്ഥയും ഒന്നും മനസ്സിലാക്കാതെ അമ്മ അനിയൻ മഹേഷിന് വീട് കൊടുക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു..

ഉണ്ണികൃഷ്ണന് എതിർക്കാൻ തോന്നിയില്ല എതിർത്ത് ആ വീട് സ്വന്തമാക്കിയിട്ട് അതിൽ ഒരു അർത്ഥമില്ല എന്ന് അവനു തോന്നി..

21 വയസ്സിൽ ഗൾഫിലേക്ക് പറന്നതായിരുന്നു ഉണ്ണികൃഷ്ണൻ അച്ഛൻ അവരുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു പിന്നീട് പല കുടുംബക്കാരുടെയും സഹായം കൊണ്ടാണ് അവർ ജീവിച്ചത് ഉണ്ണികൃഷ്ണൻ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ നാട്ടിൽ ഓരോ ജോലികൾ ചെയ്ത് കുടുംബം നോക്കാൻ തുടങ്ങി..
അങ്ങനെ യാണ് ഒരു അമ്മാവൻ വഴി അവന് ഗൾഫിലേക്ക് പോകാൻ ഒരു ഓഫർ കിട്ടുന്നത് വീട് രക്ഷപ്പെടും എന്ന് കരുതി അയാൾ ആ ഓഫർ സ്വീകരിച്ചു.

കൺസ്ട്രക്ഷൻ കമ്പനിയിൽ ആയിരുന്നു ജോലി.. വെയിലേറ്റ് വാടി തളർന്ന് അയാൾ ജോലി ചെയ്ത് ഓരോ രൂപയും ഉറുമ്പ് അരിമണികൾ സൂക്ഷിച്ചുവയ്ക്കുന്നത് പോലെ തന്റെ വീട്ടുകാർക്ക് വേണ്ടി സൂക്ഷിച്ചുവെച്ചു..

അത് അയച്ചു വീട്ടിലെ കാര്യങ്ങൾ നോക്കുമ്പോൾ വല്ലാത്ത ഒരു സംതൃപ്തി ആയിരുന്നു അവന്.. അങ്ങനെയാണ് ഓലവീട്ടിൽ നിന്ന് ഇപ്പോഴുള്ള രണ്ടുനില വീട്ടിലേക്കും, അമ്മയുടെ കൈയിലും കഴുത്തിലും നിറയെ സ്വർണാഭരണങ്ങളും ഒക്കെ ഇടം പിടിച്ചത്.

അനിയന്റെ പഠനവും അയാൾ തന്നെയായിരുന്നു നോക്കി നടത്തിയത് അങ്ങനെയാണ് ഒരിക്കൽ നാട്ടിൽ വന്നപ്പോൾ അമ്മയുടെ ഒരു ആങ്ങള അവന് വിവാഹം നോക്കുന്നില്ലേ എന്ന് ചോദിച്ചത്.. സത്യത്തിൽ ചന്ദ്രമതിക്ക് മകനെ വിവാഹം കഴിപ്പിക്കാൻ ആയിരുന്നു വന്നു കയറുന്ന പെണ്ണ് അവന്റെ പൈസ മുഴുവൻ പിടുങ്ങുമോ എന്നതായിരുന്നു അവരുടെ ഭയം..

എന്നാൽ വന്നു കയറിയ മൃദുല ഒരു പാവം ആയിരുന്നു. 3 മാസത്തെ ലീവിന് വന്നപ്പോൾ ആയിരുന്നു മൃദുലയുടെയും ഉണ്ണികൃഷ്ണന്റെയും വിവാഹം ആതവണ പോകുമ്പോൾ അവൾ ഗർഭിണി ആയിരുന്നു.. രണ്ട് ഇരട്ട പെൺകുട്ടികൾ ആയിരുന്നു അവർക്ക് ജനിച്ചത് അതിൽ പിന്നെ അവരെ കാണാതെ തനിക്ക് ഇരിക്കാൻ കഴിയില്ല എന്നൊരു അവസ്ഥ വന്നു.. അങ്ങനെയാണ് അവൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വരുന്നത്.

അത് ചന്ദ്രമതിക്ക് ഒട്ടും ഇഷ്ടമായില്ല.. അതിന്റെ പേരിൽ അവർ വഴക്കിട്ടു എന്നാൽ, ഉണ്ണികൃഷ്ണൻ അത് അത്ര കാര്യമാക്കിയില്ല ആയിടക്കാണ് അനിയൻ മഹേഷിന്റെ വിവാഹം ശരിയാവുന്നത്. അയാൾക്ക് ഗവൺമെന്റ് ജോലി കിട്ടിയതുകൊണ്ട് വലിയ കൊമ്പത്ത് നിന്ന് ആയിരുന്നു വിവാഹാലോചന..

അതും കൂടി ആയപ്പോൾ അവരുടെ കണ്ണ് മഞ്ഞളിച്ചു പിന്നീട് മൃദുലക്ക് ആ വീട്ടിൽ വെറും ഒരു ജോലിക്കാരിയുടെ സ്ഥാനം മാത്രമായി.

അവൾ എല്ലാം ഉണ്ണികൃഷ്ണന് വേണ്ടി സഹിച്ചു. അയാൾ ഒരു പാവമാണെന്നും അയാളുടെ മനസ്സ് വേദനിപ്പിക്കരുത് എന്നും മൃദുലക്ക് നിർബന്ധമുണ്ടായിരുന്നു..

വിവാഹം കഴിഞ്ഞ് കവിത വന്നതോടെ എന്തിനും ഏതിനും ചന്ദ്രമതി മൃദുലയെ കുറ്റപ്പെടുത്താൻ തുടങ്ങി… അവളുടെ കുട്ടികളെ പോലും അവർക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല.. ഉണ്ണികൃഷ്ണൻ ഇതൊന്നും അറിഞ്ഞില്ല മൃദുല പറഞ്ഞില്ല..

കവിത ഒരു പ്രത്യേക സ്വഭാവക്കാരി ആയിരുന്നു വെറും സ്വാർത്ഥത മാത്ര മായിരുന്നു അവൾക്ക് ഉണ്ടായിരുന്നത് ടൗണിലെ കണ്ണനായ സ്ഥലത്ത് ഉള്ള ഇരുനില വീട് എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്ന് അവളുടെ അച്ഛൻ അവളെ പറഞ്ഞു ചട്ടം കെട്ടി വച്ചിരുന്നു അത് പ്രകാരം അവൾ കരുക്കൾ നീക്കാൻ തുടങ്ങി..

ആദ്യം മഹേഷിനോട് കാര്യം അവതരിപ്പിച്ചു. അയാളും ഒരു ആർത്തി പിടിച്ച ആൾ ആയിരുന്നു .

ഈ സ്ഥലം കിട്ടിയാൽ നമുക്ക് ഇവിടെ ഈ വീട് ഇടിച്ചു പൊളിച്ച് വലിയ ഒരു റസ്റ്റോറന്റ് പണിയാം.. അതിനുള്ള പണം എല്ലാം ഡാഡി തരും.. എന്നിട്ട് നമുക്ക് എന്റെ വീട്ടിലേക്ക് മാറാം…

എന്ന് കവിത പറഞ്ഞപ്പോൾ അത് നല്ല ഒരു ഐഡിയ ആയി മഹേഷിനെ തോന്നി അന്നുമുതൽ അമ്മയെ അയാൾ സോപ്പിടാൻ തുടങ്ങി..

കവിതയും അമ്മായി അമ്മയെ കഴുകി വെള്ളം കുടിക്കുന്നത് പോലെ അഭിനയിച്ചു.. അവരുടെ അഭിനയത്തിൽ വീണ ചന്ദ്രമതി മൂത്ത മകനും ഭാര്യയും ഇവിടെ നിന്ന് പോയിട്ടുണ്ടെങ്കിൽ തങ്ങൾക്ക് സുഖമായി ഇവിടെ കഴിയാം എന്ന് കരുതി..

അങ്ങനെയാണ് പെട്ടെന്ന് സ്വത്ത് ഭരിക്കുന്നതിനെക്കുറിച്ച് ചന്ദ്രമതി ഉണ്ണികൃഷ്ണനോട് പറയുന്നത് വീടും വീടിനു ചുറ്റുമുള്ള സ്ഥലങ്ങളും മഹേഷിന് എന്ന് പറഞ്ഞപ്പോൾ അയാൾ ഒരു നിമിഷം ഞെട്ടി… ഒരു ഓല വീട് ആയിരുന്നു അവർക്ക്.. അവിടെനിന്ന് അന്ന് ഈ സ്ഥലം വാങ്ങിയതും ഇതുപോലെ ഒരു വീട് വെച്ചതും തന്റെ വിയർപ്പിന്റെ ഫലം ആണ്..

അന്ന് കഷ്ടകാലത്തിന് വീട് വാങ്ങിയത് അമ്മയുടെ പേർക്ക് ആയിപ്പോയി അതാണ് താൻ ജീവിതത്തിൽ ചെയ്തതിൽ വച്ച് ഏറ്റവും വലിയ തെറ്റ് എന്ന് അയാൾക്ക് മനസ്സിലായി പക്ഷേ അയാൾ അതൊന്നും തിരികെ ചോദിച്ചില്ല. പകരം എന്തെങ്കിലും ചെയ്തോട്ടെ എന്ന് കരുതി അയാൾക്ക് എന്നും പറഞ്ഞ് കുന്നുംപുറത്ത് കുറച്ച് സ്ഥലം കൊടുത്തു… അതുമതി എന്ന് കരുതി ഭാര്യയും വിളിച്ച് അവിടെ ഒരു ചെറിയ വീട് കെട്ടി അങ്ങോട്ട് മാറി.

സ്വത്ത് എല്ലാം കയ്യിൽ വന്നപ്പോൾ ഇളയ മകന്റെയും മരുമകളുടെയും ഭാവം മാറി അവർക്ക് അമ്മ അധികപ്പറ്റായി..

” ഒരു ദിവസം പെട്ടെന്ന് വീട് അളന്നു നോക്കാനും മറ്റും ആളുകൾ വന്നപ്പോൾ ചന്ദ്രമതി ആകെ ഭയന്നു എന്താണ് എന്ന് മകനോട് തിരക്കി അപ്പോഴാണ് അറിയുന്നത് ഈ വീട് പൊളിച്ചു കളഞ്ഞ് ഇവിടെ എന്തൊക്കെയോ പണിയാൻ പോവുകയാണ് എന്ന്…

അവർക്ക് എതിർപ്പ് ഒന്നുമില്ലായിരുന്നു.. തന്റെ മകൻ വലിയ മുതലാളി ആകുമല്ലോ എന്ന് കരുതി അവർ അതിന് മൗനസമ്മതം കൊടുത്തു എന്നാൽ അത് പറഞ്ഞതിന്റെ പിറ്റേദിവസം തന്നെ മകനും മരുമകളും കൂടി അവളുടെ വീട്ടിലേക്ക് താമസം മാറി..

“” ഇവിടെ കൺസ്ട്രക്ഷൻ തുടങ്ങാൻ പോവുകയാണ് അതുകൊണ്ട് ഇവിടെയുള്ളവർ എല്ലാവരും മാറി കൊടുക്കണം എന്നാണ് അവർ പറയുന്നത് അമ്മയ്ക്ക് വേണ്ടി ഒരു സ്ഥലം ഞങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട് അമ്മയെപ്പോലെ ഒരുപാട് പേർ അവിടെ ഉണ്ട് അമ്മയ്ക്ക് അവരോടൊപ്പം സുഖമായി താമസിക്കാം!!
മഹേഷ് പറഞ്ഞത് കേട്ട് ചന്ദ്രമതിയുടെ നെറ്റി ചുളിഞ്ഞു വൃദ്ധസദനത്തിൽ അവരെ കൊണ്ടാക്കുന്നതിനെ കുറിച്ച് ആയിരുന്നു അയാൾ പറഞ്ഞത് അത് അറിഞ്ഞതും ചന്ദ്രമതി ബഹളം വച്ചു എന്നാൽ മഹേഷ് സ്വന്തം അമ്മയാണ് എന്ന് പോലും നോക്കാതെ അവരുടെ മുഖത്തേക്ക് അ ടിച്ചു… ബഹളം വെച്ചാൽ കൊ,ന്നു കളയും എന്നും മര്യാദയ്ക്ക് അവർ പറയുന്ന സ്ഥലത്ത് പോയിക്കോളാനും അവർ ആവശ്യപ്പെട്ടു

ചന്ദ്രമതി ആകെ തകർന്നു പോയിട്ട് എന്റെ മൂത്ത മകനോട് ചെയ്ത ക്രൂ രത മുഴുവൻ അവർക്ക് ഇപ്പോഴാണ് ഓർമ്മ വന്നത് അവൻ ആയിരുന്നെങ്കിൽ തന്നെ പൊന്നുപോലെ നോക്കിയേനെ എന്ന് അവർക്ക് തോന്നി..

എന്നാൽ ഉണ്ണികൃഷ്ണൻ എല്ലാം അറിഞ്ഞാൽ പ്രശ്നമാകും എന്ന് കരുതി മഹേഷ് ഒന്നും അയാളെ അറിയിച്ചില്ല.. ആരും അറിയാതെ ചന്ദ്രമതിയെ വൃദ്ധസദ നത്തിലേക്ക് മാറ്റി…

അങ്ങനെ ഇരിക്കുമ്പോഴാണ് നാട്ടിലുള്ള ഒരു സുഹൃത്ത് വഴി തന്റെ വീട് പൊളിച്ചു മാറ്റാനും അവിടെ പുതിയ റസ്റ്റോറന്റ് വരാനും ഒക്കെ ഐഡിയ ഉള്ള കാര്യം ഉണ്ണികൃഷ്ണൻ ആയ അറിയുന്നത് അയാൾക്ക് നെഞ്ച് തകർന്നു പോയി അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് ആ വീട് അങ്ങനെയാക്കാൻ. നന്നായിക്കൊണ്ട് നടക്കും എന്ന് വിശ്വസിച്ച് ആണ് ആ വീട് അനിയന് കൊടുത്തത്.. അയാൾക്ക് അതിനെക്കുറിച്ച് ചോദിക്കാതെ ഇരിക്കാൻ ആയില്ല അത് ചോദിക്കാൻ വേണ്ടി അമ്മയെ കാണാൻ അയാൾ പുറപ്പെട്ടു അവിടെ എത്തിയപ്പോൾ ആണ് മതിലെല്ലാം പൊളിച്ചു ഇട്ടിരിക്കുന്നത് അയാൾ കാണുന്നത് ഭാഗ്യത്തിന് വീട് പൊളിക്കാൻ തുടങ്ങുന്നത് ഉണ്ടായിരുന്നുള്ളൂ അയാൾ അമ്മയെ കാണണം എന്ന് പറഞ്ഞു..

മഹേഷിനെ വിളിച്ചു ആദ്യം ഒന്നും മഹേഷ് അമ്മ എവിടെയുണ്ട് എന്ന് പറഞ്ഞില്ല ഒടുവിൽ വൃദ്ധസദനത്തിലാണ് എന്ന് പറഞ്ഞതും ഉണ്ണികൃഷ്ണൻ മഹേഷിനെ മുഖത്തേക്ക് അ,ടിച്ചു.. അയാൾ അവിടെ പോയി അമ്മയെ തിരികെ കൊണ്ടുവന്നു..

ചന്ദ്രമതിയുടെ നിർദ്ദേശപ്രകാരം മഹേഷിന്റെ പേരിൽ പരാതി കൊടുത്തു..!! പാരമ്പര്യ സ്വത്ത് ആയിരുന്നില്ല അത് അതുകൊണ്ടുതന്നെ മറ്റു പല തെളിവുകളും ഉണ്ടാക്കി ആ വീട് തിരികെ വാങ്ങി ഉണ്ണികൃഷ്ണന്റെ പേരിൽ എഴുതി കൊടുത്തു..

ഇത്തവണ ഉണ്ണികൃഷ്ണൻ അതിന് എതിരെ പറഞ്ഞില്ല തന്റെ അധ്വാനത്തിന്റെ ഫലം തനിക്ക് തന്നെ വേണം എന്ന് അയാൾ ഉറപ്പിച്ചു ഇപ്പോൾ, മൃദുലയും അയാളും അമ്മയും ചേർന്ന് അവിടെ താമസിക്കുന്നുണ്ട്.. തനിക്ക് മഹേഷ് എന്നൊരു മകൻ ഇല്ല എന്ന് ചന്ദ്രമതി ഇതിനകം പറഞ്ഞു..

പണത്തിനു പുറകെ അല്ല സ്നേഹത്തിനു പുറകെ വേണം പോകാൻ എന്ന വലിയ ഒരു പാഠം ചന്ദ്രമതി പഠിച്ചു..

Leave a Reply

Your email address will not be published. Required fields are marked *