എഴുത്ത്:-ജെ കെ
തള്ള ഇപ്പോഴും വഴിയിലേക്ക് കണ്ണും നട്ട് ഇരിപ്പാണല്ലോ?? “
മീനാക്ഷി ചിന്തിച്ചു..!! ഇന്ന് ഹരിയേട്ടന് ശമ്പളം കിട്ടുന്ന ദിവസമാണ് ഇന്ന് ഇതുപോലെ ഓരോ പ്രഹസനങ്ങൾ കാണാൻ പറ്റും!”” അവൾ മനസ്സിൽ പറഞ്ഞു.
പാലാട്ടുപറമ്പിലെ ഉമ്മറത്ത് മാധവിയമ്മ അക്ഷമയായി ഇരിക്കുക യാണ് കണ്ണ് ഇടയ്ക്കിടെ റോഡിലേക്കാണ്. മകൻ ഹരിപ്രസാദ് പണി കഴിഞ്ഞു വരാറായ നേരമാണ്. കലണ്ടറിലെ പത്താം തിയതി മാധവിയമ്മയ്ക്ക് ഒരു ഉത്സവമാണ്. ഹരി നീട്ടുന്ന നോട്ടുകൾ എണ്ണുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ, അതൊന്ന് വേറെതന്നെയാണ്..
”മീനാക്ഷീ… എടീ മീനാക്ഷീ… അങ്ങോട്ട് ചെന്നേ. ആ ഹരി വരുമ്പോ ഴേക്കും ഇച്ചിരി കട്ടൻചായ ഇട്ടു വെക്ക്. വെറും വയറ്റിലാ അവൻ വരുന്നത്.” മാധവിയമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. അകത്തുനിന്ന് മീനാക്ഷിയുടെ മറുപടിയൊന്നും കേട്ടില്ല. അവൾ പഴയൊരു പെട്ടിയിൽ തന്റെ തുണികൾ കുത്തിനിറയ്ക്കുകയായിരുന്നു. കണ്ണ് നിറയുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ അവൾ പെട്ടിയുടെ ഉള്ളിൽ തന്നെ ഡ്രസ്സുകൾ എല്ലാം ഒതുക്കി വെച്ചു.
അല്പനേരം കഴിഞ്ഞപ്പോൾ ഹരി ഗേറ്റ് തുറന്ന് കയറിവന്നു. മുഖത്തൊരു തളർച്ചയുണ്ടെങ്കിലും അമ്മയെ കണ്ടപ്പോൾ അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. നേരെ അമ്മയുടെ അടുത്തേക്ക് നടന്ന്, പോക്കറ്റിൽ നിന്ന് മടക്കി വെച്ച ഒരു കവർ അമ്മയുടെ കയ്യിൽ വെച്ചു കൊടുത്തു. ”ദാ അമ്മേ, ശമ്പളം. ഒക്കെ കൂടി ഇരുപത്തയ്യായിരം ഉണ്ട്. ഓവർടൈം കൂടി ചെയ്തത് കൊണ്ടാ ഇത്രേം…”
ഹരി പറഞ്ഞു..
മാധവിയമ്മ ആ കവർ വാങ്ങി നേരെ ബ്ലൗസിന് ഉള്ളിലേക്ക് തിരുകി വച്ചു.
“എന്റെ മോൻ മിടുക്കനാ. നീ ഇങ്ങനെ കഷ്ടപ്പെടുന്നത് കൊണ്ടാ ഈ കുടുംബം ഇങ്ങനെ അന്തസ്സായിട്ട് പോകുന്നത്.” അവർ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..
ഈ നേരം മീനാക്ഷി പുറത്തേക്ക് വന്നു. അവളുടെ മുഖം കണ്ടാൽ എന്തോ ഉറപ്പിച്ചു വന്നത് പോലെ തോന്നും.
”ഹരിയേട്ടാ…” മീനാക്ഷി പതുക്കെ വിളിച്ചു.
ഹരി ഒന്ന് തിരിഞ്ഞു നോക്കി. “എന്താ മീനാക്ഷീ?”
”എനിക്ക് ടൗൺ വരെ ഒന്ന് പോകണം. കഴിഞ്ഞ മാസം പറഞ്ഞതല്ലേ എനിക്ക് ചില സാധനങ്ങൾ വാങ്ങാൻ ഉണ്ട് എന്ന് എന്ന്.. മീനാക്ഷി അത് പറഞ്ഞതും ഹരി പതുക്കെ അമ്മയുടെ മുഖത്തേക്ക് നോക്കി. മാധവിയമ്മ കവർ പുറത്തേക്ക് എടുത്തു അതിലെ ഓരോ നോട്ടും എണ്ണിക്കൊണ്ടിരിക്കുകയാണ്.
” എന്താ ഇപ്പോൾ ഇത്ര കാര്യമായി മീനാക്ഷിക്ക് വാങ്ങാൻ ഉള്ളത്?? “”
അമ്മയുടെ ചോദ്യം ചെയ്തപ്പോൾ തന്നെ അവൾക്ക് മടുപ്പ് തോന്നി
“” എന്റെ അ,ടിവ,സ്ത്രങ്ങൾ പോലും കേറി ഇരിക്കുകയാണ് അതൊക്കെ എനിക്ക് വാങ്ങണം!”‘
“” എന്റെ തേവരെ അതാണോ ഇപ്പോൾ ഇത്ര വലിയ കാര്യം?? ഉള്ളതൊക്കെ മതി കഴിഞ്ഞ ഓണത്തിന് അല്ലേ എന്തൊക്കെയോ വേണം എന്നും പറഞ്ഞ് വാങ്ങിയത് ഇത്ര പെട്ടെന്ന് ഒക്കെ കേ,ടുവന്നോ?? ഇനി വേണം എന്നുണ്ടെങ്കിൽ അതൊക്കെ ഒന്ന് തുന്നി എടുത്താൽ പോരേ? നിനക്കറിയില്ലേ ഇപ്പൊ ചിലവ് കൂടുതലാണെന്ന്. കറന്റ് ബില്ല് അടക്കണം, പിന്നെ ഇവന്റെ അമ്മാവന്റെ മകന്റെ കല്ല്യാണത്തിന് വല്ലതും കൊടുക്കണ്ടേ? ഈ മാസത്തെ ചിലവ് അല്ലെങ്കിൽ തന്നെ കൂടുതലാണ് അതിനിടയിലാണ് അവളുടെ ഓരോ.” മാധവിയമ്മ നോട്ടുകൾ എണ്ണി തീർത്തുകൊണ്ട് പറഞ്ഞു. മീനാക്ഷി യുടെ സ്വരം ഒന്ന് കടുത്തു. “ഹരിയേട്ടനോടാ ഞാൻ ചോദിച്ചത്. ശമ്പളം മുഴുവൻ വാങ്ങി അമ്മ പെട്ടിയിൽ വെക്കും. എന്നിട്ട് ഒരു അഞ്ചു പൈസയുടെ ആവശ്യത്തിന് ഞാൻ ഇങ്ങനെ അമ്മയുടെ മുന്നിൽ കൈനീട്ടണോ? നിങ്ങളല്ലേ എന്നെ നോക്കേണ്ടത്?” അവൾ അവനോട് പറഞ്ഞു ആശുപത്രിയിൽ സങ്കടം കൂടി കലർന്നിരുന്നു.
ഹരി ഒന്ന് വിക്കി. “അമ്മ പറഞ്ഞത് നീ കേട്ടില്ലേ? അമ്മയാകുമ്പോൾ എല്ലാ ചിലവും നോക്കി ചെയ്യുമല്ലോ. അതിന് നീ എന്തിനാ ഇപ്പൊ ചൂടാകുന്നത്? അടുത്ത മാസം നോക്കാം.”
ഹരി അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി പോകാൻ നോക്കി.
മീനാക്ഷി ഒരു തരം മരവിപ്പോടെ ഹരി പോകുന്നത് നോക്കി. സ്വന്തം ഭാര്യയുടെ ചെറിയൊരു ആവശ്യം പോലും അമ്മയുടെ സമ്മതമില്ലാതെ നടത്തിക്കൊടുക്കാൻ കഴിയാത്ത ഈ മനുഷ്യനെയാണല്ലോ താൻ കെട്ടിയത് എന്ന് അവൾ ഓർത്തുപോയി.
മാസങ്ങൾ കഴിഞ്ഞു. മീനാക്ഷിക്ക് അടുത്തുള്ളൊരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി കിട്ടി. ശമ്പളം കിട്ടിയ ദിവസം വീട്ടിൽ എല്ലാവരും കൂടിയിരിക്കുമ്പോൾ മാധവിയമ്മ പതിവ് പല്ലവി തുടങ്ങി.
”മീനാക്ഷീ, ഹരി പറഞ്ഞു നിനക്ക് ഇന്ന് ശമ്പളം കിട്ടി എന്ന്. നമ്മുടെ വീട്ടിലെ ഓരോരോ ചിലവുകൾ നീ കാണുന്നതല്ലേ? ഹരിയുടെ കാശ് കൊണ്ട് മാത്രം ഒന്നും എങ്ങും എത്തുന്നില്ല. നീയും കൂടി ആ കാശ് ഇങ്ങോട്ട് തന്നേക്ക്. ഞാൻ എല്ലാം ഭംഗിയായിട്ട് നോക്കിക്കോളാം.”
മാധവിയമ്മ അവളെ നോക്കി ചിരിയോടെn പറഞ്ഞു ചോദിക്കുമ്പോൾ അവരുടെ മുഖത്ത് നിന്ന് തേന് ഒഴുകുന്നുണ്ട് എന്ന് തോന്നി.
മീനാക്ഷി ഹരിയെ ഒന്ന് നോക്കി. അവൻ പതിവുപോലെ തറയിൽ കളം വരച്ചിരിക്കുകയാണ്. ഒന്നും മിണ്ടുന്നില്ല.
”എന്താ ഹരിയേട്ടാ നിങ്ങളുടെ അഭിപ്രായം? അമ്മ ചോദിക്കുന്നത് പോലെ എന്റെ ശമ്പളവും ഞാൻ അമ്മയെ ഏൽപ്പിക്കണോ?” മീനാക്ഷി അവനോട് തറപ്പിച്ചു ചോദിച്ചു.
ഹരി പതുക്കെ പറഞ്ഞു, “അമ്മ ചോദിച്ചതിൽ എന്താ തെറ്റ്? നമ്മൾ ഒരൊറ്റ കുടുംബമല്ലേ? അമ്മ കാശ് കയ്യിൽ വെക്കുന്നത്എ ന്തിനാണെന്ന് നിനക്കറിയില്ലേ? അത് നമുക്ക് തന്നെ ഗുണമല്ലേ.” മീനാക്ഷി ഒരു കവർ പുറത്തെടുത്തു. മാധവിയമ്മയുടെ കൈകൾ അറിയാതെ അങ്ങോട്ട് നീണ്ടു. പക്ഷെ മീനാക്ഷി അത് മേശപ്പുറത്ത് ആഞ്ഞു വെച്ചു.
”ഇതിൽ പതിനായിരം രൂപയുണ്ട്. ഞാൻ ഇവിടെ താമസിക്കുന്നതിനും കഴിക്കുന്നതിനുമുള്ള വകയാണിത്. ഇത് ഞാൻ ഓരോ മാസവും തരും. പക്ഷെ എന്റെ ബാക്കി ശമ്പളം അത് എന്റെ കയ്യിൽ തന്നെ ഇരിക്കും.” മാധവിയമ്മയുടെ മുഖം വലിഞ്ഞു മുറുകി. “എന്താടി പറഞ്ഞത്? നീ ഈ വീടിന് വാടക തരുന്നോ? എനിക്ക് നിന്റെ എച്ചിൽ കാശ് വേണ്ട. ശമ്പളം മുഴുവൻ തരാൻ പറ്റില്ലെങ്കിൽ അത് പറ.”
”പറ്റില്ല അമ്മേ. ഒരിക്കലും പറ്റില്ല. ഈ ഹരിയേട്ടൻ ചെയ്യുന്നത് പോലെ ശമ്പളം മുഴുവൻ ഏൽപ്പിച്ചിട്ട് ഒരു സോപ്പിനും ചീപ്പിനും വേണ്ടി അമ്മയുടെ മുന്നിൽ കണ്ണ് നിറച്ചു കൈ നീട്ടി നിൽക്കാൻ എനിക്ക് സൗകര്യമില്ല. ഗർഭിണിയായിരുന്ന സമയത്ത് എനിക്ക് ഇത്തിരി മുന്തിരി തിന്നാൻ കൊതി വന്നപ്പോൾ ഹരിയേട്ടൻ അമ്മയുടെ മുന്നിൽ കൈനീട്ടിയത് ഞാൻ മറന്നിട്ടില്ല. അന്ന് അമ്മ പറഞ്ഞത് എന്താ? ‘ഇപ്പൊ മുന്തിരിയുടെ സീസൺ അല്ലല്ലോ, അതിന് കാശ് കളയണ്ട’ എന്ന്. എന്റെ ഗർഭ പാത്രത്തിൽ കിടക്കുന്ന കുഞ്ഞിന് പോലും വിലയിട്ട അമ്മയുടെ കയ്യിൽ എന്റെ അധ്വാനം ഏൽപ്പിക്കാൻ എനിക്ക് വട്ടൊന്നുമില്ല.” ഹരി ദേഷ്യത്തോടെ എഴുന്നേറ്റു. “മീനാക്ഷീ… നീ വല്ലാതെ തുള്ളുന്നുണ്ട് കേട്ടോ. അമ്മയുടെ മുഖത്ത് നോക്കി ഇങ്ങനെയൊക്കെ പറയാൻ നിനക്ക് എങ്ങനെ തോന്നുന്നു?”
”എനിക്ക് തോന്നും ഹരിയേട്ടാ. കാരണം നിങ്ങൾ ഒരു പുരുഷനല്ല, അമ്മയുടെ കയ്യിലെ വെറും ഒരു നൂൽപ്പാവയാണ്. പെറ്റമ്മയെ സ്നേഹിക്കണം, പക്ഷെ ഭാര്യയെ ഒരു മനുഷ്യനായി കാണാൻ പോലും പറ്റാത്ത നിങ്ങളെയൊക്കെ എന്താ വിളിക്കേണ്ടത്?”
മാധവിയമ്മ മീനാക്ഷിയുടെ സംസാരം കേട്ട് ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു
“ഇത്രയും തന്റേടം എന്റെ മുറ്റത്ത് വേണ്ടടി. ശമ്പളം തരാൻ സൗകര്യ മില്ലെങ്കിൽ നിനക്ക് നിന്റെ വഴി നോക്കാം. എന്റെ മകൻ ഞാൻ പറഞ്ഞാൽ കേൾക്കുന്നവനാ. അവന് നീ ഇല്ലാതെയും ജീവിക്കാൻ അറിയാം.” മീനാക്ഷി ഒന്ന് ചിരിച്ചു. ആ ചിരിയിൽ പുച്ഛമായിരുന്നു. “ഞാനും ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു അമ്മേ. അമ്മയുടെ ഈ പണപ്പെട്ടിയിൽ എന്റെ ജീവിതം ഹോമിക്കാൻ എനിക്ക് പറ്റില്ല.” അവൾ അകത്തുപോയി താൻ നേരത്തെ ഒരുക്കി വെച്ചിരുന്ന ബാഗും ആയി കുഞ്ഞിനെയും എടുത്തു കൊണ്ട് പുറത്തേക്ക് വന്നു. ഹരിയുടെ മുന്നിൽ പോയി നിന്നു..
”ഹരിയേട്ടാ, ഇപ്പൊഴും വൈകിയിട്ടില്ല. നമുക്ക് മാറി താമസിക്കാം. അന്തസ്സായിട്ട്, സ്വന്തം അധ്വാനത്തിൽ ജീവിക്കാം. വരുന്നോ എന്റെ കൂടെ?” മീനാക്ഷി ചോദിച്ചു..
ഹരി അമ്മയെ ഒന്ന് നോക്കി. മാധവിയമ്മയുടെ കണ്ണുകളിൽ കനൽ ക,ത്തുന്നുണ്ടായിരുന്നു. “നീ ഇവിടുന്ന് ഒരു അ,ടി വെച്ചാൽ പിന്നെ ഈ അമ്മയുണ്ടെന്ന് വിചാരിക്കണ്ട ഹരീ…”
അവർ ഒരു ഭീഷണി പോലെ പറഞ്ഞു.
ഹരി തല താഴ്ത്തി. “എനിക്ക്… എനിക്ക് അമ്മയെ പിരിയാൻ പറ്റില്ല മീനാക്ഷീ. നീ എന്തിനാണ് അനാവശ്യമായി വാശി കാണിക്കുന്നത് ഇവിടെ തെറ്റു മുഴുവൻ നിന്റെ ഭാഗത്താണ്. നീ ആ കാശ് അമ്മയ്ക്ക് കൊടുത്തിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാവില്ലായിരുന്നു.” ഹരി പറഞ്ഞു.. മീനാക്ഷി ഒന്നും പറഞ്ഞില്ല. ഹരിയെ തിരുത്താൻ ആവില്ല എന്ന് അവൾക്ക് മനസ്സിലായി അയാൾ എന്നും അമ്മയ്ക്ക് വിധേയനാണ്.
അവളുടെ കണ്ണുകളിൽ നിന്ന് ബാക്കിയുണ്ടായിരുന്ന പ്രതീക്ഷയുടെ അവസാന തുള്ളിയും മാഞ്ഞുപോയി.”ചങ്ങലയിൽ കിടക്കുന്ന പട്ടിക്കേ അതിന്റെ സുഖം അറിയൂ എന്ന് പറയുന്നത് എത്ര ശരിയാ. നിങ്ങൾക്ക് എന്നും ഇങ്ങനെ തന്നെ കഴിയാം.” ഗേറ്റ് തുറന്ന് മീനാക്ഷി പുറത്തേക്ക് നടന്നു. ഇന്ന് പട്ടാമ്പിയാണ് ഹരിയേട്ടന്റെ ശമ്പള ദിവസം.. ഇന്നും അത് ആ കാൽച്ചുവട്ടിൽ അയാൾ വയ്ക്കും.. പക്ഷേ ഇത്തവണ മീനാക്ഷിയുടെ മനസ്സിന് നല്ല ഭാരക്കുറവ് തോന്നി. അവൾ തിരിഞ്ഞു നോക്കിയില്ല. പിന്നിൽ, മാധവിയമ്മ ഹരിയുടെ കവറിൽ നിന്ന് നോട്ടുകൾ പുറത്തെ ടുത്ത് ഓരോന്നായി എണ്ണാൻ തുടങ്ങി. ഹരി ശൂന്യതയിലേക്ക് നോക്കി ഉമ്മറത്തെ തൂണിൽ ചാരി നിന്നു. മീനാക്ഷിയെ വിളിച്ച് അവിടെത്തന്നെ നിർത്തണം എന്നുണ്ട് പക്ഷേ വയ്യ.. അമ്മ വേദനിക്കും അവൾ ചെയ്തത് തെറ്റല്ലേ അവൻ വീണ്ടും ചിന്തിച്ചു..
ആ മോചനം ഇല്ലാത്ത ജയിലിൽ അവൻ എന്നും ചങ്ങല ഇല്ലാത്ത തടവുകാരനായി..
☆☆☆☆☆☆☆☆☆☆☆
