നിറഞ്ഞ കണ്ണുകൾ ഉയർത്തി തന്നെ നോക്കികൊണ്ട് പറയുന്നവളെ കണ്ടതും അവരൊന്നു ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു…..

sad woman profile in dark head is put down, stressed young girl touching head and thinking

രചന:- ആദി വിച്ചു.

“ഡോക്ടർ ഞാൻ… ഞാൻ നിങ്ങളെഒന്ന് കെiട്ടിപിടിച്ചോട്ടെ “

പെട്ടന്നുള്ള ചോദ്യംകേട്ടതും ഡോക്ടർ ഞെട്ടലോടെ എഴുതിക്കൊണ്ടിരുന്ന പേപ്പറിൽ നിന്ന് തലയുയർത്തി മുൻപിലേക്ക് നോക്കി.

പുഞ്ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ  കണ്ടതും അവർ പുഞ്ചിരിച്ചു കൊണ്ട് മുന്നിലെ ചെയറിലേക്ക് കൈ കാണിച്ചു.

“ഹായ്.. ഡോക്ടർ ഞാൻ താനിയ.എല്ലാരും നിയ എന്ന് വിളിക്കും.

ഡോക്ടറിന്റെ പേര് മായ എന്നാണല്ലേ…”

ഡോക്ടർ മായ സൈക്യാർട്ടിസ്റ് എന്ന് എഴുതിയിരിക്കുന്ന നെയിം ബോർഡിലേക്ക് നോക്കിക്കൊണ്ടവൾ പുഞ്ചിരിയോടെ ചോദിച്ചു.

“ഹാ…. അതേല്ലോ….”

അല്പം കൊഞ്ചലോടെ അവളേ നോക്കി പറഞ്ഞു കൊണ്ടവർ അവൾക്ക് നേരെ ഇരുകൈകളും വിടർത്തി.

അതുകണ്ടതും പുഞ്ചിരിയോടെ ചെയറിൽനിന്ന് എഴുന്നേറ്റവൾ അവരെചെന്ന് കെiട്ടിപിടിച്ചു.

അവരുടെ മാiറിൽ തലചായ്ച്ചു കൊണ്ടവൾ പതിയേകണ്ണുകൾ അടച്ചു.

തന്റെ നെiഞ്ചിൽ നiനവറിഞ്ഞതും അവർ അവളേ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത്പിടിച്ചു.

ഇതേ സമയം റൂമിലേക്ക് വന്ന നഴ്സിനെ കണ്ടതും കണ്ണുകൾ കൊണ്ട് അവരോട് പുറത്ത്പോകാൻ ആംഗ്യം കാട്ടി കൊണ്ടവർ അവളുടെ മുതുകിൽ പതിയേ തലോടി.

അല്പം കഴിഞ്ഞതും നിയയൊന്ന്നോർമ്മൽ ആയെന്ന് തോന്നിയവർ അവളേ ചേർത്തു പിടിച്ചുകൊണ്ട് ഒരു ചെയർ അവരുടെ ചെയറിനരികിലേക്ക് നീക്കിയിട്ട ശേഷം അവളേ അതിൽ ഇരുത്തി. അരികിലായി അവരും ഇരുന്നു.

“ഞാൻ ഡോക്ടറിനെ ചേച്ചി എന്ന് വിളിച്ചോട്ടെ….”

“അതിനെന്താ മോൾ അങ്ങനെ വിളിച്ചോളൂ…”

“ചേച്ചീ…..

എനിക്ക്… എനിക്ക് ആത്മഹiത്യ ചെയ്യേണ്ട “

നിറഞ്ഞ കണ്ണുകൾ ഉയർത്തി തന്നെ നോക്കികൊണ്ട് പറയുന്നവളെ കണ്ടതും അവരൊന്നു ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.

“ഞാൻ… ഞാൻ ഡിവോസിന് വേണ്ടി ശ്രെമിച്ചുകൊണ്ടിരിക്കുവാ…”

“ഉം….”

അവൾ പറയുന്നതിന് മറുപടിയായി മൂളിക്കൊണ്ടവർ  അവളുടെ കൈകളിൽ പതിയേ തലോടിക്കൊണ്ട് അവൾ പറയുന്നതിനായി ചെവി യോർത്തു.

“ഇരുപതാം വയസ്സിലായിരുന്നു  എന്റെ വിവാഹം.

വിവാഹം എന്ന് പറയാൻ കഴിയില്ല.

എല്ലാവരും ചേർന്ന് ചെക്കനെകണ്ട് പിടിച്ചു എൻഗേജ്‌മെന്റും നടത്തി.

എന്നെകൊണ്ട് പറ്റാവുന്നത് പോലെ ഞാൻ പറഞ്ഞതാ എനിക്ക്  ഇപ്പോ കല്യാണം വേണ്ടാ എന്ന്. പക്ഷേ ആരും കേട്ടില്ല.

അന്നൊരു വിഷു ദിവസമായിരുന്നു.

എന്റെ ഭർത്താവിന്റെ ജന്മദിനവും അന്ന്തന്നെ ആയിരുന്നു.

അത് കൊണ്ട് തന്നെ എന്നെ കാണണം എന്ന് അദ്ദേഹം വാശിപിടിചപ്പോൾ  പോയി വരില്ലെന്ന് ഞാൻ പറഞ്ഞതാ.

പക്ഷേ….. “

പറഞ്ഞു പാതിയിൽ നിർത്തികൊണ്ടവൾ ഡോക്ടറെ നോക്കി.

“അയാള് വാശിപിടിച്ചപ്പോ അയാളെ കാണാൻ പോയി അല്ലേ…”

“ഉം….

പക്ഷേ അതായിരുന്നു ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയതെറ്റ്.

അന്ന് അച്ഛനും അമ്മയ്ക്കും അനിയത്തിക്കും ഒപ്പം സന്തോഷത്തോടെ ഭക്ഷണം കഴിച്ചു കഴിഞ് അയാളെ കാണാൻ ഇറങ്ങിയ എന്നെ അയാൾ കൊണ്ട് പോയത് വയ്യാതെ കിടക്കുന്ന മുത്തശ്ശിയേ കാണാനായിരുന്നു .

അവിടെ ആ.. സമയം വീട്ടിലുള്ള എല്ലാവരും ഉണ്ടായിരുന്നു.

അവരോട് സംസാരിക്കുന്നതിനിടെ അവിടേക്ക് വരുന്ന എന്റെ വീട്ടുകാരെകണ്ടതും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും വയ്യാത്ത മുത്തശ്ശിയേകാണാൻ വന്നതാവും എന്നാ ഞാൻ ആദ്യം കരുതിയത്.

പക്ഷേ വന്നവർദേഷ്യത്തോടെ എന്നെ നോക്കുന്നത് കണ്ടതും എനിക്ക് കാര്യം ഒന്നും മനസ്സിലായില്ല.

അല്പം കഴിഞ്ഞതും കാര്യങ്ങൾ ഒക്കെ എനിക്ക് മനസ്സിലായി.

ഞാൻ അയാൾക്ക് ഒപ്പം ഒളിച്ചോiടി വന്നതാണ് എന്നായിരുന്നുഅവർ പറഞ്ഞത്.

അങ്ങനെ അല്ല എന്ന് പറയാൻ തുടങ്ങിയ എന്നെ അയാളും അയാളുടെ അമ്മയും കൂടെതടഞ്ഞു.

ഞാൻ അവിടെ എന്തെങ്കിലും പറഞ്ഞാൽ അയാൾ ആത്മഹiത്യ ചെയ്യും എന്ന്.

അത് കേട്ടതും അയാളുടെ അമ്മ എന്റെ കാലിൽ വീണ് കരഞ്ഞു.”

പുച്ഛത്തോടെ ചിരിച്ചുകൊണ്ടവൾ കണ്ണുകൾ അമർത്തി അടച്ചു.

കണ്ണുനീർ കവിളിലൂടെ ചാലിട്ട്ഒഴുകി.

“അച്ഛന്റെ കണ്ണ് നിറഞ്ഞത് കണ്ടതും ഞാൻ ആകെ വല്ലാതായി .

പക്ഷേ എന്നെ ഒന്നും പറയാൻ അവർ അനുവദിച്ചില്ല.

വന്നവരാണെങ്കിൽ എന്നോട് ഒന്നും ചോദിക്കുകയും ചെയ്തില്ല.

അവസാനം വന്നവർ തിരികെ പോകുന്നത് നോക്കി നിന്ന എന്റെ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി.”

കരഞ്ഞു കൊണ്ട് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നവളെ കണ്ടതും ടേബിളിൽ ഉണ്ടായിരുന്ന വെള്ളം അവർ അവൾക്ക് മുന്നിലേക്ക് നീക്കിവച്ചു കൊടുത്തു കൊണ്ട് അവളേ ചേർത്ത് പിടിച്ചു.

അല്പം ഒന്ന് ഓക്കേ ആയതും അവൾ വീണ്ടും പറഞ്ഞുതുടങ്ങി.

“എനിക്ക് എല്ലാം  അംഗീകരിക്കാൻ സമയം വേണമായിരുന്നു.

അത് ഞാൻ അയാളോട് പറയുകയും ചെയിതു. 

എന്നാൽ അത് അയാൾ മനസ്സിലാക്കിയത് വേറൊരു രീതിയിലായിരുന്നു.

എനിക്ക് എന്റെ കാമുകനെ മറക്കാൻ കഴിയാഞ്ഞിട്ടാണ് എന്ന്.

അങ്ങനെ അല്ല എന്ന് എത്ര പറഞ്ഞിട്ടും അയാൾ അത് മനസ്സിലാക്കാൻ തയ്യാറല്ലായിരുന്നു.

ഒടുവിൽ അയാളുടെ ആഗ്രഹത്തിന് വഴങ്ങികൊടുക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു.

എന്റെ മനസ്സും ശiരീരവും അംഗീകരിക്കാതെയുള്ള സെiക്സ് അതെന്നെ വല്ലാതെ വേiദനിപ്പിച്ചു.

എങ്കിലും ഞാൻ പരാതിപറഞ്ഞില്ല.

അയാളെക്കാൾ പത്ത് വയസ്സിന് ഇളയതായിരുന്നു ഞാൻ.

അയാളെപ്പറ്റി എല്ലാം അന്വേഷിച്ച എന്റെ വീട്ടുകാര് അയാളുടെ പ്രായം ചോദിക്കാൻ മറന്നു എന്ന് തോനുന്നു.”.വരണ്ടു തുടങ്ങിയ ചുiണ്ടുകൾ നാവുകൊണ്ട് നനച്ചു കൊണ്ടവൾ ശ്വാസം ആഞ്ഞു വലിച്ചു.

“ആദ്യം ഞാൻ കരുതിയത് എന്നേക്കാൾ മുതിർന്ന ആളല്ലേ അത് കൊണ്ട് തന്നെ അയാൾക്ക് എന്നെ മനസ്സിലാകും എന്ന പക്ഷെ അത് തെറ്റാണെന്ന് ആദ്യദിവസംതന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.

ആദ്യത്തെ ഒരാഴ്ച അയാൾ നിർബന്ധിച്ചെന്നെഅയാൾ അയാളുടെ ആiവശ്യത്തിന് ഉiപയോഗിച്ചു.

പിന്നേ വല്ലപ്പോഴും മാത്രമായി.

ആ ഒരാഴ്ചകൊണ്ട് അയാളെന്റെ ഫോൺ നശിപ്പിച്ചു.

ആരോടെങ്കിലും എന്തെങ്കിലും ഒന്ന് പറയാനോ   കെiട്ടിപിടിച്ച് ഒന്ന് കരയാനോ അവിടെ ആരും ഉണ്ടായിരുന്നില്ല.

ആയാളും അമ്മയും അനിയനും പിന്നേ സുഹൃത്തുക്കളും അതായിരുന്നു അയാളുടെ ലോകം.

ഞാനെന്ന ഒരാൾ അവിടെ ഉണ്ടെന്ന് പോലും അയാൾ ചിന്തിച്ചിരുന്നില്ല.

രാത്രി രണ്ട് മണിക്ക്  വീട്ടിൽ വരുന്ന അയാളെ കണ്ട് ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും കുറച്ചു മാസങ്ങൾ കൂടെ കഴിഞ്ഞതും എനിക്ക് അതിനുള്ള ഉത്തരം കിട്ടി. അയാൾക്ക്  മിൻപ് ഒരു കാമുകി ഉണ്ടായിരുന്നെന്നും. അവളുടെ വിവാഹം കഴിഞ്ഞെങ്കിലും അവളുമായി അദ്ദേഹത്തിന് ഇപ്പഴും ബന്ധം ഉണ്ടെന്ന്. അത് ചോദ്യം ചെയ്ത ദിവസം മുതൽ എന്തിനെന്ന് പോലും പറയാതെ  എന്നെ ഉപദ്രiവിക്കുന്നത് സ്ഥിരമായി.

എങ്ങനെഒക്കെയോ അഞ്ചുവർഷം ഞാൻ ആവീട്ടിൽ അയാൾക്കൊപ്പം താമസിച്ചു.

ഇതിനിടെ എന്റെ അമ്മയും അനിയത്തിയും അച്ഛനും എന്നെ കാണാൻ വരാനൊക്കെ തുടങ്ങിയിരുന്നു.

പക്ഷെ എനിക്കൊപ്പം അയാൾ വീട്ടിലേക്ക് വരുകയോ അവരെ ബന്ധുക്കൾ എന്ന് പോയിട്ട് മനുഷ്യർ ആണെന്ന് പോലും കണക്കാക്കിയില്ല.

എന്നാലും വീട്ടുകാർക്ക് മുന്നിൽ അയാൾ എന്നും നല്ലവൻ ആയിരുന്നു.

അത് കൊണ്ട് അവരോടും എനിക്ക് ഒന്നും പറയാൻ കഴിയുമായിരുന്നില്ല.

എനിക്ക് കല്യാണം കഴിഞ്ഞപ്പോ വീട്ടുകാരെവേണ്ട എന്ന് പറഞ്ഞുകൊണ്ട് അവരെന്നെ ഒരുപാട് വഴക്ക് പറഞ്ഞു..അയാൾ വിടാത്തത്കൊണ്ടാണ് അവരെ ആരെയും കാണാൻ എനിക്ക് വരാൻ കഴിയാത്തത് എന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല.

അവസാനം അയാൾ ചെയിതതെല്ലാം തെളിവ് അടക്കം എല്ലാവർക്കുംമുന്നിലും ഞാൻ തുറന്നുകാട്ടി. 

പക്ഷേ എന്നിട്ട്പോലും ഞാൻ മാത്രമായി തെറ്റ്കാരി.

അയാൾക്ക് മുന്നിൽ വച്ച് ഒരുദിവസം അച്ഛൻ എന്നോട് വീട്ടീന്ന് ഇറങ്ങി പോകാൻ പറഞ്ഞു.

അത് കേട്ടതും എന്നെ പുiച്ഛത്തോടെ നോക്കുന്ന അയാളെ കണ്ടതും ഞാൻ ആകെ തളർന്നുപോയി.”

എന്ന് പറഞ്ഞു കൊണ്ടവൾ താൻ ധരിച്ച ടോiപ്പ് തലവഴി ഊiരി മാiറ്റി. പെട്ടന്ന് അവൾ അങ്ങനെ ചെയ്തതും ഡോക്ടർ ഞെട്ടലോടെ അവളേ നോക്കി. ഇരുന്നിടത്തു നിന്നും പതിയേ എഴുന്നേറ്റവൾ ഡോക്ടർക്ക് മുന്നിൽ നേരെ നിന്നു. അവളുടെ വiയറിലും മാiറിലും കണ്ട പാടുകൾ കണ്ട് അവർ ഞെട്ടലോടെ അവളേ നോക്കി. “അയാളുടെ അനിയൻ ചൂiടുവെള്ളം ഒഴിച്ചതാ “

എന്ന് പറഞ്ഞു കൊണ്ടവൾ ഇiടുപ്പ് വരെയുള്ള മുടി മുന്നിലേക്ക് എടുത്തിട്ടു. മുiതുകിൽ കറുത്ത പാടുകളിൾ കണ്ടഡോക്ടർ അറിയാതെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് പോയി.

“ഇതൊന്നും ഞാൻ ആരെയും കാണിച്ചിട്ടില്ല. പിiരീഡ്സ് ടൈമിൽ എനിക്ക് ഉണ്ടാവുന്ന വേദന സഹിക്കാൻ കഴിയില്ല പത്തു ദിവസത്തോളം ഞാൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ബാത്റൂമിൽ കഴിച്ചു കൂട്ടും.അത്ര വേദനയാ സഹിക്കാൻ കഴിയില്ല.”

“എന്നിട്ട് നീ ഹോസ്പിറ്റലിൽ പോയില്ലേ…”

“ഉംഹും…. അവരെന്നെ പോകാൻ സമ്മതിക്കാറില്ല “

കരച്ചിൽ അടക്കാൻ കഴിയാതെ ഏങ്ങലടിച്ചു കൊണ്ടവൾ വiസ്ത്രം ധiരിച്ചു കൊണ്ട് ഡോക്ടറെ നോക്കി.

“ഡിവോസ് എന്നുള്ള എന്നുള്ളതിലേക്ക് ഞാൻ എത്താൻ മറ്റൊരു കാര്യംകൂടെയുണ്ട്.”.എന്ന് പറഞ്ഞുകൊണ്ടവൾ ഫോണിൽ സേവ് ചെയ്ത കുറച്ച് റെക്കോർഡ്കൾ ഓൺ ചെയിതു.. അതിലെ ഓരോ വാക്കുകളും കേൾക്കെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു. അവൾ കുടിച്ചുബാക്കിവച്ച വെള്ളം ഒറ്റവലിക്ക് കുടിച്ച ശേഷം ഡോക്ടർ ആ റെക്കോർഡ് ഓഫ് ചെയിതു.
ചങ്ക്പൊട്ടി കരയുന്ന അവളേ കണ്ടതും അവർ കരiഞ്ഞുകൊണ്ട് അവളേ ചേർത്തു പിiടിച്ചു.

“ഇതൊന്നും പറയാനോ ഇത് പോലെ ചേർന്നിരുന്നു കരയാനോ എനിക്ക് ആരൂല്ല . അത് കൊണ്ടാ ഞാൻ ചേച്ചിയെ കാണാൻ വന്നത്. എല്ലാർക്കും ഞാൻ അയാൾക്ക് ഒപ്പംപോയാൽ മതി. കുടുംബത്തിന്റെ മാiനം കളയരുത് എന്നാണ് വീട്ടിൽ എല്ലാരും പറയുന്നത്..എനിക്ക് അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്. ആത്മഹiത്യ എന്നുള്ളത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് അതു കൊണ്ടാ ഞാൻ ഇപ്പഴും ജീവനോടെ ഇരിക്കുന്നത്. പക്ഷേ ഞാനിപ്പോ വല്ലാതെ ” പാതിയിൽ നിർത്തിക്കൊണ്ടവൾ അവരുടെ നെഞ്ചിലേക്ക് ഒന്നൂടെ ചേർനിരുന്നു. ഒന്ന് ശാന്തമായതും ഒരു ദീർഘശ്വാസത്തോടെ അവൾ ഡോക്ടറെ നോക്കി.

“എനിക്കറിയാം ഞാൻ മെന്റലി വല്ലാതെ തളർന്നുപോയെന്ന്…. പക്ഷേ ഞാൻ തിരിച്ചു വരും അതിനെന്നെ ചേച്ചി സഹായിക്കണം ” എന്ന് പറഞ്ഞുകൊണ്ടവൾ ആ റൂമിലേക്ക് കടന്നു വരുമ്പോൾ ഉള്ള അതേ പുഞ്ചിരിയോടെ പുറത്തേക്ക് നടന്നു.

ഒരുമണിക്കൂർ കൊണ്ട് തനിക്ക് അനിയത്തിയായ അവൾ പോകുന്നത് നോക്കി നിന്ന ഡോക്ടറുടെ കണ്ണുകൾ ആ സമയം നിറഞ് ഒഴുകുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *