അയ്യോ മേഡം അങ്ങനെ പറയരുതേ ,മുതലാളി അറിഞ്ഞാൽ എന്നെയിവിടുന്ന് പറഞ്ഞ് വിടും, വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്ഈ ജോലിക്ക് ഞാൻ വരുന്നത്….

എഴുത്ത്:-സജി തൈപ്പറമ്പ് .(തൈപ്പറമ്പൻ)

മക്കളെ കൂട്ടാതെ നമുക്ക് മാത്രമായി ഒരു യാത്ര പോകണമെന്ന് അവളെന്നും എന്നോട് ആഗ്രഹം പറയുമായിരുന്നു

ഇരുപത്തിയൊന്ന് കൊല്ലം മുൻപ്ഞ ങ്ങളുടെ മകൻ ജനിക്കുന്നതിന്മു മ്പാണ്, അവസാനമായി ഞങ്ങൾ മാത്രമായൊരു ട്രിപ്പ് പോയത്.

അന്ന്, എനിക്കൊരു പൾസർ ബൈക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു , അതിൽ കിലോമീറ്ററുകളോളം യാത്ര ചെയ്താലും, ഞങ്ങൾക്ക് മടുക്കില്ലായിരുന്നു

അതിൻ്റെ കാരണം, ഞാൻ പറയാതെ തന്നെ നിങ്ങൾ ദമ്പതിമാർക്ക് അറിയാമായിരിക്കുമല്ലോ? കല്യാണം കഴിഞ്ഞ ആദ്യത്തെ വർഷം എല്ലാവരെയും പോലെ, ഞങ്ങളും ജീവിച്ചത് ഒരു സ്വപ്നലോകത്തായിരുന്നു ,പിന്നീട് മകൻ്റെ ജനനത്തോടെയാണ് ,സ്വപ്നങ്ങൾ കാണുന്നത് കുറഞ്ഞതും ,ജീവിതത്തെ ഗൗരവത്തോടെ കാണാൻ തുടങ്ങിയതും ‘

പഴയ കാര്യങ്ങൾ അവിടെ നില്ക്കട്ടെ, എന്തായാലും അവളുടെ ആഗ്രഹ പ്രകാരം, കഴിഞ്ഞ ദിവസം, ഞങ്ങൾ രണ്ട് പേരും മാത്രമായിട്ട് ഒരു വൺഡേ ട്രിപ്പ് പോയി.

മോള് സ്കൂളിലേക്കും മോൻ കോളേജിലേക്കും പോയ ഉടനെയാണ് ഞങ്ങൾ കാറുമെടുത്ത് , ധൃതിയിൽ വീട് പൂട്ടി ഇറങ്ങിയത്

കാരണം, വൈകുന്നേരം മക്കൾ.രണ്ട് പേരും വീട്ടിലെത്തുന്നതിന് മുൻപ്, ഞങ്ങൾക്ക് തിരിച്ചെത്തണമായിരുന്നു

എങ്ങോട്ടാണ് പോകണ്ടതെന്ന് യാതൊരു പ്ളാനിങ്ങുമില്ലാതെയാണ് ഇറങ്ങിയത്അ.ത് പണ്ടും അങ്ങനെ തന്നെയായിരുന്നു അതിനൊരു ത്രില്ലുണ്ടായിരുന്നു

എന്തായാലും അധികം ദൂരമില്ലാത്ത കുട്ടിക്കാനത്തേക്കാണ് ,ഞങ്ങൾ പോയത്, മുൻപും മക്കളോടൊപ്പം പോയതാണെങ്കിലും വീണ്ടും വീണ്ടും ആ ഭാഗത്തേയ്ക്ക് തന്നെയാണ് വൺഡേ ട്രിപ്പ് പോകുന്നത് കുട്ടികളെത്തുന്നതിന് മുൻപ് തിരിച്ചെത്താം എന്നുള്ളതാണ് അതിൻ്റെ പ്രധാന കാരണം

രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയത് കൊണ്ട്, ചങ്ങനാശ്ശേരിയിലെ ത്തിയപ്പോഴെ എനിക്ക് വയറ് കാളാൻ തുടങ്ങി.

നിങ്ങക്ക് വിശക്കുന്നില്ലേ?.എനിക്കാണെങ്കിൽ വിശന്ന് കുടല്ക.രിഞ്ഞിട്ട് വയ്യാ,,

കാറോടിച്ച് കൊണ്ടിരുന്ന എന്നോട് , ഇടത് വശത്തിരുന്ന ഭാര്യയത് ചോദിച്ച പ്പോഴാണ് അവളും വിശന്നിരിക്കുവാണെന്ന് മനസ്സിലായത് .

എനിക്കും വിശക്കുന്നുണ്ടടീ.. നല്ല ഹോട്ടല് വല്ലതും കണ്ടിരുന്നേൽ, നിർത്തി കഴിച്ചിട്ട് പോകാമായിരുന്നു,

കാറിൻ്റെ വേഗത കുറച്ച്,റോഡിൻ്റെ ഇരുവശങ്ങളിലേക്കും കണ്ണോടിച്ച് കൊണ്ട് ഞാനവളോട് പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ, ദൂരെ ഒരു ഹോട്ടലിൻ്റെ ബോർഡ് കണ്ട് ,ഞാൻ കാറിൻ്റെ ആക്സിലേറ്ററിൽ നിന്ന് കാലെടുത്ത് ,ബ്രേക്ക് പെഡലിൽ വച്ചു.

ദേന്നേ ,, ഈ ഹോട്ടല് വലിയnകുഴപ്പമില്ലെന്ന് തോന്നുന്നു ഇവിടെ നിർത്തിക്കോ,,

വിശാലമായ പാർക്കിങ്ങ് ഏരിയയും, ഓപൺ കിച്ചനുമൊക്കെയുള്ള ഹോട്ടലാ യിരുന്നത് കൊണ്ട് ,അവിടെ നിന്ന് തന്നെ ഊണ് കഴിക്കാമെന്ന് കരുതി, ഞാൻ ഹോട്ടലിൻ്റെ ഇടത് വശത്തേക്ക് കാറ്ഒ qതുക്കി പാർക്ക് ചെയ്തു,

നട്ടുച്ച സമയമായത് കൊണ്ട് , അവിടെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു

കൈ കഴുകിയിട്ട് ഒഴിഞ്ഞ് കിടന്ന , രണ്ട് കസേരകൾ മാത്രമുള്ള ഒരു ടേബിളിൽ, ഞാനും ഭാര്യയും കൂടി അഭിമുഖമായിരുന്നു.

എന്താ സാർ കഴിക്കാൻ വേണ്ടത് ? ഊണോ ബിരിയാണിയോ?

തലയിൽ വെളുത്ത ക്യാപ് വച്ച് , ചുരിദാറിന് മുകളിൽ ഹോട്ടലിൻ്റെ പേരെഴുതിയ ഓവർകോട്ടിട്ട ഒരു യുവതി വന്ന് ഞങ്ങളോട് ചോദിച്ചു.

നിനക്കെന്താ സജീനാ വേണ്ടത്? ബിരിയാണി പറയട്ടെ ?

ഞാൻ ഭാര്യയുടെ നേരെ നോക്കി.

ങ്ഹാ ,എനിക്ക് ബീഫ് ബിരിയാണി മതി ,,

ശരി , രണ്ട് ബിരിയാണി എടുത്തോളു,,

ഓർഡറെത്തിട്ട് ആ യുവതി തിരിച്ച് പോയി

ഞാൻ ചുറ്റും നോക്കി.

അവിടെ എല്ലാ ടേളിലും ഭക്ഷണം സെർവ്വ് ചെയ്ത് കൊണ്ടിരിക്കുന്നത്സ്ത്രീകൾ മാത്രമായിരുന്നു.

അല്പസമയത്തിനുള്ളിൽ ഓർഡർ സ്വീകരിച്ച് പോയ ആ യുവതി,രണ്ട് ബീഫ് ബിരിയാണിയുമായി തിരിച്ച് വന്നു.

ബിരിയാണി നിറച്ച ഡിഷും ,പ്ളേറ്റ്കളും ഞങ്ങളുടെ മുന്നിൽ വച്ചതിന് ശേഷം , ടേബിളിന് മുകളിൽ സ്റ്റാൻ്റിൽ കമഴ്ത്തിവച്ചിരുന്ന ഗ്ളാസ്സെടുത്ത് അതിലേക്ക് , ജഗ്ഗിലെ ചൂട് വെള്ളം കൂടി ഒഴിച്ച് വച്ചിട്ടാണ് , അവൾ അടുത്ത ടേബിളിലേക്ക് പോയത്.

വിശപ്പിൻ്റെ ആധിക്യം കൊണ്ടാവാം, സജീന , അപ്പോഴേക്കും തീറ്റ തുടങ്ങിയിരുന്നു.

ഞാൻ കുഴിവുള്ള പാത്രത്തിൽ നിന്നും , വലിയ പ്ളേറ്റിലേക്ക്, സ്പൂണ് കൊണ്ട് ബിരിയാണി കോരിയിടാൻ ഒരുങ്ങുമ്പോഴാണ് ,ഒരു തലമുടി, മസാല പുരണ്ട ഇറച്ചി കഷ്ണത്തിൻ്റെ മുകളിൽ ഒട്ടിപിടിച്ചിരിക്കുന്നത്, എൻ്റെ ശ്രദ്ധയിൽ പെട്ടത്.

അനിഷ്ടത്തോടെ ഞാനത്, ഇറച്ചിക്കഷ്ണമുൾപ്പെടെ കോരിയെടുത്ത് വേയ്സ്റ്റ് പ്ളേറ്റിലേക്കിട്ടു

അപ്പോഴാണ് ഭാര്യയത് കാണുന്നത്.

ങ്ഹേ, മുടിയാണോന്നേ?

ഉം,,,

അമർഷത്തോടെ ഞാനൊന്ന് മൂളി.

ഇതവളുടെ മുടി തന്നെയാണ് , ഇത് കണ്ടോ ? നല്ല നീളമുണ്ട്, ഹലോ,, ദേ ഇങ്ങോട്ടൊന്ന് വന്നേ ,

അടുത്ത ടേബിളിൽ നിന്ന് ഓർഡറെടുത്ത് കൊണ്ടിരുന്ന ആ യുവതിയെ ഭാര്യ, അടുത്തേക്ക് വിളിച്ച് വരുത്തി.

എന്താ മാഡം? എന്ത് വേണം?

നിങ്ങളിത് കണ്ടോ? ഇത് നിങ്ങളുടെ മുടിയല്ലേ ?

അയ്യോ സോറി മേഡം, ഞാനറിയാതെ സംഭവിച്ച് പോയതാ ,ഒച്ച വയ്ക്കല്ലേ, മുതലാളി കേൾക്കും,ഞാൻ സാറിന്വേ.റെ ബിരിയാണി കൊണ്ട് കൊടുക്കാം

അവൾ ദൈന്യതയോടെ പറഞ്ഞു.

മുതലാളി അറിയണമല്ലോ? എന്നാലല്ലേ നിങ്ങളിങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയതിന് തക്കതായ ശിക്ഷ കിട്ടു,,

അയ്യോ മേഡം അങ്ങനെ പറയരുതേ ,മുതലാളി അറിഞ്ഞാൽ എന്നെയിവിടുന്ന് പറഞ്ഞ് വിടും, വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്ഈ ജോലിക്ക് ഞാൻ വരുന്നത്

സജീനാ.. ഒന്ന് നിർത്തുന്നുണ്ടോ ? , പെങ്ങളേ.. ഇത് കൊണ്ട് പോയിട്ട്, എനിക്കൊരു ഊണ് കൊണ്ട് തന്നാൽ മതി,,

ആ യുവതിയുടെ ദൈന്യത കണ്ടപ്പോൾ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു.

ഹോ, എന്തൊരു സ്നേഹം ? ,വീട്ടിൽ വച്ച് ഭക്ഷണത്തിലെങ്ങാനും ഒരു മുടി കണ്ടാൽ, എന്നെ എന്തൊക്കെയാ നിങ്ങള് പറയുന്നത്? ,എന്നിട്ടെന്താ ഇവിടെ പ്രതികരിക്കാത്തത്? ഇതാണ് പണ്ടുള്ളവര് പറയുന്നത്, വീട്ടിലെ പട്ടിയെ വേട്ടയ്ക്ക് കൊള്ളില്ലെന്ന്,,

എൻ്റെ സജീനാ ,, അവര് വേറെ ബിരിയാണി തരാമെന്ന് പറഞ്ഞില്ലേ? പിന്നെന്തിനാ നീ വെറുതെ സംസാരിക്കുന്നത്?

ഒഹ്, ഞാനൊന്നും മിണ്ടുന്നില്ല,

എൻ്റെ മുഖത്തെ ഭാവമാറ്റം കണ്ട്,.അവള് പിന്നീട് ,ഒന്നും മിണ്ടാതെ.ബാക്കി ബിരിയാണി കൂടി കഴിച്ചു തീർത്തു.

രണ്ടാമത് കൊണ്ട് തന്ന ,ഊണ് കഴിച്ചിട്ട് ഞാനെഴുന്നേറ്റ് പോയി ,കൈകഴുകി

തിരിച്ച് വന്നപ്പോൾ ബില്ലുമായി ആ യുവതി എൻ്റെയടുത്ത് വന്നു

സാർ ഇതാ ബില്ല് ,,

അവൾ നീട്ടിയ ബിൽ ബുക്ക്ഞാ.ൻ തുറന്ന് നോക്കി

അതിൽ ,രണ്ട് ബിരിയാണിയുടെയും ഊണിൻ്റെയും ബില്ല് കൂടാതെ, നൂറ്റി ഇരുപത് രൂപയും വച്ചിരിക്കുന്നത് കണ്ട്ഞാ നമ്പരന്നു.

ഇതെന്താ ബില്ലിൻ്റെയൊപ്പം പൈസ വച്ചിരിക്കുന്നത് ?

ഞാൻ ജിജ്ഞാസയോടെ ചോദിച്ചു.

അത് സാർ, ബിരിയാണിയിൽ മുടിയുണ്ടായിരുന്ന കാര്യം.ഞാനാരോടും പറഞ്ഞില്ല , അത് ഞാൻ പൊതിഞ്ഞെടുത്തു , അതിന് രണ്ട് കാരണങ്ങളുണ്ട് ,
ഒന്ന് മുതലാളി അറിഞ്ഞാൽ , എൻ്റെ ജോലി പോകും, രണ്ട് ,എൻ്റെ കുട്ടികൾക്ക് ,ബിരിയാണി വലിയ ഇഷ്ടമാണ്, എന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ അവര് പറയാറുണ്ട്, വൈകിട്ട് ചെല്ലുമ്പോൾ ബിരിയാണി കൊണ്ട് ചെല്ലണമെന്ന്, പക്ഷേ ,അതിന് എൻ്റെ ഒരു ദിവസവത്തെ കൂലി വേണമല്ലോ എന്നോർക്കുമ്പോൾ , നിവൃത്തികേട് കൊണ്ട് ,ഞാനതിന് മുതിരാറില്ല ,ഇതിപ്പോൾ കിച്ചൺ മാനേജര് ഞാൻ സർവ്വ് ചെയ്ത ഫുഡിൻ്റെ ബില്ലാണ് തന്നത് ,അദേഹത്തോടെനിക്ക് പറയാൻ കഴിയില്ലല്ലോ ,എൻ്റെ മുടി വീണിട്ട് ബിരിയാണി തിരിച്ച് തന്ന കാര്യം ?,ബിരിയാണി കഴിക്കാത്ത സാറും, അധികബില്ലടയ്ക്കേണ്ട കാര്യമില്ലല്ലോ? അത് കൊണ്ടാണ് ,എൻ്റെ പേഴ്സിലുണ്ടായിരുന്ന കാശെടുത്ത് ബില്ലിനൊപ്പം വച്ചത്, അത് സാർ തിരിച്ച്ത ന്ന ബിരിയാണിയുടെ വിലയാണ് ,അത് കഴിച്ചുള്ള ബാക്കി തുക ,സാറ് കൗണ്ടറിൽ കൊടുത്താൽ മതി,,

അയ്യോ ! എടാ … ഞാനത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞ് പോയതാണ് ,ഈ പൈസ ഇയാള് കൈയ്യിൽ വച്ചോളു ? ഇയാൾടെ കുട്ടികൾക്കുള്ള ബിരിയാണി യുടെ പൈസ ഞങ്ങള് കൊടുത്തോളാം, ഞങ്ങൾക്കും രണ്ട് കുട്ടികളുള്ളതാണ്,,

ഞാൻ പറയാൻ പോയ കാര്യം എൻ്റെ ശ്രീമതി ചാടിക്കേറി പറഞ്ഞപ്പോൾ എനിക്ക് അവളെ കുറിച്ച് അഭിമാനം തോന്നി.

സജീന ,കൊടുത്ത പൈസ കൈ നീട്ടി വാങ്ങുമ്പോൾ , ആ യുവതിയുടെ കണ്ണുകളിൽ നനവ് പടരുന്നത് കണ്ടു .

കഷ്ടം, ഇത് പോലെ എത്ര പേരാണ് , സ്വന്തം കുടുംബം പോറ്റാൻ വേണ്ടി, മറ്റുള്ളവരുടെ പഴിയും ശകാരവുമൊക്കെ കേട്ട്, യാതൊന്നും പ്രതികരിക്കാതെ ,
നിശബ്ദമായി രാപകൽ കഷ്ടപ്പെടുന്നത്, എല്ലാവർക്കും നല്ലൊരു ജീവിത മുണ്ടാകണമേയെന്ന്പ്രാ ർത്ഥിച്ച് കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

#coupletrip

Leave a Reply

Your email address will not be published. Required fields are marked *