എഴുത്ത്:- കൃഷ്ണ
“” അമ്മേ!!!
സാവിത്രി തിരിഞ്ഞുനോക്കിയപ്പോൾ തൊട്ടു പുറകിൽ വീണ ഉണ്ടായിരുന്നു അവളെ കണ്ടതും സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞു.. എന്തൊക്കെ പറഞ്ഞാലും സ്വന്തം മകൾ ഇങ്ങനെ മുന്നിൽ വന്നു കരയുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കാൻ സാവിത്രിക്ക് ആവുമായിരുന്നില്ല !!
“” അച്ഛനോട് ഒന്ന് പറയാമോ എന്നെ അങ്ങോട്ട് വിളിക്കാൻ?? അവിടെ ഒട്ടും പറ്റാഞ്ഞിട്ടാണ് അല്ലെങ്കിൽ പിന്നെ ഇനി എനിക്ക് ആത്മഹiത്യ അല്ലാതെ വേറെ പോംവഴി ഇല്ല!!” കരഞ്ഞു കൊണ്ട് വീണ അത് പറഞ്ഞപ്പോൾ സാവിത്രി ഒന്ന് ഞെട്ടി അവരുടെ കണ്ണുകൾ മകളുടെ വീർത്ത് വരുന്ന വയറിലേക്ക് എത്തി… വല്ലാത്ത ഒരു നൊമ്പരം തോന്നി സാവിത്രിക്ക്…
“” അച്ഛനെയും ധിക്കരിച്ച് വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ നീ ഇത് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകും എന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നോ?? അന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് നിന്റെ കാലുപിടിച്ച് പറഞ്ഞതല്ലേ കൂടെ വരാൻ?? അഹങ്കാരത്തോടെ അല്ലേ നീ ഞങ്ങളുടെ മുന്നിലൂടെ അവന്റെ കൂടെ പോയത്?? എനിക്ക് വയ്യ അച്ഛനോട് പറയാൻ ആ പാവം ഇപ്പോഴാണ് എല്ലാം ഒന്ന് മറന്നു സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഇനിയും നിന്റെ കാര്യം പറഞ്ഞു അദ്ദേഹത്തെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല!”””
ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ടെങ്കിലും സാവിത്രി പുറത്തേക്ക് പറഞ്ഞത് അതാണ്.. താൻ ചെയ്യുന്നത് ശരിയാണ് എന്ന് വിശ്വാസവും അവർക്ക് ഉണ്ടായിരുന്നു..
വീണ തളർന്ന് ഇരുന്നു പോയി… അമ്മയോട് പറഞ്ഞാൽ ഈ അവസ്ഥയിൽ അമ്മ തന്നെ കൈവിടില്ല എന്നായിരുന്നു വിശ്വാസം എന്നാൽ അത് തെറ്റിയിരിക്കുന്നു ഇനിയും നശിച്ച ആ വീട്ടിലേക്ക് തന്നെ തിരിച്ചു പോകണം..
ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛനെയും അമ്മയുടെയും ഒറ്റ മകളാണ് താൻ… ഒരു ഏട്ടനും കൂടി ഉണ്ട്… രണ്ടുപേരും ചെറുപ്പം മുതൽ തന്നെ നന്നായി പഠിക്കു മായിരുന്നു അതുകൊണ്ട് അച്ഛൻ ഞങ്ങളെ കുറിച്ച് അഭിമാനത്തോടെയാണ് എല്ലാവരോടും പറയാറുള്ളത്…
“” സദാശിവന് എന്താ ഇനി പേടിക്കാനുള്ളത് മക്കൾ നന്നായി പഠിക്കുമല്ലോ!! പഠിച്ച് വലിയ നിലയിൽ എത്തിയാൽ മക്കൾ രണ്ടുപേരും സദാശിവനെ പൊന്നുപോലെ നോക്കും!””” നാട്ടുകാർ അച്ഛനോട് പറയാറുള്ളതാണ് അത്.. ആരുടെയോ കണ്ണു തട്ടിയതാണ് എന്ന് തോന്നുന്നു അല്ലെങ്കിൽ പിന്നെ ഡിഗ്രിക്ക്പ ഠിക്കുമ്പോൾ അവനെ ഞാൻ കണ്ടുമുട്ടില്ലായിരുന്നു.
“” അജയ് എന്നായിരുന്നു അവന്റെ പേര്.. കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറി നന്നായി പാടും, സ്പോർട്സിലും മിടുക്കൻ അതുകൊണ്ട് അവന് ധാരാളം ആരാധികമാർ ഉണ്ടായിരുന്നു.. ഞാൻ പാട്ട് പഠിച്ചിട്ടുണ്ട് എന്നറിഞ്ഞ് കോളേജിലെ ഫംഗ്ഷനിൽ പാടണം എന്ന് റിക്വസ്റ്റ് ചെയ്യാനാണ് ആദ്യം അവൻ എന്റെ ക്ലാസിലേക്ക് വരുന്നത്.. എനിക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ കോൺഫിഡൻസ് തന്ന് പ്രോഗ്രാമിൽ എന്നെ പങ്കെടുപ്പിച്ചു.
വല്ലാത്ത കെയറിങ് ആയിരുന്നു എന്തെങ്കിലും റിഹേഴ്സലോ മറ്റോ വന്ന് നേരം വൈകും എന്നുണ്ടെങ്കിൽ, വീണ പൊയ്ക്കോളൂ തന്റെ പോർഷൻ ഞാൻ ഫോണിലേക്ക് അയച്ചേക്കാം.. വെറുതെ നേരം വൈകിക്കണ്ട!! എന്നുപറഞ്ഞ് എന്റെ കാര്യത്തിൽ അവൻ കൂടുതൽ ശ്രദ്ധ എടുത്തിരുന്നു… എന്തോ അവൻ കൂടെയുള്ളപ്പോൾ വല്ലാത്ത ഒരു സന്തോഷം പോലെ പതിയെ ഞങ്ങൾക്കിടയിൽ ഒരു ബന്ധം ഉടലെടുത്തു..
എന്റെ ചുരുക്കം ചില കൂട്ടുകാരികൾക്ക് മാത്രമേ ഈ ബന്ധത്തിനെ കുറിച്ച് അറിയൂ അവർ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തപ്പോൾ എന്തോ വലിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ.. എന്നാൽ ഇക്കാര്യം കോളേജിലെ തന്നെ ആരോ പറഞ്ഞ് അച്ഛൻ അറിഞ്ഞു അച്ഛൻ എന്നോട് ചോദ്യം ചെയ്യാനോ വഴക്കിടാനോ ഒന്നും വന്നില്ല പകരം ഒരു കല്യാണാലോചന അങ്ങ് ഉറപ്പിച്ചു അച്ഛന്റെ കൂടെ തന്നെ ജോലി ചെയ്യുന്ന ആളിന്റെ മകനായിരുന്നു.
ഒത്തിരി തവണ വേണ്ട എന്ന് പറഞ്ഞെങ്കിലും വാശി പിടിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല.. ഒടുവിൽ നിശ്ചയം നടത്തും എന്ന് ആയപ്പോൾ അതിന്റെ തലേദിവസം ഞാൻ അജയുടെ കൂടെ ഇറങ്ങിപ്പോയി..
അവൻ ആരാണെന്ന് എന്താണെന്നോ ഒന്നും അറിയില്ല ആകെക്കൂടി അറിയാവുന്നത് കോളേജിൽ വച്ച് അവൻ കാണിച്ച സൗഹൃദവും പ്രണയവും മാത്രമാണ്..
അവന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് ഞാൻ വന്നുപെട്ടത് എവിടെയാണ് എന്ന് മനസ്സിലായത് തമിഴ്നാട്ടിൽ നിന്ന് ജോലിക്കായി കേരളത്തിലേക്ക് വന്ന് സെറ്റിൽ ആയ ഒരു ഫാമിലി ആയിരുന്നു അവന്റെ.
അമ്മയും അച്ഛനും ഇവിടെ ഓരോ കൂലിപ്പണിക്ക് പോവുകയാണ് അജയ്ക്ക് രണ്ട് അനിയത്തിമാരും ഉണ്ട് എല്ലാവരും കൂടി കാലിത്തൊഴുത്ത് പോലെ ഒരു വീട്ടിൽ ആണ് താമസിക്കുന്നത്.. അതൊന്നും ഒരു വിഷയമല്ലായിരുന്നു.. രാത്രി ആയാൽ അവന്റെ അച്ഛൻ മiദ്യപിച്ച് വീട്ടിൽ വരും പിന്നെ ഒരു ബഹളമാണ്.. അവന്റെ അമ്മയെ അiടിക്കും.. അവർ തിരിച്ചും ചീiത്ത പറയും ആകെ കൂടി അഡ്ജസ്റ്റ് ചെയ്യാൻ പോലും പറ്റാത്ത അന്തരീക്ഷം..
എന്റെ അവസ്ഥ ഓർത്തപ്പോൾ അവൻ അവിടെ നിൽക്കണ്ട എന്ന് പറഞ്ഞ് മറ്റൊരു വാടക വീട്ടിലേക്ക് എന്നെ കൂട്ടി..
വലിയ സമാധാനം തോന്നി എന്നാൽ അത് അധികകാലം അത് നീണ്ടു നിന്നില്ല.. ഞങ്ങൾ രണ്ടുപേരും പഠനം പാതിയിൽ വച്ച് നിർത്തിയിരുന്നു.. ഞാൻ ഡിഗ്രി പോലും കമ്പ്ലീറ്റ് ചെയ്തില്ല അവൻ പിജിയും.. ജീവിക്കാൻ ജോലി വേണം അവിടെയുള്ള ഓരോ ജോലികൾ ചെയ്ത് ഞങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയുമായിരുന്നില്ല അതുകൊണ്ട് ഒരു നല്ല ജോലിക്ക് വേണ്ടി അവൻ അന്വേഷിച്ചു അങ്ങനെ തമിഴ്നാട്ടിലേക്ക് ഒരു ജോലിക്ക് വേണ്ടി അജയ്ക്കു പോകേണ്ടിവന്നു അപ്പോൾ എന്നെ ഒറ്റയ്ക്ക് നിർത്താൻ കഴിയില്ല എന്ന് പറഞ്ഞ് ആ നശിച്ച വീട്ടിൽ കൊണ്ട് ചെന്നാക്കി..
അന്നുമുതൽ തുടങ്ങിയതാണ് എന്റെ കഷ്ടകാലം അവന്റെ അച്ഛൻ കുiടിച്ചു വന്നാൽ പിന്നെ സ്വന്തം മകളുടെ സ്ഥാനത്ത് കാണേണ്ട എന്നെ അയാൾ മറ്റൊരു കണ്ണിലൂടെ നോക്കാൻ തുടങ്ങി. ഇതിനിടയിലാണ് ഞാൻ ഗർഭിണിയാണ് എന്നും അറിയുന്നത്.. ഒരു ദിവസം അമ്മയും അനിയത്തിമാരും എല്ലാം എന്തോ സാധനങ്ങൾ വാങ്ങാൻ വേണ്ടി കടയിലേക്ക് പോയതായിരുന്നു ആ സമയത്താണ് അയാൾ കുiടിച്ചിട്ട് കയറി വന്നത്.. അയാൾ എന്നെ കേറി പിടിച്ചു അയാളുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഞാൻ ശ്രമിച്ചു ആ സമയത്ത് അമ്മയും അനിയത്തിമാരും കേറിവന്നു അവർ എന്നെയാണ് കുറ്റപ്പെടുത്തിയത് ഞാൻ മനപ്പൂർവ്വം അയാളെ വiശീകരിക്കുകയായിരുന്നു എന്ന്.
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല അവിടെ നിന്ന് ഇറങ്ങി അമ്മ സ്ഥിരമായി ഈ സമയത്ത് അമ്പലത്തിലേക്ക് വരും എന്ന് അറിയാം, അമ്പലത്തിനരികിൽ പോയി നിന്നു അമ്മയുടെ അരികിൽ എന്ന് എല്ലാം പറഞ്ഞാൽ ഒരുപക്ഷേ അമ്മ വീട്ടിലേക്ക് തിരിച്ചു വിളിക്കുമോ എന്ന് ഞാൻ ആശിച്ചു…
എന്നാൽ അമ്മയ്ക്ക് വിളിക്കാൻ തോന്നിയില്ല… അച്ഛനും വിളിക്കില്ല എന്ന് അമ്മ പറഞ്ഞു അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്രത്തോളം ഞാൻ അവരെ ഉപദ്രവിച്ചിട്ടുണ്ട്.. ഇനി എന്ത് വേണം എന്നറിയാതെ അമ്പലത്തിന്റെ മുന്നിൽ തന്നെ ഞാൻ തളർന്നിരുന്നു.. വേറെ ഒരു വഴിയും ഇല്ലെങ്കിൽ ഈ ജീവിതം തന്നെ ഇല്ലാതാക്കാൻ എന്ന് ഞാൻ തീരുമാനിച്ചിരുന്നു പെട്ടെന്നാണ് അവിടേക്ക് അച്ഛൻ വന്നത്.
ചെയ്തുപോയതെല്ലാം അച്ഛൻ ക്ഷമിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ സ്വയം പുച്ഛം തോന്നി… സ്വന്തം മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് ഞാൻ തിരഞ്ഞെടുത്ത ഈ ജീവിതം കൊണ്ട് എനിക്ക് ഈ ജന്മം മുഴുവൻ സ്വസ്ഥത ഇല്ലാതെ ജീവിക്കാനാണ് വിധി.. അച്ഛൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി..
അജയ്ക്ക് ഒരു നല്ല ജോലിയും അച്ഛൻ ഏർപ്പാട് ചെയ്തു.. ഇപ്പോ ചെയ്തുപോയ തെറ്റ് ഓർത്ത് പശ്ചാത്തപിച്ച് ഞാൻ എന്റെ വീട്ടിൽ കഴിയുകയാണ് ഒരു മാസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കുഞ്ഞു കൂടി വരും.. അച്ഛൻ കൂടെയുണ്ടല്ലോ എന്ന ധൈര്യം മാത്രമാണ് ഇപ്പോൾ എനിക്ക് ഉള്ളത്…