വിശപ്പിന്റെ കൂലി
എഴുത്ത്:-അരവിന്ദ് മഹാദേവന്
” എന്ത് വൃ, ത്തികെട്ട നാ,റ്റമായിരുന്നെടാ ആ പെണ്ണിന്റെ ശ,രീരത്തില്‍ , എല്ലാം കൊ,ഴുത്തുരുണ്ടതാണേലും കുളിയും നനയും ഇല്ലെങ്കില്‍ എന്തിന് കൊള്ളാം “
ഗണേശന് ബീ,ഡിയുടെ പുക പുറത്തേക്കൂതി വിട്ടുകൊണ്ട് സുഹൃത്തായ നകുലനോട് പറഞ്ഞു.
നാല്പത് പിന്നിട്ട ഇരുവരും അയല്‍വാസികളും ഉറ്റ ചങ്ങാതിമാരുമാണ് .
ഇരുട്ടകറ്റാനായി പാറപ്പുറത്ത് കത്തിച്ച് വെച്ചിരുന്ന മെഴുകുതിരി വെളിച്ചത്തില്‍ ഗണേശനും നകുലനുമിരുന്നയിടത്ത് നിന്നും കുറച്ച് മാറി ഒരു നാടോടി യുവതി പൊറോട്ടയും ഇറച്ചിയും ആര്‍ത്തിയോടെ വലിച്ച് വാരി തിന്നുന്നുണ്ടായിരുന്നു.
” ഉവ്വ് ഉവ്വ് , കാര്യം കഴിഞ്ഞപ്പോള്‍ കുറ്റം പറയുന്നോടാ , ഇങ്ങനൊന്നു മല്ലാരുന്നല്ലോ അവളോടുള്ള നിന്റെ പ,രാക്രമം , പെണ്ണിന്റെ ഞ,രങ്ങലും മൂ,ളലു മൊക്കെ നേരിട്ട് കണ്ട എന്നോട് തന്നെ വേണോ നിന്റെയീ ഡയലോഗൊക്കെ “
ഗണേശന്റെ കൈയ്യിലിരുന്ന ബീ,ഡി വാങ്ങി രണ്ട് പുക ഉള്ളിലേക്കാഞ്ഞ് വലിച്ചിട്ട് പു,ക പുറത്തേക്കൂതി വിട്ടുകൊണ്ട് നകുലന് പരിഹസിച്ചു.
” അത് പിന്നെ കുറേ നാളായില്ലേടാ നമ്മളിവളെ നോട്ടമിട്ടിട്ട് , പെട്ടെന്ന് കൈയ്യില്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടുപോയി , എന്താണേലും നിന്റെ ബുദ്ധി അപാരം , നിസ്സാരം അഞ്ച് പൊറോട്ടയും ഒരു ബീഫും കാണിച്ച് അവളെ നീ ഇതുവരെ എത്തിച്ചില്ലേ “
ഗണേശന് നകുലനെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.
” ഇവളിങ്ങോട്ട് വന്നിട്ട് ഒരാഴ്ചയല്ലേ ആയിട്ടൊള്ളൂ , പലരുടെ മുന്നിലും കൈനീട്ടുന്നത് കണ്ടു , ചില്ലറത്തുട്ടുകള്‍ കൊണ്ട് വയറ് നിറയുമോ ? അതല്ല ഏതെങ്കിലും ഹോട്ടലുകാരോ വീട്ടുകാരോ തിന്നാന്‍ കൊടുക്കുമോ ? ഇല്ല ! ,
ഇങ്ങനെയുള്ളവരെ മറ്റുള്ളവര്‍ അറപ്പോടെ കാണുന്നത് സത്യത്തില്‍ നമുക്ക് ഗുണമായി , ഭക്ഷണപ്പൊതി കണ്ടതും അവള് നമ്മുടെ പിന്നാലെ കൂടിയത് കണ്ടില്ലേ ? വിശപ്പിനോളം വരില്ലെടാ മറ്റൊരു വികാരവും “
നകുലന് പുച്ഛ ചിരിയോടെ പറഞ്ഞു.
” അത് സത്യമാണെടാ , എന്തായാലും വേറൊന്നുണ്ട് , വൃ,ത്തിയില്ലേലും നമ്മുടെ പെണ്ണുമ്പിള്ളമാരേക്കാള് ഒന്നാന്തരം ച,രക്ക് തന്നെയാണിവള്‍ , ഇന്ന് ഒരു സോപ്പ് കൂടെ വാങ്ങിച്ച് കൊടുത്ത് വിടണം , നാളെ എവിടുന്നേലും കുളിച്ച് വൃ,ത്തിയായി വരാന്‍ പറയാം “
ഗണേശന് അ,ര്‍ദ്ധന,ഗ്നയായിരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
” ആ പറഞ്ഞത് ന്യായം , രണ്ടും മൂന്നും പെറ്റ് വ,യറും ചാടി മു,ലയും തൂ,ക്കിയിട്ട് അടുത്ത് കിടക്കാന്‍ വരുന്ന പെണ്ണുമ്പിള്ളയെ ഒന്ന് തൊടാന്‍ പോലും തോന്നില്ല , ഇവളിവിടം വിട്ട് പോകുന്നത് വരെ നമുക്ക് ഉപയോഗിക്കണം , നീയെന്തായാലും കടയില്‍ പോയി പിയേര്‍സിന്റെ സോപ്പ് വാങ്ങിക്കൊണ്ട് വാ , ഞാനവളെ ഒന്നുകൂടി “
ഭക്ഷണം കഴിച്ചിട്ട് കുപ്പിയിലെ വെള്ളത്തില്‍ കൈയ്യും മുഖവും കഴുകി ക്കൊണ്ടിരുന്ന യുവതിയെ നോക്കിയിട്ട് വ,ഷളച്ചിരിയോടെ നകുലന് ഗണേശനോട് പറഞ്ഞു.
” നടക്കട്ടെ നടക്കട്ടെ , ഞാന്‍ പോയിട്ട് വേഗം വരാം , അവളെ തീരെ ക്ഷീണിപ്പിച്ചേക്കരുത് , ഒരങ്കം എനിക്കും കൂടി വേണം , പറഞ്ഞില്ലെന്ന് വേണ്ട “
ഗണേശന് ചിരിയോടെ പാറപ്പുറത്ത് നിന്നും എഴുന്നേറ്റു .
ഇരുട്ടില്‍ നാടോടി യുവതിയുടെ ശീല്കാര ശബ്ദം നിലച്ചപ്പോള്‍ വിയര്‍ത്തൊലിച്ച നകുലന് പാറപ്പുറത്ത് പൂ,ര്‍ണ്ണ ന,ഗ്നനായി കിടന്നു.
കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ ഗണേശന് മടങ്ങിയെത്തി .
ഗണേശന്റെയും പേ,ക്കൂത്ത് കഴിഞ്ഞതോടെ തളര്‍ന്നവശയായി കിടന്ന യുവതിയുടെ പക്കല്‍ സോപ്പ് നല്‍കിക്കൊണ്ട് മലയാളം അറിയാത്ത അവള്‍ക്ക് ആംഗ്യ ഭാഷയില്‍ നാളെ കുളിച്ചുകൊണ്ട് വരണമെന്നുള്ള നിര്‍ദ്ദേശവും നല്‍കിയിട്ട് ഇരുവരും തങ്ങളുടെ കൂടണഞ്ഞു.
പിന്നീടങ്ങോട്ട് നാടോടി യുവതിക്ക് കുശാലായിരുന്നു ,
മൂന്ന് നേരത്തെ ഭക്ഷണം നകുലന്റേയും ഗണേശന്റെയും ഭിക്ഷ പോലെ അവള്‍ക്ക് കിട്ടിപ്പോന്നു.
പകരം ആള്‍പ്പാര്‍പ്പോ ആളനക്കമോ പോലു മില്ലാത്ത കാടുപോലെയുള്ള ചെറിയ കുന്നിലെ പാറപ്പുറത്ത് ന ,ഗ്നയായി മ,ലര്‍ന്ന് കി ,ടന്ന് കൊ,ടുത്താല്‍ മതിയായിരുന്നു.
രണ്ടാഴ്ച പിന്നിട്ടു.
” ഗണേശാ നീ മറ്റവളെ ഇന്നെങ്ങാനും കണ്ടായിരുന്നോ “
ഉച്ച തിരിഞ്ഞ് കവലയില്‍ വെച്ച് കണ്ടുമുട്ടിയ ഗണേശനോട് നകുലന് തിരക്കി .
” ഞാനത് നിന്നോട് ചോദിക്കാനിരിക്കുകയായിരുന്നു , രാവിലെ എന്തേലും തിന്നാന്‍ വാങ്ങിക്കൊടുക്കാമെന്ന് നോക്കിയപ്പോള്‍ കണ്ടില്ല, ഇപ്പോള്‍ നോക്കിയിട്ടും കണ്ടില്ല , സാധാരണ അവളിരിക്കാറുള്ള എല്ലായിടത്തും നോക്കിയിട്ടാ ഞാനിപ്പോള്‍ ഇങ്ങോട്ട് വന്നത് “
ഗണേശന് തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
” പുല്ല് , നമുക്ക് അ,ണ്ണാക്കില് ത,ന്നുകൊണ്ട് അവള് കടന്നു കളഞ്ഞെന്നാ തോന്നുന്നത് “
നകുലന് മു,ഷ്ടി ചുരുട്ടി ദേഷ്യത്തോടെ തു ,ടയിലിടിച്ചുകൊണ്ട് പറഞ്ഞു.
” ഏയ് അങ്ങനെ വരാന്‍ വഴിയില്ലെടാ, എന്താണേലും രാത്രി വരെ നോക്കാം , നീ വാ “
ഗണേശന് നകുലനെ സമാധാനിപ്പിച്ചുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് നടന്ന് തുടങ്ങി .
നാല് കിലോമീറ്റര്‍ ദൂരത്തായുള്ള ബാ,റില്‍ പോയി അത്യാവശ്യമൊന്ന് മിനുങ്ങിയിട്ട് തിരിച്ച് നകുലനും ഗണേശനും അവരുടെ സ്ഥലത്തെത്തു മ്പോള്‍ ആറ് മണിയോളമായിരുന്നു.
വീട്ടിലേക്ക് നടക്കുമ്പോള്‍ അവരുടെ മുന്നിലൂടെ ഒരു പോലീസ് ജീപ്പും അതിന് പിന്നിലായി ഒരു ആംബുലന്‍സും കടന്ന് പോയി.
” ” രവീ ഇതെന്താ പോലീസും ആംബുലന്‍സുമൊക്കെ ? എന്തെങ്കിലും പ്രശ്നമുണ്ടായോ “
എതിരെ വന്ന നാട്ടുകാരനായ രവിയോട് നകുലന് തിരക്കി .
” അപ്പോള്‍ നീയൊന്നുമറിഞ്ഞില്ലാരുന്നോ ? നമ്മുടെ ഇതുവഴി കറങ്ങി തിരിഞ്ഞ് നടന്ന ഒരു നാടോടി പെണ്ണില്ലേ ? അവള് ച,ത്തു , ബോ,ഡി യെടുക്കാന്‍ പോലീസും സ്വന്തക്കാരും വന്നതാണ് “
രവി അവജ്ഞയോടെ പറഞ്ഞു.
” ഏ ? അവള് മരിച്ചെന്നോ ? അവള്‍ക്കതിന് ബന്ധുക്കളൊന്നുമില്ലല്ലോ , നിനക്കാള് മാറിയതാകും “
ഗണേശന് വിശ്വാസം വരാത്ത മട്ടില്‍ രവിയെ നോക്കി.
” നമ്മളെയൊക്കെ അവള് പൊട്ടന്മാരാക്കിയതാണ് , അവള് നല്ലൊന്നാന്തരം മലയാളിയാണ് , തലയ്ക്ക് പിടിച്ച ഒരു പ്രണയമെന്തോ ഉണ്ടായിരുന്നു , അവന് വേറെ കെട്ടിയതോടെ വട്ടായ ഇവള് വീട്ടില്‍ നിന്നും എങ്ങോട്ടോ ഇറങ്ങി പോയി , ഇടയ്ക്ക് വീട്ടുകാര്‍ കര്‍ണ്ണാടകയില്‍ നിന്നും പിടിച്ചോണ്ട് വന്നു , അപ്പോഴേക്കും അവള് എയ്ഡ്സ് രോഗി യായിരുന്നു , എങ്ങനെ എiയ്ഡ്സ് വന്നുവെന്ന് ആര്‍ക്കും അറിയില്ല , ചികിത്സയിലിരുന്ന അവള് വീണ്ടും വീട്ടില്‍ നിന്നും മുങ്ങിയതാണ് , ഇവിടുന്ന് പത്തിരുപത് കിലോമീറ്റര്‍ ദൂരമേയുള്ളൂ അവളുടെ വീട്ടിലേക്ക് , അവള് ച,ത്ത് കിടക്കുന്ന ഫോട്ടോ എടുത്ത് ഇവിടുത്തെ ചെക്കന്മാര് ഫേസ്ബുക്കിലും വാട്സ് ആപ്പിലുമൊക്കെ ഷെയര്‍ ചെയ്തു , അങ്ങനെ യാണ് ബന്ധുക്കള്‍ അവളെ തിരിച്ചറിഞ്ഞതും ഇങ്ങോട്ട് വന്നതും , എന്താണേലും കഷ്ടമായിപ്പോയി അവളുടെ കാര്യം , ശരിക്കുള്ള ഫോട്ടോ ഞാന്‍ കണ്ടാരുന്നു നല്ല സുന്ദരിയായ ഒരു പെണ്ണ് , നമ്മളിവിടെ കണ്ടതിന്റെ രണ്ട് മടങ്ങ് വണ്ണ മുണ്ടായിരുന്നവളാ , തീറ്റയും മരുന്നു മൊന്നു മില്ലാതെ പെട്ടെന്നങ്ങ് പോയി “
രവി സഹതാപത്തോടെ പറഞ്ഞ് നിറുത്തി.
തലയില്‍ ഇ,ടിവെ,ട്ടേറ്റത് പോലെ ഗണേശനും നകുലനും പരസ്പരം നോക്കി.
” നിങ്ങളെന്റെ വയറിന്റെ വിശപ്പകറ്റുന്നതിനും എന്റെ ശ,രീരത്തെ കൂലിയായി വാങ്ങിച്ചു , നിങ്ങളുടെ ശ,രീരത്തിന്റെ വിശപ്പുമകറ്റി പാരിദോഷികവും ഞാന്‍ തന്നു “
ദൂരെ ഒരു പുകമറയ്ക്കുള്ളില്‍ നിന്നും യുവതി പറയുന്നത് പോലൊരു ശബ്ദം ഗണേശന്റെയും നകുലന്റെയും ചെവികളിലേക്ക് തുളച്ച് കയറി.
Nb : വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയതാണ് , ചെറിയ രീതിയില്‍ ക്ലൈമാക്സ് മാറ്റി ചില ഷോര്‍ട്ട് ഫിലിമുകള്‍ ഈ കഥയ്ക്ക് ശേഷം വന്നിരുന്നു
♡♡♡♡♡♡♡♡♡♡
