എന്നാൽ പിൻസീറ്റിൽ കിടന്ന കൊച്ചു പെൺകുട്ടിയുടെ മാറിക്കിടന്ന വiസ്ത്രങ്ങൾ അയാളിലെ പിiശാചിനെ ഉണർത്തി. രiക്തം വാർന്നു അബോധാ വസ്ഥയിലായ ആ പാവം കുട്ടിയെ…….

തിരക്കഥ

Story written by Vandana

” ഹോ  … ഈ നല്ല ആളുകളെയൊക്കെ സമ്മതിക്കണം കേട്ടോ ടോ.. എങ്ങനെയാണാവോ ഇങ്ങനെ കുiടിക്കാതെ വiലിക്കാതെ കാണുന്ന പെണ്ണുങ്ങളെ ഒക്കെ അമ്മേം പെങ്ങളും മകളും ഒക്കെയായി കണ്ടു ജീവിക്കുന്നത്! ദേ എനിക്ക് മടുത്തു “

” അത് പിന്നെ അവരൊന്നും അഭിനയിക്കുന്നതല്ലല്ലോ സാറേ.. നമ്മളിത് അങ്ങനെ അഭിനയിക്കുന്നത് കൊണ്ടാണ് പ്രയാസം തോന്നുന്നത് ‘

” ഹാ.. അത് നേരാ.. അല്ല.. ഞാൻ പറഞ്ഞ ഐറ്റം റെഡി അല്ലേ  .? “

” പിന്നല്ലാതെ.. എന്റെ സാർ ഒരു കാര്യം പറഞ്ഞാ രമേശൻ അത് നടത്തി തരില്ലേ? “

” ഹാ.. അതല്ലേ ഞാൻ തന്റെ കൂടെ പോന്നത്.. എടൊ രമേശാ.. പലരും എന്റെ കൂടെ കൂടിയിട്ടുണ്ട്. ചിലരൊക്കെ പൈസയ്ക്ക്.. ചിലരൊക്കെ വേറെന്തെങ്കിലും ആവശ്യങ്ങൾക്ക്.. ഒക്കെ വേണ്ടി എനിക്ക് കiള്ളും പെiണ്ണും വിളമ്പിയിട്ടുണ്ട്. പക്ഷേ തന്നെപ്പോലെ ആത്മാർത്ഥതയുള്ള ഒരുത്തനെ ഞാൻ വേറെ കണ്ടിട്ടില്ലെടോ.. “

” അത് പിന്നെ.. ദത്തൻ സാറെ എനിക്കത്ര ഇഷ്ടവാ.. ഒന്നടുത്തു കാണാൻ കൊതിച്ചിട്ടുണ്ട് ഞാൻ.. ഇപ്പൊ സാറിന്റെ വായിന്നു കേട്ട ഈ വാക്കുകൾ ഉണ്ടല്ലോ.. അത് മതി സാറേ രമേശന്. ദത്തൻ സാറിനു വേണ്ടി ഈ രമേശൻ ചാiവും “

രമേശന്റെ  ആ വാക്കുകളുടെ ലഹiരി ആസ്വദിച്ചു ഒരിക്കൽ കൂടി മiദ്യക്കുപ്പി വായിലേക്ക് ചെരിഞ്ഞു ദത്തൻ പിൻസീറ്റിൽ  ചാഞ്ഞിരുന്നു. അവരെയും കൊണ്ട് വിജനമായ വഴിയിലൂടെ രാത്രിയെ കീറിമുറിച്ചു ആ ആഡംബര കാർ കുതിച്ചു പാഞ്ഞു.

 ☆☆☆☆☆☆☆☆

സൂപ്പർസ്റ്റാർ ദേവദത്തൻ.. തെന്നിന്ത്യൻ സിനിമാ ലോകത്തെ അതി പ്രബലനായ നായകനടൻ. അയാളുടെ പണവും പ്രതാപവും സ്വാധീനവും ആർക്കും ഊഹിക്കാൻ പോലും പറ്റാത്തത്ര വിപുലം. പക്ഷേ തിരശീലയിൽ മാത്രമായിരുന്നു അയാൾ നായകൻ. ജീവിതത്തിൽ അയാൾ വില്ലന്മാർ പോലും ഭയക്കുന്ന കാട്ടാളൻ ആയിരുന്നു.

സിനിമയിൽ അഭിനയിക്കാൻ വരുന്ന സുന്ദരികളായ പെൺകുട്ടികളെ അവരുടെ സമ്മതത്തോടെയും അല്ലാതെയും പിച്ചിച്ചീiന്തുക.. വളർന്നു വരുന്ന തനിക്ക് ഭീഷണിയാവും എന്ന് തോന്നുന്ന മറ്റു നടന്മാരെ സ്വന്തം സ്വാധീനം ഉപയോഗിച്ച് ഒതുക്കുക.. തനിക്ക് എതിരെ നിൽക്കുന്നവരെ അപ്പാടെ തകർത്തു കളയുക.. അതെല്ലാം അയാളുടെ ശീലങ്ങൾ ആയിരുന്നു. മiദ്യവും മiയക്കുമiരുന്നും അകത്തു ചെന്നാൽ സ്വന്തം ഭാര്യയും മകളും പോലും അടുക്കാൻ ഭയക്കുന്ന നീചൻ. അതായിരുന്നു അയാൾ. അങ്ങനെ പണം കൊണ്ടും പവർ കൊണ്ടും എല്ലാവരെയും വിറപ്പിച്ചാണ് അയാൾ ജീവിച്ചത് മൂന്ന് വർഷം മുൻപ് വരെ.

മൂന്ന് വർഷങ്ങൾക്ക് മുൻപ്  ഏതോ ലൊക്കേഷനിൽ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്ന ദത്തന്റെ കാർ ഒരു പതിനാറു വയസ്സ് മാത്രം ഒരു പെൺകുട്ടിയുടെ ദേഹത്ത് തട്ടുന്നത് വരെ. സ്കൂൾ വിട്ടു പോകുകയായിരുന്ന ഒരു സാധാരണക്കാരിയായ പെൺകുട്ടി ആയിരുന്നു അത്. വിജനമായ വഴി ആയതുകൊണ്ട് ആരും അത് കണ്ടില്ല എന്ന് കരുതി ദത്തൻ ആ പെൺകുട്ടിയെ തന്റെ കാറിലേക്ക് എടുത്തിട്ടു. എന്നാൽ ആ വഴിയിലൂടെ ചീറിപ്പോയ ദത്തന്റെ കാർ അവിടെ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ കണ്ടത് ദത്തൻ അറിഞ്ഞില്ല.

പാവപ്പെട്ട ആ പെൺകുട്ടിയെ ഇടിച്ചു തെറിപ്പിച്ചത് ആരെങ്കിലും അറിഞ്ഞാൽ സ്വന്തം പേരിനെ അത് ബാധിക്കുമോ എന്ന ചിന്തയാണ് ആദ്യം ദത്തനേ ഭരിച്ചത്. എന്നാൽ പിൻസീറ്റിൽ കിടന്ന കൊച്ചു പെൺകുട്ടിയുടെ മാറിക്കിടന്ന വiസ്ത്രങ്ങൾ അയാളിലെ പിiശാചിനെ ഉണർത്തി. രiക്തം വാർന്നു അബോധാ വസ്ഥയിലായ ആ പാവം കുട്ടിയെ പിiച്ചി ചീiന്തുമ്പോൾ അവളുടെ കരച്ചിൽ അയാളിൽ ലiഹരിയാണ് ഉണ്ടാക്കിയത്. അവളുടെ ജീവനെ ഓർത്തോ, അവളുടെ വീട്ടുകാരെ ഓർത്തോ അല്ലെങ്കിൽ പിടിക്കപ്പെടുമോ എന്നോർത്തോ അല്പം പോലും ആശങ്കയില്ലാതെ മൃതപ്രായമായ ആ കുഞ്ഞിനെ ദത്തൻ ഏതോ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ആർക്കും തന്നെ തൊടാൻ കഴിയില്ല എന്ന ദത്തന്റെ അഹന്തയ്ക്കുള്ള അടിയായിരുന്നു ആ സംഭവം.

സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായതും അവളെ ആരോ മൃഗീയമായി ബiലാത്സംഗം ചെയ്തു കൊoലപ്പെടുത്തി ഉപേക്ഷിച്ചതും വലിയ വാർത്തയായി നാടിനെ നടുക്കി. ആ കുഞ്ഞിനെയും അവളുടെ പിച്ചി ചീന്തപ്പെട്ട ജീവനെയും മാധ്യമങ്ങൾ കൊട്ടി ഘോഷിച്ചു   കുറ്റവാളികൾക്കായി സമൂഹം മുറവിളി കൂട്ടി.  ക്രൂiരനായ വേiട്ടക്കാരനായി ദത്തൻ എല്ലാം കണ്ടു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് പിറ്റേന്ന് ആ ചെറുപ്പക്കാരൻ മുന്നോട്ട് വന്നത്.

” അയാള് തന്നെയാണ്. സൂപ്പർ സ്റ്റാർ ദേവദത്തനെ  കണ്ടാൽ അറിയാത്ത മലയാളികൾ ഉണ്ടോ സാറേ?? ആ പെങ്കൊച്ചിനെ ഇയാൾ ഇടിച്ചിട്ടതും കാറിലേക്ക് കയറ്റി കൊണ്ടുപോയതും ഞാൻ കണ്ടതാണ് “

പോലീസിന് മുന്നിലും മീഡിയയ്ക്ക് മുന്നിലും അവൻ ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞു. അവന്റെ മൊഴി ശരി വയ്ക്കുന്ന തരത്തിൽ സി സി ടി വി യിൽ ദത്തന്റെ കാർ കൂടി കണ്ടതോടെ കാര്യങ്ങൾ ദത്തന്റെ കൈവിട്ടു പോയി. പോലിസ് അയാളെ അറസ്റ്റ് ചെയ്തു. ദത്തനെതിരെ ജനാരോഷം ഇരമ്പി. ദത്തൻ കോപം കൊണ്ടും അപമാനം കൊണ്ടും അന്ധനായിരുന്നു. തന്റെ ഇത്ര കാലത്തെ പേര്.. പ്രശസ്തി.. എല്ലാമെല്ലാം കൈവിട്ടു പോകുന്നത് അയാൾ അറിഞ്ഞു. പക്ഷെ ഒന്നും നഷ്ടപ്പെടുത്താൻ അയാൾ തയ്യാറാല്ലായിരുന്നു.

ദത്തന്റെ ആളുകൾ സാക്ഷി പറഞ്ഞ ചെറുപ്പക്കാരനെ സ്വാദീനിക്കാൻ ശ്രമിച്ചു. എന്നാൽ ഒന്നിനും വഴങ്ങാൻ കൂസാക്കാത്ത ഒരുവൻ ആയിരുന്നു അത്. ദത്തന്റെ വാഗ്ദാനങ്ങളോ, പ്രലോഭനങ്ങളോ ഭീഷണികളോ അവനു മുന്നിൽ വിലപ്പോയില്ല. അവസാനം ദത്തൻ വീണ്ടും കൈ വിട്ട കളി കളിക്കേണ്ടി വന്നു.

അന്നൊരു ദിവസം മുതൽ ആ ചെറുപ്പക്കാരനെ കാണാതെയായി. ദത്തൻ അപകടപ്പെടുത്തിയത് ആണെന്ന് പരക്കെ സംസാരം പടരും മുൻപേ തന്നെ അവനൊരു ലiഹരി അടിമ ആണെന്നും, മാനസിക രോഗി ആണെന്നും അവന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ വെളിപ്പെടുത്തി. ദത്തന്റെ സിനിമകളോടും ദത്തനോടും കാരണമില്ലാത്ത ഒരു ദേഷ്യം ഉണ്ടായിരുന്നുവത്രേ അവനു. അതുകൊണ്ട് അവസരം വന്നപ്പോൾ ദത്തനെ മനഃപൂർവ്വം കുടുക്കിയതാവും എന്ന് അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെ പറഞ്ഞു. ഒപ്പം ആ കുറ്റകൃത്യം പോലും അവൻ ചെയ്തതവമെന്ന സംശയവും. നിമിഷ സമയം കൊണ്ട് മാധ്യമങ്ങൾ അവരുടെ നയം മാറ്റി. ഒരു മനോരോഗിയുടെ മൊഴി മാത്രം വിശ്വസിച്ചു ദത്തനെ അറസ്റ്റ് ചെയ്ത പോലീസുകാരൻ തെറ്റുകാരനായി. ദത്തൻ സാർ നല്ലവൻ ആണെന്നും തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു നിരവധി പേര് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു. ദത്തൻ സാർ തങ്ങൾക്ക് അച്ഛനെ പോലെയാണെന്നും സഹോദരനെ പോലെ ആണെന്നും ഒരിക്കലും അദ്ദേഹം പെൺകുട്ടികളോട് മോശം ചെയ്യില്ല എന്നുമൊക്കെ ചാനലുകളിൽ പറയാൻ ജൂനിയർ ആർട്ടിസ്റ്റുകളായ പെൺകുട്ടികൾ മത്സരിച്ചു. പകരം അവരുടെ അകൗണ്ടുകളിലേക്ക് ലക്ഷങ്ങളോഴുകിയത് ആരും തേടി ചെന്നില്ല. എല്ലാത്തിനും ഒടുവിൽ കാണാതായ ചെറുപ്പക്കാരനും, മരണപെട്ട പെൺകുട്ടിയും അവരുടെ കുടുംബവും മാത്രം ഒരു ചോദ്യചിഹ്നമായി.

☆☆☆☆☆☆☆☆

പോലിസ് കസ്റ്റഡിയിൽ നിന്നും പുറത്തു വന്ന ദത്തൻ പുതിയൊരു മനുഷ്യൻ ആയിരുന്നു.

” എല്ലാം വിധി എന്ന് വിശ്വസിക്കുന്നു.  സ്നേഹിച്ചവരോടും കൂടെ നിന്നവരോടും നന്ദി മാത്രം. തനിക്കെതിരെ മൊഴി കൊടുത്ത പയ്യനോടും ദേഷ്യമില്ല. മരണപ്പെട്ട കുഞ്ഞിനോടൊപ്പം നിൽക്കുന്നു ” തുടങ്ങി ദത്തന്റെ പ്രസ്താവനകൾ മാധ്യമങ്ങൾ ഏറ്റെടുത്തു. ആരാധകർ ദത്തനെ വാനോളം പുകഴ്ത്തി. ചാരിറ്റി പ്രവർത്തനങ്ങളും ദത്തന്റെ ഉദാര മനസ്കതയും സമൂഹമാധ്യമങ്ങളിൽ നിരന്തരം വൈറൽ ആയിക്കൊണ്ടിരുന്നു. എന്നാൽ ആട്ടിൻതോലിട്ട ആ ചെന്നായയെ ആരും തിരിച്ചറിഞ്ഞില്ല.

ഒരിക്കൽ പിഴച്ച ദത്തന്റെ പിന്നീടുള്ള ചുവടുകൾ അത്രയും സൂക്ഷ്മമായിരുന്നു. അയാളുടെ കൊടും ക്രൂരതകൾ ആരും അറിയാതിരിക്കാൻ അയാൾ സമൂഹത്തിനു മുന്നിൽ അത്രയും നല്ലവനും മാന്യനുമായി അഭിനയിച്ചു തകർത്തു. സ്‌ക്രീനിൽ ഉള്ളതിനേക്കാൾ നല്ല അഭിനയം ജീവിതത്തിൽ കാഴ്ച വെച്ചപ്പോൾ അയാൾ ജനങ്ങൾക്ക് പിന്നെയും പ്രിയങ്കരനായി. അയാൾക്ക് മേൽ ഉണ്ടായിരുന്ന കറകൾ മെല്ലെ മെല്ലെ മാഞ്ഞുപോയി.

കൂടെ ഉണ്ടായിരുന്നവരെ പോലും അയാൾക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. ആയിടെ ദത്തന്റെ ഡ്രൈവർ നാട്ടിലേക്ക് പോയപ്പോൾ പകരം ഡ്രൈവർ ആയി വന്ന രമേശൻ മാത്രം എങ്ങനെയോ അയാൾക്ക് പ്രിയപ്പെട്ടവനായി. രമേശന്റെ സംസാരവും പെരുമാറ്റവും ഒക്കെ അയാളെ ദത്തന്റെ വിശ്വസ്ഥൻ ആക്കി. പക്ഷെ ദത്തനോടൊപ്പം സ്ഥിരമായി നിൽക്കാൻ മാത്രം അയാൾ തയ്യാറായില്ല. ചിലപ്പോ പെട്ടെന്ന് രമേശൻ ദത്തനു മുന്നിൽ പ്രത്യക്ഷപ്പെടും. അപ്പോൾ അയാളുടെ കയ്യിൽ ദത്തനു വേണ്ടി എന്തെങ്കിലും സമ്മാനം ഉണ്ടാകും. പ്രത്യേകമായി വാiറ്റിയെടുത്ത മiദ്യം മുതൽ വേiട്ടയാടി കിട്ടുന്ന ഇളമ്മാംiസം വരെ.. രമേശനുമായുള്ള ദത്തന്റെ സൗഹൃദം ഏറെ ദൃഡപ്പെട്ടു വന്നു. ആയിടെയാണ് നാളുകൾക്ക് ശേഷം ദത്തന്റെ ഉള്ളിൽ പെണ്ണെന്ന മോഹം പിന്നെയും വന്നത്..

തനിക്കൊപ്പം എങ്ങനെയും സഹകരിക്കാൻ തയ്യാറാവുന്ന പെണ്ണുങ്ങളെ അല്ല.. വേiട്ടയാടി കീഴ്പ്പെടുത്തി ഭോiഗിക്കാനാണ് അയാൾക്ക് ഒരു പെണ്ണിനെ വേണ്ടിയിരുന്നത്. അതും ഒരു കൊച്ചു പെണ്ണിനെ.. പഴയ സംഭവങ്ങൾക്ക് ശേഷം വക്കീലിന്റെ ഉപദേശം കേട്ട് ബലപ്രയോഗങ്ങളിൽ നിന്നും വിട്ടുനിന്ന ദത്തനു ഈ മോഹം കലാശലായപ്പോൾ രമേശനോടാണ് പറഞ്ഞത്..

” അതിനെന്താ സാറേ.. ദത്തൻ  സാറിനു അങ്ങനെ ഒരു മോഹം ഉണ്ടെങ്കിൽ ഈ രമേശൻ അത് നടത്തി തരും.. വക്കീൽ സാറോ വേറെ ആരും അറിയണ്ട “

രമേശന്റെ വാക്കുകൾ ദത്തനു ഉൾപ്പുളകം നൽകി.. അങ്ങനെയാണ് ഈ യാത്ര.. രമേശൻ ഒരുക്കിയ ആ സൽക്കാരത്തിലേക്ക് ആരും അറിയാതെ ഒരു രഹസ്യ യാത്ര.. ഓരോന്നോർത്തു ദത്തന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി..

☆☆☆☆☆☆☆☆

കണ്ണുകൾ ആയാസപ്പെട്ടു തുറന്നപ്പോൾ ദത്തൻ കണ്ടത് നേരെ മുകളിൽ ആകാശമാണ്. ഞെട്ടി എണീക്കാൻ നോക്കുമ്പോളാണ് തന്റെ കയ്യും കാലും കെട്ടി ഇട്ടിരിക്കുകയാണ് എന്ന് അയാൾ തിരിച്ചറിഞ്ഞത്. ദത്തന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് പടർന്നു. ഒരു മൂളിപ്പാട്ട് കേട്ട് നോക്കിയപ്പോൾ വലിയൊരു കiത്തിയ്ക്ക് മൂർച്ച കൂട്ടുന്ന രമേശനെ ആണ് കണ്ടത്.

” ഉണർന്നോ സാറേ?? “

” രമേശാ.. ഇതെന്തൊക്കെയാ.. എന്നെ എന്താ ഇങ്ങനെ.. “

” ദൃതി വെക്കല്ലേ സാറേ.. ഞാൻ പറയാമെന്നേ “

രമേശൻ സാവധാനം അയാൾക്കരികിലേക്ക് ചെന്നു.

” നീയെന്ത് കരുതി ദേവദത്താ.. നിനക്ക് കiള്ള് തരാനും പെണ്ണിനെ കൂടെ കിiടത്താനും വന്നവനാണ് ഈ രമേശൻ എന്നോ.. എന്നാ കേട്ടോ.. അങ്ങനെ വഴി തെറ്റി വന്നവനല്ല ഞാൻ.. നിന്നിലേക്കുള്ള വഴി വെiട്ടി വന്നവനാ “

രമേശന്റെ ആ ഭാവം ദേവദത്തന് പുതിയതായിരുന്നു..

” ഓർമ്മയുണ്ടോ ദത്താ നിനക്ക് ഈ സ്ഥലം?? നിനക്കെതിരെ ശബ്ദം ഉയർത്തിയ ഒരു പാവം ചെക്കനെ നീ ഇല്ലാതാക്കിയ ഈ സ്ഥലം?? എന്റെ മഹേഷായിരുന്നെടാ അവൻ.. എനിക്ക് ഈ ലോകത്തുണ്ടായിരുന്ന ഒരേ ഒരു കൂടപ്പിറപ്പ്.. എന്റെ ജീവന്റെ ഒരേ ഒരു ബാക്കി.. അവനെ തുമ്പു പോലും ശേഷിപ്പിക്കാതെ നീ ഇല്ലാത്തക്കിയില്ലെടാ?? “

രമേശൻ ദത്തന്റെ കiഴുത്തിലേക്ക് കiത്തി വെച്ചു.. ദത്തൻ ശ്വാസം പോലും എടുക്കാൻ പറ്റാതെ വിറങ്ങലിച്ചു പോയി.

” നിന്റെ പിന്നാലെ ഉണ്ടായിരുന്നു ഞാൻ.. നിന്റെ ഡ്രൈവർ ആ പുന്നാര മോനെ ആദ്യം പൊക്കി.. അവനാണ് നിന്റെ ചെയ്തികൾ ഓരോന്നും പറഞ്ഞത്.. അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാണ് നീയീ ഭൂമിയിൽ വേണ്ടെന്നു… “

ദത്തൻ ഉമിനീരിറക്കി..

” പിന്നെ ഞാൻ കാണുകയായിരുന്നു നിന്റെ അഭിനയം.. നല്ലവനായി.. ഉത്തമനായുള്ള നിന്റെ പ്രകടനം.. അപ്പൊ നിനക്ക് വേണ്ടി ഞാനും ഒരു തിരക്കഥ ഒരുക്കി.. പിന്നെ ഇതിൽ വേറെ കുറച്ചു പേര് കൂടിയുണ്ട്.. “

” നീ പിച്ചിച്ചീന്തിയ ഒരു പാവം മോളില്ലേ.. അവളുടെ അച്ഛനും അമ്മയും കൂടെ വരുന്നുണ്ട്.. അവര് കൂടെ എത്തിയാൽ ഇതിന്റെ ക്ലൈമാക്സ്‌ ആയി.. പിന്നെ നീ ഇല്ല ദത്താ “

മറുത്തൊന്നും പറയാനില്ലാതെ ദത്തൻ നിസ്സംഗതയോടെ ഇരുന്നു.. അയാൾക്ക് മനസ്സിലായിരുന്നു തന്റെ അന്ത്യം അടുത്തെന്നു.. അടുത്ത് വരുന്ന കാൽപ്പാദങ്ങളുടെ ശബ്ദം കേട്ടതും രമേശന്റെ കണ്ണുകൾ വെട്ടിത്തിളങ്ങി

☆☆☆☆☆☆☆☆☆☆

” സൂപ്പർ സ്റ്റാർ ദേവദത്തന്റെ തിരോധാനം.. യാതൊരു ഉത്തരവുമില്ലാതെ പോലീസ് “

എഫ് എമ്മിലൂടെ കേട്ട വാർത്ത ആ മൂന്നുപേരുടെ ചൊടികളിൽ നനുത്തൊരു ചിരി പരത്തി..

ആത്മസംതൃപ്തിയുടെ സുഖമുള്ള ..തീരാത്ത നൊമ്പരത്തിന്റെ നോവുള്ള ഒരു ചിരി

Leave a Reply

Your email address will not be published. Required fields are marked *