എഴുത്ത് :-മനു തൃശ്ശൂർ
ബാങ്കിലെ തിരക്ക് പിടിച്ച ജോലിയിൽ തലപ്പെരുത്ത് ഇരിക്കുമ്പോഴ കൗണ്ടർ മുന്നിൽ നിന്നും ഒരു പെൺകുട്ടി ചോദിച്ചത്..
സർ..? ഒരു പേന തരുമോ ?? ഈ ഫോം ഒന്ന് പൂരിപ്പിക്കാന…!!
ജോലിതിരക്ക് കാരണം ഞാനവളെ ശ്രദ്ധിക്കാതെ തന്നെ അടുത്തിരുന്ന പേനയെടുത്തു കൗണ്ടറിൽ വച്ചു..
വീണ്ടും ജോലിയിൽ മുഴങ്ങി ഇരിക്കുമ്പോഴാണ്……
“താങ്ക്സ് .. ഇതാ പേന….എന്ന് ആരോ പറയുന്നത് കേട്ടു..ഞാൻ നോക്കി കൊണ്ട് ഇരുന്ന പേപ്പറിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു..
അവിടെ വച്ചോളു…!!
എൻ്റെ മറുപടി കേട്ട് കൊണ്ട് അവൾ ഒരൽപ്പ നേരം കൗണ്ടർ മുന്നിൽ നിന്നതിന് ശേഷം ബാങ്കിലെ തിരക്കിന് ഇടയിലൂടെ പുറത്തേക്ക് നടന്നു മറയുമ്പോഴാ ഞാനവൾ വെച്ച പേന ശ്രദ്ധിച്ചത്…
ഒരു നിമിഷം തോന്നിയ പ്രേരണയിൽ ഞാൻ ആ പേന കൈയിലെടുത്തു നോക്കി.. വല്ലാത്തൊരു ചൂട് ആ പേനയിൽ ഉണ്ടായിരുന്നു..
ഒരു നിമിഷം ഹൃദയത്തിൽ ഒരു കുളിർ പടർന്നു.. മനസ്സൊന്നു ഇടറി എന്തോ ഓർത്തെടുത്ത പോലെ ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു അവൾ പോയി മറഞ്ഞിടത്തേക്കു നോക്കി..
ചെറിയൊരു നഷ്ടബോധം മനസ്സിൽ പടർന്നു കയറുമ്പോൾ ഒരൽപ്പ നേരം അവളെൻ്റെ മുന്നിൽ നിന്നിരുന്നില്ലെ ?? എന്ന് ഓർത്തപ്പോൾ ചെറിയ കുറ്റബോധം വീണ്ടും മനസ്സിന്റെ നോവിനെ തൊട്ടു .
ഒന്ന് നോക്കമായിരുന്നു ആ നന്ദി വാക്കുകൾക്ക് തിരിച്ചൊന്ന് പുഞ്ചിരിക്കാമായിരുന്നു. …!!
മെല്ലെ തളർച്ചയോടെ വീണ്ടും കസേരയിലേക്കിരുന്നു തല പിന്നിലേയ്ക്കു ചായ്ച്ചു കണ്ണുകൾ അടച്ചു..
♡♡♡♡♡♡♡♡♡♡♡
\ ” ടാ..രണ്ടു പേനയുണ്ടോ..
ഇല്ല..!!
ഞാൻ അവൻ്റെ ജോമെട്രി ബോക്സിലേക്ക് നോക്കുമ്പോൾ അതിൽ രണ്ടു പേന ഇരിക്കുന്നു കണ്ടു…
ഉണ്ടല്ലോ നിൻ്റെ അടുത്ത് രണ്ടു പേനയുണ്ടല്ലോ.ഒരെണ്ണം എനിക്ക് തന്നൂടെ എഴുതി കഴിഞ്ഞ ഞാൻ തിരിച്ചു തരാം ??
എൻ്റെ ചോദ്യം കേട്ടവൻ വെറുപ്പോടെ എന്നെ നോക്കി..തരില്ലെന്ന് പറഞ്ഞു ബോക്സ് അടച്ചു വച്ചു ..
അപ്പോഴേക്കും ടീച്ചർ നോട്സ് എഴുതാൻ വായിച്ചു തുടങ്ങിയിരുന്നു ..
സങ്കടവും മനസ്സിൻ്റെ വേദനയും കൊണ്ടും ബുക്കിൽ വിരലോടിച്ചു ഇരിക്കുമ്പോഴാ .
അവൻ പെൻസിൽ ചെത്തിയ വേസ്റ്റ് എൻ്റെ ബുക്കിലേയ്ക്ക് ഇട്ടത്..
ഞാനവനെ ദയനീയമായി ഒന്ന് നോക്കി അവൻ അപ്പോഴും കളിയാക്കി ചിരിച്ചതല്ലാതെ എന്നോട് ഒട്ടും ദയയോ സഹതാപമോ കാണിച്ചില്ല.
ബുക്കിലെ പെൻസിൽ വേസ്റ്റ് നോക്കി ഞാനൊന്നും പറയാൻ നിന്നില്ല…
കാരണം ഞാനവൻ്റെ മുന്നിൽ പാവപ്പെട്ടവൻ ആയിരുന്നു..
പുതിയ യൂണിഫോംമോ,സ്വന്തമായി ഒരു ബാഗോ നല്ല ഒരു ചെരുപ്പോ എനിക്ക്ഇ ല്ലായിരുന്നു. അതുകൊണ്ട് ക്ലാസിൽ ഞാനാരോടും മിണ്ടാറില്ല തiല്ലു കൂടാനും പോകാറില്ല..
വേണമെങ്കിൽ ടീച്ചറോട് പറയാം.അല്ലെങ്കിൽ എനിക്ക് അവനോടു പകരം വീട്ടാം പക്ഷെ ഞാനത് ചെയ്തില്ല…
എന്നെ പോലെ തന്നെ വേറെയും കുട്ടികൾ ഉണ്ടായിരുന്നു എങ്കിലും പലർക്കും തമ്മിൽ മിണ്ടാൻ കൂട്ടു കൂടാൻ മടിച്ചിരുന്നു ..
ഞാൻ മെല്ലെ പുസ്തകം എടുത്തു പെൻസിൽ പൊടി ചെരിച്ച് കളയാൻ ശ്രമിച്ചപ്പോൾ അതിലൊരു പെൻസിൽ മുന കിടക്കുന്നത് കണ്ടു..
ഞാൻ മെല്ലെ വിരലുകൾ കൊണ്ട് അതെടുത്തു ബുക്കിൽ എഴുതാൻ ശ്രമിച്ചു പക്ഷെ പറ്റിയില്ല..
ബഞ്ചിൽ അടിയിലേക്ക് നോക്കിയപ്പോൾ ആരോ വലിച്ചെറിഞ്ഞ മഷി വറ്റിയ ടൂബ് കണ്ടു മെല്ലെ അതു കുനിഞ്ഞെടുത്തു പെൻസിൽ മുന അതിലേക്ക് കയറ്റി ഒരുവിധം എഴുതി തുടങ്ങിയപ്പോൾ ടീച്ചർ വിളിച്ചത്..
“വാസുദേവ് എന്തെടുക്കുവാ നീ അവിടെ..നോട്ട് എഴുതുന്നുണ്ടോ..??നീ ഒന്ന് എഴുന്നേറ്റേ..”
ഞാൻ മെല്ലെ മുഖം താഴ്ത്തി എഴുന്നേറ്റു നിൽക്കുമ്പോൾ ടീച്ചർ എൻ്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. ..
“നീ ഇതുവരെ നോട്ട് എഴുതിയില്ലെ എന്താണ് നീ ഈ എഴുതി വച്ചേക്കണ് പെൻസിൽ കൊണ്ട് ആണോ നീ നോട്സ് എഴുതുന്നത്.
“എന്റെ അടുത്ത് പേനയില്ല ടീച്ചർ.. !!
ഞാൻ തലകുനിച്ചു നിന്നു അത് പറയുമ്പോൾ .എൻ്റെ കണ്ണുകൾ ചെറുതായി നീറി നീറി വന്നു ഒന്ന് തലയുർത്തി നോക്കാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു…
അടുത്ത നിമിഷം ടീച്ചർ എന്റെ ചെവിയിൽ പിടിച്ചു തിരുമി ദേഷ്യം തീരാതെ കൈതണ്ടിൽ ആഞ്ഞiടിച്ചു..
“പേനയില്ലാതെ ആണോ നീ സ്കൂളിൽ വരുന്നത്..നീ ഇവിടെ നിന്നും എഴുന്നേറ്റു മുന്നിലെ ബഞ്ചിൽ വന്നിരിക്ക് ..
അപമാനം കൊണ്ട് എന്റെ മുഖം ചൂട് പിടിച്ച് വിയർത്തു തുടങ്ങിയിരുന്നു മെല്ലെ കൈയ്യെടുത്തു കൺതടങ്ങളെ തുടച്ചു ബഞ്ചിൽ വച്ചിരുന്ന പുസ്തകവും എൻ്റെ കവറും എടുക്കോമ്പോൾ അരുൺ കളിയാക്കി ചിരിക്കുന്നത് കണ്ടു..
ആ നിമിഷം എൻ്റെ നെഞ്ചിൽ ചൂടും കണ്ണിൽ കണ്ണീരും നിറഞ്ഞു വന്നിരുന്നു…
മുന്നിലെ ബഞ്ചിൽ വന്നിരുന്നു തല കുനിച്ചു ഇരിക്കുമ്പോഴാ കൺമുന്നിൽ ആരോ ഒരു പേന നീട്ടി പിടിച്ചത്.
ആദ്യമായി മുന്നിൽ വന്നിരുന്നൊരു അന്തലോടെ തലയുയർത്തി നോക്കിയപ്പോൾ എതിർ വശത്തെ ബഞ്ചിൽ ഇരുന്ന പെൺകുട്ടികളിൽ ഒരുവളുടെ കൈകൾ ..
ഞാനാദ്യമായി ആയിരുന്നു അന്നവളുടെ മുഖത്തേക്ക് നോക്കുന്നത്..
“ഉം.. ഇതെടുത്തോ .. എഴുതി കഴിഞ്ഞു വൈകുന്നേരം തന്നാൽ മതി..
ഞാനൊന്നും പറഞ്ഞില്ല അവളെ ഒന്ന് നോക്കി മെല്ലെ അതുവാങ്ങി കൈയ്യിൽ പിടിച്ചപ്പോൾ വല്ലാത്തൊരു ചൂട് ആ പേനക്ക് ഉണ്ടായിരുന്നു…
ഇൻ്റെർ വെൽ സമയത്ത് എന്തോ കളഞ്ഞു പോയവനെ പോലെ ഞാൻ മുറ്റത്ത് നടക്കുമ്പോൾ വരാന്തയിൽ കൂട്ടം കൂടി നിൽക്കുന്ന പെൺകുട്ടികൾക്ക് ഇടയിൽ നിന്നും അവൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു…
വരാന്തയിലെ ചുമരിനോട് ചാരി നിന്നവൾ ഒരു കാൽപ്പാദം കൊണ്ട് തറയിൽ താളം പിടിച്ചു എൻ്റെ അടുത്ത് വരാനും ഏന്താ നോക്കുന്നത് എന്ന് ചോദിക്കാനും അവൾ ആഗ്രഹിച്ചിരുന്നു…എന്ന് തോന്നി
ഞാൻ പതിയെ മുറ്റത്ത് കുട്ടിക്കൾക്ക് ഇടയിൽ മണ്ണിലേക്ക് നോക്കി തിരഞ്ഞു കൊണ്ട് അങ്ങനെ നടന്നു…
ഇൻ്റെർ വെല്ലിന് ശേഷം ക്ലാസിൽ കയറി ബഞ്ചിൽ വന്നിരിക്കുമ്പോൾ അവൾ എന്നെ പ്രതീക്ഷിച്ചു അവിടെ ഉണ്ടായിരുന്നു..
ഞാൻ പതിയെ അവളിൽ നിന്നും വാങ്ങിയ പേന അവൾക്ക് നേരെ നീട്ടി..
ഇതാ…പേന..!
“അതെന്ത പുതിയ പേന വാങ്ങിയോ..??
“ഇല്ലെന്ന് ഞാനവളോട് പറഞ്ഞു..!!
“പിന്നെ എന്തിനാ തിരിച്ചു തന്നു…വൈകുന്നേരം തന്നാൽ മതി.
“വേണ്ട എൻ്റെ കൈയിൽ പേന ഉണ്ട് ഞാൻ പോക്കേറ്റിൽ നിന്നും പേനയെടുത്തു കാണിച്ചു..
അതിൻ്റെ ഒരോ ഭാഗങ്ങളും വെത്യാസ്തമായിരുന്നു ഒരുത്തിരി മഷിയുള്ള ടൂബും കളഞ്ഞു കീട്ടിയ ഓടയും
ഞാനതെല്ലാം മുറ്റത്ത് നിന്നും പെറുക്കിയെടുത്തു ഉണ്ടാക്കിയത് ആയിരുന്നു ..
“അവളെന്നെ നോക്കി മെല്ലെ ചിരിച്ചു “ഇത് മുറ്റത്ത് നിന്നും കിട്ടിയത് ആണോ..??
“ഉം..ഞാനൊന്നു മൂളി..
നീട്ടി പിടിച്ച എൻ്റെ കൈയ്യിൽ നിന്നും പേന തിരികെ വാങ്ങി ഒരുനിമിഷം അവളെൻ്റെ മുഖത്തേക്ക് നോക്കി വീണ്ടും ഒരിക്കൽ കൂടെ ചിരിച്ചു വെളുക്കെ ചിരിച്ചു..
പിന്നീട് എന്തൊ ഓർത്തു അവളെന്നെ നോക്കി കൈയ്യിൽ ഇരുന്ന ആ പേന എനിക്ക് നേരെ നീട്ടി ചിരിയോടെ വീണ്ടും പറഞ്ഞു..
ഈ പേന എടുത്തോ എനിക്ക് വേറെ ഉണ്ട് ..തനിതെടുത്തോ…!!
വേണ്ടെന്ന് എനിക്ക് പറയാൻ തോന്നിയില്ല ഞാനവളുടെ കൈയ്യിൽ നിന്നും ആ പേന തിരികെ വാങ്ങുമ്പോൾ അവളുടെ കൈ വിരലിലെ അതെ ചൂട് ആ പേനയിൽ അപ്പോഴും ഉണ്ടായിരുന്നു…
സർ.. ഇത് ഓക്കേ ആണോന്നു ഒന്ന് നോക്കുമോ..?
ആരുടെയോ തട്ടിയുണർത്തും പോലെയുള്ള ചോദ്യം കേട്ട് ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നു നോക്കുമ്പോൾ.!!
കൗണ്ടറിന് മുന്നിൽ എന്നിലേക്ക് പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ആളെ കണ്ടത്..
“സോറി..ഞാനൊരൽപ്പം മയങ്ങി പോയി..ആ പേപേഴ്സ് ഇങ്ങ് തരു നോക്കട്ടെ..
ചിരിച്ചു കൊണ്ട് നിന്ന അയാളുടെ കൈയിൽ നിന്നും ആ പേപ്പേഴ്സ് വാങ്ങി. അടുത്തിരുന്ന ആ പേനയിലേക്ക് നോക്കി
മെല്ലെ അതെടുത്തു ആ പേപ്പറിലെ ഒപ്പിടേണ്ട കോളത്തിൽ ഒപ്പ് വെക്കുമ്പോൾ
ആ പേനയുടെ ചൂടും പഴയ ആറാം ക്ലാസ്സിലെ നോട്ടും ഒരു നിമിഷം മുന്നിൽ നിറമങ്ങി തെളിഞ്ഞു വന്നു വല്ലാത്തൊരു നൊമ്പര മോടെ…