മുന്നോട്ട് നടക്കുമ്പോൾ ഇനി എങ്ങോട്ട് പോകും എന്ന ചിന്തയിൽ ആയിരുന്നു അവൾ. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം മാത്രം പറയുന്ന അമ്മായമ്മയും അതിനൊത്തു തുള്ളുന്ന മകനും…..

എഴുത്ത്:- മഹാദേവന്‍

” എന്റെ മോളെ.. നീ ങ്ങനെ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിവന്നാൽ നാട്ടുകാർ ന്താ വിചാരിക്കും. ഉള്ളതെല്ലാം വിറ്റ്പെറുക്കി കെട്ടിച്ചുവിട്ടതും പോരാ… നിന്നെപ്പോലെ ഒരു പെണ്ണ് ഇവടെ വേറേം ണ്ട്. നിന്റ ഏട്ടന്റെ ഭാര്യ. അവളിങ്ങനെ അവളുടെ വീട്ടിലേക്കു ഓടിപ്പോകുന്നത് നീ കണ്ടിട്ടുണ്ടോ?  “

അമ്മയുടെ വാക്കുകളിൽ അനിഷ്ടം പ്രകടമാണെന്ന് മനസ്സിലായപ്പോൾ അപർണ്ണയ്ക്ക് ഉളിൽ ദേഷ്യം നുരഞ്ഞുപൊന്തുകയായിരുന്നു.

”   പിന്നെ എനിക്ക് ഓരോ വിഷമം ഉണ്ടാകുമ്പോൾ ഞാൻ ങ്ങോട്ട്‌ അല്ലാതെ ഞാൻ എങ്ങോട്ട് പോകും?  ഇത് കൊള്ളാലോ…  കെട്ടിച്ചു വിട്ടപ്പോൾ  കഴിഞ്ഞോ ന്റെ ഇവിടത്തെ അവകാശമെല്ലാം. അതോ ഇനി ഏട്ടനും മരുമോളും മതി  എന്നാണോ…ന്നാ ഞാൻ വല്ല പുഴയിലോ മറ്റോ ചാiടി ചiത്തേക്കാം.. ന്നാ പിന്നെ നിങ്ങൾക്കും കെട്ട്യോന്റെ വീട്ടുകാർക്കും ഞാൻ ഒരു ബാധ്യത ആവില്ലല്ലോ. “

അതും പറഞ്ഞ് വന്ന വഴി പുറത്തേക്ക് തന്നെ ചാടിയിറങ്ങി നടന്ന അവളെ പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു അമ്മ.

” എടി, നീ ന്തേലും പറയുന്നത് മുഴുവൻ കേൾക്കുന്നതിനു മുന്നേ വാiളെടുക്കാൻ നിൽക്കരുത്. അതാണ്‌ നിന്റ കുഴപ്പവും.”

പക്ഷേ അമ്മ പറയുന്നത് കേൾക്കാനോ അതിന് മറുപടി നൽകാനോ നിന്നില്ല അപർണ്ണ.

മുന്നോട്ട് നടക്കുമ്പോൾ ഇനി എങ്ങോട്ട് പോകും എന്ന ചിന്തയിൽ ആയിരുന്നു അവൾ. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം മാത്രം പറയുന്ന അമ്മായമ്മയും അതിനൊത്തു തുള്ളുന്ന മകനും ഉള്ള ആ വീട്ടിലേക്ക് ഇനി ഇല്ലെന്ന് മനസ്സാൽ ഉറപ്പിച്ചാണ് ആ പടി ഇറങ്ങിയത്. തിരികെ പോകുന്നത് നാണക്കേട് ആണ്,മാത്രമല്ല, ഇറങ്ങിപോയാലും തിരികെ വലിഞ്ഞുകേറി വന്നോളും എന്ന 

വിശ്വാസം അവരുടെ കുiത്തുവാക്കുകൾക്ക് ആക്കം കൂട്ടും.

അത് വേണ്ട, ഇനി അങ്ങോട്ടില്ല എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുകൊണ്ടവൾ മുന്നോട്ട് നടക്കുമ്പോൾ  ആണ് പിറകിൽ നിന്ന് വിളി കേട്ടത്.

തിരിഞ്ഞുനോക്കുമ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു.

എങ്ങോട്ട് പോകുമെന്ന് അറിയാതെ നിൽകുമ്പോൾ ഒരു പിടിവള്ളി പ്പോലെ മുന്നിൽ നിൽക്കുന്ന കൂട്ടുകാരിയെ അപർണ്ണ കണ്ണിമ ചുമ്മാതെ നോക്കി.

” ന്താടി നീ ങ്ങനെ നോക്കുന്നത്.”

ആ ചോദ്യം പോലും കേൾക്കാൻ നിൽക്കാതെ അവളുടെ സ്കൂട്ടിയുടെ പിറകിലേക്ക് കയറി അപർണ്ണ.

” ന്റെ മായേ, സത്യം പറഞ്ഞാൽ എനിക്ക് വിശന്നിട്ട് കണ്ണ് കാണാൻ മേല. ഇവിടെ അടുത്താണേൽ നല്ലൊരു ഹോട്ടൽ പോiലുമില്ല. നീ വണ്ടി എടുക്ക്. ന്നിട്ട് നല്ല ഒരു ഹോട്ടലിൽ നിർത്ത് “

അവളുടെ ധൃതി കണ്ടപ്പോൾ ലവൾ തന്നെപ്പോലും തിന്നുമെന്ന് തോന്നി മായയ്ക്ക്. അവൾ വേഗം വണ്ടി മുന്നിട്ട് എടുത്ത് അടുത്ത് കണ്ട ഒരു ഹോട്ടലിനു മുന്നിലേക്ക് നിർത്തി.

ഭക്ഷണത്തിന് ഓർഡർ കൊടുത്ത് കാത്തിരികുമ്പോൾ ആണ് മായ ചോദിച്ചതും,

“അല്ല പെണ്ണെ, നിനക്ക് കെട്ട്യോന്റെ വീട്ടിൽ നിന്ന് തിന്നാൻ ഒന്നും തരുന്നില്ലേ. “

ചോദ്യം ചിരിയോടെ ആയിരുന്നെങ്കിൽ അപർണ്ണയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ മായ ആ ചിരി മേലെ ഒതുക്കി.

”  അവിടുത്തെ കുറ്റവും കുറവും കഴിഞ്ഞു എന്ത് കഴിക്കാൻ ആണ്.  ഒന്ന് മൊബൈൽ നോക്കിയാൽ കുറ്റം ടീവി കണ്ടാൽ കുറ്റം. വല്ല ബുക്‌സും വായിക്കാമെന്ന് വെച്ചാൽ കുറ്റം. കുറ്റം പറച്ചിൽ കേട്ട് മടുത്തു സ്വന്തം വീട്ടിൽ ചെന്നാൽ കെട്ടിച്ചു വിട്ട പെണ്ണ്  ഇടയ്ക്കിടെ കേറി വരുന്നത് നാട്ടുകാർ കണ്ടാൽ അവർക്ക് നാണക്കേട്. മടുത്തു ഈ ജീവിതം. “

” എന്റെ മോളെ.. നീ ങ്ങനെ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിവന്നാൽ നാട്ടുകാർ ന്താ വിചാരിക്കും. ഉള്ളതെല്ലാം വിറ്റ്പെറുക്കി കെട്ടിച്ചുവിട്ടതും പോരാ… നിന്നെപ്പോലെ ഒരു പെണ്ണ് ഇവടെ വേറേം ണ്ട്. നിന്റ ഏട്ടന്റെ ഭാര്യ. അവളിങ്ങനെ അവളുടെ വീട്ടിലേക്കു ഓടിപ്പോകുന്നത് നീ കണ്ടിട്ടുണ്ടോ?  “

അമ്മയുടെ വാക്കുകളിൽ അനിഷ്ടം പ്രകട മാണെന്ന് മനസ്സിലായപ്പോൾ അപർണ്ണയ്ക്ക് ഉളിൽ ദേഷ്യം നുരഞ്ഞുപൊന്തുകയായിരുന്നു.

”   പിന്നെ എനിക്ക് ഓരോ വിഷമം ഉണ്ടാകുമ്പോൾ ഞാൻ ങ്ങോട്ട്‌ അല്ലാതെ ഞാൻ എങ്ങോട്ട് പോകും?  ഇത് കൊള്ളാലോ…  കെട്ടിച്ചു വിട്ടപ്പോൾ  കഴിഞ്ഞോ ന്റെ ഇവിടത്തെ അവകാശമെല്ലാം. അതോ ഇനി ഏട്ടനും മരുമോളും മതി  എന്നാണോ…ന്നാ ഞാൻ വല്ല പുഴയിലോ മറ്റോ ചാiടി ചiത്തേക്കാം.. ന്നാ പിന്നെ നിങ്ങൾക്കും കെട്ട്യോന്റെ വീട്ടുകാർക്കും ഞാൻ ഒരു ബാധ്യത ആവില്ലല്ലോ. “

അതും പറഞ്ഞ് വന്ന വഴി പുറത്തേക്ക് തന്നെ ചാടിയിറങ്ങി നടന്ന അവളെ പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു അമ്മ.

” എടി, നീ ന്തേലും പറയുന്നത് മുഴുവൻ കേൾക്കുന്നതിനു മുന്നേ വാiളെടുക്കാൻ നിൽക്കരുത്. അതാണ്‌ നിന്റ കുഴപ്പവും.”

പക്ഷേ അമ്മ പറയുന്നത് കേൾക്കാനോ അതിന് മറുപടി നൽകാനോ നിന്നില്ല അപർണ്ണ.

മുന്നോട്ട് നടക്കുമ്പോൾ ഇനി എങ്ങോട്ട് പോകും എന്ന ചിന്തയിൽ ആയിരുന്നു അവൾ. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം മാത്രം പറയുന്ന അമ്മായമ്മയും അതിനൊത്തു തുള്ളുന്ന മകനും ഉള്ള ആ വീട്ടിലേക്ക് ഇനി ഇല്ലെന്ന് മനസ്സാൽ ഉറപ്പിച്ചാണ് ആ പടി ഇറങ്ങിയത്. തിരികെ പോകുന്നത് നാണക്കേട് ആണ്, മാത്രമല്ല, ഇറങ്ങി പോയാലും തിരികെ വലിഞ്ഞുകേറി വന്നോളും എന്ന 

വിശ്വാസം അവരുടെ കുiത്തുവാക്കുകൾക്ക് ആക്കം കൂട്ടും.

അത് വേണ്ട, ഇനി അങ്ങോട്ടില്ല എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുകൊണ്ടവൾ മുന്നോട്ട് നടക്കുമ്പോൾ  ആണ് പിറകിൽ നിന്ന് വിളി കേട്ടത്.

തിരിഞ്ഞുനോക്കുമ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു.

എങ്ങോട്ട് പോകുമെന്ന് അറിയാതെ നിൽകുമ്പോൾ ഒരു പിടിവള്ളി പ്പോലെ മുന്നിൽ നിൽക്കുന്ന കൂട്ടുകാരിയെ അപർണ്ണ കണ്ണിമ ചുമ്മാതെ നോക്കി.

” ന്താടി നീ ങ്ങനെ നോക്കുന്നത്.”

ആ ചോദ്യം പോലും കേൾക്കാൻ നിൽക്കാതെ അവളുടെ സ്കൂട്ടിയുടെ പിറകിലേക്ക് കയറി അപർണ്ണ.

” ന്റെ മായേ, സത്യം പറഞ്ഞാൽ എനിക്ക് വിശന്നിട്ട് കണ്ണ് കാണാൻ മേല. ഇവിടെ അടുത്താണേൽ നല്ലൊരു ഹോട്ടൽ പോലുമില്ല. നീ വണ്ടി എടുക്ക്. ന്നിട്ട് നല്ല ഒരു ഹോട്ടലിൽ നിർത്ത് “

അവളുടെ ധൃതി കണ്ടപ്പോൾ ലവൾ തന്നെപ്പോലും തിന്നുമെന്ന് തോന്നി മായയ്ക്ക്. അവൾ വേഗം വണ്ടി മുന്നിട്ട് എടുത്ത് അടുത്ത് കണ്ട ഒരു ഹോട്ടലിനു മുന്നിലേക്ക് നിർത്തി.

ഭക്ഷണത്തിന് ഓർഡർ കൊടുത്ത് കാത്തിരികുമ്പോൾ ആണ് മായ ചോദിച്ചതും,

“അല്ല പെണ്ണെ, നിനക്ക് കെട്ട്യോന്റെ വീട്ടിൽ നിന്ന് തിന്നാൻ ഒന്നും തരുന്നില്ലേ. “

ചോദ്യം ചിരിയോടെ ആയിരുന്നെങ്കിൽ അപർണ്ണയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ മായ ആ ചിരി മേലെ ഒതുക്കി.

”  അവിടുത്തെ കുറ്റവും കുറവും കഴിഞ്ഞു എന്ത് കഴിക്കാൻ ആണ്.  ഒന്ന് മൊബൈൽ നോക്കിയാൽ കുറ്റം ടീവി കണ്ടാൽ കുറ്റം. വല്ല ബുക്‌സും വായിക്കാമെന്ന് വെച്ചാൽ കുറ്റം. കുറ്റം പറച്ചിൽ കേട്ട് മടുത്തു സ്വന്തം വീട്ടിൽ ചെന്നാൽ കെട്ടിച്ചു വിട്ട പെണ്ണ്  ഇടയ്ക്കിടെ കേറി വരുന്നത് നാട്ടുകാർ കണ്ടാൽ അവർക്ക് നാണക്കേട്. മടുത്തു ഈ ജീവിതം. “

“എടി, ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതല്ലേ. എല്ലാത്തിനും അതിന്റേതായ സമയം കണ്ടെത്തിയാൽ തീരുന്ന പ്രശ്നം. “

മായ അത് പറയുമ്പോൾ അപർണ്ണ അവളെ ദേഷ്യത്തോടെ നോക്കികൊണ്ട് മുന്നിൽ കൊണ്ടുവെച്ച ഭക്ഷണം കഴിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.

പിന്നെ ആ വിഷയത്തെ കുറിച്ച് കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ മായയും മുതിർന്നില്ല.

കഴിച്ചു ബില്ല് കൊടുത്തു പുറത്തിറങ്ങുമ്പോൾ  മായ ചോദിക്കുന്നു ണ്ടായിരുന്നു ! ഇനി ന്താ നിന്റ പരിപാടി.. എങ്ങോട് പോകാൻ ആണ് പ്ലാൻ ” എന്ന്.

പക്ഷേ അതിനൊരു മറുപടി നൽക്കാൻ അപർണ്ണയ്ക്കും കഴിഞ്ഞില്ല.

“ഒരു കാര്യം ചെയ്യ്. തൽക്കാലം നീ എന്റെ വീട്ടിലേക്ക് പോരൂ.  ബാക്കി ഒക്കെ നമുക്ക് ആലോചിച്ചു തീരുമാനിക്കാം “

അതും പറഞ്ഞ് വണ്ടി എടുക്കുമ്പോൾ അവൾക്കൊപ്പം അപർണ്ണയും കയറി  മുന്നിൽ ഒരു വഴി തെളിഞ്ഞ ആശ്വാസത്തിൽ.

വണ്ടി വീട്ടിലേക്ക് കയറുമ്പോൾ തന്നെ മുന്നിൽ ഉണ്ടായിരുന്നു മായയുടെ അമ്മായിഅമ്മ.

“ആഹ്, മോളിന്ന് നേരത്തെ പോന്നോ. ന്ത്‌ പറ്റി, തലവേദന വല്ലോം ആണോ.  വയ്യെങ്കിൽ കുറച്ചു നേരം കിടന്നോ. ഞാൻ ചായ എടുക്കാം. ഇവളെ കൊണ്ടാക്കാൻ വന്നതാണോ മോള് “

മായയോട് ഉള്ള ചോദ്യവും  അപർണ്ണയോട് ഉള്ള ചോദ്യവും ഒറ്റ ശ്വാസത്തിൽ ചോദിച്ച അമ്മ എഴുനേൽക്കുമ്പോൾ മായ പുഞ്ചിരിയോടെ അപര്ണയെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു.

” ഒരു പ്രശ്നോം ഇല്ല അമ്മേ. ഇതെന്റെ കൂട്ടുകാരി അപർണ്ണ. കുറെ നാളുകൾക്ക് ശേഷം ഇവളെ  കണ്ടപ്പോൾ നേരെ ങ്ങോട്ട് കൂട്ടി. ഇന്നോരീസം ലീവും.”

അവളുടെ വാക്കുകൾ കേട്ട് പുഞ്ചിരിയോടെ ആ അമ്മ അപർണ്ണയേ അകത്തേക്ക് ക്ഷണിച്ചു.

” ന്നാ മക്കൾ ഇവിടെ ഇരിക്ക്. ഞാൻ ചായ എടുക്കാ..”

അമ്മ അകത്തേക്ക് പോകുന്നത് നോക്കി നിൽക്കുന്ന അപർണ്ണയെ റൂമിലേക്ക് ക്ഷണിച്ചു മായ.

“വാ. വന്നു ആ ഡ്രസ്സ്‌ മാറ്. “

റൂമിൽ. കയറി ഡ്രസ്സ്‌ മാറുമ്പോൾ അത്ഭുതത്തോടെ ആണ് അപർണ്ണ സംസാരിച്ചത്.

” എടി, നീ എന്തൊരു ഭാഗ്യവതി ആണെടി. എന്ത് നല്ല അമ്മായിഅ മ്മയെ ആണ് നിനക്ക് കിട്ടിയത് . നിന്നോട് ന്തൊരു സ്നേഹ ആ അമ്മയ്ക്ക്.  നീ വയ്യാതെ കേറി വരുവാണേന്ന് കരുതി ന്തോരം വിഷമം ആയിരുന്നു അമ്മയുടെ മുഖത്ത്‌… നീ ഭാഗ്യം ചെയ്തവളാ പെണ്ണെ. “

അവളുടെ വാക്കുകൾ കേട്ടപ്പോൾ മായ തലയാട്ടിക്കൊണ്ട് ചിരിച്ചു.

” ഇക്കരെ നിൽക്കുമ്പോൾ അക്കരെ എന്നും പച്ചയാണ് മോളെ. “

കൂടുതൽ എന്തെങ്കിലും പറയുംമുന്നേ ചായയുമായി അമ്മ വാതിൽക്കൽ എത്തിയിരുന്നു.

” എടി, എന്നാ നീയും അമ്മയും സംസാരിച്ചിരിയ്ക്ക്. അപ്പോഴേക്കും ഞാൻ ഒന്ന് വാഷ്റൂമിൽ പോയിട്ട് വരാം “

ശരി എന്ന് തലയാട്ടി അമ്മ ന്നീട്ടിയ ചായയും വാങ്ങി പുറത്തേക്ക് നടക്കുമ്പോൾ അവൾക്കൊപ്പം അമ്മയും ഉണ്ടായിരുന്നു.

ചായ കുടിക്കുന്നതിനിടയിൽ അവളെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞിരുന്നു അമ്മ.

ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ അപർണ്ണ പറയുന്നുണ്ടായിരുന്നു ” അമ്മ ഭാഗ്യവതി അല്ലേ. മായയെ പോലെ നല്ലൊരു മോളെ മരുമകൾ ആയി കിട്ടിയില്ലേ. അതന്നേ വല്യ ഒരു ഭാഗ്യല്ലേ ” എന്ന്.

കേൾക്കേണ്ട താമസം  പെട്ടന്ന് അവരുടെ നെറ്റി ചുളിയുന്നതും മുഖം കറുക്കുന്നതും അപർണ്ണ ശ്രദ്ധിച്ചു.

” അതെ, അതെ.. നല്ല മരുമോൾ ആണ്.  ഈ കെട്ടിയൊരുങ്ങി നടപ്പേ ഉള്ളൂ. വീടിനു ഒരു ഉപകാരവും ഇല്ല. ഏത് നേരവും ഫോണിൽ ആണ്. ഇപ്പോൾ തന്നെ കണ്ടില്ലേ, ഫോണുമായി ബാത്‌റൂമിൽ കേറിയത്. ഇനി ഇറങ്ങാൻ സമയം എത്ര ആകുമെന്നാ…. ആരോടാണോ ഈ ശൃംഗാരം.. പാവം ന്റെ മോൻ.. അവനിതൊക്കെ ങ്ങനെ അറിയാൻ..  ഇനി ഞാൻ ഇതൊന്നും പറഞ്ഞെന്ന് അവളോട് പറയണ്ടാട്ടോ..  ന്തിനാ ഞാൻ ആയിട്ട് ഒരു പ്രശ്നം ഉണ്ടാകുന്നത് ന്ന് കരുതിയാണ്.”

അവരുടെ പതിയെ ഉള്ള വാക്കുകൾ കേട്ട് അന്തംവീട്ടിരിക്കുകയായിരുന്നു അപർണ്ണ.

” മോൾക്ക് അറിയോ.  ഇവിടെ നിന്ന് ജോലിക്കന്നും പറഞ്ഞ് പോയാൽ ചിലപ്പോൾ കേറി വരുന്ന പാതിരാത്രി ആണ്.  ഏതവന്റെ കൂടെ എവിടെ പോയിട്ടാണോ വരുന്നത്. ആർക്ക് അറിയാ… ചോദിച്ചാൽ ഓഫീസിൽ ജോലിതിരക്ക് ആണ്.  ഞാൻ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് വെച്ച് ഇരിക്കും. അല്ലേലും ഞാൻ ഇതൊന്നും ആരോടും പറയാറില്ലാട്ടോ. ഒരു ചെവിയിലൂടെ കേട്ടത് മറ്റേ ചെവിയിലൂടെ കളയും.  അല്ലാതെ ഒരാളുടെ കുറ്റം പറഞ്ഞ് നടക്കാനോ തമ്മിൽ. തiല്ലിക്കാനോ ഞാൻ നിൽക്കാറില്ല. അതോട്ടു ശീലവും ഇല്ല. “

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആണ് മായ പറഞ്ഞ വാക്കിന്റെ അർത്ഥം അവൾക്ക് മനസ്സിലായത്.

അപ്പോഴേക്കും മായയും അവർക്കിടയിലേക്ക് വന്നിരുന്നു.

“എന്നാ മക്കള് സംസാരിക്ക്. ഞാൻ അടുക്കളയിൽ പോയി ഉച്ചത്തേക്ക് ഉള്ളത് വല്ലോം. ഉണ്ടാക്കട്ടെ.”

അമ്മ അകത്തേക്ക് പോകുന്നത് നോക്കിയിരിക്കുന്ന അപര്ണയെ ഒന്ന് തോണ്ടി മായ.

“എങ്ങനെ ണ്ട് ന്റെ അമ്മായിഅമ്മ. കുറച്ചു മുന്നേ നീ പറഞ്ഞ വാക്കുകളിൽ  നിന്ന് ന്തേലും മാറ്റം ണ്ടോ ഇപ്പോൾ.”

മായയുടെ ചിരിയോടെ ഉള്ള ചോദ്യം കേട്ട് അപർണ്ണ തലകുടഞ്ഞു ക്കൊണ്ട് പറയുന്നുണ്ടായിരുന്നു

“ന്റെ പോന്നോ… ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല ” എന്ന്.

“ഇതിലും ഭേദം ന്റെ അമ്മായിഅമ്മ തന്നെ ആണ്. പറയാനുള്ളത് മുഖത്ത്‌ നോക്കി പറയും എന്നെ ഉള്ളൂ…ആള് മാറിയാൽ കുറ്റം പറയില്ല.”

അത് കേട്ട് മായ പൊട്ടിച്ചിരിച്ചു.

“അതാണ്‌ മോളെ ഞാൻ പറഞ്ഞെ, ഇക്കരെ നില്കുമ്പോ അക്കരെ പച്ചയായി തൊന്നും. അടുത്ത് ചെന്നാലേ കാര്യം വ്യക്തമാകൂ.  ഇതിലും ബേധമാണ് നിന്റ അമ്മ എങ്കിൽ  ഇനി വൈകിക്കണ്ട, മോള് നേരെ വീട്ടിലേക്ക് ചെല്ലാൻ നോക്ക്.   കലർപ്പില്ലാതെ സ്നേഹം നീ ചെല്ലുമ്പോ നിനക്ക് മനസ്സിലാകും ” 

മായ പറഞ്ഞത് ശരിയാണെന് തോന്നിയത്ക്കൊണ്ട് തന്നെ അതികം വൈകാതെ തന്നെ അവൾ വീട്ടിലേക്ക് തിരിച്ചു.

വീട്ടിൽ എത്തുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു  അമ്മായിഅമ്മ. കൂടെ അടുത്ത വീട്ടിലെ ചേച്ചിയും.

അവൾ ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോൾ തന്നെ ആ ചേച്ചി പതിയെ പറയുന്നുണ്ടായിരുന്നു

” കണ്ടില്ലേ, രാവിലെ പോയിട്ട് കേറി വരുന്നത്. നിങ്ങൾ പാവം ആയോണ്ടാ  കെട്ടിക്കേറിവന്ന പെണ്ണിങ്ങനെ തോന്നിയ പ്പോലെ പോകുന്നതും വരുന്നതും. “

അപ്പോഴേക്കും അപർണ്ണ അടുത്തെത്തിയത് കണ്ട ചേച്ചി  ” മോള് വന്നോ “എന്നും ചോദിച്ചുകൊണ്ട് അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

പക്ഷേ അമ്മയുടെ മുഖത്തു ആ ചിരി അവൾക്ക് കാണാൻ കഴിഞ്ഞില്ല. അതുപോലെ ദേഷ്യമോ മുഖം കടുപ്പിക്കലോ ഉണ്ടായില്ല.

” നീ പോയി വല്ലതും എടുത്തു കഴിക്ക്. വെയില് കൊണ്ട് ആകെ ക്ഷീണിച്ചു.”

അത്രേ പറഞ്ഞുള്ളൂ അമ്മ. അതിന് മറുപടി  എന്നോണം  തലയാട്ടി ക്കൊണ്ട്  അപർണ്ണ അകത്തേക്ക് നടക്കുമ്പോൾ പിറകിൽ നിന്ന് ആ ചേച്ചിയുടെ പതിഞ്ഞ വാക്കുകൾ അവളുടെ കാതിലെത്തി.

”  ങ്ങനെ വളം വെച്ച് കൊടുക്കാതെ വീട്ടിൽ കേറ്റുന്നതിന് മുന്നേ നാല് പുളിച്ചത് പറയണ്ടേ നിങ്ങള്.  കണ്ടിലെ ആ പെണ്ണിന്റ പോക്ക്. “

അത് കേട്ട അമ്മയുടെ മറുപടിയും. അവളുടെ കാതിലേക്ക് ഒഴുകിയെത്തി.

”  നാട്ടുകാരുടെ മുന്നിൽ വെച്ച്  പുളിച്ചതും പുളിക്കാത്തതും പറഞ്ഞ് നാണം കെടുത്താൻ അവളിവിടെ വലിഞ്ഞുകേറി വന്ന പെണ്ണല്ല, എന്റെ മോളാണ്.

അവളെ കുറിച്ച് എനിക്കോ എന്റെ മോനോ ഇല്ലാതെ വേവലാതി നാട്ടുകാർക്കും വേണ്ട. പിന്നെ അവളോട് ഞാൻ ഇവിടെ പറയുന്നത് കേട്ടാണ് എരിതീയിൽ എണ്ണ ഒഴിക്കാൻ നീ കുറ്റിയും പറിച്ചു വന്നതെന്ന് അറിയാം.

അതുകൊണ്ട് പറയാ….. അവളോട് ഞാൻ ദേഷ്യപ്പെടും. ന്റെ മോളോടും അങ്ങനെ ആയിരുന്നു.  ആ സ്ഥാനം ത്തന്നെയാണ് ഈ വീട്ടിൽ ഇവൾക്കും. അവര് ചെയ്യുന്നതിൽ തെറ്റ് ചൂണ്ടിക്കാണിക്കുന്നത് പിന്നീടത് ആവർത്തിക്കാ തിരിക്കാൻ ആണ്. അല്ലാതെ കാണുന്നതും കേൾക്കുന്നതും എല്ലാം അമ്മായിഅമ്മപോരാകുന്ന നിന്നെ പോലെ ഉള്ളവർക്ക് ഈ സ്നേഹത്തിന്റെ അർത്ഥം മനസിലാവില്ല.

ഓരോന്നിനും ഓരോ അർത്ഥങ്ങൾ ഉണ്ട്. അത് പറയാതെ മനസ്സിലാക്കാൻ കഴിയുന്നിടത്തെ അത് സ്നേഹമായി മാറുന്നുള്ളൂ. അല്ലെങ്കിൽ അതെല്ലാം കുറ്റം പറച്ചിലും  കുത്തിത്തിരിപ്പും ആകും.

ഇനി oഒരു കാര്യം കൂടെ.

ജീവിതത്തിൽ ഞാൻ നേടിയ സന്തോഷങ്ങളിൽ ഒന്ന് എന്റെ മരുമോൾ തന്നെ ആണ്. അവളോട്  എങ്ങനെ പെരു മാറണം എന്ന്  ക്ലാസ്സെടുക്കാൻ വേണ്ടി ആരും ആ ഗേറ്റ് കടന്നു വരേണ്ടതില്ല. അതിപ്പോ ബന്ധു ആയാലും  ആയാലോക്കം ആയാലും.

അപ്പോ ശരി, എനിക്ക് ഇച്ചിരി പണിയുണ്ട് ഉള്ളിൽ. നീ ചെല്ലാൻ നോക്ക്.  “

അമ്മയുടെ വാക്കും അയല്പക്കത്തെ ചേച്ചിയുടെ ഇളിഭ്യയായ മുഖവും ന്തോ ആ നിമിഷം അവളെ ഒത്തിരി സന്തോഷിപ്പിച്ചു.

അല്ലേലും ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ചയാണ് നമ്മളെ ആകർഷിക്കുന്നത്. നമ്മൾ നിൽക്കുന്ന പച്ചപ്പിനെ നമ്മൾ തിരിച്ചറിയാൻ വൈകും..

Leave a Reply

Your email address will not be published. Required fields are marked *