ഞാൻ മാനവും മര്യാദയ്ക്കുമാണ് ജീവിക്കുന്നത്പ.ക്ഷേ സാറിൻ്റെ അച്ഛൻ്റെ നോട്ടവും പെരുമാറ്റവും ചില അർത്ഥം വച്ചുള്ള സംസാരമൊന്നും എനിക്ക് ദഹിക്കുന്നില്ല അത് കൊണ്ട്…….

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90?

എഴുതിയത്:-സജി തൈപ്പറമ്പ്.

മൂന്ന് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞപ്പോഴേക്കും എനിക്ക് പ്രായം നാല്പത് കഴിഞ്ഞിരുന്നു

നീയെന്താ ബ്രഹ്മചാരി ആയിട്ടിരിക്കാനാണോ പ്ളാൻ ?മൂക്കിൽ പല്ല് മുളച്ചല്ലോ ? ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചൂടെ ?

ഏറ്റവും ഇളയ സഹോദരി സുമിത്രയുടെ വിവാഹം കഴിയുന്നത് വരെ എന്നെക്കുറിച്ച് ചിന്തയില്ലാതിരുന്ന അമ്മയ്ക്ക് ഞാൻ ഉടനെ വിവാഹം കഴിക്കണമെന്ന തോന്നലുണ്ടായത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി

പ്രായം അറുപത്തിയഞ്ച് കഴിഞ്ഞിരിക്കുന്നു പണ്ട് വീട്ട്ജോലി ചെയ്യാൻ മടികാണിച്ചിട്ടുള്ള അമ്മയെ ഒരു മൂലക്കിരുത്തി ജോലികളൊക്കെ നോക്കി യിരുന്നത് വിവാഹം കഴിഞ്ഞ് പോയ സഹോദരിമാരായിരുന്നുഎന്നാൽ ഇപ്പോൾ അമ്മയെ സഹായിക്കാൻ ആരുമില്ലാതായിരിക്കുന്നു

എന്തായാലും എനിക്കുമൊരു ഇണയെ വേണമെന്ന് തോന്നിയത് കൊണ്ടാണ് പ്രായമേറെ ആയെന്നൊരു അപകർഷതാ ബോധമുണ്ടായിട്ടും ഞാൻ വിവാഹം കഴിക്കാനൊരുങ്ങിയത്

അങ്ങനെ ആദ്യമായി കാണാൻ പോയ പെൺകുട്ടിയെ എനിക്ക് ഇഷ്ടമായി പക്ഷേ പെൺകുട്ടിക്കും എനിക്കുമിടയിൽ പതിനെട്ട് വയസ്സിൻ്റെ നികത്താ നാകാത്ത വിടവുണ്ടായിരുന്നത് കൊണ്ട് പെൺവീട്ടുകാർ ആലോചനയിൽ നിന്നും പിൻമാറി

നിരാശനായ ഞാൻ, മേലിൽ പെണ്ണ് കാണുന്നില്ലെന്ന് പറഞ്ഞ് പിന്തിരി ഞ്ഞെങ്കിലും അമ്മയുടെ സമ്മർദ്ദം കൂടിയപ്പോൾ വീണ്ടും ബ്രോക്കറെ കണ്ട് കാര്യം പറഞ്ഞു

മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള ഒരു യുവതിയുണ്ടെന്നും ഇത് നടക്കുമെന്നും പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ച് ബ്രോക്കറ് വീണ്ടും പെണ്ണ് കാണാൻ പോയി.

കുറച്ച് തടിയുണ്ടെങ്കിലും സുന്ദരിയായ മുപ്പത്തിയഞ്ച്കാരിയെ എനിക്ക്
നന്നേ ബോധിച്ചു.

പിറ്റേ ആഴ്ച ചെറുക്കൻ്റെ വീടും മറ്റ് കാര്യങ്ങളുമൊക്കെ നേരിട്ട് കാണാൻ പെണ്ണിൻ്റെ കാർന്നോന്മാരും അമ്മായിമാരുമൊക്കെ എൻ്റെ വീട്ടിലെത്തി, മൂക്ക് മുട്ടെ തിന്നിട്ട് പോയി

എയ്ഡഡ് സ്കൂളുകളിലെ പ്യൂണായിരുന്ന എനിക്ക് ആ മാസം കിട്ടിയ പാതി ശമ്പളവും ഒറ്റദിവസംകൊണ്ട് തീർന്നെങ്കിലും എല്ലാം നല്ലതിന് വേണ്ടി യാണയല്ലോ എന്നോർത്ത് ആശ്വസിച്ചു.

പക്ഷേ രാത്രിയിൽ പെണ്ണിൻ്റെ ഫോണിൽ നിന്ന് വന്ന ഫോൺകോൾ എന്നെ തളർത്തി കളഞ്ഞു.

പ്രായമായ സ്വന്തം അച്ഛനെയും അമ്മയെയും പരിചരിച്ചാണ് തൻ്റെ വിവാഹ പ്രായം മുപ്പത്തിയഞ്ച് വരെ നീണ്ട് പോയതെന്നും ഇനിയെങ്കിലും ജീവിതം ഒന്നാസ്വദിക്കാമെന്ന് കരുതിയാണ് വിവാഹത്തിന് ഒരുങ്ങിയതെന്നും എന്നാൽ ശിഷ്ടകാലവും വൃദ്ധരായ ചെക്കൻ്റെ അച്ഛനെയും അമ്മയെയും പരിചരിച്ച് ജീവിതം നരകതുല്യമാക്കാൻ കഴിയില്ലെന്നും അത് കൊണ്ട് ഈ വിവാഹത്തിന് താല്പര്യമില്ലെന്നുമായിരുന്നു അവൾ പറഞ്ഞത്

ഇല്ലമ്മേ ഞാനീ പരിപാടി നിർത്തുവാ ഇനി എന്നോട് വിവാഹക്കാര്യം പറഞ്ഞ് വന്നേക്കരുത്

കടുത്ത നിരാശയിൽ ഞാനിനി വിവാഹമേ കഴിക്കുന്നില്ലെന്ന് ശപഥമെടുത്തു

തനിക്ക് കഴിയുമെങ്കിൽ നല്ലൊരു വീട്ട് ജോലിക്കാരിയെ കൊണ്ട് വാ, വലിയ ഡിമാൻ്റുകളൊന്നുമില്ല ,കുറച്ച് വൃത്തിയും വെടിപ്പും ഉള്ളവരായിരിക്കണം

വീണ്ടും കല്യാണാലോചനയുമായി വന്ന ബ്രോക്കറോട് ഞാൻ പറഞ്ഞു.

പുതിയ ജോലിക്കാരി വന്നപ്പോൾ.അമ്മയ്ക്ക് കുറച്ച് സമാധാനമായി

പക്ഷേ കുറച്ചൂടെ പ്രായമുള്ള ജോലിക്കാരി മതിയാരുന്നു മോനേ

അമ്മ അങ്ങനെ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായി

നല്ല കാലത്ത് അച്ഛൻ ഒരു കോഴിയായിരുന്നു, അമ്മയ്ക്ക് അതാണ് ആശങ്ക

അമ്മയെന്തിനാ വെറുതെ പേടിക്കുന്നത്? അച്ഛനിപ്പോൾ വയസ്സ് എഴുപത് കഴിഞ്ഞു.അന്നത്തെ പ്രായമല്ലല്ലോ ഇപ്പോൾ ?

ഞാൻ അമ്മയുടെ ഭീതി മാറ്റി

അമ്മയുടെ പരാതികൾക്കും പരിഭവങ്ങൾക്കുമൊക്കെ അറുതി വന്നപ്പോൾ എൻ്റെ ജീവിതത്തിലും സമാധാനമുണ്ടായി

എന്നാൽ ആ സന്തോഷത്തിന് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു

സാറേ, എൻ്റെ മോൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ എൻ്റെ ഭർത്താവ് മരിച്ചതാണ് എന്നിട്ടും മറ്റൊരു വിവാഹം കഴിക്കാതെ അന്തസ്സായിട്ട് വീട്ട് ജോലിക്ക് പോയാണ് ഞാൻ എൻ്റെ മോളെ പതിനെട്ട് വയസ്സ് വരെ വളർത്തിയതും അവളെ വിവാഹം കഴിച്ച് വിട്ടതും ഇന്നും ഞാൻ മാനവും മര്യാദയ്ക്കുമാണ് ജീവിക്കുന്നത്പ.ക്ഷേ സാറിൻ്റെ അച്ഛൻ്റെ നോട്ടവും പെരുമാറ്റവും ചില അർത്ഥം വച്ചുള്ള സംസാരമൊന്നും എനിക്ക് ദഹിക്കുന്നില്ല അത് കൊണ്ട് ഞാൻ നാളെ മുതൽ ജോലിക്ക് വരില്ല

സർവ്വൻറ് ഉഷയുടെ പ്രതികരണം എന്നിൽ ഞെട്ടലുളവാക്കി

ഈശ്വരാ ഒരു വിധത്തിലും നീയെനിക്ക് സമാധാനം തരില്ലേ?

ഈ കാര്യം അമ്മയോട് പറഞ്ഞാൽ ആകെ പൊല്ലാപ്പാകും അച്ഛന് ഈ പ്രായത്തിലും ഇതാണ് സ്വഭാവമെങ്കിൽ പ്രായമുള്ള ജോലിക്കാരികളെ നിർത്തിയിട്ടും കാര്യമില്ല

അന്ന് രാത്രി മുഴുവൻ തലപുകഞ്ഞാലോചിച്ചു പിറ്റേന്ന് ലീവെടുത്തിട്ട് ഞാൻ ഉഷയുടെ വീട് അന്വേഷിച്ച് ചെന്നു.

സാറ് വാ കയറിയിരിക്ക്

ചെറുതാണെങ്കിലും അത്യാവശ്യം നല്ലൊരു വീടായിരുന്നു ഉഷയുടേത്, നല്ല അടുക്കും ചിട്ടയോടും കൂടി ഓരോ ഭാഗവും മനോഹരമാക്കി വച്ചിരിക്കുന്നു

സാധാരണ വീട്ടിൽ വരുന്ന വേഷത്തിൽ നിന്നും വ്യത്യസ്തമായി നിറയെ വർണ്ണങ്ങളുള്ള ഒരു നൈറ്റി ആയിരുന്നു ഉഷയുടെ വേഷം

സാറ് എന്നെ തിരിച്ച് വിളിക്കാനാണ് വന്നതെങ്കിൽ വെറുതെ സമയം കളയണ്ട ഞാൻ നാളെ മറ്റൊരു വീട്ടിൽ ജോലിക്ക് ചെല്ലാമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്

ഉഷയെ ഞാൻ ഒരു ജോലിക്കാരിയായി കൊണ്ട് പോകാനല്ല വന്നത്, തന്നെ പെണ്ണ് കാണാൻ വന്നതാണ്

അത് കേട്ട് അവൾ പകച്ച് നിന്നു

സാറെന്നെ കളിയാക്കുവാണോ?

ഒരിക്കലുമല്ല, ഉഷയ്ക്ക് എന്നോട് അനിഷ്ടമൊന്നുമില്ലെങ്കിൽ കൂടുതൽ ആർഭാടമൊന്നുമില്ലാതെ നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ഞാൻ തയ്യാറാണ് വേലക്കാരിയായിട്ടല്ല ഇനി മുതൽ എൻ്റെ ഭാര്യയായിട്ട് സർവ്വ സ്വാതന്ത്ര്യത്തോടെ ഉഷയ്ക്ക് എൻ്റെ വീട്ടിൽ കഴിയാം മകൻ്റെ ഭാര്യയോട് അച്ഛൻ ഒരിക്കലും മോശമായി പെരുമാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, എന്താ ഉഷയുടെ അഭിപ്രായം?

എനിക്ക് സാറിനെക്കാൾ പ്രായമുണ്ട്, മാത്രമല്ല സമ്പത്ത് കൊണ്ടും തറവാടിത്തം കൊണ്ടും ഞാൻ സാറിനെക്കാൾ ഒരു പാട് താഴെയുമാണ് ,അപ്പോൾ അതെങ്ങനെ ശരിയാവും?

തറവാടിത്തമുള്ള സ്ത്രീകൾക്ക് മാത്രമല്ല അന്തസ്സുള്ളത്, ഞാൻ കണ്ടടുത്തോളം ഉഷ നല്ലൊരു സ്ത്രീയാണ്, പിന്നെ എനിക്ക് അത്യാവശ്യം ശമ്പളമുള്ള ഒരു ജോലിയുണ്ട് ഉഷയെ കുറവുകളില്ലാതെ സംരക്ഷിക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട് പിന്നെ പ്രായം , അത് നമ്മുടെ ജനനവുമായി ബന്ധപ്പെട്ട ഒരു അളവ് കോൽ മാത്രമാണ് പരസ്പരം മനസ്സിലാക്കാനും ഇണയുടെ കുറവുകള അക്സപ്റ്റ് ചെയ്യാനും മനസ്സുണ്ടെങ്കിൽ അതൊന്നുമൊരു തടസ്സമേയല്ല

ഞാൻ പ്രതീക്ഷയോടെ ഉഷയെ നോക്കി

ഞാനിനി എന്ത് പറയാനാണ് ? മോളുടെ അച്ഛൻ മരിച്ചപ്പോൾ സത്യത്തിൽ എനിക്ക് ആശ്വാസമായിരുന്നു, കാരണം ആ നാല് വർഷം ഞാൻ അത്രയ്ക്കും അനുഭവിച്ചു അത് കൊണ്ട് തന്നെയാണ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് എല്ലാവരും പറഞ്ഞപ്പോൾ ഞാൻ തയ്യാറാകാതിരുന്നത്പ ക്ഷേ ഇപ്പോൾ സാറിൻ്റെ ക്യാരക്ടർ എന്താന്ന് മനസ്സിലായപ്പോൾ എനിക്ക് നോ പറയാനും തോന്നുന്നില്ല

മതി അത് മതി എങ്കിൽ ഞാനിറങ്ങുന്നു ഒരു ഡേറ്റ് ഫിക്സ് ചെയ്തിട്ട് ഞാൻ വിളിക്കാം

അല്ലാ ഞാനൊരു ചായ പോലും തന്നില്ലല്ലോ

അത് സാരമില്ല ഇനി മുതലങ്ങോട്ട് തൻ്റെ ചായ തന്നെയല്ലേ ഞാൻ കുടിക്കാൻ പോകുന്നത്

ഒരു ചിരിയോടെ ഞാനാ പടിയിറങ്ങിയിട്ട് ഗേറ്റിൽ ചെന്ന് തിരിഞ്ഞ് നോക്കുമ്പോൾ നിറഞ്ഞ ഒരുചിരി കൂടി അവളെനിക്ക് തന്നു.

Leave a Reply

Your email address will not be published. Required fields are marked *