കൈലാസ ഗോപുരം – ഭാഗം 42, എഴുത്ത്: മിത്ര വിന്ദ

കാശിയുടെ വാക്കുകൾ കേട്ട് കൊണ്ട് പാറു ഞെട്ടി പിടഞ്ഞു നിൽക്കുകയാണ്.. അവൻ ആണെങ്കിൽ അവളുടെ അടുത്തേക്ക് അടുക്കും തോറും പാറു പിന്നിലേക്ക് നടക്കുകയാണ്. കട്ടിലിന്റെ ഓരത്തായി വന്നു തട്ടിയതും അവളൊന്നു പിന്നിലേക്ക് വേച്ചു. പെട്ടന്ന് ആയിരുന്നു കാശി അവളെ വട്ടം പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്തത്.

“ഫ്രഞ്ച് വിപ്ലവം സൃഷ്ടിക്കണോ പാർവതി”അവളിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് കാശി ചോദിച്ചതും പാറു പേടിയോടു കൂടി വേണ്ടന്ന് മുഖം ചലിപ്പിച്ചു കാണിച്ചു.

“പിന്നെന്താ നീ ഇവിടെ കിടന്നു മുറവിളി കൂട്ടുന്നത് “

“ഞാൻ… ഞാൻ ഒന്നും പറഞ്ഞില്ലാലോ കാശിയേട്ടാ….അവൾ അവന്റെ മുഖത്തേക്ക് നോക്കാതെകൊണ്ട് പറഞ്ഞു.

ഹ്മ്മ്… അപ്പോൾ എനിക്ക് തോന്നിയത് ആണല്ലേ…”എന്ന് പറഞ്ഞു കൊണ്ട് അവളുടെ മൃദുല മേനിയേ അല്പം കൂടി അവൻ ചേർത്തതും പാറു അവനെ തള്ളി മാറ്റിയ ശേഷം വാഷ് റൂമിലേക്ക് ഓടിക്കയറി..

ന്റെ ഭഗവാനെ… ഇങ്ങേരു ഇത് രണ്ടും കല്പിച്ചു ഉള്ള പുറപ്പാട് ആണെന്ന് തോന്നുന്നുല്ലോ…കാലത്തെ മുതൽ തുടങ്ങിയ ഇളക്കം ആണ്, ഇത് ഇനി എങ്ങനെ അവസാനിക്കുവോ ആവൊ…
തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോളും പാറുവിന്റെ ചിന്ത അതായിരുന്നു..
കുറച്ചു ഏറെ സമയം എടുത്തു അവളന്നു കുളിച്ചു ഇറങ്ങുവാൻ…കാശിയേട്ടൻ റൂമിൽ കാണരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇറങ്ങി വന്ന പാറു കണ്ടത് തന്നെ ആകമാനം മൊത്തത്തിൽ ഉഴിഞ്ഞു നോക്കുന്നവനെ ആണ്. പാറുവും പെട്ടന്ന് തന്നെ അവളുടെ ദേഹത്തേക്ക് മുഖം കുനിച്ചു ഒന്ന് നോക്കി.. എന്തെങ്കിലും പ്രശ്നം ഉണ്ടോ പോലും….കാരണം മുന്നിൽ ഇരിക്കുന്നവന്റെ നോട്ടം അത് കണക്ക് ആയിരുന്നു..ഹേയ്.. കുഴപ്പമില്ലല്ലോ..സ്വയം ആത്മപരിശോധന നടത്തിയ ശേഷം പാറു, തല മുടി അഴിച്ചു തോർത്തി കൊണ്ട് ഡ്രസിങ് റൂമിലേക്ക് പോയി.

ഫോൺ റിംഗ് ചെയ്തപ്പോൾ അവള് തിടുക്കത്തിൽ ഇറങ്ങി വന്നു… മേശമേൽ ഇരുന്ന തന്റെ ഫോൺ കാശി ആണെങ്കിൽ എടുത്തു നോക്കുന്നത് അവള് കണ്ടു.. അവൻ കാൾ ബട്ടൺ പ്രെസ്സ് ചെയ്ത ശേഷം ഫോൺ അവൾക്ക് കൈമാറി..പാറു പേര് പോലും നോക്കാതെ കൊണ്ട് കാതിലേക്ക് ഫോൺ ചേർത്തു.
ഹെലോ…ഹെലോ പാർവതിയല്ലേ…എന്ന ഒറ്റ ചോദ്യത്തിൽ അവൾക്ക് ആളെ പിടി കിട്ടി.

നിരഞ്ജൻ…അവളുടെ മുഖത്തെ ഭാവ പകർച്ചകൾ സസൂഷ്മo നിരീക്ഷിച്ചു കൊണ്ട് കാശിനാഥൻ ഇരുന്നു.
യെസ്…. പാറു താൻ ഇപ്പൊ എവിടെയാണ്.എന്റെ കല്യാണം കഴിഞ്ഞു, ഹസ്ബൻഡ് ന്റെ വീട്ടിൽ ആണ്.

“എവിടെയാണ് നിങ്ങൾ താമസിക്കുന്നത്.എനിക്കും അമ്മയ്ക്കും ഇയാളെ ഒന്ന് വന്നു കാണാൻ വേണ്ടി ആയിരുന്നു.”

“സോറി നിരഞ്ജൻ.. എനിക്ക് ഇനി ആരെയും കാണേണ്ടടോ… ഇത്രയൊക്കെ ആക്കി തന്നില്ലേ എന്റെ ജീവിതം,എനിക്ക്.. എനിക്ക് നഷ്ടം ആയത് എൻ… എന്റെ പാവം അച്ഛനും അമ്മയും ആണ്…… മേലിൽ എന്നെ കാണാനായി വന്നു പോകരുത്.. കേട്ടല്ലോ…. ഇനി ഒരിക്കൽ പോലും ഈ ഫോണിലേക്കു വിളിക്കുകയും ചെയ്യരുത്..എനിക്ക് അത് ഇഷ്ടം അല്ല നിരഞ്ജൻ….”

ഫോൺ കട്ട്‌ ചെയ്ത ശേഷം അവൾ തളർച്ചയോട് കൂടി ബെഡിലേക്ക് ഇരുന്നു.

ആരായിരുന്നു പാർവതി തന്നെ ഇപ്പൊൾ ഫോണിൽ വിളിച്ചത്…?

ഗൗരവത്തോടുകൂടി തന്നെ ഒറ്റുനോക്കി ചോദിക്കുന്ന കാശിയെ അവൾ അല്പം പതർച്ചയോടുകൂടി നോക്കി..

“ഞങളുടെ ഫാമിലി ഫ്രണ്ട് ആണ്”

“എവിടെ ആണ് അവർ താമസം “

“ദുബായിൽ, ആയിരുന്നു. നാട്ടില് എറണാകുളം ആണ്.”

“ഹ്മ്മ്… എന്താണ് താനും ആയിട്ട് ഇടപാട്…” അവൻ ചോദിച്ചതും പാറുവിന്റെ ഓർമ്മകൾ ആറു മാസങ്ങൾ ക്ക് അപ്പുറത്തേക്ക് സഞ്ചരിച്ചു..

“ശരിക്കും പറഞ്ഞാൽ കാശിഏട്ടന്റെ ആലോചന വരുന്നതിനു ഒരു മാസം മുന്നേ..

അച്ഛന്റെ ബിസിനസ്‌ എല്ലാം നഷ്ടം ആയതിനെ തുടർന്ന് ഞങ്ങൾ നാട്ടിലേക്ക് വന്നത് ആയിരുന്നു. ഉള്ള സമ്പാദ്യം കൊണ്ട് ഒരു വീട് വാങ്ങി. ബാക്കി കാശ് എന്റെ കല്യാണചിലവിനും വെച്ച്.

നാട്ടിൽ എവിടെ എങ്കിലും ഒരു ജോലിക്ക് കയറാം എന്നോർത്ത് കൊണ്ട് ഞാൻ ഒരു കമ്പനി യിൽ പോയത് ആയിരുന്നു.

അന്നായിരുന്നു നിരഞ്ജനും അവന്റെ അച്ഛനും അമ്മയും കൂടി തങ്ങളുടെ വീട്ടിൽ വരുന്നത്.

തിരിച്ചെത്തിയപ്പോൾ അവര് ഇവരെല്ലാവരും ഉണ്ട്..

നിരഞ്ജന്റെ അച്ഛൻ, ശിവദാസ് അങ്കിളും, എന്റെ അച്ഛനും കൂടി എന്തൊക്കെയോ കാര്യമായ ചർച്ചയിലായിരുന്നു. എന്താണെന്ന് ഒന്നും എനിക്ക് ഒരു ഊഹവും കിട്ടിയില്ല..

പക്ഷെ സംഗതി എന്തോ സീരിയസ് ആണെന്ന് എനിക്ക് തോന്നിയിരുന്ന്.

പിന്നീട് അവർ പോയ ശേഷമാണ് ഞാൻ അറിഞ്ഞത്, അങ്കിൾ വന്നത് അച്ഛനോട് കുറച്ച് ക്യാഷ് കടം മേടിക്കുവാൻ ആയിരുന്നു.

അങ്കിളിന്റെ ബിസിനസിൽ എന്തോ ട്രാജഡി സംഭവിച്ചു, ബാങ്കിൽ നിന്നും ഒരുപാട് ക്യാഷ് ലോൺ ആയിട്ടും ഒ ഡി യായിട്ടുംഎടുത്തിട്ടുണ്ടായിരുന്നു.

അങ്കിളിന് ബിസിനസ് തകർന്നു എന്നുള്ളത് ഫ്ലാഷ് ന്യൂസ് ആയതും ബാങ്കുകാരൊക്കെ വീട്ടിൽ കയറിയിറങ്ങാൻ തുടങ്ങി.രണ്ടു കോടി രൂപ അങ്കിളിന് അത്യാവശ്യമായി വേണമായിരുന്നു. ആ തുക കിട്ടുവാണെങ്കിൽ അത് അടച്ച് സെറ്റ് ചെയ്ത ശേഷം, വേറെ ഏതൊക്കെയോ രീതിയിൽ കുറച്ച് ക്യാഷ് വരുമെന്നും, എത്രയും പെട്ടെന്ന് അത് തിരികെ നൽകാമെന്നും പറഞ്ഞ് അങ്കിൾ അച്ഛനോട് ക്യാഷ്  ചോദിച്ചു..

ഒന്നും പറ്റാത്ത അവസ്ഥയിലായിരുന്നു അച്ഛൻ അപ്പോൾ..

കാരണം  അച്ഛനെ ബിസിനസ് രംഗത്ത് ഒരുപാട് സഹായിച്ച വ്യക്തിയായിരുന്നു ശിവദാസ് അങ്കിൾ.

തന്നെയുമല്ല എന്റെ വിവാഹ ആവശ്യങ്ങൾക്കായി, കുറച്ചു കാശ് അച്ഛൻ നീക്കി വെച്ചിട്ടുണ്ട്  എന്നുള്ളത് അങ്കിളിന് വ്യക്തമായി അറിയുകയും ചെയ്യാം..

എങ്ങനെയെങ്കിലും ഈ തുക നൽകി അങ്കിളിനെ സഹായിക്കണമെന്നും ഇല്ലെങ്കിൽ അവർ കുടുംബത്തോട് കൂടി ആത്മഹത്യ ചെയ്യും എന്നും ഒക്കെ പറഞ്ഞ് അങ്കിൾ അച്ഛന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു.

അത് കണ്ടതും അച്ഛനും അമ്മയ്ക്കും ഒരുപാട് വിഷമമായി.

ഒരു ബിസിനസ് ആകുമ്പോൾ ലാഭവും നഷ്ടവും ഒക്കെ സ്വാഭാവികമാണെന്നും ,എത്രയും പെട്ടെന്ന് തന്നെ , ആലോചിച്ചു മറുപടി പറയാമെന്ന് പറഞ്ഞുകൊണ്ട് അച്ഛൻ അവരെ യാത്രയാക്കിയത്.

അന്ന് രാത്രിയിൽ ഞങ്ങൾ മൂവരും കൂടി ഒരുമിച്ചിരുന്ന് കുറെ ചിന്തിച്ചു, അവരെപ്പറ്റിയായിരുന്നു കൂടുതൽ സംസാരവും താനും, ഒടുവിൽ ഞങ്ങൾ മൂവരും കൂടി ഒരുമിച്ച് തീരുമാനിച്ചതാണ് അങ്കിളിനെ സഹായിക്കാം എന്നുള്ളത്..കാരണം സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ അച്ഛനെ സഹായിക്കുന്നത് അങ്കിൾ ആയിരുന്നു..

അങ്ങനെ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അച്ഛൻ അങ്കിളിന് പണം കൈമാറി.

മൂന്നുമാസത്തിനുള്ളിൽ തുക തിരിച്ച് നൽകാമെന്ന് ഉറപ്പ് പറഞ്ഞുകൊണ്ടാണ് അങ്കിൾ അത് വാങ്ങിക്കൊണ്ടു പോയത്.

അവർ പോയശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴാണ്, കാശി ഏട്ടന്റെ വിവാഹാലോചന ഞങ്ങളെ തേടിയെത്തിയത്,

ഈ ക്യാഷ് തിരികെ കിട്ടും എന്നുള്ള ഉറപ്പിന്മേലാണ് അച്ഛൻ അന്ന് 250 പവൻ സ്വർണവും, ബാങ്ക് ബാലൻസും ഒക്കെ, ഉറക്കെ പ്രഖ്യാപിച്ചത്…

എന്റെ വിവാഹ ആലോചനയുടെ കാര്യം ആദ്യം ആയിട്ട് അച്ഛൻ വിളിച്ചു അറിയിച്ചത് അങ്കിൾ നെ ആയിരുന്നു.. അങ്കിൾ തന്നെയാണ് പറഞ്ഞത് ധൈര്യമായി വാക്കു പറഞ്ഞോളൂ, എത്രയും പെട്ടെന്ന് അച്ഛന്റെ തുക തിരിച്ച് നൽകാമെന്ന്.,

പക്ഷേ ദിവസങ്ങൾ ചെല്ലുംതോറും സംഗതി കൂടുതൽ വഷളായി വന്നു..

ശിവദാസൻ അങ്കിളിന് കൂടുതൽ പരീക്ഷണഘട്ടങ്ങൾ ഏൽക്കേണ്ടി വന്നപ്പോൾ, അതിനേക്കാൾ ഏറെ തൃശങ്കുവിൽ കഴിഞ്ഞത് ഞങ്ങൾ ആയിരുന്നു..

ആകെ കൂടി എല്ലാം കൈ വിട്ടു പോകുന്ന അവസ്ഥ..

ഒരു മാസം കൂടി കല്യാണത്തിന് ബാക്കി ഒള്ളു.. ഇവിടെ കാര്യങ്ങൾ ഒന്നും തന്നെ നടന്നതും ഇല്ല… അച്ഛന്റെ സമ്പാദ്യം ആയിട്ട് ഉള്ളത് ഞങ്ങൾ താമസിച്ച വീടും ഒരേക്കർ പുരയിടവും ആയിരുന്നു.. അത് ഒന്നര കോടി രൂപയോളം വില വരുന്നത് ആയിരുന്നു.പക്ഷെ അച്ഛന്റെ ബിസിനസ്‌ നഷ്ടം ആയി തുടങ്ങിയപ്പോൾ അതിൽ നിന്നും ലോൺ എടുത്തിരുന്നു.. ഇല്ലെങ്കിൽ ആ വീട് വിറ്റിട്ട് ആണേലും എന്റെ അച്ഛൻ ഈ വിവാഹം അന്തസ് ആയിട്ട് നടത്തിയേനെ..

Cash കിട്ടില്ല എന്ന് അറിഞ്ഞതും ഞങ്ങൾ എല്ലാവരുo തകർന്നു പ്പോയി..

അച്ഛന് ആണെങ്കിൽ ഇനി എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.. വിവാഹ ദിവസങ്ങൾ അടുത്തടുത്തു വരുന്നു.

ശിവദാസൻ അങ്കിൾ നെ കാണാൻ വേണ്ടി അച്ഛൻ വീണ്ടും പോയി.

അങ്കിളും പരമാവധി ശ്രമിക്കുന്നുണ്ടയിരുന്നു.. രണ്ടാളും കൂടി ബാങ്കിലേക്ക് പോയി….ക്യാഷ് ഒരു മാസത്തിനുള്ളിൽ റെഡി ആകുകയൊള്ളു എന്നു പറഞ്ഞു. വേറെ യാതൊരു നിവർത്തിയും ഇല്ലെന്നും.

കാശിയേട്ടന്റെ അച്ഛനെ പോയി കണ്ടു സംസാരിക്കുവാൻ അമ്മയും ഞാനും ഒരുപാട് പറഞ്ഞു നോക്കി. പക്ഷെ അച്ഛനു അത് ഓർക്കാൻ പോലും മേലായിരുന്നു..ഒടുവിൽ അമ്മയാണ് പറഞ്ഞത്, ഇങ്ങനെ ഗോൾഡ് കവറിങ് ഓർണമെൻറ്സ് ഇടാമെന്നും, എന്നിട്ട് cash കിട്ടുമ്പോൾ കൊടുക്കാമെന്നു ഒക്കെ…

ഈ കല്യാണം വേണ്ടെന്ന് വെയ്ക്കാമെന്നും, ഇങ്ങനെ ഒരു നാടകം കളിയ്ക്കേണ്ട കാര്യം ഇല്ലന്നും ഒക്കെ ഞാൻ പറഞ്ഞത് ആണ്. പക്ഷെ.. എന്തോ…. വിധി ഇങ്ങനെ ഒക്കെ ആയി…

ഒടുവിൽ കാശിയേട്ടന്റെ വീട്ടിൽ ഈ കാര്യങ്ങൾ എല്ലാം അറിഞ്ഞു എന്ന് മനസിലായതും അവർ രണ്ടാളും എന്നെ ഒന്ന് ഓർക്കുക പോലും ചെയ്യാതെ പോയി..

ഒരു തരം നിർവികാരതയോട് കൂടി പറയുന്നവളെ നോക്കി കാശിയും അതേ ഇരുപ്പ് തുടർന്ന്.

എന്താണ് അന്ന് സംഭവിച്ചത് എന്ന് ഉള്ളത് ഇതേ വരേയ്ക്കും പാവത്തിനോട് ഒന്ന് ചോദിക്കാൻ പോലും താൻ ശ്രെമിച്ചിരുന്നില്ല.

ദേഷ്യം, ആയിരുന്നു..

തന്നെയും കുടുംബത്തെയും പറഞ്ഞു പറ്റിച്ചതിന്, നാണം കെടുത്തിയതിനു…

വീട്ടിൽ കൊണ്ട് പോയി വിടാൻ വേണ്ടി തന്നേ ആയിരുന്നു താനും.
.
അങ്ങനെ ആയിരുന്നു അവളുടെ വീട്ടിലേക്ക് ചെന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ.., അച്ഛന്റെയും അമ്മയുടെയും കാലിൽ കെട്ടിപിടിച്ചു മാറി മാറി കരയുന്നവളെ കാങ്കെ തനിക്ക് ചങ്ക് പിടഞ്ഞു.

കഴിഞ്ഞത് എല്ലാം മറന്നു കൊണ്ട് അവളെ വീണ്ടും തന്നിലേക്ക് ചേർക്കാൻ തീരുമാനിക്കുക ആയിരുന്നു.

തുടരും…

വല്യ part ഇട്ടിട്ടുണ്ട്. റിവ്യൂ തരണേ… പിന്നേയ് past കഴിഞ്ഞിട്ട് romance തുടങ്ങാം എന്ന് കരുതി… എങ്കിലല്ലേ അതിന്റെ ഒരു ഇത് 😘😘😘ലെങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *